Links

ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും


ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. 

ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ. 

ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും? പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക? 

എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.

280 comments:

1 – 200 of 280   Newer›   Newest»
Rubaz Casteless said...

Thayyaaraavaatha paksham jamaa athe islaamikkaare muzhuvan mannenna ozhichu kathikkaanulla chumathala rss-kaarkk nalkiyaalo, enthu parayunnu......sukumaran maashinte agenda koodi velippeduthu :)

K.P.Sukumaran said...

@ Rubaz Casteless , RSS കാര്‍ ഇന്ത്യയെ ഹൈന്ദവവല്‍ക്കരിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. അത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് മാത്രം ഭരണക്കുത്തകയുള്ള തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനും ദൌത്യം ഏറ്റെടുത്തവരാണ്. ജനാധിപത്യം നിരാകരിക്കുന്ന ഈ ശക്തികള്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. എന്നാല്‍ അവര്‍ക്ക് ഭരണം കിട്ടിയാല്‍ ജനാധിപത്യവാദികള്‍ക്ക് അവിടെ ഇടം ഉണ്ടാകില്ല. ഈ ദൌര്‍ബ്ബല്യം ഉണ്ടായിട്ടും ജനാധിപത്യം തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്തെന്നാല്‍ ജനാധിപത്യത്തിന് മാത്രമേ സര്‍വ്വരെയും സമാശ്ലേഷിക്കാന്‍ കഴിയുകയുള്ളൂ. കമ്മ്യൂണിസവും ആറെസ്സിസവും ഏത് കോലത്തില്‍ ആണുള്ളത് എന്ന് അറിയാമല്ലൊ. പാ‍ര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ തയ്യാറാവുക എന്നത് ജമാ‌അത്തേ ഇസ്ലാമിയോട് എന്റെ ആജ്ഞയല്ല. വേണമെങ്കില്‍ ചെവിക്കൊണ്ടാല്‍ മതി :)

Tajudheen PT said...

ദൈവിക വ്യവസ്ഥ എന്നൊക്കെ പറയുന്നത് കുരുടന്‍ ആനയെ കണ്ടത് പോലെയാണ്. ആധുനിക ലോകത്തെ എല്ലാ പ്രശ്നങ്ങളെയും സ്പര്‍ശിക്കുന്ന നിയമങ്ങള്‍ ഒരു പുസ്തകത്തില്‍ ‍ തന്നെ കാണും എന്ന് വിശ്വസിക്കാന്‍ നല്ല ഈമാന്‍ തന്നെ വേണം. മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും ഉത്തമമായ ഭരണവ്യവസ്ഥ ജനാധിപത്യം തന്നെ. കാരണം ജനാധിപത്യം നിര്‍മിക്കുന്ന നിയമങ്ങളെ നമുക്ക് തിരുത്താം, ഭരണാധികാരികളെ ചവിട്ടി പുറത്താക്കുകയും ചെയ്യാം.

Abdulla Madiyan said...

"മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും."
---------------------------------------------------
ജമാഅത്തുകാരന്‍ ഇതു പറയാതെ പറയുന്ന കാര്യമൊന്നുമല്ല. അവര്‍ പരസ്യമായി പറയുന്ന കാര്യമാണ്. ശരീ‍അത്തിന്റെ സംസ്ഥാപനമാണ് അവരുടെ ലക്ഷ്യം.

എന്തായാലും സാറിന്റെ ഈ പോസ്റ്റ് ഒരു ആശ്വാസമാണ്. ജമാഅത്തുകാരോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നത് താങ്കള്‍ക്ക് എതിരെ കേട്ട ഒരു പ്രധാന ആരോപണമാണ്. ജമാഅത്തുകാരന്‍റെ വേദികള്‍ നമ്മെ പ്രലോഭിപ്പിക്കാതിരിക്കട്ടെ!

Krishna Das said...

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും, സ്വയം നവീകരിക്കാന്‍ തയ്യാറല്ലാത്തതും ആയ എല്ലാ നിയമങ്ങളും, എത്ര ദൈവീകം ആണെങ്കിലും , അംഗീകരിക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് സാധിക്കില്ല. അത് തിരിച്ചറിയുന്നതു കൊണ്ടു തന്നെയാണ് ജമാ അത്തെ ക്കാര്‍ തല്‍ക്കാലം ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതും, ഒരു സമ്പൂര്‍ണ്ണ ഇസ്ലാമിക ശരിയത്ത്‌ നു വേണ്ടി പ്രവര്‍ത്തിക്കുന്നതും, കാത്തിരിക്കുന്നതും. അപകടം ഇവിടെയും അല്ല, എന്നാണു എനിക്ക് തോന്നുന്നത്... സര്‍ പറയുന്ന 'ഏക ജനാധിപത്യ' പാര്‍ട്ടിയുടെ നേതാക്കള്‍ ഒളിഞ്ഞും, തെളിഞ്ഞും ഇവരുടെ (ജ . ഇ ) സഹായം സ്വീകരിക്കുന്നു, അധികാരം നിലനിര്‍ത്താന്‍! ദൂരവ്യാപകമായ അനര്‍ത്ഥങ്ങള്‍ക്ക് വഴിവെക്കാവുന്ന പ്രവര്‍ത്തിയാണ് അത്. എന്തായാലും ഈ ഒരു വിഷയം ചര്‍ച്ചക്ക് വെക്കാന്‍ തോന്നിയത് നല്ല കാര്യം. എനിക്കും താല്‍പ്പര്യം ഉണ്ട്, പ്രതികരണങ്ങളില്‍.

Ahamed Nizar C L said...

ജനാധിപത്യ വ്യവസ്ഥിതിക്ക്‌ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നാനാവിധ സംസ്കാരങ്ങളുള്ള ജനതയെ യോജിപ്പിച്ച് നിര്‍ത്തുന്നു അത്. മറുവശത്ത്‌ ഭൂരിപക്ഷം പേര്‍ അനീതിയിലും അധാര്‍മ്മികതയിലും വംശീയതയിലും അധിഷ്ടിതമായ ഭരണത്തിനാണ് വോട്ട് നല്‍കുന്നതെങ്കില്‍ അവിടെ വിവേചനങ്ങളും പീഡനങ്ങളും നടമാടും. ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൌരന്മാരായേക്കും. അതില്‍ തന്നെ മേല്‍ത്തട്ടില്‍ ചിലര്‍ക്ക മാത്രം സ്വാധീനവും സാമൂഹികോന്നതിയും ലഭ്യമാകുകയും അടിസ്ഥാന വര്‍ഗ്ഗം ഇപ്പോഴും കഷ്ടതയിലും നിന്ദ്യതയിലും കഴിച്ച് കൂട്ടേണ്ടിയും വരും. ജനസംഖ്യാനുപാതികമായി ഓരോ വംശീയ സമൂഹങ്ങള്‍ക്കും സീറ്റുകള്‍ സംവരണം ചെയ്യുന്നത്‌ എത്ര മാത്രം അനുയോജ്യവും പ്രായോഗികവുമാവുമെന്നറിയില്ല. ധാര്‍മിക മൂല്യങ്ങളിലും സമത്വ സിദ്ധാന്തങ്ങളിലുമൂന്നിയ ഒരു ജനാധിപത്യ സംവിധാനമാണ് ജമാഅത്ത്‌ വിഭാവനം ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

Sudhakaran Wadakkancheri said...

ജമാ‌അത്തെ ഇസ്ലാമി മുസ്ലീം ലീഗില്‍ നിന്ന് തികച്ചും വിഭിന്നമാണോ? മുസ്ലീം ലീഗ് ജമാ‌അത്തെയുടെ സിദ്ധാന്തങ്ങളെ പിന്തങ്ങുന്നുണ്ടോ? ഉണ്ടെങ്കില്‍ അവരെ തഴുകി നില്‍ക്കുന്ന കോണ്‍ഗ്രസിനെ പരാമര്‍ശിക്കാതെ പോകുന്നത് ശെരിയല്ല സര്‍.. പിന്നെ ജനാധിപത്യം/ മതേതരത്വം എന്ന് വെച്ചാല്‍ കൈ പിടിയിലോതുങ്ങുന്ന നേതാക്കളുടെ ആധിപത്യവും ന്വീനപക്ഷ പ്രീണനവും മാത്രമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ് സര്‍... മതവും ജാതിയുമൊക്കെ ഇതു രാഷ്ട്രീയത്തിന്റെ പിന്നംബുരങ്ങളിലും ഉണ്ടാവുമെങ്കിലും അത് പ്രത്യക്ഷമായി പ്രകടമാകുന്നതും അതിനെ മാത്രം പ്രതീക്ഷിച്ചു കൊണ്ട് നിലനില്‍ക്കുന്ന ഒരു പാര്‍ടിയാണ് കോണ്‍ഗ്രസ്‌. ജനാധിപത്യം പുറത്തും പുരപുറതുമാത്രമല്ല വേണ്ടത്, പാര്‍ട്ടിക്ക് അകത്തും വേണം.. രാജഭരണം ഇന്ത്യയില്‍ നിന്നിട്ട് കാലങ്ങളായി, എന്നാല്‍ ഗാന്ധി ഭരണം ഇപ്പോഴും അനുസ്വീതം തുടരുന്നു... എവിടെയാണ് സര്‍ ജനാധിപത്യം? ഇവിടെ ഗാന്ധി ആധിപത്യവും മതധിപത്യവും മാത്രമേ ഉള്ളൂ, അതിനെ പരിപോഷിപ്പിക്കുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്‌... ജാതിയും മതവും മത സംഘടനകളും അന്ധമായ, അസംബന്ധ ജടിലമായ ദൈവ വിശ്വാസവും അതിന്റെ പേരിലുള്ള ചൂഷണവും പ്രകടമാവുന്നത് കോണ്‍ഗ്രസ്‌ ഭരിക്കുമ്പോഴാണ്‌...

Illias Elambilakode said...

ജനാധിപത്യം http://www.jihkerala.org/jamaat/viewpoints/democracy.html

Manu Varghese said...

അവർ ജനത്യപത്യം അങ്ങികരിക്കുവാൻ സാധിക്കില്ല. ജനങ്ങൾക്കു പരമാധികാരം എന്ന സങ്കല്പം തന്നെ മത വിരുദ്ധമാണ്‌.മതത്തിന്റെ ദൈവത്തിനാണ്‌ (ദൈവത്തിന്റെ ശിങ്കടികൾക്കു) ആണ്‌ പരമാധികാരം. അവിടെ മാനുഷികമൂല്യങ്ങൾക്കു ഒരു വിലയുമില്ല.

King Fisher said...

ജനാധിപത്യം മനുഷ്യർക്കു ഭൂമിയിൽ ആപ്പ്ലിക്കബിൾ ആയ ഒരു പ്രായൊഗിക സമീപനം അല്ലെ , ജമാ അത്തെ ഇസ്ലാമി കുറച്ച് കൂടെ വിശാലം ആയി ചിന്തിക്കുന്നവരാണു , അവർ മരിച്ച് കഴിഞ്നുള്ള മനുഷ്യന്റെ പ്രായൊഗിക ജീവിതതിനു ഉതകുന്നതു കൂടെ ഉൾകൊണ്ടു മനുഷ്യനെ പരുവപ്പെടുത്തി എടുക്കാൻ 'അധികാരം' ലഭിചവർ ആണ് . അതീന്ത്രിയ ക്ഞാനികൾ . ഈ E.T പൊലൊരു വർഗം .

Tajudheen PT said...

ജമാഅത്ത് അതിന്റെ സൈദ്ധാന്തിക ശാഠ്യങ്ങള്‍ ഓരോന്നായി മാറ്റുന്നതും കാണാതിരുന്നു കൂടാ. മുസ്ലിംകള്‍ ഭൂരിപക്ഷമാവുകയും മുസ്ലിംകളില്‍ ജമാഅത്തുകാര്‍ ഭൂരിപക്ഷം ആവുകയും ചെയ്യുമ്പോള്‍ മാത്രമേ ജമാഅത്തിനെ ഭയപ്പെടെണ്ടതായിട്ടുള്ളൂ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ആയ പാകിസ്ഥാനും ബംഗ്ലാദേശിലും ജമാഅത്തുണ്ട്. അവിടെ അവര്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ പരമാവധി ഒന്നോ രണ്ടോ മാത്രമാണ്. തങ്ങളുടെ ലക്‌ഷ്യം നേടാന്‍ ആയുധം എടുക്കുന്നില്ല എന്നത് ജമാഅത്തിന്റെ ഒരു നല്ല വശമായി കാണുകയും വേണം. എങ്കിലും സൈദ്ധാന്തിക തലത്തില്‍ ജമാഅത്തിനെ എതിര്‍ക്കുന്നതില്‍ തെറ്റില്ല.

King Fisher said...

മൗദൂദിയന്‍ സിദ്ദാന്ധം തന്നെ അല്ലെ ജമാ അത്തിന്റെ രാഷ്ട്രീയം . മൗദൂദിയെ തള്ളി പറഞ്ഞോ അവർ ?

Ahamed Nizar C L said...

എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ എഴുതി വച്ച പോലെ ആവുന്നില്ല. ഇന്ത്യന്‍ ജനാധിപത്യവും തഥൈവ. അധികാര ലബ്ദിക്ക് ശേഷം നേതാക്കന്മാര്‍ ഏകാധിപത്യ മനോഭാവം പുലര്‍ത്തുന്നു. ദൈവ വിശ്വാസവും ധാര്‍മിക ബോധവും ഉള്ളവരില്‍ മാറ്റം ഉണ്ടായേക്കാം.

Tajudheen PT said...

They are correcting Moududi like Marxists are amending Marxism. Is China denounced Marx? We cannot expect that much honesty from a cadre, centralist organisation.

Noushad Vadakkel said...

ഈ ബ്ലോഗില്‍ തന്നെയുള്ള അല്‍പ കാലം മുന്‍പ് ജമാത്തിനു വേണ്ടി വീറോടെ വാദിച്ച ഒരാളുടെ കമന്റ്‌ ഇപ്പോഴൊന്നു വായിക്കാം ..

എല്ലാറ്റിനും കൂടി ഒരു സംഘടന മതി എന്ന് പറയുന്നവര്‍ ഇപ്പോള്‍ എന്ത് പറയുന്നു എന്ന് അറിയാന്‍ കൌതുകപ്പെടാം ...എല്ലാറ്റിനും ഒരു സംഘടന മാത്രം പറ്റാതെ വന്ന സാഹചര്യം എന്താണ് എന്ന് അറിയണമല്ലോ ...?

ജമാത്തെ ഇസ്ലാമി മാറുകയാണ് , പക്ഷെ പഴയതൊന്നും നിഷേധിക്കാതെ വ്യാഖ്യാനിച്ചു ഒപ്പിക്കാന്‍ അവര്‍ പാട് പെടുന്ന കാഴ്ചയാണ് അവരെ കൂടുതല്‍ പരിഹാസ്യരാക്കുന്നത് ..

നന്ദി കെ പി എസ മാഷേ ഈ പോസ്റ്റിനു .. :)


ചിന്തകന്‍ said...

ആ നിലക്ക് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍

നൌഷാദിന്റെ സംഘടനയെ പോലെ ജമാ അത്തെ ഇസ്ലാമിയും അനേകം പാർട്ടികളിൽ ഒരേ സമയം ചേരണമെന്നാണോ നൌ
ഷാദ് പറയുന്നത്? ജമാ അത്ത് അന്നും ഇന്നും എന്നും ഇത്തരം കപടനിലപാടുകൾക്കെതിരാണ്. രാഷ്ട്രീയത്തിനൊരു സംഘടന, സാമ്പത്തികത്തിന് ഒന്ന് മതത്തിന് മറ്റൊന്നു....സാംസ്കാരികത്തിന് വേറൊന്ന്.. ഇത്തരത്തിലൊരു നിലപാട് ജമാഅത്തിനിന്നുമില്ല. അതിന് വേണ്ടി ശ്രമിക്കുന്നുമില്ല. ജീവിതത്തെ ഒരു ഏകകമായി കാണുന്ന ഒരു പ്രസ്ഥാനത്തിന് എല്ലാത്തിനു കൂടി ഒന്ന് തന്നെ ധാരാളം.


Basheer Vallikkunnu said...

ഏറെക്കാലം ജനാധിപത്യ വ്യവസ്ഥയോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും പുറം തിരിഞ്ഞു നിന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും വോട്ട് ചെയ്യുന്നതും ഹറാം എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പഴയ കാലം.. ഇന്ത്യയെപ്പോലുള്ള ഒരു മതേതര സമൂഹത്തിന്റെ സ്വത്വവും ആത്മാവും തിരിച്ചറിയാത്ത നയസമീപനങ്ങളുടെ തടവുകാരായിരുന്നു അവര്‍. മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവ് വളരെ വൈകിയാണ് അവര്‍ക്ക് വന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പ്രവേശത്തെ ആ ഒരു തിരിച്ചറിവിന്റെ ഭാഗമായി കണ്ടാല്‍ മതി. എന്നാല്‍ മത രാഷ്ട്രീയത്തിന്റെ ആത്യന്തിക തലങ്ങളില്‍ അവരുടെ നിലപാടുകള്‍ക്ക് വലിയ മാറ്റമുണ്ടെന്ന് തോന്നുന്നില്ല. അവ പുറത്തു പറഞ്ഞാല്‍ ജനങ്ങള്‍ തല്ലിക്കൊല്ലും എന്ന ഭയമാണ് ഒരു 'സോളിഡാരിറ്റി ഡിപ്ലോമസി' സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.

Anonymous said...

കൊള്ളാം മാഷേ... പണ്ട് മുസ്ല്യാക്കന്മാര്‍ നടത്താറുള്ള രാപ്രഭാഷണങ്ങള്‍ ഓര്‍മ വരുന്നു. ജമാഅത്തെ ഇസ്ലാമി എന്താണ് പറയുന്നതെന്ന് അവരാണ് വിശദീകരിക്കുക. എന്നിട്ട് അത് തെറ്റാണെന്ന് തെളിയിക്കാന്‍ ദിവസങ്ങളോളം പ്രസംഗിക്കും. അതു പോലെ ജമാഅത്തെ ഇസ്ലാമി എന്തു പറയുന്നുവെന്ന് മാഷങ്ങ് തീരുമാനിച്ചു. എന്നിട്ടതിനെ വിമര്‍ശിക്കാന്‍ വേണ്ടി ഒരു പോസ്റ്റും. മൊയ്‌ല്യാന്മാര്‍ക്ക് പ്രസംഗിക്കാനൊരു വിഷയം മാഷ്‌ക്ക് ബ്ലോഗെഴുതാനൊരു വിഷയം ...

ജനാധിപത്യവും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ യഥാര്‍ത്ഥവസ്തുതകളെ ജമാഅത്ത് പ്രവര്‍ത്തകനില്‍ നിന്നു തന്നെ അറിയണമെന്നുണ്ടെങ്കില്‍ ദയവായി എന്റെ പോസ്റ്റ് വായിക്കുക. എന്നിട്ടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ക
പറയൂ.

നല്ലതു വരട്ടെ.

Shaheen MC said...

ഒരു മുസ്ലിം എന്ന നിലയില്‍ ശരീഅത്ത് നിയമം സമ്പൂര്‍ണവും ലോക മനുഷ്യര്‍ക്ക് അനുയോജ്യവും ഒരിക്കലും ഭേദഗതി ആവശ്യമില്ലാത്തതുമാണ് എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ശരീഅത്ത് നിയമം മാത്രമേ അനുസരിക്കൂ, മനുഷ്യ നിര്മിതികള്‍ അങ്ങീകരിക്കില്ല എന്ന് പറഞ്ഞാല്‍, അത് രാജ്യദ്രോഹമായി മാറും. ജമാ'അത്തിനു പറ്റിയ പഴയ ആ അബദ്ധം ഇന്നും ഒരു പ്രേതത്തെ പോലെ അവരെ പിന്തുടരുന്നുണ്ട്. അവരുടെ സാഹിത്യ രചനകളില്‍ എഴുതിവെച്ചത് മായിക്കാന്‍ കഴിയില്ലല്ലോ.

എന്നാല്‍ നമുക്ക് മാതൃകയായ മഹാനായ പ്രവാചകന്‍, ഒരു ദൈവ രാജ്യം സ്ഥാപിച്ചു, ശരീഅത്ത് നിയമം നടപ്പാക്കി. ആ മാതൃക ലോകത്ത് ഇന്നും നടപ്പാകാന്‍ സാധിക്കും. ഇന്ത്യയിലും കഴിയും, അതില്‍ തീവ്രവാദമില്ല. അതിന്റെ ഫോര്‍മുല വളരെ ലളിതമാണ്. 'ഭരണം തേടി നമ്മള്‍ പോകേണ്ടതില്ല, മറിച്ച്, അത് നമ്മളെ തേടി ഇങ്ങോട്ട് വരും'. പ്രവാചകന്‍ ഭരണ സംസ്ഥാപനത്തിന് വേണ്ടി പണിയെടുത്തില്ല, എന്നാല്‍ തന്റെ പ്രബോധന പ്രവര്‍ത്തനം സാര്‍ത്ഥകമായപ്പോള്‍ ഭരണം വന്നു, അദ്ദേഹം ഭരണാധികാരിയായി, ശരീഅത്ത് നിയമവും നടപ്പിലായി. ചുരുക്കി പറഞ്ഞാല്‍, പ്രബോധനത്തിലൂടെ ആത്യന്തികമായി ദൈവം ഏകനാണ് എന്ന വിശ്വാസം, ഒരു രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളെയും എന്ന് ഒന്നിപ്പിക്കുന്നോ, അന്ന് ആ രാജ്യത്ത് ശരീഅത്ത് നടപ്പിലാകും.അത് നടപ്പിലാക്കാനുള്ള ന്യായമായ സര്‍ക്കാര്‍ സംവിധാനവും ഉണ്ടാകും. അല്ലാത്തിടത്തോളം കാലം, മനുഷ്യനിര്‍മിത നിയമങ്ങള്‍, തങ്ങളുടെ അടിസ്ഥാന വിശ്വാസത്തിനു ഭംഗം വരാത്ത രീതിയില്‍ അനുസരിച്ച് മുന്നോട്ട് പോവല്‍ മാത്രമേ ഒരു വഴിയുള്ളൂ. ഉദാഹരണത്തിന് പലിശ. പലിശയില്‍ അധിഷ്ടിതമാണ് നമ്മുടെ നിയമം. അവിടെ, ശരീഅത്ത് നിയമവും പറഞ്ഞു മസ്സിലും പിടിച്ചു നിന്നിട്ട് കാര്യമില്ല. പലിശയില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കുക. അതെ കഴിയൂ. കള്ള്ഷോപ്പും ബാറും ഉണ്ടിവിടെ.

ശരീഅത്ത് പറഞ്ഞു അതിനെതിരെ വാളെടുക്കണ്ട. മധ്യവിരുദ്ധ പ്രവര്‍ത്തകരോടൊപ്പം ചേരൂ. വ്യഭിചാരം, അതിനു കല്ലെറിഞ്ഞു കൊല്ലാന്‍ കഴിയില്ല. പ്രതിക്രിയകളും സാധ്യമല്ല. ജയില്‍ ശിക്ഷയെ ഇവിടെ നിയമമുള്ളൂ. അതിനെതിരെ ആരും ഉറഞ്ഞു തുള്ളണ്ട. അതെ നടക്കൂ. അതെ സമയം നിങ്ങള്‍ പ്രബോധനം നടത്തൂ. ദൈവം ഏകനാണ് എന്ന വിശ്വാസത്തില്‍ ഒരുമിപ്പിച്ചു നിര്‍ത്തൂ. സ്വാഭിവകമായും ശരീഅത്ത് കടന്നു വരും. അതില്‍ ന്യൂനപക്ഷങ്ങള്‍, അവരുടെ സ്വത്തും അഭിമാനവും മറ്റെതിനെക്കാളും സുരക്ഷിതമായിരിക്കും.

പക്ഷെ നിര്‍ഭാഗ്യകരം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഏക ദൈവം എന്ന ആശയം അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ടിട്ടില്ല. ബഹുദൈവാരാധന തന്നെയാണ് സ്വന്തം പണ്ടിതന്മാരാല്‍ തെറ്റിദ്ധരിപ്പിക്കപെട്ട ഭൂരിപക്ഷം ഇന്ത്യന്‍ മുസ്ലിങ്ങളും ചെയ്തുപോരുന്നത്. അത് ജാറമായും, മഖ്‌ബറയായും, ദര്‍ഗകള്‍ ആയും ഏറ്റവും ഒടുവില്‍ മുടിപള്ളിയായും നമ്മുടെ മുമ്പില്‍ നിറഞ്ഞു നില്കുന്നു. ബഹുദൈവാരാധനയുടെ ഈ സ്തൂപങ്ങളൊക്കെ എന്നാണ് മുസ്ലിം സമുദായം പൊളിച്ച് തോട്ടിലെറിയുന്നത്‌, അന്ന് മാത്രമേ പിന്നീട് വരുന്ന ശരീഅത്ത് നിയമ സംസ്ഥാപനത്തെ പറ്റി പറയാന്‍ ജമാ'അത്തിനും മറ്റാര്‍ക്കും അവകാശമുള്ളൂ.

ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമിലെ മുന്‍ഗണനക്രമം തെറ്റിയാണ് ജമാ'അതതു വണ്ടി മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ വേഷ പ്രഛ്ന്നരാകാന്‍ അവര്‍ നിര്‍ബന്ധിതരായത്.

Abdul Razak said...

Dear Sukumaran sir,

Appreciate your candid and honest observations. What I understand is Jamaat has got a crystal clear stand towards Islam and Democracy. Ofcourse, Quran unequivocally and explicitly says it is the right of the creator to command. However, Human being collectively can build from their upon to the tune and spirit of it relying on the basic precepts given by God.

Actullay, in all fields including science and technology what human being has been doing is the same thing. Building from what is given by God. Copper has been available here for thousands of years. Same copper is used for the different purpose by the modern human being.

Parliament or legislative body in Islam will be deducting laws in accordance with the basic precepts given by God to the tune and spirit of it. It cannot deduct or enact a law in contradiction to the explicit command of God.

hafeez said...

ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നും ജമാഅത്തെ ഇസ്ലാമിക്ക് വാദം ഇല്ല. ജമാഅത്തെ ഇസ്ലാമി പറയുന്നത് അടിസ്ഥാന നിയമങ്ങള്‍ ദൈവം തന്നിട്ടുണ്ട്. അതിനെ മാറ്റി മറിക്കരുത്. അതിനു എതിരാവാത്ത രൂപത്തില്‍ മനുഷ്യന് നിയമം നിര്‍മ്മിക്കാം . എന്നാണ് . ആധുനിക ലോകത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറി മാറി വരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മനുഷ്യന്‍ തന്നെയാണ് ഉത്തരം കാണേണ്ടത്. പക്ഷെ അത് ദൈവ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്ന രൂപത്തില്‍ ആവരുത് എന്നെ ജമാഅത്ത് പറയുന്നുള്ളൂ.. അടിസ്ഥാന പരമായി തെറ്റും ശരിയും തീരുമാനിക്കാന്‍ ദൈവത്തിനാണ് അധികാരം ഉദാഹരണത്തിനു ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗരതിയെ പിന്തുണച്ചു എന്ന് കരുതി ജമാഅത്തെ ഇസ്ലാമിക്ക് അത് ശരി എന്ന് പറയാന്‍ കഴിയില്ല. അതേസമയം ഒരു രാജ്യം സ്വീകരിക്കേണ്ട നയങ്ങള്‍ , ഭരണാധികാരിയെ തെരഞ്ഞെടുക്കല്‍ എന്നീ കാര്യങ്ങള്‍ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നടപ്പിലാക്കേണ്ടത് എന്നും ജമാഅത്ത് പറയുന്നു. അവര്‍ അത് പ്രചരിപ്പിക്കാന്‍ നിയമ വിധേയവും സമാധാന പൂര്‍ണ്ണവും ആയ വഴികള്‍ തേടുകയും ചെയ്യുന്നു. ഞാന്‍ അതില്‍ തെറ്റ്‌ കാണുന്നില്ല.

ഹനാന്‍ said...

തികച്ചും തെറ്റായ വഴിയിലൂടെ ആണ് മാഷ്‌ ചര്‍ച്ച കൊണ്ട് പോയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.
ശരിയാണ്, ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരും , പല മതങ്ങളിലും വിശ്വസിക്കുന്നവരും ഉണ്ട്.
എന്നാല്‍ ജമാ'അതെ ഇസ്ലാമിയുടെ വീക്ഷണം എന്താണ്?. ഞാന്‍ മനസ്സിലാക്കിയേടത്തോളം അതിങ്ങനെ ആണ്.

നിയമം നിര്‍മിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്ന് ജമ'അത് പറയുന്നത് ശരിയാണ്.
അതിനു ഖുറാനിന്‍റെ അടിത്തറയിലൂന്നിയ ഒരു നിയമ വ്യവസ്ഥ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് വാദിക്കുന്നു.

ഈ പോയിന്റില്‍ നിന്ന് കൊണ്ട് മാഷ്‌ സമര്‍ഥമായി വിഷയത്തെ വഴി തെറ്റിച്ചു വിടുന്നു. എല്ലാവരും ഖുറാന്‍ അങ്ങീകരിക്കുന്നില്ലാല്ലോ?
മറ്റുമത വിശ്വാസികള്‍ എന്ത് ചെയ്യും എന്നൊക്കെ ആണ് മാഷ്‌ ചോദിക്കുന്നത്. ഇവ്വിധം മനുഷ്യ മനസ്സിലെ വര്‍ഗീയാതെ ഇളക്കി വിട്ടു
കയടി വാങ്ങുന്നതില്‍ അര്‍ഥമില്ല.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച പോകേണ്ടിയിരുന്നത്, അങ്ങിനെ ഒരു നിയമം ഉണ്ടെകില്‍ അതെന്തു മാത്രം കാലിക പ്രസക്തി ഉണ്ട്? .
മനുഷ്യന്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിന്‍റെ നിയമ വ്യവസ്ഥ എന്ത് മാത്രം പരിഹാരമാകും?. മറ്റു മത വിശ്വാസികളെയും
മതമില്ലാത്തവരെയും അതെങ്ങിനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്. അവരുടെ മത വിശ്വാസങ്ങളോടുള്ള അതിന്‍റെ
നിലപാട് എന്ത് ? എന്നൊക്കെ ആയിരുന്നു.

ജമ'അത് തങ്ങളുടെ നിയമ വ്യവസ്ഥ ജനങളുടെ മുന്നില്‍ വക്കുകയും നിലവിലെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗവാക്കാകുകയും ചെയ്യുന്നു.
ഭൂരിപക്ഷം ഇന്ത്യയിലെ ജനങ്ങളും (അതില്‍ എല്ലാ വിശ്വാസികളും ഉള്പെടുമല്ലോ?) അവരുടെ വാദം അന്ഗീകരിച്ചാല്‍ മാത്രമേ
ജനാധിപത്യ രാജ്യത് അവര്‍ക്ക് അധികാരത്തില്‍ വരാന്‍ സാധിക്കുകയുള്ളൂ . അങ്ങിനെ ഞങ്ങള്‍ അവരെ അങ്ങീകാരിച്ചാല്‍
തങ്ങളുടെ നിയമം ജനങ്ങളുടെ സമ്മതോട് കൂടി നടപ്പിലാക്കുന്നത് ജനാധിപത്യതിന്റെ തന്നെ ഭാഗമാണ്. അത് ജനദ്രോഹകാരമോ, ജനാധിപത്യ
വിരുദ്ധമോ, ഭരണഘടനാ വിരുദ്ധമോ അല്ല.


പ്രപഞ്ചത്തിനു ഒരു ദൈവം ഉണ്ടെന്നും , ആ ദൈവമാണ് എല്ലാവരെയും സൃഷ്ടിച്ചതെന്നും , എല്ലാ മനുഷ്യരും അവന്‍റെ മുന്നില്‍ സമന്‍മാരാണെന്നും,
മനുഷ്യര്‍ എല്ലാം ഒരു മാതാപിതാകളുടെ മക്കള്‍ ആണെന്നും
വിശ്വസിക്കുന്ന ഒരു ദര്‍ശനത്തിനു മാത്രമേ , മത രഹിതരെയും , വ്യത്യസ്ത മത വിശ്വാസികളെയും ഒരു പോലെ ഉള്‍കൊള്ളാന്‍ കഴിയൂ എന്ന് അത്
അടിയുറച്ചു വിസ്വക്കിന്നൂ.

Mohammed Shereef said...

നാം എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം നമുക്കേവര്‍ക്കുമുണ്ട്. ഈ സ്വാതന്ത്യ്രത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് നിയമം. നമുക്ക് കൈവീശുന്നതിന് പ്രശ്നമില്ല. പക്ഷേ, അത് മറ്റുള്ളവരുടെ ശരീരത്തില്‍ തട്ടരുതെന്ന് നിയമം അനുശാസിക്കുന്നു. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആവരുത്. മനുഷ്യജീവിതത്തില്‍ ഇത്തരം നിയമസംവിധാനം വേണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആരാണ് മനുഷ്യന് ഈ നിയമം നല്‍കേണ്ടത്?

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിനു ഒരു നിയമമുണ്ട്. ആ നിയമം നിര്‍മ്മിച്ചത് പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവമാണ്. ആ നിയമം അനുസരിക്കാന്‍ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ബാധ്യസ്ഥരാണ്. സൂര്യന് ചന്ദ്രനും തുടങ്ങി സകല വസ്തുക്കളും ഇന്നേവരെ ആ നിയമത്തെ ലംഘിച്ചതായി കേട്ടിട്ടില്ല. മനുഷ്യന്‍ ഈ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയാണ്. അവനും സ്വയം ചില നിയമങ്ങള്‍ അനുസരിക്കാന്‍ ജന്മനാ ബാധ്യസ്ഥനാണ്. അതായത് അവന്റെ ഓരോ അവയവത്തിനും ജനിച്ച നാള്‍ തൊട്ടു ചില നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എത്ര വലിയ യുക്തിവാദിക്കും ആ നിയമങ്ങളെ അനുസരിച്ചേ പറ്റൂ. മൂക്ക് കൊണ്ട് ശ്വ സ്സിക്കുവാനും കണ്ണ് കൊണ്ട് കാണുവാനും കാല് കൊണ്ട് നടക്കുവാനും ....തുടങ്ങി എല്ലാം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.

ഇനി ബഹുമാന്യനായ സുകുമാരന്‍ സാര്‍ സുചിപ്പിച്ച ജനാധിപത്യം തുടങ്ങിയ വ്യവസ്ഥിതികലിലേക്ക് വന്നാല്‍ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനു മനുഷ്യന്റെ ചിന്താ പരമായ പരിമിതികളെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ മനുഷ്യനെ സൃഷ്ടിച്ച ഒന്നാമത്തെ ദിനം തന്നെ അവന്‍ എങ്ങിനെ ഭൂമിയില്‍ ജീവിക്കണമെന്ന് ദൈവം തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിന്‍ എല്ലാ കാലങ്ങളിലും ദൈവ ദൂതര്‍ നിയോഗിക്കപെട്ടിട്ടുണ്ട്. ഭൂമിയില്‍ മനുഷ്യന്‍ തന്നെ മനുഷ്യന്റെ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ ഒരിക്കലും കുറ്റമറ്റതും പോരായ്മകള്‍ ഇല്ലാത്തതുമായ ഒന്ന് ഉണ്ടാക്കുക അസാധ്യമാണ്. അതിലാണ് മനുഷ്യന്റെ ആവശ്യങ്ങള്‍ അറിയുന്ന...അവന്ഗെ പോരായ്മകളെ കുറിച്ച് നല്ല ബോധ്യമുള്ള ദൈവം അത്തരമൊരു നിയമം നല്‍കിയിട്ടുള്ളത്.

