tag:blogger.com,1999:blog-6105408845297300829.post6609199884629426093..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ജനാധിപത്യത്തിന്റെ വസന്തംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger118125tag:blogger.com,1999:blog-6105408845297300829.post-58104141645121535992009-11-14T13:07:27.186+05:302009-11-14T13:07:27.186+05:30ഇത് നടപ്പാക്കിയതിന്റെ ഗുണം ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട...ഇത് നടപ്പാക്കിയതിന്റെ ഗുണം ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട്.

ഉണ്ട് ശരിക്കും ഉണ്ട്. ആഗോളവത്കരണം നടപ്പിലാക്കിയപ്പോള്‍ ഇന്‍ഡ്യയിലെ നാണ്യ വിളകളുടെ വിലയിടിഞ്ഞു. അവ നഷ്ടത്തിലായി. പല എസ്റ്റേറ്റുകളും പൂട്ടിക്കഴിഞ്ഞു. ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പരുത്തി കര് ഷകരും മറ്റു കര്‍ഷകരും ആത്മഹത്യ ചെയ്തു. ഓസ്റ്റ്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കൂടിയ വിലക്ക് ഗോതമ്പിറക്കുമതി ചെയ്ത് അവിടത്തെ കര്‍ഷകരെ മന് മോഹന്‍ സിംഗ് സഹായിച്ചു. ഇപ്പോള്‍ ആസിയന്‍ കരാര്‍ വഴി കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് അവരെയും സഹായിച്ച്, ഇന്‍ഡ്യന്‍ കര്‍ഷകരുടെ വളഞ്ഞ നടുവ് ഒടിക്കുന്നു.

കാളിദാസന് മാഷ് അങ്ങ് കാട് കയറുകയാണല്ലൊ. എല്ലാം ബൂര്‍ഷ്വാ പ്രചരണമാണെന്ന ആ പഴയ കമ്മ്യൂണിസ്റ്റ് തന്ത്രം പൊടി തട്ടി പുറത്തെടുക്കാന്‍ ശ്രമിക്കുകയാണല്ലെ?

കമ്യൂണിസ്റ്റ്യ് രാജ്യങ്ങളിലുള്ള അവസ്ഥ അറിയാതെ മാഷു പലതും ഭാവനയില്‍ നിന്നു എഴുതുന്നതല്ലേ ഇതൊക്കെ. പഴയ സോവിയറ്റ് യൂണിയനിലോ കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലോ ആര്‍ക്കും ഇഷ്ടം പോലെ സഞ്ചരിക്കാന്‍ അനുവദമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം.വിദേശത്തു നിന്നും വരുന്ന ആര്‍ക്കും പോലീസുകാരുടെ അകമ്പടിയില്ലാതെ ഒരിടത്തും പോകാനാകുമായിരുന്നില്ല. അവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ , മാഷു പറയുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പടെ അവിടത്തുകാരു പോലും അറിയാനുള്ള സാഹചര്യമില്ലായിരുന്നു. അടിയന്താവസ്ഥക്കലത്ത് രാജന് കൊല്ലപ്പെട്ടത് മാഷറിയാതിരുന്നതു പോലെ.

ഇന്നത്തെ ചൈനയിലും വിയറ്റ്നാമിലും ക്യൂബയിലും അതാണവസ്ഥ.

അടിയനതരാവസ്ഥയെ മാഷ് ന്യയികരിച്ചത്, വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തവര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയതാണെന്നായിരുന്നു. സോവിയറ്റ് യൂണിയനിലെയും മറ്റ് കമ്യൂണിസ്റ്റു രാജ്യങ്ങളിലെയും വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തവര്‍ക്ക് അവര്‍ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു. അതൊക്കെ ശരിയോ തെറ്റോ എനു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും ചിന്താഗതി അനുസരിച്ചാണ്. മാഷ് അടിയന്താരാവസ്ഥ ശരിയാണെന്നു പറയുന്നതു പോലെ അവിടെയുള്ള കമ്യൂണിസ്റ്റുകാരും പറയും. മാഷിപ്പോള്‍ പറയുന്ന പ്രചരണം തനെയല്ലേ മാഷ് ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റു പ്രചരണവും. അടിയന്ത്ഹരാവസ്ഥക്കു തൊട്ടു മുമ്പ് നില നിന്ന വ്യവസ്ഥിതിക്കെതിരെ ആണു ജയപ്രകാശ് നാരയണ് ഉള്പടെയുള്ളവര് സമരം ചെയ്തത്.
ഇന്‍ഡ്യയില്‍ ഇപ്പോഴുള്ള വ്യവസ്ഥിതിക്കെതിരെയാണു മവോയിസ്റ്റുകളും നക്സലുകളും സമരം ചെയ്യുനത്.

കേരളത്തിലെ 1959 ലെ വ്യവസ്ഥിതികെതിരെ സമരം ചെയ്തത് നല്ലത്. ഇന്‍ഡ്യയില്‍ 1975 ല്‍ ഉണ്ടായിരുന്ന വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തത് തെറ്റ്. കമ്യൂണിസ്റ്റു രാജ്യങ്ങളിലെ വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തത് ശരി. ഇതല്ലെ മാഷിന്റെ നിലപാട്.

50 കളിലും 60 കളിലും അമേരിക്കയിലെ ഇടതു പക്ഷ ചിന്താഗതിക്കാരെ തെരഞ്ഞെടുത്ത് പീഠിപ്പിക്കുകയും ജയിലടക്കുകയും ചെയ്തിരുന്നു. അവര്‍ വ്യവസ്ഥിതിക്കെതിരെ ഒരു സമരവും ചെയ്തിരുന്നില്ല. ഇടതുപക്ഷ ആശയങ്ങള്‍ എഴുത്തിലുടെ പ്രകടിപ്പിക്കുന്ന എന്നേപ്പോലുള്ളവര്‍ അന്ന് അവിടെ ജീവിച്ചിരുന്നു എങ്കില്‍ നിശ്ചയമായും പീഠിപ്പിക്കപ്പെടുമായിരുന്നു. മക്കാര്‍ത്തിയിസം എന്നറിയപ്പെടുന്ന ആ കിരതത്വത്തെ മാഷ് പിന്തുണക്കുമെന്നുറപ്പാണ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉള്ള ഏതു നീക്കവും ഷോക്ക് ട്രീറ്റ് മെന്റ് എന്ന ഓമന പേരിട്ട് ന്യായീകരിക്കുന്നത് ശരിയാണോ എന്നു മാഷുതനെ സ്വയം ആലോചിക്കുക

കമ്യൂണിസ്റ്റു രാഷ്ടങ്ങളായ ചൈനയിലും വിയറ്റ് നാമിലും നടക്കുന്ന കാര്യങ്ങള്‍ പുറത്തുള്ളവര്‍ അറിയുന്നില്ല. കുറെ സെസുകള്‍ കണ്ട് അതാണു ചൈന എന്നാണു പാശ്ചാത്യ ലോകം മനസിലാക്കുനത്. മാഷും അതു പോലെ ചിലതെല്ലാം മനസിലാക്കി. അത് സത്യമാണെന്നു വിശ്വസിക്കുന്നു.

മാര്‍ക്സ് അദ്ദേഹത്തിന്റെ തീയറി പ്രയോഗവല്‍ക്കരിക്കുന്നതിന് രൂപരേഖ തയ്യാറാക്കിയിരുന്നില്ല. ലെനിന് ആണ് അപക്വമായ ഒരു വസ്തുനിഷ്ടസാഹചര്യത്തില് അത് പ്രാവര്‍ത്തികമാക്കാന്‍ മുതിര്‍ന്നത്.

മാര്‍ ക്സ് ഒരു പുതിയ വ്യവസ്ഥ ആവിഷ്ക്കരിച്ചു. അതിനു പ്രത്യേക നിയമങ്ങളൊന്നും ഇല്ല. പിന്തുടരാന് പറ്റിയ ഒരു പറ്റം ആശയങ്ങള്‍ അതിലുണ്ട്. അതില്‍ ആകൃഷ്ടരായ ജനങ്ങള്‍ അതു നടപ്പിലാക്കി. അതു കൊണ്ടാണത് പല ഇടങ്ങളിലും പല രൂപത്തില്‍ ആയത്. സോവിയറ്റ് യൂണീയന് നടപ്പിലാക്കിയ രീതിയില്‍ അല്ല കമ്യൂണിസം ചൈന നടപ്പില്‍ വരുത്തിയത്. സംഘടനാ വിഷയത്തില്‍ ലെനിന് പിന്തുടര്‍ന്ന ചട്ടക്കൂടാണ്, ഇന്‍ഡ്യയില്‍ സി പി എം പിന്തുടരുന്നത്. പക്ഷെ ഭരണ രംഗത്ത് അവര്‍ ലെനിന്റെ നടപടുകളല്ല പിന്തുടര്ന്നതും പിന്തുടരുന്നതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75509187551050040192009-11-14T07:16:04.498+05:302009-11-14T07:16:04.498+05:30കാളിദാസന് മാഷെ, ഉദാരവല്ക്കരണവും ആഗോളീകരണവും ഇത്ര...കാളിദാസന് മാഷെ, ഉദാരവല്ക്കരണവും ആഗോളീകരണവും ഇത്രയേയുള്ളൂ:

അല്ല മാഷേ. കോഡയും റെഡ്ഡിമാരും ഒക്കെ വ്യക്തികളാണ്. അവരുടെ കൊള്ളയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു പങ്കുമില്ല. എന്നൊക്കെയാണു മാഷു പറഞ്ഞത്. കോഡ 4000 കോടിയുടെ ഉറവിടം ഉദാരവല്ക്കരണവും ആഗോളീകരണവും ആണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതല്ല എന്നാണെങ്കില്‍ ആ അഴിമതിയുടെ ഉറവിടം എന്താണെന്നു മാഷ് പറ. അതിനു പകരം ഉദാരവല്‍ക്കരണത്തെയും ആഗോളീകരണത്തെയും വിസ്തരിക്കാതെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55655047834733519292009-11-14T06:51:11.720+05:302009-11-14T06:51:11.720+05:30നരസിംഹറാവുവിന്റെ കാലം ആകുമ്പോഴേക്കും ഉദാരവല്‍ക്കരണ...നരസിംഹറാവുവിന്റെ കാലം ആകുമ്പോഴേക്കും ഉദാരവല്ക്കരണവും,ആഗോളീകരണവും സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു ആഗോള സാഹചര്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇന്ന് നെഹ്റുവിയന്‍ നയങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. പൊതുമേഖല തന്നെ വേണോ എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെറ്റോ ശരിയോ എന്നതല്ല കാലത്തിന്റെ അനിവാര്യതകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്.

ഇവിടെയും വിയോജിക്കുന്നു.

