Pages

പെണ്‍‌കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുമോ ?


മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ എന്തെല്ലാം ക്രൂരതകളാണ് ലോകത്ത് നടക്കുന്നത് ? ഞാന്‍ ഒരു തമിഴ് ബ്ലോഗ് വായിക്കുമ്പോഴാണ് ലോകത്ത് പല ഭാഗങ്ങളിലും പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി പെണ്‍‌കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുന്ന ചടങ്ങ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത് . തികച്ചും പ്രാകൃതമായാണ് ഈ കൃത്യം നിര്‍വഹിക്കപ്പെടുന്നത് . പല പെണ്‍‌കുട്ടികളും മരണത്തിന് വരെ ഇരയാകുന്നു . ചിലര്‍ക്ക് പിന്നീട് വളര്‍ന്നാല്‍ വിവാഹ ജീവിതം നയിക്കാന്‍ കഴിയുന്നില്ല്ല . മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും എത്രയോ നൂറ്റാണ്ട് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പല ചടങ്ങുകളും അനാചാരങ്ങളും ഇപ്പോഴും പിന്‍‌തുടരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ മന:ശാസ്ത്രം എന്തായിരിക്കും ? ഈ വിഷയത്തെ കുറിച്ച് വായിക്കാന്‍:

ഒന്ന്
രണ്ട്
മൂന്ന്

14 comments:

  1. പെണ്‍‌കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുമൊ? പല രാജ്യങ്ങളിലും ഇപ്പോഴും ചെയ്യുന്നുണ്ട് . ഈ അനാചാരത്തിന് മതപരമായ പിന്‍‌ബലമുണ്ടോ ?

    ReplyDelete
  2. പോസ്റ്റ് കൊള്ളാം.
    എന്നാലും, താങ്കളൊരു ബ്ലോഗ്ഗ്ഗറല്ല എന്നു എവിടെയോ എശ്ഴുതിക്കണ്ടു.
    കമന്റ്സ് മാത്രം ഇടുന്ന ഒരു പാവം..

    പിന്നെ എന്താ ഇപ്പോ പെട്ടെന്ന് ഒരു മനം മാറ്റം..?

    ReplyDelete
  3. ബ്ലോഗില്‍ ഞാന്‍ എഴുതുന്നുണ്ടല്ലോ ... ഞാന്‍ ബ്ലോഗ്ഗര്‍ അല്ല എന്നേ പറഞ്ഞുള്ളൂ .

    ReplyDelete
  4. Female Genital Mutilation (FGM)
    എന്നത് ഇരുപത്തി എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരെ അധികം കാണാറുണ്ട്. ചില ഏഷ്യന്‍, middle ഈസ്റ്റേണ്‍ രാജ്യങ്ങളിലും ഇതു ചെയ്യാറുണ്ടത്രെ.

    ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 10- 14 കോടി പെണ്‍കുട്ടികളില്‍ മു‌ന്നു വിധത്തിലുള്ള genital mutilation നടത്തുന്നു എന്ന് കാണുന്നു. മു‌ന്നു കോടി പെണ്കുട്ടികളില്‍ ഓരോ വര്‍ഷവും genital mutilation നടത്തപ്പെടുന്നുണ്ടെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.


    സാധാരണ 15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ആണു ഇതു നടത്താറുള്ളത്‌.ചില രാജ്യങ്ങളില്‍ 85% പെണ്‍കുട്ടികളിലും ഇതു ചെയ്യാറുണ്ടത്രെ. ആങ്കുട്ടികളില്‍ ചെയ്യുന്നതില്‍ നിന്നും വളരെ വിപരീതമായി, ഇത്‌ വളരെ അധികം ആരോഗ്യ പ്രശ്നങ്ങള്‍ പെങ്കുട്ടികളില്‍ സൃഷ്ടിക്കുന്നതായ്‌ കാണാം.

    പ്രചാരമായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പരയുന്നവ ആണു:
    (വിവര്‍ത്തനം ചെയ്യണോ?)

