Pages
▼
എന്നെ തേടുന്ന ഞാന്‍........
ആരാണ് ഞന്‍? അഥവാ എന്താണ് ഞാന്‍....?ഈ ശരീരം ഞാനല്ല,കാരണം എനിക്കു മുന്‍പുണ്ടായിരുന്നതും എനിക്കു ശേഷം നശിക്കാതെ നിലനില്‍ക്കുന്നതുമായ പദാര്‍ഥങ്ങളാല്‍(കാര്‍ബണ്‍,ഓക്സിജന്‍,നൈട്രജന്‍ തുടങ്ങി16ല്‍ പരം മൂലകങ്ങള്‍) നിര്‍മ്മിക്കപ്പെട്ടതാണ് ഈ ശരീരം. പിന്നെ എന്റെ ചിന്തകള്‍,അറിവുകള്‍,ആശയങ്ങള്‍ എല്ലാം സമൂഹത്തില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ എന്റേതെന്ന് അവകാശപ്പെടാവുന്ന ഞാന്‍ എവിടെയാണുള്ളത് ? എന്റെ ജനനത്തിനു മുന്‍പും മരണത്തിനുശേഷവും ഞന്‍ ഇല്ല്ല. അദ്വൈത സിദ്ധാന്തം സമര്‍ഥിക്കുന്നതുപൊലെ ഒരു മായയാണോ ഞാന്‍ ? അല്ല, ഞാന്‍ ഒരു യാഥാര്‍ഥ്യമാണ്! മററ് ഏതൊരു യാഥാര്‍ഥ്യവും പോലെ തന്നെ !! പാറക്കെട്ടുകളില്‍ തട്ടി ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍ നീര്‍ക്കുമിളകളായി പരിണമിക്കുന്നത് കണ്ടിട്ടില്ലേ? നൈമിഷികമെങ്കിലും ഒരു നീര്‍ക്കുമിളക്ക് അതിന്റേതായ ഒരു അസ്തിത്വമുണ്ട്! എനിക്കും!! ഇല്ലായ്മയില്‍ നിന്ന് ഉണ്ടാവുകയും,ഉണ്ടായതില്‍ നിന്ന് ഇല്ലാതാവുകയും ചെയ്യുന്നതിനിടയിലെ നിലനില്പിന്റേതായ കാലദൈര്‍ഘ്യത്തെ അതിന്റെ ആയുസ്സ് എന്ന് പറയുന്നു. ഓരോന്നിനും അതാതിന്റേതായ ആയുസ്സ് പൂര്‍ണ്ണമാണ് . നീര്‍ക്കുമിളകളും,ചിത്രശലഭങ്ങളും,പക്ഷി മൃഗാദികളും,മനുഷ്യരും, ഗ്രഹങ്ങളും,നക്ഷത്രങ്ങളും എല്ലാമെല്ലാം അതാതിന്റേതായ ആയുസ്സിന്റെ പൂര്‍ണ്ണതയില്‍ നിലനില്‍ക്കുന്നു. കാലം ആപേക്ഷികമാണ് . മനുഷ്യന്റെ ബോധമണ്ഡലത്തിന് പുറത്ത് കാലത്തിന് സ്വതന്ത്രമായി നിലനില്പില്ല. കാലത്തിലൂടെ സംഭവങ്ങള്‍ ചുരുള്‍ നിവരുകയല്ല,സംഭവങ്ങളുടെ തുടര്‍ച്ചയില്‍ കാലത്തിന് ത്രിമാനസ്വഭാവം (ഭൂതം,വര്‍ത്തമാനം,ഭാവി) ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലം ഒരു കേവലസത്യമാണെന്ന മിഥ്യാബോധമാണ് മനുഷ്യന്റെ സകല ദു:ഖങ്ങള്‍ക്കും കാരണം.....................................
സുകുവേട്ടനെ കുറിച്ച് കേട്ടിട്ടുണ്ട്. ബൂലോഗത്തേക്ക് സ്വാഗതം.
ReplyDeleteസുകുവേട്ടാ,
ReplyDeleteഇങ്ങനെയുള്ള ചിന്താധാരകള്‍ കേള്‍ക്കുമ്പോളാണ് എന്റെ നിസ്സാരതയെക്കുറിച്ച് ബോധ്യം വരുന്നത്..
തുടര്‍ച്ചയായി എഴുതുമെന്നു കരുതുന്നു..
ഓ.ടോ.
ബൂലോഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം..
ഇതുമായി ബന്ധപെട്ട, ഞാന്‍ എന്റെ ബ്ലൊഗില്‍ ഇതിനു മുമ്പ് കുറിച്ചതു ,ഇപ്പോഴിവിടെ ഒന്നു ചേര്‍ത്തോട്ടേ.. വിരോധമില്ലല്ലോ..അതിങ്ങനെ..
ReplyDelete"എവിടെയാ നീയിപ്പോള്‍?"
നീ ഇങ്ങിനെ ചോദിച്ചപ്പോഴാണു,
ഞാന്‍ എന്നെ തിരഞ്ഞു തുടങ്ങിയതു.
ഉച്ചി തൊട്ടു ഉള്ളം കാല്‍ വരെ
ഞാന്‍ ചുഴിഞ്ഞു നോക്കി..
ഊണിലും ഉറക്കിലും
ഇറങ്ങി നോക്കി.
പറഞ്ഞ വാക്കിലും,
അറിഞ്ഞയറിവിലും,
കയറിനോക്കി.
കണ്ട നോവിലും
കേട്ട നേരിലും
അരിച്ചു നോക്കി.
എവിടെ വച്ചാണൂ എന്നറിഞ്ഞില്ല!,
ഇല്ലാത്ത ഒന്നായി
വല്ലാത്ത ഞാനായി
എന്നെയെനിക്കു
കണ്ടു കിട്ടി!!