യാദൃച്ഛികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത് . ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കിലും കുറെ വര്‍ഷങ്ങളായി ഫിക്‍ഷനോ മറ്റ് കവിതകളോ ഒന്നും വായിക്കാറില്ലായിരുന്നു . വായനയൊക്കെ ഓരോ പ്രായത്തില്‍ തോന്നുന്ന ആസക്തികളാണോ എന്തോ ! എഴുത്തുകാരാനാവണമെന്നൊക്കെ ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . ഒന്നും കഴിഞ്ഞില്ല. അങ്ങനെ എന്തൊക്കെ ആഗ്രഹങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും ? എല്ലാം നടക്കണമെന്നില്ല . ചിലര്‍ക്ക് കഠിനമായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായി അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്നു . അപ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് അവര്‍ വിനയഭാവത്തില്‍ പറയും . ഇത് കേട്ടാല്‍ തോന്നും അവരൊക്കെ വെറുതെ കൈയും കെട്ടിയിരിക്കുകയായിരുന്നുവെന്നും ദൈവത്തിന് അവരോട് എന്തോ സ്പെഷ്യല്‍ പരിഗണന തോന്നിയത് കൊണ്ട് ദൈവം അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തതാണെന്നും. ചിലര്‍ അതൊക്കെ ഭാഗ്യമാണെന്ന് പറയും . ഈ ഭാഗ്യത്തിനൊക്കെ ചിലര്‍ അര്‍ഹമാകുന്നതിന്റെ മാനദണ്ഡം എന്താണ് . പരിശ്രമിച്ചാല്‍ ഒരാള്‍ക്ക് അയാള്‍ എന്താവണമെന്ന് തോന്നുന്നുവോ അതായിത്തീരാതിരിക്കാനുള്ള യാതൊരു കാരണവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കാരണം ഒരാള്‍ക്ക് കഴിയുന്നതേ അയാള്‍ ആഗ്രഹിക്കൂ . ഉദാഹരണത്തിന് ഒരു തോട് ചാടിക്കടക്കാനേ ആരും അഗ്രഹിക്കൂ, പുഴ ചാടിക്കടക്കാന്‍ ആരും മനസ്സില്‍ പോലും വിചാരിക്കില്ല . ഞാന്‍ കാര്യമായി പരിശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഒരെഴുത്തുകാരാനാവാതിരുന്നത് . എന്തിനാണ് എഴുതുന്നത് ? ഇങ്ങനെയൊരു ചോദ്യം എല്ലായ്പ്പോഴും മനസ്സിലുണ്ടായിരുന്നു . കീര്‍ത്തി മോഹമാണ് തന്നെ ഒരെഴുത്തുകാരിയാക്കിയതെന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞതായോര്‍ക്കുന്നു . (എനിക്കവര്‍ ഇന്നും മാധവിക്കുട്ടി തന്നെയാണ് ; സുരയ്യയായത് ഞാന്‍ അംഗീകരിച്ചിട്ടില്ല . ഓ, എന്റെയൊരു അംഗീകാരം !) ജീവിതത്തിന്റെ പകര്‍ത്തിയെഴുത്തായിരിക്കണം സാഹിത്യകൃതി എന്നെനിക്ക് നിര്‍ബ്ബന്ധമായിരുന്നു . കാരണം നമുക്ക് ഒരു മനുഷ്യനെ പിന്‍തുടര്‍ന്ന് അയാളുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാന്‍ കഴിയില്ല . ആ ഉത്തരവാദിത്തമാണ് സഹിത്യകാരന്‍ നമുക്ക് വേണ്ടി ഏറ്റെടുക്കുന്നത് . മാധവിക്കുട്ടിയെ ഇഷ്ടപ്പെടാനുള്ള കാരണവും ഇതായിരുന്നു . സാഹിത്യത്തില്‍ അകൃത്രിമമായ ജീവിതമുഹൂര്‍ത്തങ്ങളേ പാടുള്ളൂ . അപ്പോഴേ നമ്മുടെ മനസ്സ് സമ്പന്നമാവൂ . ഒരാളുടെ വെറും ഭാവനകള്‍ നമ്മളെന്തിന് വെറുതെ വായിക്കണം ? ജീവിതം കണ്ട് മനസ്സിലാക്കി കഥകള്‍ എഴുതണമെന്ന എന്റെ മോഹം എന്നെ ഒരു പത്ത് ദിവസത്തെ ജയില്‍ വാസത്തിനായി മദ്രാസ് സെന്‍ട്രല്‍ ജയിലില്‍ വരെ എത്തിച്ചിട്ടുണ്ട് . ജയകാന്തന്റെ “കാവല്‍ ദൈവം” എന്ന തമിഴ് നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ആഗ്രഹം പിന്നീട് നിനച്ചിരിക്കാതെ സഫലമാവുകയായിരുന്നു . ആ ജയില്‍ ഇപ്പോള്‍ അവിടെ നിന്ന് മാറ്റി . ആ സ്ഥലത്തേക്ക് കൂടി വ്യാപിക്കാനിരിക്കുകയാണ് മദ്രാസ് ജനറല്‍ ഹോസ്പിറ്റല്‍ എന്ന വാര്‍ത്ത ഈയ്യിടെ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ഒരു ഗൃഹതുരത്വം ! ഇപ്പോള്‍ ആ പഴയ സെന്‍ട്രല്‍ ജയില്‍ സിനിമാ ഷൂട്ടിങ്ങിന് തുറന്ന് കൊടുത്തിരിക്കയാണ് . ബ്രിട്ടിഷ്‌കാര്‍ നിര്‍മ്മിച്ച ആ കെട്ടിടം പൊളിച്ച് നീക്കുന്നതിന് മുന്‍പേ വീണ്ടും ഒന്ന് പോയി കാണണം . പണ്ട് എം.ആര്‍.രാധ കിടന്ന മുറിയും മറ്റ് പല പ്രശസ്ഥര്‍ കിടന്ന മുറിയും ഞാന്‍ കണ്ടിരുന്നു . ഏതായാലും ജീവിതം തേടിയിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് ജീവിതം നിരര്‍ത്ഥകമാണ് എന്ന ചിന്താഗതിയില്‍ ! അസ്തിത്വദു:ഖത്തിന്റെ ആ നാളുകളില്‍ ചിന്തിച്ചത് ആത്മഹത്യയെപ്പറ്റി മാത്രം . അപ്പോഴാണ് എന്നെ സംബന്ധിക്കുന്ന ഒരു യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കുന്നത് . എനിക്ക് കഥയെഴുതാന്‍ മാത്രമല്ല ആത്മഹത്യ ചെയ്യാനുള്ള കഴിവും ഇല്ല എന്ന് . ആത്മഹത്യ ഭീരുത്വമാണെന്ന് ആരാണ് പറഞ്ഞത് ? ഏറ്റവും ധൈര്യമുള്ള ഒരാള്‍ക്കേ അത് കഴിയൂ .
ജീവിതത്തിന്റെ പുറമ്പോക്കില്‍ നിന്ന് ആകസ്മികമായി ജീവിതത്തിലേക്ക് എത്തിപ്പെട്ടപ്പോള്‍ പിന്നീട് ഒരു വാശിയായിരുന്നു . വായന പിന്നീട് രാഷ്ട്രീയമായ കാര്യങ്ങള്‍ മാത്രമായിരുന്നു . കുടുംബനാഥനായി . മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി . ഞാനും അവരും ഒന്നിച്ച് പഠിച്ചു . അങ്ങനെ മക്കള്‍ ബാംഗ്ലൂരില്‍ ജോലിക്കാരായപ്പോള്‍ എല്ലാവരും ബാംഗ്ലൂരേക്ക് താമസം മാറ്റി . അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് ഒന്നും ചെയ്യാതിരിക്കലാണ് ജീവിതത്തില്‍ ഏറ്റവും പ്രയാസം . അപ്പോഴാണ് ഇന്റര്‍നെറ്റും ഓര്‍ക്കുട്ടും ഒക്കെ പരിചിതമാകുന്നത് . ഒരിക്കല്‍ ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ചോദിച്ചു : നിങ്ങള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങി നിങ്ങളുടെ ആശയങ്ങള്‍ പങ്ക് വെച്ചു കൂടേ എന്ന് . എന്താണ് ബ്ലോഗ് എന്ന് മനസ്സിലായില്ല. എന്നാല്‍ ആ അജ്ഞത തുറന്ന് പറഞ്ഞുമില്ല . ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കവേ “സേവ് കേരള ”എന്ന ഇംഗ്ലീഷ് ബ്ലോഗ് വായിക്കാനിടയായി . അവിടെ ഒരു കമന്റ് എഴുതാന്‍ നോക്കിയപ്പോഴാണ് ബ്ലോഗ്ഗര്‍ ഐഡിയുള്ളവര്‍ക്കേ അത് പറ്റൂ എന്ന് മനസ്സിലായത് . അപ്പോള്‍ തന്നെ എങ്ങനെയെങ്കിലും ഒരു ഐഡിയുണ്ടാക്കി അവിടെ ഒരു കമന്റ് എഴുതി . പിന്നെയും കുറേ കഴിഞ്ഞാണ് മലയാളം ബ്ലോഗിനെ പറ്റി മനസ്സിലാക്കിയതും സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി 24.1.07ന് ആദ്യത്തെ പോസ്റ്റ് എഴുതിയതും . ജീവിതം എപ്പോഴും തുറന്നത് തന്നെയാവണമെന്ന് കരുതുന്നത് കൊണ്ടും എന്നെ സംബന്ധിക്കുന്ന ഒന്നും ആരിടത്തിലും ഒളിച്ചു വയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടും സ്വന്തം പേരിലാണ് എഴുതാന്‍ തുടങ്ങിയത് . സത്യം പറഞ്ഞാല്‍ എനിക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് മനുഷ്യനെ മാത്രമാണ് . മനുഷ്യനെ ഞാന്‍ നിഗൂഢമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല . നമ്മള്‍ എങ്ങനെയാണ് എപ്പോഴാണ് ഒരാളുടെ ശത്രുവായിത്തീരുക എന്ന് പറയാന്‍ കഴിയില്ല . ബ്ലോഗെഴുതിയാലും അജ്ഞാതശത്രുക്കള്‍ ഉണ്ടാവാം . എന്തായാലും എന്റെ വിലാസവും ഫോണ്‍ നമ്പറും ബ്ലോഗില്‍ എഴുതിച്ചേര്‍ത്തു . വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ബ്രൂണോവിനെ തീയിലിട്ട് കൊന്നിടത്ത് നിന്ന് മനുഷ്യസമൂഹം വളരെയൊന്നും പുരോഗമിച്ചിട്ടില്ല .
ബ്ലോഗ് എന്ന മാധ്യമം എനിക്ക് സത്യത്തില്‍ ഒരു അനുഗ്രഹമായാണ് തോന്നിയത് . നഷ്ടപ്പെട്ട വായന ബ്ലോഗിലൂടെ എനിക്ക് തിരിച്ച് കിട്ടി . വിശാലമനസ്കന്റെ കഥകള്‍ വായിച്ച് വീട്ടില്‍ എല്ലാവരും ചിരിച്ചു . മനുവിന്റെ കുഞ്ഞിക്കവിതകള്‍ എല്ലാവരും ഏറ്റുചൊല്ലി . എനിക്ക് പക്ഷെ ജനപ്രിയമായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല . സത്യം അപ്രിയമാണെന്ന് കരുതി അത് പറയാതിരിക്കുന്നതെങ്ങനെ ? ബ്ലോഗ് തുടങ്ങി ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ബ്ലോഗില്‍ പ്രതിക്ഷേധക്കൊടുങ്കാറ്റ് . യാഹൂവിനെതിരെ പ്രതിക്ഷേധകോലാഹലം ! ആദ്യമാദ്യം ഒന്നും മനസ്സിലായില്ല . പിന്നെ മനസ്സിലായി . ഏതോ ഒരു ബ്ലോഗറുടെ പാചകകുറിപ്പ് മോഷ്ടിച്ച് യാഹൂ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള ബഹളമായിരുന്നു അത് . കണ്ണൂരിലെ രാഷ്ട്രീയകലാപങ്ങളും കൊലപാതകപരമ്പരകളും കണ്ടും കേട്ടും ശീലിച്ച എനിക്ക് അതൊരു കുട്ടിക്കളിയായിട്ടാണ് തോന്നിയത് . സജീവമായ ചര്‍ച്ചകളും സംവാദങ്ങളും പ്രതിക്ഷേധങ്ങള്‍ തന്നെയും ആവശ്യപ്പെടുന്ന നിരവധി പ്രശ്നങ്ങള്‍ നാട്ടിലുണ്ടായിട്ടും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ഈ ഒരു പാചകക്കുറിപ്പിന്റെ കോപ്പിറൈറ്റ് പ്രശ്നം എങ്ങനെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രമാത്രം പ്രധാനപ്പെട്ടതാകുന്നു എന്നതാണ് എന്നെ അമ്പരപ്പിച്ചത് . പിന്നീട് മനസ്സിലായി വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ പ്രശ്നങ്ങള്‍ , അത്രയേയുള്ളൂ അതില്‍ കാര്യം എന്ന് .
