ഇവിടെ എല്ലാ പാര്‍ട്ടികളും ഒരേ കണക്കാണ് , പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം മാത്രമാണ് , ആര് ഭരിച്ചാലും ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല എന്നിങ്ങനെ ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇപ്പറഞ്ഞവര്‍ തന്നെ പുലരുന്നതിനു മുന്‍പേ പോയി ക്യൂ നിന്ന് തങ്ങള്‍ വിശ്വസിക്കുന്ന ചിഹ്നത്തില്‍ ആവേശപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഒരു മന:ശാസ്ത്രം അത്ഭുതം തന്നെ ! അത്കൊണ്ട് നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനശൈലിയിലോ നയപരിപാടികളിലോ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തേണ്ടി വരുന്നില്ല. എന്തുകൊണ്ട് നമുക്ക് ഒരു പരീക്ഷണം നടത്തിക്കൂട ? ജനപക്ഷം എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി കേരളത്തില്‍ ജന്മം കൊണ്ടിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ പതിവിന് വിപരീതമായി നമുക്ക് എന്തുകൊണ്ട് യു.ഡി.എഫിന് പകരം ജനപക്ഷത്തിന് ഭരിക്കാനുള്ള ഒരു അവസരം നല്‍കിക്കൂട ? LDF-UDF മുന്നണികള്‍ മാറി മാറി ഭരിക്കുന്നതിനിടയില്‍ ഒരു അഞ്ചു വര്‍ഷം മറ്റാരെങ്കിലും ഭരിച്ചാല്‍ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ ? ഒന്നുമില്ലെങ്കിലും ഇരുമുന്നണികളിലും പെട്ട നേതാക്കള്‍ക്ക് ഒരു പുനര്‍ വിചിന്തനത്തിനും ആത്മ വിമര്‍ശനത്തിനും അത് അവസരം നല്‍കുമല്ലോ !
കേരളത്തില്‍ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടോ ? അല്ലെങ്കില്‍ ഒരേകകക്ഷിഭരണം പ്രായോഗികമാണോ ? എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാനും, അഭിപ്രായം രേഖപ്പെടുത്താനും എല്ലാ ബ്ലോഗ്ഗേര്‍സിനേയും വായനക്കാരേയും ക്ഷണിക്കുന്നു.
കേരളത്തില്‍ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടോ ? അല്ലെങ്കില്‍ ഒരേകകക്ഷിഭരണം പ്രായോഗികമാണോ ? എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാനും, അഭിപ്രായം രേഖപ്പെടുത്താനും എല്ലാ ബ്ലോഗ്ഗേര്‍സിനേയും വായനക്കാരേയും ക്ഷണിക്കുന്നു.
ReplyDeleteവേണ്ടത് അഴിച്ചുപണിയല്ല. നല്ല ചൂരല്‍ക്കഷായമാണ്.കട്ടുമുടിക്കുന്നവനെയും, കള്ളവാഗ്ദാനങ്ങള്‍ നല്‍കിയവനെയും, ആസനത്തില്വളരുന്ന ആലിന്റെ തണലില്‍ ആര്‍ത്തുല്ലസിക്കുന്നവനെയും പിടിച്ചു നിര്‍ത്തി പബ്ലിക്കായിട്ട് നല്ല ചുട്ട അടി. അതിന് മാര്‍ഗമില്ലാത്ത സ്ഥിതിക്ക് എല്ലാവനെയും കുറച്ചുകാലം വീട്ടിലിരുത്താനുള്ള വഴിയായി മൂന്നാം മുന്നണി കൊള്ളാം.
ReplyDeleteകേരളീയര്‍ വോട്ട് ചെയ്യുന്നത് ശാസ്ത്രീയമായിട്ടല്ല. ഏതെങ്കിലും പാര്‍ട്ടിയോടോ സ്ഥാനാര്‍ഥിയോടോ ഉള്ള ദേഷ്യം/ ഇഷ്ടം ആണ് പല വോട്ടിന്റെയും കാരണം. അല്ലാതെ ഇവന്‍ ജയിച്ചു വന്നാല്‍ മലമറിക്കും എന്നു വിചാരിച്ച് വോട്ട് ചെയ്യുന്നവര്‍ ചുരുക്കം.
a country gets the leaders it deserves എന്നുള്ള ചൊല്ല് ഏറ്റവും അന്വര്‍ഥമാക്കുന്ന നാട്!