ഇന്നത്തെ സാഹചര്യത്തെ മനസിലാക്കാത്തതു കൊണ്ടാണ്, ഈ അഭിപ്രായം. ശക്തമായ പൊതു മേഖല തന്നെയായിരുനു ഇന്‍ഡ്യയുടെ സാമ്പത്തിക സംവിധാനത്തിന്റെ അടിത്തറ. ഇന്ദിരാ ഗാന്ധി യുടെ ബാങ്കു ദേശസാല്ക്കരണമാണ്, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചതെന്നാണ്, മന് മോഹന്‍ സിംഗും സോണിയ ഗാന്ധിയും പറയുന്നത്. സോഷ്യലിസം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ഇന്ദിരാ ഗാന്ധിയുടെ സ്റ്റണ്ടാണെന്ന മാഷിന്റെ പരാമര്‍ശത്തിനുള്ള മറുപടിയാണു മന് മോഹന്‍ സിംഗും സോണിയ ഗാന്ധിയും പറഞ്ഞത്.

അമേരിക്കയില്‍ 120 ബാങ്കുകള്‍ തകര്‍ന്ന ആഗോള സാഹചര്യം മാഷിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല. പക്ഷെ ആ ബാങ്കുകളെ ഒക്കെ ഏറ്റെടുത്ത ഒബാമക്ക് ആ സാഹചര്യം ശരിക്കും മനസിലായി. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുക എന്നത് സോഷ്യലിസ്റ്റ് നയമാണെന്നു മാഷിനറിയില്ല എന്നു ഞാന്‍ കരുതുന്നില്ല.. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേതു പോലെ സമ്പത്തിക രംഗത്ത് കര്‍ശന നിയന്ത്രണം വേണമെന്നാണ്, ജി 20 ഉച്ചകോടിയില്‍ ഒബാമയും മറ്റുള്ളവരും കൂടി തീരുമാനിച്ചത്.

ക്യാപ്പിറ്റലിസത്തിന്റെ പരകോടിയായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന്റെ പ്രതിവിധി അവര്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലാണു തപ്പുന്നത്. മാഷിനതൊന്നും മനസിലാകാത്തതില്‍ എനിക്ക് വലിയ അത്ഭുതം തോന്നുന്നു.

നെഹ്രൂവിയന് സോഷ്യലിസത്തിനു മാത്രമാണ്, ഇന്‍ഡ്യയിലിന്ന് പ്രസക്തി. പൊതു മേഖലക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ്, 120 സ്വകാര്യ ബാങ്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടു വന്ന അമേരിക്കയിലെ പ്രതിഭാസം. അടുത്തിടെ അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭ പാസ്സാക്കിയ മെഡിക്കെയര്‍ ബില്ലും പൊതു മേഖലയുടെ പ്രസക്തി അവിടെ ഉണ്ടെന്ന് തെളിയിക്കുന്നതാണ്.

പൊതുമേഖല തന്നെ വേണം എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അമേരിക്ക പിന്തുടര്‍ന്ന സമ്പദ് വ്യവസ്ഥയിലെ തെറ്റില്‍ നിന്നും കാലത്തിന്റെ അനിവാര്യതകളായ ശരികള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്. ബാങ്ക് ദേശസാല്‍ക്കരണം എന്ന ശരി നമ്മുടെ സമ്പദ് വ്യവവസ്ഥയെ രക്ഷപ്പെടുത്തി എന്ന തിരിച്ചറിവുള്ളവര്‍ പൊതു മേഖല തെറ്റാണെനു പറയില്ല.
ഇന്ദിരാ ഗാന്ധി ബാങ്കുകള്‍ ദേശസാല്ക്കരിച്ചില്ലായിരുന്നു എങ്കില്‍ ഇന്‍ഡ്യയിലെ മിക്ക ബാങ്കുകളും തകര്‍ന്നു പോയേനെ. എങ്കില്‍ ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്കെന്തു പറ്റുമായിരുന്നു എന്ന് ഞാന്‍ മാഷിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതില്ലല്ലോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12722238041512740292009-11-14T05:52:42.346+05:302009-11-14T05:52:42.346+05:30സോഷ്യലിസം ഒരു സിദ്ധാന്തം എന്ന നിലയില്‍ പരക്കെ അംഗീ...സോഷ്യലിസം ഒരു സിദ്ധാന്തം എന്ന നിലയില്‍ പരക്കെ അംഗീകാരം നേടുകയും എന്നാല്‍ പ്രയോഗത്തില്‍ അതിന്റെ തടസ്സങ്ങള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കോണ്‍ഗ്രസ്സ് ആവഡിയില്‍ വെച്ച് സോഷ്യലിസം അതിന്റെ സാമ്പത്തിക നയമായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും സ്റ്റാലിന് സോവിയറ്റ് യൂനിയനില്‍ കുലാക്കുകള്‍ എന്നറിയപ്പെട്ട ഭൂവുടമകളെ ഉന്മൂലനം ചെയ്തും മറ്റും സോഷ്യലിസം നടപ്പാക്കിയതിന്റെ കഥകള്‍ പുറത്ത് വന്നിരുന്നു. സ്റ്റാലിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന ക്രൂഷ്ചേവിന്റെ റിപ്പോര്‍ട്ട് കമ്മ്യൂണിസത്തെ കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഭീതി പടര്‍ത്തിയിരുന്നു.

ഇവിടെ ഞാന്‍ മാഷിനോട് വിയോജിക്കുന്നു. 1936 ലെ ആവഡി സമ്മേളനത്തില്‍ ആണു നെഹ്രു സോഷ്യലിസം നയമായി സ്വീകരിക്കണമെന്ന നിര്‍ദേശം വച്ചത്. പക്ഷെ ഗാന്ധിജിയും പട്ടേലും അതിനെ എതിര്‍ത്തു. അതുകൊണ്ട് അന്നൊന്നും സോഷ്യലിസം കോണ്‍ഗ്രസിന്റെ അജണ്ട ആയില്ല. 1957 ലെ പൊതു തെരഞ്ഞെടുപ്പിലാണ്, സോഷ്യലിസം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്. പ്രകടന പത്രികയിലെ വാചകങ്ങള്‍ ഇവയാണ്.

The basic objective of Congress , it must be repeated are democracy and Socialism . Caste and class have no place in the socialist order envisaged by the Congress.

ഇന്‍ഡ്യയുടെ മൂന്നാം പഞ്ചവത്സര പദ്ധതിയില്‍ സോഷ്യലിസ്റ്റ് നയങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

he ascent socialist pattern of the society of the attainment of opportunity for all.

1976ലെ 42)ം ഭരണഘടന ഭേദഗതിയിലൂടെയാണ്, സോഷ്യലിസം ഇന്‍ ഡ്യയുടെ ഔദ്യോഗിക നയമായി ഉള് പ്പെടുത്തിയതും.

ഇത് രണ്ടും സ്വതന്ത്ര്യം കിട്ടിയതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ്. ഇന്ദിരക്കും നെഹ്രുവിനും മാഷു പരാമര്‍ശിച്ച കാര്യങ്ങളേക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു എന്നു കരുതാനാകുമോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-48413438677967228992009-11-14T01:36:34.634+05:302009-11-14T01:36:34.634+05:30ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വോട്ട് വര്‍ധിച്...ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വോട്ട് വര്‍ധിച്ചെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നേതാക്കളുടെയും അഭിപ്രായം തിരുത്തണമെന്നു സംസ്ഥാനസമിതിയില്‍ ആവശ്യമുയര്‍ന്നു. സമൂഹത്തില്‍ അപഹാസ്യരാവുകയായിരിക്കും പൊള്ളയായ അവകാശവാദങ്ങളുടെ അനന്തരഫലമെന്നും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ തിരുത്താന്‍ തീരുമാനമായി.

(full article here)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89872048349096807222009-11-13T14:57:02.914+05:302009-11-13T14:57:02.914+05:30എന്നാല്‍ പട്ടാളക്കാരോട് പോലും മേലധികാരികളുടെ ആജ്ഞ ...എന്നാല്‍ പട്ടാളക്കാരോട് പോലും മേലധികാരികളുടെ ആജ്ഞ അനുസരിക്കേണ്ടെന്ന് ജയപ്രകാശ് നാരായണന് ആഹ്വാനം ചെയ്യുന്നേടത്ത് വരെ കാര്യങ്ങള്‍ എത്തി.

എന്തുകൊണ്ടാണ്, അത് സംഭവിച്ചത് മാഷേ?

ഇന്ദിരക്കും മേലെയുള്ള അധികാരിയായ കോടതി വിധിയെ ഇന്ദിര അനുസരിക്കാതിരുന്നതുകൊണ്ടല്ലേ അതൊക്കെ സംഭവിച്ചത്? ഇന്ദിര കോടതിക്കും മേലെ ആയിരുന്നില്ലല്ലോ? അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയപ്പോള്‍ ഇന്ദിര മാറിനിന്നിരുന്നെങ്കില്‍ ജയപ്രകാശ് നരായണന് ഇതുപോലെ ആഹ്വാനം നടത്തില്ലായിരുന്നു. കോടതിയെ അനുസരിക്കാന്‍ മനസില്ലാത്ത ഇന്ദിരയുടെ ആജ്ഞ്ഞ അനുസരിക്കണമെന്ന് എനിക്കും തോന്നുന്നില്ല. ഗാന്ധിജിയുടെ നിസഹഹകരണ സമരവും അതു പോലെയൊക്കെ തന്നെയായിരുന്നു.

അപ്പോള്‍ സോഷ്യലിസം ഞാന്‍ മനസ്സിലാക്കിയ പോലെ തന്നെയാണെന്ന് മാഷ് അംഗീകരിച്ചു അല്ലേ?

അല്ലല്ലോ.
ഉത്പാദന വിതരണ സംവിധാനങ്ങള്‍ സമൂഹത്തിന്റെ പൊതു ഉടമസ്ഥതയിലാകുന്ന ഒരു വ്യവസ്ഥിതിയാണു സോഷ്യലിസം. സര്‍ക്കാര്‍ എന്ന വാക്ക് അതില്‍ വരുന്നില്ല. Collective ownership of the Community എന്ന വാക്കുകളാണവിടെ ഉപയോഗിക്കപ്പെടുന്നത്.

കമ്യൂണിസ്റ്റ് ചിന്തയില്‍ സോഷ്യലിസം കമ്യൂണിസത്തിലേക്കുള്ള ആദ്യ പടിയാണ്. എന്നു വച്ചാല്‍ imperfect implementation of collectivist principlesഎന്നാണതിനര്‍ത്ഥം . കമ്യൂണിസത്തില്‍ പോലും സര്‍ക്കാര്‍ ഉടമസ്ഥതയിലല്ല ഇതൊന്നും. അവിടെ ഉടമ കമ്യൂണുകളാണ്. കമ്യൂണൂകളില് സര്‍ക്കാര്‍ ഒരു ഘടകമേ അല്ല.

കമ്യൂണിസം പൂര്‍ണ്ണമായും എല്ലാ സ്വത്തുക്കളും പൊതു ഉടമയിലാക്കുമെന്ന് പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ പോലും സ്വകാര്യ സ്വത്തിനേക്കുറിച്ചു പറയുന്നുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-44581476678502004132009-11-13T14:10:21.095+05:302009-11-13T14:10:21.095+05:30വെറുതെ നുണകള്‍ വിളമ്പാതെ കാളിദാസ; എന്നെക്കൊണ്റ്റ് ...വെറുതെ നുണകള്‍ വിളമ്പാതെ കാളിദാസ; എന്നെക്കൊണ്റ്റ് കണക്കുകള്‍ നിരത്തിച്ച് ബാക്കിയുള്ളവരെ ബോറടിപ്പിക്കാന്‍ ഇടകൊടുക്കരുത്.