അങ്ങനെയിരിക്കെ ഈയ്യിടെ ബ്ലോഗില്‍ വീണ്ടും ഒരു വിവാദം പൊട്ടിപുറപ്പെട്ടു , ഹരികുമാര്‍ പ്രശ്നം ! സംഗതിയുടെ ഗൌരവം എനിക്കത്ര പിടി കിട്ടിയിരുന്നില്ല . ഹരികുമാറിന്റെ ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു . ഹരികുമാറിന്റെ ബ്ലോഗ് മാത്രമല്ല ഗൂഗ്‌ള്‍ സെര്‍ച്ച് നോക്കി ആപ്പപ്പോള്‍ പബ്ലിഷ് ചെയ്യുന്ന മിക്കവാറും എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട് . അപൂര്‍വ്വം ബ്ലോഗുകളിലേ കമന്റ് എഴുതാറുള്ളൂ . വെറുതേ മന:സമാധാനം കളയേണ്ടല്ലോ . ഹരികുമാര്‍ ബ്ലോഗ്ഗേര്‍സിനെ അടച്ചാക്ഷേപിച്ചു എന്നതാണത്രെ പ്രശ്നം . സാധാരണഗതിയില്‍ ഇതെന്നെ ബാധിക്കുകയില്ലായിരുന്നു . കാരണം ഞാന്‍ ഈ പറയുന്ന ബൂലോഗം എന്ന കൂട്ടായ്മയില്‍ പെട്ട ആളല്ല എന്നത് തന്നെ . പക്ഷെ ഞാന്‍ അകാരണമായി വലിച്ചിഴക്കപ്പെട്ടു . ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയ കുറിപ്പില്‍ ഞാനടക്കം മൂന്ന് നാല് പേരെ പ്രശംസിച്ചു കൊണ്ട് എഴുതിയിരുന്നു . അങ്ങനെയാണ് ഞാന്‍ ഇതില്‍ കക്ഷിയാവുന്നത് . ഏതായാലും ബൂലോഗക്ലബ്ബ് എന്ന ബ്ലോഗില്‍ അഞ്ചല്‍ക്കാരന്‍ എഴുതിയ പ്രതിക്ഷേധ പോസ്റ്റില്‍ എഴുതിയ രണ്ട് കമന്റുകള്‍ പിന്‍വലിച്ചു കൊണ്ട് ഞാന്‍ പ്രശ്നത്തില്‍ നിന്ന് തലയൂരി .
"ആത്മഹത്യ ഭീരുത്വമാണെന്ന് ആരാണ് പറഞ്ഞത് ? ഏറ്റവും ധൈര്യമുള്ള ഒരാള്‍ക്കേ അത് കഴിയൂ . "
ReplyDeleteതാങ്കളുടെ കമെന്റുകള്‍ ബൂലോഗക്ലബില്‍ വായിച്ചിരുന്നു. അത് നീക്കം ചെയ്തതിനും ധൈര്യക്കുറവാണോ കാരണം? ആ കമെന്റുകളില്‍ ഒരപാകതയും ഞാന്‍ കണ്ടില്ല.
നന്നായിരിക്കുന്നു....
ReplyDeleteആ തലയൂരലൊഴികെ...
സുകാരന്‍ ചേട്ട ,
ReplyDeleteബൂലോകം എന്നത് മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു കൂട്ടമാണ് അല്ലാതെ ബൂലോക ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായമയല്ല. അവിടെ അംഗമാകാന്‍ ഒരു ജി.മൈല്‍ ഐഡി മാത്രം മതി. പിന്നെ തലയൂരുന്ന കാര്യം :)
തറവാടി
പ്രിയ സുകുമാരേട്ടാ, ഇങ്ങനെ തലയൂരേണ്ട യാതൊരു ആവശ്യവുമില്ല. ആ കമന്റുകളില്‍ തെറ്റുമില്ല. എല്ലാ അഭിപ്രായങ്ങളൂം ഒന്നാണെങ്കില്‍ പിന്നെ എന്തിനാണ് കൂട്ടായ്മയെന് പറയുന്നത് ? ഹരികുമാര്‍ ചെയ്തത് ശരിക്കും ചെറ്റത്തരമാണ്. ബ്ലോഗിനെ കുറിച്ച് ജനങ്ങളില്‍ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കാനാണ് ഹരികുമാര്‍ പ്രിന്റ് മീഡിയയില്‍ അങ്ങനെ എഴുതിയതെന്നത് സത്യം. അതിനെതിരെ പ്രതിഷേധിക്കേണ്ടത് ഒരു ബ്ലോഗറുടെ കടമയാണ്. താങ്കളെ യാതൊരു ആവശ്യവുമില്ലാതെയാണ് അദ്ദേഹം വലിച്ചിഴച്ചത്. അക്കാര്യത്തില്‍ താങ്കളുടെ വിശദീകരണം വ്യക്തവുമയിരുന്നു.
ReplyDeleteപറ്റൂല്ല, പറ്റൂല്ല, അങ്ങിനെ തലയൂരാന്‍ പറ്റൂല്ല.
ReplyDeleteഒരിക്കല്‍ വച്ച തല പിന്നെ ഊരാന്‍ പറ്റൂല്ല.
സുകുമാരേട്ടാ, എന്തിനാ ടെന്‍ഷനടിക്കണെ? ഇതൊക്കെ ഇങ്ങിനെ നടക്കുംന്നേ......ചുമ്മാ...
ഹരികുമാര്‍ ബ്ലോഗില്‍ വന്നതും ആളുകള്‍ മൂപ്പരെ പൊക്കി വക്കാത്തതിന്റെ കെറുവ് കാട്ടിയതല്ലെ.
സര്‍,
ReplyDeleteഈ എഴുത്ത് ഞാന്‍ അനായാസമായി വായിച്ചു.പലപ്പോഴും എന്റെ അറിവിന്നപ്പുറത്തെ കാര്യങ്ങളാകും സര്‍ പറയുന്നത്.അതുകൊണ്ട് വെറുതേ വായിച്ച് പോകും.അഭിപ്രായം പറയാന്‍ ധൈര്യം കിട്ടിയിട്ടില്ല.:)
ആത്മഹത്യ ചെയ്യാന്‍ ധൈര്യശാലികള്‍ക്കേ കഴിയൂ എന്ന് മാധവിക്കുട്ടിയും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
സുകുമാരന്‍ മാഷിന്,
ReplyDeleteകലാകൌമുദിയില്‍ വന്ന ലേഖനം മലയാള ബ്ലോഗ് സമൂഹത്തിന്റെ ഒരു പ്രതിനിധി എന്ന നിലക്ക് താങ്കളേയും ബാധിക്കുന്ന ഒന്നാണ്. എം.കെ.ഹരികുമാറിന്റെ ബ്ലൊഗിലേക്കുള്ള വരവില്‍ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്ക് അതിയായി സന്തോഷിച്ച ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ വരവിന്റെ വിളമ്പരം അറിയിച്ചു കൊണ്ട് വന്ന ഒരു പരസ്യം പോലെ വന്ന കമന്റുകള്‍ക്ക് പിന്നാലെ അദ്ദേഹം പോസ്റ്റിങ്ങ് തുടങ്ങിയതിന് ശേഷം മിക്കവാറും എല്ലാ ബ്ലോഗിലും പോയി “താങ്കളുടെ പോസ്റ്റ് വായിച്ചു. കൊള്ളാം.വീണ്ടും വായിക്കാം..” എന്ന കോപ്പീ പേസ്റ്റ് കമന്റ് കണ്ടിട്ടും പ്രതികരിക്കാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം ഒന്നുകൊണ്ട് മാത്രമായിരുന്നു. എന്റെ മക്കളുടെ ഒരു ചിത്രബ്ലൊഗുണ്ട് . അവര്‍ വരക്കുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് താല്പര്യമുള്ളവ ഇടനുള്ള ഒരിടാം. അവിടേം വന്നു “താങ്കളുടെ പോസ്റ്റ് വായിച്ചു. കൊള്ളാം.വീണ്ടും വായിക്കാം.” എന്ന് കോപ്പീ പേസ്റ്റിയപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ട് പ്രതികരിക്കാനായി എം.കെയുടെ ബ്ലോഗില്‍ എത്തിയപ്പോഴേക്കും താങ്കളുടെ “കമന്റുകള്‍ കോപ്പീ പേസ്റ്റ് ചെയ്യുന്നത് ബ്ലൊഗില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.ശ്രദ്ധിക്കുമല്ലോ” എന്ന കമന്റ് കണ്ട് തിരിച്ച് പോരുകയായിരുന്നു. അദ്ദേഹത്തിന്റെ ആ തെറ്റ് താങ്കളുടെ കമന്റോടെ അവസാനിക്കുകയും ചെയ്തു. അന്ന് താങ്കള്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ വീണ്ടും ഹരികുമാര്‍ അതിപോലെയുള്ള ചെയ്തികളുമായി മുന്നോട്ട് പോകുമായിരുന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല തന്നെ.
എം.കെയ്ക്ക് ചുവട് പിഴക്കുന്നു എന്ന് കണ്ടപ്പോള്‍ പലവഴിക്കും അദ്ദേഹത്തിനെ നല്ല ബ്ലോഗിങ്ങിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ശ്രമിച്ചവരില്‍ ഒരാളാണ് ഞാന്‍. അക്ഷരജാലകം കൌമുദിയില്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു എന്നുള്ളത് കൊണ്ട് തന്നെ ബ്ലോഗില്‍ കണ്ട അദ്ദേഹത്തിന്റെ നിലവാര തകര്‍ച്ച എന്നില്‍ സംശയമുണര്‍ത്തിയിരുന്നു. എം.കെ.ഹരികുമാറിനെ കരിവാരിതേക്കാന്‍ ആരെങ്കിലുംവ്യാജ ഐഡിയില്‍ ബ്ലോഗ് ചെയ്യുന്നതാണോ എന്ന സംശയത്തില്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ഹരികുമാര്‍ തന്നെയാണ് ബ്ലൊഗെഴുതുന്നത് എന്ന് ഉറപ്പാക്കിയതിന് ശേഷം “താങ്കളില്‍ നിന്നും ബ്ലോഗ് പ്രതീക്ഷിക്കുന്നത് കുറേ കൂടി കാമ്പുള്ള ബ്ലോഗിങ്ങാണ് പ്രതീക്ഷിക്കുന്നതെന്നും, നല്ല എഴുത്തിലേക്ക് വരണമെന്നും, മലയാള ബ്ലോഗിങ്ങില്‍ നിറസാനിദ്ധ്യം ആകണം എന്നുമൊക്കെ പറഞ്ഞതിന് പിറ്റേന്നാണ് അദ്ദേഹം കമന്റ് ഓപ്ഷന്‍ അടച്ചിട്ടട്ട് ബ്ലോഗെഴുത്ത് കാരെ ചീത്ത പറഞ്ഞ് കൊണ്ട് ബ്ലോഗ് ചെയ്തത്. പിന്നെ പ്രതികരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. “അങ്ങിനെയാണ് അക്ഷര ജാലകമേ വിട” എന്ന പേരില്‍ ഞാന്‍ പോസ്റ്റിട്ടത്.
ഇപ്പോള്‍ കലാകൌമുദിയില്‍ വന്നിരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനത്തിലെ “ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.” എന്ന പരാമര്‍ശത്തിലെ “ആരും” എന്ന വാക്കില്‍ താങ്കളും ഉള്‍പ്പെടുന്നു.
“എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു..” എന്നത് ഒരു ബ്ലോഗര്‍ എന്ന നിലക്കും ബ്ലോഗ് വായനക്കാരന്‍ എന്ന നിലക്കുംതാങ്കളുടെ മലയാള ബ്ലോഗ് അനുഭവങ്ങളില്‍ ഇന്നുവരെ താങ്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ. ഇല്ലാ എന്നാണ് ഉത്തരമെങ്കില്‍ അടിസ്ഥാന രഹിതമായ ഈ സ്റ്റേറ്റ്മെന്റാണ് ആലേഖനത്തിന്റെ കാതല്‍. അതിനെതിരേ താങ്കള്‍ പ്രതികരിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
കമന്റ് നീണ്ടതില്‍ ക്ഷമിക്കുമല്ലോ?
ഒന്നു കൂടി. ബൂലോഗം എന്നത് മലയാള ബ്ലോഗ് സമൂഹം എന്ന് മനസ്സിലാക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത് ഒരു ഗ്രൂപ്പിനേയും പ്രതിനിധീകരിക്കുന്നില്ല. ഇന്നി ബൂലോഗം എന്നത് ഏതെങ്കിലും ഒരു ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നു എന്ന് അങ്ങേക്ക് തോന്നുന്നുണ്ട് എങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാതെ പിന്നോട്ട് പോകുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. കാരണം വിഷയം മലയാള ബ്ലോഗ് സമൂഹത്തെ ഒരു ആനുകാലികം ആക്ഷേപിച്ചു എന്നുള്ളതാണ്. ആല്ലാതെ ബൂലോഗം എന്ന ഗ്രൂപ്പിലെ ആര്‍ക്കെതിരേയെങ്കിലും ഒരു അപവാദം വന്നു എന്നുള്ളതല്ല.
ReplyDeleteനന്ദി.
ഇവിടെ അഞ്ചല്‍ക്കാരനോടു യോജിയ്ക്കുന്നു-മലയാളബ്ലൊഗ്സമൂഹത്തെപറ്റി,
ReplyDeleteനെറ്റില്‍ക്കേറി അറിയാന്‍കഴിയാത്ത വലീയൊരുവിഭാഗം കലാകൌമുദി വായനക്കാര്‍ക്കു,
തെറ്റായവിവരങ്ങള്‍കൊടുക്കുന്നതു,
ഉത്തരവാദിത്ത്വമുള്ള ഒരെഴുത്തുകാരന്‍
ചെയ്യരുതാത്തതാണു.
സുകുമാരന്‍സര്‍ എഴുതുമ്പോള്‍ അതില്‍ മനസ്സാക്ഷിയുടെ സ്വരം കേള്‍ക്കാറുണ്ട്.
