ഇന്ന് കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന ബ്ലോഗ് ശില്പശാല മഹത്തായ വിജയമായിരുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇവിടെ ബാംഗ്ലൂരില്‍ നിന്ന് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്ക് മനസ്സിലായത്. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല . ഏതായാലും ബ്ലോഗ് ഇന്ന് സര്‍വ്വത്ര ഒരു ചര്‍ച്ചാവിഷയമായിട്ടുണ്ട് . അക്കാദമിയുടെ മാത്രം പരിശ്രമം കൊണ്ടല്ല ഇത് സംഭവിക്കുന്നത് . അക്കാദമിയും അതിന്റെ എളിയ പങ്ക് നിര്‍വഹിക്കുന്നു എന്ന് മാത്രം . തത്സമയം എനിക്ക് ഇരുന്നുകൊണ്ട് കൂടുതല്‍ സമയം ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. അക്കാദമിയെപ്പറ്റിയും അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്തായിരിക്കണം അതിന്റെ ഉദ്ധേശ്യലക്ഷ്യങ്ങള്‍ എന്നതിനെപ്പറ്റിയും എന്റെ കാഴ്ചപ്പടുകള്‍ പിന്നീട് വിശദമായി എഴുതാം .
ഞാന്‍ ഇവിടെ ഇരുന്ന് കൊണ്ട് തൃശൂര്‍ ബ്ലോഗ് ശില്പശാലയ്ക്ക് എന്റെ ആശംസകള്‍ ഒരു പോഡ്‌കാസ്റ്റ് ആയി അയച്ചിരുന്നു . അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു .
(1 blog3 എന്ന് കാണുന്ന വെള്ള ബായ്ക് ഗ്രൌണ്ടില്‍ ക്ലിക്കുക)
തൃശൂര്‍ ബ്ലോഗ് ശില്പശാലയ്ക്ക് ആശംസകള്‍ ...!
ReplyDeleteസാര്‍ അവിടെയുണ്ടാകുമെന്നാണ് കരുതിയത്. പോഡ്കാസ്റ്റ് കേട്ടില്ല..ജോലി സ്ഥലത്ത് അതിനു സൌകര്യമില്ല.
ReplyDeleteഎത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രത്യാശിക്കുന്നു. ഇത്തരം ശില്പശാലകള്‍ ഇനിയുമുണ്ടാകട്ടെ.
പ്രിയ വിജയകൃഷ്ണന്‍ പോഡ്‌കാസ്റ്റ് കേള്‍ക്കാന്‍ പ്രത്യേകം സൌകര്യമൊന്നും വേണ്ടല്ലോ .. ഇവിടെയാണ് ക്ലിക്കേണ്ടത് എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ വിന്‍ഡോസ് മീഡിയ പ്ലേയറില്‍ ശബ്ദം കേള്‍ക്കാമല്ലോ .. നന്ദിയുണ്ട് സ്നേഹപൂര്‍ണ്ണമായ പരിഗണനയ്ക്കും നല്ല വാക്കുകള്‍ക്കും ..
ReplyDeleteസുകുമാരേട്ടാ..
ReplyDeleteഅങ്ങനെ ഇതും ഭംഗിയായി സമാപിച്ചു.ഒരു പിടി വാഗ്ദാനങ്ങളെ ബൂലോകത്തേക്ക് കൈപിടിച്ച് കയറ്റിക്കൊണ്ട്..
അസുഖം പെട്ടെന്നു ഭേദമാകട്ടെ.
ReplyDeleteസുകുമാരേട്ടാ,
ReplyDeleteആരോഗ്യം മെച്ചപെട്ടു എന്ന് വിശ്വസിക്കുന്നു
ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായീ പ്രാര്‍ത്ഥിക്കുന്നു...ജോജി
ബ്ലോഗ് ശില്പശാലകള്‍ക്ക് അഭിവാദ്യങ്ങള്‍ !!