എന്തെങ്കിലും ഒന്നെഴുതണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് , ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ടത്. പോലീസില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നും അത്തരക്കാരെ പ്രധാനപദവികളില്‍ ഇനി നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം. പോലീസുകാര്‍ തങ്ങള്‍ മനുഷ്യാവകാശപാലകരാണെന്നു ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വാര്‍ത്ത വായനക്കാരന്റെ കമന്റും. മന്ത്രിമാരും നേതാക്കന്മാരും പ്രസംഗങ്ങളിലും, ഉല്‍ഘാടനച്ചടങ്ങ് പോലുള്ള മററു വേദികളിലും ഇങ്ങിനെയൊക്കെ വെച്ചുകാച്ചുന്നത് നടപ്പിലാക്കാനല്ല. നടപ്പിലായാല്‍ നാളെ പ്രസംഗിക്കാന്‍ വിഷയങ്ങള്‍ എവിടെ നിന്നു കിട്ടും? പ്രസംഗങ്ങളൊക്കെ മുന്‍ കൂട്ടി തീരുമാനിച്ചുറച്ചു വരുന്നതാണ്.പ്രസംഗിച്ചില്ലെങ്കില്‍ പിന്നെയെന്ത് നേതാവ് ? പ്രസംഗത്തിനു ഇരുന്നുകൊടുത്തില്ലെങ്കില്‍ പിന്നെയെന്ത് അനുയായി ?
ഒന്നോ,രണ്ടോ മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയുക എന്നതാണ് നേതാവോ മന്ത്രിയോ ആകാനുള്ള പരമാവധി യോഗ്യത. മററ് ഒരു കഴിവും വേണ്ട. ഒരു കമ്മിററി വിളിച്ചുചേര്‍ത്താല്‍ ഒച്ച വെക്കുന്നവനെയാണ് ഭാരവാഹിയാക്കുക, ഭാവനയുള്ളവനെയല്ല. രാഷ്ട്രീയപ്രസംഗത്തില്‍ എതിര്‍പ്പാര്‍ട്ടിക്കാരെ എത്രകണ്ട് തെറി പറയാന്‍ കഴിയുമോ,അത്രകണ്ട് അനുയായികളുടെ രോമം കമ്പിത്തിരിയാകും. സ്വയം നന്നാകാനുള്ളതോ,ഗുണമുള്ളതോ ആയ ഒരു കാര്യവും മിണ്ടിപ്പോകരുതെന്നേയുള്ളൂ. (ഇങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കള്‍ അന്യോന്യം കണ്ടുമുട്ടിയാല്‍ തങ്ങളുടെ വര്‍ഗ്ഗബോധം കാട്ടാറുണ്ടെന്നും താന്താങ്ങളുടെ എല്ലാ ആവശ്യങ്ങളും മുടക്കമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടു കിട്ടാറുണ്ട് എന്നും എല്ല്ലാവര്‍ക്കും ഇന്നു അറിയാം. എന്നാലും പൊതുജനം പണ്ടാരോ പറഞ്ഞപോലെ തന്നെ)
പ്രസംഗങ്ങള്‍ കൊണ്ട് നേതാക്കള്‍ ജനങ്ങളെ സുഖിപ്പിക്കുന്നു, ജനങ്ങളും കേട്ടു സുഖിക്കുന്നു. അത്ര തന്നെ. ബാക്കിയൊക്കെ ഇങ്ങിനെയങ്ങ് പോട്ടെ, എത്ത്ന്നട്ത്ത് വരെ എത്തണം. കയ്യടിക്കണമെന്നെയുള്ളൂ. അമേരിക്കയില്‍ പ്രസിഡണ്ടാണെങ്കിലും രഷ്ട്രീയം വിട്ടാല്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാം,അല്ലെങ്കില്‍ താരതമ്യേന ചെറുതായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാം. ഇവിടെയത് പററില്ല. മരണശേഷം ഒരു പാര്‍ട്ടിക്കൊടി പുതപ്പിച്ചുകിട്ടിയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തര്‍ത്ഥം? അതുകൊണ്ട് 24 മണിക്കുറും കക്ഷിരാഷ്ട്രിയം കത്തിച്ച് ജ്വലിപ്പിച്ച് അണയാതെ സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വരുന്നു. ഇതിനുള്ള ഇന്ധനങ്ങളാണ് വിലക്കയററം,തൊഴിലില്ലായ്മ,ദാരിദ്ര്യരേഖ,സംവരണം....തുടങ്ങിയ പ്രശ്നങ്ങള്‍. നമ്മളെല്ലാം ഒന്നല്ലേ, നമ്മുടെ പ്രശ്നങ്ങളല്ലേ വരൂ... നമുക്ക് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം എന്നൊന്നും പറഞ്ഞേക്കരുത് കഞ്ഞികുടി മുട്ടും.