അതുകൊണ്ടുതന്നെ,ഈയൊരു പ്രശ്നത്തില്‍ സര്‍
ഒരു നിലപാടെടുക്കണമെന്നു,എന്നെപ്പോലെ പലരും ഇവിടെ ആഗ്രഹിയ്ക്കുന്നുണ്ടാകാം
പ്രിയപ്പെട്ടവരായ ചന്ദ്രശേഖരന്‍ നായര്‍, ദ്രൌപദി,തറവാടി,കുട്ടന്‍ മേനോന്‍,കുറുമാന്‍,അഞ്ചല്‍ക്കാരന്‍ , ഭൂമിപുത്രി എന്നിവരോട് .... ഹരികുമാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നുണ്ടായിരുന്നു എനിക്ക് . പ്രതിക്ഷേധങ്ങള്‍ പരിധി വിട്ട് പോകുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു . രാജേഷ് പറഞ്ഞ ഒരു കാര്യം എന്റെ അനുഭവത്തില്‍ സംഭവിച്ചു . പല ബ്ലോഗും കമന്റുകളും ഞാനും മക്കളും ഒരുമിച്ചാണ് വായിക്കാറ് . ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുകയും ബ്ലോഗിലെ ജീനിയസ്സ് എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ള ഒരു ബ്ലോഗ്ഗര്‍ എഴുതിയ കമന്റിലെ ഒരു വിശേഷണം ഞങ്ങളെ വേദനിപ്പിച്ചു . രമ്യമായി ഈ പ്രശ്നം പരിഹരിക്കണം എന്ന എന്റെ കമന്റ് പരിഹസിക്കപ്പെട്ടു . ബൂലോഗം ഞാന്‍ ഒരിക്കല്‍ പറഞ്ഞ പോലെ നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് . അവിടെ പ്രതിക്ഷേധങ്ങള്‍ക്ക് ഒരു അതിര് നിര്‍ണ്ണയിക്കാന്‍ കഴിയില്ല . ചുരുക്കി പറഞ്ഞാല്‍ യാഹൂ പ്രശ്നത്തിലേത് പോലെ ഇതും കാട് കയറിപ്പോകുമോ എന്ന ഭയം നിമിത്തമാണ് ഞാന്‍ പിന്‍വലിഞ്ഞത് . പ്രതിക്ഷേധം പ്രകടിപ്പിക്കുമ്പോള്‍ ബ്ലോഗ്ഗര്‍മാര്‍ സഭ്യത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാല്‍ ഞാനും ആക്രമിക്കപ്പെടുമോയെന്ന് ഞാന്‍ ഭയക്കുന്നു . ഹരികുമാറിന്റെ ആദ്യകമന്റിലെ അനൌചിത്യം ഞാന്‍ ചൂണ്ടിക്കാട്ടിയ ആ രീതിയിലേ തുടര്‍ന്നുള്ള പ്രതിക്ഷേധങ്ങളും ആകാവൂ എന്ന് കരുതാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടല്ലോ . ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും പറയാനില്ല . മേല്‍പ്പറഞ്ഞ എല്ലാവര്‍ക്കും സ്നേഹവും നന്ദിയും !
ReplyDeleteഗുപ്തനോട് : സാജനും ഞാനും തമ്മില്‍ ഒരു പ്രശ്നവുമുണ്ടായിട്ടില്ല . പിന്നെ ചില ബ്ലോഗ്ഗര്‍മാരോട് സമാനചിന്താഗതികൊണ്ട് മമത തോന്നുന്നത് സ്വാഭാവികം . നിലപാടുകള്‍ അപ്പപ്പോഴത്തെ സാഹചര്യങ്ങളും മാനസികാവസ്ഥയും വെച്ചുകൊണ്ടായിരിക്കുമല്ലോ . നിക്ഷ്പക്ഷത എല്ലാ കാര്യങ്ങളോടും എനിക്കില്ല . ചിലതിനോട് കടുത്ത പക്ഷപാതിത്വം തന്നെയുണ്ട് . ആദരവിന് നന്ദി !
ചന്ദ്രശേഖരന്‍ നായരോട് ഒരു വാക്ക് കൂടി : ബൂലോഗ ക്ലബ്ബിലെ കമന്റ് പിന്‍വലിച്ചത് ധൈര്യക്കുറവ് കൊണ്ടല്ല , മേല്‍പ്പറഞ്ഞ കാരണങ്ങളാലാണ് എന്ന് താങ്കള്‍ക്ക് മനസ്സിലായല്ലോ .
ലേഖാവിജയ് .. ശരിയാണ് , മാധവിക്കുട്ടിയും മറ്റ് പലരും അങ്ങനെ പറഞ്ഞിട്ടുണ്ട് . ഒരുപാട് എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു . പറയാനുള്ളത് മനസ്സില്‍ കെട്ടിക്കിടക്കുന്നു . അതിനൊത്ത വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് . വായനയ്ക്ക് നന്ദി ... !
ആത്മാംശമുള്ള ഈ കുറിപ്പു വായിച്ചു. താങ്കളുടെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണു ഞാന്‍. ചിലപ്പോഴൊക്കെയേ കമന്റിടാറുള്ളൂ.സിമ്പിളായി കാര്യങ്ങള്‍ പറയുന്ന ശൈലിയും എനിക്കു വളരെ ഇഷ്ടമാണ്.ജീവിതദര്‍ശനം ഉള്ള ഒരു വ്യക്തിയായിട്ടാണു താങ്കളുടെ എഴുത്തില്‍ നിന്നും എനിക്കു തോന്നിയിട്ടുള്ളത്. ഇത്രയും പറഞ്ഞത്, ജീവിതാനുഭവങ്ങളെ ചെറുകുറിപ്പുകളിലൊതുക്കാതെ, ഒരല്പം അടുക്കും ചിട്ടയോടെ ഒന്നു എഴുതാന്‍ ശ്രമിച്ചുകൂടെ? വിശ്വസാഹിത്യകാരന്‍ ആകാന്‍ വേണ്ടിയല്ലെകിലും സാര്‍ത്ഥകമായ ഒരു പ്രവര്‍ത്തി ആയിരിക്കും അതെന്നു തോന്നുന്നു.
ReplyDeleteവിവാദത്തെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കേരളീയര്‍ക്കു ജീവവായുപോലെ മുഖ്യമാണു വിവാദങ്ങളും. വിവാദങ്ങള്‍ ചിലപ്പോഴെങ്കിലും നന്മയിലേക്കു നമ്മെ നയിക്കാറും ഉണ്ട്.
പിന്നെ ജനപ്രിയത്തിനു വേണ്ടി ഒന്നും എഴുതാതിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. അതൊരു സ്വകാര്യദുഖമാക്കേണ്ട കാര്യവുമില്ല.
എഴുത്ന്നതു കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാല്‍ അതൊരു ഇന്‍സിഡെന്റലായി കിട്ടുന്ന ബോണസ്സായി കണക്കാക്കിയാല്‍ പോരേ?
സ്നേഹത്തോടെ
ഹരിത്.
പ്രിയ ഹരിത് ,
ReplyDeleteSelf-expression and communication is one of the strongest and most natural desire we all have .... എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു . അടുക്കും ചിട്ടയോടും കൂടി എഴുതാന്‍ കഴിയുന്നില്ല എന്നത് എന്റെ നിസ്സഹായതയോ കഴിവ് കേടോ ആണ് . ഇത്രയെങ്കിലും കഴിയുന്നല്ലോ എന്ന ആശ്വാസമാണെനിക്ക് . നന്ദിയുണ്ട് ഹരിത് , സ്നേഹവും !
താങ്കളുടെ മിക്കവാറും കുറിപ്പുകള്‍ വായിക്കറുണ്ട്,ചില നിരീക്ഷണങ്ങളോട് യോജിപ്പുമുണ്ട്.
ReplyDeleteവിഷയമിതല്ലെങ്കിലും പറയട്ടെ,ഇവിടെ സന്ദര്‍ഭവശാല്‍ പരാമര്‍ശിക്കപ്പെട്ട ആത്മഹത്യ ധീരതയായി തോന്നുന്നില്ല,
അതൊരു വിപതി ധൈര്യമായി തോന്നുന്നു,ധൈര്യത്തിന്റെ മുഖാവരണമിട്ട ഭീരുത്വം.
മാഷേ..... താങ്കളുടെ മിക്ക പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്.. ചിലതു ശരി വെയ്ക്കുകയും ചിലത് ഇങ്ങനെയായാല്‍ ശരിയാകുമോ എന്നും ചോദിക്കാറുണ്ട്. അതൊക്കെ ഒന്നുകില്‍ അറിയാനുള്ള ജിക്ഞാസകൊണ്ടാണ്.. അതുപോലെ ബൂലോകത്തില്‍ പലരും പലര്‍ക്കും കമന്റുകള്‍ ഇടുന്നുണ്ട്...
ReplyDelete[പ്രതിക്ഷേധ പോസ്റ്റില്‍ എഴുതിയ രണ്ട് കമന്റുകള്‍ പിന്‍വലിച്ചു കൊണ്ട് ഞാന്‍ പ്രശ്നത്തില്‍ നിന്ന് തലയൂരി]
എന്താ മാഷേ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം....????
തെറ്റുകുറ്റങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് എന്താ ഒരു കുഴപ്പം..????
ഈ സമൂഹത്തില്‍ ആര്‍ക്കും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്യം ഉണ്ട്.!! അതിനു ആരേയും എന്തും പറയാം എന്ന അര്‍ത്ഥമില്ലാ.!!
പിന്നെ മാഷു പറഞ്ഞതില്‍ ഒരു സത്യം ഉണ്ട് ഇവിടെ ആരോ ഒരു കമന്റ് പറഞ്ഞിരിക്കുന്നതു കണ്ടൂ [അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍] ഈ സംഘടന എന്ന്. എന്നാ മാഷെ ഇതൊക്കെ ഒരു സംഘടന ആക്കിയത്..? ബൂലോകവും ഒരു സംഘടനയോ..? പിന്നെ ആരോ പറയുന്നതു കണ്ടു ഗ്രൂപ്പ് എന്ന് എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? വന്നു വന്നു ആര്‍ക്കും എന്തും എഴുതാനുള്ള ഒരു ശ്രേണിയായി മാറിയോ... ഈ ബൂലോകം..?
താങ്കളുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നൂ.!!
കൊള്ളാം സാര്‍,
ReplyDeleteഞാന്‍ പഴയതു ചിലത് ഓര്‍ത്തുപോയി.ഓര്‍മ്മ ഒരു കുറ്റമല്ലല്ലോ :)
ഞാന്‍ മനസ്സിലാക്കിയതു്. മലയാള ബ്ലോഗ് സമൂഹം. ബൂലോകം എന്നത് മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു കൂട്ടമാണ്.
ReplyDeleteകൂട്ടായ്മ അടിച്ചേല്പിക്കപ്പെടുന്നതല്ല. അതു് സമയം സന്ദര്‍ഭം സാഹചര്യം . നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ.സമാനചിന്താഗതികൊണ്ട് മമത തോന്നുന്നത് സ്വാഭാവികവും.
അപ്പോള്‍ പറഞ്ഞു വന്നത്, താങ്കളും ഉള്പ്പെടുന്ന ബ്ലോഗു സമൂഹത്തെ .അടക്കി ആക്ഷേപിച്ച് ആര്‍മ്മാദിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത് തന്നെ ഏറ്റവും വലിയ അത്മഹത്യ. ആത്മഹത്യ ചെയ്യാന്‍ ധൈര്യശാലികള്‍ക്കേ കഴിയൂ എന്നതു പലരും പറഞ്ഞിട്ടുണ്ട്.
ആത്മഹത്യ മാത്രമല്ല, മനുഷ്യനെ നശിപ്പിക്കുന്ന, മനുഷ്യനും സമൂഹത്തിനും എതിരായിട്ടുള്ള പലതും. കൊലപാതകവും, മോഷണവും, വന്‍ അഴിമതികളും, പിടിച്ചു പറികളും , ഒറ്റു കൊടുക്കലും, വെറുതേ മറ്റുള്ളവരെ ഉറക്കെ തെറി പറയലും ഒക്കെ ധൈര്യശാലികള്‍ക്കേ കഴിയൂ എന്നു തോന്നാറുണ്ട്.
“പരിശ്രമിച്ചാല്‍ ഒരാള്‍ക്ക് അയാള്‍ എന്താവണമെന്ന് തോന്നുന്നുവോ അതായിത്തീരാതിരിക്കാനുള്ള യാതൊരു കാരണവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് .“ ഇതിനോടെനിക്കു യോജിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും ഇതിനു് എത്രയോ എക്സെപ്ഷന്‍സ് താങ്കളും ജീവിതത്തില്‍ കണ്ടു കാണും.അതിന്‍റെ കാരണമെന്തെന്നറിയില്ല. ഒത്തിരി പരിശ്രമിച്ചിട്ടും അത്മാര്‍ത്ഥതയോടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചിട്ടും പരാജയമേറ്റു വാങ്ങി ഒന്നുമാകാതെ പോയവരെത്ര പേര്‍.
താങ്കളുടെ ലേഖനം ഇഷ്ടമായി.
തലയൂരിയതു് ഇഷ്ടപ്പെട്ടില്ല..
സുകുമാരേട്ടാ, താങ്കളുടെ കാഴ്ച്ചപ്പാടുകളും, ലേഖനങ്ങളും വായിക്കുന്ന ഒരാളാണുഞാന്‍. പലതിനോടും യോജിപ്പും, ചിലതിനോടൊക്കെ വിയോജിപ്പും തോന്നിയിട്ടുണ്ട്. താങ്കള്‍ ഈ ബൂലോക പ്രശ്നത്തില്‍നിന്ന് ഇങ്ങനെ തലയൂരേണ്ടിയിരുന്നില്ല.