Shaheen MC said...

തങ്ങളൊഴികെ ബാക്കി എല്ലാവരുടേയും നേരെ പുച്ഛത്തോടെ സംസാരിക്കുന്ന ഒരുപാട് ജമാ'അത് സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ മിതഭാഷണവും ഉഗ്രന്‍. ഭരണമില്ലാത്ത മതം എന്നാല്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സാങ്കല്‍പിക വീട് പോലെയാണെന്ന മൌദൂദിയുടെ മണ്ടത്തരം നിങ്ങള്‍ ഏറ്റെടുത്തില്ലേ? ഒരു മുസ്ലിമിന്റ്റെ വിശ്വാസം പൂര്‍ത്തിയാവണമെങ്കില്‍ ഭരണം അത്യാവശ്യമാന്നെന്നും അതുകൊണ്ട് അനിസ്ലാമിക്ക ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്തു അവിടെ മൌദൂദി വിഭാവനം ചെയ്ത ആ ജമാഅത്തെ (ഇസ്ലാമി) ഭരണം സ്ഥാപിക്കാന്‍ മുണ്ടും മുറുക്കിയുടുത്ത് ഇറങ്ങി തിരിച്ച സിമികാരെ ഇന്ത്യന്‍ ജനത മറന്നിട്ടില്ല... ഹിറാ സെന്റ്റെരുകാര്‍ മറന്നാലും !!!

Mohammed Shereef said...

സഹോദരന്‍ ഷഹീന്‍ പറഞ്ഞു " ഭരണമില്ലാത്ത മതം എന്നാല്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സാങ്കല്‍പിക വീട് പോലെയാണെന്ന മൌദൂദിയുടെ മണ്ടത്തരം നിങ്ങള്‍ ഏറ്റെടുത്തില്ലേ? ഒരു മുസ്ലിമിന്റ്റെ വിശ്വാസം പൂര്‍ത്തിയാവണമെങ്കില്‍ ഭരണം അത്യാവശ്യമാന്നെന്നും അതുകൊണ്ട് അനിസ്ലാമിക്ക ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്തു അവിടെ മൌദൂദി വിഭാവനം ചെയ്ത ആ ജമാഅത്തെ (ഇസ്ലാമി) ഭരണം സ്ഥാപിക്കാന്‍ മുണ്ടും മുറുക്കിയുടുത്ത് ഇറങ്ങി തിരിച്ച സിമികാരെ ഇന്ത്യന്‍ ജനത മറന്നിട്ടില്ല.." ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമായ ജീവിതദര്‍ശനമാണ്; അത് പൂര്‍ണമായി അംഗീകരിക്കുന്നവനും അതിലേക്ക് മനുഷ്യരെ പ്രബോധനം ചെയ്യുന്നവനുമാണ് മുസ്ലിം. ഇസ്ലാമില്‍ വ്യക്തിമാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും സമൂഹം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും അധികാര ശക്തിയുണ്െടങ്കില്‍ മാത്രം പ്രായോഗികമാക്കാവുന്നതുമായ കാര്യങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഒരുപോലെ നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

അധികാരം കൈയിലുണ്ടായാലും പലിശയോ മദ്യപാനമോ വേശ്യാവൃത്തിയോ ചൂതാട്ടമോ നിരോധിക്കാനോ സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യാനോ തയ്യാറില്ലാത്ത മുസ്ലിംകള്‍ യഥാര്‍ഥ മുസ്ലിംകളോ പൂര്‍ണമുസ്ലിംകളോ അല്ല. ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമല്ല. അവരുടെ കൈയില്‍ അധികാരവുമില്ല. അതിനാല്‍ ഉപര്യുക്ത തിന്മകള്‍ നിയമംമൂലം നിരോധിക്കാനോ സക്കാത്ത് ബലംപ്രയോഗിച്ചു സംഭരിക്കാനോ ഒന്നും അവര്‍ ബാധ്യസ്ഥരുമല്ല. പക്ഷേ, ഇക്കാര്യങ്ങളിലൊക്കെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ജനങ്ങളോട് പറയാന്‍ അവര്‍ക്ക് സ്വാതന്ത്യ്രവും ചുമതലയും ഉണ്ട്. ആ ചുമതല അവര്‍ നിറവേറ്റാതെ അധാര്‍മിക വ്യവസ്ഥിതിയുടെ അനിസ്ലാമിക ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുകയോ അതില്‍ പങ്കാളിത്തം വഹിക്കുകയോ ചെയ്താല്‍ അവരുടെ ഇസ്ലാം പൂര്‍ണമല്ലെന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണം.

ഇസ്ലാമിന്റെ മൌലിക വിശ്വാസപ്രമാണമാണ് തൌഹീദ്. അതിന് ഘടകവിരുദ്ധവും ഒരിക്കലും പൊറുക്കാത്ത പാപവുമാണ് ശിര്‍ക്ക്. ഭരണ പങ്കാളിത്തത്തിന്റെ പേരില്‍ ശിര്‍ക്ക്പോലും ചെയ്യേണ്ടിവരുന്ന മുസ്ലിംകളെക്കുറിച്ചു സാവാന്‍കുട്ടിയുടെ അഭിപ്രായമെന്താണ്? മൌദൂദിയുടെ രാഷ്ട്രീയ വീക്ഷണത്തിന് മുസ്ലിം രാജ്യങ്ങളില്‍പോലും സ്വീകാര്യത കുറവാണെന്ന വാദം വിവരക്കേടാണ്. ദീനുമായി ഒരു ബന്ധവുമില്ലാത്തവരോ നാമമാത്ര ബന്ധമുള്ളവരോ ആയ ഭരണാധികാരികളെയും അവരുടെ ശിങ്കിടികളെയും ആരും ഇസ്ലാമിന്റെ മാതൃകകളായി ഗണിക്കുകയില്ല. മുസ്ലിം നാടുകളിലെ സംഘടിത ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, വിശദാംശങ്ങളില്‍ ഭിന്നതകളുണ്ടാവാമെങ്കിലും, മൌദൂദിയുടെ ഇസ്ലാമിക രാഷ്ട്രീയ വീക്ഷണം ഉള്‍ക്കൊണ്ടവരും അംഗീകരിക്കുന്നവരുമാണ്. തുനീഷ്യയിലെ ഇസ്ലാമിക് ട്രന്റ്, ഇതര അറബ് രാജ്യങ്ങളിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍, ഇന്തോനേഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം തുടങ്ങിയവ ഉദാഹരണം.

Shakkeer Bilavinakath said...

വ്യവസ്ഥാമാറ്റത്തെ കുറിച്ച് ഏറ്റവും സര്‍ഗ്ഗാത്മകമായി സംവദിക്കുന്ന ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ജനാധിപത്യം എന്നതിന് പകരമായി ആ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ തന്നെ പകരം വെച്ചത് തിയോക്രസി എന്ന പൌരോഹിത്യത്ത്തില്‍ അധിഷ്ടിതവും ജനാധിപത്യ വിരുദ്ധവുമായ സങ്കല്പമല്ല എന്നതില്‍ നിന്ന് തന്നെ നമ്മുടെ ചുറ്റും പലരും ജമാതിനു മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുധത അന്യായമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.

ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലഘട്ടത്തില്‍ മേല്‍ക്കൈ നേടിയ ആശയങ്ങളെ ശക്തമായി നിരൂപണം ചെയ്തു സംസാരിക്കവേ, മൌദൂദി തന്നെ പറയുന്നത്, നാടുവാഴിത്തം, ഏകാധിപത്യം എന്നിവയോട് ഏതൊരു ജനാധിപത്യവാദിക്കും ഉള്ള അതേ എതിര്‍പ്പ അവര്‍ക്കും ഉണ്ട് എന്നതാണ്. പകരം വെക്കുന്നത് ജനപ്രാതിനിധ്യത്തില്‍ ഊന്നിയ ദൈവിക വ്യവസ്ഥ. ജനാധിപത്യം നിയമനിര്‍മ്മാണത്തിനു എന്തിനെയാണോ ഒന്നാമത്തെ മാനദണ്ഡം ആക്കുന്നത് ആ കാര്യത്തില്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമിയും കേവല ജനാധിപത്യയും തമ്മില്‍ ഇടയുന്നത്. മറ്റെല്ലായിടത്തും നിലവിലുള്ള എല്ലാ ജനാധിപത്യവാദികളെക്കാള്‍ മികച്ച ജനാധിപത്യസംസ്കാരം ഉള്കൊണ്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

ജനാധിപത്യവുമായി ജമാഅത്തെ ഇസ്ലാമിക്കുള്ള അഭിപ്രായ വ്യത്യാസം തന്നെയും താത്വിക തലത്തിലാണ് പ്രായോഗിക തലത്തില്‍ ഈ വ്യത്യാസം പിന്നെയും നേരത്ത് വരുന്നു. ബഹുസ്വരസമൂഹത്തില്‍ ഇസ്ലാമിക ശരീഅത്ത്‌ നടപ്പിലാക്കുക എന്നത് മുന്‍ഗണനയില്‍ ഒരിക്കലും വരാത്ത രീതിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പോളിസിയുടെ ഘടന തന്നെ.

Shakkeer Bilavinakath said...

ജനാധിപത്യത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സംഘടനയല്ല ജമാഅത്തെ ഇസ്ലാമി. മൌദൂദി തന്നെയും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ നമ്മളീ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി അക്കാദമിക്‌ ചര്‍ച്ചയില്‍ മാത്രമായി ചുരുങ്ങും. മൂന്നാം കിട രാഷ്ട്രീയ കക്ഷികള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് ജനാധിപത്യം ചര്‍ച്ച ചെയ്യുന്നത് തന്നെ ഫലിതമാണ്.

ഒന്ന് കൂടി, ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ വ്യവസ്ഥയോടുള്ള ഇടപെടലുകള്‍ ഒരിക്കലും തിരുത്താന്‍ ആവാത്ത വിധമല്ല വ്യാഖ്യാനിക്കുന്നത്. ഓരോന്നിന്റെയും അക്ഷരങ്ങളെ വ്യാഖ്യാനിക്കുന്നതിനു പകരം മൊത്തം ആശയത്തെ ചര്‍ച്ചക്ക്‌ എടുക്കുന്ന നവോഥാന പ്രസ്ഥാനങ്ങളെ വായിക്കുന്നതും അതനുസരിച്ച് തന്നെയാവുംപോഴേ നീതിപൂര്‍വ്വമായ വിശകലനം സാധ്യമാവൂ...

Jayarajan PK said...

എല്ലാ വ്യവസ്ഥിതികള്‍ക്കും പോരായ്മകളും പരിമിതികളും ഉണ്ടാവാം. പക്ഷെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഒരു സുപ്രധാന സവിശേഷത എന്നത് അതിന്‍റെതന്നെ പരിമിതികളെ നിരന്തരം ചോദ്യം ചെയ്യാനും മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ ചക്രവാളത്തെ നിരന്തരം വികസിപ്പിക്കാനുമുള്ള ഇച്ഛാശക്തിയും സാധ്യതകളും ആ വ്യവസ്ഥിതിയില്‍ത്തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണ്.

മനുഷ്യന്റെ സകലമാന വീക്ഷണവ്യതിരിക്തതകള്‍ക്കും ഇടം നല്‍കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനും മാത്രം വിശാലവും അനന്തമായ വികാസ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതി. നാളിതുവരെ മനുഷ്യ ചരിത്രത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും മികച്ചത് ഈ വ്യവസ്ഥിതി തന്നെ .പക്ഷെ ഇതിന്‍റെ അര്‍ത്ഥം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സോ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ ജനാധിപത്യത്തിന്‍റെ കാവലാളുകളാണെന്നല്ല.

ജനാധിപത്യ വ്യവിസ്ഥിതിക്കകത്തെ പഴുതുകള്‍ കണ്ടെത്തുകയും അവയിലൂടെ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളും രഹസ്യ അജണ്ടകളും നടപ്പില്‍ വരുത്താന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന പാര്‍ടികളാണ് ഇന്ന് ഇന്ത്യയിലെ സംഘടിത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറിയ പങ്കും. അവ ജനാധിപത്യ വ്യവസ്ഥിതിയുടെ സാധ്യതകളെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും അവരുടെ സര്‍വതോമുഖമായ വളര്‍ച്ചക്ക് വേണ്ടിയും ഉപയോഗിക്കുന്നതിനു പകരം തുടര്‍ച്ചയായി അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കാന്‍ ആവശ്യമുള്ളിടത്തോളംമാത്രം അപ്പക്കഷണങ്ങള്‍ എറിഞ്ഞു കൊടുത്തു വോട്ടുതട്ടുക മാത്രമാണ് ചെയ്തുപോരുന്നത്. ഇക്കൂട്ടരുടെ ചെയ്തികള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കുക എന്നത് ജനങ്ങളുടെ ആവശ്യവും ജനാധിപത്യവാദികളുടെ ഉത്തരവാദിത്തവുമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ജനാധിപത്യവാദികള്‍ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് പുറത്തു ചാടുകയും ജനാധിപത്യ സംരക്ഷണത്തിനും വികാസത്തിനും വേണ്ടി സര്‍ഗാത്മകമായ കലാപങ്ങളില്‍ ഏര്‍പ്പെടുകയുമാണ് വേണ്ടത് എന്ന് തോന്നുന്നു.

Bin Abdulla said...

സുകുമാരന്‍ സാറിന്റെ പാര്‍ട്ടി എതിര്‍ക്കുന്ന കൂടംകുളം സമരത്തോട് ജമാഅത്ത്കാര്‍ സഹായവുമായി പോയതാണോ , സാറിപ്പോള്‍ ഇതുമായി വരാന്‍ കാരണം :(

Sunil Kumar said...

മതാധിപത്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ജനാധിപത്യം. അതിന്റെ ഏറ്റവും അടുത്തകാലത്തെ തെളിവാണ് ബാല്‍‌താക്കറെയുടെ മരണത്തിനു ശേഷം നടന്ന ഹര്‍ത്താലിനെ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റിനെതിരെ ഇന്ത്യമുഴുവന്‍ നടന്നജനരോഷം. മതഭരണത്തില്‍ ഒന്ന് മാത്രമേ ഉള്ളൂ എല്ലാം ദൈവ വിധി എന്ന് ചിന്തിച്ചു ജീവിതം പാഴാക്കുക. അവിടെ വിമര്‍ശനം എന്നത് വിദൂര സ്വപ്നം. ഒരിക്കലും നടക്കാത്ത സ്വപ്നം. അടിമത്തം എന്ന് പരിഭാഷ.

Roundabout-2021.blogspot said...

ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍,
അറുപതു വര്ഷം പ്രായമുള്ള ഒരു പ്രസ്ഥാനത്തിന്റെ ജനാധിപതയ സമീപനത്തെ വിലയിരുത്താന്‍ ഈയൊരു ചെറു കുറിപ്പ് അപര്യാപ്തമാണ് എന്ന് ചൂണ്ടി ക്കാണിച്ചു കൊള്ളട്ടെ.അടിസ്ഥാന പരമായി നിയമത്തിന്റെ പ്രചോതനം എന്താകണം എന്നതാണ് ജമാ അത് മുന്നോട്ടു വെക്കുന്ന ചോദ്യം.ദൈവ പ്രോക്തമായ മാര്‍ഗ ദര്‍ശനം എന്നതാണ് ജമാ അതിന്റെ ഉത്തരം.എന്നാല്‍ ഇത് പോലും ഏക ശിലാത്മകമായ അര്‍ത്ഥത്തില്‍ അപഗ്രധിക്കാണോ വിശകലനം ചെയ്യാനോ സാധ്യമല്ല...നിയമത്തെ കുറിച്ച ഇസ്ലാമിക ചര്‍ച്ചയില്‍,ഖുറാന്‍,പ്രവാചക അധ്യാപനങ്ങള്‍,നല്ല പാരമ്പര്യങ്ങള്‍,മുന്‍ സമൂഹങ്ങളുടെയും,പ്രവാചകന്മാരുടെയും കാലത്തെ നിയമ ക്രമങ്ങള്‍ തുടങ്ങിയവ ഒക്കെ അവലംബംഗലായി കടന്നു വരുന്നുണ്ട്.ഈ അടിസ്ഥാനങ്ങളില്‍ പലതിനെയും കാലഘട്ടത്തിന്റെ വികാസവും,സ്ഥല ഭേദങ്ങളും അനുസരിച്ച് വ്യത്യസ്തമായി വ്യാഖ്യാനിക്കെണ്ടിയും വരും.അതുകൊണ്ട് മനുഷ്യ ധിഷണ യുടെ പ്രയോഗവും(ഇജ്തിഹാദ്) ഇസ്ലാമിക നിയമ നിര്‍മാണത്തിലെ ഒരടിസ്ഥാനമാണ്......ഇത്തരം പല ഉള്‍ മടക്കുകള്‍ ഉള്ള ഒരു വിഷയതെയാണ് അങ്ങ് ലളിതമായി സമീപിച്ചത് എന്ന് തോന്നുന്നു...ഇന്നത്തെ ഇസ്ലാമിന് ഒന്നര സഹസ്രാബ്ദതിലധികം ചരിത്രമുണ്ട്.എല്ലാ ദര്‍ശനങ്ങളെയും പോലെ അതും പല വ്യാഖ്യാനങ്ങള്‍ക്കും വിധേയ മാക്കപ്പെട്ടിട്ടുണ്ട്.പല തരത്തില്‍ ദുരുപയോഗം ചെയ്യ പ്പെട്ടിട്ടുണ്ട്.ആ സാധ്യതകളൊക്കെ ലോകമുല്ലെടത്തോളം നില നില്‍ക്കുകയും ചെയ്യുന്നു(മനുഷ്യ ലോകത്തെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നാണു എന്റെ വിശ്വാസം ).ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു.ഭൂതകാലത്ത് ഇസ്ലാം ഈ എല്ലാ പരിമിതികള്‍ക്കിടയിലും ഒരു ബഹുസ്വരമായ ലോകത്തെ നയിച്ചിട്ടുണ്ട്.ഈ യൊരു അവകാശം,ഈയൊരു അവസരം ഇസ്ലാമിന് ഇനിയും കൊടുത്തു കൂടെ എന്ന ചോദ്യം മാത്രമാണ് വിശ്വാസികള്‍ എന്ന നിലക്ക് ജമാ അത് ഉന്നയിക്കുന്നത്.ഈ അവസരം കിട്ടുകയോ കിട്ടതിരിക്കുകയോ ചെയ്യാം.എന്നാല്‍ നമ്മുടെ ജനാധിപത്യം തന്നെ അംഗീകരിക്കുന്ന മാര്‍ഗങ്ങളിലൂടെ ഇങ്ങനെയൊരു അന്വേഷണം മുന്നോട്ടു വെക്കുന്നതു പോലും പാപമാണെന്നു പറയുമ്പോള്‍ അങ്ങ് പറയുന്ന ജനാധിപത്യം തന്നെ ലംഘിക്കപ്പെടുന്നുവോ എന്ന് ഞാന്‍ ആശംഗിക്കുന്നു.....നിയമത്തിന്റെ പ്രചോതനതില്‍ മാത്രമാണ് ഞാന്‍ മേല്‍ പറഞ്ഞ പ്രശ്നം ഉള്ളത്.എന്നാല്‍ ഭരണ കൂടത്തിന്റെ ഘടന എന്ന അര്‍ത്ഥത്തില്‍ ജന പ്രാതിനിധ്യം തന്നെയാണ്(അത് പോലും ഏക ശിലാത്മകമല്ലല്ലോ- ഇന്ത്യയിലെത്തും,അമേരികയിലെതും,ഇരാനിലെതും,ഐക്യ രാഷ്ട്ര സഭയിലെതും ഘടനയില്‍ തന്നെ എത്ര വ്യത്യസ്തമാണ്.) ലോകം എത്തി ചേര്‍ന്ന ഏറ്റവും നല്ല ഘടന എന്നതില്‍ ജമാ അതിനു യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല....ഈ വിഷയം കൂടുതല്‍ പടിക്കെണ്ടാതാനെന്നു മാത്രം ചൂണ്ടിക്കാണിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

ഫേസ്ബുക്കില്‍ ഇട്ട ഒരു മറുപടി പോസ്റ്റ്‌ .. :)

സുകുമാരന്‍ സാറും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍... :))

പ്രശസ്ത ബ്ലോഗറും, എഴുത്തുകാരനുമായ സുകുമാരന്‍ സാറിന്റെ "ശിഥില ചിന്തകള്‍" ബ്ലോഗ്‌ വായിച്ചുകൊണ്ടാണ് മലയാളം ബ്ലോഗിലേക്ക് വരുന്നത്. 2008-ന്റെ തുടക്കത്തില്‍ ബ്ലോഗ്‌ വായന തുടങ്ങുമ്പോള്‍ കൂടുതല്‍ വായിച്ചിരുന്നതും ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നതും ശിഥിലചിന്തകളിലും, ചിത്രകാരന്റെയും, ജബ്ബാര്‍ മാഷിന്റെയും എല്ലാം ബ്ലോഗുകളിലായിരുന്നു. ആശയപരമായി വലിയ വിയോജിപ്പുകള്‍ ഉണ്ടാവുമ്പോഴും അതൊന്നും വ്യക്തിപരമായി എടുക്കാറില്ല എന്നത് അത്തരം ആശയ സംവാദങ്ങളിലേക്ക് വീണ്ടും അടുപ്പിക്കുയും ചെയ്യാറുണ്ട്. വിയോജിപ്പുകള്‍ എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതിയാകും എന്ന് തോന്നുന്നില്ല. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്‌ പോസ്റ്റിനോടുപോലും നിര്‍ഭാഗ്യവശാല്‍ യോജിക്കാന്‍ ആയിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ സുകുമാരന്‍ സാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു സ്റ്റാറ്റസ് മെസ്സേജ്‌*വായിച്ചപ്പോള്‍ ശരിക്കും അത്ഭുദം തോന്നി എന്ന് മാത്രമല്ല, അദ്ദേഹത്തിന്‍റെ ഐ.ഡി ഹാക്ക് ചെയ്തോ എന്നുപോലും ആദ്യം സംശയിച്ചു. :)



2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ ഉള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സംഘനയില്‍ നിന്നും ഹമീദ് വാണിമേല്‍ രാജിവെച്ചുപോയിരുന്നു. സോഷ്യല്‍ മീഡിയകളിലെ ജമാഅത്തെ സഹയാത്രികന്‍ ആയിരുന്ന സുകുമാരന്‍ സാറും ആ സമയത്ത് സംഘടനയുടെ രാഷ്ട്രീയ തീരുമാനത്തെ കടുത്ത വിമര്‍ശിച്ച് ബ്ലോഗില്‍ എഴുതിയതായി ഓര്‍ക്കുന്നു . 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടതു വലതുമുന്നികളെ പിന്തുണക്കാതെ ജനകീയ വികസന മുന്നണിയുമായി ജമാഅത്തെ ഇസ്ലാമി വന്നപ്പോള്‍ അവരെ പിന്തുണച്ച് അഭിപ്രായം പറയുകയും, "പ്രബോധന"ത്തില്‍ സി. ദാവൂദ് എഴുതിയ ലേഖനം അതുപോലെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയും ഉണ്ടായി. പാര്ലമെന്റ്റ് തിരഞ്ഞെടുപ്പിന് ശേഷം ഉള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ സി.പി.എമ്മും ജ-ഇ-യും തമ്മില്‍ പരസ്യമായി തന്നെ കടുത്ത വിമര്‍ശനങ്ങളില്‍ ഏര്‍പ്പെടുന്ന സമയത്താണ് സുകുമാരന്‍ സാര്‍ ജമാഅത്തെ അനുകൂല നിലപാടുമായി മുന്നോട്ടുവന്നത്. സി.പി.എമ്മിനോടുള്ള രാഷ്ട്രീയ വിദ്വേഷം മൂലം അവരെ എതിര്‍ക്കുന്നവരെ ന്യായീകരിക്കുക, ന്യീയീകരിക്കുന്നവരെ വിമര്‍ശിക്കുക എന്ന ശത്രുവിന്‍റെ ശത്രുവിനെ മിത്രമാക്കുന്ന രീതിയാണ്‌ സ്വീകരിച്ചത് എന്ന് കരുതുന്നു. പാര്ലമെന്റ്റ് തിരഞ്ഞെടുപ്പിന് ശേഷം ജമാഅത്തിനെ അന്ധമായി ന്യായീകരിക്കുകയും, ഒരു വര്‍ഷത്തിനു ശേഷം 2011 ആയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ വിമര്‍ശനവുമായി വരികയുമാണ് ഉണ്ടായത്. പാര്ലമെന്റ്റ് തിരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും എല്ലാം അവര്‍ ഇടതുപക്ഷത്തെ, സി.പി.എം സ്ഥാനാര്‍ഥികളെ നിരവധി തവണ പിന്തുണച്ചിട്ടും ഉണ്ടല്ലോ. തികഞ്ഞ വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന സുകുമാരന്‍ സാര്‍ ജനകീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സോളിഡാരിറ്റിയെ അഭിനന്ദിക്കുകയും, പിന്തുണക്കുകയും ചെയ്യുമ്പോള്‍ തന്നെ അവര്‍ പൂര്‍ണമായി എതിര്‍ക്കുന്ന, സമരം സംഘടിപ്പിക്കുന്ന വിഷയങ്ങളെ പരിപൂര്‍ണമായി തന്നെ പിന്തുണക്കുകയും ചെയ്തിരുന്നു എന്നത് നയസമീപനങ്ങളിലെ വലിയ ഇരട്ടത്താപ്പായി തോന്നിയിട്ടുണ്ട്. ആ സമയത്ത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത അഞ്ചോളം ജ-ഇ അനുകൂല പോസ്റ്റുകള്‍ വലിയ ചര്‍ച്ചയാകുകയും, അതില്‍ ഒന്ന് "പ്രബോധന"ത്തില്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. ആ പോസ്റ്റ്‌ വായിച്ച സമയത്ത് തന്നെ ഞാന്‍ അക്കാര്യം അവിടെ മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തിരുന്നു.


ശ്രീജിത് കൊണ്ടോട്ടി. said...


ശിഥിലചിന്തകളിലെ ആ കിടിലന്‍ പോസ്റ്റ്‌ വായിച്ച് ഒരു ജമാഅത്തെ സുഹൃത്ത്‌ സാറിനെ കുറിച്ച് ഇട്ട കമന്റ് ഇങ്ങനെ ആയിരുന്നു. എന്നാലും ഇന്ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ പലര്‍ക്കും മുഖമടച്ചുള്ള അടിയായി അനുഭവപ്പെട്ടേക്കാം. >>യുക്തിവാദികളില്‍ നിന്നും ബൂലോകാത്തൊരു 'ആണ്‍കുട്ടി ' പിറന്നിരിക്കുന്നു. സത്യത്തെ കള്ളമാക്കലും യാഥാര്‍ത്ഥ്യം മൂടിവെക്കലും സമൂഹത്തില്‍ അസഹിഷ്ണുത പരത്തലുമാണ് യുക്തിവാദം എന്ന് തെറ്റിദ്ധരി(പ്പി)ച്ചവര്‍ക്ക് മുഖമടച്ചുള്ള അടിയായി ഈ പോസ്റ്റ്‌.



ശിഥിലചിന്തകള്‍ ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ സുകുമാരന്‍ സാര്‍ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍...!



K.P. Sukumaran Tuesday, November 27, 2012, 10:36 AM

>>ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.



K.P. Sukumaran September 26, 2010 6:50 PM

>> ജമാ‌അത്തേ ഇസ്ലാമിയെ എതിര്‍ക്കാന്‍ എനിക്കൊരു കാരണവുമില്ല എന്ന് മാ‍ത്രമല്ല ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുമുണ്ട് താ‍നും.

>>വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാ‌അത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ. എന്നെപ്പോലെയുള്ള ആളുകള്‍ ജമാ‌അത്തിനെ പിന്‍‌തുണക്കുന്നതിന്റെ കാരണം അവരുടെ സംസ്കാരം സമൂഹത്തില്‍ പരക്കട്ടെ എന്ന സദുദ്ദേശം നിമിത്തമാണ്.

>>ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്.

>>ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ അങ്ങനെയൊരു ആവശ്യകത കാലം മുന്നോട്ട് വെക്കുന്നുണ്ട്. ശ്രീജിത് നല്ല മനസ്സിന്റെ ഉടമയാണെന്ന് ഇതിനകം ഞാന്‍ മനസ്സിലാക്കുന്നു. ജമാ‌അത്തിനെ നേരില്‍ അടുത്തറിഞ്ഞിട്ട് പോരേ ഈ വിമര്‍ശനം. അതല്ലേ ശരി?

>>ഇന്ന് ഞാന്‍ ഒരു സംഘടനയില്‍ ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എനിക്ക് ജമാ‌അത്തേ ഇസ്ലാമിയുടെ സഹയാത്രികന്‍ ആവാന്‍ ഒരു വിഷമവും ഉണ്ടാവുകയില്ല. ശരിയായ മാര്‍ഗ്ഗത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ് സംഘടനക്ക് ചെയ്യാന്‍ കഴിയുക എന്ന് തോന്നുന്നു.

>>ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടനയില്‍ ആ‍ള് കുറവാ‍ണെങ്കിലും സുശിക്ഷിതമായൊരു കേഡര്‍ പ്രസ്ഥാനമാണത്. വികസനമുന്നണിയെ ജനകീയ സഹായ സമിതി കൂടിയാക്കി വികസിപ്പിച്ച് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ജമാ‌അത്തെ ഇസ്ലാ‍മിക്ക് കഴിയും. അത്കൊണ്ട് ഈ അഭ്യര്‍ത്ഥന ഞാന്‍ അവരുടെ പരിഗണനയ്ക്ക് വേണ്ടി വെക്കുന്നു.



ബ്ലോഗിലെ ഹിറ്റും, ഫോളോവേഴ്സും അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനെ സൂചിപ്പിക്കാന്‍ പോലും ഒരു പോസ്റ്റ്‌ എഴുതിയിരുന്നു എന്നതും കൌതുകകരമായ സംഗതിയായി തോന്നിയിരുന്നു. അവസാനമായി വന്ന ഒരു പോസ്റ്റില്‍ എനിക്ക് നല്‍കിയ മറുപടി ഇത്തരത്തില്‍ ആയിരുന്നു. "ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി എതിര്‍ക്കുന്ന ശ്രീജിത്ത്‌ അടക്കം ഉള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ സത്യം മനസ്സിലാക്കുകയും, തെറ്റിദ്ധാരണ മാറ്റുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു" എന്ന രീതിയിലോ മറ്റോ ആയിരുന്നു. കാരശ്ശേരി മാഷിന്റെയും, ഹമീദ് ചേന്നങ്ങലൂര്‍ സാറിന്‍റെയും നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള സുകുമാരന്‍ സാര്‍ ഏകദേശം ആ നിലപാടില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് കൌതുകരമായി തോന്നുന്നു. ഒന്നുകില്‍ ആ സമയത്ത് ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി തന്നെ ന്യായീകരിച്ചു മുന്നോട്ടു വന്നത് അവരുടെ "മാധ്യമങ്ങളില്‍" കൂടുതല്‍ അവസരവും, അങ്ങനെ വരുന്ന പ്രശസ്തിയും പ്രതീക്ഷിച്ച്. അല്ലെങ്കില്‍ ആ സംഘടന മുന്നോട്ട് വയ്ക്കുന്ന ലിഖിത ഭരണ ഘടനയെ കുറിച്ചുള്ള അജ്ഞത മൂലം, അതുമല്ലെങ്കില്‍ ശത്രുവിന്‍റെ ശത്രുവിനെ മിത്രമായി കാണുന്ന 'സവിശേഷ' രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി. ഏതൊരു സംഘടനയെയും- അത് മതസംഘടന ആകട്ടെ, രാഷ്ട്രീയ സംഘടനആകട്ടെ, അന്ധമായി ന്യായീകരിക്കുകയോ, വിമര്‍ശിക്കുകയോ ചെയ്യുന്നത് അവ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ കുറിച്ചുള്ള ബോധ്യത്തില്‍ കൂടി ആയിരിക്കണം എന്ന് അഭിപ്രായമുണ്ട്. അല്ലെങ്കില്‍ ഊട്ടിയ കൈകൊണ്ടു തന്നെ ഉദകക്രിയ ചെയ്യേണ്ട അവസ്ഥയും ഉണ്ടാകും. അത് ഏറെ പരിഹാസ്യവും ആയിരിക്കും.!

1) http://goo.gl/MN3r7

2) http://goo.gl/2h9kT

*3) https://www.facebook.com/kpsukumaran/posts/10151338869517658?comment_id=26491806&ref=notif&notif_t=like

Ashraf said...

കേട്ട പാതിയും കള്ക്കാ ത്ത പാതിയും കൂട്ടിച്ചേര്ത്ത് വിമര്ശി ക്കാന്‍ നടന്നാല്‍ സുകുമാരന് സാറിന് പറ്റിയത് ആര്‍ക്കും പറ്റാം..!

"ദൈവത്തിന് മാത്രമേ നിയമം നിര്മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം..." എന്ന് പറഞ്ഞുവെക്കുമ്പോള്‍ ആ പ്രസ്താവവന വായനക്കാരില്‍ നല്കുെന്ന തെറ്റായ സന്ദേശം (മനുഷ്യന് ഒരു നിയമവും (ട്രാഫിക്‌ നിയമങ്ങള്‍ പോലും) നിര്മിഞക്കാന്‍ അവകാശമില്ലെന്നാണ് ജ.ഇസ്ലാമിയുടെ പ്രധാന വാദം) എന്നാണ്.

സുകുമാരന്‍ സാറിന്റെ വരികളെ ഇപ്രകാരം തെറ്റായി വായിക്കുന്നു എന്നതിനാല്‍ നല്കപ്പെ ട്ട പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ വാദമെന്ന രീതിയില്‍ മുന്നോട്ടുവെക്കുന്നത് തെറ്റാണ്. ഇത് ജമാഅത്തെ ഇസ്ല്മിയുടെ വാദമല്ല..! ഇനി എന്താണ് അവരുടെ ശരിയായ വാദം എന്ന് നോക്കാം...

ജമാഅത്തെ ഇസ്ലാമി പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം ;

{
നിയമനിര്മാതണത്തിന് അധികാരം ദൈവത്തിന് മാത്രമാണ്. മനുഷ്യന് നിയമനിര്മാകണത്തിനുള്ള ലഭ്യമാകുന്ന അര്ഹ്ത, അപ്രകാരം നിര്മി ക്കുന്ന നിയമം ദൈവനിയമങ്ങളുടെ പരിധിയില്‍ നില്കുകമ്പോള്‍ മാത്രമാണ്, അഥവാ ദൈവനിയമങ്ങളെ ധിക്കരിച്ചുകൊണ്ട് ഒരു നിയമവും നിര്മികക്കാന്‍ മനുഷ്യന് അധികാരമില്ല., ദൈവ നിയമങ്ങളുടെ ലംഘനമുണ്ടാവാതെ ഏതു നിയമവും മനുഷ്യന് നിര്മി ക്കുകയും ചെയ്യാം.
}

ഇത്രയും മനസ്സില്‍വെച്ച് "ദൈവത്തിന് മാത്രമേ നിയമം നിര്മ്മിക്കാന്‍ അവകാശമുള്ളൂ" എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ദൈവനിയമങ്ങളുടെ ലംഘനമില്ലാതെ മാത്രമേ മനുഷ്യന് നിയമം നിര്മിുക്കാന്‍ അനുവാദമുള്ളൂ എന്ന് പറയുമ്പോഴും യഥാര്ത്ഥ ത്തില്‍ നിയമനിര്മാണ അധികാരം ദൈവത്തിന് മാത്രം എന്ന് തന്നെയാണ് സാമാന്യ അര്ത്ഥം.