ഞാന്‍ നുണകളൊന്നും പറഞ്ഞില്ലല്ലോ തൊമ്മാ. എന്തിനാണു മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ അന്വേഷിച്ചു പോകുന്നത്? ഒരു കമ്യൂണിസ്റ്റു രാജ്യത്തുനിനും ആര്‍ക്കും ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആകില്ല. ആകുമെങ്കില്‍ അത് താങ്കള്‍ മനസിലാക്കിയതിലെ തെറ്റാണ്. എവിടെയെങ്കിലും കിട്ടിയ ചില കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ മാദ്ധ്യമങ്ങളും കമ്യൂണിസ്റ്റു വിരോധികളും സൃഷ്ടിച്ചെടുത്ത കണക്കുകളല്ലേ താങ്കളുടെ കയ്യിലുള്ളത്? അതിലും ഒക്കെ വിശ്വസിക്കാവുന്ന കണക്കുകള്‍ ഇവിടെ ഇന്‍ഡ്യയില്‍ തന്നെ ഇല്ലേ തൊമ്മാ?

അടിയന്തരാവസ്ഥക്കാലത്ത് ഇന്‍ഡ്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എത്ര ആളുകളെ കൊന്നൊടുക്കി?
സന് ജയ് ഗാന്ധി എത്ര ചേരികള്‍ ബുള്‍ ഡോസര് ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കി?
എത്രപേരെ വന്ധ്യം കരിച്ചു?
ഇന്ധിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ എത്ര സിഖുകാരെ കോണ്‍ഗ്രസുകാര്‍ വധിച്ചു?
ഗുജറാത്തില്‍ മോഡീ എത്ര പേരെ കൊലപ്പെടുത്തി?
മോഡി വ്യാജ ഏറ്റുമുട്ടലില്‍ പോലീസുകാരെക്കൊണ്ട് എത്ര പേരെ വധിച്ചു ഇതു വരെ?
മവോയിസ്റ്റുകള്‍ എന്നു മുദ്ര കുത്തി എത്ര പേരെ ഇപ്പോള്‍ ദിവസവും കൊന്നൊടുക്കുന്നുണ്ട്?

ഇതൊക്കെയല്ലെ ഇന്ഡ്യക്കാരെന്ന നിലയില്‍ തൊമ്മനും ഞാനുമൊക്കെ അന്വേഷിക്കേണ്ടത്?
അല്ലാതെ റഷ്യയിലെ ഇരുമ്പു മറക്കുള്ളില്‍ നടന്നിരിക്കം എന്നൂഹിച്ചെഴുതുന്ന കണക്കുകളോ?

ഇന്‍ഡ്യന്‍ കണക്കുകള്‍ ഇഷ്ടമല്ലെങ്കില്‍, അമേരിക്ക ഇറാക്കില്‍ എത്ര പേരെ ഇതിനകം കൊന്നൊടുക്കി?

സയണിസ്റ്റുകള്‍ എത്ര പാലസ്തീന് കാരെ ഇതിനകം കൊന്നൊടുക്കി?

അണു ബോംബിട്ട് അമേരിക്ക ജപ്പാനില്‍ എത്ര പേരെ കൊന്നൊടുക്കി? എത്ര പേരെ നിത്യ രോഗികളാക്കി?
അമേരിക്ക വിയറ്റ്നാമിലും കംബോഡിയയിലും എത്ര പേരെ കൊന്നൊടുക്കി?

ഈ കണക്കുകളൊന്നും ആരും ഊഹിച്ചെഴുതുന്നതല്ല. എന്റെയും താങ്കളുടേയും മുന്നില്‍ നടക്കുനതിന്റെ ചിത്രമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33615011577349600932009-11-13T13:58:07.722+05:302009-11-13T13:58:07.722+05:30kalidasan,
കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക...kalidasan,
കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക്കുറിച്ച് എന്തെഴുതിയാലും അത് റഷ്യയിലും ചൈനയിലും ക്യൂബയിലും ചെന്നു നില്ക്കും. അതേ ശൈലിയാണു തൊമ്മന്റെയും.
:-) :-) ചിലപ്പോള്‍ എനിക്കും അങ്ങനെ തോന്നാറുണ്ട് . എന്ത് ചെയ്യാം ഒരു വീക്നസു ആയിപ്പോയി :-) ആരെങ്ങിലും ഇതൊക്കെ പറയന്റെ?t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20593902129583819982009-11-13T13:49:22.513+05:302009-11-13T13:49:22.513+05:30തൊമ്മന്,
കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക...തൊമ്മന്,

കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക്കുറിച്ച് എന്തെഴുതിയാലും അത് റഷ്യയിലും ചൈനയിലും ക്യൂബയിലും ചെന്നു നില്ക്കും. അതേ ശൈലിയാണു തൊമ്മന്റെയും.

നമ്മളിവിടെ ചര്‍ച്ച ചെയ്യുനത് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാരേക്കുറിച്ചല്ലേ? ഇന്‍ഡ്യന്‍ ഭരണ ഘടന അനുസരിച്ച് ജനാധിപത്യം അംഗീകരിച്ച്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കാമെന്നു തീരുമാനിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയെ അല്ലെ വിലയിരുത്തേണ്ടത്?

ജനാധിപത്യത്തെ അപ്പാടെ തമസ്കരിച്ച് കോടതികളെ സ്വന്തം വരുതിയിലാക്കി തികച്ചും ഏകാധിപതിയായി ഇന്ദിരാ ഗാന്ധി ഭരിച്ചിട്ട്, ഇവിടത്തെ ജനാധിപത്യം ഇല്ലാതായോ?

ക്യാപ്പിറ്റലിസം നടപ്പിലുള്ള എത്രയോ രാജ്യങ്ങളില്‍ സ്വേച്ഛാധിപതികളും ഏകാധിപതികളും പട്ടാള മേധാവികളും ഭരണം നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തുന്നു. തൊമ്മനൊക്കെ പറയുന്നതനുസരിച്ചാണെങ്കില്‍ അതു പോലെയുള്ള അവസ്ഥ ഇന്‍ഡ്യയിലും അമേരിക്കയിലും ഒക്കെ വന്നു കൂടെ? തൊമ്മനൊന്നും അതു ചോദിക്കാത്തതെന്തുകൊണ്ടാണ്?

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ പല പ്രാവശ്യം ഭരിച്ചിട്ടും തൊമ്മന് പേടിക്കുന്നപോലെ ഒന്നും സംഭവിച്ചില്ല. ഇനി സംഭവിക്കയുമില്ല. അതു മാത്രമല്ല കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പലതും നടപ്പിലാക്കുകയും ചെയ്തു. മുണ്ടശ്ശേരിയുടേ വിദ്യാഭ്യാസ ബില്ലായിരുന്നു വിമോചന സമരത്തിന്റെ പ്രധാന ഹേതു. അതിനെതിരെ പട നയിച്ച ആന്റണിയാണ്, 1972ല്‍ അതേ വിദ്യാഭ്യാസ ബില്‍ കുറുച്ചൊക്കെ വിട്ടു കളഞ്ഞ് നടപ്പാക്കിയത്. 1959ല്‍ പുരോഹിതര്‍ കമ്യൂണിസ്റ്റുകാരെ വിളിച്ച തെറി മുഴുവനും 1972ല്‍ ആന്റണിയെ വിളിച്ചു. ആന്റണി എന്തുകൊണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ക് നിയന്ത്രണം കൊണ്ടു വന്നു എന്നു പറയാമോ?

സിപിഎമ്മുകാര്‍ക്ക് നല്ല സ്വാധീനമുള്ളയിടങ്ങളില്‍ അവരുടെ പ്രവര്‍ത്തന രീതി എതിരാളികളെ ഭീഷണികൊണ്ടും ബലപ്രയോഗം കൊണ്ടും ഒതുക്കുക എന്ന സ്റ്റാലിനിസ്റ്റ് രീതി തന്നെയാണ്.

ഇത് ഒട്ടും വാസ്തവമില്ലാത്ത പ്രസ്താവനയാണ്. ഇത് സത്യമായിരുനെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂരൊക്കെ നിഷ്പ്രയാസം സി പി എം ജയിക്കുമായിരുന്നു. കേരളത്തിലും ബംഗളിലും മത്സരിച്ച എല്ലാ സീറ്റുകളും ജയിക്കുമായിരുന്നു. പക്ഷെ അതല്ലല്ലൊ സംഭവിച്ചത്. ഒറ്റ സീറ്റു പോലും ജയിച്ചില്ല. അതൊക്കെ എതിരാളികളെ ഒതുക്കുന്നതാണെന്നു പറഞ്ഞാല്‍ ഞാനേതായാലും വിശ്വസിക്കില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8914116384504493272009-11-13T13:32:11.619+05:302009-11-13T13:32:11.619+05:30കാളിദാസന് മാഷെ, ഉദാരവല്ക്കരണവും ആഗോളീകരണവും ഇത്ര...കാളിദാസന് മാഷെ, ഉദാരവല്ക്കരണവും ആഗോളീകരണവും ഇത്രയേയുള്ളൂ:

LIBERALISATION contains two components.

-Allow the private sector to run those activities which were restricted earlier only to public sector.

-Relaxation of rules and regulations which were restricted to the growth of private sector.

PEOCESSES

-Industries reserved for public sector has been reduced from 17 to 3.

-Private sector can also enter in to core industries like iron and steel, electricity, air transport, shipbuilding, heavy machinery and some defence goods.

The private sector has been freed from many regulations such as (a) licensing (b) permission to import raw materials (c) regulation on price and distribution and (d) restriction on investment by large business companies.

GLOBALISATION: Integrating the Indian economy with the world economy.

-Many producers from outside the country can sell their goods and services in India.

-India can also sell its goods and services to other countries.

-Globalisation facilitates those who have capital to establish enterprises in India, produce goods for sale within the country or export them.

-Entrepreneurs from India also can go and invest in other countries.

-Not only the movement of capital but also the movement of people takes place.

-Exchange of capital, technology and experience take place between the various countries of the world.

-Govt has removed restrictions on import of goods, reduced taxes on imported goods and encouraged investors from abroad to invest in India.

ഇത് നടപ്പാക്കിയതിന്റെ ഗുണം ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട്.

പിന്നെ CMP യും CPI(M)പ്രഷറൈസേഷനും. അത്കൊണ്ടാണല്ലൊ ഇപ്രാവശ്യം ഇടതിനെ ആശ്രയിക്കാതെ ഭരിക്കാനുള്ള മാന്‍ഡേറ്റ് യു.പി.എ.യ്ക്ക് ജനം നല്‍കിയത്.