അഴിച്ചുപണി ആവശ്യമാണ്. പക്ഷെ, ഇതില്‍ പറഞ്ഞ ആശയങ്ങള്‍ ഒന്നും ഇപ്പോള്‍ പ്രായോഗികമല്ല. അല്ലെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട മത,രാഷ്ട്രീയ, സാമ്പത്തിക അവസ്ഥയല്ല കേരളത്തില്‍. അത് ആശയങ്ങളുടെ കുഴപ്പമല്ല. സിനിമയിലെ നായകന്‍, വില്ലനെ അടിച്ചു തോല്‍പ്പിക്കണം എന്ന നമ്മുടെ ഒരു മാനസികസ്ഥിതിയില്ലേ? ആ ഒരു വികാരം കൊണ്ട് അധികകാലം, ഒരുപാട് പേരെ ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റില്ല എന്നത് തന്നെ. ആദ്യം ഒരാവേശത്തിനു കൂക്കി വിളിച്ച് പിന്നാലേ കൂടും, അതു കഴിഞ്ഞാല്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകും. കൂടാതെ ഒരു മാസ്സ് മൂവ്മെന്റ്, വളരെക്കാലം വിജയകരമായി നടപ്പിലാക്കാന്‍ മാത്രം തീക്ഷ്ണമായ പ്രശ്നങ്ങള്‍ നമ്മള്‍ ഇപ്പോള്‍ നേരിടുന്നില്ല. അതായത്, യുദ്ധമോ, പട്ടിണിയോ, ചൂഷണമോ പോലെ. അതാണ് സത്യം.
ReplyDeleteമുതലാളി രാഷ്ട്രീയം കൊടികുത്തി വാഴട്ടെ. അവര്‍ എല്ലാരേയും ചൂഷണം ചെയ്യട്ടെ. ചൂഷണം ചെയ്യപ്പെട്ട്, ചൂഷണം ചെയ്യപ്പെട്ട് ജനങ്ങള്‍ക്ക് പ്രതികരിക്കുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടം വരും. അതായത് ആ ഒരു ആശയത്തിന്റെ സാച്ചുറേഷന്‍ പൊയന്റ് എത്തും. അപ്പോള്‍, ശക്തമായ മറുവാദവുമായി ഒരു മാസ്സ് മൂവ്മെന്റ് ഉണ്ടാകും. അതങ്ങിനെ കുറേകാലം തുടരും. പിന്നെ അതും വെള്ളം ചേര്‍ക്കപ്പെട്ട്, വീണ്ടും മുതലാളിത്തമോ, മറ്റൊരു ഇസമോ വരും. അതങ്ങിനെ അനുസ്യൂതം തുടരും. ചരിത്രം പരിശോധിച്ചാല്‍, ഓരോ ആശയവും, ഈ ഒരു ഘട്ടങ്ങളില്‍ കൂടി കടന്ന് വന്നതായി മനസ്സിലാക്കാന്‍ കഴിയും.
കേരളത്തില്‍ മുന്നണികള്‍ക്ക് അല്ല കുഴപ്പം. ജനങ്ങള്‍ക്ക് തന്നെയാണ്. എന്റെ ഒരു ആഗ്രഹം, ഏറ്റവും വൃത്തികെട്ട അവസ്ഥയില്‍ ഭരിക്കുന്ന മുന്നണി തുടര്‍ച്ചയായി ഭരിക്കട്ടെ. കൊള്ളയും, കൊള്ളിവയ്പ്പും അരങ്ങേറട്ടെ. കേരളം കുട്ടിച്ചോറാവട്ടെ. പൊട്ടിത്തെറിക്കാന്‍ വെമ്പി നില്‍ക്കുന്ന ആ അവസ്ഥയില്‍, ജനങ്ങള്‍ തന്നെ അവരുടേ മാര്‍ഗ്ഗം തിരഞ്ഞെടുക്കും.