പറഞ്ഞു വന്നത് പോലീസിനെപ്പററിയാണല്ലോ. കേരളത്തില്‍ ഇന്നും ഒരു സാധാരണ പൌരന്‍ ഒററയ്ക്ക് ഒരു പോലീസ് സ്റ്റേഷനിലും പോകാന്‍ ധൈര്യപ്പെടുകയില്ല.അഥവാ പോയിട്ടുണ്ടെങ്കില്‍ പോലീസുകാരുടെ പച്ചത്തെറി കേള്‍ക്കാതെ തിരിച്ചു വന്നിട്ടുമുണ്ടാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലീസിനെക്കുറിച്ചു പറയേണ്ടത്. ഇടതും വലതും മാറി മാറി ഭരിച്ചില്ലേ? അടിയും,പുളിച്ച തെറിയും മേടിച്ചവര്‍ പലവട്ടം ആഭ്യന്തരമന്ത്രിമാരായില്ലെ? കുറഞ്ഞപക്ഷം പൌരന്മാരോട് അശ്ലീലമെങ്കിലും പറയരുതെന്നു ആരെങ്കിലും പോലീസുകാരെ ഉപദേശിച്ചോ? വന്ദ്യവയോധികനായ ഒരു മുതിര്‍ന്ന ആളോട് മീശ കിളിര്‍ത്തുവരുന്ന ഒരു യുവകോമളപോലീസുകാരന്‍ പറഞ്ഞ തെറി കേട്ട് എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്. തെറിയാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതൊരു പൌരനും വല്ല സഹായങ്ങളും വേണ്ടിവന്നാല്‍ ആദ്യം വിളിക്കുക അവിടത്തെ പോലീസിനെയാണ്. അവരും കൊടുക്കുന്നു നികുതി, നമ്മളും കൊടുക്കുന്നു നികുതി !
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ ഒന്നു രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ,അധികമൊന്നുമില്ല.
1) കാക്കിയെ നിങ്ങള്‍ ഒരുപാട് ചീത്തവിളിച്ചതല്ലേ.മാത്രമല്ല കാക്കി ഒരു കൊളോണിയല്‍ മുദ്രയാണുതാനും. അതുകൊണ്ട് പോലീസിന് തൂവെള്ള യൂനിഫോം നല്‍കുക.(കാക്കി മാറിയാല്‍ തന്നെ സ്വഭാവം പകുതി നന്നാകും)
2) പോലീസിനു ട്രെയിനിങ്ങില്‍ അശ്ലീലവും തെറിയും പറയാന്‍ പാടില്ലെന്നു പഠിപ്പിക്കുക.
3) സ്വകാര്യ ബസ്സുകളില്‍ പണം കൊടുത്തു ടിക്കററു വാങ്ങി സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുക.(ഇതില്‍ ഒരു ധാര്‍മ്മീകതയുടെ പ്രശ്നമുണ്ട്)
4) കുഴപ്പങ്ങള്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലാത്തി താഴെ വെക്കാന്‍ പറയുക...
ഇതു നടപ്പാക്കുമോയെന്നു നോക്കട്ടെ, വെറുതേയിങ്ങനെ പട്ടിക നിരത്തിയതുകൊണ്ട് കാര്യമില്ലല്ലൊ.വാര്‍ത്തയില്‍ മന്ത്രി ഇങ്ങിനെയും പറഞ്ഞിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പോലീസ് മാന്വല്‍ എത്രയും പെട്ടെന്നു പരിഷ്കരിച്ചു കളയുമെന്നു.................................
ഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!