അഴിമതി ഒരാഗോള പ്രതിഭാസമാണ് മാഷെ. ന്യായീകരിക്കുകയല്ല. ചൈനയിലും ഉണ്ട്. ചൈനയെ പൊക്കിക്കൊണ്ട് വരുന്നതല്ല. കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതൊഴിവാക്കാന് പറ്റുന്നില്ല.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഷേര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വര്‍ഷാവര്‍ഷം എത്രയൊ കോടി ആദായം പറ്റുന്നതിനെ ഞാന്‍ ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരുന്നു. പാര്‍ട്ടി ബിസിനസ്സ് തുടങ്ങിയാല്‍ ക്രമേണ പാര്‍ട്ടി ബിസ്സിനസ്സ് സ്ഥാപനമായി മാറും.മാറിക്കൊട്ടെ,ആര്‍ക്കാ ചേതം.ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നേരിട്ട് ബിസിനസ്സ് നടത്തുന്നില്ല.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57121026115352129912009-11-13T13:24:54.987+05:302009-11-13T13:24:54.987+05:30ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒ...ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്. അന്ന് പുള്ളിക്കാരന് ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89944270882310618672009-11-13T13:23:30.379+05:302009-11-13T13:23:30.379+05:30ഇഞ്ചി,
നന്ദിഗ്രാമും സിംഗൂരും സി പി എമ്മിന്റെ ഏറ്...ഇഞ്ചി,

നന്ദിഗ്രാമും സിംഗൂരും സി പി എമ്മിന്റെ ഏറ്റവും വലിയ പാളിച്ചകളാണ്. ബുദ്ധദേവ് പറഞ്ഞത് അദ്ദേഹം പിന്‍വലിച്ച് മാപ്പും പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യരുതാത്തതാണു നന്ദിഗ്രാമില്‍ സംഭവിച്ചത്.

റ്റാറ്റ പോലുള്ള കുത്തക മുതാളിമാര്‍ക്ക് കരമൊഴിവായി വ്യവസായം നടത്താനും ഭൂമി സൌജന്യമായി നല്‍കാനും നിയമമുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇഞ്ചി അതിനെ അനുകൂലിക്കുന്നുണ്ടോ?

ഞാന്‍ അതിനെ അനുകുലിക്കുന്നില്ല. ശരിയായ ഇടതു പക്ഷ വിശ്വാസികളാരും അതിനെ അനുകൂലിക്കില്ല. ബുദ്ധദേവ് ചെയ്തതു പോലെ ചെയ്യാന്‍ തയ്യാറായി കേരളത്തില്‍ എളമരം കരീമും നില് പ്പുണ്ട്. ബുദ്ധദേവ് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിച്ചു പക്ഷെ കരീമൊന്നും പാഠം പഠിക്കുന്നില്ല.

മമത ബംഗളില്‍ അധികാരത്തില്‍ വരുന്നതൊരു നാഴികക്കല്ലായി എനിക്കു തോന്നുന്നില്ല. 1977 നു മുമ്പ് 30 വര്‍ഷക്കലം കോണ്‍ഗ്രസു തന്നെയായിരുന്നു ബംഗാളില്‍ ഭരിച്ചിരുന്നത്. ജനങ്ങള്‍ വോട്ടു ചെയ്തു തന്നെയാണതു സംഭവിച്ചിരുന്നത്. പിന്നീട് അതേ ജനങ്ങള്‍ ഇടതു പക്ഷത്തെ വോട്ടു ചെയ്ത് 30 വര് ഷം അധികാരത്തിലിരുത്തി. ഇനി ഇപ്പോള്‍ മമതയെയാണു വേണ്ടതെങ്കില്‍ അതാകട്ടെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65183119681493252042009-11-13T13:00:31.349+05:302009-11-13T13:00:31.349+05:30ഇഞ്ചി,
ഒരു മിനിട്ടേ, ഇതെപ്പോഴും കേൾക്കുന്ന പല്ലവി...ഇഞ്ചി,

ഒരു മിനിട്ടേ, ഇതെപ്പോഴും കേൾക്കുന്ന പല്ലവിയാണല്ലോ. ഏതു പദ്ധതിയാണ് എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ. കോൺഗ്രസ്സ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന നാഷണൽ എമ്പ്ലോയ്മെന്റ് സ്കീം പദ്ധതിയാണെങ്കിൽ അത് ഇടതുപക്ഷം നിർബന്ധിച്ചു നടപ്പിലാക്കി എന്നൊക്കെ പറയുമ്പോൾ അതിന്റെ ശരിയായ വിവരങ്ങൾ നമ്മെ നോക്കി ചിരിക്കും.

ഇതിന്റെ ശരിയായ വിവരങ്ങള്‍ എന്നെ നോക്കി ചിരിക്കില്ല. ഇഞ്ചിയെ നോക്കി ചിരിക്കുമോ എന്നെനിക്കറിയില്ല. ഗരീബി ഹഠാവോ എന്നത് ഇന്ദിര ഗാന്ധിയുടെ പ്രകടന പത്രികയിലെ മുദ്രാവാക്യമായിരുന്നു. പക്ഷെ അത് കേട്ട് ഒരു ഗരീബിയും ഇന്‍ ഡ്യയില്‍ നിന്നുമോടിപ്പോയില്ല. മാത്രമല്ല ഇപ്പോല്‍ അമ്പത് ശതമാനം ഇന്‍ ഡ്യക്കാര്‍ ഗരീബികളാണെന്നാണ്, കണക്കുകള്‍ പറയുന്നതും.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അതുണ്ടോ ഇല്ലയോ എന്നതല്ല ഞാന്‍ പറഞ്ഞ കാര്യം. ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ കൊടുത്തപ്പോള്‍ അവരുടെ നിര്‍ബന്ധ പ്രകാരം സി എം പി എന്ന രേഖയില്‍ എഴുതി ചേര്‍ത്തതാണു ചിലതെല്ലാം. അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇതാണ്.

Left to focus on promises made in CMP.

NEW DELHI, SEPT. 9. The Left parties today decided to shift focus on prioritising the promises made in the Common Minimum Programme, especially those aimed at addressing concerns of the poor, and also the United Progressive Alliance Government's approach towards Manipur and Jammu and Kashmir.

At a coordination committee meeting of the Left parties here, it was decided that at the next meeting with the UPA the thrust would be on finding out what steps were being taken to implement the promises made such as legislation to guarantee 100 days of employment and protect farm labour, food-for-work, drinking water augmentation, and review of the Electricity Act, 2003.
"We want to know from the Government what its priorities are while implementing [the] promises made in the CMP which address the problems of the poor and [the] common man," the Communist Party of India national secretary, D. Raja, said.

ഇത് 2004 ലെ റിപ്പോര്‍ട്ടാണ്. ഇതിനു ശേഷം നടന്ന എല്ലാ മീറ്റിങ്ങുകളിലും ഇടതു പക്ഷം ഇതിനു വേണ്ടി നിര് ബന്ധം പിടിച്ചു. ഇതിനു വേണ്ടി പണം നല് കില എനു ചിദം
ബരം വാശി പിടിച്ചപ്പോള്‍ ഇടതു പക്ഷം സോണിയ ഗാന്ധിയെ കണ്ട് ഇതു നടപ്പാക്കിക്കുകയായിരുന്നു. അതു രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞും

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ വേണ്ട നടപടിക്കു വേണ്ടി ഇടതു പക്ഷം നിര്‍ബന്ധിച്ചപ്പോള്‍ ചിദംബരം ക്ഷുഭിതനായി മീറ്റിങ്ങില്‍ നിന്നുമിറങ്ങിപ്പോകുകയും ചെയ്തു. അതിലും സോണിയ ഗാന്ധി ഇടപെട്ടാണു തീരുമാനമായത്. തീരുമാനം പക്ഷെ 2008ലെ ബജറ്റിലേ ഉണ്ടായുള്ളു. 2004 ല്‍ അധികാരത്തില്‍ വന്ന സര്ക്കാരണെന്നോര്ക്കുക. ഇതേക്കുറിച്ചൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ അന്നത്തെ മാദ്ധ്യമങ്ങളില്‍ ഉണ്ടായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-46383021960492309072009-11-13T12:34:53.897+05:302009-11-13T12:34:53.897+05:30ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറുകയാണ്...ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറുകയാണ്. കര്‍ണ്ണാടകയിലെ റെഡ്ഡി സഹോദരന്മാര്,ആന്ധ്രയിലെ ജഗന് റെഡ്ഡി, ഝാര്‍ക്കണ്ടിലെ മധു കോഡ എല്ലാം ചില സാമ്പിളുകള്‍ മാത്രം. ഇവിടെയൊക്കെ രാഷ്ട്രീയത്തില്‍ വ്യക്തികളാണ് അഴിമതി നടത്തുന്നതും പണം സമ്പാദിക്കുന്നതുമെങ്കില്‍ സി.പി.എമ്മില്‍ സ്ഥിതി വ്യത്യസ്തമാണ്. പാര്‍ട്ടി തന്നെയാണ് ബിസിനസ്സ് നടത്തി കോടികള്‍ സമ്പാദിച്ചു കൂട്ടുന്നത്. ആ സമ്പത്തിന്റെ കൈകാര്യകര്‍ത്താക്കളാണ് പാര്‍ട്ടി മൊത്തത്തില്‍. വ്യക്തിപരമായ അഴിമതികള്‍ താരതമ്യേന നിസ്സാരമായിരിക്കും. മറ്റ് പാര്‍ട്ടികളില്‍ അഴിമതിക്കാരായ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടി രാഷ്ട്രീയപാര്‍ട്ടി ആയിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അത്കൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് അകലാത്തത്.

അതു വളരെ ശരിയാണ്. എന്നാണ്, ഇന്‍ ഡ്യന് ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറിത്തുടങ്ങിയതെന്ന് മാഷിനറിയാമോ?ഉദാരവത് ക്കരണവും ആഗോളവത്കരണവും ആരംഭിച്ചതു മുതല്‍. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസിനാണ്. രാജ്യത്തെ ഒരു നിയമത്തിനും വിധേയമല്ലാതെ സമ്പാദിക്കുന്ന പണം ആണാധിപത്യം നടത്തുന്നത്.

വ്യക്തികള്‍ അഴിമതി നടത്തുന്നതും പണം സമ്പാദിക്കുന്നതും നിസരമായി കാണുന്ന മാഷിന്റെ നില്പാട് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നു. വ്യക്തികള്‍ അഴിമതി നടത്തി പണം സമ്പാദിക്കുന്നത് കുറ്റകരമല്ല എന്നും പാര്‍ട്ടി വ്യവസായം നടത്തി സമ്പാദിക്കുന്നത് കുറ്റകരമാണെന്നും കരുതുന്നത് വിചിത്രമാണെന്നേ ഞാന്‍ പറയൂ. വ്യവസായം നടത്തി വളര്‍ച്ച നേടണം എന്നാണു പുതിയ സിദ്ധാന്തം. പാര്‍ട്ടി വ്യവസായം നടത്തിയാല്‍ രൂപക്കു പകരം യുവാനാണു കിട്ടുന്നതെന്ന് മാഷ് കരുതുന്നുണ്ടോ?