മിക്ക എല്ലാ മേഖലയിലും അഴിമതി ഉള്ള സ്ഥിതിക്ക് എങ്ങിനെ ഒരു രക്ഷപെടല്‍ എന്നുള്ളത് ഒരു പ്രശ്നമാണ്. പ്രബുദ്ധ കേരളം എന്നു പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങള്‍ ഒറ്റ നിന്ന് രാഷ്ട്രീയം മുഴുവനുമായി തുടച്ച് നീക്കിയാലെ രക്ഷ ഉണ്ടാവുള്ളൂ. ഏല്ല മേഖലയിലുമുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നിര്‍ത്തലക്കണം. നമ്മുടെ വ്യവസ്ഥക്ക് ശരിയായ ദിശബോധവും ആസൂത്രണവും ഉണ്ടയാലെ കാര്യങ്ങള്‍ മെച്ച പേടുകയുള്ളൂ. തീരുമാനങ്ങള്‍ എടുക്കേണ്ടത് ജനം തന്നെ.
ReplyDeleteപ്രവാസിക്ക് എന്നും തിരക്കാണ് മാഷേ ഒന്നിനും സമയം കിട്ടാറില്ല വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ ഔട്ട് പുട്ട് ഉയര്‍ത്താനുള്ള സദാരണകാരനായ മലയാളിയുടെ തിരക്കുകള്‍ പറഞ്ഞാല്‍ മനസിലാവുമെന്നു തോന്നുന്നു.അതിന്നിടയില്‍ കിട്ടുന്ന ഈ സൌഹൃദങ്ങളും സ്നേഹവും മാത്രമേ ബാക്കി നില്ക്കുന്നുല്ലു..പിന്നെ വര്‍ഷത്തില്‍ നാട്ടില്‍ വരുമ്പോഴുള്ള കുറച്ചു ദിനങ്ങളും
ReplyDeleteനമ്മള്‍ ചിലപ്പോള്‍ കുറച്ചു നാള്‍ കൂടിയേ കണ്ടു എന്നു വരൂ ഇവിടെയും ഒര്‍കൂട് നിരോധിക്കാന്‍ പോകുന്നു എന്നു കേട്ടു പിന്നെ യാന്ത്രികമായ ജീവിതത്തിന്റെ അലച്ചില്‍ മാത്രം ബാക്കിയാവും പിന്നെ കുറേപണവും ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നങ്ങള്‍ ബലി കഴിച്ചു തന്റെ പ്രിയപെട്ടവരെയും അമ്മയയും അച്നേയും ഉപേക്ഷിച്ചു കടല്‍ കടന്നു ജോലി തേടിപോകേണ്ടി വരുന്ന ഈ അവസ്ഥക്ക് കാരണക്കാരന്‍ ആരാണു?നമ്മുടെ കരുതതും ബുദ്ധിയും അന്യ രാജ്യത്തിനു വേണ്ടി മാത്രമല്ലേ ഉപയോഗിക്കാപെടുന്നുള്ളൂ എന്ന വേദന ഉള്ളില്‍ ഒതൂക്കിയാണ് ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്,വികസന വിരോധികളായ ആധുനീക രാഷ്ട്രീയ കോമരങ്ങളേ തുടച്ച് നീക്കണം.രോഗങ്ങള്‍ പോലും മുതലെടുത്തു ഹര്‍ത്താല്‍ നടത്തുന്നവരെ അടിച്ച് അമര്‍തതണ. സ്വജനപക്ഷപാതാവും അഴിമതിയും നിറഞ്ഞു നില്കുന്ന സമൂഹത്തില്‍ സാദരണക്കാരന്‍ പിന്നെ എന്തിനാണ് മാഷേ വോട്ടു ചെയ്യുന്നത്?അവന്‍ എന്തിനാണ് ഇവനെ പോലുള്ളവണ്നു ജയി വിളിക്കുന്നത്?എനിക്കിപ്പോള്‍ ഒന്നെ പറയാനുള്ളൂ ഇപ്പോള്‍ നടന്ന ഏഴു ലോകാല്‍ഭുതങ്ങളെ തിരഞ്ഞെടുത്തത്തില്‍ എട്ടാമത്തെ കൂടി ഉണ്ടെങ്കില്‍ അതു കേരള ജനത ആണ് കാരണം ഇത്രയും അഭ്യസ്ത വിദ്യരും സംസ്കാര പൈതൃകവുമുള്ള ഒരു ജനത എന്തുകൊണ്ട് ഇവര്‍ക്കെതിരെ ആയുധം എടുക്കുന്നില്ല? ഒരു മൂനാം മുന്നണി എന്ന സ്വപ്നം വിദൂരത്ത് അല്ല അത് ഇന്നിന്റെ ആവശ്യകത ആണ്.നാളത്തെ ഒരു നല്ല തലമുറണ്ക്ക് വേണ്ടി ശക്തമായി പ്രതികരിക്കുന്ന മാഷ് പറഞ്ഞവര്‍ക് എതിരായി പ്രവര്‍ത്തിക്കുണ പടവള്‍ ആയി മാറണം അതു....