കേരളത്തിലെ പോലീസിനെ (മാ)നവീകരിക്കുക !!
ReplyDeleteഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!
തീര്‍ച്ചയായും നൂറുശതമാനവും ശരി.
ReplyDeleteതെറി വിളിച്ച്കില്ലെങ്കില്‍ പോലീസാകുകയില്ലെന്നു പോലീസുകാരും, ചൂടാവാത്തവന്‍ വെറും കിഴങ്ങനാണെന്നു നാട്ടുകാരും വിചാരിച്ചു വെച്ചിരിക്കുന്നതിന്റെ കുഴപ്പമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
വേറെ മിക്കവാറും സംസ്ത്താനങ്ങളില്‍ നമുക്ക് വളരെ ധൈര്യത്തോടെ സമീപിക്കാവുന്നവരാണ് പൊലീസുകാര്‍ എന്നിരിക്കെ, കേരളത്തില്‍ മാത്രം എന്തിങ്ങനെ എന്നു നമുക്കു ചിന്തിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ പല പോലീസുകാരും നല്ല വിദ്യാഭ്യാസമുള്ളവരാണ്.പക്ഷെ ട്രെയിനിങ്ങിനിടയില്‍ അവരെ ഇടിചു പിഴിഞ്ഞ് "പോലീസുകാരാക്കുന്ന" പ്രവണത നിര്‍ത്താതെ "നവീകരണം" നടക്കാന്‍ പോകുന്നില്ല.
നേതാക്കന്മാര്‍ പറയുന്നത് കേള്‍ക്കാന്‍ ഈക്കാലത്ത് ഇരുന്ന് കൊടുക്കുന്നതും കൈയയടിക്കുന്നതും അനുയായികളൊന്നുമല്ല.പറയുന്നത് എന്താനെന്ന് സ്വയം അറിയാത്ത ഈ നേതാക്കന്മാര്‍ തന്നെ കാശ് കൊടുത്ത് ഇരുത്തിയിരിക്കുന്നവരാണ് :-) പിന്നെ താങ്കള്‍ പറഞ്ഞതു പോലെ പോലീസുകാരും ജനങ്ങളും തമ്മില്ലുള്ള ഈ അകല്‍ച്ച മാറ്റിയേ പറ്റു. കൂടാതെ ഈ പുളിച്ച തെറി പറയുന്ന സ്വഭാവവും..പക്ഷേ താങ്കളുടെ നാലാമത്തെ നിര്‍ദ്ദേശതിനു ഒരു കുഴപ്പമുണ്ട്. C.I ആയ എന്റെയൊരു cousin-മായുള്ള നര്‍മ്മ സംഭാഷണത്തിനിടയില്‍ ഞാന്‍ ഇതേ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു.അതിനുള്ള അദ്ദെഹത്തിന്റെ ഉത്തരത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതാണ് - The police is under too much of pressure from all the sides and they live on a double edged sword..ലാത്തി വീശിയില്ലെങ്കില്‍ പറയും -“കൈയും കെട്ടി നോക്കി നിന്ന് അക്രമങ്ങളും കുഴപ്പങ്ങളെയും പിന്തുണച്ചു“ ; അതേ സമയം ലാത്തി വീശിയാലോ -“ അടിച്ച് എല്ലാത്തിനെയും പഞ്ചറാക്കി..ഇതെന്തൊരു ജനദ്രോഹം “ യെന്നു പറയും :-)
ReplyDeleteസുഹൃത്തെ,
ReplyDeleteഓര്‍കൂട്ട് വഴിയാണു ഞാന്‍ താങ്കളുടെ ബ്ലോഗില്‍ എത്തിയതു..തികച്ചും വ്യത്യസ്തമാര്‍ന്ന ഒന്ന്..പോലീസ് സേനയെപ്പറ്റി നിങ്ങള്‍ പറഞ്ഞതു വായിച്ചു..
പോലീസുകാരും മനുഷ്യരാണു, ജീവിതം പുലര്‍ത്താന്‍ വേണ്ടി നമ്മളെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നവര്‍..ചില സമയങ്ങളില്‍ വള്രെ വിഷമകരമായ സാഹചര്യങ്ങളിലൂടെ, ചിലപ്പോള്‍ സമ്മര്‍ദ്ദങ്ങളിലൂടെ..പ്രലോഭനങ്ങളിലൂടെ കടന്ന് പോവുന്നവര്‍..