രസകരമായ വസ്തുത ഇതിനപ്പുരത്താണ്.. അതായത്... ഈ വാദം ജമാഅത്തെ ഇസ്ലാമിയുടെ മാത്രം കണ്ടുപിടിത്തമൊന്നുമല്ല... ഇത് എല്ലാ മുസ്ലിങ്ങളുടെയും വാദമാണ്, ഇന്നും ഇന്നലെയും എന്നും... വകതിരിവുള്ള ഒരു മുസ്ലിമും ഇത് നിഷേധിക്കില്ല. ഉണ്ടെങ്കില്‍ അത്തരക്കാര്‍ മുന്നോട്ട് വരട്ടെ... !!

Thaj Vengara said...

ശരിയും തെറ്റും നന്മയും തിന്മയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും നീതിയും അനീതിയും ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അഥവാ അവരിലെ ഭൂരിപക്ഷമാണ്. ഇതാണ് പാശ്ചാത്യദേശത്ത് ജന്മംകൊണ്ട ജനാധിപത്യത്തിന്റെ അവകാശവാദം. എന്നാല്‍ നന്മ-തിന്മകളുടെയും ശരി-തെറ്റുകളുടെയും മാനദണ്ഡം ജനഹിതം അഥവാ മനുഷ്യേഛ ആകാവതല്ലെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കാവുന്നവയല്ല അവയെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു.

നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ തത്ത്വം അംഗീകരിക്കപ്പെടുന്നതോടെ അമ്പത്തൊന്നു ശതമാനം പറയുന്നതും
പിന്തുണക്കുന്നതുമൊക്കെ സത്യവും ശരിയും നീതിയും ധര്‍മവുമായിത്തീരുന്നു. ന്യൂനപക്ഷം പിന്തുണക്കുന്നത് അസത്യവും തെറ്റും അനീതിയും അധര്‍മവുമാകുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസങ്ങള്‍ മാറുന്നതിനനുസരിച്ച് നന്മ-തിന്മകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. സുസ്ഥിരവും ശാശ്വതവുമായ മൂല്യങ്ങളും മാനദണ്ഡങ്ങളുമില്ലെന്ന ഈ തത്ത്വത്തെ അരാജകവാദികള്‍ക്കല്ലാതെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ അരാജകത്വവാദപരമായ നിലപാടിനെ ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നു.

ചിലര്‍ നിയമം നിര്‍മിക്കുന്ന യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിക്കുന്ന ആജ്ഞാനുവര്‍ത്തികളായ അടിമകളുമാകുന്നത് മനുഷ്യന്റെ മഹത്വത്തിനും സമത്വത്തിനും ചേര്‍ന്നതല്ല.

Thaj Vengara said...

ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നത് ശരി/തെറ്റ്, നന്മ/തിന്മ, നീതി/അനീതി തുടങ്ങിയവ വേര്‍തിരിക്കാനുള്ള സുസ്ഥിരമായ മാനദണ്ഡങ്ങളെ നിരാകരിക്കുകയും അവ ഭൂരിപക്ഷം നോക്കി ജനഹിതമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണെന്ന് സിദ്ധാന്തിക്കുകയും ചെയ്യുന്ന, നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ജനാധിപത്യത്തിന്റെ മതവിരുദ്ധവും മൂല്യവിരുദ്ധവുമായ തത്ത്വത്തെ മാത്രമാണ്. അതോടൊപ്പം ഒരു രീതിശാസ്ത്രമെന്ന നിലയില്‍ ജനാധിപത്യത്തെ അത് അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഈ വസ്തുത പരിഗണിക്കാതെയാണ് പലരും ജനാധിപത്യത്തോടുള്ള ജമാഅത്തിന്റെ സമീപനത്തെ വിമര്‍ശിക്കാറുള്ളത്.

K.P.Sukumaran said...

പ്രിയ താജ്, ഇത്രയും പറഞ്ഞത് ഇതിനകം എല്ലാവരും വായിച്ച കാര്യങ്ങള്‍ തന്നെയായിരിക്കും. ഇത് പ്രചരിപ്പിക്കാന്‍ ജമാ‌അത്തെ ഇസ്ലാമിക്ക് ജനാധിപത്യപരമായ അവകാശവുമുണ്ട്. എന്നാല്‍, ശരി/തെറ്റ്, നന്മ/തിന്മ, നീതി/അനീതി തുടങ്ങിയവ വേര്‍തിരിക്കാനുള്ള സുസ്ഥിരമായ മാനദണ്ഡങ്ങള്‍ ആര് നിര്‍ണ്ണയിക്കും എന്നതാണ് പ്രശ്നം. ഇത്തരം മൂല്യങ്ങള്‍ ഇവിടെ പണ്ടേ ആവിഷ്ക്കരിച്ചു വെച്ചിട്ടുണ്ട്. അതാണ് മനുനീതി. മനുനീതി എന്നത് സര്‍വ്വസ്പര്‍ശിയായ രാഷ്ട്രതന്ത്രവും, സാമൂഹ്യശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ്. ആ സിദ്ധാന്തമേതായാലും താജ് അംഗീകരിക്കില്ലാലോ. ഞങ്ങളുടെ കൈയില്‍ സമ്പൂര്‍ണ്ണമായ ജീവിതവ്യവസ്ഥയുടെ രൂപരേഖയുണ്ട് എന്നാണ് മനുനീതിക്കാരനും പറയുന്നത്. താജ് പക്ഷെ, ഞങ്ങളുടെ കൈയിലുള്ള രേഖ ദൈവം നേരില്‍ നല്‍കിയതാണെന്ന് പറയുമായിരിക്കും. ആ അവകാശവാദം മറ്റാരും അംഗീകരിക്കാത്തപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും?

ദൈവം നേരിട്ട് അവതരിപ്പിച്ച ജീവിതവ്യവസ്ഥയാണു ശരീ‌അത്ത് എന്ന് മുസ്ലീംങ്ങള്‍ പൊതുവെ വിശ്വസിക്കുന്നുണ്ടെങ്കിലും അവര്‍ ഭരിക്കുന്ന എത്ര രാജ്യങ്ങള്‍ ഉണ്ടോ അത്രയും വൈവിധ്യമാര്‍ന്ന ഭരണസമ്പ്രദായങ്ങളും നിയമങ്ങളുമാണ് ഉള്ളത്. അതെങ്ങനെ സംഭവിക്കുന്നു? ഇന്ത്യയില്‍ തന്നെ ഇവിടെ നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുമുണ്ട്. അപ്പോള്‍ ജമാ‌അത്തെ ഇസ്ലാമിക്ക് ശരീ‌അത്തില്‍ വിശ്വസിക്കുന്ന എല്ലാവരുമായും യോജിപ്പില്ല.

എന്തിനേറെ പറയുന്നു, ആ നിയമത്തിന് ആധികാരികതയുണ്ടായിരുന്നെങ്കില്‍ ലോകത്ത് മുസ്ലീംകള്‍ക്ക് എവിടെയും ഒരൊറ്റ രൂപവും ഒരേ വാക്കും ഒരേ ആശയവും പോരായിരുന്നോ? എന്ത്കൊണ്ട് ഇത്രയും വൈവിധ്യമാര്‍ന്ന സംഘടനകളും ഉപവിഭാഗങ്ങളും ഉണ്ടായി? ചുരുക്കത്തില്‍ മുസ്ലീംകള്‍ക്കിടയെ തന്നെ ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടതായ സാഹചര്യമല്ലേ ഉള്ളത്. അപ്പോള്‍ മനുനീതിക്കാരനും ശരീ‌അത്ത് കാരനും ധര്‍മ്മം ശരണം ഗച്ചാമിക്കാരനും അത്പോലെ അനേകം സിദ്ധാന്തക്കാര്‍ക്കും ഒരൊറ്റ ശരീ‌അത്തില്‍ എങ്ങനെ എത്തിച്ചേരാനാകും?

ജനാധിപത്യത്തില്‍ ഭൂരിപക്ഷം, മനുഷ്യവിരുദ്ധമായ നിയമങ്ങളും നീ‍തിനിര്‍വ്വഹണങ്ങളും ഒക്കെ നടപ്പാക്കിക്കളയും എന്നത് ജമാ‌അത്തുകാരുടെ മാത്രം സാങ്കല്പികഭീതിയാണ്. മനുഷ്യരില്‍ വിശ്വാസമില്ലാത്തത്കൊണ്ടാണത്. ഭൂരിപക്ഷത്തെ ജമാ‌അത്ത് അവിശ്വസിക്കുമ്പോള്‍, ആ ഭൂരിപക്ഷം ജമാ‌അത്തിനെ വിശ്വസിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? എന്താണതിന്റെ ലോജിക്ക്? ഞാന്‍ മനസ്സിലാക്കിയേടത്തോളം ഭൂരിപക്ഷത്തെ ഭയപ്പെടുന്നത് ജമാ‌അത്തെ ഇസ്ലാമി മാത്രമാണ്. ആ ഭൂരിപക്ഷത്തില്‍ ഹിന്ദുക്കളും മുസ്ലീംകളും കൃസ്ത്യാനികളും ഒക്കെ കാണുമല്ലൊ. ശരിയായ നീതി നടപ്പാക്കും എന്ന് ജമാ‌അത്ത് പറയുന്ന ആ ന്യൂനപക്ഷത്തില്‍ ആരൊക്കെയാണ് ഉണ്ടാവുക? ജമാ‌അത്തുകാര്‍ മാത്രമായിരിക്കുമോ?

Unknown said...

തീര്‍ച്ചയായും എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ കൊണ്ടുനടക്കാനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. തങ്ങളുടെ ഏത് പന്പരവിഢ്ഢിത്തവും മൈക്ക് കെട്ടി നമുക്ക് പ്രചരിപ്പിക്കാം. ആകെ പേടിക്കാനുള്ളത് ഇവര്‍ ഭൂരിപക്ഷമാകുന്ന സ്ഥിതിയെയാണ്. അന്ന് ഈ സ്വാതന്ത്ര്യവും അവകാശവും മറ്റുള്ളവര്‍ക്ക് കിട്ടിയെന്ന് വരില്ല. ഭൂരിപക്ഷമല്ലാതിരുന്നിട്ടുപോലും ഇന്ത്യയിലാണ് റുഷ്ദിയുടെ പുസ്തകം ആദ്യം നിരോധിക്കപ്പെടുന്നത്. മതവികാരം എന്നാല്‍ വല്ലാത്തൊരു സാധനമാണ്. ചര്‍ച്ചയൊക്കെയാവാം പക്ഷേ കാര്യത്തിലേക്ക് കടന്നാല്‍ അപ്പോള്‍ നമുക്ക് ആ വികാരം വരും പിന്നെ ചര്‍ച്ചയുമുണ്ടാവില്ല. സാമാന്യബോധവുമുണ്ടാവില്ല.

ajith said...

വാദവും പ്രതിവാദവുമെല്ലാം വായിക്കുന്നു.

CKLatheef said...

കമ്യൂണിസത്തെ എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുക, അനൂകൂലിക്കുമ്പോള്‍ എതിര്‍ക്കുക എന്നതില്‍ കവിഞ്ഞ് സുകുമാരന്‍സാറിന് ഈ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു നയവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകി എന്ന് തോന്നുന്നു...

CKLatheef said...

http://jamaatheislami.blogspot.in/search/label/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82?updated-max=2011-02-22T18:39:00%2B05:30&max-results=20&start=5&by-date=false

ശ്രീജിത് കൊണ്ടോട്ടി. said...

>>>ജമാ‌അത്തിന്റെ ജനാധിപത്യത്തോടുള്ള സമീപനം അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. പിന്നീട് സി.കെ.ലത്തീഫ് ചില പോസ്റ്റുകളില്‍ ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ നിലപാടുകള്‍ വിശദീകരിക്കുന്നത് ഞാന്‍ വായിക്കാനിടയായി. എന്നെ സംബന്ധിച്ച് നമ്മുടെ രാജ്യത്ത് നിലവിലുള്ള മതേതര-ജനാധിപത്യത്തിലാണ് എനിക്ക് വിശ്വാസം. അത്കൊണ്ട് ജമാ‌അത്തിന്റെ ജനാധിപത്യനിലപാടുകള്‍ നമ്മുടേത് പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് അപകടമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ ബോധ്യം പക്ഷെ പരസ്യമായി പറയാന്‍ അല്പം താമസിച്ചു എന്നേയുള്ളൂ.<<<<

ലതീഫ്‌ ഭായിയുടെ ബ്ലോഗുകള്‍ മുഴുവന്‍ വായിച്ചാണ് സുകുമാരന്‍ സാറിന് മാനസാന്തരം ഉണ്ടായത് എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുന്നത്. :)) ഇപ്പോള്‍ ഒരു ഇലക്ഷന്‍ സമയം അല്ലാത്തത് കൊണ്ട് സുകുമാരന്‍ ഇപ്പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാകും എന്നാണ് ഞാന്‍ കരുതുന്നത്.

ഷെബു said...

Good post..yet tomorrows will tell us that JIH had a great vision...thnx

CKLatheef said...

സുകുമാരന്‍ സാറിന്റെത് ആത്മാര്‍ഥതയില്ലാത്ത തീര്‍ത്തും അവസരവാദപരമായ നിലപാടുകളാണ് എന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒരു നിലപാടുതറയില്‍നിന്ന് മാത്രം കാര്യങ്ങളെ നോക്കിക്കാണുമ്പോഴുണ്ടാകുന്ന ചില വൈകല്യവും എടുത്തു ചാട്ടവും ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാകും.

CKLatheef said...

എന്റെ ബ്ലോഗ് വായിച്ചാണ് സുകുമാരന്‍ സാറ് ജമാഅത്തത്തിന്റെ ജനാധിപത്യത്തോടുള്ള അഭിപ്രായം രൂപപ്പെടുത്തിയതെങ്കില്‍ ഞാന്‍ പറഞ്ഞ പലതും ഇനിയും അദ്ദേഹം ഗ്രഹിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്ന് പറയാന്‍ കഴിയും. ഈ പോസ്റ്റും അഭിപ്രായങ്ങളെക്കാള്‍ സംശയങ്ങളും അന്വേഷണങ്ങളുമാണ് ഉന്നയിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. അദ്ദേഹം മനസ്സിലാക്കിയ വല്ല കാര്യത്തിലും അവ്യക്തതയോ പിശകോ ഉണ്ടെങ്കില്‍ അത് തിരുത്തിക്കൊടുക്കേണ്ടത് തന്നെയാണ്. അത് മനസ്സിലാകുമ്പോള്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ജനാധിപത്യ സങ്കല്‍പങ്ങള്‍ ഏറെ കുറ്റമറ്റതും ബുദ്ധിപൂര്‍വകവും പ്രയോഗികവുമാണെന്ന് സുകുമാരന്‍ സാറ് തന്നെ അംഗീകരിക്കുന്ന കാലം വിദൂരമല്ല. അതിനാല്‍ ശ്രീജിത്ത് ഇപ്പോള്‍ കൂടുതല്‍ ചിരിക്കരുത് :)

CKLatheef said...
This comment has been removed by the author.
CKLatheef said...

ജനാധിപത്യത്തിന്റെ നിയമനിര്‍മാണപരമായ ഭാഗത്ത്, നിയമം നിര്‍മിക്കേണ്ടത് മനുഷ്യനിന്ന് വരെയും പൊതുവായി അംഗീകരിച്ചുവരുന്ന ചില ധാര്‍മികസദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം (അതുതന്നെയാണ് വിശുദ്ധഖുര്‍ആനിലെയും പ്രവാചക ചര്യയിലേയും മൂല്യങ്ങള്‍ ) അല്ലാതെ നിയമം, തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതാകരുത് എന്ന ജനാധിപത്യത്തിലെ തിരുത്ത് മനുഷ്യന്റെ സാമാന്യബുദ്ധി അംഗീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. (ഏതെങ്കിലും ഇസ്സങ്ങലോടുള്ള വിധേയത്വമോ വിരോധമോ നിലപാടുകളെ നിയന്ത്രിക്കാതിരിക്കുമ്പോള്‍ )

ഉദാഹരണം നേരത്തെ കമന്റിയവര്‍ നല്‍കിയിട്ടുണ്ട്... തെരഞ്ഞെടുക്കപ്പെടുന്ന ഭൂരിപക്ഷെ കൈപൊക്കിയാല്‍ സ്വവര്‍ഗരതിയും, മദ്യപാനവും നിയമവിധേയമാകരുത്. അതേപ്രകാരം മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതനത്ര്യവും തടയാനും കഴിയരുത്.

CKLatheef said...

സുകുമാരന്‍ സാറിന് ഇന്ത്യന്‍ ജനാധിപത്യ സങ്കലപത്തോട് യോജിപ്പും അതിന്റെ നടത്തിപ്പിനോട് ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ജമാഅത്തിന്റെ ജനാധിപത്യത്തിലെ കൂട്ടിച്ചേര്‍ക്കലിനെ ആശങ്കിക്കേണ്ടതോ ഭയപ്പെടേണ്ടതോ ആയ ഒന്നുമില്ല. കാരണം മനുഷ്യബുദ്ധിയോടാണ് ജമാഅത്ത് സംവദിക്കുന്നത്. അതിനെകൊള്ളാനും തിരസ്കരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഈ വിധം ഏത് മതക്കാരനും മതമില്ലാത്തവനും കാര്യങ്ങള്‍ വിശദീകരിക്കാവുന്നതേ ഉള്ളൂ.. ഏതെങ്കില്‍ സംഗങ്ങള്‍ക്ക് ഭരണാധികാരത്തിലെത്തിയാല്‍ ജനാധ്യപത്യവാദികള്‍ക്ക് ഇടം നിഷേധിക്കും എന്ന് തോന്നുന്നെങ്കില്‍ അവരെ അവരുടെ പ്രചരണത്തോടൊപ്പം പ്രതിരോധിക്കാന്‍ അവസരം ഉണ്ടല്ലോ ?.

ആര്‍.എസ്.എസ്സുകാരോടും കമ്മ്യൂണിസ്റ്റുകളോടും ജമാത്തിനെ സമീകരിക്കുന്നത് തന്നെ ജമാഅത്ത് പറയുന്നത് മനസ്സിലാകാത്തതുകൊണ്ടാണ് എന്ന് പറയേണ്ടി വരുന്നു.

ജമാഅത്തിനോട് വിയോജിക്കാനും അതിനെ എതിര്‍ത്ത് തോല്‍പിക്കാനുമുള്ള അവകാശം (തോല്‍ക്കുമോ എന്നത് വേറെ കാര്യം) സുകുമാരന്‍മാഷിന് അടക്കം എല്ലാവര്‍ക്കും ഉണ്ട് എന്ന ജനാധിപത്യവീക്ഷണത്തില്‍ ജമാഅത്തിന് ഒട്ടും വിയോജിപ്പില്ല.

CKLatheef said...

സമയക്കുറവ് കാരണം മുകളിലെ കമന്റുകളില്‍ കണ്ട അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നില്ല. ക്ഷമിക്കുക. വീണ്ടും കാണാം...

Noushad Vadakkel said...

>>>>>>CKLatheef said...

കമ്യൂണിസത്തെ എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുക, അനൂകൂലിക്കുമ്പോള്‍ എതിര്‍ക്കുക എന്നതില്‍ കവിഞ്ഞ് സുകുമാരന്‍സാറിന് ഈ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു നയവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകി എന്ന് തോന്നുന്നു...<<<

അപ്പോള്‍ കമ്മൂണിസം എന്നാല്‍ സി പി എം ആയിരുന്നു അല്ലെ ? :)
ഇസ്ലാം എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും :)

ശ്രീജിത് കൊണ്ടോട്ടി. said...

>>>>>>ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും.<<<<<<
ജനാധിപത്യത്തിന്റെ ത്വാത്തിക അടിത്തറയെ അംഗീകരിക്കുന്നില്ല എന്നതിനര്‍ത്ഥം ജനാധിപത്യത്തെ തന്നെ അംഗീകരിക്കുന്നില്ല എന്നതല്ലേ? കാരണം ഭൂരിപക്ഷ തീരുമാനം നടപ്പാക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം തന്നെ. അതിനെയാണ് ജ.ഇ നിരാകരിക്കുന്നത്. ഈ പോസ്റ്റില്‍ സുകുമാരന്‍ സാര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തില്‍ ആണ്. പിന്നെ ആരുണ്ടാക്കുന്ന നിയമം ആണ് അംഗീകരിക്കുന്നത്? ദൈവീക നിയമം എന്നാണ് ഉത്തരം എങ്കില്‍ ഏതു ദൈവം എന്ന് ചോദിക്കേണ്ടി വരും. കാരണം ഇന്ത്യയെ പോലെയുള്ള ബഹുസ്വര സമൂഹത്തില്‍ കോടിക്കണക്കിന് ദൈവങ്ങളും ആയിരക്കണക്കിന് മതങ്ങളും ഉണ്ട്. എല്ലാം വിശ്വാസ കാര്യത്തില്‍ പരസ്പരം എതിര്‍ക്കുകയും ആശയ തലത്തില്‍ പൂര്‍ണമായി തന്നെ വിയോജിക്കുകയും ചെയ്യുന്നതാണ്‌. ഒരു ദൈവത്തിലും വിശ്വസിക്കാത്ത നിരീശ്വര വാദികളും ഉണ്ട്. ഷേക്ക് മുഹമ്മദ്‌ കാരക്കുന്ന് ജനാധിപത്യത്തെ കാഴ്ചപ്പാടിനെ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞു ഭൂരിപക്ഷ തീരുമാനം അനുകൂലമായാല്‍ മദ്യം നിയമവിധേയമാക്കുന്നു. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ്. മദ്യം നിയമവിധേയമാക്കിയാല്‍ എന്താണ് കുഴപ്പം. മദ്യം ഉപയോഗിക്കുന്നതും ഉപയോഗിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങള്‍ ആണ്. ഒന്നുകൂടി. ബഹുസ്വര സമൂഹമായ ഇന്ത്യയില്‍ വിശ്വാസപരമായി തന്നെ ബഹുഭൂരിപക്ഷവും മദ്യത്തിനു എതിരല്ല. ഇസ്ലാം മതപ്രകാരം മദ്യം നിഷിദ്ധവുമാണ്. ഇന്ത്യയില്‍ മദ്യം നിയമവിധേയമാക്കണോ വേണ്ടയോ എന്ന ചോദ്യം വരുമ്പോള്‍ ജനാധിപത്യം സ്വീകാര്യമല്ല എന്നാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞതില്‍ നിന്നും വ്യക്തമാകുന്നത്. പിന്നെ ഏതു നിയമവ്യവസ്ഥ ആയിരിക്കും ഈ സാഹചര്യത്തില്‍ പിന്തുടരേണ്ടത്. ആരുണ്ടാക്കിയ നിയമം ആണ് പിന്പറ്റെണ്ടത്. ഭൂരിപക്ഷ ഹിന്ദു ദൈവവിശ്വാസങ്ങള്‍ മദ്യത്തിനു എതിരല്ല. ഇനി ഭൂരിപക്ഷ ഹൈന്ദവ വിശ്വാസത്തില്‍ അടിഷ്ടിതമായ ഭരണം ആണ് വരുന്നത് എന്നിരിക്കട്ടെ. വിശ്വാസ പ്രകാരം അവര്‍ക്ക് ഗോവധം നിയമവിരുദ്ധമാക്കാം. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ഭരണം ആണെങ്കില്‍ പന്നി മാംസവും നിഷിദ്ധമാണ്‌. അങ്ങനെ ഒരുപാടു വിഷയങ്ങള്‍. ഇവിടെയാണ്‌ ജനാധിപത്യത്തിന്റെ വിശാലതയും സ്വാതന്ത്ര്യവും നിലകൊള്ളുന്നത്. വേണ്ടവര്‍ക്ക് ഉപയോഗിക്കുകയും വേണ്ടാത്തവര്‍ക്ക് അവഗണിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം. ഏതു ദൈവീക(മത) ഭരണം ആയാലും മേല്‍ പറഞ്ഞ തരത്തില്‍ വലിയ പ്രശ്നങ്ങള്‍ അതിനു പിന്നില്‍ ഉണ്ട്. എനിക്ക് തോന്നുന്നില്ല ഇതൊന്നും സുതാര്യമായി ആളുകളെ ബോധിപ്പിക്കാന്‍ സാധിക്കുന്ന സംഗതികള്‍ ആണെന്ന്.

ശ്രീജിത് കൊണ്ടോട്ടി. said...

ലത്തീഫ് ഭായ് .. ഒരു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് നമ്മള്‍ ഈ വിഷയം ഈ ബ്ലോഗില്‍ തന്നെ ചര്‍ച്ച ചെയ്തപ്പോള്‍ സുകുമാരന്‍ സാര്‍ താങ്കള്‍ക്ക് ഒപ്പം ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വാദിക്കുകയായിരുന്നു. എന്റെ മേല്‍ കമന്റുകള്‍ കാണുക. മൂന്നു വര്‍ഷം കൊണ്ട് താങ്കളുടെ ബ്ലോഗില്‍ നിന്നും മറ്റും കൂടുതല്‍ മനസ്സിലാക്കി ബോധ്യപ്പെട്ടപ്പോള്‍ നിലപാട് തിരുത്തി. അങ്ങനെയാണ് ഞാന്‍ മനസിലാക്കുന്നത്‌. ഇനിയും വായിക്കണം, അറിയണം എന്ന് പറയുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല.. :))

ഹനാന്‍ said...

ശ്രീജിത് : മനുനീതി ക്ക് ഒരു ഭരണ വ്യവസ്ഥാ സാധ്യത ഉണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക്‌ മുന്പില്‍ ചര്‍ച്ചക്ക് വെക്കുകയാണ് വേണ്ടത്.
ബൈബിള്‍ അടിസ്ഥാനമായ നിയമങ്ങളും ചര്‍ച്ച ചെയ്യണം. ഒപ്പം ഇസ്ലാമിനുള്ളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെകില്‍ അതും ചര്‍ച്ചക്ക് വരട്ടെ.
അതിന്‍റെ അടിസ്ഥാനത്തിലുള്ള ബൌദ്ധിക സംവാദം ഇന്ത്യയില്‍ നടക്കാന്‍ എല്ലാവരും പരസ്പരം സഹാരക്കികയാണ് വേണ്ടത്.
എല്ലാവരും മനുഷ്യനന്മക്ക് വേണ്ടി എന്ന് വാദിക്കുമ്പോള്‍ പ്രത്യേകിച്ചും. അല്ലാതെ ഇത്തരം സംവാദ സാധ്യതകളെ പോലും ഇല്ലാതാക്കുന്നത് ശരിയാണോ?.

ജനാധിപത്യത്തിന്‍റെ താത്വികാടിത്തറയില്‍ ജനങ്ങള്‍ക്ക്‌ നിയമവ്യവസ്ഥ ജനങ്ങള്‍ തന്നെ തീരുമാനിക്കണം എന്ന് പറയാന്‍ അധികാരമുള്ളത് പോലെ, നിയമം
ദൈവികം ആകണം എന്ന് തീരുമാനിക്കാനും അധികാരം ഇല്ലേ?. പ്രത്യേകിച്ചും ഇവിടെ അടിചെല്പിക്കാലോ നിര്‍ബന്ധിത നിരാകരണമോ ഇല്ലാത്തപ്പോള്‍.

മതപരമായ മറ്റുള്ളവരുടെ അവകാശം ഒരിക്കലും നിഷേധിക്കുന്നതല്ല ഇസ്ലാമിലെ നിയമ വ്യവസ്ഥ. ഉദാ: പന്നി ഇറച്ചി , അത് (ഭരണ വ്യവസ്ഥയില്‍ നിയമം
ഉണ്ടാക്കുമ്പോള്‍) മുസ്ലിങ്ങള്‍ക്ക് മാത്രം നിഷിദ്ധമായ ഒന്നാണ്.
(ധാര്‍മികമായി ഇസ്ലാമിന്‍റെ എല്ലാ നിര്‍ദേശങ്ങളും എല്ലാവര്ക്കും ഉള്ളതാണ്. പക്ഷേ അവിടെ ദൈവം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കു കൊടുത്തിരിക്കുന്നു)
മറ്റുള്ളവരോട് അത് കഴിക്കരുത് എന്ന് പറയാന്‍ ഇസ്ലാമിക്‌ നിയമ വ്യവസ്ഥയില്‍ ഇടം ഉണ്ടാകില്ല. ഇവ്വിധം അന്യന്‍റെ മാതാവകാശങ്ങളെ പൂര്‍ണമായി
അങ്ങീകരിച്ചു കൊടുക്കുന്നു എന്നതാണ് ഇസ്ലാമിന്‍റെ നിയമ വ്യവസ്ഥയുടെ സവിശേഷത.

ശ്രീജിത് കൊണ്ടോട്ടി. said...

മനുവാദത്തെ അമ്ഗീകരിക്കുന്നവര്‍ അതില്‍ ഒരു ഒരു ഭരണ വ്യവസ്ഥാ സാധ്യത കാണ്ടെതും. അതുപോലെത്തന്നെയാണ് ഖുര്‍ആന്‍ ആയാലും, ബൈബിള്‍ ആയാലും അത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍, അതതു ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരുടെയും കാര്യം. ബഹുസ്വര-മതേതര സമൂഹത്തില്‍ മതാശയങ്ങള്‍ അല്ല, ജനാധിപത്യ മതേതര ആശയങ്ങള്‍ ആണ് പ്രാവര്‍ത്തികമാക്കേണ്ടത്. പരിമിതികള്‍ ഒരുപാടു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലും അതിനെ നിലനില്‍പ്പും ഉണ്ടാകൂ.

K.P.Sukumaran said...

ശ്രീജിത്ത് നന്നായി പറഞ്ഞു. ജമാ‌അത്തിന്റെ ജനാധിപത്യം അവര്‍ക്ക് മാത്രം സ്വീകാര്യമായ ഒന്നാണ്. മറ്റുള്ളവര്‍ക്ക് ബാധകമല്ല. മറ്റുളവര്‍ക്കും ബാധകമായ ജനാധിപത്യം സ്വീകരിക്കണമോ എന്നത് ജമാ‌അത്തിനെ മാത്രം ബാധിക്കുന്ന കാര്യമാണ്.

ഇത്പോലെ തന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കാര്യവും. അവര്‍ ജനാധിപത്യം അംഗീകരിച്ച് ജനാധിപത്യത്തില്‍ അല്ലേ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയല്ലെ ബംഗാള്‍ ഭരിച്ചതും കേരളത്തില്‍ ഭരണത്തില്‍ വരുന്നതും എന്നൊക്കെ ചില കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ശ്രീജിത്തും ആ വാദം എഴുതിയത് കണ്ടു. ജനാധിപത്യം അംഗീകരിച്ച് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നത് വേറെ. പാര്‍ട്ടിയുടെ നയപരിപാടികളില്‍ ജനാധിപത്യം അംഗീകരിക്കല്‍ വേറെ. ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും ലക്ഷ്യം വെക്കുന്നത് ജനകീയ/ദേശീയ ജനാധിപത്യ വിപ്ലവമാണ്. അനന്തരം സോഷ്യലിസ്റ്റ് വിപ്ലവവും. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പുന:സംഘടിപ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ഒഴിവാക്കുകയും പൂര്‍ണ്ണമായും പാര്‍ലമെന്ററി ഡെമോക്രസി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രധാന വ്യത്യാസം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇനിയും ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല്ല.

വിശദമായി അടുത്ത പോസ്റ്റില്‍ വീണ്ടും എഴുതാം.

Ananth said...

what i am going to quote may not be strictly relevant to this post....but still it sort of indicates the kind of divergent pulls that is happening within the societies emerging out of arab spring.....let us see how far islamic rule of whichever variety can cohabit within a democratic polity....now check this out...

"A prime-time chat show on Egypt’s Dream TV carried a heated debate this week in which a Salafist radical, Morgan al Gohari, faced off against a milder-mannered Tunisian Islamist. Mr Gohari elicited gasps and guffaws, and a torrent of internet jokes, by insisting that the Sphinx and pyramids should be smashed because they are ‘idols’. The Tunisian sheikh objected, noting that not even the Muslim conquerors of Egypt 14 centuries ago had seen fit to destroy its ancient treasures, and that no-one worshipped any statues these days. Mr Gohari calmly riposted that this was only because early Muslims lacked today’s powerful explosives."

full text here

ram said...

സുകുമാരന്‍ മാഷിന് അഭിപ്രായ സ്ഥിരത ഇല്ലെന്നത് ന്യൂസ്‌ അല്ലല്ലോ. എങ്കിലും ഇത് എഴുതാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

ഈ ദൈവത്തിന്റെ നിയമം എന്ന വാദവുമായി വരുന്നവരോട് ഒന്ന് ചോദിച്ചോട്ടെ. എല്ലാ മനുഷ്യര്‍ക്കും വേണ്ടി സര്‍വശക്തനായ ദൈവം നിയമങ്ങള്‍ നല്കിയെങ്കില്‍ അത് അല്പമെങ്കിലും വ്യക്തമായി നല്കാഞ്ഞതെന്തേ? മറ്റാരും അടുത്തില്ലാത്തപ്പോള്‍ ദൈവം (അഥവാ ദൈവദൂതന്‍ ) പ്രത്യക്ഷപ്പെട്ടു വെളിപാട് നല്‍കുന്നു. എന്നിട്ട് വെളിപാട് കിട്ടിയ ആള്‍ മറ്റുള്ളവരോട് പറയുന്നു. Why does the all powerful God opt for such a silly and error prone method to communicate with his subjects (on topics as important as God's law)? Thousands of people have claimed/still claiming to have received revelations - how will others know who is right and who is wrong? And what happens when two groups don't agree about who got the message from the "real God"? Obvious, and history shows us this all over - they fight. In the name of God! The winning "God" becomes more powerful. And cunning folks will always use God to advance their power. Hard to believe this is how God operates.


ജനാധിപത്യ വ്യവസ്ഥ ലോകത്തെല്ലായിടത്തും നിലവില്‍ വന്നു കഴിഞ്ഞു. പരിഷ്കൃത സമൂഹം ചിന്തിച്ചും സംവദിച്ചും ആണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ദൈവത്തിനെ ഏതു പേര് പറഞ്ഞു വിളിക്കാനും ദൈവത്തിന്റെ എന്ന് പറഞ്ഞു എന്ത് നിയമം പാലിക്കാനും എല്ലാവര്ക്കും അധി കാരം ഉണ്ട്, പക്ഷെ അത് മറ്റുള്ളവരുടെ മേല്‍ കേട്ടിയെല്പിക്കാന്‍ അധികാരം ഇല്ല. Church and the state have their own roles and they are not to be mixed together. This is where Islamist confronts the rest of the civilization, very unfortunately.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. മനുസ്മ്രിതി പോലുള്ള ഗ്രന്ഥങ്ങളെ ദൈവത്തിന്റെ നിയമവുമായി compare ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അന്നത്തെ സോഷ്യല്‍ സിറ്റുവേഷന്‍ ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണത്. ഹിന്ദു മതം എന്നൊരു മതം യഥാര്‍ത്ഥത്തില്‍ ഇല്ല, അതൊരു സംസ്കാരം മാത്രമാണ്. മതങ്ങള്‍ എന്നത് വിവിധ സംസ്കാരങ്ങളുടെ പരിശ്ചേദം മാത്രമാണെന്നും വിവിധ ഭാഷകള്‍ സംസാരിക്കുന്നതു പോലെയും വിവിധ ഭക്ഷണം കഴിക്കുന്നത്‌ പോലെയും മാത്രമാണ് മത വിശ്വാസവും എന്ന് എല്ലാവരും അംഗീകരിക്കാന്‍ തയാറായാല്‍ ലോകത്തില്‍ പിന്നെ അധികം പ്രശ്നങ്ങള്‍ ബാക്കിയുണ്ടാവില്ല. ദൈവമേ അങ്ങയുടെ പേരില്‍ ഇവിടെ തമ്മില്‍ തല്ലി നശിക്കുന്നത് കാണുന്നില്ലേ?

kaalidaasan said...