സുകുമാരേട്ടാ എന്തു പറ്റി ഇങ്ങനെ ഉപരിവിപ്ലവ ചിന്തകളുമായി. ബാഗ്ലുര്‍ ജീവിതം താങ്കളുടെ ചിന്തകളെ പിന്നോട്ടടിപ്പിക്കുന്നുവോ.
ReplyDeleteഒരു ജനതക്ക് അര്‍ഹമായ സര്‍ക്കാരെ ഉണ്ടാകൂ. നമ്മളി എത്ര പേര്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നുണ്ട് 10% എങ്കിലും ഉണ്ടോ ? ഉണ്ടെങ്കില്‍ തന്നെ 90% ആള്‍ക്കാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കളങ്കിതര്‍. അവിടെ നിന്ന് ഉയര്‍ന്നു വരുന്നവര്‍ക്കും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന് മറക്കരുത്. സാധരണക്കരന് അവന്റെ നിലയില്‍ ചെയ്യാന്‍ കഴിയുന്ന അന്യായവും സ്വജന പക്ഷപാതവും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാര്‍ അവരുടെ scop ഇല്‍ ഉള്ള അന്യയം ചെയ്യുന്നു. ചില ഉദാഹരണങ്ങള്‍ നോക്കാം
എത്ര പേര്‍ സ്ഥലം ഇടപാട് നടത്തുമ്പോള്‍ യതാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വില കാണിക്കുന്നു.
എത്രപേര്‍ കൃത്യമായി നികുതി കൊടുക്കുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ബില്‍ നിര്‍ബന്ധിതമാക്കികൊണ്ട് സര്‍ക്കാര്‍ വാറ്റ് ലോട്ടറിയുമായി വന്നു. വാറ്റ് കൂപ്പ്പ്പണ്‍ കിട്ടണമെങ്കില്‍ ബില്‍ വാങ്ങണം ബില്‍ എഴുതതിരുന്നാല്‍ 10 രൂപ കുറച്ചു നല്‍കാം എന്ന് പറയുന്ന വ്യാപരിയുടെ സൌജന്യം പറ്റാനാണ് പൊതു ജനം തുനിഞ്ഞത്.
കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് കുറച്ചു കിട്ടാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് കൂച്ചു വാങ്ങുന്നവര്‍ ലോണ്‍ എടുക്കാന്‍ വരുമാനം കൂട്ടി വാങ്ങുന്നു. രണ്ടിനും ഉദ്യോസസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നു.
കോഴയേ നിഷ്കരണം എതിര്‍ക്കുന്ന നമ്മള്‍ ജോലി ലഭിക്കാന്‍ എയ്‌ഡഡ് മാനേജര്‍ക്ക് കോഴ നല്‍കുന്നു. സംസ്ഥാനത്തിന് അകത്തോ പുറത്തോ ഉള്ള സ്വകാര്യ കോളെജുകളില്‍ സീറ്റിന് കോഴ നല്‍കുന്നതില്‍ നമുക്ക് ഒരു അമാന്തവുമില്ല.
