കേരളം ഒരു തിരിച്ചുപോക്കിലാണ്.എല്ലാ അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു.ശാസ്ത്രീയവീക്ഷണം വളര്‍ത്തേണ്ടത് പൌരന്റെ മൌലികകടമയായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അശാസ്ത്രീയധാരണകളും, ശാസ്ത്രത്തിന്റെ ലേബലില്‍ ശാസ്ത്രാഭാസങ്ങളും ശക്തമായി പ്രചരിപ്പിക്കപ്പെടുകയാണ്. അക്കാദമികസമൂഹം മൌനം പാലിക്കുന്നു.. പുരോഗമനപ്രസ്ഥാനങ്ങള്‍ വെറും നോക്കുകുത്തികളായി... കലാ-സാംസ്കാരികരംഗം നിര്‍ജ്ജീവമായി....വായനശാലകള്‍ വെറും നേരമ്പോക്ക്കേന്ദ്രങ്ങളായി...പത്രങ്ങള്‍ വെറും സെന്‍സേഷനല്‍ വാര്‍ത്തകള്‍ പെരുപ്പിച്ചുകാട്ടിയും,രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ വെണ്ടക്കാതലക്കെട്ടുകളാക്കിയും പത്രധര്‍മ്മം എന്നൊന്നില്ലയെന്ന് വിളംബരപ്പെടുത്തുന്നു..ചാനലുകള്‍ 24 മണിക്കൂറും വളിപ്പന്‍ ഫലിതങ്ങളും,ജീവിതയാഥാര്‍ത്ത്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത സീരിയലുകളും പ്രക്ഷേപിച്ച് ആസ്വാദന നിലവാരത്തെ പാതാളത്തോളം താഴ്ത്തുന്നു..രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആദര്‍ശവും,ദിശാബോധവും നഷ്ടപ്പെട്ടത് നിമിത്തം രാഷ്ട്രീയം വെറും ഉദരപൂരണവും കീശവീര്‍പ്പിക്കലുമാണെന്ന് പരക്കെ പറയപ്പെടുന്നു...സര്‍ക്കാര്‍ തന്നെ ലോട്ടറിയും,മദ്യവും വേണ്ടുവോളം വിററ് പൌരജനങ്ങളെ മയക്കികിടത്തുന്നു...പ്രതികരിച്ചാല്‍ “വട്ടനെന്ന് ’’ മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് അനീതികള്‍ക്കെതിരെ ആരും ശബ്ദിക്കുന്നില്ല....
പ്രബുദ്ധമായിരുന്ന കേരളം വീണ്ടും (വിവേകാനന്ദനോട് കടപ്പാട്) ഒരു ഭ്രാന്താലയമായി മാറുന്നതിന്റെ
ലക്ഷണങ്ങളാണ് ഇതൊക്കെ..... പല കാര്യങ്ങളിലും തങ്ങള്‍ ഒന്നാം സ്ഥാനത്താണെന്ന് മാലോകരെ
ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളം.. പക്ഷെ തീര്‍ച്ചയായും അതിന്റെ പോക്ക് മുമ്പോട്ടല്ല മറിച്ച് പിറകോട്ടാണ്.......... ............
സ്വാഗതം...
ReplyDeleteIt is well said
ReplyDeleteകെ.പി.ജി..... കുട്ടിച്ചാത്ത സേവക്കും കൂട്ടികൊടുപ്പിനും വരെ തകിടും വെബ് സൈറ്റുമുള്ള കേരളത്തില്‍ നരബലിയും നഗ്നപൂജയും ഉടനെ മടങ്ങി വരും. പട്ടിണി പൊതിഞ്ഞു പിടിച്ചു പാവങ്ങള്‍ ആള്‍ദൈവങ്ങളുടെ കാലു നക്കുന്ന ഇവിടെ കാശു കിട്ടാന്‍ വേണ്ടി ദേവദാസി ന്രുത്തവും ചൂരല്‍ ശയനവും നടത്തും. ചൊവ്വാദോഷവും ഏഴരശനിയും വിറ്റു ദേശീയ ജ്യൊത്സന്‍ മാറ്‍ മെര്‍സിഡെഴ്സില്‍ ഒഴുകും. എതിര്‍ക്കുന്നവനെ കിരീടം വച്ച ബാബമാരുടെ ക്വട്ടേഷന്‍ സംഘം തലയരിയും....
ReplyDeleteഉചിതം നന്നായിരിക്കുന്നു. കേരളത്തെ തിരിച്ചുനടത്തുന്നതില്‍ "പുരോഗമന" പ്രസ്ഥാനങ്ങളും കൂടെയുണ്ടെന്നതാണ് ദുഖകരം. ഇന്നിപ്പ്പോള്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയം ഒരു വന്‍ വ്യവസായമായി മാറി. മറ്റു വ്യവസായങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇതു കേരളത്തില്‍ തഴച്ചുവളരുന്നു.
ReplyDeleteടൂറിസത്തിന്റെ മറവില്‍ പെണ്വാണിഭവും, ഐ.ടി പാര്‍ക്കിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടി അതിന്റെ കൊള്ളലാഭമെടുക്കലും ഒക്കെ ഇന്ന് സാധാരണമായി.
സമയക്കുറവിനാല്‍ കൂടുതല്‍ എഴുതുന്നില്ല്. തുടാര്‍ന്നും എഴുതുക.
ഇവിടെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്... നമ്മളീ ചീത്തയൊക്കെ വിളിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടയിലും ചില പ്രതിഭകളും മുത്തുകളും കാണാന്‍ സാദ്ധ്യതയുണ്ട്... അവരെ കണ്ടെത്തുകയോ അല്ലെങ്കില്‍ അവര്‍ സ്വയം മുന്നോട്ട് വരികയോ ചെയ്യുന്നത് വരെ നമ്മെ സര്‍വേശ്വരന്‍ കാക്കട്ടെ!!!!
ReplyDeleteകെ.പി.എസ്. ഇപ്പറഞ്ഞതില്‍ കുറച്ച് ന്യായങ്ങളുണ്ട്. ഭാഗികമായീ ഞാനും യോജിക്കുന്നു.
ReplyDelete