ReplyDeleteസുകുമാരന്‍ മാഷേ,
ReplyDeleteപണ്ടൊരിക്കല്‍ “വിയോജിപ്പുള്ളവര്‍ ഈ വഴി വരേണ്ടതില്ല” എന്നു പറഞ്ഞിട്ടുള്ളതിനാല്‍ യോജിപ്പുള്ള എന്തെങ്കിലും കാര്യമുണ്ടെങ്കിലേ ഈ വഴി വരാറുള്ളു. പക്ഷെ പലപ്പോഴും വിയോജിപ്പു കാണിച്ചില്ലെങ്കില്‍ വായിക്കുന്നവര്‍ക്ക് എല്ലാവരും യോജിക്കുന്നവരായി തോന്നിയാലോ? അതു കൊണ്ട് മാത്രം ഞാന്‍ എന്റെ അഭിപ്രായം പറയുന്നു.
ഒരു രണ്ടു മിനിറ്റ് ആലോചിച്ചതിനു ശേഷം (വിവാദ വിഷയങ്ങളില്‍) മാത്രം പോസ്റ്റും കമന്റുമൊക്കെ ഇട്ടാല്‍ പിന്നീട് തലക്കെട്ടു തിരുത്തുന്നതും കമന്റു വെട്ടിനിരത്തുന്നതുമൊക്കെ ഒഴിവാക്കാം. ആദ്യത്തെ സംഭവം അല്ലാത്തതിനാല്‍ പറഞ്ഞതാണ്.
കാവാലന്‍ ... അങ്ങനെയും വ്യാഖ്യാനിക്കാം എന്ന് മാത്രം .. മനസ്സിന്റെ ഒരോ നിഗൂഢതകള്‍ ...!
ReplyDeleteസജിയുടെ ചോദ്യങ്ങളില്‍ ഉത്തരങ്ങളും , ഉത്തരങ്ങളില്‍ ചോദ്യങ്ങളും പലപ്പോഴും കാണാറുണ്ട് . ഞാന്‍ സജിയോട് കൂടുതലായി ഇപ്പോള്‍ എന്താണ് പറയേണ്ടത് ? തല്‍ക്കാലം സ്നേഹവും പിന്നെ വായനയ്ക്ക് നന്ദിയും മാത്രം !
സനാതനന്‍ .. ഓര്‍മ്മ ഒരു കുറ്റമല്ല തന്നെ !
വേണു ... ജീവിതം അഥവാ നിലനില്‍പ്പിന് വേണ്ടിയുള്ള സമരം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് . ഒരാള്‍ മുന്‍വയ്ക്കുന്ന ലക്ഷ്യങ്ങളെ ആശ്രയിച്ചാണ് ജീവിതവിജയവും പരാജയവും നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന് തോന്നുന്നു. എന്തായിരിക്കണം ജീവിതലക്ഷ്യം ? നമുക്ക് പിന്നീട് ചര്‍ച്ച എപ്പോഴെങ്കിലും തുടരാം ..
അപ്പു .. ഇനിയൊന്നും ഇക്കാര്യത്തെക്കുറിച്ച് മിണ്ടുകയില്ല എന്ന് എന്നോട് ഹരികുമാര്‍ പറഞ്ഞിട്ടുണ്ട് . ബൂലോഗക്ലബ്ബില്‍ ഇപ്പോഴും പ്രതിക്ഷേധം തുടരുന്നത് കൊണ്ട് കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല . പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഞാന്‍ ഒരു കമന്റ് എഴുതി . ഹരികുമാര്‍ അതിന് ക്ഷമാപണ സ്വരത്തില്‍ ഒരു മറുകമന്റ് എഴുതി . അത് അവിടെ പലര്‍ക്കും സ്വീകാര്യമായില്ല . അതിനാല്‍ ഞാന്‍ മാറി നിന്നു എന്ന് മാത്രം . പ്രശ്നം അതിന്റെ സ്വാഭാവികപരിണാമത്തിലേക്ക് എത്തുന്നത് വരെ ഞാന്‍ ഇടപെടുന്നില്ല ...അത്രമാത്രം !
കുതിരവട്ടന്‍ ഒരു നിമിഷം നില്‍ക്കൂ ... ഞാന്‍ പോയി സനാതനനോട് “ ഓര്‍മ്മകള്‍ കുറ്റം തന്നെയാണ് ” എന്ന് പറഞ്ഞിട്ട് വരട്ടെ :)
... ഹരികുമാര്‍ പ്രശ്നം ! സംഗതിയുടെ ഗൌരവം എനിക്കത്ര പിടി കിട്ടിയിരുന്നില്ല...
ReplyDeleteഇപ്പോഴും അത് പിടി കിട്ടിയിട്ടില്ല എന്നുണ്ടോ സുകുമാരേട്ടന്? എങ്കില്‍ താങ്കള്‍ ഹരികുമാറിന്റെ ബ്ലോഗ് വായിച്ചിരിക്കില്ല,കമന്റ് ഓപ്ഷന്‍ പൂട്ടും മുന്‍പ് അവിടെ നടന്നിരുന്ന വര്‍ത്തമാനങ്ങള്‍ വായിച്ചിരിക്കില്ല. അങ്ങനെ അതൊന്നും വായിച്ചിട്ടില്ലെങ്കില്‍ എന്ത് അടിസ്ഥാനപ്പെടുത്തിയാണ് സുകുമാരേട്ടന്‍ ഹരികുമാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആഗ്രഹിച്ചത്?
അയാള്‍ ചെയ്തതിലെ നീതികേട് ഇപ്പോഴും സുകുമാരേട്ടനു മനസ്സിലായിട്ടില്ലീന്നു പറയുകയാണെങ്കില്‍
....സജീവമായ ചര്‍ച്ചകളും സംവാദങ്ങളും പ്രതിക്ഷേധങ്ങള്‍ തന്നെയും ആവശ്യപ്പെടുന്ന നിരവധി പ്രശ്നങ്ങള്‍ നാട്ടിലുണ്ടായിട്ടും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ...
എന്നൊക്കെ എങ്ങനെ സുകുമാരേട്ടനു പറയുവാന്‍ കഴിയും?
ഒരു എഴുത്തുകാരന്‍ തന്റെ രചനയില്‍ പുലര്‍ത്തേണ്ട സത്യസന്ധതയാണ് (നിര്‍ഭാഗ്യവശാല്‍ ഇന്നു മിക്കവാറ്രും എഴുത്തുകാരില്‍ ഇല്ലാതെ പോയ) ഹരികുമാര്‍ പാലിക്കാതിരുന്നത്. തന്റെ എഴുത്തിന്റെ അനാരോഗ്യത്തെ മറച്ചുവെയ്ക്കാന്‍ അയാള്‍ എന്തെല്ലാം കസര്‍ത്തുകള്‍ നടത്തിയെന്നറിയില്ലേ? ലോകസാഹിത്യമടക്കം സമകാലിക രചനകളെ നിരൂപണം ചെയ്യുന്ന ഒരു കോളമിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ നീക്കം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്നാണ് തോന്നുന്നത്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈ കമന്റിടുന്നവനും ആ ബ്ലോഗിലെ പല പോസ്റ്റുകളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ബ്ലോഗ് കൂട്ടായ്മയിലെ അംഗമാണെന്നു മുദ്രവെയ്ക്കല്ലേ.. ചില ചങ്ങാതിമാര്‍ ബ്ലോഗിലുണ്ടെന്നല്ലാതെ ഞാന്‍ ഒരു ബ്ലോഗറാണോ എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമുണ്ട്. എന്റെ ബ്ലോഗില്‍ ഒന്നോ രണ്ടോ രചനകളൊഴികെ എല്ലാം ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്നവയാണ്.
പ്രതിഷേധം ആണ് ശരീ ട്ടോ സുകുമാരേട്ടാ.. പ്രതിക്ഷേധമല്ല :)
ReplyDeleteപ്രിയപ്പെട്ട സുകുമാരന്‍ സാര്‍:
ReplyDeleteഞാന്‍ feed reader വെച്ച് വായിക്കുന്ന ചുരുക്കം ചില ബ്ലോഗുകളില്‍ ഒന്നാണു് താങ്കളുടേത്. പല വിഷയങ്ങളിലും നമ്മള്‍ ഒരുപോലെ ചിന്തിക്കുന്നവരായി എനിക്ക് തോന്നിയിട്ടുണ്ട്. ആ ബഹുമാനം നിലനിര്ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ:
താങ്കളുടെ ഇഷ്ടാനുസരണം താങ്കള്‍ എഴുതിയ commentകള്‍ അഴിക്കുകയുണ്ടായി. അത് അഴിച്ചത് മൂലം എന്ത് ഗുണം ഉണ്ടായി എന്ന് ഞാന്‍ എത്ര ചിന്തിച്ചിട്ടും മനസിലായില്ല.
കരണം ഇതില്‍ ഏതെങ്കിലും ഒന്നാണോ?
1) കമന്റ് അഴിച്ചത് മൂലം ഹരികുമാറുമായി യോജിക്കുന്നു എന്ന് ജനം മനസിലാക്കട്ടെ.
2) ഈ പ്രതിഷേധം വ്യര്ത്ഥമാണു് എന്ന് മനസിലാക്കണം. പത്രപ്രവര്ത്തകരെ നന്നാക്കാന്‍ ഈ ജന്മം നടക്കില്ല. ഇവന്മാര്‍ ഒരുകാലത്തും ഗുണം പിടിക്കൂല്ല.
3) സുകുമാരന്‍ സാര്‍ ബ്ലോഗിലെ "Switzerland" ആകാന്‍ ആഗ്രഹിക്കുന്നു. എങ്ഗോട്ട് തിരിഞ്ഞാലും ഇനി Full Time Neutral Gearല്‍ ആയിരിക്കും ഓട്ടം.
അല്പം തമാശ. അല്പം കാര്യം. :)
പ്രിയപ്പെട്ട അനിലന്‍ .. ഞാന്‍ ഹരികുമാറിന്റെ ബ്ലോഗ് വായിച്ചിരുന്നു ... അല്പസ്വല്പം അഹങ്കാരം എഴുത്തില്‍ പ്രതിഫലിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ എന്നെ കുറ്റപ്പെടുത്തരുതേ .. പലപ്പോഴും ചെറുപ്പത്തിന്റെ ധിക്കാരം ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . പിന്നീട് ഏതോ ഒരു ഘട്ടത്തില്‍ ചില ബ്ലോഗറുമാരുമായി നടന്ന വാഗ്വാദം കാട് കയറി വഴക്കിലെത്തുകയായിരുന്നു . നാം ആരുമായും ഒരു വഴക്കില്‍ ഏര്‍പ്പെട്ടാല്‍ അതിന്റെ സീക്വന്‍സ് നമ്മളില്‍ നിന്ന് കൈവിട്ടുപോവുക മനുഷ്യസഹജമാണ് . എന്ന് വെച്ച് ഏതെങ്കിലും ഒരു ഘട്ടത്തില്‍ എല്ലാം സെറ്റ്‌ല്‍ ചെയ്ത് നാം രമ്യതയില്‍ എത്തേണ്ടതല്ലേ . അപ്പോള്‍ പ്രതിഷേധങ്ങള്‍ (അക്ഷരത്തെറ്റ് തിരുത്തി)ഒരു പരിധിയില്‍ നിന്ന് മാത്രമേ നടത്താവൂ എന്ന് ഞാന്‍ കരുതുന്നു . വ്യക്തിഹത്യ നടത്താന്‍ വല്ലാത ഒരു മിടുക്ക് ബൂലോഗത്തുള്ളവര്‍ക്ക് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഒരാളെ വിമര്‍ശിക്കുമ്പോള്‍ അയാളെ നമ്മള്‍ ശത്രു സ്ഥാനത്ത് അവരോധിക്കേണ്ടതുണ്ടോ . എനിക്കയച്ച ഒരു മെയിലില്‍ ഹരികുമാര്‍ ഇങ്ങനെ പറയുന്നു : " വാസ്തവത്തില്‍ ഇത് ഒരു ജീവന്‍ മരണ പോരാട്ടമായി അവര്‍ എടുക്കുമെന്ന് ഞാന്‍ കരുതിയതേയില്ല.മനസ്സില്‍ ഒന്നും വച്ചുകൊണ്ടല്ല ഞാന്‍ എഴുതാറുള്ളത്.എനിക്കിത് പകുതി കളിയുമാണ്." പ്രകോപിപ്പിക്കപ്പെട്ടതിന് ശേഷം ഹരികുമാര്‍ പറഞ്ഞതൊക്കെ ക്ഷമിക്കാനുള്ള ഹൃദയവിശാലത ബ്ലോഗ്ഗര്‍മാര്‍ക്ക് വേണമായിരുന്നു എന്നാണെനിക്ക് തോന്നുന്നത് ..അതിനുള്ള അവസരമായിരുന്നു ഹരികുമാറിന്റെ എനിക്കുള്ള മറുപടി . ഞാന്‍ ഈ പ്രശ്നം അല്പം ലാഘവത്തോടെയാണ് കാണുന്നത് . അതിന്റെ കാരണം രാഷ്ട്രീയത്തിലും മറ്റും നിത്യേന നടന്നു വരുന്ന ചെളിവാരിയെറിയലുകള്‍ വായിക്കുന്നത് കൊണ്ടാവാം .
ReplyDeleteപ്രിയപ്പെട്ട കൈപ്പള്ളീ .. കാരണം അപ്പറഞ്ഞ മൂന്നുമല്ല . ഞാന്‍ 57 വയസ്സ് കഴിഞ്ഞ ഒരാളാണ് . അതിന്റേതായ ഒരു പക്വതയായി കാണൂ ... പ്ലീസ് !!