ഏതെങ്കിലും ആവിശ്യം വന്നാല്‍ സൌകര്യപൂര്‍വ്വം പണം കൊടുത്തു പ്രലോഭിപ്പിച്ചൊ.., പിന്‍വാതില്‍ വിളികളിലൂടെയോ..വഴങ്ങാതെ വന്നാല്‍ ഭീക്ഷണിയിലൂടെയും കാര്യം സാധിക്കുകയും. പിന്നീട് തരം കിട്ടുമ്പോള്‍ പോലീസുകാരന്റെ അഴിമതിയേയും, മറ്റു കാര്യങ്ങളേയും വിമര്‍ശ്ശിച്ചു സ്വയം രാജാവാകുകയും ചെയ്യുന്ന നമ്മളുടെയൊക്കെ മനോഭാവമല്ലേ ആദ്യം മാറേണ്ടതു...
ഇതു പോലീസുകാരന്റെ കാര്യം മാത്രമല്ല, സര്‍ക്കരുദ്യോഗസ്ഥന്റേയും, രാഷ്ട്രീയക്കാര്‍ന്റേയും ഒക്കെ അവസ്ഥ ഇതു തന്നെയാണു..
രാഷ്ട്രീയക്കാരന്നെ വിമര്‍ശ്ശിക്കാന്‍ തിരക്കു കൂട്ടുന്ന നമ്മളില്‍ എത്ര പേര്‍ സ്വന്തം മക്കളെ ഒരു ‘നല്ല’ രാഷ്ട്രീയക്കാരന്‍ ആവാന്‍ വേണ്ടി വളര്‍ത്താന്‍ തയ്യാറാവും..???
എത്ര പേര്‍ മക്കള്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെ അനുകൂലിക്കും...???
രാഷ്ട്രീയം എന്നതു എന്തോ ഒരു മഹാ ചീത്ത കാര്യം ആണെന്നും, രാഷ്ട്രീയം ഇല്ലാത്തവന്‍ മഹാനാണെന്നും ഉള്ള അരാഷ്ട്രീയ വാദം അല്ലേ ആദ്യം മാറേണ്ടതു..
പ്രതികരണശ്ശേക്ഷിയുള്ള സമൂഹങ്ങളിലെ നല്ല രാഷ്ടീയക്കാരനും, നല്ല പോലീസ് കാരനും ഒക്കെ ഉണ്ടാവൂ..അല്ലാതെ, നമുക്കു വേണ്ടി എല്ലാം ആരെങ്കിലും ചെയ്തു തരുമെന്നും, നാം വെറും ഗുണഭോക്താക്കള്‍ മാത്രമാണെന്നും ഉള്ള കാഴ്ച്ചപ്പാടില്‍ ജീവിക്കുന്നവര്‍ക്കു..അര്‍ഹിക്കുന്ന ഭരണാധിപരും, പോലീസ് കാരും മാത്രമെ കിട്ടൂ...
ഞാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവനും, രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ സമരങ്ങളില്‍ തുടങ്ങേണ്ടുന്നതോ, ഒടുങ്ങേണ്ടുന്നതോ ആണെന്നു വിശ്വസിക്കാത്തവനും ആണു..നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഒക്കെ രാഷ്ട്രീയം കാര്യസാധ്ധ്യത്തിനു വേണ്ടി മാത്രമുള്ളതായി മാറിപ്പോവുന്നൂ..അവിടെയാണു ഒരു സമൂഹത്തിന്റെ അധ്:പതനവും...
ഒരു അനുബന്ധം കൂടി..:
ReplyDelete“വേറെ മിക്കവാറും സംസ്ത്താനങ്ങളില്‍ നമുക്ക് വളരെ ധൈര്യത്തോടെ സമീപിക്കാവുന്നവരാണ് പൊലീസുകാര്‍ എന്നിരിക്കെ, കേരളത്തില്‍ മാത്രം എന്തിങ്ങനെ എന്നു നമുക്കു ചിന്തിക്കേണ്ടതുണ്ട്.“
എന്നു എഴുതി കണ്ടു..