മധു കോഡ എന്ന വ്യക്തിയില്‍ മാത്രം 4000 കോടി അഴിമതിയുടെ കുറ്റം കാണ്ടിട്ട് വ്യവസ്ഥിതിയെ കുറ്റവിമുക്തമാക്കുന്നത് കാര്യങ്ങള്‍ ശരിയായി കാണാത്തതുകൊണ്ടാണ്. മധു കോഡ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഇരുമ്പ് ഖനിയുടെ വക്കില്‍ ചെന്നു നിന്ന് മായാജാലം കൊണ്ട് 4000 കോടി സൃഷ്ടിച്ച് പോക്കറ്റിലാക്കി അങ്ങു നടന്നു പോയതല്ല. വേറെ പലരും അദ്ദേഹത്തിനാ പണം നല്‍കിയതാണ്. ആ പലരും മന് മോഹന്‍ സിംഗും ചിദം ബരവും കൂടി കൂടു തുറന്നു വിട്ട ഭൂതങ്ങളും. അവര്‍ ഇവിടെ തന്നെ ഉണ്ടാകും. അഴിമതിയം തിന്മയും അവിടെ നിന്നാണു വരുന്നത്. ഇന്ന് ഒരു കോഡ. നാളെ മറ്റനേകം കോഡമാര്.

കോഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഭാര്യ കോഡിനി മത്സരിക്കുമെന്നാണ്.

മാഷിനേപ്പോലുളവരാരും 400 കോടി രൂപാ കോഡയുടെ കയ്യിലെങ്ങനെ എത്തി എന്നു ചോദിക്കില്ല. ഝര്‍ഖണ്ഡ് ഇന്‍ഡ്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ്.മന് മോഹ സിംഗ് തുറന്നുവിട്ട ഭൂതപ്രകാരം ഇളവുകള്‍ ലഭിക്കാന്‍ വ്യവസായികള്‍ പണപ്പെട്ടിയും തുറന്ന് ഇരിക്കുകയാണ്. ഈ ചീഞ്ഞഴുകലിനെ മാഷിനു കാണാനാകാത്തതല്ല. മനപ്പൂര്‍വ്വം തമസ്കരിക്കുന്നതാണ്. കോഡ 4000 കോടി സമ്പാദിച്ചെങ്കില്‍ വേറെ ചിലരൊക്കെ അതിന്റെ എത്രയോ സമ്പാദിച്ചിട്ടുണ്ടാകും. കോഡക്കു നല്കിയ 4000 കോടി ആര്, എന്തിനു വേണ്ടി നല്കി എന്നൊന്നും മാഷു ചിന്തിക്കില്ല.

പാര്‍ട്ടി ബിസിനസ് നടത്തുന്നു എന്നൊക്കെ സാമാന്യവത്കരിച്ച് പറയുന്നത് ശരിയാണോ? പാര്‍ട്ടി ആഭിമുഖ്യത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും നടത്തുന്നത് ശരിയായ നടപടിയല്ല. അതൊക്കെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുള്ള വ്യതി ചലനമാണ്. പക്ഷെ അതില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്നു എന്നൊക്കെ പറയുന്നത് അതിശയോക്തി എന്നേ പറയാന്‍ ആകൂ.

സുതാര്യമായി വ്യവസായം നടത്തി കോടികള്‍ സമ്പാദിക്കുന്നത്, അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുന്നതിലുമെത്രയോ നല്ലതാണു മഷേ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-13784614776457064102009-11-13T11:19:51.158+05:302009-11-13T11:19:51.158+05:30മാണിക്കന് പറഞ്ഞതുപോലെയുള്ള ധാരാളം കാര്യങ്ങള്‍ വേണ...മാണിക്കന് പറഞ്ഞതുപോലെയുള്ള ധാരാളം കാര്യങ്ങള്‍ വേണമെങ്കില്‍ കാമ്പസിലെ അനുഭവത്തില്‍ നിന്ന് എനിക്ക് നിരത്താന്‍ കഴിയും. പക്ഷേ, ഇത് വായിക്കുന്ന മിക്കവാറും പേര്‍ക്കും അതൊക്കെ അറിയാവുന്നതുകൊണ്ട്, അതിന്നു മുതിരുന്നില്ല. സുനില്‍ കേരളത്തിലെ കോളേജിലൊന്നും പഠിച്ചിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഇങ്ങനെയൊക്കെ പറയുമെന്ന് തോന്നുന്നില്ല :-) കാമ്പസുകളില്‍ പ്രതിയോഗികളെ ആസൂത്രിതമായി അടിച്ചൊതുക്കുന്നത് എസ്എഫ്ഐ മാത്രമാണ്. മറ്റുള്ളവര്‍ ചിലപ്പോള്‍ തിരച്ചടിക്കാറുണ്ട് എന്ന് മാത്രം.

കെ.എസ്.യുവിലും എബിവിപിയുലുമൊക്കെ ധാരാളം ഗുണ്ടകള്‍ നേതാക്കന്മാരായുണ്ട്. പക്ഷേ, എന്തുവിലകൊടുത്തും, ആസുത്രിമായി അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കുക എന്ന ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് വഴി എസ്എഫ്ഐ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. രണ്ടുകൂട്ടര്‍ക്കും കൈയൂക്കുള്ള കോളജുകളില്‍ പഠിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ് ഇത് പറയുന്നത്.

പൊതുവേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അധികാരലബ്ധിയുണ്ടായാല് അവര്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുക എന്ന് പിന്നീട് അതിന്റെ ഉയര്‍ച്ചയും താഴ്ചയും വിശദമായി പഠിക്കാന്‍ അവസരമുണ്ടായപ്പോള്‍ മനസ്സിലായി. കാരണം അത് വയലന്‍സിനെ glorify ചെയ്യുന്ന ഒരു തത്വശാസ്ത്രമാണ്; പ്രതിയോഗികളെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് അതിന്റെ ഒരു പ്രധാന മാര്‍ഗ്ഗമാണ്. അത്തരം ഒരു സംസ്ക്കാരത്തിലേക്ക് അക്രമവാസനയുള്ളവര്‍ എത്തിപ്പെടുന്നത് യാദൃശ്ചികവുമല്ല. (കുറച്ചുകൂടി നീട്ടിപ്പറയുകയാണെങ്കില്, മുന്‍കമ്യൂണിസ്റ്റും തത്വചിന്തകനുമായിരുന്ന Leszek Kolakowski കമ്യൂണിസ്റ്റ് ക്രമങ്ങളില്‍ സാര്‍വത്രികമായ വയലന്‍സ് മാര്‍ക്സിസത്തില്‍ തന്നെ വേരുള്ളതാണെന്ന് തന്റെ സുപ്രസിദ്ധമായ Main Currents of Marxism എന്ന പുസ്തകത്രയത്തില്‍ സ്ഥാപിക്കുന്നുണ്ട്. അതായത് മാര്‍ക്സിസത്തെ ലെനിനിസ്റ്റ്/സ്റ്റാലിനിസ്റ്റ് പ്രയോഗികക്രമങ്ങള് തട്ടിയെടുത്തതല്ല, മറിച്ച് മാര്‍ക്സിസത്തിന്റെ പ്രായോഗികഫലങ്ങള്‍ അത്തരത്തിലാവാനേ പറ്റൂ എന്നര്‍ത്ഥം. മാര്‍ക്സിസം കൃത്യമായി നടപ്പില്‍ വരുത്തുന്നില്ല എന്നു ഇടതുപക്ഷാനുഭാവികള്‍ പലപ്പോഴും പറയുന്ന അപ്പോളജറ്റിക് ന്യായങ്ങള്‍ക്ക് ചുട്ടമറുപടിയാണ് ആ നിരീക്ഷണം. സ്വന്തം വിശ്വാസങ്ങലില് യാതൊരു സംശയവുമില്ലാതെയിരിക്കുന്നതിന്നെപ്പറ്റി അദ്ദേഹം ചിന്തകരെ താക്കിത് ചെയ്യുന്നുന്ട്ട്. അത് സിപിഎമ്മിനെ അന്ധമായി അനുകൂലിക്കുന്ന കേരളത്തിലെ ബുജികള്‍ക്കും ബാധകമാണ്.)t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33313337422158177032009-11-13T10:27:04.660+05:302009-11-13T10:27:04.660+05:30ശരി അനില്‍, അനിലിനെ ഞാന്‍ വാസ്തവത്തില്‍ ഉള്ളുകൊണ്ട...ശരി അനില്‍, അനിലിനെ ഞാന്‍ വാസ്തവത്തില്‍ ഉള്ളുകൊണ്ട് സ്നേഹിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അനില്‍ സ്വീകരിക്കാറുള്ള കുലീനമായ ആ ശൈലിയാണ് അതിന് കാരണം. എന്നെ ഇടത് അനുകൂലികള്‍ ബ്ലോഗില്‍ നിന്ദ്യമായി പരിഹസിച്ചിട്ടുണ്ട്. അതാണ് ഞാന്‍ അല്പം തീവ്രത കൂട്ടാന്‍ കാരണം. അതിനാലാണ് ബ്ലോഗ് എഴുതാന്‍ മാത്രമായി ഞാന്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയതും. അനില്‍ എന്ത് പറഞ്ഞാലും ആളുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്നത് വസ്തുതയാണ്. മാര്‍ക്സിസ്റ്റക്രമം എവിടെയെങ്കിലുമായി ഇല്ലാത്ത ഒരു ദിവസവും കേരളത്തില്‍ പുലരുന്നില്ല. കല്ല്യാശ്ശേരിയില്‍ മാതൃഭൂമി ലേഖകന്റെ വീട്ടിന് കല്ലെറിഞ്ഞ വാര്‍ത്ത ഇപ്പോള്‍ ഞാന്‍ ഫോണിലൂടെ കേട്ടതേയുള്ളൂ. അനില്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ എന്റെ പോസ്റ്റുകള്‍ നിമിത്തമായത് നല്ലത് തന്നെ. എന്നാല്‍ രക്ഷയില്ല അനില്‍, സ്റ്റാലിനിസം കേരളത്തില്‍ തോല്പ്പിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോള്‍ ബംഗാളും കൂട്ടിനുണ്ടല്ലൊ.

നന്ദി :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58349024770281808842009-11-13T09:58:42.108+05:302009-11-13T09:58:42.108+05:30സുകുമാരന്‍ മാഷെ,
അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാ...സുകുമാരന്‍ മാഷെ,
അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും , കൊച്ചനിയന് കൊലക്കേസ്,സൈതാലി വധക്കേസ് എല്ലാം ഞാന്‍ പഠിച്ചിരുന്ന കാലത്ത് കെ.എസ്.യുക്കാര്‍ പ്രതികളായ കേസുകളാണ്, ഇനിയും നിരവധി കാണും.അക്കമിട്ട് നിരത്തിയാല്‍ ഇനിയും അനുഭവങ്ങള്‍ കിട്ടാം, ബ്ലോഗില്‍ ഏതു സപ്പോര്‍ട്ടേഴ്സാണ് കൂടുതലെന്നു വച്ചാല്‍ അതിനനുസരിച്ച് ഇനിയും കഥകള്‍ വരാം.

പക്ഷെ ഈ കണക്കെടുപ്പില്‍ വലിയ പ്രയോജനം എന്തെങ്കിലും കാണുന്നുണ്ടോ താങ്കള്‍?അഹിംസാ വാദികളായ കോണ്ഗ്രസ്സുകാര് നടത്തുന്ന കൊലകള്‍ക്കും അക്രമത്തിനും ആര്‍ക്കും പരാതിയില്ല.
ചെയ്യുന്നത് ഇടതു പക്ഷത്തുള്ളവരായാല് സ്റ്റാലിനും മറ്റും പൊങ്ങി വരും. ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടാന്‍ വേണ്ടി ഞാന്‍ ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേ ഉള്ളൂ.

