Pages
▼
ലൈറ്റ് അണയ്ക്കാം, ഭൂമിയെ രക്ഷിയ്ക്കാം!
ദേശീയ തിരഞ്ഞെടുപ്പിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ്.
ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ സാധാരണ മനുഷ്യരാണ് സമ്മതിദായകര്‍. മല്‍സരം ഭൂമി എന്ന കക്ഷിയും ആഗോള താപനമെന്ന എതിര്‍കക്ഷിയും തമ്മില്‍.
വോട്ടെടുപ്പ് ഇന്ന് രാത്രി (28-3-09) 8.30 മുതല്‍ 9.30 വരെ. വോട്ടിങ് മെഷീന്‍ സ്വന്തം വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍.
ഏതു സ്ഥാനാര്‍ഥിയെ വേണമെന്നു തീരുമാനിക്കാം. ഭൂമിക്കാണ് വോട്ടെങ്കില്‍ ഒരു മണിക്കൂര്‍ ലൈറ്റണയ്ക്കുക. അതല്ല ആഗോളതാപനത്തിനാണ് വോട്ടെങ്കില്‍ ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് നടന്നുകൊള്ളുക. സുസ്ഥിര ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍. ലോക വന്യജീവി നിധി (ഡബ്ല്യുഡബ്ല്യുഎഫ്) ശനിയാഴ്ച രാത്രി ആചരിക്കുന്ന ഭൌമമണിക്കൂറിനെ (എര്‍ത്ത് അവര്‍) ഇങ്ങനെ വിശേഷിപ്പിക്കാം.
വീടാകട്ടെ, കടയാവട്ടെ, ഓഫീസാകട്ടെ, ഫാക്ടറിയാകട്ടെ പ്രകൃതിയുടെ രക്ഷയ്ക്കായി ഒരു മണിക്കൂര്‍ ലൈറ്റ് ഓഫാക്കുക.
വൈദ്യുതിവിളക്കണച്ചാല്‍ നിങ്ങളും അതിരുകളില്ലാത്ത ആഗോള സമൂഹത്തിന്റെ ഭാഗം. ഒരുമണിക്കൂര്‍ എല്ലാ വൈദ്യുതി വിളക്കുകളും അണച്ച് ലോകത്തെ എണ്‍പതോളം രാജ്യങ്ങളാണ് ഇരുട്ടിന്റെ ഉപാസകരാകാന്‍ കാത്തിരിക്കുന്നത്. ഇന്ത്യയും കേരളവും ഇരുട്ടുകൂട്ടത്തില്‍ പങ്കുചേരുന്നു. വിളിപ്പാടകലെ മറഞ്ഞുനില്‍ക്കുന്ന ജലക്ഷാമത്തിന്റെയും ചൂടേറ്റത്തിന്റെയും ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് എര്‍ത്ത് അവര്‍. പ്രകൃതിക്കു മനുഷ്യന്‍ വരുത്തിയ കേടുപാടുകള്‍ക്ക് പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും കുളിര്‍മകൊണ്ട്
പരിഹാരം കാണാനുള്ള യജ്ഞം.
ശനിയാഴ്ച രാത്രി ലൈറ്റണയ്ക്കാന്‍ ആയിരത്തോളം വന്‍നഗരങ്ങളാണ് സ്വിച്ചില്‍ കൈവച്ചു കാത്തിരിക്കുന്നത്. ലൊസാഞ്ചല്‍സ്, ലാ വാഗാസ്, ലണ്ടന്‍, മെക്സിക്കോ സിറ്റി, ഹോങ്കോങ്, സിഡ്നി, റോം, മനില, ഓസ്ലോ, കേപ്ടൌണ്‍, വാഴ്സോ, ലിസ്ബണ്‍, സിംഗപ്പൂര്‍, ഇസ്തംബുള്‍, ടൊറോന്റോ, ദുബായ്, കോപ്പന്‍ഹേഗന്‍ എന്നിങ്ങനെ നീണ്ട പട്ടിക. നൂറുകോടി ജനങ്ങളില്‍ ആഗോള താപനം അപകടമെന്ന സന്ദേശമെത്തുമെന്നാണ് വൈല്‍ഡ് ഫണ്ടിന്റെ പ്രതീക്ഷ. ന്യൂഡല്‍ഹിയും മുംബൈയും ലൈറ്റണയ്ക്കാമെന്ന കരാറില്‍ ഒപ്പിട്ടു.