>>>>സുകുമാരന്‍ മാഷിന് അഭിപ്രായ സ്ഥിരത ഇല്ലെന്നത് ന്യൂസ്‌ അല്ലല്ലോ. എങ്കിലും ഇത് എഴുതാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.<<<

റാം,

സുകുമാരന്, അഭിപ്രായ സ്ഥിരത ഇല്ലെന്നു മാത്രമല്ല. പലപ്പോഴും പിന്നാക്കം പോകാറുമുണ്ട്. സി പി വിരോധത്തില്‍ സ്ഥിരതയുണ്ട്. ജനാധിപത്യം ജനാധിപത്യം എന്ന് ഘോര ഘോരം പ്രസംഗിക്കും. പക്ഷെ ജനാധിപത്യത്തിലൂടെ ജനഗ്ങള്‍ തെരഞ്ഞെടുക്കുന്ന സിപ് പി എം സര്‍ക്കാരുകളെ അംഗീകരിക്കില്ല. എന്റെ അഭിപ്രായത്തില്‍ ഇതിനേക്കാള്‍ അന്തസുണ്ട് ജമായത്തേ ഇസ്ലാമിയുടെ ജനാധിപത്യ പ്രസംഗങ്ങള്‍ക്ക്.

ജമായത്തേ ഇസ്ലാമി ജനാധിപത്യത്തെ അധിക്ഷേപിച്ചു നടന്ന കാലത്ത് അവരെ വാനോളം പുകഴ്ത്തി നടന്ന സുകുമാരനിപ്പോള്‍ മലക്കം മറിയുന്നതില്‍  അത്ഭുതമില്ല. ഇനിയു എത്രയോ മലക്കം മറിച്ചിലുകള്‍ അദ്ദേഹത്തിനു നടത്താനുണ്ട്. ഇടതുപക്ഷത്തിന്, ഇന്‍ഡ്യയില്‍ പ്രസക്തിയില്ല എന്ന് ഒരു ദിവസം എഴുതിയിട്ട്, പിറ്റേ ദിവസം റെവലൂഷനറി മാര്‍ക്സിറ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന ഇടതു ബദലിനു ധാര്‍മ്മിക പിന്തുണ നല്‍കണമെന്ന് മാറ്റി പറഞ്ഞിട്ടുണ്ടദ്ദേഹം. ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ഒരു പക്ഷെ ജമായത്തേ ഇസ്ലാമിയെ പുകഴ്ത്താനും മതി.

kaalidaasan said...

>>>>ഒരു കാര്യം കൂടി പറഞ്ഞോട്ടെ. മനുസ്മ്രിതി പോലുള്ള ഗ്രന്ഥങ്ങളെ ദൈവത്തിന്റെ നിയമവുമായി compare ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അന്നത്തെ സോഷ്യല്‍ സിറ്റുവേഷന്‍ ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണത്.<<<

റാം,

ഇസ്ലാമിസ്റ്റുകള്‍ അവരുടെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത നിയമങ്ങളെ ന്യായീകരിക്കാന്‍ പലപോഴും ഉപയോഗിക്കുനതാണീ ആരോപണം. മനുസ്മ്രുതി ഒരു ദൈവത്തിന്റെയും നിയമമല്ല. ഹിന്ദു മതത്തില്‍ ദൈവീക നിയമങ്ങളുമില്ല. ഭരണാധികാരം കയ്യടക്കി വയ്ക്കാന്‍ ബ്രാഹ്മണര്‍ ഉണ്ടാക്കിയ നിയമങ്ങളാണത്. അറേബ്യയില്‍ കയ്യടക്കിയ അധികാരം നിലനിറുത്താന്‍ മൊഹമ്മദുണ്ടാക്കിയ നിയമമാണ്, ശരിയ എങ്കിലേ ഈ തരതമ്യത്തിനു പ്രസക്തിയുള്ളു. പക്ഷെ ഒരു മുസ്ലിമും അത് സമ്മതിക്കില്ല. അവരുടെ ദൈവമായ അള്ള ഇറക്കിക്കൊടുത്തതാണ്, ശരിയ എന്നതാണവരുടെ വിശ്വാസം.

K.P.Sukumaran said...

അഭിപ്രായ സ്ഥിരത എന്നു പറയുന്നത് ഒരു നല്ല സ്വഭാവമാണെന്ന് എനിക്ക് അഭിപ്രായമില്ല. കഴിയുന്നതും ശരിയായതും വസ്തുനിഷ്ഠമായതും ആയ അഭിപ്രാ‍യങ്ങള്‍ സ്വരൂപിക്കുക എന്നതാണ് പ്രധാനം. അതിനേക്കാളും പ്രധാനമാണ് തെറ്റായ അഭിപ്രാ‍യങ്ങള്‍ സ്വരൂപിച്ചു പോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തിരുത്തുക എന്നത്. കാളിദാസന് സ്വന്തം അഭിപ്രായങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞാലും മുറുകെ പിടിക്കും. അതാണ് ഞാനും കാളിദാസനും തമ്മിലുള്ള വ്യത്യാസം.

Manoj മനോജ് said...

"അതിനേക്കാളും പ്രധാനമാണ് തെറ്റായ അഭിപ്രാ‍യങ്ങള്‍ സ്വരൂപിച്ചു പോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തിരുത്തുക എന്നത്."

അപ്പോൾ പുനർവായനകൾക്ക്/തിരുത്തലുകൾക്ക് തൂടക്കമിട്ട് തുടങ്ങി... ആകെ ഇപ്പോൾ സ്ഥിരമായി നോക്കാറുള്ളത് ഈ ബ്ലോഗ് മാത്രമാണു ഇങ്ങനെ പോയാൽ ഇനി ഞാൻ എന്ത് ചെയ്യും ;)

ഇങ്ങനെയുള്ളവർക്ക് ഭരണം കിട്ടി കഴിഞ്ഞപ്പോൾ എന്ത് സംഭവിക്കും എന്നത് ലോകജനതയ്ക്ക് നേരിട്ട് അനുഭവിച്ചു പഠിക്കുവാനായിട്ടാണു ഈജിപ്റ്റിൽ ഇപ്പോൾ നടക്കുന്ന പൊറോട്ട് നാടകങ്ങൾ... പണ്ട് അഫ്ഗാനിസ്ഥാനിൽ നാം അത് കണ്ടു എന്നിട്ടും പഠിക്കത്തവർക്ക് ഈജിപ്റ്റ് പാഠമാകുമെന്ന് കരുതാം... വിശ്വാസം അതല്ലേ എല്ലാം ;)

ഒന്നരാടം ഭരണം മാറുമ്പോഴെല്ലാം “പച്ച” പുതപ്പിക്കാൻ നോക്കുന്നത് കേരളീയർ എന്നും കാണാറുള്ളതാണു... അത് പോലെ ഒന്നിനെ കൂടി താങ്ങുവാൻ കേരളത്തിനു കഴിയുമോ ;)

kaalidaasan said...

>>>>ഒരു മുസ്ലിം എന്ന നിലയില് ശരീഅത്ത് നിയമം സമ്പൂര്ണവും ലോക മനുഷ്യര്ക്ക് അനുയോജ്യവും ഒരിക്കലും ഭേദഗതി ആവശ്യമില്ലാത്തതുമാണ് എന്നാണ് എന്റെ വിശ്വാസം. എന്നാല് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ശരീഅത്ത് നിയമം മാത്രമേ അനുസരിക്കൂ, മനുഷ്യ നിര്മിതികള് അങ്ങീകരിക്കില്ല എന്ന് പറഞ്ഞാല്, അത് രാജ്യദ്രോഹമായി മാറും. <<<

ഷഹിന്‍,

താങ്കളേപ്പോലുള്ള മുഖം മൂടി ധരിക്കുന്നവരാണ്, മുസ്ലിങ്ങളില്‍ ഏറിയ പങ്കും. മുസ്ലിം എന്ന നിലയില് ശരീഅത്ത് നിയമം സമ്പൂര്ണവും ലോക മനുഷ്യര്ക്ക് അനുയോജ്യവും ഒരിക്കലും ഭേദഗതി ആവശ്യമില്ലാത്തതുമാണ് എന്നാണ് താങ്കളുടെ വിശ്വാസം. മുസ്ലിം അല്ലെങ്കില്‍ ഇതിനു യതൊരു പ്രസക്തിയുമില്ല. ഇന്‍ഡ്യ പോലുള്ള ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോള്‍ മിക്ക മുസ്ലിങ്ങളും ഇതുപോലെ മുഖം മൂടി ധരിച്ച് അഭിനയിക്കാറുണ്ട്. പക്ഷെ കോമണ്‍ സിവി കോഡ് വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ എല്ലാ ഷഹീന്‍ മാരും  ജിഹാദിനിറങ്ങും. കോമണ്‍ സിവി കോഡ് വേണമെന്ന് പണ്ട് ഇ എം എസ് പറഞ്ഞപ്പോള്‍ മുസ്ലിം ലീഗുകാര്‍ തെരുവില്‍ വിളിച്ച മുദ്രവാക്യം ഇതായിരുന്നു. മൂന്നും കെട്ടും നാലും കെട്ടും ഇ എം എസിന്റെ മോളേം കെട്ടും.

ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ നിയമം നിര്‍മ്മിക്കുന്നത് ജനങ്ങളാണ്. മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇന്‍ഡ്യക്കാരും അതുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. പൊതു സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് പൊതു നിയമം തന്നെയാണു വേണ്ടത്. അല്ലാതെ ഏതെങ്കിലും ദൈവം ഇറക്കിയതെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍ക്കോ തോന്നിയ കാടന്‍ നിയമങ്ങളല്ല. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൊതു നിയമങ്ങള്‍ അനുസരിക്കാമെങ്കില്‍ മുസ്ലിങ്ങള്‍ക്കും ആകാം. അതിനവര്‍ തയ്യാറല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ രാജ്യത്തേക്ക് പോകാം. പാകിസ്ഥാനില്‍ ശരിയ നിയമമാണുള്ളത്. സമ്പൂര്ണവും ലോക മനുഷ്യര്ക്ക് അനുയോജ്യവും ഒരിക്കലും ഭേദഗതി ആവശ്യമില്ലാത്തതുമായ ഈ മനോഹര നിയമമുള്ള ഈ പറുദീസയിലേക്ക് പോകുന്നതില്‍ നിന്നുമാരും താങ്കളെ തടയുന്നില്ല.

ഇന്‍ഡ്യക്കാരേ സംബന്ധിച്ച് ഒരു നിയമവും സമ്പൂര്‍ണ്ണമോ ഒരിക്കലും ഭേദ ഗതി വരുത്തനാകാത്തതോ അല്ല. ഇന്‍ഡ്യന്‍ ഭരണ ഘടന പോലും ഭേദഗതി വരുത്താന്‍ ആകുന്നതാണ്. വരും തലമുറക്ക് അനുയോജ്യമായ നിയങ്ങള്‍ അവര്‍ ഉണ്ടാക്കും. ഇന്നത്തെ പല നിയമങ്ങളും മാറ്റി എഴുതപ്പെടും. ഒരു മുസ്ലിമിനും  ഇത് ദഹിക്കില്ല. അതിന്റെ അര്‍ത്ഥം ഒരു മതേതര സമൂഹത്തില്‍  എല്ലാവരും അനുസരിച്ചു ജീവിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള മനസ്തിതി അവര്‍ക്കില്ല എന്നാണ്.

kaalidaasan said...

>>>>
ജമാഅത്തെ ഇസ്ലാമി പറയുന്നത് അടിസ്ഥാന നിയമങ്ങള് ദൈവം തന്നിട്ടുണ്ട്. അതിനെ മാറ്റി മറിക്കരുത്. അതിനു എതിരാവാത്ത രൂപത്തില് മനുഷ്യന് നിയമം നിര്മ്മിക്കാം . എന്നാണ് . <<<


ഇസ്ലാമിലെ അടിസ്ഥാന നിയമങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു പറയാമോ?

ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത് ഇതൊക്കെയാണ്.

മോഷ്ടിച്ചാല്‍ കൈ വെട്ടുക.
വ്യഭചരിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലുക
മത നിന്ദയും ദൈവ നിന്ദയും നടത്തിയാല്‍ കഴുത്തു വെട്ടുക.
നാലു വരേ കെട്ടാം 
ഇഷ്ടം പോലെ മൊഴി ചൊല്ലാം 
സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യത്തിന്റെ പകുതി വിലയേ ഉള്ളു.
സ്ത്രീക്ക് പുരുഷനുള്ള സ്വത്തിന്റെ പകുതി അവകാശമേ ഉള്ളു.

ഇതൊക്കെ പുരാതന കാലത്ത് എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്ന നിയമങ്ങളാണ്. മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ ഈ കാടന്‍ നിയമങ്ങളൊക്കെ മാറ്റി എഴുതി. ഇന്ന് ലോകത്ത് ഒരു സമൂഹത്തിലും മോഷണത്തിനു കൈ വെട്ടാറില്ല. ഇന്നും ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ മാനസിക അവസ്ഥയുള്ള ഇസ്ലാമിക സമൂഹങ്ങളില്‍ മാത്രമേ അതുളൂ.

ജമായത്തേ ഇസ്ലാമിയൊക്കെ കുറേക്കാലം ഇതുപോലുള്ള അസംബന്ധങ്ങള്‍ കെട്ടിപ്പിടിച്ചു നടന്നു. അതൊക്കെ മറ്റ് മത സമൂഹങ്ങളില്‍ അവജ്ഞയുണ്ടാക്കുന്നു എന്നു മനസിലായപ്പോള്‍ അവര്‍ മറ്റൊരു അടവെടുക്കുന്നു. അതു മാത്രമല്ല. മൌദൂദിയൊക്കെ തീവ്ര ഇസ്ലാമിന്റെ പതാക വഹിച്ചു നടന്ന കാലത്ത് ഇന്‍ഡ്യന്‍ സമൂഹം പൊതുവെ മതേതരമായിരുന്നു. ഹിന്ദുക്കളില്‍  ബഹു ഭൂരിപക്ഷവും സഹിഷ്ണുക്കളുമായിരുന്നു. ആ സമയത്ത് മൌദൂദിയുടെ തീവ്ര ഇസ്ലാമികനില്പാടുകളെയും മത മൌലിക വാദത്തെയും  ആരും പരസ്യമായി എതിര്‍ത്തിരുന്നില്ല. പക്ഷെ പിന്നീട് പല മാറ്റങ്ങളുമുണ്ടായി. തീവ്ര ഇസ്ലാമികതകക്ക് ബദലായി തീവ്ര ഹിന്ദുത്വ ശക്തി പ്രാപിച്ചു. നേരിട്ടൊരു ഏറ്റുമുട്ടലുണ്ടായാല്‍ നഷ്ടം മുസ്ലിങ്ങള്‍ക്കാണെന്ന തിരിച്ചറിവ് ജമയത്തേ ഇസ്ലാമിക്കുണ്ടായി. ഈ തിരിച്ചറിവുണ്ടായപ്പോള്‍ പുതിയ ഒരു മുഖം  മൂടി ധരിക്കുന്നു. ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിരുന്നെങ്കില്‍ ഈ ചുവടു മാറ്റം ഉണ്ടാകില്ലായിരുന്നു. ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുമെങ്കില്‍ അവര്‍ അവരുടെ അടിസ്ഥന നിലപാടുകളിലേക്ക് തിരികെ പോകും.

മുഖം മൂടി ധരിക്കുന്നതില്‍ എല്ലാ മുസ്ലിങ്ങളും ഒരു പോലെ. ഇപ്പോള്‍ ജമായത്തേ ഇസ്ലാമിയുടെ മേല്‍ കുതിര കയറുന്ന മതേതരര്‍ എന്ന് മേനി നടിക്കുന്ന വള്ളുക്കുന്നും നൌഷാദും  കോമണ്‍ സിവി കോഡിന്റെ കാര്യം വരുമ്പോള്‍  ജിഹാദു നടത്തും. അപ്പോള്‍ പിന്നെ ജമായത്തിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങളുടെ കാര്യം  പറയണോ?

kaalidaasan said...

>>>>
ഉദാഹരണത്തിനു ഭൂരിപക്ഷം ജനങ്ങളും സ്വവര്ഗരതിയെ പിന്തുണച്ചു എന്ന് കരുതി ജമാഅത്തെ ഇസ്ലാമിക്ക് അത് ശരി എന്ന് പറയാന് കഴിയില്ല. അതേസമയം ഒരു രാജ്യം സ്വീകരിക്കേണ്ട നയങ്ങള് , ഭരണാധികാരിയെ തെരഞ്ഞെടുക്കല് എന്നീ കാര്യങ്ങള് ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നടപ്പിലാക്കേണ്ടത് എന്നും ജമാഅത്ത് പറയുന്നു.

<<<


ഹാഫീസ്,


വളരെ വിചിത്രമാണല്ലൊ ജമായത്തിന്റെ നിലപാടുകള്‍. ഒരു വക ശിഖണ്ഠി നിലപാട്.

ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗ്ഗരതിയെ പിന്തുണച്ചാല്‍ അത് ഇന്‍ഡ്യയില്‍ നിയമവിധേയകാമും. അവര്‍ തെരഞ്ഞെടുക്കുന്ന ജന പ്രതി നിധികള്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തും. അതാണു ജനധിപത്യം എന്നു പറയുനതിന്റെ അര്‍ത്ഥം.

ജമാഅത്തെ ഇസ്ലാമിക്ക് അത് ശരി എന്ന് പറയാന് കഴിയില്ലാത്തത്, അവര്‍ക്ക് ജനാധിപത്യത്തെ അംഗീകരിക്കാന്‍ ആകില്ല എന്നതാണ്. അതിന്റെ കാരണം അവരെ നയിക്കുന്നത് പുരാതന കാലത്തെ കാട്ടറബികളുടെ കാടന്‍ നിയമങ്ങളാണെന്നതും.

സ്വവര്‍ഗ്ഗരതിയെ പുറമെ എതിര്‍)ക്കുമെങ്കിലും മലബാറിലെ മുസ്ലിങ്ങളുടെ ഇടയില്‍ സ്വവര്‍ഗ്ഗരതി വളരെ കൂടുതലായി കാണുന്നുണ്ട്. അതിന്റെ അര്‍ത്ഥം മത വിശ്വാസികളായ ഇവര്‍ സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള പൊതു മുസ്ലിം നിലപാടിനു വലിയ വില കല്‍പ്പിക്കുന്നില്ല എന്നാണ്.

kaalidaasan said...

>>>>
നിയമം നിര്മിക്കാന് ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്ന് ജമ'അത് പറയുന്നത് ശരിയാണ്.
അതിനു ഖുറാനിന്റെ അടിത്തറയിലൂന്നിയ ഒരു നിയമ വ്യവസ്ഥ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് വാദിക്കുന്നു.

ഈ പോയിന്റില് നിന്ന് കൊണ്ട് മാഷ് സമര്ഥമായി വിഷയത്തെ വഴി തെറ്റിച്ചു വിടുന്നു. എല്ലാവരും ഖുറാന് അങ്ങീകരിക്കുന്നില്ലാല്ലോ?
മറ്റുമത വിശ്വാസികള് എന്ത് ചെയ്യും എന്നൊക്കെ ആണ് മാഷ് ചോദിക്കുന്നത്. ഇവ്വിധം മനുഷ്യ മനസ്സിലെ വര്ഗീയാതെ ഇളക്കി വിട്ടു
കയടി വാങ്ങുന്നതില് അര്ഥമില്ല.
<<<


സുകുമാരന്‍ ചോദിച്ചത് വളരെ പ്രസക്തമയ ചോദ്യമാണ്. കയ്യടിക്കേണ്ടത് കേള്‍ക്കുമ്പോള്‍  ആളുകള്‍ കയ്യടിക്കും.

ഇന്‍ഡ്യ എന്ന മതേതര ജനാധിപത്യ സമൂഹത്തിലെ പ്രസക്തമായ ഒരു ചോദ്യമാണ്, സുകുമാരന്‍ ചോദിച്ചത്. ഇവിടെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയമം എന്നത് അനുവദിക്കാന്‍ സുബോധമുള്ള ആരും അംഗീകരിക്കില്ല. ജനാധിപത്യത്തില്‍ നിയമം നിര്‍മ്മിക്കാനുള്ള അവകാശം  ജനങ്ങള്‍ക്കാണ്. അല്ലാതെ ഏതെങ്കിലും മതത്തിലെ ദൈവത്തിനല്ല. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരറബിക്ക് തോന്നിയതാണ്, കുര്‍ആന്റെ അടിസ്ഥാനം. അത് ഏതെങ്കിലും ദൈവം ഇറക്കിയതാണോ എന്നതൊന്നും മറ്റ് മത വിശ്വാസികളെയോ മത വിശ്വാസമില്ലാത്തവരെയോ ബാധിക്കുന്നില്ല. ബാധിക്കേണ്ടതുമില്ല.

താങ്കളേപ്പോലുള്ളവര്‍ക്ക് കുര്‍ആന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ വേണമെന്ന് പറയുന്നതാണു വര്‍ഗ്ഗീയത. അല്ലാതെ അത് ചോദ്യം ചെയ്യുന്നതല്ല. താങ്കളേപ്പോലുള്ളവര്‍ക്ക് കുര്‍ആന്റെ അടിസ്ഥാനത്തിലുണ്ടാക്കുന്ന നിയമം അംഗീകരിച്ചും അനുസരിച്ചും ജീവിക്കാന്‍ വേണ്ടിയാണ്, 1947ല്‍ പാകിസ്താന്‍ എന്ന രാഷ്ട്രമുണ്ടാക്കിയത്. ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചും, ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ നിയമ വ്യവസ്ഥകള്‍ പാലിച്ചും ജീവിക്കാന്‍ മനസുള്ളവര്‍ക്ക് വേണ്ടിയാണ്, ഇന്‍ഡ്യയുണ്ടാക്കിയതും. ഇന്‍ഡ്യക്കാരനായ സുകുമാരന്‍  ചോദിച്ച ചോദ്യങ്ങള്‍ മതേതരത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരും  ചോദിക്കുന്ന ചോദ്യമാണ്.

മുസ്ലിങ്ങള്‍ അനുസരിക്കേണ്ട നിയമം നിര്‍മ്മിക്കാന് മുസ്ലിം ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, അതിനു മുസ്ലിം വേദ പുസ്തകമായ ഖുറാനിന്റെ അടിത്തറയിലൂന്നിയ ഒരു നിയമ വ്യവസ്ഥ കൈവശം ഉണ്ടെന്നും പറയുന്നതാണു വര്‍ഗ്ഗീയത. ഇപ്പറഞ്ഞ അസംബന്ധത്തെ എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയ വാദികളാക്കുന ഇസ്ലാമിക ഒടി വിദ്യ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ വിലപ്പോകില്ല. മൌദൂദിയുടെ ഒക്കെ ഇസ്ലാമിക തീവ്രതയാണ്, ഉത്തരേന്ത്യയില്‍ തീവ്ര ഹിന്ദുത്വയെ വളര്‍ത്തിയത്. ഇപ്പോള്‍ കേരളത്തിലും ഇതാവര്‍ത്തിക്കുന്ന ലക്ഷണമാണു കാണുന്നത്. ഇന്നു വരെ മതേതരമായി ചിന്തിച്ചിരുന്ന ഹിന്ദുക്കള്‍ മതത്തിലൂന്നി ചിന്തിക്കാന്‍ തുടങ്ങി. പക്ഷെ അതിനു വഴിമരുന്നിട്ടത് ജമായത്തോ പോപ്പുലര്‍ ഫ്രണ്ടോ ഒന്നുമല്ല. മതേതരമെന്ന് പ്രചരിപ്പിക്കപ്പെടുന്ന മുസ്ലിം ലീഗാണെന്നതാണ്, ആശ്ചര്യകരമായത്. പുള്ളിപ്പുലിയുടെ പുള്ളി പച്ച പെയന്റടിച്ചു മായ്ച്ചാലൊന്നും മായില്ല.

നിയമം നിര്മിക്കാന് മുസ്ലിം ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നതും, അതിനു മുസ്ലിം വേദ പുസ്തകമായ ഖുറാനിന്റെ അടിത്തറയിലൂന്നിയ ഒരു നിയമ വ്യവസ്ഥ കൈവശം ഉണ്ടെന്നും ആരു വാദിച്ചാലും അത് ഇന്‍ഡ്യയെന്ന മതേതര ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ച പോലുമര്‍ഹിക്കുന്നില്ല. അതൊക്കെ ചര്‍ച്ച ചെയ്യേണ്ടത് ഇസ്ലാമിക രാജ്യങ്ങളായ പാക്സിതാനിലും ഇറാനിലും സൌദി അറേബ്യയിലുമൊക്കെയാണ്.

ഇന്‍ഡ്യന്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്, ഇന്‍ഡ്യന്‍ ഭരണഘടനയും, ഇന്‍ഡ്യന്‍ പീനല്‍ കോഡും, എല്ലാവര്‍ക്കും പൊതുവായി ബാധകാക്കേണ്ട നിയമ വ്യവസ്ഥയുമാണ്.

kaalidaasan said...

>>>>യഥാര്ത്ഥത്തില് ചര്ച്ച പോകേണ്ടിയിരുന്നത്, അങ്ങിനെ ഒരു നിയമം ഉണ്ടെകില് അതെന്തു മാത്രം കാലിക പ്രസക്തി ഉണ്ട്? .
മനുഷ്യന് ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്ക്ക് അതിന്റെ നിയമ വ്യവസ്ഥ എന്ത് മാത്രം പരിഹാരമാകും?.
<<<


അതിനു യാതൊരു കാലിക പ്രസക്തിയുമില്ല. ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ നിയമ വ്യവസ്ഥയാണത്. അതിനു ദൈവം ഇറക്കിയതെന്ന ഒരു ലേബലൊട്ടിച്ച് മുസ്ലിം പ്രവാചകന്‍  അറേബ്യയില്‍ അടിച്ചേല്‍പ്പിച്ചു. 14 നൂറ്റാണ്ട് ആ നിയമം അനുസരിച്ചി ജീവിച്ച സൌദി അറേബ്യ സമൂഹ്യ പുരോഗതിയുടെ ഏത് മാന്ദന്ധം വച്ചളന്നാലും ഏറെ പിന്നിലാണ്. അതു കൊണ്ട് അതിനു കാലികമായ ഒരു പ്രസക്തിയുമില്ല. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് അതുകൊണ്ട് ഒരു പരിഹാരവും ഉണ്ടാക്കാന്‍ ആകില്ല. ഈ നിയമം പ്രാബല്യത്തിലുള്ള സൌദി അറേബ്യയും, പാക്സിതാനും, അഫ്ഘാന്സിതാനും, ഇറാനുമൊക്കെ അതിന്റെ പ്രത്യക്ഷ തെളിവുകളാണ്. ഇവിടെനിന്നൊക്കെ വരുന്ന മനുഷ്യാവകാശ ലംഘന കഥകള്‍ ആരെയും  ലജ്ജിച്ചു തല താഴ്ത്തിപ്പിക്കും. പാകിസ്ഥാന്‍ ആണ്, ഏറ്റവും നല്ല ഉദാഹരണം. എണിയാലൊടുങ്ങാത്ത മുസ്ലിം ജാതികളും അവര്‍ പരസ്പരം കൊന്നൊടുക്കുന്നതും അവിടത്തെ നിത്യ സംഭവമാണ്. മനുഷ്യന് ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്ക്ക് അതിന്റെ നിയമ വ്യവസ്ഥ എന്തെങ്കിലും പരിഹാരമുണ്ടാക്കുമായിരുന്നെങ്കില്‍ ഈ പ്രദേശങ്ങളൊന്നുമിതുപോലെ അധപ്പതിച്ച് ഇരിക്കില്ലായിരുന്നു.

ഇസ്ലാമിക വ്യവസ്ഥ അതിന്റെ തനിമയില്‍ നിലനില്‍ക്കുന്ന എല്ലാ സമൂഹങ്ങളും ലോകത്തിന്റെ മുഖ്യ ധാരയില്‍ നിന്നും എന്നും അകന്നേ നിന്നിട്ടുള്ളു. ഒട്ടും പ്രയോഗികമല്ല ഈ വ്യവസ്ഥിതി എന്നതിന്റെ തെളിവാണത്. എന്നതിലുപരി പേടിപ്പെടുത്തുന്നതുമാണത്. ചിത്രങ്ങളോ പ്രതിമ്കളോ അനുവദികില്ല എന്ന മുസ്ലിം പ്രവാചകന്റെ തീട്ടൂരം അക്ഷരം പ്രതി നടപ്പിലാക്കിയതായിരുന്നു, ബാമിയനിലെ അമൂല്യങ്ങളായ ബുദ്ധ പ്രതിമകള്‍ പീരങ്കി വച്ച് തകര്‍ത്തത്. മുകളില്‍ അനന്ത് നല്‍കിയ വിവരണത്തില്‍, ഒരിസ്ലാമിക പണ്ഡിതന്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ അനിസ്ലാമികമാണെനും പറഞ്ഞ് അവ തകര്‍ക്കണമെന്ന ആഹ്വാനം നല്‍കുന്നു. ഇതുപോലെയുള്ള ഒരു വ്യവസ്ഥയെ പേടിയോടെയോ ആധുനിക പരിഷ്ക്രുത സമൂഹത്തിനു കാണാനാകൂ

kaalidaasan said...

>>>>>അധികാരം കൈയിലുണ്ടായാലും പലിശയോ മദ്യപാനമോ വേശ്യാവൃത്തിയോ ചൂതാട്ടമോ നിരോധിക്കാനോ സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യാനോ തയ്യാറില്ലാത്ത മുസ്ലിംകള് യഥാര്ഥ മുസ്ലിംകളോ പൂര്ണമുസ്ലിംകളോ അല്ല. <<<<

ഷെരീഫ്,


ഇതൊക്കെ ചെയ്യണോ വേണ്ടയോ എന്നതിന്, അധികാരം കയ്യിലുണ്ടോ ഇല്ലയോ എന്നതുമായി എന്താണു ബന്ധം? ഇതൊക്കെ മോശമായ കാര്യങ്ങളാണെങ്കില്‍ അതൊന്നും ചെയ്യാതിരിക്കുക. ഇതൊക്കെ നിരോധിച്ചു എന്നു കരുതി, ഇല്ലതാകില്ല. വേശ്യാവൃത്തിയും  മദ്യപാനവും കര്‍ശനമയി നിരോധിച്ച സമൂഹമണ്, സൌദി അറേബ്യന്‍ സമൂഹം. എന്നിട്ടോ. ഇതു രണ്ടുമിഷ്ടം പോലെയുണ്ട്. പണക്കാരായ മുസ്ലിങ്ങള്‍ വിദേശ മദ്യം കള്ളക്കടത്തിലൂടെ കൊണ്ടു വന്ന് കുടിക്കുന്നു. പാവപ്പെട്ടവര്‍ വാറ്റി കുടിക്കുന്നു. ഭൂരിഭഗം മലയാളി മുസ്ലിങ്ങളും., ഒരു പക്ഷെ ഇവിടെ എഴുതുന്നവര്‍ ഉള്‍പ്പടെ വാറ്റു ചാരായം കുടിക്കുന്നവരാണ്. ഇതിന്റെയൊക്കെ വ്യര്‍ത്ഥത മനസിലാക്കിയവരുമാണ്.

പലിശ വാങ്ങി തന്നെയാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതും. സക്കാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യേണ്ട ആവശ്യമില്ല. അത് നല്‍കാന്‍ മനസുള്ളവര്‍ നല്‍കിയാല്‍ മതി.

യഥാര്‍ത്ഥ മുസ്ലിമോ പൂര്‍ണ്ണമുസ്ലിമോ ആകേണ്ടത് വ്യക്തികളാണ്. അധികാരമുണ്ടെങ്കിലേ യഥാര്‍ത്ഥ മുസ്ലിമാകാന്‍ പറ്റു എങ്കില്‍ ആ വിശ്വാസം മുഴുത്ത കാപട്യമാണെന്നു പറയേണ്ടി വരും.

kaalidaasan said...

>>>>>"ദൈവത്തിന് മാത്രമേ നിയമം നിര്മ്മിക്കാന് അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം..." എന്ന് പറഞ്ഞുവെക്കുമ്പോള് ആ പ്രസ്താവവന വായനക്കാരില് നല്കുെന്ന തെറ്റായ സന്ദേശം (മനുഷ്യന് ഒരു നിയമവും (ട്രാഫിക് നിയമങ്ങള് പോലും) നിര്മിഞക്കാന് അവകാശമില്ലെന്നാണ് ജ.ഇസ്ലാമിയുടെ പ്രധാന വാദം) എന്നാണ്. <<<<

ഷെരീഫ്,

ആ പ്രസ്താവന വായനക്കാരില്‍ തെറ്റായ ഒരു സന്ദേശവും നല്‍കുന്നില്ല. എല്ലാം തികഞ്ഞ മതമാണിസ്ലാം എന്നും എല്ലാം തികഞ്ഞ പുസ്തകമാണു കുര്‍ആന്‍ എന്നും. ഏഴാം നൂറ്റാണ്ടില്‍ നല്‍കപ്പെട്ട കാട്ടു നിയമങ്ങള്‍ ലോകവസാനം വരെ മാറ്റാനാകാത്ത പൂര്‍ണ്ണ നിയമങ്ങളാണെനുമൊക്കെ അവകാശപ്പെടുന്നത് മുസ്ലിങ്ങളാണ്.

ഏഴാം നൂറ്റാണ്ടിലെ ഇസ്ലമിക ദൈവം ജീവിച്ചിരുന്ന സമയത്ത് കാറും ബസും  റോഡുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ട്രാഫിക് നിയമാവും ഉണ്ടാക്കി വച്ചിട്ട്, അത് ഒരിക്കലും മാറ്റരുത് എന്ന തമാശ കൂടി അദ്ദേഹം പറഞ്ഞേനെ.

അന്ന് ഒട്ടകം വലിയ്ക്കുന്ന ഒരു വണ്ടി പോലും അറേബ്യന്‍ മരുഭൂമിയില്‍ ഇല്ലാതിരുന്നത് താങ്കളുടെ ഒക്കെ ഭാഗ്യം, എന്നു കരുതിയാല്‍ മതി. മുള്ളാനും തൂറാനും വരെ നിയമമുണ്ടാക്കിയ ആ ദൈവം ഒട്ടക വണ്ടി ഓടിക്കാനും നിയമമുണ്ടാക്കുമായിരുന്നു. .

kaalidaasan said...