കയറ്റു കൂലി നോട്ടക്കൂലി തുടങ്ങിയ കാര്യങ്ങലില്‍ പാര്‍ട്ടി നിലപാടുകള്‍ മാറ്റിവരികയാണല്ലോ. സി.ഐ.ടി.യുക്കാര്‍ മാത്രമേ ഈ സംഗതികള്‍ വാങ്ങുന്നുള്ളൂ എന്നാണോ മാഷ് കരുതുന്നത്. ചുമട്ട് തൊഴിലാളി എന്നാല്‍ സി.ഐ.ടി.യു എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു.ഐ.എന്‍.ടി.യു സിക്കാരും , ബി.എം .എസുകാരും എല്ലാം ചുമട്ട് തൊഴിലാളികള്‍ തന്നെ.

മാര്‍ക്സിസ്റ്റ് കാരെക്കൊണ്ട് പൊറുതി മുട്ടിയ കേരളനാട്ടില്‍ പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടുകളുടെ കണക്ക് ആവര്ത്തിക്കണ്ടല്ലോ.ജയവും തോല്‍വിയുമെല്ലാം തിരഞ്ഞെടുപ്പില്‍ സര്‍വ്വ സാധാരണമാണ്. ഇതുവരെ രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ ഗൌരവമായി കാണുകയോ, അതില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ , ബ്ലോഗില്‍ എത്തിപ്പെട്ടതിനാല്‍ മാത്രം രാഷ്ട്രീയ വിശക്കലനത്തിനിറങ്ങിയ ചെറുതല്ലാത്ത ഒരു ശതമാനം ആളുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങിനെ ഉള്ളവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് തോല്‍വി എന്തോ ഭീകര സംഭവമായി തോന്നാം.

ഞാന്‍ ചര്‍ച്ച നിര്‍ത്തുന്നു മാഷെ.
നിത്യജീവിതത്തിലെ ജോലി, സംഘടനാ പ്രവര്‍ത്തനം എന്നീ ടെന്ഷനുകളില് നിന്നും ഒരു റിലാക്സേഷന് എന്ന നിലയിലാണ് ബ്ലൊഗിലെത്തിയത്, അവിടേയും രാഷ്ടീയം അലക്കി ടെന്‍ഷന്‍ കൂട്ടാന്‍ വയ്യ.

താങ്കളോട് എനിക്ക് ഒരു കാര്യത്തില്‍ നന്ദി ഉണ്ട്, രാഷ്ടീയത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങാനുള്ള ഒരു മൂഡിലായിരുന്നു ബ്ലോഗിലെത്തിയത്. താങ്കളുടെ പോസ്റ്റുകളാണ് എന്നെ തിരികെ രാഷ്ട്രീയ ചര്‍ച്ചകളിലെത്തിച്ചത്.

നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-30466576092032878782009-11-13T09:04:37.493+05:302009-11-13T09:04:37.493+05:30"കേരളത്തിലെഏതെല്ലാം കോളേജിലാണ് ഇപ്രകാരം കെ.എസ..."കേരളത്തിലെഏതെല്ലാം കോളേജിലാണ് ഇപ്രകാരം കെ.എസ്.യുക്കാരെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി നോമിനേഷന് തടഞ്ഞതെന്ന ലിസ്റ്റ് കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു" എന്ന അനിലിന്റെ അപേക്ഷയ്ക്ക് മാണിക്കന്റെ മറുപടി നോക്കൂ. മാണിക്കന് ഏത് നാട്ടുകാരന് ആണെന്ന് എനിക്കറിയില്ല. എന്റെ മക്കള്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ പടിക്കുമ്പോഴത്തെ അനുഭവം ആയിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ഇങ്ങനെ ആയിരക്കണക്കിന് അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും.

എന്റെ മകള്‍ ചങ്ങനേശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് റിസൈന്‍ ചെയ്ത് ബാംഗ്ലൂരില്‍ ജോലിക്കായി വന്നു. അവിടെ വാടക വീട്ടില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ വണ്ടിയുമായി ചെന്നു. ഡ്രൈവറും സഹായിയും ഞാനും കൂടി വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന വണ്ടിയില്‍ സാധനങ്ങള്‍ എല്ലാം കയറ്റിക്കഴിഞ്ഞപ്പോള്‍ വരുന്നു അഞ്ച് പത്ത് ചുകന്ന തലേക്കെട്ടുകാര്‍. അവര്‍ കാത്തിരിക്കുകയായിരുന്നു കയറ്റിക്കഴിയാന്‍. ഇപ്പണി ചെയ്യാന്‍ ഇവിടെ ഞങ്ങളുണ്ട്,ഇറക്ക് എല്ലാം. നേതാവിന്റെ ആജ്ഞ. ആയിരത്തിയഞ്ഞൂറ് രൂപ എണ്ണിക്കൊടുത്ത് സാധനങ്ങള്‍ ഇറക്കിവെക്കുക എന്ന പണിയില്‍ നിന്ന് ഞാന്‍ കഴിച്ചിലാക്കി. ആ പണം അവര്‍ വാങ്ങിയതിന് എന്ത് പേരു? എന്ത് ധാര്‍മ്മികത?

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാര്‍ക്സിസ്റ്റുകാരില്‍ നിന്ന് ഉപദ്രവം ഏറ്റുവാങ്ങാത്തവര്‍ നാട്ടില്‍ ചുരുങ്ങും.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസംഘടനകളുടെ ഏത് ഓപ്പറേഷനും നടത്തുന്നത് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട മെംബര്‍മാര്‍ ആയിരിക്കും. അതാണ് മാണിക്കന് പറഞ്ഞതിലെ ഒരു കാര്യം. പ്രീ-ഡിഗ്രി ബോര്‍ഡ് സമരകാലത്ത് ബാലവാടികള്‍ പോലും പൂട്ടിക്കാന്‍ വന്നത് സി.ഐ.ടി.യു.ക്കാരായിരുന്നു. സമരം നടത്തുന്നത് ഡിഫി ലേബലിലും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ശക്തി ക്ഷയിച്ചാല്‍ ഇത്തരം കഥകളുമായി നിരവധി പേര് മുന്നോട്ട് വരും. കേരളം കാത്തിരിക്കുന്നു!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-13868697087659206522009-11-13T06:09:58.511+05:302009-11-13T06:09:58.511+05:30സുനില്‍ കൃഷ്ണന് പറയുന്നു: "കേരളത്തിലെ കലാലയങ...സുനില്‍ കൃഷ്ണന് പറയുന്നു: "കേരളത്തിലെ കലാലയങ്ങളിൽ ഒരൊറ്റ കുട്ടി പോലും എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ ഉണ്ടായിട്ടില്ല.അതൊരു സത്യമാണു."

ഞാന്‍ ഇന്നു വായിച്ച ഏറ്റവും വലിയ തമാശ എന്നെഴുതണമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നെ ആലോചിച്ചുനോക്കിയപ്പോള്‍ സത്യമുണ്ടല്ലോ എന്നു തോന്നി. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് (ഒരു പാവം കാലാളി സഖാവായിരുന്നു ഞാനും; പോസ്റ്ററൊട്ടിക്കുക, പിന്നെ എസ് എഫ് ഐയുടെ "നല്ല കുട്ടി" മുഖം വിദ്യാര്ത്ഥിവോട്ടര്മാര്ക്കു സ്വന്തം ഉദാഹരണത്താല്‍ കാട്ടിക്കൊടുക്കുക എന്നതൊക്കെ പാവം കാലാളികളുടെ ചുമതലകള്‍) "മറ്റവന്മാരെ" അടിക്കണമെങ്കിലോ വെട്ടണമെങ്കിലോ ഒരിക്കലും കോളജിലെ സഖാക്കള്‍ അതു ചെയ്യാറില്ല. ലോക്കല്‍ സി ഐ ടി യു സഖാക്കളാണ് ഈവക കലാപരിപാടികള്‍ക്കു നേതൃത്വം കൊടുക്കാറ്. എ സമ്പത്ത് കേരളാ യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനായിരിക്കുന്ന കാലഘട്ടമാണ് ഞാന്‍ പറയുന്നത്. സമ്പത്തിന്റെ അച്ഛന് സ. അനിരുദ്ധന് സി ഐ ടി യുവിന്റെ കൊടിമൂത്ത നേതാവായിരുന്നതുകൊണ്ട് തല്ലാന്‍ എവിടെ ആളെത്തണം എന്നുമാത്രമേ പറയേണ്ടി വരാറുള്ളൂ; തല്ലു നടന്നിരിക്കും. [ഈ കാലഘട്ടത്തിലാണ് കഴക്കൂട്ടം എഞ്ചി. കോളേജിലെ "സംഗമം" സംഭവം നടക്കുന്നത് - ഇന്റര്‍ കൊളീജിയേറ്റ് കലാമത്സരത്തിന്റെ രാത്രിയില്‍ എതിര്‍കക്ഷിയിലുള്ളവരെ എസ് എഫ് ഐ, സി ഐ ടി യു സംഘം കുത്തി മലര്‍ത്തിയത്. അക്രമികള്‍ വടിവാള്‍, കഠാര എന്നിവയായിരിക്കാം ഉപയോഗിച്ചത് അതുകൊണ്ട് സുനില്‍ പറഞ്ഞത് ("എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ") തെറ്റാണ് എന്നുറപ്പിക്കാന്‍ ഇപ്പോഴും പ്രയാസം.]

ഇന്ന് അമേരിക്കയില്‍ ഉള്ള രണ്ടു പേരും, ഇന്ന് ഇസ്രയേലില്‍ താമസിക്കുന്ന (ഒരു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ അനന്തരവനാണ്) വേറൊരു സഖാവുമാണ് ഞങ്ങളുടെ കോളജില്‍ എസ് എഫ് ഐക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ വടിവാളുമായി ഭീഷണിപ്പെടുത്താന്‍ പോകാറ്. സത്യം പറയണമല്ലോ, അവരാരും വെട്ടാറില്ല. പയ്യനെ വീട്ടില്‍ നിന്നു വിളിച്ചിറക്കും; പതുക്കെ വാള് കാണിച്ചിട്ടു പറയും "നീ പത്രിക കൊടുത്താല്‍, മോനേ, മുട്ടിനു താഴെ കാലു കാണൂല്ലാ ട്ടോ" എന്ന്. മൊത്തം അഹിംസ.