ഇവയി പലതും ഇല്ലായ്മക്കാര്‍ ഇവ ചെയ്യാന്‍ നിരബന്ധിതരാകും എന്ന വാദത്തിന് ഇടയാക്കുന്നതാണ്. എന്നാല്‍ ഇതേ മധ്യവര്‍ഗ്ഗ കുടുമ്പത്തില്‍ പിറന്നവ്ര് ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി കിട്ടുമ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ കൂടി നോക്കുക്ക
സ്വന്തം വീട്ടില്‍ നിന്ന് വരുന്നവരുടെ HRA taxable ആണ്. അപ്പോള്‍ അതൊഴിവക്കാന്‍ കള്ള വാടക ചീട്ട് നല്‍കുന്നു. അല്ലാത്തവരില്‍ 2500 ഓ 3000 വാടകയുള്ളവര്‍ 7500 ഉം 8000 ഒക്കെ വാടക കാണിക്കുന്നു
കള്ള മെഡിക്കല്‍ ബില്ലും പുസ്തക ബില്ലും സമര്‍പ്പിക്കുന്നു.
ഇതൊന്നും ആരേയും ആശങ്കപ്പെടുത്തുന്നില്ല എന്നാതാണ് സത്യം. TAX വെട്ടിക്കുക എന്നത് ഒരു തെറ്റായി കാണുന്നേ ഇല്ല. എന്നാല്‍ തന്നേക്കാള്‍ സമ്പന്നനായവന്‍ TAX വെട്റ്റിക്കുന്നതിനെ ഇവര്‍ തന്നെ ശക്തമായി എതിര്‍ക്കുകയും ചെയ്യും. ഗവണ്മെന്റിനേയും രാഷ്ട്രീയക്കാരേയും ഇവര്‍ക്ക് അഴിമതിക്കരും വിദ്യാഭ്യാസമില്ലാത്തവരും ആണ്.
അപ്പോള്‍ 100 പേരില്‍ 10 പേര്‍ മാത്രം സത്യ സന്ധരായ സമൂഹത്തിലെ പൊതുപ്രവര്‍ത്തകരും 90% കളങ്കിതരകുന്നതില്‍ അത്ഭുതമില്ല.
ഇനി 3ആം മുന്നണിയേപ്പറ്റി പറയുന്ന സുകുമാരേട്ടന്‍ നിലവുലുള്ള സാധ്യതകള്‍ നമ്മള്‍ ഉപ്യോഗിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇന്ന് പഞ്ചായത്തുകളിലൂടെ എത്ര മാത്രം വികസന പ്രവര്‍ത്ത്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? 2 മുതല്‍ 25 കോടിവരെ ഒരു വര്‍ഷം വികസന ഫണ്ടുണ്ട് പഞ്ചായത്തിന്. എന്നാല്‍ അവ ചിലവാക്കണമെങ്കില്‍ ഗ്രാമ സഭ കൂടി പദ്ധതി അവതരിപ്പിച്ച് ബഹുജന അഭിപ്രയം സ്വരൂപിച്ച് നടപ്പിലാക്കണം. എന്റെ ഭാര്യ പഞ്ചായത്ത് വകുപ്പിലാണ് അവള്‍ പറയുന്നതനുസരിച്ച് ഗ്രാമ സഭക്ക ആളേ വിളിക്കാന്‍ മെമ്പര്‍മാര്‍ പെടപ്പാട് പെടുകയാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. നമ്മള്‍ ഇപ്പോഴും രാജ ഭരണത്തിന്റെ ഹങ്ങ് ഓവറിലാണ്. നമുക്ക് ജനാധിപത്യമെന്നാല്‍ രാജവിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നുമില്ല.