സുകുമാരേട്ടാ
ReplyDeleteഅവിടെയാണ് പ്രധാന പ്രശ്നം കിടക്കുന്നത്. ഹരികുമാര്‍ താന്‍ ചെയ്തതിലൊക്കെ പശ്ചാത്താപമുള്ള ഒരാളാണെന്ന് എനിയ്ക്ക് തോന്നുന്നില്ല. പ്രതിഷേധത്തിന്റെ ചൂട് കലാകൌമുദിയുടെ ഓഫീസില്‍ എത്തുകയും അവിടെനിന്ന് താക്കീത് കിട്ടുകയും ചെയ്തതുകൊണ്ട് മാത്രമുള്ള ഒരു ഖേദപ്രകടനമായി മാത്രമേ എനിയ്ക്കതിനെ കാണാന്‍ കഴിയൂ. അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥതയുണ്ടാവും എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
അത് ചെറുപ്പത്തിന്റെ ധിക്കാരമല്ല സുകുമാരേട്ടാ.
ഒരു പക്ഷേ താങ്കള്‍ ചെറുപ്പത്തിന്റെ ധിക്കാരം ആ പ്രായത്തില്‍ കാണിച്ചിട്ടുണ്ടാവില്ല. അത് കാണിച്ചിട്ടുള്ളവരെ അടുത്തറിഞ്ഞിട്ടുമുണ്ടാവില്ല.
ബൂലോകത്തില്‍ വ്യക്തിഹത്യ നടക്കുന്നുണ്ടായിരിക്കാം. എന്നു വച്ച് ഒരാള്‍ ചെയ്യുന്നതിലെ നീതികേടിനെ തുറന്നു കാണിക്കാന്‍ പാടില്ലെന്നുണ്ടോ?
സുകുമാരേട്ടനും ബ്ലോഗ്ഗിംഗ് ഒരു കളിയാണോ? ശക്തമായി വളര്‍ന്നു വരുന്ന ഒരു സ്വതന്ത്രമാധ്യമം കാണാന്‍ കഴിയുന്നില്ലെന്നുതന്നെയാണോ പറയുന്നത്?
നോ നോ അനിലന്‍ .. ബ്ലോഗ് ഭാവിയുടെ മാധ്യമവാഗ്ദാനവും വിവരസ്രോതസ്സുമാണ് .. ഇപ്പോള്‍ വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്തതിന്റെ ഖേദമേയുള്ളൂ എനിക്ക് .. ഹരികുമാറിന്റെ സംശയാസ്പദമായ പശ്ചാത്താപം എന്ന കീറാമുട്ടിയില്‍ ഉടക്കി പ്രശ്നം നീണ്ടുപോകണോ അനില്‍ .. ഒരു സൊല്യൂഷന്‍ വേണ്ടേ ... ? കലാകൌമുദിയില്‍ പത്രാധിപക്കുറിപ്പ് ഉണ്ടാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം . ബ്ലോഗിന്റെ സാധ്യതയും ശക്തിയും പത്രാധിപര്‍ തിരിച്ചറിയാതിരിക്കില്ലല്ലോ !
ReplyDeleteസുകുമാരന്‍ മാഷേ,
ReplyDeleteമറ്റു ബ്ലോഗര്‍മാര്‍ക്ക് ഹരികുമാറിന്റെ ബ്ലോഗില്‍ നടന്ന തര്‍ക്കങ്ങളോ അയാള്‍ക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തലോ ഒക്കെ ജീവന്മരണപോരാട്ടമെന്നല്ല, ഒരു സ്കൂള്‍ ലെവല്‍ പന്തുകളി പോലുമല്ല. പത്തു മിനിറ്റോ അര മണിക്കൂറോ കൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി കൃത്യമായി മനസ്സിലാക്കി തങ്ങളുടെ പ്രതികരണവുമറിയിച്ച് അവനവന്റെ പാട്ടിനു പോകാന്‍ കെല്പുണ്ട് മിക്കവര്‍ക്കും. പക്ഷേ ഹരികുമാറിന് ഇത് ഇത്തിരി കടുപ്പമുള്ള അനുഭവമാണെന്നതുറപ്പ്. അയാളത് നൂറ്റമ്പത് ശതമാനം അര്‍ഹിക്കുന്നു.
പിന്നെ, എസ്‌റ്റാബ്ലിഷ്‌ഡ് ആയ ഒരു എഴുത്തുകാരന്‍ ബൌദ്ധികസത്യസന്ധത എന്ന വാക്കിന് പുല്ലുവില പോലും കല്പിക്കാതെ നിരന്തരമെഴുതുന്നത് പത്തു അശ്ലീലപ്രസിദ്ധീകരണങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിനെക്കാള്‍ വലിയ സാംസ്കാരികജീര്‍ണ്ണതയുണ്ടാക്കും, സമൂഹത്തില്‍. അങ്ങനെ ചെയ്യുന്നയാളിനെ ആരെങ്കിലും നാലു തെറി പറഞ്ഞു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.
ഇപ്പോള്‍തന്നെ എന്റെ കമന്റുമായി യോജിക്കുന്നതാണ് പരാജിതന്റെ കമന്റ്. എന്നു വച്ച് അത് ഞങ്ങള്‍ രണ്ടുപേരും കൂടി ചര്‍ച്ചചെയ്ത് ഇട്ടതാണെന്ന് സുകുമാരേട്ടന്‍ പറയുമോ? സുകുമാരേട്ടനെ എതിര്‍ക്കാന്‍ ഞാന്‍ വേഷം മാറി വന്നതാണെന്ന് പറയുമോ? അതിന്റെ പേരില്‍ സുകുമാരേട്ടന്‍ ഒരു പ്രസിദ്ധീകരണത്തിന്റെ മേല്‍ക്കൂരയില്‍ കയറിയിരുന്ന് ഞങ്ങളെ കല്ലെറിയുമോ? എന്നിട്ട് സുകുമാരേട്ടനോട് സഹതാപം കാണിക്കുന്ന വേറെ ഏതെങ്കിലും ഒരു സുകുമാരന്‍ അഞ്ചരക്കണ്ടിയോട് ഞാന്‍ അത് പകുതി കളിയായി എറിഞ്ഞതാണ് വെറുതേ ചോര വരുത്താന്‍ എന്ന് പറയുമോ?
ReplyDeleteസമാന ആശയക്കാരുടെ അഭിപ്രായരൂപീകരണം നടക്കുമ്പോള്‍ അതില്‍ സമാനതകളുണ്ടാകുമെന്ന സാമാന്യബോധം അയാള്‍ക്കുണ്ടാകേണ്ടതല്ലേ? അതുണ്ടാകുന്നില്ലെങ്കില്‍ ഹരികുമാറിന്റെ പ്രൊഫൈലില്‍ അയാളുടെ ഫോട്ടോയ്ക്കു പിന്നില്‍ എഴുന്നള്ളിച്ചു വച്ചിട്ടുള്ള പുസ്തകങ്ങള്‍കൊണ്ട് എന്ത് പ്രയോജനം?
താങ്കളേപ്പോലുള്ള ഒത്തുതീര്‍പ്പുകാര്‍ (എല്ലാ മേഖലയിലും) കുറച്ചൊന്നുമല്ല മലയാളി യൌവ്വനത്തിന്റെ പ്രതികരണത്തിന്റെ മൂര്‍ച്ചകളയുന്നത് എന്നു പറയുന്നതില്‍ ഖേദമുണ്ട്. കരുതിക്കൂട്ടിയായാലും അല്ലെങ്കിലും.
ഹരികുമാര്‍ എന്ന യുവാവിന്റെ (?) ധിക്കാരത്തെ ആസ്വദിക്കാനായ സുകുമാരേട്ടന് എന്തേ നവ വായനയുടെ ധിക്കാരം മനസ്സിലാവാതെ പോകുന്നു?
ഒത്തുതീര്‍പ്പുകാര്‍ എവിടെയും ഏത് രംഗത്തും പ്രതികരണത്തിന്റെ മൂര്‍ച്ച മുരടിപ്പിക്കുകയാണെന്ന അനിലന്റെ അഭിപ്രായത്തോട് ഞാന്‍ നൂറ് ശതമാനവും യോജിക്കുന്നു ... ഇവിടെ പക്ഷെ അത്ര വേണോ എന്നതിലേ എനിക്ക് ശങ്കയുള്ളൂ !
ReplyDeleteസുകുമാരന്‍ മാഷേ,
ReplyDeleteഹരികുമാറിനെതിരേയുള്ള പ്രതിഷേധം വ്യക്തിഹത്യയോളം എത്തുന്നതില്‍ അങ്ങ് ഖേദം പ്രകടിപ്പിച്ചു. അയാള്‍ നടത്തിയ വ്യക്തിഹത്യകളോ?
മലയാളം ബ്ലോഗിങ് എന്നാല്‍ വെറും അശ്ലീലമാണെന്ന ധാരണ പരത്തുന്ന വിധത്തില്‍ ഒരു ലേഖനം എഴുതുക വഴി അയാള്‍ ചെയ്തത് വ്യക്തിഹത്യയല്ലെ?ബ്ലോഗ് എഴുതുകയൊ വായിക്കുകയൊ ചെയ്തിട്ടുള്ള എല്ലാവരെയും അയാള്‍ അതുവഴി അപമാനിച്ചില്ലേ?
ലാപുട എന്ന പേരില്‍ സ്വന്തം ഫോട്ടോയും വിലാസവും ഒക്കെ വച്ച് അന്തസ്സായി ബ്ലോഗ് ചെയ്യുന്ന ഒരു മനുഷ്യനെ അപമാനിച്ചത് എങ്ങനെ നിസ്സാരമായി തള്ളിക്കളയാനാവും?
പുള്ളി ക്ഷമാപണം നടത്തി എന്നൊക്കെ പറയുന്നത് തീരെ ദഹിക്കാത്ത ഒരു വാദമാണ്.താങ്കളെ അഡ്രസ്സ് ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പിനെ ബൂലോകരെ മുഴുവന്‍ കരിവാരിതേച്ചുകൊണ്ട് അയാള്‍ അച്ചടിമാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചെടുത്ത ലേഖനത്തെക്കുറിച്ചുള്ള ഖേദപ്രകടനമായി കാണാന്‍ എങ്ങനെ കഴിയും?
മനസ്സില്‍ ഒന്നും വയ്ക്കാതെ, പകുതി കളിയായി പറഞ്ഞതാണത്രെ...! ബ്ലോഗില്‍ നടക്കുന്നത് ആഭാസം ആണെന്ന് പറയുക, അയാളുടെ ബ്ലോഗില്‍ ഒരു കമന്റ് പോലും ഇട്ടിട്ടില്ലാത്ത,പുതിയതൊ പഴയതോ ആയ ഒരു ബ്ലോഗറിന്റെയും പൊസ്റ്റില്‍ പോയി സഭ്യമല്ലാത്ത ഒരു വാക്കു പോലും പറഞ്ഞിട്ടില്ലാത്ത ലാപുട വ്യാജപേരിലിരുന്ന് തെറി പറഞ്ഞ് പുതു ബ്ലോഗര്‍ മാരുടെ കൂമ്പടയ്ക്കുന്നവനാണെന്നു പറയുക, തന്റെ അഭിപ്രായങ്ങളെ എതിര്‍ത്തു എന്ന കാരണത്താല്‍ വ്യക്തമായ വിലാസമുള്ള ഗുപ്തന്‍,സനാതനന്‍,നാടോടി ,പ്രൊഫറ്റ് തുടങ്ങിയ ചിലരെ വ്യാജപേരിലിരുന്ന് ‘വിലയേറിയ തെറികള്‍ ‘ പുറത്തെടുക്കുന്നവരെന്ന് വിളിച്ച് ആക്ഷേപിക്കുക, ഇതൊക്കെ പുള്ളിക്ക് കളിയാണെങ്കില്‍ കേള്‍ക്കുന്നവര്‍ക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്ന് ബഹുമാന്യ കളിക്കാരന്‍ മനസ്സിലാക്കണം.
കുഴൂരിന്റെ കവിതയ്ക്ക് പണ്ട് അവതാരിക എഴുതിയ ഇയാള്‍ തന്നെ ഇപ്പൊ കുഴൂരിനു നേരെ ചോവ്വേ ഒരു വരി പോലും എഴുതാനറിയില്ലെന്നു വെളിപ്പെടുത്തുന്നു.ഇദ്ദേഹത്തിന്റെ ഇന്റെലക്ച്വല്‍ ഓണസ്റ്റിയെ സമ്മതിക്കണം..!
ഇയാള്‍ അസത്യങ്ങളും ആക്ഷേപങ്ങളും വിസര്‍ജ്ജിച്ച അതേ താളുകളീല്‍ തന്നെ ഖേദപ്രകടനവും നടത്തണം.അതുവരെ പ്രതിഷേധങ്ങള്‍ തുടരുകതന്നെ ചെയ്യും.
വിശാഖ് ശങ്കര്‍ .. ഒരു വാഗ്വാദം അതിന്റെ മൂര്‍ദ്ധന്യത്തില്‍ അലമ്പായി പരിണമിക്കുമ്പോഴാണ് പലരും അതിന്റെ തുടക്കവും സീക്വന്‍സും മനസ്സിലാക്കാതെ പ്രതിഷേധവുമായി രംഗത്ത് വരുന്നത് . ഇവിടെയും അങ്ങനെ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട് . ഏതായാലും പ്രതിഷേധങ്ങള്‍ ബൂലോഗ ക്ലബ്ബില്‍ തുടരട്ടെ . ഞാന്‍ ഇതില്‍ നിന്ന് തലയൂരി എന്നാണ് ഈ പോസ്റ്റില്‍ പറഞ്ഞത് . അല്ലാതെ വാ ഇവിടെ നിന്ന് അടികൂടാം എന്നല്ല .