    - It endows a girl with cultural identity as
    a woman: in many ethnic groups the
    clitoris is associated with masculinity
    and is excised to maintain differentiation
    between males and females.
    - It imparts on a girl a sense of pride, a
    coming of age and admission to the
    community: in many communities,
    girls are rewarded with gifts, celebrations
    and public recognition after the
    operation.
    - Not undergoing the operation brands
    a girl as a social outcast and reduces
    her prospects of finding a husband.
    - It is part of a mother’s duties in raising
    a girl "properly" and preparing her for
    adulthood and marriage.
    - It is believed to preserve a girl’s virginity,
    widely regarded as a prerequisite
    for marriage, and helps to preserve her
    morality and fidelity: in some ethnic
    groups, virginity is associated with
    an infibulated vulva, not with an intact
    hymen.
    - It is believed to enhance a husband’s
    pleasure during the sex act.
    - It is believed to confer bodily cleanliness
    and beauty on a girl: in some
    communities, the female genitalia are
    considered unclean.
    - It is believed to be prescribed by religion
    and thus to make a girl spiritually
    pure.

    ഒരു മതത്തിന്റെ മാത്രം പ്രശ്നമാണെന്നു തൊന്നുന്നില്ല്. പല ട്രൈബുകളിലും ഇത്‌ വളരെ പ്രചാരത്തില്‍ ഉണ്ടത്രേ.

    കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ കാണുന്ന ലിങ്കുകള്‍ പ്രയൊജനപ്പെടും:

    ലോകാരോഗ്യ സംഘടനയുടെ FGM വെബ് പേജ്:
    http://www.who.int/reproductive-health/fgm/index.html

    അതിലെ ഒരു studiyute link:
    http://www.who.int/reproductive-health/hrp/progress/72.pdf

    ReplyDelete
  5. ആ പടം ഒന്നു മാറ്റിയാല്‍ നല്ലതായിരുന്നു. വളരെ disturbing ആയ പടം.

    ReplyDelete
  6. not for publish

    பின்னூட்டம் அல்ல
    ////////////////////////////////////
    அன்புள்ள தோழருக்கு உங்கள் பின்னூட்டத்தை தமிழச்சி அவர்களின் வலைப்பூவில் பார்த்தேன். பெரியாரின் பகுத்தறிவுக் கருத்துக்களில் ஈடுபாடு கொண்டவராக அறிவித்துள்ளீர்கள். நான் தமிழ்நாட்டில் பெரியார் திராவிடர் கழகம் என்ற அமைப்பில் பணியாற்றுபவன். தோழர் பெரியார் என்ற வலைப்பூவிலும் எழுதிவருகிறேன். திராவிடர் என்ற இணைய தளத்தையும் நடத்திவருகிறோம். நான் உங்களைச் சந்திக்க விரும்புகிறேன். பெரியாரின் முக்கிய நூல்கள் சிலவற்றை மலையாளத்தில் மொழிபெயர்த்து அச்சிட விரும்புகிறோம். அது குறித்து உங்களிடம் பேசவேண்டும். உங்கள் மின்னஞ்சல் முகவரி மற்றும் செல் எண்ணோ, தொலைபேசி எண்ணோ தந்தால் நல்லது.
    எனது செல் எண் 09787313222. E.mail id : atthamarai@gmail.com, periyardk@gmail.com நன்றி.
    தி. தாமரைக்கண்ணன்

    ReplyDelete
  7. ആ ചിത്രം എന്തൊക്കെയോ വിമ്മിഷ്ടം ഉണ്ടാക്കുന്നു....

    ReplyDelete
  8. ആ ചിത്രം മനസ്സിലേക്ക് ഒരു ബ്ലൈഡുപോലെ ആഴ്ന്നിറങ്ങുന്നു...
    എങ്കിലും എനിക്കുതോന്നുന്നത് ആ ചിത്രമാണ് ഈ പോസ്റ്റിന്റെ ശക്തിയെന്നാണ്!ഇല്ലെങ്കില്‍ ഇത് കുറേപ്പേരെങ്കിലും വിശ്വാസയോഗ്യമല്ലെന്നുപറഞ്ഞ് തള്ളിയേനെ!!