എനിക്കേറ്റവും രസകരമായിത്തോന്നിയത് രാമന്‍പിള്ളയുടെ ജനപക്ഷത്തെ സുകുമാരേട്ടന്‍ ഭരണം കൊടുക്കണമെന്ന് പറഞ്ഞതാണ്. അന്തമേത കുന്തമേതാന്നറിയാത്ത ഈ സംഘപരിവാറുകാരനില്‍ താങ്കള്‍ കേരളത്തെ ഏല്‍പ്പിക്കണം എന്ന് പറഞ്ഞതിലൂടെ താങ്കള്‍ അവതരിപ്പിച്ച വിഷയത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്
സുകുമാര്‍ജി ഉദ്ദേശം വ്യക്തമായി ഇങ്ങോട്ട് പോരട്ടെ.എന്തിന് ജനപക്ഷം ആവണം സാക്ഷാല്‍ ബി.ജെ.പ് അര്‍ എസ് എസ് ബജ്രംഗ ദള്‍ തുടങ്ങിയവര്‍ വരട്ടെ , ഒരു മൂന്നാം മുന്നണിയല്ലെ ആവശ്യം .ആ ആവശ്യം ഇത് കൊണ്ട് പൂര്‍ത്തിയാകും.ഈ മഹാരാജ്യം വര്‍ഗീയത് കുത്തി നിറച്ച് രാമരാജ്യം എന്നും പറഞ്ഞ് ത്യശൂള വിതരണം നടത്തിയവരുടെ പിന്മുറക്കാര്‍ തന്നെ വേണമല്ലേ മൂന്നാം മുന്നണിയായി. ? മാഷേ ഉള്ളിലുള്ളത് തുറന്നങ്ങ് പറയൂ ഇങ്ങനെ ഒളിച്ചും തെളിച്ചും പറയാതെ.
ReplyDeleteവ്യക്തമായ വിശദീകരണം പ്രതീക്ഷിക്കുന്നു.
ഇനി താങ്കള്‍ ചിത്രകാരന്റെ ബ്ലോഗില്‍ ഇട്ട കമന്റ് ചേര്‍ത്തു വെക്കുന്നു.
(നോട്ട് : ഇത് താങ്കളേ എന്തിന്റെയെങ്കിലും വക്താവായി അവതരിപ്പിക്കാനല്ല, മറിച്ച് താങ്കള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.)
-----------------
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
പക്ഷേ ... പ്രിയ ചിത്രകാരാ ... ഇന്നു പത്രം വായിച്ചപ്പോള്‍ ഈ അഭിപ്രായങ്ങളോട് എനിക്ക് നേരിയ വിയോജിപ്പ് തോന്നുന്നു, എന്തെന്നാല്‍ , ഇതുവരെയായി സ്വതന്ത്ര ഇന്ത്യയില്‍ ആരും പറയാന്‍ ധൈര്യപ്പെടാതിരുന്ന ഒരു കാര്യം , തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പേ അവര്‍ പറഞ്ഞിരിക്കുന്നു " Purdah system was introduced in india to protect women from mughal aggressors.Today we are citizens of free india. There is need to put a stop such practices. That alone will ensure real respect for women " നമ്മുടെ മതേതരക്കാരും വിപ്ലവകാരികളും ഇതില്‍ എങ്ങിനെ പ്രതികരിക്കും ?
Monday, June 18, 2007 11:56:00 AM
------------------------------
ഇതില്‍ ഈ കമന്റിന്റെ പ്രസക്തി എന്താണേന്ന് വ്യക്തമാക്കാമോ ????
എന്താ മാഷെ ഇനിയും ഇത്തരം മിഥ്യാധാരണകളൊന്നും പോയില്ലെ? എത്രാമത്തെ മുന്നിണി ഭരിച്ചാലും വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം ഭരണം പാവപ്പെട്ടവന്റെ വിഷയമേഅല്ല. ആരെങ്കിലും ഭരിക്കുന്നതുകൊണ്ടല്ല അവന്‍ ജീവിക്കുന്നത്. അവന്‍ ജീവിക്കുന്നത് കൊണ്ടാണു ബാക്കിയുള്ളവര്‍ കഞ്ഞികുടിച്ച് കിടക്കുന്നതു. ഭരണം മടിയില്‍ കനമുള്ളവന്റേതാണു.
ReplyDeletenalla commets by Rajesh and Kiran.
ReplyDeletehats off to you guys.