ReplyDeleteഇതു മറ്റൊന്നിനെയും ബന്ധപ്പെടുത്തിയല്ല. താങ്കളുടെ പോസ്റ്റിലെ ഒരു വാചകം മാത്രം ഉദ്ധരിക്കുന്നു.
ReplyDelete[[വാസ്തവത്തില്‍ ഇത് ഒരു ജീവന്‍ മരണ പോരാട്ടമായി അവര്‍ എടുക്കുമെന്ന് ഞാന്‍ കരുതിയതേയില്ല.മനസ്സില്‍ ഒന്നും വച്ചുകൊണ്ടല്ല ഞാന്‍ എഴുതാറുള്ളത്.എനിക്കിത് പകുതി കളിയുമാണ്]]
ഉത്തരവാദിത്തമുള്ള ഒരു കോളം കൈകാര്യം ചെയ്യുന്നയാള്‍ക്ക് പറയാവുന്ന ന്യായമാണോ സുകുമാര്‍ജീ ഇത്? കലാകൌമുദിയിലെഴുതിയ വാക്യങ്ങള്‍ വച്ച് ഡീഫാമേഷന് കേസു കൊടുക്കാന്‍ വരെ സ്കോപ്പുണ്ട്. പതിറ്റാണ്ടുകളായി പ്റിന്റ് മീഡിയയിലെഴുതുന്ന ഹരികുമാറിന് ഇതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല, തമാശയായിരുന്നു എന്നൊക്കെ പറയുന്നതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നത് എനിക്കു മാത്രമാതിരിക്കില്ല. ആനുകാലികങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മിനിമം മീഡിയാ നിയമങ്ങളെങ്കിലും അറിയില്ലെന്ന്, പത്താം വയസ്സു മുതല്‍ ഈ ഇരുപത്തേഴാം വയസ്സു (ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതിലും വളരെ ചെറുപ്പമാണ്. എങ്കിലും തോന്നലുകള്‍ പങ്കു വക്കാമല്ലോ, മുതിര്‍ന്നവര്‍ തിരുത്തിത്തരുമെന്ന പ്രതീക്ഷയോടെ) വരെ വാരികകളും പത്രവും വായിക്കുന്ന എനിക്ക് വിശ്വസിക്കുക ബഹുപ്രയാസം.
കളി പറയുന്നവര്‍ ബ്ലോഗിലേറെയുണ്ട്. കളിയായി കാര്യം പറയുന്നവരും ഉണ്ട്. കാര്യം പറയേണ്ട കോളത്തില്‍ അദ്ദേഹം കളി പറഞ്ഞതേതായാലും ഉചിതമായില്ല.
ഈ പോസ്റ്റില്‍ വന്ന് ഒന്നും പറയണമെന്ന് ഉദ്ദേശിച്ചിരുന്നതല്ല. വാസ്തവത്തില്‍ ഹരികുമാര്‍ താങ്കള്‍ക്കയച്ച മെയിലിലെ ഉദ്ധരണി കണ്ടപ്പോള്‍ തോന്നിയ അവജ്ഞ മൂലം പുറത്തു വന്നുപോയ പ്രതികരണമാണ്. പറയാതിരിക്കാനായില്ല, ക്ഷമിക്കൂ!
പ്രിയ സുകുമാരന്‍ചേട്ടനു്,
ReplyDelete(ശേഷം സകല ന്യൂട്രല്‍ ബുദ്ധികള്‍ക്കും രാജേഷ്, ജാസ്മിന്‍ എന്നിവരടക്കമുള്ള ഹരികഥാകാരന്മാര്‍ക്കും)
ഈ വിഷയത്തില്‍ സ്വന്തം പേരില്‍ പ്രതികരിക്കാനുള്ള ബൌദ്ധിക സത്യസന്ധത ഞാനിതേവരെ പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ വിവാദത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രീ എം. കെ. ഹരികുമാര്‍ വെട്ടുകിളി - ഗറില്ലാ പ്രയോഗങ്ങള്‍ നടത്തി തുടര്‍ച്ചയായ മൂന്നു പോസ്റ്റുകളിട്ടപ്പോള്‍ ബൂലോഗത്തു നടന്ന പ്രതിഷേധ കോലാഹലത്തിനിടയില്‍ 'തലയില്‍ മുണ്ടിട്ടു കൂവിയ'വരില്‍ ഒരാളാണു് ഞാനും. എന്നു വച്ചു് ഒരു വരി പോലും ഹരികുമാറിനെ തെറിവിളിച്ചുകൊണ്ടു് ഞാന്‍ എഴുതിയതുമില്ല. അതു് തെറിവിളിക്കാന്‍ അറിയാത്തതുകൊണ്ടല്ല. തെറിവിളിച്ചതുകൊണ്ടു് ഒരാളുടെ അഭിപ്രായം മാറാന്‍ പോകുന്നില്ല എന്നും ഒരാളുടെ വാദമുഖങ്ങളോടുള്ള വിയോജിപ്പുകള്‍ നിരത്തേണ്ടതു് സത്യത്തില്‍ അയാളെ ബോധിപ്പിക്കാനായല്ല എന്നും മറിച്ചു് അയാളുടെ വാദമുഖങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു് തെറ്റായ അഭിപ്രായരൂപീകരണം നടത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെ വിഷയത്തിന്റെ മറുവശം കൂടി കാട്ടിക്കൊടുക്കാനാണു് എന്നും കരുതുന്നതിനാലാണു്. അങ്ങനെ വരുമ്പോള്‍ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുന്നവരെയാകും ഞാന്‍ തെറിയഭിഷേകം നടത്തുക.
ബ്ലോഗു് നല്‍കുന്ന അനോണിമിറ്റി എന്ന സാധ്യതയെ ഹരികുമാര്‍ ചോദ്യംചെയ്തതുകൊണ്ടാണു് കള്ളപ്പേരില്‍ നിന്നു് ഒരു കമന്റിടാന്‍ എനിക്കു തോന്നിയതു്. പേരു വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ല എന്നതു് ബ്ലോഗിന്റെ സാധ്യതയാണു് എന്നു് വിശ്വസിക്കുന്നതുകൊണ്ടാണു് അങ്ങനെ ചെയ്തതു്. അതില്‍ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. കള്ളപ്പേരില്‍ നിന്നു് ഹരികുമാര്‍ എന്ന വ്യക്തിയെ ആക്രമിക്കുകയായിരുന്നില്ല, ഹരികുമാര്‍ മുന്നോട്ടുവച്ച വാദഗതികളെ ആക്രമിക്കുകയായിരുന്നു, എന്റെ ലക്ഷ്യം.
സ്വന്തം ബ്ലോഗിന്റെ പരസ്യപ്പലകയാക്കി എന്റെയും മറ്റുപല ബ്ലോഗര്‍മാരുടെയും കമന്റ് ഓപ്‌ഷന്‍ ദുരുപയോഗം ചെയ്തതു് ഹരികുമാര്‍ ചെയ്ത ആദ്യ തെറ്റായിരുന്നു. എന്നാല്‍ ബ്ലോഗു് ചെയ്തു തുടങ്ങുന്ന ചിലരെങ്കിലും ചെയ്യുന്ന ഒരു കാര്യമായതിനാല്‍ അതു് ഞാനത്ര കാര്യമാക്കിയില്ല. എന്റെ പോസ്റ്റുകളിലൊന്നില്‍ തൂങ്ങിയ പരസ്യപ്പലക ഇപ്പോഴും അവിടെ കിടപ്പുണ്ടു്. ഞാന്‍ ഡിലീറ്റു് ചെയ്തിട്ടില്ല.
സാങ്കല്‍പ്പികമായ ഒരു ചോദ്യം ചോദിക്കുകയാണു്. ഒരാളെ ഒരു പട്ടികടിച്ചു എന്നിരിക്കട്ടെ, അതു് ദൈവത്തെ തെറിപറഞ്ഞതിനു് പറശ്ശിനിക്കടവു മുത്തപ്പന്‍ പ്രത്യേകം ഏര്‍പ്പാടാക്കിയ ശിക്ഷയായിരുന്നു എന്നു് ആരെങ്കിലും പറഞ്ഞാല്‍ യുക്തിവാദിയായ സുകുമാരന്‍ ചേട്ടന്‍ സമ്മതിക്കുമോ? പറശ്ശിനിക്കടവു് മുത്തപ്പന്റെ അസ്തിത്വം കണ്ണൂരൂകാരനായ സുകുമാരന്‍ ചേട്ടനു് വ്യക്തമായി ബോധ്യമുള്ള കാര്യമായതിനാലാണു് സമ്മതിക്കാന്‍ മടി. അല്ലേ? (മുത്തപ്പന്റെ ആരാധകര്‍ ക്ഷമിക്കുക, ഞാന്‍ മുത്തപ്പനെതിരല്ല, സുകുമാരന്‍ ചേട്ടനു് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞെന്നു മാത്രം.)
അപ്പോള്‍ പ്രശസ്തനായ ഒരു കോളമിസ്റ്റു് ഒരു വിഷയത്തെ കുറിച്ചു് ആധികാരികമായ അഭിപ്രായം പറയുമ്പോള്‍ ആ വിഷയത്തില്‍ ആഴത്തില്‍ അറിവുള്ളയാള്‍ ആദ്യത്തെയാള്‍ പറഞ്ഞതു് തെറ്റാണെന്നു് കാര്യകാരണ സഹിതം സമര്‍ത്ഥിച്ചാല്‍ അയാള്‍ തൂലികാ നാമത്തിലാണു് അതു് ചെയ്തതു് എന്നതുകൊണ്ടുമാത്രം ആ അഭിപ്രായം തള്ളിക്കളയേണ്ടതുണ്ടോ? അതിനു് മറുപടി പറയാതെ അവഗണിക്കേണ്ടതുണ്ടോ? പ്രോഫറ്റു് ഓഫ് ഫ്രിവോലിറ്റി ചിത്രത്തിലേക്കു വരുന്നതു തന്നെ അങ്ങനെയല്ലേ? നീഷെയെ കുറിച്ചു് പറഞ്ഞതിലെ തെറ്റു് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ ശ്രീ എം. കെ. ഹരികുമാര്‍ എടുത്ത നിലപാടു് ആ പോസ്റ്റു് വായിച്ചവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.
വെബു് 2 സാങ്കേതികതയുടെ പ്രത്യേകത തന്നെ കൂടിയ തോതിലുള്ള പരസ്പര വിനിമയമല്ലേ? അവിടെ വ്യക്തിയെക്കാള്‍ ആശയങ്ങളല്ലേ സംവദിക്കുന്നതു് ? സോഷ്യല്‍ നെറ്റ്വര്‍ക്കിംഗു് ആയാലും ബ്ലോഗു് ആയാലും ഈ വിശാലജനാധിപത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളല്ലേ? ലോകത്തിലെ എല്ലാ ഭാഷകളെയും ഉള്‍പ്പെടുത്താനാവുന്ന യൂണിക്കോഡു് തന്നെ അതിന്റെ ഭാഗമല്ലേ? ഒരാളുടെ അഭിപ്രായത്തോടു് സുജനമര്യാദയോടെയും പരസ്പര ബഹുമാനത്തോടെയും മറുപടി പറയുമ്പോള്‍ അതിനെ കണ്ടതായി പോലും നടിക്കാതെ അതു പറഞ്ഞവരെ കുറിച്ചു് അടുത്ത പോസ്റ്റില്‍ തോന്ന്യവാസം പറഞ്ഞാല്‍ അതിനെ എന്തുപേരുകൊണ്ടാണു് വിശേഷിപ്പിക്കാന്‍ കഴിയുക?
അതേ പോലെ ഓരോരോ വിഷയങ്ങളിലാണു് ഓരോരുത്തര്‍ വിയോജിച്ചതു്. ആ വിയോജിപ്പുകള്‍ ആദ്യമാദ്യമൊന്നും മര്യാദകെട്ടതായിരുന്നില്ല. ഉദാഹരണത്തിനു് അനോണിമിറ്റിയെ കുറിച്ചു് ഹരികുമാറിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു് 'പേര് പേരയ്ക്ക' എഴുതിയ ആദ്യ രണ്ടു പോസ്റ്റുകള്‍ നോക്കുക. പേരയ്ക്കയുടെ തന്നെ അല്‍പ്പം ചിരിയും ചിന്തയും ഉണര്‍ത്തിയ അനോണികളുടെ പ്രൊഫൈല്‍ ചിത്രം പോലും ഒരു ആര്‍ജ്ജവം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. അതേ സമയം ഗുപ്തനും ഹേമയും പേരയ്ക്കയും പ്രൊഫെറ്റും ഒക്കെ ഒരാള്‍ തന്നെയാണെന്നു് ഇവരുടെയൊക്കെ ബ്ലോഗുകള്‍ വായിക്കുന്ന നമ്മളെ വിശ്വസിപ്പിക്കാനായിരുന്നു ശ്രീ ഹരികുമാറിന്റെ ശ്രമം. കഥയെഴുത്തുകാരില്‍ ടി. പത്മനാഭനെ പോലെ അഹങ്കാരത്തിന്റെ വിശ്വരൂപം കാഴ്ചവയ്ക്കാനായിരുന്നു, ശ്രീ ഹരികുമാര്‍ മുതിര്‍ന്നതു്. എത്രയെത്ര തരംതാണ പ്രയോഗങ്ങള്‍ കൊണ്ടാണു് അദ്ദേഹം വിയോജിപ്പുള്ളവരെ നേരിട്ടതു് ? തെറി സംസ്കൃതീകരിച്ചുപറഞ്ഞതുകൊണ്ടു മാത്രം തെറിയല്ലാതാകില്ലല്ലോ! ഹരികുമാറിനു് പിന്തുണയുമായി വന്ന ഒരാള്‍ ശരിയെന്നു് വിശ്വസിച്ചു് 'പ്രശസ്തനായ ---ന്റെ മകന്‍' എന്നു് പോസിറ്റീവു് ആയി വിശേഷിപ്പിച്ചതു് മറ്റൊരാള്‍ തിരുത്തിയപ്പോള്‍ ആദ്യത്തെയാള്‍ ക്ഷമാപണം നടത്തിയിട്ടും അതു തന്തയ്ക്കുവിളിയായി വിശേഷിപ്പിക്കാനായിരുന്നു ശ്രീ ഹരികുമാറിനു് തിടുക്കം. പടിപടിയായി, ആസൂത്രിതമായി, ബൂലോഗത്തിന്റെ ശത്രുത സമ്പാദിക്കുകയായിരുന്നു, ശ്രീ ഹരികുമാര്‍. നെഗറ്റീവു് മാര്‍ക്കറ്റിംഗു് എന്ന തന്ത്രം മാത്രമായിരുന്നു, അതു്.