>>>>>ഭൂരിപക്ഷമല്ലാതിരുന്നിട്ടുപോലും ഇന്ത്യയിലാണ് റുഷ്ദിയുടെ പുസ്തകം ആദ്യം നിരോധിക്കപ്പെടുന്നത്. മതവികാരം എന്നാല് വല്ലാത്തൊരു സാധനമാണ്. ചര്ച്ചയൊക്കെയാവാം പക്ഷേ കാര്യത്തിലേക്ക് കടന്നാല് അപ്പോള് നമുക്ക് ആ വികാരം വരും പിന്നെ ചര്ച്ചയുമുണ്ടാവില്ല. സാമാന്യബോധവുമുണ്ടാവില്ല.<<<<

unknwon,

റുഷ്ദി പുസ്തകം എഴുതിയാല്‍ ഇന്‍ഡ്യ കത്തണം എന്നതാണ്, ഭൂരിഭാഗം മുസ്ലിങ്ങളുടെയും  നിലപാട്. റുഷ്ദി ഇന്‍ഡ്യയിലായിരുന്നെങ്കില്‍ ജോസഫ് സാറിന്റെ കൈ വെട്ടിയതുപോലെ കൈ വെട്ടുകയും ചെയ്യുമായിരുന്നു. ആ പുസ്തകം അന്‍ നിരോധിച്ചതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി. മറ്റൊന്ന് പേടി കൊണ്ട്. മുന്‍ ;പിന്‍ നോക്കാത്ത വിവരദോഷികളാണി മതത്തിലെ ഭൂരിഭാഗവും.

ജോസഫ് സാര്‍ ചെയ്തത് പ്രവാചനിന്ദയാണെന്ന് ഇവരെല്ലാവരും കൂടി ഏക സ്വരത്തില്‍ മുക്രയിട്ടു. പ്രവാചകനിന്ദക്ക് ഇസ്ലം കല്‍പ്പിച്ചിരിക്കുന്ന ശിക്ഷാരീതി അറിയുന്ന യഥാര്‍ത്ഥ മുസ്ലിങ്ങളില്‍ ചിലര്‍ അദ്ദേഹത്തിന്റെ കയ്യും വെട്ടി എടുത്തു. എതിര്‍ ദിശയില്‍ കൈയും കാലും ഛേദിക്കണമെന്നാണ്, കുര്‍ആനിക നിര്‍ദ്ദേശം. അത് പലിച്ച ഇസ്ലാമിക കപാലികര്‍ വലതു കൈ വെട്ടി മാറ്റി. ഇടതു കാലവര്‍ വെട്ടിയതേ ഉള്ളു. ഛേദിച്ചു കളഞ്ഞില്ല.

kaalidaasan said...

>>>>>മനുനീതി ക്ക് ഒരു ഭരണ വ്യവസ്ഥാ സാധ്യത ഉണ്ടെങ്കില് അത് ജനങ്ങള്ക്ക് മുന്പില് ചര്ച്ചക്ക് വെക്കുകയാണ് വേണ്ടത്.
ബൈബിള് അടിസ്ഥാനമായ നിയമങ്ങളും ചര്ച്ച ചെയ്യണം. ഒപ്പം ഇസ്ലാമിനുള്ളില് വ്യത്യസ്ത അഭിപ്രായം ഉണ്ടെകില് അതും ചര്ച്ചക്ക് വരട്ടെ.
അതിന്റെ അടിസ്ഥാനത്തിലുള്ള ബൌദ്ധിക സംവാദം ഇന്ത്യയില് നടക്കാന് എല്ലാവരും പരസ്പരം സഹാരക്കികയാണ് വേണ്ടത്.
<<<<


ഹാനാന്‍,

"മനുനീതിക്ക് ഒരു ഭരണ വ്യവസ്ഥാ സാധ്യത ഉണ്ടെങ്കില്", എന്നു പറയേണ്ടതില്ല. ഉണ്ടായിരുന്നു. സഹസ്രാബ്ദങ്ങളോളം അതു തന്നെയായിരുന്നു ഇന്‍ഡ്യയിലെ ഭരണ വ്യ്വസ്ഥ. ഇസ്ലാമിലെ കാട്ടു നീതി തന്നെയായിരുന്നു അതിന്റെ മുഖ മുദ്രയും. കൈ വെട്ടലും കണ്ണു ചൂഴ്ന്നെടുക്കലും, തല വെട്ടലും ഒക്കെ അതിന്റെ ഭാഗങ്ങളായിരുന്നു. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്നൊക്കെ യഹൂദരുടെ നിയമവ്യവസ്തയുടെ ഭാഗവുമായിരുനു. അതൊക്കെ അനീതിയാണെന്നു മനസിലായ ജനത അതുപേക്ഷിച്ചു.

മദ്ധ്യകാല്ഘട്ടത്തില്‍ ക്രൈസ്തവ പുരോഹിതര്‍ അധികാരം കയ്യാളിയിരുന്നു. പക്ഷെ അതിനവര്‍ ബൈബിളിന്റെ പിന്‍ബലമൊന്നും തേടിയിരുന്നില്ല.

അതുപോലുള്ള പ്രസക്തിയേ ഇസ്ലാമിക നിയമത്തിനുമുള്ളു. കട്ടറബികളുടെ നിയമ വ്യവസ്ഥ അതേപോലെ പകര്‍ത്തിയതാണ്, ഇസ്ലാമിന്റെ ശരിയ. ദോഷം പറയരുതല്ലോ. അതില്‍ കുറച്ചൊക്കെ ഇസ്ലാം സ്ഥാപകന്‍ മാറ്റം വരുത്തി. അതൊക്കെ അന്നത്തെ കാലഘട്ടത്തില്‍ ഒരു പക്ഷെ കട്ടറബികളെ മെരുക്കാന്‍ ആവശ്യമായിരുന്നിരിക്കാം. ആധുനിക കാലഘട്ടത്തില്‍ അതിനു പ്രസക്തിയില്ല.

ദൈവീക ഭരണമോ, രാജ ഭരണമോ, ചക്രവര്‍ത്തി ഭരണമോ ഇന്ന് ഇന്‍ഡ്യയില്‍ ഇല്ല. ഇന്നുള്ളത് ജനധിപത്യമാണ്. ജനങ്ങള്‍ അവര്‍ക്കു വേണ്ട നിയമവും ഭരണ വ്യവസ്ഥയും തീരുമാനിക്കുന്ന അവസ്ഥ. അവിടെ കാലഹരനപെട്ട പുരാതന്ബ ഭരണ രീതികള്‍ ചര്‍ച്ച ചെയ്യേണ്ട അവശ്യമില്ല. ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ നിയമം അവര്‍ നിര്‍മിക്കുന്നു. അതില്‍ പാകപ്പിഴ ഉണ്ടെങ്കില്‍ തിരുത്തുന്നു. ഈ ജനാധിപത്യത്തിന്റെ ഭഗമാകണോ അതോ ഒറ്റപ്പെട്ട് ജീവിക്കണോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. ഇന്‍ഡ്യയിലെ ഇതര മതസ്തര്‍ ക്കൊന്നും താങ്കളുടേതുപോലെയുള്ള ബുദ്ധിമുട്ടില്ല. അതുകൊണ്ട് അവര്‍  പിന്നോട്ടല്ല നോക്കുന്നത്. മുന്നോട്ടാണ്. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പുതിയ പുതിയ പദ്ധതികളും നിയമങ്ങളും അവര്‍ ആവിഷ്കരിക്കുന്നു.

kaalidaasan said...

>>>>>അതിനേക്കാളും പ്രധാനമാണ് തെറ്റായ അഭിപ്രാ‍യങ്ങള്‍ സ്വരൂപിച്ചു പോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തിരുത്തുക എന്നത്. കാളിദാസന് സ്വന്തം അഭിപ്രായങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞാലും മുറുകെ പിടിക്കും. അതാണ് ഞാനും കാളിദാസനും തമ്മിലുള്ള വ്യത്യാസം.
<<<<


സുകുമാരന്‍,

എന്റെ അഭിപ്രായങ്ങള്‍ തെറ്റാണെന്ന് താങ്കള്‍ പറഞ്ഞാല്‍ പോരല്ലോ. ജമായത്തേ ഇസ്ലാമിയേക്കുറിച്ചൊക്കെ താങ്കള്‍ പാടി പുക്ഴ്ത്തി നടന്നപ്പോള്‍ തന്നെ അവരേക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ വേദികളും എഴുതിയീട്ടുണ്ട്. താങ്കളുടെ ബ്ളോഗിലും എഴുതിയിട്ടുണ്ട്. പക്ഷെ അന്നൊക്കെ താങ്കള്‍ അവരെ അന്ധമായി പിന്തുണക്കുകയായിരുന്നു. എന്റെ അഭിപ്രായം അന്നു ഇന്നും ഒന്നു തന്നെ.

പിന്നെ താങ്കളുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആണവ വൈദ്യുതിയുടെ കാര്യത്തിലാണ്. അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം മുഴുവനുമുണ്ടാകാന്‍ പോകുന്ന സൌരോര്‍ജ്ജ വിപ്ളവവും പവനോര്‍ജ്ജ വിപ്ളവവും താങ്കള്‍ കാണന്‍ പോകുനതേ ഉള്ളു. അന്നേരം അഭിപ്രായം മാറ്റണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം. ആണവ വൈദ്യുതിയേപ്പറ്റിയുള്ള സംവാദത്തിന്റെ വീഡിയോ ഇടാന്‍ താങ്കള്‍ക്കുള്ള ബുദ്ധിമുട്ട് മനസിലാകുന്നുണ്ട്.

ഇടതു പക്ഷത്തെ ഞാന്‍ ശക്തമായി പിന്തുണക്കുന്നു. ഇടതുപക്ഷത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു നടന്ന താങ്കള്‍, കേരളത്തിലെങ്കിലും ഇടതു ബദലിനു പിന്തുണ പ്രഖ്യാപിച്ചത് താങ്കളുടെ ബ്ളോഗ് വായിക്കുന്ന എല്ലാവരും കണ്ടതാണ്. ഇടതു പക്ഷത്തിനു പ്രസക്തിയുണ്ടെന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായി. അവിടെയും എനിക്ക് അഭിപ്രയാം മാറ്റേണ്ടി വന്നിട്ടില്ല.

ഇനി യുള്ളത് താങ്കളുടെ സി പി എം വിരോധമാണ്. സി പി എമ്മിനേക്കുറിച്ച് താങ്കള്‍ ഭാവനയില്‍ നിന്നും പലതും പറഞ്ഞു പരത്തുന്നു. സി പി എം കാര്‍ വികസന വിരോധികളാണെന്ന താങ്കളുടെ നുണ താങ്കളുടെ നേതാവ്, ആന്റണി തന്നെ കേരളത്തില്‍ വന്ന് പൊളിച്ചടുക്കി. ഇന്‍ഡ്യയില്‍ ജനാധിപത്യ ധ്വംസനം നടത്തിയ ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ഭരണഘടന റദ്ദ് ചെയ്ത്, പ്രതിപക്ഷത്തെ മുഴുവന്‍ ജയിലില്‍ അടച്ച് ഇന്ദിര നടത്തിയ കിരാത ഭരണം ഇന്‍ഡ്യയിലെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയും നടത്തിയിട്ടില്ല. കേരളത്തിലും  ബംഗാളിലും പതിറ്റാണ്ടുകള്‍ അവര്‍ ഭരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നടത്തിയ പോലെ ഒരു മനുഷ്യാവകാശ ലംഘനവും സി പി എം നടത്തിയിട്ടില്ല. സി പി എം വിരോധം മുഖ മുദ്രയാക്കി നടന്ന ആന്റണി പോലും അഭിപ്രായം മാറ്റി. താങ്കളും അഭിപ്രായം മാറ്റും. ജാതി മത ശക്തികള്‍ക്ക് കേരളത്തെ തീറെഴുതി കൊടുത്തിരിക്കുന്ന അവസ്ഥയാണിന്ന് കേരളത്തിലുള്ളത്. ജമായത്തേ ഇസ്ലാമിയെ തള്ളിപ്പറയുന്ന കൂടെ താങ്കള്‍ തള്ളിപ്പറയേണ്ട സംഘടനകള്‍ വേറെയുണ്ട്. പേരില്‍ പോലും വര്‍ഗ്ഗീയതയുള്ള മുസ്ലിം ലീഗാണതിലെ മുമ്പന്‍.

കേരള ചരിത്രത്തിലെ ഏറ്റവും നാറിയ ഭരണമാണിപ്പോഴുള്ളത്. യു ഡി എഫ് ഘടക കക്ഷികളായ ജെ എസ് എസും, സി എം പിയും പിള്ള കോണ്‍ഗ്രസുമൊക്കെ എന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ചീത്ത പറയുന്നു. ഉമ്മന്‍  ചാണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നാണ്, ഇന്ന് ഗൌരിയമ്മ പറഞ്ഞത്. കോണ്‍ഗ്രസിനുള്ളില്‍ പോലും ഈ ഭരണത്തോടുള്ള അമര്‍ഷം പതഞ്ഞു പൊങ്ങുന്നു. എന്നിട്ടും താങ്കളതിനെ വാഴ്തിപ്പാടുന്നു. താങ്കള്‍ക്കടുത്തു തന്നെ അഭിപ്രായം മാറ്റേണ്ടി വരും.

kaalidaasan said...

>>>>>ഇങ്ങനെയുള്ളവർക്ക് ഭരണം കിട്ടി കഴിഞ്ഞപ്പോൾ എന്ത് സംഭവിക്കും എന്നത് ലോകജനതയ്ക്ക് നേരിട്ട് അനുഭവിച്ചു പഠിക്കുവാനായിട്ടാണു ഈജിപ്റ്റിൽ ഇപ്പോൾ നടക്കുന്ന പൊറോട്ട് നാടകങ്ങൾ... പണ്ട് അഫ്ഗാനിസ്ഥാനിൽ നാം അത് കണ്ടു എന്നിട്ടും പഠിക്കത്തവർക്ക് ഈജിപ്റ്റ് പാഠമാകുമെന്ന് കരുതാം... വിശ്വാസം അതല്ലേ എല്ലാം ;)

<<<<


മുല്ലപ്പൂ വിപ്ളവം എന്ന പേരില്‍ കൊട്ടിപ്പാടി നടന്നിട്ട് അധികാരം കിട്ടിയപ്പോള്‍ ചുവടു മാറ്റുന്നു. ഈജിപ്റ്റില്‍ മുബാറക്കിനെതിരെ മുന്നില്‍ നിന്നും പോരാടിയത് മുര്‍സി ആയിരുന്നില്ല. അന്നൊക്കെ മുസ്ലിം ബ്രദര്‍ഹുഡ് പതുങ്ങി നിന്നതേ ഉള്ളു. മതേതര പ്ളാറ്റ് ഫോമില്‍ നിന്ന എല്‍ ബരാദി ഒക്കെ ആയിരുന്നു അന്ന് വിപ്ളവം നയിച്ചത്. മുബാറക്ക് പുറത്താകുമെന്ന അവസ്ഥ വന്നപ്പോള്‍ മുന്നിലേക്ക് വന്നു. തെരഞ്ഞെടുപ്പില്‍ അധികാരവും നേടി. മതേതരനായ് എല്‍ ബരാദിയെ തോല്‍പ്പിച്ച് തീവ്ര മുസ്ലിമായ മുര്‍സിയെ അവര്‍ അധികാരത്തിലേറ്റി. മതേതരഭരണമൊന്നും ഈജിപ്റ്റില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഇറാനിലേപ്പോലെ ഇസ്ലാമിക ഭരണമേ ഉണ്ടാകൂ. ഭൂരിഭാഗം മുസ്ലിങ്ങളുടെയും മതേതര മുഖം മൂടിക്കും ഇതേ വിലയേ നല്‍കേണ്ടതുള്ളു.

ഇറാലില്‍ ഷാക്കെതിരെ വിപ്ളവം നടത്തിയത് അവിടത്തെ കമ്യൂണിസ്റ്റുകാരായിരുന്നു. വിപ്ളവം ശക്തി പ്രാപിച്ചപ്പോള്‍ മുള്ളമാരും മുക്രിമാരും  അത് തട്ടിപ്പറിച്ചു. അധികാരം കയ്യിലായപ്പോള്‍ ഖൊമേനി ആദ്യം ചെയ്തത് എല്ലാ കമ്യൂണിസ്റ്റുകാരെയും വധിക്കുകയായിരുന്നു.

അഫ്ഘാനിസ്ഥാനിലും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ യുദ്ധം ചെയ്തതും അവരെ പുറത്താക്കിയതും താലിബാന്‍ ആയിരുന്നില്ല. അന്നവര്‍ പാക്സിതാനിലെ മദ്രസകളില്‍  മാത്രമാണുണ്ടായിരുന്നത്. യുദ്ധമുനണിയിലൊന്നുമുണ്ടായിരുന്നില്ല. അധികാരം കൈ മാറിയപ്പോഴേക്കും  അവര്‍ അഫ്ഘാനിസ്ഥാനിലെത്തി. അധികാരം പിടിച്ചടക്കി.

ഏത് രാജ്യത്തായാലും ഇസ്ലാമിക വിപ്ളവത്തിനീ ഗതിയേ ഉണ്ടാകൂ. കാരണം അതിന്റെ പ്രചോദനം കുര്‍ആനാണെന്നതാണ്.

ഈജിപ്റ്റില്‍ മുബാറക്കിനെതിരെ വിപ്ളവം നടത്താന്‍ കൂട്ടു പിടിച്ച ക്രിസ്ത്യാനികളെ മുസ്ലിം തീവ്രവദികള്‍ എങ്ങനെ നേരിട്ടു എന്ന് ലോകത്തിനറിയാം. മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ ആഹ്ളാദിച്ചവര്‍ ഇന്ന് മുര്‍സിക്കെതിരെ തഹ്രീര്‍ സ്ക്വയറില്‍ വീണ്ടും സമരം നടത്തുന്നു.

മുല്ലപ്പൂവിന്റെ സുഗന്ധമല്ല. ശവം നാറിപ്പൂവിന്റെ ദുര്‍ഗന്ധമാണിപ്പോള്‍ ഈ ഇസ്ലാമിക രാജ്യങ്ങളിലൊക്കെ നിന്നും വരുന്നത്.

CKLatheef said...

മതേതരജനാധിപത്യം ഇസ്ലാമേതര ആധുനിക മനുഷ്യസമൂഹം കണ്ടെത്തിയ ഏറ്റവും നല്ല ഭരണവ്യവസ്ഥതന്നെയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കുറ്റമറ്റ, വിമര്‍ശന വിധേയമായ ഒരു സംവിധാനമാണ് എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. മതേതരജനാധിപത്യം മേന്‍മപുലര്‍ത്തുന്നത് ഥിയോക്രസിയെക്കാളും, ഏകാധിപത്യ-രാജാധിപത്യ-സ്വേഛാധിപത്യ ഭരണത്തേക്കാളും മാത്രമാണ് എന്നാണ് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നത്. മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം. മതേതരജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ സകല നന്മകളെയും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ അതിന്റെ മനുഷ്യോപദ്രവങ്ങളായ പരിമിതികളെ പരിഹരിക്കുന്നതുമായ ഒരു ബദലാണ് അവര്‍ സമര്‍പ്പിക്കുന്നത് എന്നതിനാല്‍ ഭയപ്പാടില്ലാതെ തന്നെ അവരോട് സംവദിക്കാന്‍ ആധുനികജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സമീപനം പലപ്പോഴും കാണപ്പെടുന്നില്ല. അത്യന്തം അപകടകരം, തികച്ചും ജനാധിപത്യവിരുദ്ധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ ഇത്തരക്കാര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല എന്നതിന് തെളിവാണ്.

ജനാധിപത്യവ്യവസ്ഥയിലെ ഒരു വശം മാത്രമാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയാത്ത ആളായിരിക്കില്ല കെ.പി.എസ്., ഭൂരിപക്ഷാഭിപ്രായം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായ സ്വതന്ത്ര്യം (മതസ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നു) എന്നിവയൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നും ഈ വ്യവസ്ഥയെ വ്യതിരിക്തമാക്കുന്ന ഈ പ്രത്യേകതകളാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതിനോട് ജമാഅത്തെ ഇസ്ലാമിക്കോ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കോ വിയോജിപ്പൊന്നുമില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് നിയമം നിര്‍മിക്കുക എന്നതും ആധുനികമതേതരജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത് ഇസ്ലാമേതര മനുഷ്യസമൂഹത്തിന്റെ ഒരു ബദല്‍ സംവിധാനം മാത്രമാണ്. കുറ്റമറ്റ ഏതെങ്കിലും മതനിയമങ്ങള്‍ അടിസ്ഥാനമായി സ്വീകരിക്കുന്നതിന് പകരം ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരിലെ ഭൂരിപക്ഷത്തിന് ഈ അവകാശം കൈമാറുകയാണ് ഇവിടെ സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്ന ദൈവത്തിന്റെ പേരില്‍ ക്രൈസ്തമതമേലധ്യക്ഷന്‍മാര്‍ നിയമം നിര്‍മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നനെതിരെ ഉണ്ടാക്കിയ ബദര്‍ സംവിധാനമാണ് ജനാധിപത്യത്തിലെ ഈ വശം. അഥവാ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും. ഇസ്ലാമിനെ ദൈവിക ദീനായി അംഗീരിക്കുന്ന ആരെങ്കിലും അപ്രകാരം ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടേ. ഇതുവരെ വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത കെ.പി.എസ് മനസ്സിലാക്കണം. പറഞ്ഞുവന്നത്... 1. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യസങ്കല്‍പം തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് കെ.പി.എസ് മനസ്സിലാക്കിയത് ശരിയല്ല. 2. ഇത് ജമാഅത്തെ ഇസ്ലാമിക്കാരുടെ മാത്രം വാദമായി മനസ്സിലാക്കിയതും ശരിയല്ല.

CKLatheef said...

പൂര്‍ണമായ വായനക്ക് കെ.പി.എസും ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും

K.P.Sukumaran said...

ഫേസ്‌ബുക്കില്‍ ഇന്ന് എഴുതിയ എന്റെ സ്റ്റാറ്റസ്സ് ഇവിടെയും കിടക്കട്ടെ:

ഇന്ന് രാവിലെ തന്നെ അല്പം മതചിന്തയുണ്ടായി. അതിന് കാരണമുണ്ട്. ജമാ‌അത്തെ ഇസ്ലാമിയെ കുറിച്ച് ഞാന്‍ ബ്ലോഗില്‍ എഴുതിയതിന് സി.കെ.ലത്തീഫ് , ലത്തീഫിന്റെ ജമാ‌അത്തെ ഇസ്ലാമി ബ്ലോഗില്‍ മറുപടി എഴുതിയിട്ടുണ്ട്. ആ പോസ്റ്റ് പൂര്‍ണ്ണമല്ല, തുടരും എന്നാണ് കാണുന്നത്. അത്കൊണ്ട് എന്റെ മറുപടി ഒടുവില്‍ എഴുതാമെന്ന് കരുതി. അത്കൊണ്ടാണ് ഈ മതവിചാരം.

എന്റെ മതം ഏതാണ്? അലോചിച്ച് നോക്കിയപ്പോള്‍ ഞാന്‍ ഇത് വരെയായിട്ടും ഒരു മതത്തിലും ചേര്‍ക്കപ്പെടുകയോ ചേരുകയോ ചെയ്തിട്ടില്ല. ഒന്നാം ക്ലാസ്സില്‍ ചേരുമ്പോള്‍ അഡ്‌മിഷന്‍ റജിസ്റ്ററില്‍ മാഷ് തന്നെ എന്റെ മതം ഹിന്ദു എന്നും ജാതി തീയ്യ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാവണം. അതിനപ്പുറം ഹിന്ദു ആകാനോ തീയ്യന്‍ ആകാനോ ഞാനോ എന്റെ രക്ഷിതാക്കളോ ഒന്നും ചെയ്തിട്ടില്ല.

ജനിക്കുമ്പോള്‍ തന്നെ ഒരാള്‍ക്ക് മതവും ജാ‍തിയും ജന്മസിദ്ധമായി ലഭിക്കുമോ? ഹേയ്, അങ്ങനെയാകാന്‍ തരമില്ല. മതങ്ങളില്‍ പെടുന്നവരെല്ലാം ജനിച്ചതിന് ശേഷം ആ മതത്തില്‍ ചേര്‍ക്കപ്പെട്ടവരോ ചേര്‍ന്നവരോ ആണ്. അങ്ങനെ ചേരുന്നതിന് ചില ചടങ്ങുകള്‍ ഉണ്ട്. ചുമ്മാ ഞാന്‍ ഇന്ന മതം എന്ന് പറഞ്ഞാല്‍ ആരും ആ മതക്കാരന്‍ ആവുകയില്ല. ഏതെങ്കിലും ഒരു മതത്തില്‍ ചേരണമെങ്കില്‍ ആ മതത്തിന്റെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയേ പറ്റൂ.

ഇന്ന് ഹിന്ദുക്കള്‍ എന്ന പൊതുവിശേഷണത്തില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗമായ ബ്രാഹ്മണര്‍ ഉപനയനം എന്ന ചടങ്ങിലൂടെ ബ്രാഹ്മണ്യം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ബ്രാഹ്മണര്‍ ഒരു പ്രത്യേക മതമായി പരിഗണിക്കപ്പെടുന്നില്ല. അതേ സമയം ബ്രാഹ്മണര്‍ ഒഴികെ ഹിന്ദുക്കളില്‍ പെടുന്ന ആരും അവരുടെ ജീവിതകാലത്ത് മതം സ്വീകരിക്കുന്ന ഒരു ചടങ്ങിനും വിധേയമാകുന്നുമില്ല. ആ അര്‍ത്ഥത്തില്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള മുഴുവന്‍ ഹിന്ദുക്കളും മതരഹിതര്‍ ആണ്. എന്നാല്‍ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റ് മുതലായ നിയമാനുസൃത രേഖകളില്‍ ഹിന്ദു മതം എന്ന് രേഖപ്പെടുതിയിട്ടുമുണ്ട്. അങ്ങനെയാണ് ഞാനടക്കമുള്ള ഹിന്ദുക്കള്‍ ഹിന്ദുക്കളാകുന്നത്. അത്കൊണ്ട് ഒരു ഗുണമുണ്ട്, അപരിമിതമായ വ്യക്തിസ്വാതന്ത്ര്യമാണ് ഞാന്‍ അനുഭവിക്കുന്നത്. ആരും ഒന്നിനും എന്നെ നിര്‍ബ്ബന്ധിക്കുകയില്ല. അടുത്തുള്ളവന്റെ സ്വാതന്ത്ര്യം വകവെച്ചുകൊടുത്തുകൊണ്ട് ഞാന്‍ എന്റെ വ്യവഹാരമണ്ഡലങ്ങളില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനാണ്.

ഈ സ്വാതന്ത്ര്യം എനിക്ക് ഉത്തരവാദിത്വങ്ങളും ചുമതലകളും കൂടി നല്‍കുന്നുണ്ട്. എന്നെ പോലെ തന്നെ എല്ലാവരുടെയും സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും മാനിക്കണമെന്നതാണത്. അത്കൊണ്ടാണ് ഞാന്‍ ജനാധിപത്യവിശ്വാസിയും മതേതരവാദിയും ആകുന്നത്. ഈ വിശ്വാസവും വാദവും കൊണ്ട് പൂര്‍ണ്ണസ്വതന്ത്രനായി ഇന്ത്യയില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്ന് എനിക്ക് തോന്നുന്നത് ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് എവിടെയും സഞ്ചരിക്കാത്തത്കൊണ്ടാണോ എന്നറിയില്ല. അതേ സമയം സങ്കുചിതമായ ദേശീയവാദിയും അല്ല ഞാന്‍. എന്റെ ചിന്തകള്‍ക്ക് രാജ്യങ്ങള്‍ അതിരിടുന്നുമില്ല.

kaalidaasan said...

>>>മതേതരജനാധിപത്യം ഇസ്ലാമേതര ആധുനിക മനുഷ്യസമൂഹം കണ്ടെത്തിയ ഏറ്റവും നല്ല ഭരണവ്യവസ്ഥതന്നെയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കുറ്റമറ്റ, വിമര്‍ശന വിധേയമായ ഒരു സംവിധാനമാണ് എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.<<<


ഇസ്ലാമേതര എന്ന വാക്കിതില്‍ തിരുകി കയറ്റുന്നതിന്റെ ഉദ്ദേശ്യം എന്താണു ലത്തീഫേ? ഇസ്ലാമിക സമൂഹം എന്തു കണ്ടെത്തുന്നു എന്നതൊന്നും മറ്റ് സമൂഹങ്ങള്‍ക്ക് പ്രസക്തമല്ല. അവരുടെ ഭരണ വ്യവസ്ഥയായ മതേതര ജനാധിപത്യം ഏറ്റവും നല്ലതാണെന്ന് ഏതായാലും ലത്തിഫിനു മനസിലായല്ലോ. അതു മതി. ഇനി ലത്തീഫൊക്കെ ചെയ്യേണ്ടത് അതിനെ അംഗീകരിക്കുകയാണ്. മതേതരമായ ഒരു സമൂഹത്തില്‍ മുസ്ലിങ്ങള്‍ ജീവിക്കണമെന്നൊന്നും ആരും നിര്‍ബന്ധം പിടിക്കുന്നില്ല.

മതേതര ജനാധിപത്യം കുറ്റമറ്റതോ വിമര്‍ശനത്തിനതീതമോ ആണെന്ന് ആരും അവകാശപ്പെടുന്നുമില്ല. ഇപ്പോഴുള്ള കുറ്റങ്ങളും കുറവുകളും പരിഹരിക്കാന്‍ ശ്രമിക്കും. ഇതിനേക്കാള്‍ മെച്ചപ്പെട്ട വേറൊന്നു ഉണ്ടായാല്‍ അത് സ്വീകരിക്കും. പക്ഷെ അടിസ്ഥാന തത്വമായ നിയമ നിര്‍മ്മാണം ജനങ്ങളുടേതെന്ന നിലപാടിനു മാറ്റമുണ്ടാകില്ല. മതേതര ജനാധിപത്യം ഏത് മതത്തിലും വിശ്വസിക്കുന്നതിനെ എതിര്‍ക്കില്ല. അവിടെ ലത്തീഫിനും  ഇടമുണ്ടാകും. ലത്തീഫ് ഏത് ദൈവത്തില്‍ വിശ്വസിക്കുന്നു എന്നവിടെ ആരും അന്വേഷിക്കില്ല. ഓരോ ദിവസം മതം മാറിയാലും ആര്‍ക്കും പ്രശ്നമില്ല. നിന്ന് മൂത്രമൊഴിക്കണോ ഇരുന്നു മൂത്രമൊഴിക്കണോ, ദൈവത്തിന്റെ തലമുടി ആരാധിക്കണോ എന്നതുമവിടെ വിഷയമാകില്ല.

പക്ഷെ പൊതു സമൂഹം അനുസരിക്കേണ്ട നിയമങ്ങളൊക്കെ ജനങ്ങള്‍ തന്നെ ഉണ്ടാക്കും. അത് എന്റെ മത ദൈവം പറഞ്ഞ നിയമങ്ങള്‍ക്കെതിരാണ്, അതുകൊണ്ട് അനുസരിക്കില്ല എന്നുശഠിക്കുന്നവര്‍ക്ക് അവിടെ സ്ഥാനമുണ്ടാകില്ല.

ram said...

CK Latheef,

"മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം."

മനുഷ്യര്‍ക്കാകമാനമായി ദൈവം അങ്ങിനെ ഒരു വ്യവസ്ഥ നല്‍കിയെങ്കില്‍ അത് ഇത്ര vague and ambiguous ആയി എങ്ങനെ നല്‍കി? അത് ദൈവം നല്കിയെന്ന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് അധികാരമുണ്ട് അത് പക്ഷെ മറ്റെല്ലാ മത വിശ്വാസങ്ങളെയും പോലെ personal realm ല്‍ ആയിരിക്കണം. അത് പൊതു സമൂഹത്തില്‍ നിയമ നിര്‍മാണത്തിന് ഒരിക്കലും ഉപയോഗിക്കാന്‍ നിങ്ങള്ക്ക് അവകാശം ഇല്ല.

പിന്നെ ഇത് ജമാ അത്തെ ഇസ്ലാമിയുടെ മാത്രം നിലപാട് അല്ല എന്ന് പറഞ്ഞത് വളരെ ശരി. ഇസ്ലാമിന്റെ ഏറ്റവും വലിയ ദോഷം ഇത് തന്നെ. മുസ്ലിങ്ങള്‍ക്ക്‌ ഒരിക്കലും പൊതു ധാരയില്‍ വരാന്‍ സാധിക്കതതിനും അവര്‍ എന്നും പിന്നോക്കമായി നില്‍ക്കുന്നതിനും ലോകമെമ്പാടും ഇസ്ലാമിനെപറ്റി ഇത്രയും prejudice ഉണ്ടാവാനും എല്ലാം കാരണം ഇത് തന്നെ. എന്ത് കൊണ്ട് ഇസ്ലാമിനെ നവീകരിക്കാന്‍ നിങ്ങളെപോലെ ചിന്ത ശക്തി യുള്ള യുവാക്കള്‍ മുന്നോട്ടു വരുന്നില്ല? സുകുമാരന്‍ മാഷ് മുന്‍പൊരിക്കല്‍ കമ്മ്യുണിസത്തെ പറ്റി ഇതേ കാര്യം എഴുതിയിരുന്നതായി ഓര്‍ക്കുന്നു. ഇന്നത്തെ ലോകത്തില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ ആറാം നൂറ്റാണ്ടിലെ ഹദീസുകള്‍ നോക്കേണ്ടി വരുന്നത് കഷ്ടമാണെന്ന് തോന്നുകയെങ്കിലും ചെയ്യേണ്ടേ? മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്ലാമിന് സ്വയം നവീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം നിങ്ങളെ പ്പോലെയുള്ളവര്‍ ഉറക്കം നടിക്കുന്നത് കൊണ്ടാണ്.

സുകുമാരന്‍ സര്‍ - Looks like you are having an epiphany! അപ്പോള്‍ ഹിന്ദു എന്നത് അത്ര കുഴപ്പം പിടിച്ച പദം അല്ലെന്നു മനസിലായി? I am sorry, I know you are a humanist and do not mean ill about anything, but I always felt your attitude towards anything associated with Hinduism was overly negative. Criticizing Hinduism has become the easiest way to prove ones secular credentials these days. Thank you for saying what you said today. Yes, Hinduism is not a religion in any conventional sense of the word, it is a culture - a very broadminded culture actually. I don't know if you will agree with me yet, but India is secular because Hinduism is secular. Wasn't it Gandhiji himself who said Hinduism is the soul of India? - India will not be India if we lose that soul.

I am sure you might have watched this already, but as you watch again please spare a moment to think how aptly Swamiji's words fit into the present day as well. http://www.youtube.com/watch?v=lxUzKoIt5aM

Regards,

Ram

kaalidaasan said...

>>>മതേതരജനാധിപത്യം മേന്‍മപുലര്‍ത്തുന്നത് ഥിയോക്രസിയെക്കാളും, ഏകാധിപത്യ-രാജാധിപത്യ-സ്വേഛാധിപത്യ ഭരണത്തേക്കാളും മാത്രമാണ് എന്നാണ് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നത്. മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം. <<<

ഥിയോക്രസി എന്ന വാക്കൊക്കെ ലഥീഫിനറിയാം. പക്ഷെ അത് പ്രയോഗിക്കാനറിയില്ല. പ്രയോഗിച്ചാല്‍ മറ്റ് മത വിശ്വസികളുടെ കാര്യത്തിലേ പ്രയോഗിക്കൂ.

മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയേയാണ്, സാധാരണ ബുദ്ധിയുള്ളവര്‍ ഥിയോക്രസി എന്നു വിളിക്കാറുള്ളത്. ലത്തിഫിന്നു വരെ അത് കേട്ടില്ലില്ല. അതുകൊണ്ട് ഞാന്‍ അത് ലത്തീഫിനെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കാം.

theocracy


1.
a form of government in which God or a deity is recognized as the supreme civil ruler, the God's or deity's laws being interpreted by the ecclesiastical authorities.
2.
a system of government by priests claiming a divine commission.
3.
a commonwealth or state under such a form or system of government.

theocracy

Government by divine guidance or by officials who are regarded as divinely guided. In many theocracies, government leaders are members of the clergy, and the state's legal system is based on religious law.

Theocracy

Theocracy is a form of government in which a deity is officially recognized as the civil Ruler and official policy is governed by officials regarded as divinely guided, or is pursuant to the doctrine of a particular religion or religious group.

In a pure theocracy, the civil leader is believed to have a direct personal connection with God. For example, a prophet like Moses led the Israelites, and the prophet Muhammad ruled the early Muslims.



ലത്തിഫിന്റെ ദൈവമായ അള്ളാ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഇറക്കിയ ഭരണ വ്യവവസ്ഥയായ ശരിയ, ഥിയോക്രസി എന്ന വാക്കിനു ഏറ്റവും ചേരുന്നതാണ്. അതിനേക്കാള്‍ മെച്ചമായിട്ടുള്ള ജനാധിപത്യ വ്യവസ്ഥയുള്ളപ്പോള്‍ അതിലും താഴെയുള്ള ഇസ്ലാമിക ഥിയോക്രസി സംവാദം അര്‍ഹിക്കുന്നില്ല. ഉള്ളതില്‍ ഏറ്റവും മെച്ചമായത് സ്വീകരിക്കുക എന്നതാണ്, സുബോധമുള്ളവര്‍ ചെയ്യേണ്ടത്.

kaalidaasan said...

>>>മതേതരജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ സകല നന്മകളെയും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ അതിന്റെ മനുഷ്യോപദ്രവങ്ങളായ പരിമിതികളെ പരിഹരിക്കുന്നതുമായ ഒരു ബദലാണ് അവര്‍ സമര്‍പ്പിക്കുന്നത് എന്നതിനാല്‍ ഭയപ്പാടില്ലാതെ തന്നെ അവരോട് സംവദിക്കാന്‍ ആധുനികജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതാണ്. <<<

തമാശ ഇങ്ങനെയും പറയാം അല്ലേ.

ഈ ബദല്‍ സമപ്പിക്കാന്‍ തുടങ്ങിയിട്ട് 1400 വര്‍ഷങ്ങളായി. പല രൂപത്തിലും ഭാവത്തിലും ഇവ വന്നിട്ടുണ്ട്. ഇന്നുമുണ്ട്. പാകിസ്താനിലുണ്ട്, ഇറാനിലുണ്ട്, അഫ്ഘാനിസ്താനിലുണ്ട്, സൌദി അറേബ്യയിലുണ്ട്. സുഡാനിലുണ്ട്. ഈ വക മനുഷ്യോപകാരപ്രദമായ ബദലിനെ നീണ്ട കമ്പു കൊണ്ടു പോലും ആധുനിക സമൂഹം  തൊടുകയില്ല.

ജനാധിപത്യം, എന്ന് പേരിനെങ്കിലും വിളിക്കാവുന്ന ഒരു ശിഖണ്ഠി സംഗതി ഇറാനിലുണ്ട്. അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ താടി വച്ച ചില സത്വങ്ങളുടെ ഒരു സംഘത്തിന്റെ അനുവാദം വേണം.

അതുകൊണ്ട് ലത്തീഫിന്റെ ബദല്‍ സമര്‍പ്പണവുമായി മൊന്നോട്ട് പോകുക. മറ്റുള്ളവര്‍ക്ക് വേറെ പലതും ചെയ്യാനുണ്ട്. ഈ തമാശ കേള്‍ക്കാനുള്ള സമയമില്ല.

kaalidaasan said...

>>>അത്യന്തം അപകടകരം, തികച്ചും ജനാധിപത്യവിരുദ്ധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ ഇത്തരക്കാര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല എന്നതിന് തെളിവാണ്. <<<

കാര്യം മനസിലാക്കിയിട്ടു തന്നെയാണ്, ഇത് അപകടകരം എന്നും ജനാധിപത്യ വിരുദ്ധം എന്നും പറയുന്നത്.

ഏഴാം നൂറ്റാണ്ടിലെ കാടന്‍ നിയമങ്ങളൊക്കെ ഉപേക്ഷിച്ച് മറ്റ് സമൂഹങ്ങള്‍ മുന്നേറിയപ്പോള്‍. ഈ വക കാട്ടു നിയമങ്ങളൊക്കെ ഇപ്പോഴും വേണമെനു വാദിക്കുന്നതും, അത് ലോകാവസാനം വരെ മാറ്റാനാകില്ല എന്നു ശഠിക്കുന്നതും, ജനാധിപത്യ വിരുദ്ധം തന്നെയാണ്.

അള്ളാക്ക് വേണ്ടി മരിച്ചാല്‍ സ്വര്‍ഗവും അതിലെ സമ്മാനങ്ങളായ മദ്യപ്പുഴകളും, ഹൂറികളും, നിത്യബാലന്‍മാരും ലഭിക്കുമെന്നൊക്കെ ഉള്ള ഉത്ബോധങ്ങള്‍ അപകടകരം എന്നേ സുബോധമുള്ളവര്‍ മനസിലാക്കൂ. അന്യ മത വിശ്വാസികളോട് മുസ്ലിങ്ങള്‍ കൂട്ടു കൂടരുതെന്നും, വിമര്‍ശിക്കുന്നവരെ കൈ കാലുകള്‍ എതിര്‍ദിശയില്‍ ഛേദിക്കണമെന്നൊക്കെയുള്ള ആഹ്വാനം ആരും പേടിയോടെയോ കേള്‍ക്കൂ.

പ്രവാചകനെ നിന്ദിച്ചു എന്നും പറഞ്ഞ് മറ്റ മത വിശ്വാസികളുടെ കഴുത്ത് വെട്ടുന്ന ഒരു വ്യവസ്ഥിതിയെ എങ്ങനെ പേടിയില്ലാതെ സമീപിക്കും? അങ്ങനെ അരോപിച്ച് ജയിലിലടച്ച ആളെ വിട്ടയക്കണമെന്നു പറഞ്ഞ മനുഷ്യ സ്നേഹിയെ വെടി വച്ചു കൊന്ന ജന്തു ജയിലിലേക്ക് വന്നപ്പോള്‍ പുഷ്പഷ്ടി നടത്തി സ്വീകരിച്ച ഭീകരരെ പേടിയോടെയല്ലാതെ കാണണമെങ്കില്‍ മനസിന്റെ സമനില തെറ്റണം.

അള്ളായുടെ ആലയമെന്നു പറയുന്ന മോസ്കില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരികുന്ന സഹ മുസ്ലിങ്ങളെ വരെ ബോംബ് വച്ച് കൊന്ന് അര്‍മ്മാദിക്കുന്നവര്‍ അപകടകാരികള്‍ എന്നു മറ്റുള്ളവര്‍ മനസിലാക്കുനതില്‍ എന്തിനാണൂ ലത്തീഫ് കുണ്ഠിതപ്പെടുന്നത്? അതൊക്കെ താങ്കളുടെ മതമായ ഇസാമിന്റെ മുഖ മുദ്രയാണെന്നു സമ്മതിക്കല്ലല്ലേ ഈ പരാതി പറച്ചില്‍?

ജോസഫ് സാര്‍ താങ്ക:ളുടെ പ്രവചകനെ നിന്ദിച്ചു എന്ന് തറപ്പിച്ചു പറഞ്ഞ വ്യക്തിയല്ലേ ലത്തീഫ്? പ്രവാചക നിന്ദക്കുള്ള ശിക്ഷ കൈ വെട്ടലാണെനുറപ്പുള്ള കുറച്ച് മുസ്ലിങ്ങള്‍ അദ്ദേഹത്തിന്റെ കൈ വെട്ടി എടുത്തതില്‍ ലത്തിഫിനും പരോക്ഷമായ പങ്കില്ലേ? കുര്‍ആനില്‍ പറഞ്ഞിരിക്കുന്നതുപോലെ എതിര്‍ദിശയിലാണു കൈയ്യും കാലും വെട്ടിയത്.

അതുകൊണ്ട് ലത്തീഫ് ആദ്യം സ്വന്തം തൊഴുത്തിലെ മാലിന്യമൊക്കെ കഴുകി വെടിപ്പാക്കി വച്ചു കഴിഞ്ഞിട്ട് കാര്യം പറയ്. എന്നിട്ടും മനസിലായില്ലെങ്കില്‍ നമുക്ക് സംവാദമൊക്കെ നടത്താം.

kaalidaasan said...

>>>ജനാധിപത്യവ്യവസ്ഥയിലെ ഒരു വശം മാത്രമാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയാത്ത ആളായിരിക്കില്ല കെ.പി.എസ്., ഭൂരിപക്ഷാഭിപ്രായം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായ സ്വതന്ത്ര്യം (മതസ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നു) എന്നിവയൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. <<<

അത് താങ്കള്‍ മനസിലാക്കിയിരിക്കുന്നത്. ഇസ്ലാമിക ഥിയോക്രസിയെ മഹത്വവത്ക്കരിക്കാന്‍  വേണ്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ്ശ്രമം.

മറ്റുള്ളവര്‍ മനസിലാക്കിയിരിക്കുന്ന ജനാധിപത്യം ഇങ്ങനെയാണ്.


Democracy

Democracy is a form of government in which all eligible citizens have an equal say in the decisions that affect their lives. Democracy allows eligible citizens to participate equally—either directly or through elected representatives—in the proposal, development, and creation of laws. It encompasses social, economic and cultural conditions that enable the free and equal practice of political self-determination.

de·moc·ra·cy

Form of government in which supreme power is vested in the people and exercised by them directly or indirectly through a system of representation usually involving periodic free elections.

ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നത് ഒരലങ്കാരത്തിനു വേണ്ടിയല്ല. തെരഞ്ഞെടുക്കുന്ന സഭയെ വിളിക്കുന്നത് നിയമനിര്‍മ്മാണ സഭ എന്നാണ്. അതിന്റെ പ്രധാന പ്രവര്‍ത്തി ജനങ്ങള്‍ക്ക് വേണ്ട നിയമം നിര്‍മ്മിക്കുക എന്നതും.

ജനങ്ങളുടെ വിധി നിര്‍ണ്ണയിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്, എന്നതാണ്, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. ഏഴം നൂടാണ്ടില്‍ ജീവിച്ചിരുന്ന ഒരറബിക്കു തോന്നിയ തോന്നലുകളാണ്, മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്നതെന്ന ഇസ്ലാമിക വ്യവസ്ഥയുമായി ഇതിനു പുല ബന്ധമില്ല.

kaalidaasan said...

>>>പാശ്ചാത്യരാജ്യങ്ങളില് നിലനിന്ന ദൈവത്തിന്റെ പേരില് ക്രൈസ്തമതമേലധ്യക്ഷന്മാര് നിയമം നിര്മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നനെതിരെ ഉണ്ടാക്കിയ ബദര് സംവിധാനമാണ് ജനാധിപത്യത്തിലെ ഈ വശം. <<<

ജനാധിപത്യത്തെ ക്രൈസ്തവ മതവുമായി കൂട്ടിക്കെട്ടാനുള്ള താങ്കളുടെ വ്യഗ്രത മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷെ അതുകൊണ്ട് പ്രയോജനമില്ല. മറ്റുള്ളവര്‍ക്ക് ഭാഗ്യവശാല്‍ താങ്കളേക്കാള്‍ കൂടുതല്‍ അറിവികാര്യത്തിലുണ്ട്. അതേക്കുറിച്ചൊന്നും ഇതു വരെ കേട്ടില്ലെങ്കില്‍ ഇവിടെ വായിച്ചു പഠിക്കാം..

History

Ancient origins

The term "democracy" first appeared in ancient Greek political and philosophical thought in the city-state of Athens. Led by Cleisthenes, Athenians established what is generally held as the first democracy in 508-507 BCE. Cleisthenes is referred to as "the father of Athenian democracy."

Athenian democracy took the form of a direct democracy, and it had two distinguishing features: the random selection of ordinary citizens to fill the few existing government administrative and judicial offices, and a legislative assembly consisting of all Athenian citizens. All citizens were eligible to speak and vote in the assembly, which set the laws of the city state.


Athenian democracy was not only direct in the sense that decisions were made by the assembled people, but also directest in the sense that the people through the assembly, boule and courts of law controlled the entire political process and a large proportion of citizens were involved constantly in the public business. Even though the rights of the individual were not secured by the Athenian constitution in the modern sense (the ancient Greeks had no word for "rights"), the Athenians enjoyed their liberties not in opposition to the government but by living in a city that was not subject to another power and by not being subjects themselves to the rule of another person.


ക്രൈസ്തവ മതമേലധ്യഷന്‍മാര്‍ താങ്കളുടെ മത സ്ഥാപകന്‍ അവകാശപ്പെട്ടതുപോലെ ദൈവം ഇറക്കിത്തന്നതാണു നിയമങ്ങളെന്ന അസംബന്ധം പറഞ്ഞിട്ടില്ല. ദൈവത്തിനു വേണ്ടി അധികാരം കയ്യാളുന്നു എന്നേ പറഞ്ഞിട്ടുള്ളു. അവര്‍ തന്നെയാണു നിയമങ്ങള്‍ നിര്‍മ്മിച്ചതും. എന്നിട്ട് അത് അത് ഒരു ദൈവത്തിന്റെയും പിടലിക്കു വച്ചു കൊടുത്തില്ല. പക്ഷെ താങ്കളുടെ മത സ്ഥാപകന്‍ ചെയ്തതോ? അന്നത്തെ അറേബ്യയിലെ കാട്ടറബികളുടെ എല്ലാ കാടന്‍ ആചാരങ്ങളും താന്‍ സ്ഥാപിച്ച മതത്തിന്റെ പേരിലാക്കിയിട്ട് അത് അള്ളായുടെ കല്‍പ്പനയാണെന്നു പറഞ്ഞു വച്ചു. ആ മത വിശ്വാസിയുടെ മകനായി ജനിച്ചതുകൊണ്ട് താങ്കളത് തൊള്ള തൊടാതെ വിഴുങ്ങുന്നു.

ക്രിസ്തു മത സ്ഥാപകനായ യേശു ഭൂമിയില്‍  ഒരു നിയമവ്യവസ്ഥയും ഭരണ വ്യവസ്ഥയും സ്ഥാപിച്ചിട്ടില്ല. യേശു മൊഹമ്മദിനേപ്പോലെ ഭരണാധികാരി ആയിരുന്നെങ്കില്‍  നിയമ വ്യവസ്ഥ ഉണ്ടാക്കുമായിരുന്നു എന്നൊക്കെ ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

kaalidaasan said...

>>>അഥവാ നിയമനിര്മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന് കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും. <<<

എന്തിനാണിതുപോലെ വിലകുറഞ്ഞ് സ്വയം വിഡ്ഢിയാകുന്നത് ലത്തിഫേ. വളരെ ലളിതമായ കാര്യം ഇതുപോലെ ദുരൂഹമാക്കുന്നതെന്തിനാണ്. പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണോ?

ജനാധിപത്യത്തിലെ നിയമനിര്‍മ്മാണത്തിനുള്ള അവകാശം ജനങ്ങള്‍ക്കാണ്. അത് ഒരു മുസ്ലിമിനും  അംഗീകരിക്കാന്‍ ആകില്ല. അതല്ലെ കേവലമായ സത്യം. ഇതിനിടയില്‍  ജനങ്ങളിലെ ഭൂരിപക്ഷത്തിന്, താത്വികമായി എന്നൊക്കെയുള്ള ക്ളീഷേകള്‍ കൊണ്ട് എന്താണു താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

നിയമ നിര്‍മ്മാണത്തിനുള്ള അവകാശം ഇസ്ലാമില്‍ അള്ളാക്കു മാത്രമെ ഉള്ളു. . ഇക്കാര്യത്തില്‍ താങ്കളുടെയും ജമായത്തേ ഇസ്ലാമിയുടെയും നിലപാടിനോടു ഞാന്‍  യോജിക്കുന്നു. ഇതാണു ശരിയായ ഇസ്ലാമിക നിലപാട്.

ജമായത്തേ ഇസ്ലാമിയെ എതിര്‍ക്കുന്ന മുസ്ലിങ്ങളൊക്കെ ഒരു മുഖം മൂടി ധരിക്കുകയാണ്. അവര്‍ മതേതരര്‍ ആകാന്‍ വേണ്ടി നടത്തുന്ന പങ്കപ്പാടുകളാണതൊക്കെ. ജമായത്തേ ഇസ്ലാമിയെ ഇവിടെ എതിര്‍ത്ത വള്ളിക്കുന്നും നൌഷാദും വരെ കോമണ്‍ സിവില്‍ കോഡിനെ എതിര്‍ക്കും.

ജനാധിപത്യം എന്നു പറഞ്ഞാല്‍ നിയമനിര്മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിനാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ജനാധിപത്യത്തിലെ നിയമ നിര്‍മ്മാണം എന്നു പറഞ്ഞാല്‍ എന്താണെന്നതിനേക്കുറിച്ചുള്ള അജ്ഞത കൊണ്ടാണിതുപോലെയുള്ള വിഡ്ഢിത്തങ്ങള്‍ എഴുതി വിടുന്നതും.

നയപരമായ തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് നടക്കും. പക്ഷെ നിയമ നിര്‍മ്മാണം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും അഭിപ്രായം കേട്ടേ നടക്കൂ. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളും ഭേദഗതികളുമൊക്കെ അവിടെ അംഗീകരിക്കപ്പെടാറുണ്ട്. നിയമ സഭ പാസ്സാക്കിയാലും അത് അങ്ങനെ നിയമാകുകയും ഇല്ല. അതിനു പ്രസിഡണ്ടിന്റെ അനുമതിയും, പരമോന്നത കോടതിയുടെ അനുവാദവും ഒക്കെ വേണം.

ജനാധിപത്യവും ഥിയോക്രസിയായ ഇസ്ലാമിക വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസം മറച്ചു വയ്ക്കാനുള്ള ലത്തീഫിന്റെ കൌശലം നന്നായിട്ടുണ്ട്. പക്ഷെ അത് ആരും മനസിലാക്കില്ല എന്ന തൊലിക്കട്ടിയെ അഭിനന്ദിക്കാതെ തരമില്ല.

ജനങ്ങളുടെ ആധിപത്യമാണു ജനാധിപത്യം. എല്ലാ അര്‍ത്ഥത്തിലും. നിയമ നിര്‍മ്മാണവും ഭരണവും  എല്ലാം ജനങ്ങള്‍ നടത്തുന്ന വ്യവവസ്ഥിതിയാണു ജനാധിപത്യം. ഏഴാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന കാട്ടറബികളുടെ കാടന്‍ നിയമങ്ങള്‍ ദൈവത്തിന്റെ പേരും പറഞ്ഞ് എക്കാലാത്തേക്കും വേണ്ടി അടിച്ചേല്‍പ്പിച്ച കാപട്യത്തിനു ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. അതുണ്ടാക്കാനുള്ള ലത്തീഫിന്റെ ശ്രമം പരിഹാസ്യമാണ്.

ഇസ്ലാമിന്റെ ചരിത്രത്തില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടായിട്ടില്ല.

kaalidaasan said...

>>>ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യസങ്കല്‍പം തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് കെ.പി.എസ് മനസ്സിലാക്കിയത് ശരിയല്ല. 2. ഇത് ജമാഅത്തെ ഇസ്ലാമിക്കാരുടെ മാത്രം വാദമായി മനസ്സിലാക്കിയതും ശരിയല്ല.<<<

ഇസ്ലാമിക വ്യവസ്ഥ എന്നു പറയുനത് തന്നെ ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തില്‍ വ്യവസ്ഥ ഉണ്ടാക്കുനത് ജനങ്ങളാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ വിധി നിശ്ചയിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. അവിടെ ഒരു ദൈവീക വ്യവസ്ഥക്കും പ്രസക്തിയില്ല. ഇസ്ലാമിക വ്യവവസ്ഥയില്‍  ജനങ്ങളുടെ വിധി നിശ്ചയിക്കുന്നത് ഏഴാം നൂറ്റാണ്ടില്‍ ഒരാള്‍ക്ക് തോന്നിയ ചില അസംബന്ധങ്ങളാണ്.

ഇസ്ലാമിക ദൈവീക വ്യവസ്ഥയായ ശരിയ അനുസരിച്ച് ഭരിക്കപ്പെടുന്ന സൌദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് പര്‍ദ്ദ ധരിക്കാതെ പുറത്തിറങ്ങാന്‍ ആകില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെ ഒരു സ്കൂളില്‍ തീപിടുത്തമുണ്ടായി. തീയില്‍ നിന്നും രക്ഷപ്പെട്ടോടിയ പിഞ്ച് കുട്ടികളെ പര്‍ദ്ദ ധരിച്ചില്ല എന്നും പറഞ്ഞ് അവിടത്തെ മത പോലീസായ മുത്തവകള്‍ തീയിലേക്ക് തന്നെ തിരികെ ഓടിച്ചു ചുട്ടുകൊന്നു.

Saudi police 'stopped' fire rescue

Saudi Arabia's religious police stopped schoolgirls from leaving a blazing building because they were not wearing correct Islamic dress, according to Saudi newspapers.

According to the al-Eqtisadiah daily, firemen confronted police after they tried to keep the girls inside because they were not wearing the headscarves and abayas (black robes) required by the kingdom's strict interpretation of Islam.

One witness said he saw three policemen "beating young girls to prevent them from leaving the school because they were not wearing the abaya".

The Saudi Gazette quoted witnesses as saying that the police - known as the Commission for the Promotion of Virtue and Prevention of Vice - had stopped men who tried to help the girls and warned "it is a sinful to approach them".

The father of one of the dead girls said that the school watchman even refused to open the gates to let the girls out.

"Lives could have been saved had they not been stopped by members of the Commission for Promotion of Virtue and Prevention of Vice," the newspaper concluded.

അതേ സമയം ജനാധിപത്യ വ്യവവസ്ഥയുള്ള നോര്‍വേയില്‍ ഒരിന്‍ഡ്യന്‍ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച മാതപിതാക്കളെ ഇന്നലെ ജയില്‍ ശിക്ഷക്കു വിധിച്ചു.

ഇതാണ്, ഇസ്ലാമിക വ്യവസ്ഥയും ജനാധിപത്യ വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം.

ഇസ്ലാമിക വ്യവസ്ഥയിലെ പലതും  ജനാധിപത്യ വിരുദ്ധമെന്നല്ല, മനുഷ്യത്വ വിരുദ്ധമാണ്. ഇതിനെ പിന്താങ്ങുന്നവര്‍  ജമായത്തു കാരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല. ഇവിടെ ഈ വ്യവസ്ഥക്കു വേണ്ടി വാദിക്കുന്ന ലത്തീഫിനേപ്പോലുള്ള പലരും സൌദി അറേബ്യയില്‍ പല തരത്തിലുള്ള കേസുകളില്‍ അകപ്പെട്ട ശിക്ഷക്ക് വിധേയരാകുന്നുണ്ട്. കൈ വെട്ടാനും തല വെട്ടാനു ശിക്ഷിക്കപ്പെട്ട് പലരും ഇപ്പോഴും ജയിലില്‍ കിടക്കുന്നുമുണ്ട്. പക്ഷെ ഈ ദൈവീക നിയമത്തില്‍ നിന്നും രക്ഷപ്പെടുത്തണം എന്ന അപേക്ഷയുമായി അവരുടെ ബന്ധുക്കള്‍ ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ മുമ്പില്‍ കെഞ്ചുന്ന കാഴ്ച എല്ലാവരും കാണുന്നുമുണ്ട്. ലത്തീഫിന്റെ ബന്ധു ഇതുപോലെ ശിക്ഷിക്കപ്പെട്ടാല്‍ ലത്തീഫും ഇതുപോലെ രക്ഷപ്പെടുത്താന്‍ എല്ലാ വാതിലുകളും കയറി ഇറങ്ങും. ഇത് ദൈവീക നിയമമാണ്, അതങ്ങ് നടപ്പിലാക്കി ക്കോട്ടേ എന്ന് ഒരു മുസ്ലിമും പറയില്ല. വീര വാദം മുഴക്കുന്ന എല്ലാ കാപട്യങ്ങളും  അപ്പോള്‍ നെട്ടോട്ടമോടും. എന്തിനാണു മുസ്ലിങ്ങള്‍ ഇതുപോലെ മുഖം മൂടി വച്ചു നടക്കുന്നത്? ശരിയാ അനുസരിച്ച് മറ്റുള്ളവരുടെ കൈയും തലയും വെട്ടിക്കോട്ടെ, കണ്ണു ചൂഴ്ന്നെടുത്തോട്ടെ, പച്ചെ എന്റെയോ എന്റെ ബന്ധുക്കളുടെയോ വേണ്ട എന്നതാണ്, എല്ലാ മുസ്ലിങ്ങളുടെയും  നിലപാട്. ലത്തീഫായാലും, വള്ളിക്കുന്നായാലും, നൌഷദായാലും ഇതില്‍ മാറ്റമില്ല.

CKLatheef said...

കാളിദാസന്‍ എന്ന വ്യാജ ഐഡിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വ്യക്തിയുടെ ഇസ്ലാമിനെ സംബന്ധിച്ച മുന്‍വിധികളും ഭീകരമായ തെറ്റിദ്ധാരണകളും ബ്ലോഗിലുള്ള ഒരാള്‍ക്കും അജ്ഞാതമല്ല. ഇസ്ലാമെന്ന് കേട്ടാല്‍ സകലവിഷയങ്ങളും മറന്ന് ഹാലിളക്കുന്ന വ്യക്തി ആരായാലും അദ്ദേഹത്തോട് ആരോഗ്യകരമായ മതസംവാദം സാധ്യമല്ല തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവ പൂര്‍ണമായി അവഗണിക്കുകയല്ലാതെ മാര്‍ഗമില്ല. പലതവണ മറുപടി നല്‍കപ്പെട്ട വിഷയങ്ങളും അവ കണ്ട ഭാവം നടിക്കാതെ, പുതുതായി ഒന്നും പഠിക്കാതെ മൂന്ന് വര്‍ഷം മുമ്പ് മുതലുള്ള അതേ ആരോപണങ്ങളും സംസാരങ്ങളും മാത്രം വര്‍ദ്ധിത വീര്യത്തോടെ ആവര്‍ത്തിക്കുന്ന ആ കമന്റുകള്‍ക്ക് പ്രതികരിക്കേണ്ട ആവശ്യം തന്നെയില്ല. എനിക്ക് സംസാരിക്കാനുള്ളത് കെ.പി.എസ് നോടാണ്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോടാണ്. ദൈവം ഇഛിച്ചാല്‍ അത് തുടരും.

kaalidaasan said...

സി കെ ലത്തീഫ് എന്ന വ്യാജനല്ലാത്ത വ്യക്തിയും അതേ ജനുസില്‍ പെട്ട അനേകം വ്യക്തികളും വര്‍ഷങ്ങളായി ബ്ളോഗുകളില്‍ പ്രചരിപ്പിക്കുന്ന നുണകളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. അപ്പോഴൊക്കെ അവരൊക്കെ ഓടിപ്പോകാറേ ഉള്ളു. അതുകൊണ്ട് ലത്തീഫിന്റെ ഓടിപ്പോകലും  പുതുമയല്ല. ബ്ളോഗിലുള്ള എല്ലാവര്‍ക്കും അതൊക്കെ അറിയാം.

ഏതൊക്കെ തരത്തില്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും  ഇസ്ലാമും ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം എന്നു പറഞ്ഞാല്‍ മുസ്ലിം ദൈവമായ അള്ള 1400 വര്‍ഷം മുമ്പ് നല്‍കിയതെന്ന് പ്രചരിപ്പിക്കപ്പെടുന്ന ദൈവിക ഭരണവ്യവസ്ഥയാണ്. ജനാധിപത്യം എന്നു പറഞ്ഞാല്‍ ഓരോ കാലത്തും ജങ്ങള്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ഭരണ വ്യവസ്ഥയും. അല്‍പ്പമെങ്കിലും സുബോധമുള്ള ആര്‍ക്കും ഇതു രണ്ടും ഒരുമിച്ചു പോകില്ല എന്നു മനസിലാകും. ലഥീഫിനേപ്പോലെ മുഖം മൂടി ധരിക്കുന്ന അനേകം മുസ്ലിങ്ങള്‍ അതൊക്കെ ദുര്‍വ്യാഖ്യാനിച്ച് പലതും പ്രചരിപ്പിക്കുന്നു. അതില്‍ ജമായത്തുകാരനോ ജമായത്തുകാരല്ലാത്തവനോ എന്നൊന്നും വ്യത്യാസമില്ല.

ലോകാവസാനത്തോളം മാറ്റാന്‍ പാടില്ല എന്നു പറഞ്ഞ് 1400 വര്‍ഷം മുന്നേ എഴുതിയ ഒരു പുസ്തകത്തില്‍ പുതുതായി ഒന്നും പഠിക്കാനില്ല. പുതിയ നിലപാടുകളും പുതിയ തത്വങ്ങളുമുണ്ടെങ്കിലേ പുതിയതായി പഠിക്കേണ്ടതുള്ളു. ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് സ്ഥാപിച്ച ഇസ്ലാമിനോ കുര്‍ആനോ, ഇസ്ലാമിക വ്യവസ്ഥിതിക്കോ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പഠിക്കാം. കുര്‍ആന്‍ മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനിച്ചു എന്നും പറഞ്ഞ്, താങ്കളുടെ നേതാവ് മൌദൂദി എഴുതിയത് മിക്കതും ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയുമായി ഇസ്ലാമിനു യോജിക്കാന്‍ ആകില്ല എന്നാണ്. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. അത് വിശ്വസിച്ച് അനേകം ലഥീഫുമാര്‍ ജീവിതം പാഴക്കി. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്, 1947 ല്‍ നിന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മൌദൂദിയെ തള്ളിപ്പറഞ്ഞ താങ്കളുടെ സംഘടന ഇപ്പോള്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊക്കെ മറ്റുള്ളവര്‍ മനസിലാകുന്നില്ല എന്ന വിചാരമൊന്നും വേണ്ട.

താങ്കള്‍  ആരോടൊക്കെ സംസാരിക്കണമെന്നത് താങ്കളുടെ ഇഷ്ടം. ജമായത്തേ ഇസ്ലാമിയെ ഒരു കാലത്ത് പുകഴ്ത്തി നടന്ന സുകുമാരന്റെ നിലപാടു മാറ്റമാണീ ലേഖനത്തിലുള്ളത്. ജമായത്തിന്റെ ജനാധിപത്യം വെറും തട്ടിപ്പാണെന്നാണി ലേഖനത്തിന്റെ വിഷയം. ജമായത്തിന്റെ മാത്രമല്ല, അള്ളായുടെ ദൈവീക വ്യവസ്ഥയില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളില്‍ ആര്‍ക്കും ജനാധിപത്യം എന്ന വ്യവവസ്ഥയോട് യോജിക്കാന്‍ ആകില്ല എന്നതാണു യാഥാര്‍ത്ഥ്യം. അത് ഞാന്‍ വര്‍ഷങ്ങളായി എഴുതുന്നതുമാണ്. സുകുമാരനൊക്കെ താങ്കളേപ്പോലുള്ളവരുടെ നുണകളില്‍ ആദ്യം മയങ്ങി വീണിരുന്നു. ഇപ്പോള്‍ തിരിച്ചറിവുണ്ടായി. എന്തുകൊണ്ടുണ്ടായി എന്നദ്ദേഹം വിശദീകരിച്ചും കഴിഞ്ഞു. താങ്കള്‍ മൂന്നു വര്‍ഷം മുന്നേ എഴുതിയത് വീണ്ടും വീണ്ടും എഴുതുന്നു. അതുകൊണ്ട് യാതൊരു ഫലവുമില്ല എന്നതിന്റെ തെളിവാണ്, സുകുമാരനേപ്പോലുള്ളവര്‍ക്കുണ്ടായ തിരിച്ചറിവ്. ഇനിയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സുകുമാരനേപ്പോലെ സത്യം മനസിലാക്കി താങ്കളേപ്പോലുള്ളവരുടെ തട്ടിപ്പുകള്‍ തിരിച്ചറിയും.

ഇവിടെ താങ്കളുടെയും മറ്റ് ചിലരുടെയും അഭിപ്രായം കണ്ടു. ഞാന്‍ അതിനോട് പ്രതികരിച്ചു. വായിക്കുന്നവര്‍  അവര്‍ക്കിഷ്ടമുള്ള അഭിപ്രായം സ്വരൂപിക്കട്ടെ.

CKLatheef said...

അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി ഒരു ഇഞ്ചല്ല 60 വര്‍ഷമായി മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. എണ്ണത്തില്‍ വളരെ ചെറിയ സംഘമാണെങ്കിലും പ്രവര്‍ത്തനത്തില്‍ അതിനോടൊപ്പമെത്തിയ മുസ്ലിം സംഘടനകള്‍ കേരത്തില്‍ വേറെ ഏതാണുള്ളത് എന്ന് പരിശോധിക്കുക. വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.

ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല. കെ.പി.എസ് വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധ്യപത്യത്തിലാണ് ഓരോ ജമാഅത്തുകാരനും വിശ്വസിക്കുന്നത്.

http://jamaatheislami.blogspot.in/2012/12/blog-post_6.html

kaalidaasan said...

>>>> വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.<<<<

ജമായത്തിന്റെ സ്ഥാപകന്‍ മൌദൂദി   വിഭാവനം ചെയ്ത ജനാധിപത്യത്തിന്റെ യഥാര്‍ഥ രൂപം ഇങ്ങനെ.

Abul Ala Maududi

Sharia

Maududi believed that without Sharia law Muslim society could not be Islamic:

That if an Islamic society consciously resolves not to accept the Sharia, and decides to enact its own constitution and laws or borrow them from any other source in disregard of the Sharia, such a society breaks its contract with God and forfeits its right to be called 'Islamic.'

Islamic state

The state would be a "Islamic Democracy.

The state would follow Sharia Islamic law, a complete system covering
family relationships, social and economic affairs, administration, rights and duties of citizens, judicial system, laws of war and peace and international relations. In short it embraces all the various departments of life ... The Sharia is a complete scheme of life and an all-embracing social order where nothing is superfluous and nothing lacking.

Consequently, while this state has a legislature which the ruler must consult, its function "is really that of law-finding, not of law-making.

Non-Muslims

The rights of non-Muslims are limited under Islamic state as laid out in Maududi's writings. Although non-Muslim "faith, ideology, rituals of worship or social customs" would not be interfered with, non-Muslims would have to accept Muslim rule.

Islamic 'jihad' does not recognize their right to administer state affairs according to a system which, in the view of Islam, is evil. Furthermore, Islamic 'jihad' also refuses to admit their right to continue with such practices under an Islamic government which fatally affect the public interest from the viewpoint of Islam."