    ReplyDelete
  9. ഒറ്റ നോട്ടത്തില്‍ ഈ പടം നമുക്ക് ഒരു വല്ലായ്മ സൃഷ്ടിക്കുന്നത് തന്നെ . പക്ഷെ ഈ ചിത്രം ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇട്ടത് തന്നെ . വല്ലഭന്‍ പറഞ്ഞത് ശരി തന്നെ . ഹരിയണ്ണന്‍ പറഞ്ഞതാണ് കാര്യം . ഈ ഫോട്ടോ ഇല്ലെങ്കില്‍ ഈ പോസ്റ്റിന് വിശ്വാസയോഗ്യത ഇല്ലാതേയും വരും . ഈ പരിഷ്കൃതയുഗത്തിലും ലോകത്ത് എത്രയോ അനചാരങ്ങള്‍ മനുഷ്യന്റെ യുക്തിയെ പരിഹസിച്ച് കൊണ്ട് അനുഷ്ടിക്കപ്പെടുന്നു എന്നത് മലയാളം ബ്ലോഗ്ഗേര്‍സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു എന്റെ ഉദ്ധേശ്യം .

    ReplyDelete
  10. അതെ, ആ ഫോട്ടോ ഇട്ടില്ലായിരുന്നെങ്കില്‍ പോസ്റ്റിന്റെ വിശ്വാ‍സ്യ യോഗ്യത അല്പമെങ്കിലും കുറഞ്ഞേനെ.
    കാലചക്രം മുന്നോട്ട് തിരിയുമ്പോഴും, രാജ്യങ്ങള്‍ പല പുരോഗതി നേടുമ്പോഴും, ചില ആചാരങ്ങള്‍ (അനാ‍വശ്യ - കപട - അന്ധവിശ്വാസങ്ങളില്‍ അതിഷിടിതമായ) മാറാതെ നിക്കുന്നു.

    അപ്പെക്സ് അള്‍ടിമയുടെ പരസ്യവാചകം ഇനിയെന്നാണോ ഉള്‍ക്കൊള്ളുക ......

    കാലം മാറി, കഥ മാറി

    ReplyDelete
  11. സുകുമാരേട്ടാ കോളാ ബൂഫ്‌ എന്നൊരു സുഡാനീസ്‌ കവയിത്രിയുണ്ട്‌. ചെറുപ്പത്തില്‍ ഒരു ഹോ്‌ട്ടലില്‍ വച്ച്‌ ബിന്‍ ലാദന്‍ കാണാനിടയായി. അന്നുരാത്രി അവളുടെ മുറിയില്‍ വച്ചു ലാദന്‍ ഭീകരമായി ബലാല്‍സംഗം ചെയ്‌തു. പിന്നീട്‌ ബലമായി വെപ്പാട്ടിയായി കൂട്ടിക്കൊണ്ടുപോയശേഷം കുറെക്കാലം കഴിഞ്ഞ്‌ രക്ഷപ്പെട്ട വനിത.
    http://www.kolaboof.com/
    http://poetwomen.50megs.com/whats_new.html

    അവര്‍ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പിക്കുന്ന ഈ ക്രൂരതയെപ്പറ്റി എഴുതിയത്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. ഒരു കമ്പ്‌ ബലമായി ഉള്ളിലേക്ക്‌ കടത്തി ഒരു ദ്വാരം മാത്രം അവശേഷിപ്പിച്ച ചുറ്റുമുള്ള ക്ലിറ്റോറിസ്‌ അടക്കം മാംസളഭാഗങ്ങള്‍ ചെത്തിയെടുക്കുന്ന കാടന്‍ രീതി. പുരുഷമേധാവിത്വത്തിന്റെ ഒരു സൃഷ്ടിയെന്നുപറയാം. പെണ്ണ്‌ ഒരു ലൈംഗീകഉപകരണം മാത്രമാണെന്ന ഒരു കാഴ്‌ചപ്പാട്‌ ഇതിന്റെ പിന്നിലുണ്ട്‌. അവരെഴുതിയത്‌ ശരിയായരിക്കാം. സ്‌തീ ഉത്തേജിപ്പിക്കപ്പെടുന്നതില്‍ ക്ലിറ്റോറിസിന്റെ പങ്ക്‌ വലുതാണ്‌. അതില്ലാതാവുമ്പോള്‍ സെക്‌സ്‌ വിരസമാവുക മാത്രമല്ല വേദനാജനകം കൂടിയാണ്‌. അതുതന്നെയായിരുന്നു അവരില്‍ നിന്നും ലാദന്‍ പ്രതീക്ഷിച്ചതും. A forceful penetration which would give him pleasure and a splitting pain for the girl.