ഇനി മറ്റുള്ളവരോടു് :
ഇത്തവണ കലാകൌമുദിയില്‍ തന്റെ കോളത്തില്‍ ഹരികുമാര്‍ മലയാള ബ്ലോഗര്‍മാരെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ എനിക്കു് പ്രതികരിക്കാന്‍ തോന്നിയില്ല. ഒരാളുടെ ആശയങ്ങളോടുള്ള വിയോജിപ്പു് ഒരിക്കല്‍ പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന വേദികളിലെല്ലാം ചെന്നു് മൈക്കുകെട്ടിവച്ചു് അതുവിളിച്ചുകൂവേണ്ടതില്ല എന്നു തോന്നിയതുകൊണ്ടാണു് പ്രതികരിക്കാതിരുന്നതു്. പിന്നെ ലാപുടയേയും വിത്സണേയും പറ്റി അദ്ദേഹം പറഞ്ഞതു് വായിക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള ആര്‍ക്കും ശ്രീ ഹരികുമാറിന്റെ പടം പൊഴിയുന്നതു് കാണാനാവുമെന്നു് എനിക്കുറപ്പുണ്ടായിരുന്നു. സ്വയം തകരുന്ന കോട്ടയ്ക്കു് ആരെങ്കിലും ഗ്രനേഡ് വയ്ക്കുമോ?
പോകുന്ന പോക്കില്‍ കാണുന്ന കാടുംപടപ്പുമെല്ലാം തല്ലുന്ന കൂട്ടത്തിലാവും അദ്ദേഹം ലാപുടയെ പരാമര്‍ശിച്ചതു്. എന്നാല്‍ കുഴൂര്‍ വിത്സണ്‍ തീര്‍ച്ചയായും ഒരു തെറ്റുചെയ്തിരുന്നു. സാഹിത്യകാരന്‍ എന്നും നിരൂപകനു് വിധേയനായി, സാമന്തനായി ഇരുന്നുകൊള്ളണമെന്ന അലിഖിത നിയമം ലംഘിച്ചു് തനിക്കു് ഹരികുമാറിന്റെ നിലപാടുകളോടുള്ള വിയോജിപ്പു് വിത്സണ്‍ ബൂലോഗത്തോടു് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വിത്സണ്‍ന്റെ ഒരു പുസ്തകത്തിനു് മുമ്പു് അവതാരിക എഴുതിയിരുന്നതിനാലും വിശാഖത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കവിതയെക്കുറിച്ചു് നല്ല വാക്കു് പറഞ്ഞതിനാലും വിത്സണ്‍ തന്നെപ്പോലെ ഒരു ജേണലിസ്റ്റ് ആയതിനാലും വിഷമസന്ധികളില്‍ കൂടെ നില്‍ക്കുമെന്നു് ശ്രീ ഹരികുമാര്‍ കരുതിയിരുന്നിരിക്കണം. എന്നാല്‍ നിര്‍ദ്ദയം നിരുപാധികം പക്ഷം മാറി ശത്രുസൈന്യത്തിനു് കാവലും കോട്ടയുമായ ഒരുവനോടു് സംഘനീതിയുള്ള ഏതൊരുവനാണു് പൊറുക്കാന്‍ കഴിയുക? വിത്സാ, നീ ചെയ്തതു് അപരാധവും അനീതിയുമാകുന്നു. (ദൈവമേ, ഈ ഖണ്ഡിക ഇനി എങ്ങനെയൊക്കെയാവുമോ വായിക്കപ്പെടുക!)
ഇതിത്രയും ഇവിടെ പറഞ്ഞതു് ബൂലോഗ ക്ലബ്ബില്‍ ഇപ്പോള്‍ വരുന്ന പല കമന്റുകളും ആശയത്തിനു് പകരം വ്യക്തിയെ ആക്രമിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയതുകൊണ്ടാണു്. വാസ്തവത്തില്‍ ആശയ സംവാദത്തെ വ്യക്തിതലത്തിലേക്കു് ആദ്യം ചുരുക്കിയതു് ശ്രീ എം. കെ. ഹരികുമാര്‍ തന്നെയായിരുന്നു എന്നു് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണു്.
ഇനി ഹരികുമാറിനു് അനുകൂലമായി ഒരു വിചാരം. ഒരാള്‍ തന്നെ പലവ്യാജ പേരുകളില്‍ തന്നെ ആക്രമിക്കുന്നു എന്നു് ശ്രീ എം.കെ. ഹരികുമാര്‍ പറഞ്ഞതു് അപ്പോള്‍ ശരിയായിരുന്നില്ല. എന്നാല്‍ അതിപ്പോള്‍ ശരിയായിക്കൊണ്ടിരിക്കുന്നു. മറുമൊഴി ഗ്രൂപ്പില്‍ നിന്നു് ജിമെയില്‍ അരിച്ചുകൊണ്ടുത്തരുന്ന 'കലാകൌമുദി' എന്ന താക്കോല്‍വാക്കുള്ള മെയിലുകളില്‍ കമന്റ് ചെയ്തവരുടെ പ്രൊഫൈലുകളോടു് ബന്ധിച്ചിട്ടുള്ള ഇ-മെയില്‍ ഐ.ഡി.കള്‍ കാണാം. അവിടെ കമന്റിയ കുറെയേറെ പ്രൊഫൈലുകള്‍ക്കു് ഒരേ ഇ-മെയില്‍ വിലാസം വരുന്നതു് ഹരികുമാറിന്റെ ആരോപണത്തെ ഒരുതരത്തില്‍ ശരിവയ്ക്കുന്നു. അതുവേണോ എന്നു് സ്വയമാലോചിക്കുക. ഹരികുമാറിനോടുള്ളതു് നിലപാടുകളോടുള്ള വിയോജിപ്പാണു്. അതു് അങ്ങനെ തന്നെയായിരിക്കണം. അല്ലാതെ വ്യക്തിഹത്യയാവരുതു് അജണ്ട. അങ്ങനെ വന്നാല്‍ ഹരികുമാറും മറ്റുള്ളവരും തമ്മില്‍ എന്തു വ്യത്യാസമാണു് ഉള്ളതു് ?
ഇതുപറയാന്‍ നീയാരാടാ എന്ന ഗോഗ്വാവിളി വേണ്ട. എനിക്കു് പറയാനുള്ളതു് ഞാന്‍ പറയും. കുറേ വര്‍ഷങ്ങള്‍ കലാകൌമുദിയില്‍ പത്രപ്രവര്‍ത്തകനായി വേല ചെയ്തവനാണു് ഞാന്‍. ഒരുവര്‍ഷം മുമ്പു് ശ്രീ ഹരികുമാറിന്റെ കോളം എഡിറ്റു ചെയ്തിട്ടുള്ളയാളുമാണു്. ഇപ്പോള്‍ കലാകൌമുദിയിലില്ല. എന്നുവച്ചു് കലാകൌമുദിയെ ഡിഫന്റു് ചെയ്യാനോ പൂര്‍ണ്ണമായി കുറ്റം പറയാനോ ഞാനാളല്ല. അവരുടെ വലയില്‍ ബൂലോഗം വീണു എന്നേ ഞാന്‍ പറയൂ. അവിടെ കൊണ്ടു് തലവച്ചുകൊടുത്ത മണ്ടത്തരം ബൂലോഗത്തിന്റേതു്. തൊഴിലെടുത്ത സ്ഥാപനത്തിലെ വിഴുപ്പെടുത്തു് പൊതുനിരത്തില്‍ അലക്കാന്‍ മാത്രം അല്‍പ്പത്തം എനിക്കില്ല. എന്നാല്‍ അതും ഹരികുമാറിനുണ്ടായിരുന്നു. അതിന്റെ ലിങ്കു് ബൂലോഗ ക്ലബ്ബിലെ കമന്റുകളിലൊന്നായി കിടപ്പുണ്ടു്. കലാകൌമുദിയില്‍ മുമ്പു വന്ന സന്തോഷിന്റെ കവിത ഞാനും വായിച്ചിരുന്നു. സന്തോഷും മുമ്പു് കലാകൌമുദിയില്‍ ജോലിചെയ്തിരുന്ന ആള്‍ തന്നെ. ബ്ലോഗിംഗില്‍ നിരന്തരമായി ഇടപെടാത്തവര്‍ക്കു് പൊതുവില്‍ ബ്ലോഗിനെ കുറിച്ചുള്ള അപക്വവും വികലവുമായ ധാരണ അതില്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അതില്‍ ഇത്രകണ്ടു് വികാരം കൊള്ളേണ്ട കാര്യമൊന്നും ഉള്ളതായി എനിക്കു തോന്നിയിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ ഇടിഞ്ഞുവീഴുന്നതാണോ ബൂലോഗത്തിന്റെ മാനം? കോട്ടയം - ബാംഗ്ലൂര്‍ ബസ് സര്‍വ്വീസിനെ കുറിച്ചു് 'തൊട്ടി പ്രസിദ്ധീകരണമായ' വനിത മുതല്‍ 'കുലീന പ്രസിദ്ധീകരണമായ' ഫയര്‍ വരെ എഴുതിയിട്ടും കോട്ടയത്തു നിന്നു് ബാംഗ്ലൂരേക്കു് എഞ്ചിനീയറിംഗും നഴ്സിംഗും പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു കുറവും വന്നില്ലല്ലോ. ഇക്കിളി, അനാവശ്യ വിവാദങ്ങള്‍ ഇവയൊക്കെ മലയാളിക്കു് രഹസ്യത്തില്വായിച്ചു് രസിക്കാനുള്ള വിഭവങ്ങളാണു്. ഒറ്റവായനയുടെ സ്വയംഭോഗസംതൃപ്തിക്കപ്പുറം അതിനു് ആയുസ്സില്ല. അതേക്കുറിച്ചൊക്കെ എന്തിനാണു് ബൂലോഗം ഇത്ര ബേജാറാവുന്നതു് ? ഗുണമേന്മയുള്ള വല്ലതും എഴുതിയിടൂ. യൂണിക്കോഡിലായതിനാല്‍ നാളത്തെ തലമുറ സേര്‍ച്ചു് എഞ്ചിന്‍ വഴി അതു തേടിയെത്തിക്കൊള്ളും. ഇത്തരം വൃഥാവ്യായാമങ്ങളൊക്കെ പ്രിന്റ് മീഡിയ ചെയ്യട്ടെ!
പിന്നെ പലരുടെയും വികാരം പത്രപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുന്നതിലേക്കു് 'വളരുന്നതു് ' ശ്രദ്ധയില്‍ പെട്ടു. എല്ലാ പത്രക്കാര്‍ക്കും വേണ്ടി മറുപടി പറയാന്‍ ഞാന്‍ പത്രപ്രവര്‍ത്തക സംഘടനകളിലൊന്നിലും മെമ്പര്‍ഷിപ്പുള്ള ആളല്ല. എട്ടൊന്‍പതു വര്‍ഷമായി പത്രപ്രവര്‍ത്തകനാണു് താനും. എന്തിനും ഏതിനുമുള്ള ഈ ജനറലൈസേഷന്‍ ശരിയല്ലെന്നു പറയാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. എല്ലാ വിഷയത്തിനും കയറി പ്രതികരിച്ചേക്കാമെന്നു് ഇവിടെയാരും ഏറ്റിട്ടില്ല. പത്രപ്രവര്‍ത്തകരെന്നാല്‍ പ്രതികരണത്തൊഴിലാളികളെന്നല്ല, അര്‍ത്ഥം. ഇവിടെ പത്രപ്രവര്‍ത്തകരായ ഒട്ടേറെ ബ്ലോഗര്‍മാരുണ്ടു്. ആരുടെയും പേരെടുത്തു പറയുന്നില്ല. ഇവരെല്ലാവരും ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും എഴുതിക്കൂട്ടുന്നവരാണെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരോടു് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. ഇന്ദിരാ ഗാന്ധി സ്വന്തം സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയേറ്റു മരിച്ചതിനു് ഡല്‍ഹിയിലെ സിഖുകാരെ കൂട്ടക്കശാപ്പു ചെയ്ത കോണ്‍ഗ്രസുകാരുടെ മനോഭാവം തന്നെയാണു് ഇത്തരം വര്‍ത്തമാനങ്ങള്‍ക്കും. ആ പരിപ്പീവെള്ളത്തില്‍ വേവൂല്ലാന്നേ!
സുകുമാരന്‍ മാഷേ,
ReplyDeleteഞാന്‍ ഇവിടെ അടികൂടാനായി എത്തിയതല്ല.അത് നിര്‍ത്തിയിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി.എന്റെ കുറിപ്പില്‍ അങ്ങനെ ഒരു ടോണ്‍ കേട്ടുവോ...?
