Pages
▼
ഒരു ഓര്‍ക്കുട്ട് സുഹൃത്തിന് ഇന്നെഴുതിയ സ്കാപ്പ് !
പ്രിയമുള്ള ശ്രീനിവാസന്‍,...വളരെ മഹത്തായതും,മനോഹരവുമാണ് ദൈവം എന്ന സങ്കല്പം ! പക്ഷെ, പ്രശ്നം അതല്ല.പലതരം വിശ്വാസങ്ങളാല്‍ മനുഷ്യര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.അഥവാ മനുഷ്യര്‍ നിക്ഷിപ്തതാല്പര്യക്കാരാല്‍ പങ്കു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിഭജനവും,പങ്കു വെക്കലുമാണ് സാധാരണക്കാര്‍ എക്കാലവും അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് കാരണം എന്നാണ് എന്റെ ഒരു നിരീക്ഷണം.ചുരുക്കത്തില്‍ മനുഷ്യന്റെ മാനസീകവും,ബുദ്ധിപരവുമായ സ്വാതന്ത്ര്യം ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ അജ്ഞതയും,മാനസീകമായ അടിമത്തവും എല്ലാവറ്റിലുമുപരി അവന്റെ സൂപ്പര്‍ ഈഗോയും എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ ചെറുപ്പകാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര സൌഭാഗ്യങ്ങളാണ് ഇന്നത്തെ സാധാരണക്കാരന്‍ പോലും അനുഭവിക്കുന്നത്.എന്നിട്ടും ആന്തരീകദാരിദ്ര്യം നിമിത്തം ആളുകള്‍ ജീവിതം നരകതുല്ല്യമാക്കുന്നു. എന്റെ ഈ വിഹ്വലതകളും ആശങ്കകളുമാണ് ഓര്‍ക്കുട്ട് സുഹൃത്തുക്കളുമായി പങ്കിടാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഇത്രയധികം കോടി ജനങ്ങള്‍ ഇന്ന് ഭൂമിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടും സൌകര്യങ്ങളോടും കൂടിത്തന്നെയാണ് ജീവിക്കുന്നത്. പക്ഷെ ഞാന്‍ മേല്‍പ്പറഞ്ഞ അജ്ഞതയും,മാനസീകാടിമത്തവും ഇല്ലായിരുന്നെങ്കില്‍ ജീവിതം ഒരുത്സവമാക്കാമായിരുന്നു..! മാത്രമല്ല , പ്രകൃതിയെയും,പരിസ്ഥിതിയെയും മലിനീകരിക്കുക വഴി നാളത്തെ തലമുറക്ക് ഇവിടെ ജീവിതം അസാദ്ധ്യമാക്കുക കൂടി ചെയ്യുന്നു.നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !
നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !
ReplyDeleteതീറ്ത്തും വിശകലനം ചെയ്യെണട വിഷയം ആശംസകളുമായി....
ReplyDeleteകുമാരേട്ടാ
ReplyDeleteനിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ചെറുപ്പകാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര സൌഭാഗ്യങ്ങളാണ് ഇന്നത്തെ സാധാരണക്കാരന്‍ പോലും അനുഭവിക്കുന്നത്. ഇന്ന് ‘People are drowning in information but starving for knowledge‘. ഈ അവസ്തയിലുള്ള ജനങ്ങളില്‍ പല വിശ്വാസങ്ങളും ശീലങ്ങളും അടിച്ചേല്‍പ്പിക്കുന്നു. ഏതൊക്കെ സ്വീകരിക്കണം ഏതൊക്കെ ഉപേക്ഷിക്കണം എന്ന വിവേചന ബുദ്ധി ഇല്ലാതായി. അവരെ യാഥാര്‍ത്ഥ്യങ്ങളിലേക്കു നയിക്കാന്‍ സ്വീകാര്യനായ വ്യക്തിയില്ല. എവിടേയും മൂല്യശോഷണവും കച്ചവടവല്‍ക്കരണവും. സ്വാഭാവികമായും ജനങ്ങള്‍ ഭക്തിയിലേക്കും ആള്‍ ദൈവങ്ങളിലേക്കും തിരിയുന്നു. ഓരോരുത്തര്‍ക്കും അവരേപ്പൊലുള്ളവരില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കുമാരേട്ടന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ അമ്മയെ കാണാന്‍ ചെന്നവര്‍ അമ്മയെ കാണുന്നു, കൂടെയുള്ളവരെ കാണുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് കണ്ടു പഠിക്കാന്‍ പച്ചയായ മനുഷ്യര്‍ ഇല്ലെന്നതാണു സത്യം. അപ്പോള്‍ അവര്‍ ഭക്തിയിലേക്ക് തിരിയുന്നു. ദൈവമെന്ന മനോഹരവും മഹത്തരവുമായ സങ്കല്‍പ്പം മാഞ്ഞു പോകുന്നു, പകരം പണം നല്‍കി ദൈവത്തിന്റെ പ്രീതി വാങ്ങാന്‍ ശ്രമിക്കുന്നു.