നിഥാരിയിലെ സംഭവങ്ങളുടെ ചൂടാറിയില്ലല്ലോ സുഹൃത്തെ..
എല്ലാം സംഭവിക്കുന്നതു കേരളത്തില്‍ മാത്രമാണു എന്നു കരുതല്ലെ..
പണവും, അധികാരക്കൊതിയും ഉള്ള എല്ലായിടത്തും ചീഞ്ഞുനാറലുകള്‍ ഉണ്ടാവും, അത് അങ്ങു സോക്കോള്‍ഡ് സ്വര്‍ഗ്ഗത്തിലാണെങ്കിലും..
സ്വയം നന്നാവുകയും മറ്റുള്ളവര്‍ക്കു നന്നാവാന്‍ പ്രചോദനം ആവുകയും ചെയ്യുക..അതു മാത്രമെ നമുക്ക് കഴിയൂ..
കുട്ടന്‍സ്,
ReplyDeleteഎല്ലാം സംഭവിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന ചിന്തയൊന്നും എനിക്കില്ല. പത്രത്തില്‍ വായിച്ചോ TV യില്‍ കണ്ടോ മാത്രമേ ഇപ്പോള്‍ എനിക്ക് കേരളത്തിനു പുറത്തുള്ള കാര്യങ്ങളെ ക്കുറിച്ച് പറയാന്‍ പറ്റൂ. ദിവസവും കാണുന്നതായതു കൊണ്ട് കേരളത്തിലെക്കാര്യങ്ങള്‍ ഏറെക്കുറെ ആധികാരികമായിത്തന്നെ പറയാം എന്നെനിക്ക് ഉറപ്പുണ്ട്. ;-)
കുട്ടന്‍സ് - well written..താങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു..ശരിയാണ് പലപ്പോഴും നമ്മള്‍ എല്ലാവരും സിസ്റ്റത്തിന്റെ പുറത്ത് നിന്നു കൊണ്ട് കുറ്റം പറഞ്ഞ് കൈയ്യൊഴിയുകയാണ് പതിവ്..ആരും അതിന്റെയുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറല്ല. കൈക്കൂലി കൊടുക്കാതിരിക്കുക, അഴിമതി ചൂണ്ടി കാണിക്കുക തുടങ്ങിയ ചെറിയ പ്രവൃത്തികളില്ലൂടെ നമ്മുക്ക് ഈ സിസ്റ്റത്തെ improve ചെയ്യുന്നതില്‍ contribute ചെയ്യാം. പക്ഷെ പലപ്പൊഴും നമ്മള്‍ കാര്യങ്ങള്‍ ചുളുവില്‍ സാധിച്ചെടുക്കുവാനും മെനക്കേട് ഒഴിവാക്കുവാനുമായി ഈ എളുപ്പ വഴികള്‍ തിരഞ്ഞെടുക്കുന്നു..അവിടെയാണ് കുഴപ്പങ്ങളുടെയെല്ലാം തുടക്കം....
ReplyDeleteപോലീസ് എന്തുകൊണ്ടു പരുഷമായി പെരുമാറുന്നു..പ്രധാന കാരണം അവര്‍ ജോലി ചെയ്യുന്ന സാഹചര്യം ആണന്നാണ്‍ എനിക്കു തൊന്നുന്നത്.മിക്കവാറും ദിവസങളില്‍ 18 മണിക്കൂറ് ജോലി..വീട്ടില്‍ പോകനോ കുടുംബാംഗങളെ കാണാനോ കഴിയാത്ത ചുറ്റുപാട്..ക്വാര്‍ട്ടേഴ്സുകളിലെ പരിമിതസ്വ്കര്യം..പിന്നെ കുറ്റവാളികളും ആയുള്ള നിരന്തര സഹവാസം..ഇക്കാര്യങള്‍ മനസ്സില്‍ വചുകൊന്ദു വേണം മാനവീകരണം തുടങാന്‍.
ReplyDeleteya welldone ee commentinu prasakthi illa ennu enikkariyam...but ithu njan ee blog vayichu ennariyikkan mathram
ReplyDeleteDISABODHAMILLAYMA.... ATRAYE PARAYANULOO
ReplyDelete