    ReplyDelete
  12. ദയവു ചെയ്ത് ആ പടം മാറ്റൂ സുകുമാരേട്ടാ...
    ഏതോ കാടന്മാര്‍ ചെയ്ത കാര്യത്തിനു ദൈവത്തെയും മതത്തെയും പഴിക്കല്ലേ...കേരളത്തില്‍ എല്ലാ മുസ്ലിം പുരുഷന്മാരുടെയും സുന്നത്ത് ചെയ്യുന്നുണ്ട്.കാലാകാലങ്ങളായി.അതൊരു അപരിഷ്ക്ര്യത ഏര്‍പ്പാടല്ല. ഫോട്ടോയില്‍ കാണുന്നത് പോലെ ഒരു ബ്ലേഡ് പിടിച്ച് ചെയ്യുന്നതല്ല അത്. ഡോക്ടര്‍മാരാണിപ്പോള്‍ ആശുപത്രികളില്‍ സുന്നത്ത് കര്‍മ്മം കാലങ്ങളായി ചെയ്തു വരുന്നത്. പണ്‍ട് ഒസ്സാന്മാരായിരുന്നു.ഒസ്സാന്മാര്‍ ചെയ്തു വന്ന കാലത്തും അത് ഇതു പോലൊരു കാടന്‍ ഏര്‍പ്പാടായിരുന്നില്ല.പിന്ന ഏതോ കാട്ടില്‍, ഏതോ സുഡാനില്‍. അങ്ങിനെയെന്തൊക്കെ നമ്മുടെ ആദിവാസി ഗോത്രങ്ങളിലൊക്കെ എന്തൊക്കെ നടക്കുന്നു? ഫോട്ടോ ഇല്ലാതെ സുകുമാരേട്ടന്‍ അതെക്കുറിച്ചൊക്കെ എഴുതൂ..

    ഒരു മാനുഷിക പ്രശ്നമായി...ഒരു മത പ്രശ്നമായല്ല.എല്ലാ ക്രൈമും മതത്തിന്റെ മേല്‍ വെച്ചു കെട്ടുന്നത് ജബ്ബാര്‍ മാഷിന്റെ ഉപദേശം കേട്ടാണോ?കണ്ണൂരില്‍ മതേതര ഭീകരത തലയറുത്തു കൊന്ന മനുഷ്യരുടെ ഫോട്ടോ വെച്ച് മാര്‍ക്സിനെ കുറ്റം പറയാമോ?ഇറാഖില്‍ 10 ലക്ഷം പേരെയാണു അമേരിക്കന്‍ മതേതര ഭീകരത കൊന്നൊടുക്കിയത്.ചരിത്രം വായിക്കുമ്പോള്‍ മതത്തെക്കാള്‍ മത വിരുദ്ധരാണു മനുഷ്യരുടെ തലകളുടെ സുന്നത്ത് കഴിച്ചത്. സുകുമാരേട്ടന്‍ ഒരു മതവിരോധിയാകുന്നതിനു മുമ്പ് ചരിത്ര ബോധം ശക്തിപ്പെടൂത്തുന്നത് ഗുണം ചെയ്യും.മതം വ്ര്യത്തികേടാണെന്ന് തോന്നുന്നത് ചരിത്ര ബോധമില്ലാത്തത് കൊണ്ട് തന്നെ.
    മാര്‍ക്സ് പറഞ്ഞത് ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണു മതം എന്നായിരുന്നു.വെറുതെ പറഞ്ഞതല്ല. മതമില്ലെങ്കില്‍ ഈ മതവിരുദ്ധരുടെ കാപാലികതയില്‍ ലോകം നശീക്കുമായിരുന്നു.
    www.islamvicharam.blogspot.com

    ReplyDelete
  13. Rotten Faith...!
    this is 21 st Century.....

    ReplyDelete