Links

ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍ എവിടെയൊക്കെയാണുള്ളത് ?

ഇന്റര്‍നെറ്റില്‍  അസംഖ്യം ഫോട്ടോകള്‍  പരന്ന് കിടക്കുകയാണ്.  ഗൂഗിളില്‍ ഇമേജ് സര്‍ച്ച് ചെയ്തുനോക്കുമ്പോള്‍ കാണാമല്ലൊ.  എത്രയെത്ര ഫോട്ടോകള്‍ !  നെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും  ഏതെങ്കിലും തരത്തില്‍ ഫോട്ടോകള്‍  നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. സ്വന്തം ഫോട്ടോകളും കുടുംബഫോട്ടോകളും,  സ്വന്തമായി മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടും.  ചിലപ്പോള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന Personal photos ദുരുപയോഗം ചെയ്യപ്പെടാനും  സാദ്ധ്യതയുണ്ട് എന്ന് പറയേണ്ടതില്ലല്ലൊ.  പൊതുവായ പടങ്ങള്‍ നെറ്റില്‍ അപ്‌ലോഡ്  ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിച്ചുമാറ്റാതിരിക്കാന്‍ ഫോട്ടോകളില്‍ copyright അല്ലെങ്കില്‍ watermark ചേര്‍ക്കുക പതിവാ‍ണ്.  എന്നാലും  ഇത്തരം ഫോട്ടോകള്‍ നെറ്റില്‍ നിന്നും എടുത്ത്  പലരും ഉപയോഗിക്കുന്നുണ്ടാകാം.

അങ്ങനെ നമ്മള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്ത പടങ്ങള്‍ ആരെങ്കിലും  കോപ്പി ചെയ്ത് നെറ്റില്‍ ഇട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ.  അങ്ങനെ കണ്ടുപിടിക്കാന്‍  നമ്മെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്. അതാണ്  TinEye എന്ന സൈറ്റ്.  നമ്മുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ ആരൊക്കെ മോഷ്ടിച്ച്  നെറ്റില്‍ ഇട്ടിട്ടുണ്ടെന്ന്  ഈ സൈറ്റ് നമുക്ക് കാട്ടിത്തരും.  ഈ സൈറ്റില്‍ പോയി ഒന്നുകില്‍ നമ്മുടെ  കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു സെര്‍ച്ചു ചെയ്യുക, അല്ലെങ്കില്‍ നമ്മുടെ ഫോട്ടോ പബ്ലിഷ് ആയിട്ടുള്ള  യു ആര്‍ എല്‍ കൊടുത്ത് സെര്‍ച്ച് ചെയ്യുക.  നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോയുടെ Digital signature അനുസരിച്ച്  എവിടെയൊക്കെ ഇതേ ഫോട്ടോ ഉണ്ട് എന്ന് തേടി കണ്ടുപിടിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. സാധാരണ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഈ സേവനം നമുക്ക് ലഭിക്കുകയില്ല. നമ്മുടെ ഫോട്ടോകളില്‍ എന്തെങ്കിലും മാ‍റ്റം വരുത്തി നെറ്റില്‍ ഇട്ടാലും ഈ സൈറ്റ് കണ്ടുപിടിക്കും.  ഒരു തമാശയ്ക്ക്  ആയാലും നമുക്ക് ഈ സൈറ്റ് സന്ദര്‍ശിച്ച്  ഒരേ ഫോട്ടോ എവിടെയൊക്കെ ഉണ്ട് എന്ന് കണ്ടുപിടിക്കാം.

ഇതാണ് ലിങ്ക് 

13 comments:

Niyaz said...

ഈ സംഭവം കൊള്ളാലോ...
വിവരം പങ്കുവെച്ചതിന് നന്ദി...

lekshmi. lachu said...

nalla post..ee puthiya arivinu nandhi..

അശോക് കർത്താ said...

നന്ദി സുകുമാരേട്ടാ. ഫേസ് ബുക്കിൽ ഷേർ ചെയ്തു. തെറ്റില്ലല്ലോ?

K.P.Sukumaran said...

ഷേര്‍ ചെയ്തതിന് നന്ദി :)

hi said...

വളരെ വളരെ ഇന്‍ഫൊര്‍മെറ്റീവ് . നന്ദി സുകുമാരേട്ടാ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സൈറ്റിനെ കുറിച്ച് പുതിയ അറിവാണ് കേട്ടൊ ഭായ്...
നന്ദി...കേട്ടൊ

കുഞ്ഞൂസ് (Kunjuss) said...

very informative!

ആളവന്‍താന്‍ said...

പുതിയ അറിവ്‌..!നന്ദി.

DrawingsByBiju said...

Good post. Thanks for the link

കുഞ്ഞ്മോന്‍ said...

ഇത് എത്ര പ്രായോഗികമാണേന്ന് ആരെങ്കിലും പരീക്ഷിച്ച് നോക്കിയോ ?

joshy pulikkootil said...

good post thank you

ദിവാരേട്ടN said...

പോസ്റ്റ്‌ നന്നായിട്ടുണ്ട്. ഞാന്‍ എന്റെ ബ്ലോഗിലും, facebook ലും കൊടുത്തിട്ടുള്ള ഇമേജ് ഒന്ന് search ചെയ്തുനോക്കി. Result 0 [പൂജ്യം]. ഹ.. ഹാ..

yadhunandana said...

ഇത് വളരെ ഉപകാരപ്രധമാണ് ,ഞാന്‍ ഇത് fb യില്‍ താങ്കളുടെ പേരില്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്