Taxes are avoided by all areas. right from the textile shop to IAS/IPS offices to ministers.
first we need to have a good way to collect taxes. secondly this should be properly distributed.
in USA, house tax has three part, city,county and state tax. city tax major percentage goes to local public school. the money is spend by the public school board. this is eleceted by PTA.
why cant we have such good tax distribution in kerala?
currently every one shouting against private colleages. if the private colleages are so profitable I would suggest to start as many as co-operative society based colleages. when I was a DYFI member, we started a milma collection center in our local area in two months period with a support of 2000 family. every one gave Rs10 as member fee. now that milma center is running with FIVE employees and giving helping hand to many families in my town.
may be govt should relax rule( 40Acre lot for colleage) for the co-operative society owned colleages. lets start a small one with 40 students in a shed. according to Deshabhimani, the colleage is profitable just after two years. if so I dont think we have any problem for getting the members for it.
Kaiaraly TV was loss for many years. still there were millions invested in it!!
Rajesh എന്തെങ്കിലും ഒരു additional identification കൂടി വയ്ക്കാമോ? നമ്മള്‍ രണ്ടുപേരും ഒരേ ബ്ലോഗില്‍ കമന്റുമ്പോള്‍ ഒരു confusion !
ReplyDeleteകുട്ടുവും, ഇതിന്റെ ലേഖകനുമായി ഇതിനെ പറ്റി ഓര്‍ക്കുട്ട് സ്രാപ്പിലൂടെ ചെറിയ ഒരു ചര്‍ച്ച നടന്നിരുന്നു. കുറച്ചു കൂടി ആശയങ്ങള്‍ ഉണ്ടെന്ന് തോന്നിയതിനാല്‍ അത് ഇവിടെ ഇടുന്നു. ഇവിടെ പ്രശാന്ത് എന്ന് വിളിക്കുന്നത്, കുട്ടുവിനെത്തന്നെ. കുട്ടുവിന്റെ ശരിയായ പേര് പ്രശാന്ത് എന്നാണ്.
ReplyDeleteകെ.പി.എസ്:
പ്രശാന്ത് ... കമന്റ് വളരെ നന്നായിരുന്നു... ചിന്തിക്കുന്ന ആര്‍ക്കും അങ്ങിനെയൊരു നിഗമനത്തിലേ എത്താന്‍ കഴിയൂ....
ചരിത്രം ഏതു വഴിയിലൂടെയാണ് മുന്നേറുക എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. കാരണം അത് അസംഖ്യം മനുഷ്യരുടെ ചിന്തകളും അഭിലാഷങ്ങളും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളുമായെല്ലാം കെട്ടു പിണഞ്ഞു കിടക്കുന്നു. നമ്മുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു സോദ്ദേശപരത നിലനിര്‍ത്താനേ നമുക്ക് കഴിയൂ .....
കുട്ടു:
"നമ്മുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു സോദ്ദേശപരത നിലനിര്‍ത്താനേ നമുക്ക് കഴിയൂ ....."
ഇത് ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ആ ആശയത്തെപറ്റി ഒരുപാട് ചിന്തിച്ചതിനു ശേഷമാണ് അതെഴുതിയത്. അല്ലെങ്കിലും കഴിഞ്ഞ ഒരു 10 വര്‍ഷമെങ്കിലും ആയി നമ്മള്‍ ചിന്തിക്കുന്നത് ഇതു തന്നെയല്ലെ?.
എന്നിട്ടു എനിക്ക് മനസ്സിലായ കാര്യമാണ് ഒരു മാസ്സ് മൂവ്മെന്റിനുള്ള ഡ്രൈവിങ് ഫോഴ്‍സ് ഇപ്പോള്‍ ഇല്ല എന്നത്..
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ജനങ്ങള്‍ തന്നെയാണ്. അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടുന്നു. ശരിയല്ലേ?
കെ.പി.എസ്:
വളരെ ശരിയാണ് പ്രശാന്ത്..... പക്ഷെ , ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുകയില്ലെന്നും , സമൂഹം അനുസ്യൂതം നവീകരിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള ഒരു നിലപാടില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത് പ്രശാന്ത്.... ഏതായാലും ആസന്നമായ ഒരു പരിഹാരം ഒന്നിനുമില്ല... ചര്‍ച്ചകള്‍ നമുക്ക് തുടരാമെന്നേയുള്ളൂ...
കുട്ടു:
അത് ശരിയാണ്. ഞാന്‍ പറഞ്ഞത് ഇത്രേയുള്ളൂ...