യൂണിവേഴ്സിറ്റി കോളേജില്‍ എന്താവാം എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ അക്കാലത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാറ് എന്നാലോചിട്ടുണ്ടോ? സംസ്കൃത കോളേജിലോ? വെട്ടും കുത്തുമൊന്നുമില്ലാത്ത ബുദ്ധവിഹാരങ്ങളല്ലായിരുന്നോ തലസ്ഥാനത്തെ കോളേജുകളൊക്കെ.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-18155329472806073342009-11-13T01:56:24.032+05:302009-11-13T01:56:24.032+05:30ഭാരത ചരിത്രം എഴുതുന്ന ആരും സ്വാതന്ത്ര്യത്തിനു മുൻപ...ഭാരത ചരിത്രം എഴുതുന്ന ആരും സ്വാതന്ത്ര്യത്തിനു മുൻപേ, അല്ലെങ്കിൽ ശേഷം എന്നു മാത്രമല്ല ഇനി എഴുതുക.1991 നു മുൻപും പിൻപും എന്നും കൂടി എഴുതി ചേർക്കും.ആഗോളവൽക്കരണത്തിന്റെ ചെളിവെള്ളം വന്നു തുടങ്ങിയത് അന്നു മുതലാണു.പണക്കാരൻ കൂടുതൽ പണക്കാരനാവുകയും ഇൻഡ്യൻ ഗ്രാമങ്ങൾ കൂടുതൽ പട്ടിണിയിലേക്ക് പോവുകയും ചെയ്തത് അന്നു മുതലാണ്."migrant workers"എന്നൊരു വിഭാഗം ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ഉണ്ടായത് ഇക്കാലത്താണ്.ഈ സമൂഹത്തിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരിലും ചിലപ്പോൾ അതിന്റെ സ്വാധീനം ഉണ്ടായ്യേക്കാം.അവരും മനുഷ്യരാണ്.ആ ചെളിവെള്ളം അവരിലും തെറിച്ചിട്ടുണ്ടെങ്കിൽ അതു കഴുകി കളയാനും സ്വയം വിമർശനം നടത്താനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിവുണ്ട്.അവരതു ചെയ്യുക തന്നെ ചെയ്യും.

ഇതൊന്നും ചെയ്യാതെ, പതിറ്റാണ്ടുകളായി ഒരു സംഘടനാ തിരഞ്ഞെടുപ്പു പോലും നടത്താൻ ആവാത്ത കോൺഗ്രസ് അനുഭാവികളാണു ഇവിടെ “ജനാധിപത്യം” പ്രസംഗിക്കുന്നത്.ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടി നേതൃത്വത്തോട് കൃത്യമായി സമ്മേളനങ്ങൾ വിളിക്കുകയും സംഘടനാ തിരഞ്ഞെടുപ്പു നടത്താനും പറയുകയാണ്.മാതൃഭൂമിയിൽ “വക്രബുദ്ധി’ എഴുതുന്ന ഹരികുമാറിന്റെ ഭാഷ കടമെടുത്താൽ “ഹൈക്കമാന്റ്,ഹൈക്കമാന്റ് എന്ന് കേട്ടിട്ടേയുള്ളു..എന്താ സാധനം എന്നറിയില്ല.ഇരുട്ടിൽ ഇരിക്കുന്ന എന്തോ രൂപമാണെന്ന് മാത്രം അറിയാം”

അങ്ങനെ ഉള്ള ഹൈക്കമാന്റിന്റെ നിയമന ഉത്തരവിൻ പ്രകാരം ജോലി ലഭിക്കുന്നവർ അല്ലേ കോൺഗ്രസ് നേതാക്കൾ?എന്നിട്ടാണു സി.പി.എം ജനാധിപത്യത്തിനു എതിരാണെന്ന് പറഞ്ഞ് നടക്കുന്നത്...! തിരഞ്ഞെടുത്ത സർക്കാരിനെ അമേരിക്കൻ പണം കൈപറ്റി ജനാധിപത്യ വിരുദ്ധമായ മാർഗങ്ങളിലൂടെ പിരിച്ചു വിട്ട അതേ ആൾക്കാർ..

അവർ എല്ലാ കാലവും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67452206125762227822009-11-13T01:44:03.446+05:302009-11-13T01:44:03.446+05:30@ മണികണ്ഠൻ,
ആദ്യം തന്നെ പറയട്ടെ, മണി എത്ര കഠിനമായ...@ മണികണ്ഠൻ,

ആദ്യം തന്നെ പറയട്ടെ, മണി എത്ര കഠിനമായി എന്നെ വിമർശിച്ചാലും എനിക്കു മണിയോടുള്ള സ്നേഹത്തിനു ഒരു കുറവും സംഭവിക്കില്ല എന്ന്.വഞ്ചന എന്നത് മാത്രമെ ഞാൻ ഇഷ്ടപ്പെടാത്തതായി ഉള്ളൂ.

ഇനി മണി ആദ്യം എഴുതിയ കമന്റ് ഒന്നു വായിച്ചു നോക്കൂ.ആ കമന്റും മണി തന്നെ എഴുതിയ ഇപ്പോളത്തെ കമന്റും തമ്മിൽ ഒരു വ്യത്യാസം കാണുന്നില്ലേ?

ഒന്നു രണ്ടു കാര്യങ്ങൾ വീണ്ടും പറയട്ടെ

കേരളത്തിലെ കലാലയങ്ങളിൽ ഒരൊറ്റ കുട്ടി പോലും എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ ഉണ്ടായിട്ടില്ല.അതൊരു സത്യമാണു.സത്യത്തിന്റെ മുഖം പലപ്പോളും വികൃതമായിരിക്കും.നമ്മൾ വിചാരിക്കുന്ന ഒന്നാവില്ല.അതേ സമയം ഒട്ടനവധി എസ്.എഫ്.ഐക്കാർ കേരളത്തിലെ കലാലയങ്ങളിൽ കുത്തേറ്റു മരിച്ചിട്ടുണ്ട്.

ഈ പോസ്റ്റിലെയും ഇവിടുത്തെ പലരുടെയും കമന്റുകളിലെയും പൊതു സ്വഭാവം എന്താണ്..തെറ്റ് എന്താണു? ഇടതു പക്ഷം ചെയ്യുന്നതെന്തോ അത് തെറ്റ്..മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആരാണു തെറ്റു ചെയ്യുന്നത് , ഇടതു പക്ഷം മാത്രം.ആരാണു അധികാര പ്രമത്തത കാണിക്കുന്നത്? ഇടതു പക്ഷം..ആരാണു സ്റ്റാലിനിസ്റ്റ് കൊലപാതകം നടത്തുന്നത്? ഇടതു പക്ഷം..!ആരാണു ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവർ ? ഇടതു പക്ഷം....!എന്നാൽ എന്താണു സത്യം? ഇപ്പോൾ കെ.എസ്.യുക്കാരുടെ കാര്യം പറഞ്ഞപ്പോൾ വികൃതമായ സത്യത്തിന്റെ മുഖം കണ്ടതു പോലെയാണു മറ്റു പലതും.അതിനുള്ള ഉദാഹരണങ്ങളാണു ഓരോ കമന്റുകളിലായി മുകളിൽ പറഞ്ഞിട്ടുള്ളത്.അതിനൊന്നും ഇവിടെ ആരും മറുപടിയും പരഞ്ഞു കേട്ടില്ല.

പിന്നെ കേരളത്തിനു വെളിയിലെ കാര്യം.കേരളം സാക്ഷരതയിലും, പൊതു രാഷ്ട്രീയ അവബ്ബോധത്തിലും ഒക്കെ മുന്നിൽ നിൽക്കുന്നതിൽ ഇടതു പക്ഷം വഹിച്ച പങ്കിനെ മണിയെപ്പോലുള്ളവർ കാണുന്നുണ്ടോ? അതാണു ഞാനൊരു കമന്റിൽ ചോദിച്ചത് കഴിഞ്ഞൻ 60 വർഷത്തിൽ കോൺഗ്രസ് കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ എന്താണെന്ന്? മറുപടി മൌനം മാത്രം!

ഇതൊക്കെയാണു സത്യങ്ങൾ..ഇതു തെളിവുകൾ സഹിതം പറയുമ്പോൾ അവിടെയും ഇവിടെയും കാണുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി പറയുന്നതിൽ കാര്യമില്ല.ജന്മിത്വത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റേയും ഇരുണ്ട കാലത്ത് മരക്കപ്പെടാൻ അവകാശമില്ലാതിരുന്ന തൊഴിലാളി സ്ത്രീയുടെ മാറിൽ നോക്കി കൊതിയൂറിയിരുന്ന ജന്മ്റ്റ് ഭൂപ്രഭുക്കന്മാരുടെ മുഖത്തു നോക്കി “ഞങ്ങളും മനുഷ്യരാണു” എന്ന പറയാനും അവരുടെ മുന്നിൽ നട്ടെല്ലു നിവർത്തി ജീവിക്കാനും പഠിപ്പിച്ചത് ഇവിടുത്തെ കമ്മ്യ്യൂണിസ്റ്റുകാരനാണ്.കേരളത്തിലെ ഓരോ സാമൂഹിക മാറ്റത്തിനു പിന്നിലും കമ്മ്യൂണിസ്റ്റുകാരന്റെ വിയർപ്പും ചോരയും മാത്രമേ വീണിട്ടുള്ളൂ.കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറഞ്ഞാൽ ജോലി കിട്ടാത്ത കാലം ഉണ്ടായിരുന്നു.സാമൂഹിക പരിഷ്കരണത്തിനു പോയ കമ്മ്യൂണിസ്റ്റുകാരനെ സമുദായം ഭൃഷ്ട് കൽപ്പിച്ച് പുറത്താക്കിയിട്ടുണ്ട് ഇന്നാട്ടിൽ.അതിനെ ഒക്കെ അതി ജീവിച്ചത് ഈ പ്രസ്ഥാനമാണ്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28571822879935631362009-11-13T01:10:00.689+05:302009-11-13T01:10:00.689+05:30സുനിലേട്ടന്,
തര്‍ക്കിക്കാനോ ജയിക്കാനോ ഞാനില്ല. എന...സുനിലേട്ടന്,

തര്‍ക്കിക്കാനോ ജയിക്കാനോ ഞാനില്ല. എനിക്കതിന് സാധിക്കുകയും ഇല്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സംഭവിച്ചിട്ടുള്ള അപചയങ്ങളില്‍ നിന്നും കമ്മ്യൂണീസ്റ്റ് പാര്‍ടിയും അതിന്റെ പോഷക സംഘടനകളും മുക്തമല്ല എന്ന് മാത്രം. എസ് എഫ് ഐ എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. എസ് എഫ് ഐ ക്കാരാലും വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതു തന്നെ. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കല്ലേറിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പമ്പയാറ്റില്‍ ചാടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതും, കൂത്തുപറമ്പില്‍ അഞ്ചുയുവാക്കള്‍ വെടിയേറ്റു മരിച്ചതും എന്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ മറക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ആണ്.