കേരളത്തില്‍ ഭൌമശാസ്ത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ (സെസ്) ഊര്‍ജ-വൈദ്യുത വകുപ്പുകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആഹ്വാനം നല്‍കും. (കറന്റ് കട്ടിനു പുറമേയാണ് ഇതെന്നു മറക്കരുത്). ലൈറ്റണച്ച് ഭൂമിയുടെ രക്ഷയ്ക്കായി കൈകോര്‍ക്കുന്ന മനുഷ്യന്റെ ഇരുണ്ട ചിത്രം ലോകരാഷ്ട്രങ്ങള്‍ക്കു വെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്നതായി W.W.F ന്റെ ന്യൂഡല്‍ഹിയിലെ മാനേജര്‍ ആരതി കോസ്ലാ പറയുന്നു.
ഈ വര്‍ഷം ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന രണ്ടാം ക്യോട്ടോ ഉച്ചകോടിയില്‍ ആഗോളതാപനം തടയാനുള്ള ശക്തമായ നടപടികള്‍ക്ക് യുഎസും ലോകരാജ്യങ്ങളും നിര്‍ബന്ധിതമാകും- കോസ്ലാ വ്യക്തമാക്കി. 2007ല്‍ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇരുട്ടറിവിന്റെ തുടക്കം. 2008ലും ആചരിച്ചു. ഇന്ത്യ ഈ വര്‍ഷം ആദ്യമായി പങ്കെടുക്കുന്നു. ലോകമെങ്ങും ഓഫിസുകളും വീടുകളും ലൈറ്റണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ പരിസ്ഥിതി സൌഹൃദ നയങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ തിരികെവരും.
മുറ്റത്തൊരു പൂന്തോട്ടം, റോഡരികിലൊരു തണല്‍മരം, പുഴയും തടാകവും സംരക്ഷിക്കുക, മാലിന്യനിര്‍മാര്‍ജനം... ആഗോള താപനം തടയാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആ ഇരുട്ടിന്റെ ഒരുമണിക്കൂര്‍ ലോകത്തിന്റെ ഭാവി പ്രകാശമാനമാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുക.
(ലേഖനം മനോരമയോട് കടപ്പാട്)
വായിച്ചു.
ReplyDeleteപത്രങ്ങളിൽ നിന്നും ഒരു വാർത്ത എന്റെ വായനശാലയിൽ ശേഖരിച്ച് വയ്ക്കാൻ തുടങ്ങുമ്പോഴാണ് ഇതും കണ്ടത്.
പാരിസ്ഥിതിക പ്രശ്നങ്ങൾ വാർത്തകളിൽ കിട്ടുന്ന പ്രാധാന്യത്തേക്കാളും വലുതാണെന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കേണ്ട കാലം എന്നേ അധിക്രമിച്ചിരിയ്ക്കുന്നു. എക്കാലത്തും മാധ്യമ ശ്രദ്ധ ചില പ്രത്യേക മേഖലകളിൽ മാത്രം കേന്ദ്രീയ്ക്കുന്ന പ്രവണതയാണ് ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ത അവബോധം ഇല്ലാതെ പോകാൻ കാരണം.
One more 'feel good' gesture:-)
ReplyDeleteHere is more dumbness
http://www.techcrunch.com/2009/03/26/california-may-ban-black-cars/
മാല ദ്വീപ് 2100 വര്‍ഷത്തോടെ വെള്ളത്തിനടിയിലാകും എന്ന് പറയപ്പെടുന്നു.
ReplyDeletehttp://www.theaustralian.news.com.au/story/0,25197,24715626-11949,00.html
ലോകം മുഴുവന്‍ അന്തരീക്ഷ മലിനീകരണം വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവകെതിരെ പ്രവര്‍ത്തിക്കുമ്പോള്‍.നമ്മള്‍ ഇന്ത്യക്കാര്‍ നാനോ എന്ന പെരില്‍ പുതിയ കാറിറക്കി. പരിസര മലിനീകരണത്തിനും, മറ്റ് അതുവഴിയുണ്ടാകുന്ന വന്‍ ദുരന്തത്തിനും കാരണമാകുന്ന പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുന്നു. അത് ആഘോഷിക്കുന്നു. ഭൂമിയുടെ 16 അടിയന്തിരം കൊണ്ടാടുകയാണ് നമ്മള്‍.
ആ ഒരു മണിക്കൂര്‍ രണ്ട് ബള്‍ബ് ഓഫാക്കി വെച്ച് കുടുംബസമേതം വരാന്തയില്‍ ഇരുന്നു നുണ പറഞ്ഞു.ഇതല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? സ്ഥലപേര് കണ്ട്പ്പോള്‍ ബ്ലോഗ് വായിക്കാന്‍ തോന്നി.
ReplyDeleteമിനി, ചക്കരക്കല്ല്