ഇന്‍ഡ്യന്‍ ജനധിപത്യത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ച് പ്രാവര്‍ത്തിക്കേണ്ടി വരും. ഇന്‍ഡ്യയിലെ ജനാധിപത്യം പാര്‍ലമെന്ററി ജാന്ധിപത്യമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമ നിര്‍മ്മാണ സഭ അവിടെ നിയമൌണ്ടാക്കുന്നു. അത് ഓരോരോ കാലത്തിനനുസരിച്ചും ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചും മാറിക്കൊണ്ടിരിക്കും. ജമായത്ത് അതൊക്കെ അംഗീകരിക്കുന്നു എങ്കില്‍ നല്ല കാര്യം. അപ്പോള്‍ ഏഴാം നൂറ്റാണ്ടില്‍ ഒരറബിക്ക് തോന്നിയ തോന്നലുകളല്ല ഇന്‍ഡ്യ പോലുള്ള ജനധിപത്യ രാജ്യത്തെ നിയമങ്ങളെന്ന് താങ്കളേപ്പോലുള്ളവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നെങ്കില്‍  അത് നല്ലതാണ്.

kaalidaasan said...

>>>> ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല.<<<<

ഇതാണ്, ഇരട്ടമുഖമുള്ള കാപട്യം.

ഇന്‍ഡ്യയില്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രാവര്‍ത്തിക്കണമെങ്കില്‍  ഇന്‍ഡ്യന്‍ ഭരണഘടനയോട് കൂറു പ്രഖ്യാപിക്കണം. പക്ഷെ കേരള ജമായത്തിന്റെ കൂറ്, ആരോടാണെന്ന് അവരുടെ വെബ് സൈറ്റ് പറയുന്നുണ്ട്.

ഭരണഘടന.

11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ 'ശരീഅത്തി'നു വിരുദ്ധമായതെന്തും തള്ളിക്കളയുക.


ഉള്ളില്‍ മൌദൂദിയുടെ ഏഴാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ ഇസ്ലാമും, പുറമെ മറ്റുള്ളവരെ പറ്റിക്കാനുള്ള നുണകളും.

പുള്ളിപ്പുലിയുടെ പുള്ളി പച്ച പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല. ഒറ്റ മഴക്ക് പുറത്താകും.

ഇത് വായിക്കുന്നവരെല്ലം താങ്കളേപ്പോലുള്ള കാപട്യങ്ങളാണെങ്കിലേ താങ്കളീ പറയുന്ന നുണകളൊക്കെ പച്ച തൊടാതെ വിഴുങ്ങൂ.

K.P.Sukumaran said...

കാര്യങ്ങള്‍ കാളിദാസന്റെ കമന്റുകളില്‍ നിന്നൊക്കെ വ്യക്തമാണ്. ഇസ്ലാം വിശ്വാസികള്‍ക്ക് ഒരു തത്വസംഹിതയും ജീവിതവ്യവസ്ഥയൊക്കെയുണ്ട്. അതൊക്കെ മുസ്ലീം മതത്തില്‍ പെട്ടവര്‍ മാത്രം വിശ്വസിക്കുന്ന കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ അവരുടെ വിശ്വാസങ്ങളുമുണ്ട്. ഒരൊറ്റ വിശ്വാസം മാത്രം നിലവിലുണ്ടാകുന്ന ഒരു ലോകം ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ആ തിരിച്ചറിവിന്റെ പേരില്‍ പരസ്പരം ചോദ്യം ചെയ്യാനോ കടന്നാക്രമിക്കാനോ തയ്യാറാവാതെ എല്ലാവരും സൌഹാര്‍ദ്ധത്തോടെ സഹവര്‍ത്തിക്കാനാണ് ജനാധിപത്യം ആഹ്വാനം ചെയ്യുന്നത്. ആ ആഹ്വാനം മുസ്ലീം മതത്തിലെ ഭൂരിഭാഗം സംഘടനകളും ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് തോന്നുന്നു. എന്നാല്‍ ജമാ‌അത്തെ ഇസ്ലാമി ഒന്നിലും വെള്ളം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു. ശുദ്ധ ഇസ്ലാമിസമായിരിക്കാം അവര്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ടാണ് അവര്‍ തീവ്രവാദത്തിലേക്ക് പോകാത്തത്. അതേ സമയം അവരുടെ ശുദ്ധ ഇസ്ലാമിസം ജനാധിപത്യവിരുദ്ധവുമാകുന്നു. എല്ലാ മനുഷ്യര്‍ക്കും ബാധകമായ നിയമം ദൈവം നല്‍കിയിട്ടുണ്ട് എന്നത് മുസ്ലീം മതത്തില്‍ പെടുന്നവരുടെ മാത്രം വിശ്വാസമാണ്. മറ്റാരും അത് അംഗീകരിക്കുകയില്ല. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. ഒരു പക്ഷെ ഈ ലോകം മൊത്തം ഇസ്ലാം വിശ്വാസികള്‍ ആയി മാറുന്ന ഒരു കാലം വരാമെന്ന് ജമാ‌അത്തുകാര്‍ക്ക് വിശ്വസിക്കാം. അപ്പോഴും ജമാ‌അത്തേ ഇസ്ലാമി മാത്രം അല്ലല്ലോ ഉണ്ടാവുക. ഇപ്പോള്‍ ഈ പരിമിതമായ തോതില്‍ വിശ്വാസികള്‍ ഉള്ളപ്പോഴും എന്ത് മാത്രം ആഭ്യന്തരവൈരുധ്യങ്ങളും സംഘര്‍ഷങ്ങളും ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ ഉണ്ട്. അപ്പോള്‍ സകല വിശ്വാസികളോടും വിശ്വാസരഹിതരോടും സഹവര്‍ത്തിച്ചു പോകാന്‍ വേണ്ടി നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും യുക്തിസഹമായ ജനാധിപത്യം അംഗീകരിക്കാനും ഒരു രാജ്യത്ത് ഒരു സിവില്‍ നിയമം എന്ന വസ്തുത അംഗീകരിക്കാനുമായിരുന്നു ജമാ‌അത്തെ ഇസ്ലാമിക്കാര്‍ തയ്യാറാവേണ്ടിയിരുന്നത്.

kaalidaasan said...

എല്ലാ മനുഷ്യര്‍ക്കും ബാധകമായ നിയമം ദൈവം നല്‍കിയിട്ടുണ്ട് എന്നത് മുസ്ലീം മതത്തില്‍ പെടുന്നവരുടെ മാത്രം വിശ്വാസമാണ്. മറ്റാരും അത് അംഗീകരിക്കുകയില്ല.

സുകുമാരന്‍,

എല്ലാ മനുഷ്യര്‍ക്കും ബാധകമായ നിയമം മുസ്ലിങ്ങളുടെ ദൈവം നല്‍കിയിട്ടുണ്ട് എന്നിടത്താണെല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്. അത് ജമായത്തുകാരന്റെ മാത്രം വിശ്വസമല്ല. എല്ലാ മുസ്ലിങ്ങളുടെയും വിശ്വസമാണ്.

എല്ലാ മുസ്ലിങ്ങളെയും ജമായത്തുകാര്‍ അംഗീകരിക്കില്ല. ജമായത്തിന്റെ സ്ഥാപകനായ മൌദൂദി പാക്സിതാനില്‍ ചെയ്തത് ഇതായിരുന്നു.

Political struggle

In the beginning of the struggle for the state of Pakistan, Maududi and his party criticized other leaders of the Muslim League for wanting Pakistan to be a state for Muslims and not as an Islamic state. After realizing that India was going to be partitioned and Pakistan created, he began the struggle to make Pakistan an Islamic state. Maududi moved to Pakistan in 1947 and worked to turn it into an Islamic state, resulting in frequent arrests and long periods of incarceration. In 1953, he and the JI led a campaign against the Ahmadiyya community in Pakistan resulting in the Lahore riots of 1953 and selective declaration of martial law. He was arrested by the military deployment headed by Lieutenant General Azam Khan, which also included Rahimuddin Khan, and sentenced to death on the charge of writing a propaganda pamphlet about the Ahmadiyya issue. He turned down the opportunity to file a petition for mercy, expressing a preference for death rather than seeking clemency. Strong public pressure ultimately convinced the government to commute his death sentence to life imprisonment. Eventually, his sentence was annulled.

നോക്കൂ അഹമ്മദിയകളെ തല്ലിക്കൊല്ലണമെന്ന ശാഠ്യത്തില്‍ മരിക്കാന്‍ വരെ ഈ ജന്മം തയ്യാറായിരുന്നു. ഇതിനെ മനുഷ്യനായി സുബോധമുള്ള ആര്‍ക്കെങ്കിലും കരുതാന്‍ പറ്റുമോ? ഇതിന്റെ ഉറച്ച അനുയായി ആണീ ലത്തീഫ്.

ലത്തീഫും അഹമ്മദിയകളോട് ഇതേ ചെയ്യൂ. മൌദൂദി ആഗ്രഹിച്ചത് പാകിസ്ഥാന്‍ ഒരിസ്ലാമിക രാജ്യമാകണമെന്നായിരുന്നു. അപ്പോള്‍ ലത്തീഫാഗ്രഹിക്കുക ഇന്‍ഡ്യയും ഒരിസ്ലമിക രാജ്യമാകണമെന്നായിരിക്കണമല്ലോ. അല്ലെങ്കില്‍ നേതാവിനെ തള്ളിപ്പറയേണ്ടി വരുന്നു. ഭൂരിഭാഗം മുസ്ലിങ്ങളും ഈ ആഗ്രഹം മനസില്‍ സൂക്ഷിക്കുന്നവരാണ്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടു കാര്‍  അത് ലക്ഷ്യമായി കണ്ട് പ്രവര്‍ത്തിക്കുന്നു. ഈ സത്യം വി എസ് പറഞ്ഞപ്പോള്‍ എല്ല മുസ്ലിങ്ങളും  വി എസ്ന്റെ മേല്‍ കുതിര കയറി. മുഖം മൂടി ധരിക്കുന്നതില്‍ ആരും പിന്നിലല്ല.

CKLatheef said...

കെ.പി.എസുമായി അഭിപ്രായ വ്യത്യാസമുള്ള ഒരു പാട് കാര്യങ്ങള്‍ വസ്തുനിഷ്ടമായിതന്നെ കാളിദാസന്‍ പറഞ്ഞിരുന്നു. ആണവ ഊര്‍ജത്തെയും മറ്റും സംബന്ധിച്ച്. പക്ഷെ അത് മനസ്സിലാക്കാന്‍ കഴിയാതെ പോയ കെ.പി.എസ്. ഇസ്ലാമിനെക്കുറിച്ചും ജമാഅത്തെ ഇസ്ലമായെക്കുറിച്ചും കാര്യമായി ഒന്നും അറിയാത്ത കാളിദാസന്‍ തൊള്ളയില്‍ തോന്നിയത് വിളിച്ച് പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലാക്കി.. :)

CKLatheef said...

((((ഇസ്ലാം വിശ്വാസികള്‍ക്ക് ഒരു തത്വസംഹിതയും ജീവിതവ്യവസ്ഥയൊക്കെയുണ്ട്. അതൊക്കെ മുസ്ലീം മതത്തില്‍ പെട്ടവര്‍ മാത്രം വിശ്വസിക്കുന്ന കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ അവരുടെ വിശ്വാസങ്ങളുമുണ്ട്. ഒരൊറ്റ വിശ്വാസം മാത്രം നിലവിലുണ്ടാകുന്ന ഒരു ലോകം ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ആ തിരിച്ചറിവിന്റെ പേരില്‍ പരസ്പരം ചോദ്യം ചെയ്യാനോ കടന്നാക്രമിക്കാനോ തയ്യാറാവാതെ എല്ലാവരും സൌഹാര്‍ദ്ധത്തോടെ സഹവര്‍ത്തിക്കാനാണ് ജനാധിപത്യം ആഹ്വാനം ചെയ്യുന്നത്. ആ ആഹ്വാനം മുസ്ലീം മതത്തിലെ ഭൂരിഭാഗം സംഘടനകളും ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് തോന്നുന്നു. )))

ഏത് ആളുകളെക്കുറിച്ചും ഇത് പറയാം. കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കോണ്‍ഗ്രസിനെക്കുറിച്ചും. അതൊക്കെ അവരുടെ കാര്യമാണ് എന്ന്. മറ്റുള്ളവര്‍ക്ക് അവരുടെ വിശ്വാസമുണ്ട് എന്ന്. ഏത് പാര്‍ട്ടിയും സ്വന്തമായ ചില തത്വശാസ്ത്രവും നിലപാടുകളും ഉണ്ടാവും അവരത് മറ്റുള്ളവരില്‍ പ്രചരിപ്പിക്കുന്നു. അതിനോട് യോജിക്കുന്നവര്‍ അംഗീകരിക്കുന്നു. ഇല്ലാത്തവര്‍ നിരാകരിക്കുന്നു. ഇതിലെന്താണ് ഇത്ര അത്ഭുതകരമായിട്ട് ഉള്ളത്. കടന്നാക്രമിക്കണം എന്ന് ജമാഅത്ത് പറയുന്നുണ്ടോ. വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ഏത് തരത്തിലുള്ള നിര്‍ബന്ധം ചെലുത്തുന്നതും അക്രമമാണ് എന്ന് കരുതുന്നവരാണവര്‍ ... സത്യത്തില്‍ ഇത്രയും തെളിഞ്ഞ ജനാധിപത്യം കാളിദാസന്‍ പിന്തുണക്കുന്ന കമ്യൂണിസത്തിന് ഏതായാലും ഇല്ല.

kaalidaasan said...

>>>>ഒരു പക്ഷെ ഈ ലോകം മൊത്തം ഇസ്ലാം വിശ്വാസികള്‍ ആയി മാറുന്ന ഒരു കാലം വരാമെന്ന് ജമാ‌അത്തുകാര്‍ക്ക് വിശ്വസിക്കാം.<<<

അത് ജമായത്തുകാരുടെ മത്രം  ആഗ്രഹമല്ല. മിക്കവാറും മുസ്ലിങ്ങളുടെ ആഗ്രഹമാണ്.

കാണുക

Islam: Muslims Will Conquer Rome - Islam Will Rule the World

Muslim Scholar Says Islam Will Conquer Europe and World

Ahmadinejad: islam will conquer the world

'We Will Conquer The Whole World' [Sayful Islam]

"Annihilation of U.S Islam'll take over the world" part1of 2

Qaddafi: Islam taking over Europe - Victory within a Few Decades


ഇസ്ലാമിക പറുദീസകളൊകെ ഉപേക്ഷിച്ച് പാശ്ചത്യ ക്രൈസ്തവ രാജ്യങ്ങളില്‍ അഭയം തേടിയ ചിലരുടെ മുദ്രവാക്യങ്ങള്‍ കേട്ടോളൂ.

Out of time: Radical Islam Taking Over Europe & West

CKLatheef said...

പൊതുവെ യുക്തിവാദികള്‍ക്കും ഇസ്ലാം വിമര്‍ശകര്‍ക്കും ഉള്ള ഒരു പൊതുശൈലി കെ.പി.എസിനെയും പിടികൂടിയോ എന്ന് സംശയിക്കുന്നു. എല്ലാവരും ഒരൊറ്റവിശ്വാസക്കാരാകും എന്ന് ജമാഅത്ത് ധരിക്കുന്നില്ല. ജമാഅത്ത് എത്ര പ്രബോധനം ചെയ്താലും ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ചിലപ്പോള്‍ അംഗീകരിക്കൂ. അതുകൊണ്ട് എന്താണ് പ്രശ്നം. ചില പ്രവാചകന്‍മാര്‍ക്ക് ഒറ്റ ആളെ പോലും ലഭിച്ചിരുന്നില്ല. ചിലര്‍ക്ക് വളരെ ചുരുക്കം ചിലരെ മാത്രമാണ് ആകെ ലഭിച്ചത്. എന്നാല്‍ ഇന്ത്യയില്‍ കേവലം 72 പേരില്‍ നിന്ന് തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ത്യയിലെ അവഗണിക്കാനാവാത്ത ഒരു വിഭാഗമായി മാറിയത്. സമാധാനപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ്. അല്ല എന്ന് ആര്‍ക്കെങ്കിലും പറയാമോ ?.

CKLatheef said...

മറ്റൊരു കാര്യംകൂടി കൂട്ടത്തില്‍ ഉണര്‍ത്തേണ്ടതുണ്ട്. ജമാഅത്തെ ഇസ്ലാമി താങ്കള്‍ കരുതുന്നത് പോലെ തന്നെ ഇസ്ലാമില്‍ വെള്ളം ചേര്‍ക്കാതെ കൊണ്ട് നടക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ഒരു സംഘടനയാണ്. ജമാഅത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ വശം കൂടി അവതരിപ്പിക്കുന്നത് അതിന്റെ പ്രബോധനത്തിന്റെ പൂര്‍ണതക്ക് വേണ്ടിയാണ്. അടിസ്ഥാനപരമായി ജമാഅത്തെ ഇസ്ലാമിക്ക് ഊന്നിപ്പറയാനുള്ളത് കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്കായാലും കാളിദാസന്‍ എന്ന ഐഡിക്ക് പിന്നിലുള്ള കമ്മ്യൂണിസ്റ്റ് കാരനോടായാലും ഒന്ന് തന്നെയാണ്. അത് ഇതാണ്.

kaalidaasan said...

>>>>പക്ഷെ അത് മനസ്സിലാക്കാന്‍ കഴിയാതെ പോയ കെ.പി.എസ്. ഇസ്ലാമിനെക്കുറിച്ചും ജമാഅത്തെ ഇസ്ലമായെക്കുറിച്ചും കാര്യമായി ഒന്നും അറിയാത്ത കാളിദാസന്‍ തൊള്ളയില്‍ തോന്നിയത് വിളിച്ച് പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലാക്കി.. :)<<<

ജമായത്തിനെ സുകുമാരന്‍ പാടിപുകഴ്ത്തി നടന്ന കാലത്തും കാളിദാസന്‍ ഇപ്പോള്‍ പറയുന്നതേ പറഞ്ഞിട്ടുള്ളു. കാളിദാസന്‍ പറയുന്നതു കേട്ടാണദ്ദേഹം അഭിപ്രായം സ്വരൂപിക്കുന്നതെങ്കില്‍ അന്നേ അദ്ദേഹം അഭിപ്രായം മാറ്റുമായിരുന്നു.

കാളിദാസന്‍ വിളിച്ചു പറഞ്ഞത് എന്താണെന്ന് ജമായത്തിന്റെ സ്ഥാപകന്‍ മൌദൂദിയുടെയും ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റിന്റെയും  തെളിവുകള്‍ സഹിതമാണ്. മൌദൂദിയുടെ പുസ്തകത്തില്‍ അതൊന്നുമില്ലെങ്കില്‍  അക്കാര്യം പറയൂ ലത്തീഫേ. ജമായത്തിന്റെ വെബ് സൈറ്റില്‍ എഴുതി വച്ചിരിക്കുന്നത് നുണയാണെങ്കില്‍ അത് തെളിച്ചു പറയൂ ലത്തീഫേ.

CKLatheef said...

നാം മനസ്സിലാക്കുന്നത് പോലെ ജീവിതം ക്ഷണികമാണ്. ഈ ജീവതത്തിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ബോധപൂര്‍വമുള്ള സൃഷ്ടിയാണ്. അവനില്‍ ചില ഉത്തവാദിത്തങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. അവന്റെ ജീവിതവും മരണവും ദൈവത്തിന്റെ തീരുമാനത്തിനും നിയന്ത്രണത്തിനും വിധേയമാണ്. മനുഷ്യജീവിതത്തിനുള്ള മാര്‍ഗദര്‍ശനം ദൈവത്താല്‍ തന്നെ നല്‍കിപോന്നിട്ടുണ്ട്. മനുഷ്യവംശത്തിനുള്ള അവസാനത്തെ മാര്‍ഗദര്‍ശനം മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായതാണ്. അത് സീകരിക്കുന്നതില്‍ മനുഷ്യന്റെ ഇഹപരക്ഷേമവും മോക്ഷവും കുടികൊള്ളുന്നു. അത് നിരാകരിക്കുന്നത് ദൈവികമായ ശിക്ഷക്ക് കാരണമാകുന്നു. ഇതാണ് ജമാഅത്തിന്റെ അടിസ്ഥാന പ്രബോധനം.

CKLatheef said...

അതോടൊപ്പം തന്നെ ഈ പ്രബോധനത്തോട് ആര്‍ക്കും അവരവരുടെ നിലപാട് സ്വീകരിക്കാം. വേണമെങ്കില്‍ അതേക്കുറിച്ച് പരിശോധിക്കാം. പറ്റുമെങ്കില്‍ സ്വീകരിക്കാം. അപ്രകാരം സംഭവിക്കുന്നുണ്ട്. ഇവിടെ പറഞ്ഞ അടിസ്ഥാനപരമായ പ്രബോധനം ജമാഅത്തെ ഇസ്ലാമി മാത്രം പറയുന്നതല്ല. ഏത് മുസ്ലിമും അപ്രകാരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇസ്ലാം കേവല ആത്മീയ വ്യവസ്ഥയല്ല അത് ഭരണപരമായ ഒരു വ്യവസ്ഥകൂടി ഉള്‍കൊള്ളുന്നുവെന്ന സത്യം ജമാഅത്ത് കൂടുതലായി പറയുന്നു. ഇത് പറയുമ്പോള്‍ ഇതര മുസ്ലിം സംഘടനകള്‍ പലവിധ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് എന്നത് ശരി. ഇസ്ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ കാളിദാസനെപ്പോലുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത് പോലെ തന്നെ. അതൊക്കെയും അവരവരുടെ സ്വാതന്ത്ര്യം. ജമാഅത്ത് ഇക്കാര്യം ഇസ്ലാമിന്റെ ആത്മീയവും ആരാധനാപരമായതും രാഷ്ട്രീയ-സമൂഹിക-സാമ്പത്തികവുമായ വശം പ്രചരിപ്പിക്കുമ്പോള്‍ , സവര്‍വശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാനുള്ള അവകാശം അതിന്റെ പ്രബോധിതര്‍ക്കുമുണ്ട് എന്ന് വസ്തുത അംഗീകരിക്കുന്നു.

ഇങ്ങനെ ഈ പ്രബോധനവും ഇതിനെതിരെയുള്ള ഏതിര്‍വാദങ്ങളും മനസ്സിലാക്കിയും പഠിച്ചും തന്നെയാണ് ഈ പ്രസ്ഥാനത്തില്‍ ആളുകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നത്.

CKLatheef said...

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എല്ലാവരും കമ്മ്യൂണിസം സ്വീകരിച്ചെങ്കില്‍ എന്നാഗ്രഹിക്കുന്നതും മറ്റൊരു കോണ്‍ഗ്രസുകാരന്‍ എല്ലാവരും കോണ്‍ഗ്രസാകാന്‍ പരിശ്രമിക്കുന്നതിലും ഞാനൊരു തെറ്റും കാണുന്നില്ല എന്ന് മാത്രമല്ല. അവര്‍ അങ്ങനെ തന്നെയാണ് ആഗ്രഹിക്കേണ്ടത് എന്നും മനസ്സിലാക്കുന്നു. പക്ഷെ അഭിപ്രായ സ്വതന്ത്ര്യത്തിന്റെ വില മനസ്സിലാകാത്തതുകൊണ്ടാണോ എന്നറിയില്ല ചിലര്‍ക്ക് മുസ്ലിംകള്‍ മാത്രം അപ്രകാരം വിശ്വസിക്കാന്‍ പാഠില്ല എന്ന ചിന്തയാണ്. കാളിദാസനും സുകുമാരന്‍ സാറും അടക്കം ഇസ്ലാമിന്റെ സല്‍പാന്താവിലേക്ക് വന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍ . അങ്ങനെ കാളിദാസന്‍ ഇതുവരെ എത്ര അധ്വാനം പാഴാക്കിയോ അതിന് പരിഹാരമായി ഇസ്ലാമിന് വേണ്ടി സംസാരിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എന്താ പ്രശ്നമുണ്ടോ ?.

CKLatheef said...

ജമാഅത്തെ ഇസ്ലാമി എന്നത് ഒരു ആള്‍ക്കൂട്ടത്തിന്റെ പേരല്ല എന്നറിയുക. ഇത്തരം സംവാദങ്ങളിലൂടെ കടഞ്ഞെടുക്കപ്പെട്ടവരാണവര്‍ . ജമാഅത്ത് വിമര്‍ശകരുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കിയാണവര്‍ ഇതിലെത്തിപ്പെടുന്നത്. അതുകൊണ്ട് കാളിദാസന്‍ തുടരുക. എനിക്ക് പറയാനുള്ളത് ഞാനും പറയാം...

kaalidaasan said...

>>>>കടന്നാക്രമിക്കണം എന്ന് ജമാഅത്ത് പറയുന്നുണ്ടോ. വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ഏത് തരത്തിലുള്ള നിര്‍ബന്ധം ചെലുത്തുന്നതും അക്രമമാണ് എന്ന് കരുതുന്നവരാണവര്‍ ... സത്യത്തില്‍ ഇത്രയും തെളിഞ്ഞ ജനാധിപത്യം കാളിദാസന്‍ പിന്തുണക്കുന്ന കമ്യൂണിസത്തിന് ഏതായാലും ഇല്ല.<<<

അടിച്ചേല്‍പ്പിക്കലോ നിര്‍ബന്ധം ചെലുത്തലോ അക്രമം നടത്തലോ ജാനധിപത്യവുമായി ബന്ധപ്പെട്ടതല്ല. ജനങ്ങള്‍ അവര്‍ക്ക് വേണ്ട ഭരണ വ്യവസ്ഥ ഉണ്ടാക്കുന്നതാണു ജനാധിപത്യം. ജമായത്തിലെ അംഗങ്ങള്‍ക്ക് അവര്‍ക്ക് വേണ്ട ഭരണ വ്യവസ്ഥ ഉണ്ടാക്കാന്‍ അനുവാദമുണ്ടോ? ഉണ്ടെങ്കിലേ അതില്‍ ജനാധിപത്യം തപ്പേണ്ടതുള്ളു. തെളിഞ്ഞ ജനാധിപത്യം പോയിട്ട് ഇരുണ്ട ജനധിപത്യം പോലുമല്ല അത്.

താങ്കളീ പറയുന്ന സംഘടനയുടെ അടിസ്ഥന തത്വം  കുര്‍ആനും ശരിയ നിയമവും അല്ലെ? അല്ലാതെ വേറെന്തെങ്കിലും തത്വ സംഹിതയാണോ അതിന്റെ ആധാരം?

ഞാന്‍ പിന്തുണക്കുന്ന കമ്യൂണിസത്തിന്റെ അടിസ്ഥാന പുസ്തകം കമ്യൂണിസ്റ്റു മാനിഫെസ്റ്റോ ആണ്. അതില്‍ അക്രമം  കണിക്കണമെന്ന് എവിടെയാണു പറഞ്ഞിരിക്കുന്നത്? താങ്കളുടെ സംഘടനയുടെ അടിസ്ഥാന പ്രമാണമായ കുര്‍ആനിലെ മൂന്നിലൊന്ന് ആയത്തുകള്‍ അന്യ മതസ്തരെ അധിക്ഷേപിക്കുന്നതും, ശപിക്കുന്നതും, പീഢിപ്പിക്കാന്‍ ആഹ്വാനം നല്‍കുന്നതുമാണ്. അവര്‍ക് നല്‍കേണ്ട ശിക്ഷാവിധികളൊക്കെ വിവരിക്കുന്നതാണ്.

ഇന്‍ഡ്യയില്‍ ഏറ്റവും കൂറ്റുതല്‍ ജനാധിപത്യം ഉള്ള സംഘടനയാണു കമ്യൂനിസ്റ്റ് പാര്‍ട്ടി. എതിരാളികള്‍ പോലും സമ്മതിക്കുന്നതാണത്. ജനാധിപത്യരീതിയല്‍ ഭരവാഹികളെയും ഭാരണ കര്‍ത്താക്കളെയും തെരഞ്ഞെടുക്കുന്ന സംഘടന. ഭരനത്തിലേറിയാല്‍ ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുന്ന സംഘടന്യാണത്. എന്നെങ്കിലും ഭരണത്തില്‍ കയറിയാല്‍ ഇതുപോലെ ജനങ്ങളുടെ ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കാന്‍ ജമായത്തേ ഇസ്ലാമി സന്നദ്ധമാണെന്ന ഒരു വാചകം താങ്കള്‍ പറഞ്ഞാല്‍ മതി. താങ്കളുടെ അവകാശ വാദം ഞാന്‍  അംഗീകരിക്കാം. തയ്യാറുണ്ടോ?

kaalidaasan said...

>>>>ഏത് ആളുകളെക്കുറിച്ചും ഇത് പറയാം. കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കോണ്ഗ്രസിനെക്കുറിച്ചും. അതൊക്കെ അവരുടെ കാര്യമാണ് എന്ന്. മറ്റുള്ളവര്ക്ക് അവരുടെ വിശ്വാസമുണ്ട് എന്ന്. ഏത് പാര്ട്ടിയും സ്വന്തമായ ചില തത്വശാസ്ത്രവും നിലപാടുകളും ഉണ്ടാവും അവരത് മറ്റുള്ളവരില് പ്രചരിപ്പിക്കുന്നു.<<<

മറ്റ് മത വിശ്വസികളാരും  തങ്ങളുടെ ദൈവീക നിയമം മാത്രമേ അനുസരിക്കൂ എന്നു വാശി പിടിക്കില്ല. അവര്‍ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുനുസരിച്ച് ജീവിക്കും. അതിന്റെ കാരണം അവരുടെ ദൈവങ്ങളൊന്നും ഒരിക്കലുമ്മാറ്റാനാകാത്ത ദൈവിക നിയമങ്ങളൊനും അവര്‍ക്കു നല്‍കിയിട്ടില്ല എന്നതാണ്.

ഇന്‍ഡ്യയിലെ മറ്റൊരു മതസ്തരും  ഇന്‍ഡ്യന്‍ നിയമ വ്യവസ്ഥ അനുസരിക്കാന്‍ ആകില്ല. ഞങ്ങളുടെ മത നിയമ വ്യവസ്ഥയേ അനുഅസരിക്കാന്‍ ആകൂ എന്നു പറയാറോ പ്രചരിപ്പിക്കാറോ ഇല്ല. ഇന്‍ഡ്യയിലെ ജനാധിപത്യം ഉണ്ടാക്കുന്ന നിയമ വ്യവസ്ഥ അവര്‍ അനുസരിക്കുന്നു. അതാണവരും താങ്കളേപ്പോലുള്ള മുസ്ലിങ്ങളും തമ്മിലുള്ള വ്യത്യാസം.

കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുപാര്‍ട്ടിക്കോ ഏതെങ്കിലും ദൈവം ഏതെങ്കിലും മലക്ക് വശം ഇറക്കിക്കൊടുത്ത ഒരിക്കലും മാറ്റനാകാത്ത തത്വ സംഹിതകളുമില്ല. അതിന്റെ നിയമാവലികളും  തത്വങ്ങളും അതൊക്കെ സ്ഥാപിച്ചവരും അതിന്റെ ഭാരവാഹികളും ചേര്‍ന്നുണ്ടാക്കിയവയുമാണ്.

CKLatheef said...

('ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.')

നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അല്ല ഇസ്ലാമിന്റെ തന്നെ ഏകദൈവവിശ്വാസവുമായി (തൌഹീദുമായി) ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസമാണ്. മുസ്ലിമെന്ന് വാദിക്കുന്ന ഒരാള്‍ക്കും മറ്റൊരു വാദം സാധ്യമല്ല. ജനങ്ങളിലെ ഭൂരിപക്ഷം തെറ്റായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നത് ജമാഅത്തിന്റെ ഒരു വാദമല്ല സംഭവ യാഥാര്‍ഥ്യമാണ്. ദൈവം പൂര്‍ണമായ നിയമങ്ങള്‍ നല്‍കി എന്ന് പറഞ്ഞതില്‍നിന്ന് കെ.പി.എസ് എന്ത് മനസ്സിലാക്കിയോ ആവോ?. യാഥാര്‍ഥ്യം ഇതാണ്. ദൈവം മനുഷ്യര്‍ക്കായി നല്‍കിയ അടിസ്ഥാനപരമായ ധാര്‍മിക സദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയാണ് ഇസ്ലാമിക നിയമങ്ങള്‍ എന്ന് പറയുന്നത്. ആ സദാചാരമൂല്യങ്ങളാകട്ടെ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. മനുഷ്യന്‍ അംഗീകരിച്ചുവരുന്നതും. സാങ്കേതികമായി ഇസ്ലാമിക നിയമം ഖുര്‍ആന്‍റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള നിയമം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരാഷിക്ക് പൊതുവെ അവ സ്വീകാര്യമായിരിക്കും. എന്നാല്‍ മനുഷ്യരിലെ ഭൂരിപക്ഷം നിര്‍മിക്കുന്ന നിയമങ്ങള്‍ അത്തരം സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് ആരും അംഗീകരിക്കും. ഉദാഹരണങ്ങള്‍ എമ്പാടും നല്‍കാവുന്നതേയുള്ളൂ.

CKLatheef said...

('ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്.')


ഈ വാക്കുളിലാണ് ഒരു സാധുയുക്തിവാദിയുടെ യുക്തിരാഹിത്യം പ്രകടമാകുന്നത്. നിങ്ങളുടെ ഈ വിഷയത്തിലുള്ള സംവാദം ജമാഅത്തെ ഇസ്ലാമിയോടാണ് എന്ന കാര്യം ആദ്യം മറക്കുകയാണ്. ദൈവിക നിയമം എന്നതുകൊണ്ട് അത് മനുനീതിയാണോ ബൈബിളിലുള്ളതാണോ ഇസ്ലാമിക ശരീഅത്താണോ എന്ന ചോദ്യം അവരോട് തന്നെ ചോദിച്ചാല്‍ മതിയല്ലോ. അതിനവര്‍ മറുപടി നല്‍കുന്നുണ്ട് പറയാതെ പറയുകയല്ല. വ്യക്തമായി തന്നെ പറയുന്നു. അത് ശരീഅത്ത് തന്നെ. ശരീഅത്ത് എന്നാല്‍ നിയമം എന്ന് മാത്രമേ അര്‍ഥമുള്ളൂ. ഇസ്ലാമിക ശരീഅത്ത് എന്ന് തന്നെ വ്യക്തമാക്കി പറയാം. ജനാധിപത്യമാണല്ലോ ഇവിടെ വിഷയം. ഞാന്‍ ചോദിക്കട്ടേ ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താന്‍ കഴിയാത്ത ജനാധിപത്യത്തിലാണോ കെ.പി.എസ് ഊറ്റം കൊള്ളുന്നത്. അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. ഇല്ലെങ്കില്‍ അതിന് കൂടി സാധിക്കുന്ന ജനാധിപത്യത്തെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

CKLatheef said...

മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും ചെയ്തിട്ടില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് മതവിശ്വാസിക്കും സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ജമാഅത്തെ ഇസ്ലാമി (അതല്ലെങ്കില്‍ ഇസ്ലാം) മുന്നോട്ട് വെക്കുന്ന വ്യവസ്ഥക്കും ഉണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാണ് മതേതരത്വമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥയില്‍ ഉണ്ട്. ഭൂരിപക്ഷ ജനഹിതമനുസരിച്ചാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യവസ്ഥയാണ് ഇസ്ലാമിന്റേതും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരേയൊരു വ്യത്യാസം മതേതരജനാധിപത്യവ്യവസ്ഥയില്‍ നിയമം നിര്‍മിക്കാനുള്ള പരമാധികാരം ജനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷത്തിന് നല്‍കപ്പെടുമ്പോള്‍ അത് മതമേലധ്യക്ഷന്‍മാര്‍ ദൈവത്തിന്റെ പേരിലോ സ്വന്തം പേരിലോ നിയമം നിര്‍മിക്കുന്നത് പോലെ തന്നെ അപകടകരവും ഉപദ്രവകരവുമായി കലാശിക്കാനിടയുണ്ട്. അവിടെ മനുഷ്യന്റെ ശുദ്ധപ്രകൃതി അംഗീകരിക്കുന്ന ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാകണം നിയമം നിര്‍മിക്കേണ്ടത് എന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. ആ മൂല്യങ്ങള്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ മനുഷ്യകൈകടത്തലില്ലാതെ നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനിലാണ് എന്നത് കൊണ്ട് മാത്രമാണ് അതിനെ അക്കാര്യത്തില്‍ അവലംബിക്കണം എന്നാവശ്യപ്പെടുന്നത്.