ഞാന്‍ 1991-ല്‍ മഹാരാജാസില്‍ ചേരുമ്പോള്‍ ആദ്യം ഞങ്ങളെ പരിചപ്പെടുത്തിയ നേതാവ് ശ്രീ സൈമണ്‍ ബ്രിട്ടോയാണ്. അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്ന പല നേതാക്കളേയും ഇന്നും ജ്യേഷ്ഠ സഹോദരനെ ഓര്‍ക്കുന്നതു പോലെ തന്നെ ഓര്മ്മിക്കപ്പെടുന്നവരുണ്ട്. പിന്നീട് കളമശ്ശേരി പോളിയില്‍ ചേര്‍ന്നപ്പോഴും അതു പോലെ വിദ്യാര്‍ത്ഥികളെ സ്നേഹിച്ച പല നേതാക്കളും ഈ പ്രസ്ഥാനത്തില്‍ ഉണ്ട്. അതുപോലെ തന്നെ ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചതിന് ഇതേ സംഘടനയിലെ തന്നെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒരു അധ്യാപകനെ ഡിപ്പാര്‍ട്ട്മെന്റില്‍ കടന്ന് തല്ലിയതിനും ഞാന്‍ ഉള്‍പ്പടെ പലരും സാക്ഷിയാണ്. ഇതെ കുറിച്ചന്വേഷിക്കാന്‍ വന്ന പോലീസിനോടോ, പ്രന്‍സിപ്പാല്‍ നിയമിച്ച അന്വേഷന കമ്മിഷനേടോ സംഭവം വിവരിക്കാന്‍ ആ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന അധ്യാപകരോ വിദ്യാര്‍ത്ഥികളോ തയ്യാറായില്ല എന്നത് ഈ സംഘടനയെ എത്രമാത്രം ഭയക്കുന്നു എന്നതിന് തെളിവാണ്. ഞങ്ങളുടെ ക്ലാസില്‍ നിന്നും ഇലക്ഷനില്‍ എസ് എഫ് ഐ പാനലില്‍ മത്സരിച്ച ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ക്ലാസുകളും ലാബും ബഹിഷ്കരിച്ച് പ്രചാരണത്തിനിറങ്ങണം എന്ന് പാര്‍ടി ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ബഹിഷ്കരിക്കുന്ന ലാബുകള്‍ വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിലെ സഖാക്കളായ സഹപാഠികള്‍ ചെയ്യുന്നതറിഞ്ഞ് ലാബ് ബഷ്കരണത്തെ എതിര്‍ത്തതിന് ഞങ്ങള്‍ കേട്ട വാക്കുകള്‍ ഇവിടെ എഴുതുന്നില്ല. ഇത്തരം പല അനുഭവങ്ങളും പറയാന്‍ സാധിക്കും.

അമ്മയുടെ മുന്പില് വെച്ച് മകനെ കൊന്നതുപോലെ ഭീകരമാണ് പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടി കൊലപ്പെത്തിയതും. അതും അപലപിക്കപ്പെടേണ്ടതല്ലെ?

കേരളത്തിനു പുറത്ത് ഉള്ള സ്ഥിതി ഇതിലും മോശമാണെന്നത് കേരളത്തിലെ ദുരവസ്ഥയെ ന്യായീകരിക്കാന്‍ പര്യാപ്തമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, സാക്ഷരതയുടെ കാര്യത്തിലും, പൊതു രാഷ്ട്രീയ സാമൂഹിക അവബോധത്തിന്റെ കാര്യത്തിലും എല്ലാം നാം (കേരളീയര്‍) മറ്റുള്ളവരെക്കാളും വളരെ മുന്‍പിലാണ്. കാസറകോട് മുതല്‍ തിരുവനന്തപുരം വരെ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം ജോലിയുടെ ഭാഗമായി നടത്തിയ യാത്രകള്‍ കേരളത്തിലെ പല സ്ഥലങ്ങളിലേയും സ്ഥിതിഗതികള്‍ ഇവിടെ എറണകുളത്തേതില് നിന്നും വ്യത്യസ്തമല്ല എന്ന് മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ഗ്രാഹ്യം ഇല്ല.

പഠനകാലത്ത് എന്റെ പല സുഹൃത്തുകളും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു. അവരില്‍ പലരും എന്നെ എതിര്‍ത്തതും പിണങ്ങി അകന്നതും സംഘടനയിലെ ഇത്തരം പ്രവണതകളെ പരസ്യമായി എതിര്‍ത്തതിന്റെ പേരിലാണ്. ഇവിടേയും അങ്ങനെ സംഭവിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അതുകൊണ്ട് ഇനി ഈ ചര്‍ച്ചയില്‍ ഞാനില്ല. എനിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും സ്ഥായിയായ വിരോധമോ, പ്രതിപത്തിയോ ഇല്ല എന്നുകൂടി പറയട്ടെ. ആശംസകള്‍.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3085165206586515562009-11-12T20:51:10.000+05:302009-11-12T20:51:10.000+05:30കെ.പി.എസ്, ഓടിയാണ്:
അനില്‍@ബ്ലോഗ്/ അഭിലാഷ് അറ്റെ...കെ.പി.എസ്, ഓടിയാണ്:

അനില്‍@ബ്ലോഗ്/ അഭിലാഷ് അറ്റെലില്,

പറഞ്ഞാല്‍ എവിടെയും എത്തില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ ഒഴിയുന്നു :)

വിജിപിണറായിയോട്,
മുകളില്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

വിഷയമല്ലെന്നറിയാം എന്നാല്‍ പക്ഷെ ഒന്ന് കണ്ടില്ലെന്ന് വെക്കാന്‍ ആവുന്നില്ല
>>തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നാലുകൊല്ലം ചെലവഴിച്ചവനാണ് ഞാനും<<
>>101%<<

നന്നായി , വളരെ വളരെ നന്നായി :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1906488303901095702009-11-12T15:37:22.980+05:302009-11-12T15:37:22.980+05:30കാളിദാസന്റെ ഇപ്പോഴത്തെ കമന്റില്‍ തര്ക്കത്തിനൊന്നു...കാളിദാസന്റെ ഇപ്പോഴത്തെ കമന്റില്‍ തര്‍ക്കത്തിനൊന്നും സ്കോപ്പില്ല. എന്നാല്‍ അവിടെയും സോഷ്യലിസം കടന്നു വരുന്നത്കൊണ്ട് ചിലത് പറയാതിരിക്കാനും വയ്യ. സോഷ്യലിസം ഒരു സിദ്ധാന്തം എന്ന നിലയില്‍ പരക്കെ അംഗീകാരം നേടുകയും എന്നാല്‍ പ്രയോഗത്തില്‍ അതിന്റെ തടസ്സങ്ങള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കോണ്‍ഗ്രസ്സ് ആവഡിയില്‍ വെച്ച് സോഷ്യലിസം അതിന്റെ സാമ്പത്തിക നയമായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും സ്റ്റാലിന് സോവിയറ്റ് യൂനിയനില്‍ കുലാക്കുകള്‍ എന്നറിയപ്പെട്ട ഭൂവുടമകളെ ഉന്മൂലനം ചെയ്തും മറ്റും സോഷ്യലിസം നടപ്പാക്കിയതിന്റെ കഥകള്‍ പുറത്ത് വന്നിരുന്നു. സ്റ്റാലിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന ക്രൂഷ്ചേവിന്റെ റിപ്പോര്‍ട്ട് കമ്മ്യൂണിസത്തെ കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഭീതി പടര്‍ത്തിയിരുന്നു.

ശക്തമായ പൊതുമേഖലയും,സ്വകാര്യമേഖലയും മത്സരിച്ചുകൊണ്ട് രാജ്യപുരോഗതി ഉറപ്പാക്കുന്ന മിശ്രസാമ്പത്തിക നയമാണ് നെഹ്റു സ്വീകരിച്ചത്. അത് ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. പിന്നീട് ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക നയങ്ങളും നെഹ്റുവിയന്‍ നയങ്ങള്‍ക്ക് അനുസൃതം തന്നെയായിരുന്നു. അവര്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം കൂട്ടിച്ചേര്‍ത്തത് അക്കാലത്തെ ഒരു രാഷ്ട്രീയ സ്റ്റണ്ട് ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. കാരണം സോഷ്യലിസം ഒരിക്കലും പ്രായോഗികമല്ല.

നരസിംഹറാവുവിന്റെ കാലം ആകുമ്പോഴേക്കും ഉദാരവല്ക്കരണവും,ആഗോളീകരണവും സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു ആഗോള സാഹചര്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇന്ന് നെഹ്റുവിയന്‍ നയങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. പൊതുമേഖല തന്നെ വേണോ എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെറ്റോ ശരിയോ എന്നതല്ല കാലത്തിന്റെ അനിവാര്യതകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75856873858790142702009-11-12T15:27:14.663+05:302009-11-12T15:27:14.663+05:30നേരത്തെ രണ്ട് കമന്റുകള്‍ക്ക് ‘ജനാധിപത്യവാദികളുടെ സ...നേരത്തെ രണ്ട് കമന്റുകള്‍ക്ക് ‘ജനാധിപത്യവാദികളുടെ സ്വയംപ്രഖ്യാപിത ഓര്‍ഗനൈസിങ് ചീഫി’ന്റെ കൈകളില്‍ സംഭവിച്ച ദുര്യോഗം ഓര്‍മയില്‍ വെച്ചുകൊണ്ടു തന്നെ വീണ്ടും എഴുതട്ടെ: (സുകുമാരേട്ടാ... താങ്കള്‍ ഇതും വെട്ടിയാലും വായിക്കേണ്ടവര് വായിച്ചിരിക്കും!)

തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിനെപ്പറ്റി ‘തറവാടി’യുടെ പരാമര്‍ശമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചത്. താങ്കള്‍ പറഞ്ഞ അതേ തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നാലുകൊല്ലം ചെലവഴിച്ചവനാണ് ഞാനും. അവിടെ എസ് എഫ് ഐയുടെ പേരും പറഞ്ഞ് വിലസിയിരുന്ന പലരുടെയും യഥാര്‍ഥ രാഷ്ട്രീയം അന്വേഷിച്ചാല്‍ മറുപടി പറഞ്ഞ് തളരുന്നത് താങ്കളും കൂടെയുള്ളവരുമാകും. എസ് എഫ് ഐ കാമ്പസ്സില്‍ എന്ത് പ്രകടനമോ സമരമോ നടത്തിയാലും അതില്‍ ഏറ്റവും ‘ആക്റ്റീവ് മെംബറെ’ പോലെ പങ്കാളികളാകാറുള്ള കുറച്ച് സഹപാഠികളുണ്ടായിരുന്നു എനിക്ക്. പുറമേ എസ് എഫ് ഐ-ക്കാരായി ‘അഭിനയി’ച്ചിരുന്ന അവരില്‍ പലരും ഉള്ളില്‍ 101% കോണ്‍ഗ്രസ്സുകാരായിരുന്നു എന്നു മാത്രം. സോണിയാ ഗാന്ധി - മന്മോഹന് - ആന്റണി ത്രയത്തെ ആരാധിക്കുന്ന, എന്റെ ചിലസുഹൃത്തുക്കളെ പോലെയുള്ള, പാര്‍ട്ടിയോടോ പാര്‍ട്ടി പിന്തുടരുന്ന ആശയങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ‘അഭിനയപ്രതിഭ’കള്‍ കലാലയങ്ങളില്‍ എസ് എഫ് ഐ-ക്ക് കാണുന്ന ശക്തി പാര്‍ട്ടിയുടെ ശക്തിയാകാതെ പോകുന്നതിനു പ്രധാന കാരണമാണ്.

ഇത്തരം ‘വ്യാജന്മാര്’ തന്നെ സംഘടനയുടെ ലേബലില്‍ അക്രമങ്ങള്‍ നടത്തിയ സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയുമാണ്. അതുകൊണ്ട് എസ് എഫ് ഐ-യുടെ ലേബല്‍ വഹിക്കുന്നവര്‍ നടത്തുന്ന അക്രമങ്ങളൊക്കെ പാര്‍ട്ടി നയത്തിന്റെ പേരില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.com