താങ്കളുടെ ഈ കുറിപ്പ് വായിച്ച സ്ഥിതിക്ക് പറയാനുള്ളത് പറയണമെന്നു കരുതി എന്നു മാത്രം.ഹരികുമാറിന്റെ എഴുത്ത് എന്നിലുണ്ടാക്കിയ വേദന ശമിപ്പിക്കാന്‍ പോന്ന നീക്കങ്ങളൊന്നും അയാളുടെ പക്ഷത്തുനിന്ന് ഉണ്ടാവാത്തിടത്തോളം അയാളുമായി സമരസപ്പെടാന്‍ എനിക്കാവില്ല.അതിനുള്ള കാരണങ്ങള്‍ ഞാന്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.അതുകൊണ്ട് അങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് താങ്കള്‍ നിരത്തിയ വാദങ്ങളോട് എനിക്ക്(എന്നെ പോലെ പലര്‍ക്കും)യോജിക്കാനാവുന്നില്ല എന്ന് പറഞ്ഞുവെന്നേയുള്ളു.
തനിക്ക് പറയുവാനുള്ളത് വസ്തുനിഷ്ഠമായി സുതാര്യമായ യുക്തികളുടെ പിന്‍ബലത്തോടെ പറഞ്ഞാലും ബ്ലോഗില്‍ പലപ്പൊഴും അവ വിവാദമായും തര്‍ക്കമായും ചിലപ്പൊഴേങ്കിലും തെറിവിളിയോളം എത്തുന്ന വാഗ്വാദമായും തീര്‍ന്നിട്ടുണ്ട്.അപ്പൊഴൊന്നും ഒരു ബ്ലോഗറും പൊടുന്നനേ അവിടുന്ന് സ്വയം മാറ്റി പ്രതിഷ്ഠിച്ച് ബ്ലോഗര്‍ ഒന്നടങ്കം തന്നെ തെറി വിളിക്കുന്നു, അവര്‍ ആഭാസന്മാരുടെ ഒരു കൂട്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല.പ്രശ്നങ്ങളെ എഴുതുന്നവനും വായിക്കുന്നവനും ആയി നല്‍കിയിട്ടുള്ള പൊതു ഇടത്തില്‍ വച്ച് പറഞ്ഞു തീര്‍ത്തിട്ടേയുള്ളു.അതിനുള്ള ആര്‍ജ്ജവം ഹരികുമാറിന് ഇല്ലതെ പോയത് അയാളുടെ കുറവാണ്.അല്ലാതെ വ്യക്തിഹത്യ ചെയ്യാനുള്ള ബ്ലോഗര്‍മാരുടെ ത്വര മുഖാന്തിരമല്ല.
ഈ കുറിപ്പും താങ്കളുടെ ഈ പോസ്റ്റിന്റെ ഉള്ളടക്കത്തോടുള്ള(അതിനോട് മാത്രമുള്ള)
സ്വാഭാവികമായ പ്രതികരണമാണ്.അല്ലാതെ ആരോടും അടികൂടുവാനോ അലമ്പുണ്ടാക്കുവാനോ ഉള്ള ഒരു ശ്രമമല്ല.
(മാഷ് ഈ പോസ്റ്റില്‍ പറഞ്ഞത് ഹരികുമാര്‍ വിവാദത്തില്‍ നിന്ന് തലയൂരുന്നു എന്നു മാത്രമായിരുന്നില്ലല്ലൊ...,ഉവ്വൊ?)
പപ്പൂസ് പറഞ്ഞത് ഞാന്‍ കേട്ടു .. ഇതില്‍ ഞാന്‍ എന്താണ് പറയേണ്ടത് ... ബൂലോഗത്തില്‍ പതിവായി നടക്കാറുള്ള വ്യക്തിഹത്യാ കമന്റുകളും പ്രതിഷേധകോലാഹലങ്ങളും ഒരു വര്‍ഷമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍ . പലരും ബ്ലോഗ് പൂട്ടിപ്പോയി . ചിലര്‍ ഇപ്പോഴും കമന്റ് മോഡറേഷന്‍ ഇനേബ്‌ള്‍ ചെയ്തുകൊണ്ട് ബ്ലോഗുന്നു . വാസ്തവത്തില്‍ മലയാളത്തില്‍ ബ്ലോഗുന്ന ഓരോ ആളിന്റേയും തലയ്ക്ക് മേലെ ഡിമോക്ലസ്സിന്റെ വാള് പോലെ വ്യക്തിഹത്യാഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നാണെന്റെ തോന്നല്‍ . ആരെയെങ്കിലും എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് അയാളുടെ വായയില്‍ നിന്ന് അഹിതമായ പദപ്രയോഗങ്ങള്‍ തട്ടിയെടുത്ത് പിന്നീട് ആ പദപ്രയോഗങ്ങള്‍ മുന്‍നിര്‍ത്തി അയാളെക്കുറിച്ച് പ്രതി പോസ്റ്റ് ഇറക്കി കമന്റ് വാരിക്കൂട്ടാന്‍ ശ്രമിക്കുന്ന വിരുതന്മാര്‍ ബൂലോഗത്തുണ്ട് എന്ന് ഞാന്‍ സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട് . പക്ഷേ ഞാന്‍ അതിനിരയായിട്ടില്ല . ഞാന്‍ ആ തന്ത്രത്തെ വിജയകരമായി നേരിട്ടു . എനിക്ക് അഹിതമായ കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഡിലീറ്റുക എന്നത് മാത്രമായിരുന്നു ഞാന്‍ ചെയ്തത് . മറിച്ച് കമായെന്ന് ഒരക്ഷരം മിണ്ടിയില്ല. ഡിലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ എന്നെക്കുറിച്ചുള്ള തെറികള്‍ സഹിതം ബൂലോഗത്ത് പറന്ന് നടന്നു . ഞാന്‍ അതൊക്കെ അവഗണിച്ചു . അങ്ങനെ ഞാന്‍ ആര്‍ക്കും ഇരയായില്ല . ബൂലോഗത്തെക്കുറിച്ച് മതിപ്പുണ്ടെങ്കിലേ എനിക്ക് ഹരികുമാറിന് എതിരേ പ്രതിഷേധിക്കാനാവൂ . ഇനിയിപ്പോ ഞാന്‍ ഇത്രയും പറഞ്ഞത് വെച്ച് കെ.പി.സുകുമാരന്‍ ഇതാ ബൂലോഗത്തെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞ് പ്രതിഷേധക്കൊടുങ്കാറ്റ് എനിക്കെതിരേ തിരിയാം . അതാണ് ബൂലോഗത്തെ ഒരു ട്രെന്‍ഡ് . ഇന്നലെ എനിക്കെതിരെ ഇത്തരം ഒരു ഗൂഢാലാചോനയുണ്ടായി . അതേതാണ്ട് ഇപ്രകാരമായിരുന്നു . ഒരു ബ്ലോഗ്ഗര്‍ കാട്ടുപോത്ത് എന്ന പേരില്‍ ഒരു കഥയെഴുതി എന്ന് വയ്ക്കുക . ഞാന്‍ യാദൃച്ഛികമായി ആ കഥ വായിക്കാനിട വരികയും നല്ല കഥ എന്ന് കമന്റുകയും ചെയ്തിരുന്നു എന്നും സങ്കല്‍പ്പിക്കുക . പിന്നീട് ഒരു ദിവസം ഒരു ബ്ലോഗ്ഗര്‍ അകാരണമായി എന്നോട് ചോദിക്കുന്നു വെറുമൊരു നാട്ടു പോത്തായ എന്നെ നിങ്ങള്‍ കാട്ടുപോത്താക്കിയില്ലേ ? എന്നെ കാട്ടുപോത്താക്കിയ കഥയായിരുന്നു അതെന്ന് . ഇപ്രകാരമാണ് ചിലര്‍ ബൂലോഗത്ത് ചതിക്കുഴിയൊരുക്കി ചിലരെ പ്രതിഷേധിക്കാനുള്ള അവസരമുണ്ടാക്കുന്നത് . ഞാന്‍ ബൂലോഗകൂടപ്പിറപ്പാണ് എന്ന് സ്വയം കരുതുന്ന ഏതൊരു ബ്ലോഗ്ഗര്‍ക്കും വരാവുന്ന വിപത്താണിത് . ഹരികുമാറിനെതിരെയല്ല ഈ പോസ്റ്റെന്നും കലാകൌമുദിക്കെതിരെയാണ് ഈ പോസ്റ്റെന്നും പലതവണ അഞ്ചല്‍ക്കാരന്‍ വ്യക്തമാക്കിയിട്ടും ഹരികുമാറിനെ തെറി പറയുന്ന കമന്റുകളല്ലേ ബൂലോഗക്ലബ്ബ് പോസ്റ്റില്‍ ഭൂരിഭാഗവും . ഒരു ഇരയെ സൃഷ്ടിച്ചെടുത്ത് കൊത്തിവലിച്ച് ആഘോഷിക്കുകയെന്ന പ്രവൃത്തി ഹരികുമാര്‍ ചെയ്തതിനേക്കാള്‍ മോശമാണെന്ന് ഞാന്‍ പറയും . പപ്പൂസിന്റെ ഒരു പോസ്റ്റ് വായിച്ച് ഞാന്‍ കുറേ നേരം ചിരിച്ച് പോയിട്ടുണ്ട് . ഇത്രയും പറഞ്ഞതിന് പപ്പൂസിന് എന്നോട് വിരോധം തോന്നേണ്ട കാര്യമില്ല .
ReplyDelete(മേലെയുള്ള എന്റെ മറുപടി വായിച്ച് ആവശ്യക്കാര്‍ക്ക് പ്രതിഷേധപ്പോസ്റ്റ് ഇറക്കി കമന്റുകള്‍ വാരിക്കൂട്ടാം.ശ്രമിച്ചു നോക്കുക! )
പ്രിയപ്പെട്ട സെബിന്‍ , വളരെ വളരെ നന്ദി !ഇത്രയും പോസിറ്റീവായ ഒരു കമന്റ് ഇവിടെ എഴുതിയതിന് . എതിര്‍പ്പുകള്‍ , വിമര്‍ശനങ്ങള്‍,സ്വന്തം നിലപാടുകള്‍ എങ്ങിനെ കുലീനമായും മാന്യമായും പ്രകടിപ്പിക്കാം എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് സെബിന്റെ സുദീര്‍ഘമായ കമന്റ് . വരമൊഴിയില്‍ ഞാന്‍ അത്ര വിശാരദനല്ല . ഇതിന് മുന്‍പ് ഒരു പോസ്റ്റില്‍ മറുപടി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആ വിഷയം എടുക്കാത്തത് കൊണ്ട് ഇപ്പോഴും ആ മറുപടി ബാക്കിയാണ് . ഇപ്പോഴും സെബിന്റെ കമന്റിന് എങ്ങനെയാണ് മറുപടിയെഴുതേണ്ടത് എന്ന് അല്പം അവ്യക്തതയുള്ളതിനാല്‍ ഞാന്‍ വീണ്ടും വരാം !
വിശാഖ് .. ശരിയാണ്, ഈ പോസ്റ്റില്‍ ഞാന്‍ ഹരികുമാര്‍ പ്രശ്നത്തില്‍ നിന്ന് തലയൂരുന്നു എന്ന് മാത്രമല്ല ആത്മകഥാകഥനപരമായ ചില അനുഭവങ്ങളും എഴുതിയിരുന്നു . അതേക്കുറിച്ചൊന്നും വിശാഖും ഒന്നും പറഞ്ഞിട്ടില്ലല്ലോ !
ReplyDeleteപ്രിയ സുകുമാരന്‍ ചേട്ടനു്,
ReplyDeleteമറുമൊഴിയില്‍ നിന്നു വരുന്ന കമന്റുകളില്‍ ഒരേ ഇ-മെയില്‍ ഐ.ഡി. വരുന്നതു് കണ്ടു് തെറ്റിദ്ധരിച്ചാണു് മുന്‍ കമന്റില്‍ അങ്ങനെ എഴുതിയതു്. അതു് മറുമൊഴി അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഇ-മെയില്‍ വിലാസമാണെന്നും കമന്റിടുന്നവരുടേതല്ലെന്നും പിന്നീടു് മനസ്സിലായി. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.
അയ്യോ സുകുമാരേട്ടാ, വിരോധമോ... നെവര്‍!!!!
ReplyDeleteഞാന്‍ ഏതെങ്കിലും പോസ്റ്റില്‍ കേറി സീരിയസ്സെന്നു തോന്നുന്ന വിധത്തിലുള്ള എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അതില്‍ നിന്നു പ്രതീക്ഷിക്കുന്നത് ആശയസംഘട്ടനമല്ല, ആശയസമ്മേളനമാണ്. താങ്കള്‍ പറഞ്ഞതു പോലെ ഏതൊരു നാണയത്തിനും രണ്ടു വശങ്ങളൂണ്ട്. ബ്ലോഗിന്റെ നല്ല സാധ്യതകള്‍ പലതും ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്.
അഞ്ചല്‍ക്കാരന്‍ പോസ്റ്റ് കലാകൌമുദിക്കെതിരെയാണെന്നു പറഞ്ഞു. അത് അഞ്ചല്‍ക്കാരന്റെ വ്യാഖ്യാനം. എന്നു കരുതി കൂട്ടുത്തരവാദിത്തം (Joint Liability) എന്നൊരു സംഗതി എനിക്കു മറച്ചു പിടിക്കാന്‍ തോന്നുന്നില്ല. I still believe - Harikumar is equally liable!
ബ്ലോഗിലെ സംസ്കാരത്തെപ്പറ്റിയും സുകുമാരേട്ടന്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്ത് വച്ച് ചര്‍ച്ച നടക്കേണ്ടിയിരിക്കുന്നു.
ReplyDeletethanks for provoking my thoughts! :)