ഓരോ ആശയങ്ങളും ഓരോ പരാബോളകളാണ്. ഒരു അസെന്‍ഡിങ് സൈഡും, സാച്ചുറേഷന്‍ പോയന്റും, ഡിമിനിഷിംഗ് സൈഡും ഉള്ളവ. അഴിമതി രാഷ്ട്രീയം ഇപ്പോള്‍ അസെന്‍ഡിങ് സൈഡില്‍ ആണ് എന്നേ ഉദ്ദേശിച്ചുള്ളൂ.. അതേ സമയം കമ്യൂണീസം, സാച്ചുറേഷന്‍ പോയന്റിലോ, അതിനടുത്തോ ആണ്.
കെ.പി.എസ്:
പ്രശാന്ത് .. അന്നേരം കരണ്ട് പോയി ... ഇപ്പൊഴാ വന്നത്...
ശരിയാണ് പ്രശാന്ത് പറഞ്ഞത്.... ഏകദേശം സമാനമായിത്തന്നെയാണ് നമ്മള്‍ ചിന്തിക്കുന്നത്...
പ്രിയ സുകുമാരേട്ടന്‍,
ReplyDeleteതീര്‍ച്ചയായും ഒരു മറ്റം വേണം.
പക്ഷെ, നമ്മുടെ ജനത്തിന്റെ മുക്കാല്‍ ഭാഗത്തിനും വിധേയത്വം,നന്ദി, കൂര്‍ തുടങ്ങിയ എന്തൊക്കെയോ ചില ബലഹീനതകള്‍ കൂടി ഉണ്ടെന്നു തോന്നുന്നു. അതു മാറിക്കിട്ടണം.
പിന്നെ നല്ല ആദര്‍ശ ശുദ്ധിയുള്ള ഒരു പ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍ ആരെങ്കിലും ത്യാഗികളായി മുന്നിട്ടിറങ്ങിയാലും ഒരു മറ്റം ഉണ്ടാക്കാന്‍ കഴിയും. ജീവിതം ഹോമിക്കാന്‍ ആരു തയ്യാറാകും ?
ഈ ബോധമില്ലാത്ത ജനത്തിനുവേണ്ടി !!
We do not have sense of social responsibility. We all are fine within our compound wall. So our attitude is like nothing much to do for society. We never care to abide the laws and rules and also to think about whole of our society's situation.So, for us, whoever comes in power is the least important thing to bother about. We can easily make out the difference between us and people in US, Australia and other developed democratic nations.We can only appreciate it and enjoy that by living there.Let our so called god's own country be on Devil's hands !!
ReplyDeleteഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പകരം മറ്റൊന്ന് എന്ന് ചിന്തിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയത്തിനതീതമായി വിശാലമായ ലോകവീക്ഷണമൂള്ളവരെ സുപ്രധാനസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാനുള്ള മനസ്സ് ജനം കാണിക്കണം. രാഷ്ട്രീയനേതാക്കള്‍ക്ക് പാര്‍ട്ടി കഴിഞ്ഞേ ജയിപ്പിച്ചുവിട്ട സാമാന്യജനത്തോട് കടപ്പാടുള്ളു എന്ന സ്ഥിതി മാറണം. രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും കലാം എന്തു നന്നായി സ്ഥാനം അലങ്കരിച്ചു...? രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിഭാപട്ടേലിനു പകരം ശശിതരൂര്‍ ആയിരുന്നെങ്കില്‍ എന്ത് ഊര്‍ജ്ജ്വസ്വലനായ രാഷ്ട്രപതിയെ ഇന്‍ഡ്യയ്ക്ക്
ReplyDeleteകിട്ടുമായിരുന്നു. ഇതിപ്പോള്‍ "മാഡ"ത്തെ താങ്ങി നില്‍ക്കുന്ന ഒരു പ്രധാനമന്ത്രീം ഒരു പ്രെസിഡന്റും....!!!ആനന്ദലബ്ധിക്ക് ഇതില്‍ക്കൂടുതല്‍ എന്തുവേണം...????
asane,
ReplyDeleteningal ethu partikkaran aanu