തീര്‍ച്ചയായും ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമാണു്.ആശംസകള്‍.
ReplyDeleteno doubt;that god is just a concept..supoosed to be a most beautiful one but turned as the worst and most dangerrous mankind ever imagined... and if there is exist one..then tody our should be better place to live in...
ReplyDeleteall OU IDEAS AND OPINION ON GOD IS UTTER NONSEBSE BECAUSE IT IS THE PRODUCT OUR ABILITY RO THINK...
AND WHAT WE ARE SAYING IS.. IS GOD IS BEYOND OUR IMAGINATION
താങ്കള്‍ പറഞ്ഞത് എത്രയൊ ശരി..നമ്മള്‍ മനുഷ്യര്‍ തന്നെയാണ് നമ്മുടെ ജീവിതം ഇത്ര complex ആക്കിയിരിക്കുന്നത്. വളരെ ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വിഷയം...
ReplyDeleteanjarakandy,
ReplyDeleteplz contact me.
chithrakaran@gmail.com
ചോദ്യം ചെയ്യപ്പെടുന്നവരിലൂടെയാണ്, വിശ്വസിച്ചുവിധിയെഴുതിക്കഴിയുന്നവരിലൂടെയല്ല സമൂഹം വളര്‍
ReplyDeleteന്നിട്ടുള്ളതും ഇനി വളരാന്‍ പോകുന്നതും!
അങ്കിളേ, ഞാനല്പം താമസിച്ചുപോയി. താങ്കളുടെ ബ്ലോഗുകള്‍ ഞാന്‍ നോക്കാന്‍ തുടങ്ങുന്നത് ഇന്നാണ്.. ഫോണില്‍കൂടി കുറെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും ഇതിനെപറ്റി ഞാനജ്ഞനായിരുന്നു..മനസ്സില്‍ തോന്നുന്നതൊക്കെയും കുറിച്ചിടാന്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന് ഉപദേശിച്ചപ്പോഴും അതെത്രത്തോളം സാദ്ധ്യമാകുമെന്ന സന്ദേഹത്തിലായിരുന്നു.. ഇപ്പൊ അത് വെറും ചിന്തയാണെന്ന് മനസ്സിലായി..ശരിയാണ് അങ്കിള്‍ പറഞ്ഞത്, “ചിന്തിക്കുന്നവര്‍ ഏറെക്കുറെ സത്യത്തിന്റെ അടുത്ത് എത്തിച്ചേരുന്നു.”
"അജ്ഞതയും,മാനസീകാടിമത്തവും ഇല്ലായിരുന്നെങ്കില്‍ ജീവിതം ഒരുത്സവമാക്കാമായിരുന്നു..! മാത്രമല്ല , പ്രകൃതിയെയും,പരിസ്ഥിതിയെയും മലിനീകരിക്കുക വഴി നാളത്തെ തലമുറക്ക് ഇവിടെ ജീവിതം അസാദ്ധ്യമാക്കുക കൂടി ചെയ്യുന്നു.നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !" എന്തിനിങ്ങനെ ആരെയെങ്കിലും പ്രതീക്ഷിച്ചിരിക്കണം അങ്കിള്‍, ഒരു പക്ഷെ ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്തവിധം മുങ്ങിപ്പോയിരിക്കുന്നു നമ്മള്‍. ഓരോരുത്തരും സ്വയം ചിന്തിക്കാതെ ഇതിനെന്തു നിവൃത്തി..പക്ഷേ ആ ചിന്തകള്‍ക്കുപോലുമുള്ള സമയം എന്നേ കഴിഞ്ഞുപോയില്ലേ.. ഇനി വരാനുള്ളതൊക്കെ നിശ്ശബ്ദരയി കാണേണ്ടിവരും നാമൊക്കെ. ജോണ്‍സിമാഷൊക്കെ പണ്ടുമുതലേ പറയുന്നതും ഇതൊക്കെതന്നെയായിരുന്നു അങ്കിള്‍.. മഹത്തായൊരു മാറ്റം, നന്മ,പ്രകൃതിയോടിണങ്ങിയുള്ള ലളിതമായജീവിതം ഇതൊക്കെ പടിപ്പിക്കാന്‍ ശ്രമിക്കുകയും സ്വയം മാതൃകയാവുകയും ചെയ്തതാണദ്ദേഹം, ഇപ്പൊഴും തുടരുന്നു..പക്ഷേ അന്നത്തെ സ്വപ്നം ഇപ്പോഴും സ്വപ്നമായി തുടരുന്നതില്‍ വേദനയുണ്ട്.. ഞാന്‍ നെഗറ്റീവായിചിന്തിക്കുകയാണെന്നു കരുതരുതേ.. അങ്കിളിന്‍റെ നിഷ്കളങ്കമായ എഴുത്തിനു മുമ്പില്‍ എനിക്കോര്‍മവന്നതാണിതൊക്കെയും.. ഈ നല്ലവിചാരങ്ങളൊക്കെയും അതേപടി ഞാനും സൂക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഏറെ പറയാനുണ്ട്..കാത്തിരിക്കാം