ഇനി കെ.പി.എസിന്റെ വാദങ്ങളിലെ ബാക്കി ഭാഗങ്ങള്‍ കൂടി പരിശോധിക്കാം. ലേഖനത്തില്‍നിന്ന് ഒന്നും വിടാതെയാണ് നല്‍കുന്നത്.

CKLatheef said...

['ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ. ']

ഇസ്ലാം മുന്നോട്ട് വെക്കുന്ന നിയമവ്യവസ്ഥയില്‍ സാഹചര്യങ്ങളെയോ അവസ്ഥയെയോ പരിഗണിക്കാതെ എന്നും ഒരേ നിയമം പിന്തുടരപ്പെടും എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് മേല്‍ പരാമര്‍ശങ്ങളിലെ ഊന്നല്‍ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം നിയമം നിര്‍മിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷം അത് അനുസരിക്കാന്‍ ബാധ്യസ്ഥമാണ് എന്ന് പറയുന്നു. ഇസ്ലാമിലാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെ നിയമം ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്ന് കെ.പി.എസ് ചിന്തിക്കുന്നുണ്ടോ ആവോ?. ജനാധിപത്യതെരഞ്ഞെടുപ്പ് രീതിയിലൂടെ ഇസ്ലാമിക ഭരണവ്യവസ്ഥയനുസരിക്കാന്‍ ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ മാത്രമാണ് ഇസ്ലാമിക വ്യവസ്ഥയിലും നിയമങ്ങള്‍ അതിന്റെ മാനദണ്ഡമനുസരിച്ച് നിര്‍മിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഇസ്ലാമിനെ കേവലം മതമായി കാണുകയും ഇസ്ലാം ഭരണവ്യവസ്ഥയില്‍ കൊണ്ടുവരുന്ന നിയമം മറ്റുമതസ്ഥര്‍ക്ക് എങ്ങനെ ഉള്‍കൊള്ളാനാവും എന്ന് ചിന്തിക്കുയും ചെയ്യുന്നത് കൊണ്ടാണ്. സത്യത്തില്‍ ഏത് മതസ്ഥര്‍ക്കും സ്വീകാര്യമായ മൂല്യങ്ങള്‍ തന്നെയാണ് ഇസ്ലാമിക നിയമനിര്‍മാണത്തിലും പരിഗണിക്കപ്പെടുന്നത് എന്ന് സൂക്ഷമായി പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയൂള്ളൂ.

ഈ കാര്യം വിശദീകരിക്കാവുന്ന വിധത്തില്‍ കെ.പി.എസ്. ചില ചോദ്യങ്ങള്‍ തുടര്‍ന്ന് ഉന്നയിച്ചിട്ടുണ്ട് അതിലേക്ക് കടക്കാം.

CKLatheef said...

['ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും?']

അവര്‍ ശരിയെന്ന് പറയുന്ന നിയമവ്യവസ്ഥ കൂടുതല്‍ പേര്‍ക്ക് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ അവര്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഭരണത്തില്‍ വന്നാല്‍ ഈ നിയമത്തില്‍ വ്യൂല്‍പത്തിയുള്ള ആളുകളെ അതിനായി നിയമിക്കുകയും അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും ആവശ്യവും പരിഗണിച്ച് മേല്‍പറയപ്പെട്ട മാനദണ്ഡമനുസരിച്ച് നിയമം നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയുമാവാം. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അത് നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മതേതതര ജനാധിപത്യത്തില്‍നിന്ന് അതിനുണ്ടാകുന്ന പ്രായോഗികമായ അന്തരം. പോട്ട, റ്റാഡയും പോലുള്ള മനുഷ്യാവകാശങ്ങളെ പുല്ലും വിലകല്‍പിക്കാത്ത നിയമങ്ങള്‍ പൌരന്‍മാര്‍ക്ക് വേണ്ടി നിര്‍മിക്കാന്‍ കഴിയില്ല എന്നതാണ്. അതുപോലെ സ്വവര്‍ഗഭോഗം പോലുള്ളതിനെ നിയമാനുസൃതമാക്കാനും കഴിയില്ല. വ്യഭിചാരത്തെയും മദ്യപാനത്തെയും വ്യാപകമാക്കാനുതകുന്ന നിയമം നിര്‍മിക്കാനും സാധ്യമല്ല. വിചാരണത്തടവെന്ന പേരില്‍ ഇന്ന് മഅ്ദനിയും അദ്ദേഹത്തെ പോല എല്ലാ മതത്തിലും പെട്ട ആയിരങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവില്ല. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ടും ഇത്രയും നിസംഗമായി അവ കണ്ടുനില്‍ക്കാനും പ്രസ്തുത ഭരണകൂടത്തിന് കഴിയില്ല.

CKLatheef said...

['പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക?]


ജമാഅത്ത് പറയുന്നതില്‍നിന്ന് അതിന്റെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ് മുകളില്‍ പറഞ്ഞത്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ് എന്ന് അതില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുന്നില്ല എന്നത് കെ.പി.എസിന്റെ തെറ്റായ ധാരണയാണ്. വെളിപ്പെടുത്താത്ത ഒരു ഒളിയജണ്ടയും ജമാഅത്തിന് ഇല്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന ഏത് സംഘടനക്കും അവരുടേതായ തത്വശാസ്ത്രവും മാര്‍ഗരേഖയും വിശ്വാസവും ഉണ്ടാകും. അതൊന്നും പാഠില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ പേരില്‍ മേനി നടിക്കുന്നതിലെന്ത് അര്‍ഥം. കമ്മ്യൂണിസ്റ്റ് കാരന് ഇക്കാര്യത്തിലുള്ള കാഴ്ചപ്പാട് എന്താണ് എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ അവര്‍ വ്യക്തമാക്കിയിട്ടുണ്ടോ?. ഇവിടെ ജമാഅത്തിന് മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നാണോ കെ.പി.എസ് ധരി്ച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ എല്ലാ വിഭാഗവും തങ്ങളുടെ പൂര്‍ണമായ തത്വശാസ്ത്രവും ഭരണവ്യവസ്ഥകളും ഇതുപോലെ വ്യക്തമായി ജനങ്ങളുടെ മുന്നില്‍ വെക്കുകയാണ് വേണ്ടത്. എന്നിട്ട് അതില്‍ നല്ലതെന്ന് തോന്നുന്നതിന് ജനങ്ങള്‍ പിന്തുണ നല്‍കട്ടേ. ഈ നാടിനും നാട്ടുക്കാര്‍ക്കും ഗുണകരമല്ലെന്ന് തോന്നുന്നതിനെ ജനം തള്ളിക്കളയട്ടേ. അതാണ് ഇന്ത്യയുടെ പ്രഖ്യാപിത ജനാധിപത്യം പോലും ആവശ്യപ്പെടുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ബേജാറ് പുലര്‍ത്തുന്നവരാണ് ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍കൊള്ളാത്തവരും ജനാധിപത്യ വിരുദ്ധരും.

CKLatheef said...

['എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.']

നിലവിലെ പാര്‍ലമെന്ററി സമ്പ്രദായത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയൊക്കെയും അടിസ്ഥാനപരമായി അംഗീകരിക്കുകയും സ്വാശീകരിച്ച് സ്വന്തം പ്രവര്‍ത്തന പരിപാടികളില്‍ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എല്ലാവിധ അഭിപ്രായങ്ങളെയും കേട്ട് ഏറ്റവും നല്ലത് പിന്തുടര്‍ന്ന് തന്നെയാണ് അത് മുന്നോട്ട് പോകുന്നത്. വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനം തന്നെയുള്ളത് കെ.പി.എസ് കേട്ടിട്ടുണ്ടാവില്ല. 'അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. ബുദ്ധിമാന്മാരും അവര്‍തന്നെ.' (39:18)

CKLatheef said...

അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി ഒരു ഇഞ്ചല്ല 60 വര്‍ഷമായി മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. എണ്ണത്തില്‍ വളരെ ചെറിയ സംഘമാണെങ്കിലും പ്രവര്‍ത്തനത്തില്‍ അതിനോടൊപ്പമെത്തിയ മുസ്ലിം സംഘടനകള്‍ കേരത്തില്‍ വേറെ ഏതാണുള്ളത് എന്ന് പരിശോധിക്കുക. വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.

ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല. കെ.പി.എസ് വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധ്യപത്യത്തിലാണ് ഓരോ ജമാഅത്തുകാരനും വിശ്വസിക്കുന്നത്.

CKLatheef said...

ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രബോധനം സമര്‍പ്പിക്കുമ്പോള്‍ ചിലരെങ്കിലും വളരെ ബാലിശതയോടെ തിരിച്ചു ചോദിക്കുന്നത്. ഞങ്ങളാരും, അല്ലെങ്കില്‍ നിങ്ങളല്ലാത്തവരാരും ഞങ്ങളുടെ നിയമം ദൈവത്തില്‍നിന്ന് ഇറക്കിത്തന്നതാണ് എന്ന് വാദിക്കുന്നില്ലല്ലോ എന്നാണ്.

അതിന് ജമാഅത്തെ ഇസ്ലാമി എന്ത് ചെയ്യണം. നിങ്ങളെ പോലെ തന്നെ വാദിക്കുകയോ?.

ജമാഅത്തിനെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന മറ്റൊരു തെറ്റിദ്ധാരണ, ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മിക്കുന്ന മനുഷ്യനിര്‍മിത നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുവെന്ന് മനസ്സിലാക്കിയതാണ്. സത്യത്തില്‍ മനുഷ്യപുരോഗതിക്ക് ഉതകുന്നതും സാമാധാനത്തിനും രാഷ്ട്രസുരക്ഷക്കും ഉപയുക്തമായ നിയമങ്ങളൊക്കെ തന്നെയും ദൈവിക നിയമങ്ങളുടെത് പോലെ തന്നെയാണ്. അതിനാല്‍ അവ പാലിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് മതപരമായ കര്‍തവ്യമാണ് എന്ന് മനസ്സിലാക്കുന്നവരും കൂടിയാണവര്‍ . ഉദാഹരണത്തിന് റോഡിന്റെ ഇടതുഭാഗം ചേര്‍ന്ന് വണ്ടിയോടിക്കണം എന്ന ഒരു നിയമം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരുദ്ധമായി വലത് വശത്തുകൂടിയോ തോന്നിയ പോലെയോ വണ്ടിയോടിക്കാന്‍ ഒരു മുസ്ലിമിന് മതപരമായി പോലും അനുവാദം ലഭിക്കുകയില്ല. എന്ന് വെച്ചാല്‍ പോലീസ് കണ്ടാലോ എന്ന് കരുതിമാത്രമല്ല അവന്‍ ഈ നിയമം പിന്തുടരുന്നത് മറിച്ച് ദൈവത്തിങ്കല്‍ കുറ്റക്കാരനാകും എന്ന നിലക്ക് കൂടിയാണ്.

CKLatheef said...

ഗവണ്‍മെന്റിന്റെ പ്ലാസ്റ്റിക്ക് നിരോധം പരമവധി പിന്തുടരുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ജമാഅത്തുമായി ബന്ധപ്പെട്ട പാര്‍ട്ടികളാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. ജനങ്ങളെ ഉപദ്രവിക്കുന്ന മുതലാളിത്ത വികസന സങ്കല്‍പങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്നത് ഇതേ അടിത്തറയില്‍നിന്നുകൊണ്ടാണ്.

CKLatheef said...

ഏതെങ്കിലും പാര്‍ട്ടികള്‍ തങ്ങള്‍ തോന്നിയത് പോലെ നിയമം നിര്‍മിക്കാം എന്ന് കരുതുന്നുവെങ്കില്‍ ആയിക്കൊള്ളട്ടേ. പക്ഷെ അത് ആ പാര്‍ട്ടിയുടെ മഹത്വമായി ഇവിടെയൊക്കെ വിളമ്പാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും കാളിദാസനെപ്പോലുള്ളവരില്‍നിന്ന് മിനിമം പ്രതീക്ഷിക്കുന്നുണ്ട്. (പക്ഷെ കാര്യമില്ലല്ലോ ?.)

CKLatheef said...

ഒരു മുതലാളിത്ത വ്യവസ്ഥിതിക്കാരനും ഒരു കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനും അവരവരുടെ ആദര്‍ശത്തിനും തത്വത്തിനും യോജിക്കുന്ന നിയമമായിരിക്കും നിര്‍മിക്കുക. കാരണം അവര്‍ നന്മകാണുന്നത് അതിലാണ്. അല്ല എന്ന് ഏതെങ്കിലും വിഢികള്‍ ഇവിടെ വന്ന് പറഞ്ഞാലും അത് ആരെങ്കിലും മുഖവിലക്കെടുക്കും എന്ന് തോന്നുന്നില്ല.

CKLatheef said...

ഇന്നത്തെ ചര്‍ച അവസാനിപ്പിച്ചുകൊണ്ട് പറയാനുള്ളത്. ജമാഅത്തിനെ കെ.പി. സുകുമാരന്‍ സാര്‍ കുറേകൂടി ഗൌരവത്തില്‍ പഠിക്കണമെന്നാണ്. അതിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ താങ്കളെ വഞ്ചിതരാക്കാതിരിക്കട്ടേ... കാര്യങ്ങളെ യഥാവിധി മനസ്സിലാക്കിയതിന് ശേഷം താങ്കള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം. ജമാഅത്തിനെക്കുറിച്ച പഠനം വലിയ ഒരു ആശയപ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണ്. പുതിയ ഒരു ജീവിതലക്ഷ്യത്തെയും ദൌത്യത്തേയും കുറിച്ച പഠനമാണ്. പതിനാല് നൂറ്റാണ്ടിലധികമായി നിലനിന്ന് വരുന്ന ഒരു വലിയ തത്വസംഹിതയെക്കുറിച്ച പഠനമാണ്. ഇന്നും മതരഹിതമതേതരത്വത്തിനും സ്വേഛാധിപത്യത്തിനും എതിരെ വിപ്ലവം സൃഷ്ടിക്കാന്‍ കരുത്തുള്ള ഭരണവ്യവസ്ഥയെക്കുറിച്ച പഠനമാണ്.....

ram said...

ചര്‍ച്ച അവസാനിപ്പിച്ചു? ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് CK Latheef മറുപടി പറഞ്ഞെങ്കില്‍ എന്നാശിക്കുന്നു. ഞാന്‍ ഇസ്ലാമിനെ അപഹസിച്ചിട്ടില്ല അത് കൊണ്ട് ലത്തീഫ് എന്നെ അവഗണിക്കില്ല എന്ന് കരുതുന്നു. വീണ്ടും ചോദിക്കട്ടെ -

1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു? വെളിപാട് കിട്ടിയതായി ഒരുപാട് പേര്‍ അവകാശപ്പെടുമ്പോള്‍ ഏതാണ് ശരിഎന്ന് എങ്ങിനെ അറിയും?
2. ദൈവം വ്യക്തമായി പറയാത്ത സ്ഥിതിക്ക് മുകളില്‍ ചോദിച്ച ചോദ്യത്തിന് ഓരോരുത്തര്‍ക്കും സ്വയം മറുപടി കണ്ടെത്തേണ്ടി വരില്ലേ? എങ്കില്‍ നിങ്ങളീപറയുന്ന നിയമ നിര്‍മാണത്തിന് എന്ത് പ്രസക്തി? വിശ്വാസവും ആചാരവും പേര്‍സണല്‍ ആയിരിക്കട്ടെ എന്നാണ് ദൈവം ഉദ്ദേശിച്ചതെന്നല്ലാതെ ഇതില്‍ നിന്ന് മറ്റെന്താണ് നമുക്ക് മനസ്സിലാക്കാനാവുന്നത്?
3. ശരിയ നിയമം ഇസ്ലാമിന്റെ fundamental tenets -ല്‍ ഉള്‍പ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍ എല്ലാ മുസ്ലിങ്ങളും ഈ നിയമ വ്യവസ്ഥ അന്ഗീകരിക്കണം എന്ന് തങ്ങള്‍ എങ്ങിനെ പറയുന്നു (you said this - നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും.)
4. മുഹമ്മദ്‌ നബിയുടെ അനുയായികളുടെ പിന്‍മുറക്കാരില്‍ (those who accepted Khuran as the word of God) തന്നെ ഇത്ര അധികം തമ്മില്‍ തല്ലുന്ന (കൊല്ലുന്ന) ഗ്രൂപ്പുകള്‍ എങ്ങിനെ വന്നു? ദൈവത്തിന്റെ പേരിലുള്ള അധികാര വടംവലി മാത്രമല്ലേ ഇതെല്ലാം?
5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല? (I can imagine your likely answer to this question - you might say Islam is a complete way of life and all that. But you could still live your life as a good muslim by keeping your beliefs within the personal realm, just as every other religion in the world does. If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? If not what is the difference between the terrorists and the moderates except that one use the sword and the other don't?)

CKLatheef said...

റാമിന്റെ ചോദ്യങ്ങള് മറുപടി അര്ഹിക്കുന്നവയാണ്. ഏറ്റവും അടുത്ത സന്ദര്ഭത്തില് അതിന് ശ്രമിക്കുന്നതാണ്. ഇവിടെ തുടരുന്ന വിഷയവുമായി അതിന് നേരിയ ബന്ധമേ ഉള്ളൂ എന്നതിനാല് പൊതുവെ സ്പീഡ് കുറഞ്ഞ കണക്ഷനായതിനാല് ഇവിടെ കമന്റ് ചെയ്യുക വളരെ പ്രയാസമായതിനാല് പുതിയ പോസ്റ്റായി തന്നെ നല്കാനാണ് ഉദ്ദേശിക്കുന്നത്.

ram said...

ശ്രീ ലത്തീഫ്,

മറുപടി തയാറാകുമ്പോള്‍ ഇവിടെ തന്നെ പോസ്റ്റ്‌ ചെയ്യണം എന്നപേക്ഷിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, എനിക്ക് ഒരു nutral audience-ന്റെ മുന്നില്‍ സംവദിക്കാനാണ് താല്പര്യം. സുകുമാരന്‍ സറിന് എതിര്‍പ്പൊന്നും ഇല്ലെന്നു കരുതുന്നു.

Thanks for your understanding.

kaalidaasan said...

>>>>>എല്ലാവരും ഒരൊറ്റവിശ്വാസക്കാരാകും എന്ന് ജമാഅത്ത് ധരിക്കുന്നില്ല. ജമാഅത്ത് എത്ര പ്രബോധനം ചെയ്താലും ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ചിലപ്പോള്‍ അംഗീകരിക്കൂ<<<

ജമായത്ത് ഒരു പക്ഷെ വിശ്വസിക്കുന്നുണ്ടാകില്ല. പക്ഷെ മുസ്ലിങ്ങളെല്ലാവരും വിശ്വസിക്കുന്നു. അതിന്റെ കരണം അത് കുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നാണ്. എല്ലാവരെയും മുസ്ലിങ്ങളാക്കാന്‍ ജിഹാദ് നടത്തണമെന്നാണു കുര്‍ആന്‍ ഉത്ബോധിപ്പിക്കുന്നത്. ഒരിക്കലും നടകാത്ത ഒരു കാര്യമാണു കുര്‍ആനിലൂടെ മൊഹമ്മദ് പറഞ്ഞതെന്ന ലത്തീഫിന്റെ തിരിച്ചറിവിനെ ഞാന്‍ അഭിനന്ദിക്കുന്നു.

kaalidaasan said...

>>>>>ജമാഅത്തെ ഇസ്ലാമി താങ്കള്‍ കരുതുന്നത് പോലെ തന്നെ ഇസ്ലാമില്‍ വെള്ളം ചേര്‍ക്കാതെ കൊണ്ട് നടക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ഒരു സംഘടനയാണ്. ജമാഅത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ വശം കൂടി അവതരിപ്പിക്കുന്നത് അതിന്റെ പ്രബോധനത്തിന്റെ പൂര്‍ണതക്ക് വേണ്ടിയാണ്. <<<

ഇതൊക്കെ എല്ലാവര്‍ക്കും അറിവുള്ള സംഗതികളാണു ലത്തീഫേ. രാഷ്ട്രീയ അധികാരം ഇല്ലാതെ ഇസ്ലാം പൂര്‍ണ്ണമല്ല എന്നായിരുന്നു മൌദൂദി പറഞ്ഞു നടന്നിരുന്നത്. പാക്സിതാന്‍ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. രാഷ്ട്രീയ അധികാരമുണ്ടെങ്കിലേ ഏഴാം നൂറ്റാണ്ടിലെ കാട്ടു നിയമങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കാനാകൂ എന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായതും.

മോഷണം നടത്തിയതിനു കൈ വെട്ടികളയുക, ലൈംഗിക ബന്ധം നടത്തിയതിനു കെല്ലെറിഞ്ഞു കൊല്ലപ്പെടുക തുടങ്ങിയ ഇസ്ലാമിക വിനോദങ്ങള്‍  ഒരു മുസ്ലിമും സുബോധത്തോടെ ഇഷ്ടപ്പെടില്ല എന്നൊക്കെ ചിന്തിക്കാനുള്ള വിവരം മൌദൂദിക്കുണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഇതൊക്കെ അടിച്ചേല്‍പ്പിക്കണമെങ്കില്‍ രാഷ്ട്രീയ അധികാരം തന്നെ വേണം.

kaalidaasan said...

>>>>>മനുഷ്യവംശത്തിനുള്ള അവസാനത്തെ മാര്‍ഗദര്‍ശനം മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായതാണ്. അത് സീകരിക്കുന്നതില്‍ മനുഷ്യന്റെ ഇഹപരക്ഷേമവും മോക്ഷവും കുടികൊള്ളുന്നു. അത് നിരാകരിക്കുന്നത് ദൈവികമായ ശിക്ഷക്ക് കാരണമാകുന്നു. ഇതാണ് ജമാഅത്തിന്റെ അടിസ്ഥാന പ്രബോധനം.<<<

ഇത് ജമായത്തിന്റെ മാത്രം പ്രബോധനമല്ലല്ലോ. ഇത് ഇസ്ലാമിന്റെ മൊത്തം പ്രബോധനമല്ലേ. ഈ പ്രബോധനമാണ്, ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ പ്രശ്നവും.

മനുഷ്യ വംശത്തിന്റെ മൊത്തം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ മുസ്ലിമിനാരാണധികാരം നല്‍കുന്നത്. മുസ്ലിങ്ങള്‍ക്കുള്ള പ്രബോധനം എന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ പ്രയാസമില്ല. മനുഷ്യ വംശത്തിന്റെ മൊത്തം കാര്യം മൊഹമ്മ്ദും, മുസ്ലിങ്ങളും തീരുമാനിക്കാന്‍ ഇറങ്ങിയിടത്തു തന്നെ തെറ്റി. മനുഷ്യ വംശത്തിന്റെ മൊത്തം കാര്യം തീരുമാനിക്കാന്‍ ഏഴാം നൂറ്റാണ്ടില്‍  അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ച അരറബിക്ക് ആരും അധികാരം നല്‍കിയിട്ടില്ല.

kaalidaasan said...

>>>>>ജമാഅത്തെ ഇസ്ലാമി എന്നത് ഒരു ആള്‍ക്കൂട്ടത്തിന്റെ പേരല്ല എന്നറിയുക. ഇത്തരം സംവാദങ്ങളിലൂടെ കടഞ്ഞെടുക്കപ്പെട്ടവരാണവര്‍ . ജമാഅത്ത് വിമര്‍ശകരുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കിയാണവര്‍ ഇതിലെത്തിപ്പെടുന്നത്. അതുകൊണ്ട് കാളിദാസന്‍ തുടരുക. എനിക്ക് പറയാനുള്ളത് ഞാനും പറയാം..<<<

ആശ്ചര്യകരമാണല്ലോ ലത്തീഫേ ഇത്.

കാളിദാസനോട് സംവാദം ഇല്ല എന്നു പറഞ്ഞ ഉടന്‍ തന്നെ കാളിദാസന്‍ തുടരുക എന്നൊക്കെ. ഞാന്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല.


ജമായത്ത് കടഞ്ഞെടുക്കപ്പെട്ടവരാണോ കടയാതെ എടുക്കപ്പെട്ടവരാണോ എന്നതൊന്നുമല്ലല്ലോ ഇവിടെ സുകുമാരന്‍ ഉന്നയിച്ച വിഷയം. ജനങ്ങള്‍ ജനങ്ങളുടെ ഭാഗധേയം  നിര്‍ണ്ണയിക്കുന്ന ജാനാധിപത്യ വ്യവസ്ഥിതിയെ ജമായത്ത് അംഗീകരിക്കുന്നില്ല. ജമയത്ത് മാത്രമല്ല, മുസ്ലിങ്ങളാരും അംഗീകരിക്കുന്നില്ല. അതല്ലെ വസ്തുത?

എല്ലാ മുസ്ലിമിന്റെയും ഭാഗധേയം നിര്‍ണ്ണയിക്കുന്നത് ഏഴം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൊഹമ്മദ് എന്ന മുസ്ലിം  പ്രവാചകന്‍ ആവിഷ്കരിച്ച നിയമ വ്യവാസ്ഥയാണ്. അതിനു ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. താങ്കളതില്‍ നിന്നു ഒഴിഞ്ഞു മാറന്‍ വെറുതെ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റിനെയുമൊക്കെ കൂട്ടുപിടിക്കുന്നു.

ഇസ്ലാമിലെ കാടത്തങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റിനെയും കൂട്ടു പിടിക്കേണ്ട. കോണ്‍ഗ്രസുകാരോ കമ്യൂണിസ്റ്റുകാരോ ഒരു ദൈവിക നിയമത്തിലും വിശ്വസിക്കുന്നവരല്ല. ജനങ്ങള്‍ ജനങ്ങളുടെ ഭരണ വ്യവസ്ഥ ഉണ്ടാക്കണമെന്നു വിശ്വസിക്കുന്നവരാണവര്‍..,. ഇതുപോലുള്ള ഒരു വ്യവസ്ഥിതിയല്‍ ജമയത്ത് വിശ്വസിക്കുന്നില്ല. അതിലേക്ക് ചര്‍ച്ച കൊണ്ടു വരൂ ലത്തീഫേ.

kaalidaasan said...

>>>>>നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അല്ല ഇസ്ലാമിന്റെ തന്നെ ഏകദൈവവിശ്വാസവുമായി (തൌഹീദുമായി) ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസമാണ്. <<<

ഇതിലെന്തിനാണ്, ഏക ദൈവ വിശ്വസം വലിച്ചു കൊണ്ട് വരുന്നത്. ഏക ദൈവ വിശ്വസികളായ യഹൂദരോ ക്രിസ്ത്യാനികളോ ഇതുപോലെ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനു നല്‍കിയിട്ടില്ലല്ലോ. ഇവരൊക്കെ അവര്‍ക്കു വേണ്ട നിയമങ്ങള്‍ അവര്‍ തന്നെ നിര്‍മ്മിക്കുന്നു. ആത്മീയ കാര്യങ്ങള്‍ മാത്രം ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏത് ഭരണ വ്യവസ്ഥ വേണമെന്ന് അവര്‍ തീരുമാനിക്കുന്നു. പണ്ടൊക്കെ അവര്‍ രാജഭരണവും  ഏകാധിപത്യവു ഒക്കെ സ്വീകരിച്ചിട്ടുണ്ട്. അതിലും നല്ലതാണ്, ജനാധിപത്യം എന്നു മനസിലായപ്പോള്‍ അത് സ്വീകരിച്ചു.

ഇത് ഏക ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമല്ല. ഏക ദൈവമായാലും ബഹു ദൈവ മായാലും, നിയമ നിര്‍മ്മാണം മനുഷ്യനുണ്ടോ എന്താണു വിഷയം അതിലേക്ക് വാ ലത്തിഫേ. ഇസ്ലാം വിശ്വാസ പ്രകാരം നിയമ നിര്‍മ്മാണത്തിനുള്ള അധികാരം ദൈവത്തിനു മാത്രമേ ഉള്ളു. ജനാധിപത്യത്തില്‍ നിയമ നിര്‍മ്മാണത്തിനുള്ള അധികാരം ജനങ്ങള്‍ക്കാണ്. അതാണ്, ഇസ്ലാമും ജനാധിപത്യവുമായി ഉള്ള വ്യത്യാസം.

kaalidaasan said...

>>>>>ഞാന്‍ ചോദിക്കട്ടേ ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താന്‍ കഴിയാത്ത ജനാധിപത്യത്തിലാണോ കെ.പി.എസ് ഊറ്റം കൊള്ളുന്നത്. അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. <<<

കുറുക്കന്റെ കൌശലം കണ്ടില്ലേ. ആധുനിക ജനാധിപത്യത്തില്‍ മനു നീതിയും ബൈബിളിലെ നിയമ വ്യവസ്ഥയേയും പരിചയപ്പെടുത്തണമത്രെ. അതിന്റെ ഇടയില്‍ കൂടി ശരിയത്ത് നിയമ വ്യവസ്ഥയേയും പരിചയപ്പെടുത്തണം. അപ്പോള്‍ മറ്റുള്ളവരുടെ ചെലവില്‍ പ്രബോധനം ആകുമല്ലോ. കൌശലം കൊള്ളാം. പക്ഷെ നടപ്പാകാന്‍ പോകുന്നില്ല.

മനു നീതിയില്‍ നിന്നൊക്കെ ഹൈന്ദവ സമൂഹം തന്നെ എന്നേ അകന്നു പോയി. ബൈബിളിലെ നിയമ വ്യവസ്ഥയില്‍ നിന്നും  2000 വര്‍ഷം മുന്നേ ക്രിസ്ത്യാനികളും യഹൂദരും അകന്നു പോയി. കാലഹരണപ്പെട്ട, മറന്നു പോയ ഈ പുരാതന അസംബന്ധങ്ങളുടെ മറവില്‍ ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ കാട്ടു നീതി ചര്‍ച്ച ചെയ്യപ്പെടണം. പക്ഷെ കേള്‍കുന്നവര്‍ മന്ദബുദ്ധികളല്ല ലത്തീഫേ. മനു നീതിക്കും  യഹൂദരുടെ പഴയ നീതി ശസ്ത്രത്തിനും ഇന്ന് ചരിത്രപരമായ പ്രസക്തിയേ ജനങ്ങള്‍ നല്‍കുന്നുള്ളു. ക്രിസ്ത്യാനികളോ യഹൂദരോ അതൊന്നും ഓര്‍ക്കാറുപോലുമില്ല. അവര്‍ അതില്‍ നിന്നൊക്കെ അകന്നു നില്‍ക്കുന്നു. ആധുനിക ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന നിയമ വ്യവസ്ഥ അവര്‍ ഉണ്ടാകുന്നു. അതില്‍ അവര്‍ പുര്‍ണ തൃപ്തരുമാണ്.

ഇസ്ലാമിക ശരീയത്തെന്നല്ല യാതൊരു വക മത് നിയമങ്ങളെയും പരിചയപ്പെടുത്തരെന്ന് ദൃഡനിശ്ചയം ചെയ്തിരിക്കുന്ന ജനാധിപത്യത്തിലാണ്, ഞാന്‍ ഊറ്റം കൊള്ളുന്നത്. ജനങ്ങള്‍ക്ക് വേണ്ട നിയമം ജനങ്ങള്‍ നിശ്ചയിക്കണമെന്നതാണ്, ജനാധിപത്യതിന്റെ അടിസ്ഥാന തത്വം. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്കതിഷ്ടമില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ പാകിസ്താനിലേക്ക് പോകാം. അല്ലെങ്കി ഇഷ്ടമുള്ള ഏത് ഇസ്ലാമിക രാജ്യത്തേക്കും പോകാം.

ആധുനിക ജനാധിപത്യം ആയാലും പ്രചീന ജനാധിപത്യം ആയാലും  അതിനൊരു വിവക്ഷയേഉള്ളു. ജനങ്ങളുടെ ഭരണ വ്യവസ്ഥ ജനങ്ങള്‍ തീരുമാനിക്കുന്നതാണത്. അതിന്, ഇസ്ലാമിക വ്യവസ്ഥയുമായി യതൊരു ബന്ധവുമില്ല. ലോകവസനം വരെ മനുഷ്യന്റെ ഭരണ വ്യവസ്ഥ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരറബി തീരുമാനിച്ചു എന്ന അസംബന്ധം അധുനിക ജനാധിപത്യത്തില്‍ ചര്‍ച്ച പോലും  അര്‍ഹിക്കുന്നില്ല. ഇസ്ലാം എന്ന മതം  പ്രബോധബം ചെയ്യേണ്ടവര്‍ക്ക് ആധുനിക ജനാധിപത്യം അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷെ അധുനികമായാലും പ്രചീനമായലും ഇസ്ലാമിക വ്യവസ്ഥ മറ്റ് മത വിശ്വാസം പ്രബോധനം ചെയ്യുന്നത് അനുവദിക്കില്ല. അതിന്റെ പ്രത്യക്ഷ ഉദാഹാരണമാണ്, സൌദി അറേബ്യ. മൊഹമ്മദ് ജീവിച്ച കാലം മുതല്‍ ഇന്നു വരേ അവിടത്തെ പൌരാന്‍മാര്‍ക്ക് മറ്റ് മത വിശ്വസം അനുവദിച്ചിട്ടില്ല. മക്ക എന്ന മുസ്ലിം പട്ടനത്തില്‍ അന്യ മതവിശ്വാസികള്‍ പ്രവേശിക്കുന്നതു പോലും ശിക്ഷാര്‍ഹമാണ്. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഉള്ള സുഖമല്ല ഇസ്ലാമിക പരുദേസകളില്‍.

സൌദി അറേബ്യയിലെ പൌരന്‍മാര്‍ക്ക് മറ്റ് മത വിശ്വാസം പ്രബോധനം ​ചെയ്യാനും സ്വീകരിക്കാനും  സ്വാതന്ത്രം നല്‍കാന്‍  താങ്കളേപ്പോലുള്ളവര്‍ തയ്യാറുണ്ടോ? ആധുനിക ജനാധിപത്യത്തോട് അല്‍പ്പമെങ്കിലും  ആഭിമുഖ്യമുണ്ടെങ്കില്‍  താങ്കളൊക്കെ ആദ്യം ചെയ്യേണ്ടത് അതാണ്. അതോ ഇനി ആധുനിക ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം ഇസ്ലാമികേതര രാജ്യങ്ങളില്‍ മാത്രം മതി എന്നാണോ താങ്കളുടെ നിലപാട്. ആണെങ്കില്‍ താങ്കളീ പറയുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണു ലത്തീഫേ?

CKLatheef said...



1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു? വെളിപാട് കിട്ടിയതായി ഒരുപാട് പേര്‍ അവകാശപ്പെടുമ്പോള്‍ ഏതാണ് ശരിഎന്ന് എങ്ങിനെ അറിയും?

------------------

ഉത്തരം: മനുഷ്യസ്രഷ്ടവായ ദൈവം മനുഷ്യനാവശ്യമായ സന്‍മാര്‍ഗദര്‍ശനം നല്‍കുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കണം എന്നത് അവന്റെ ഇഛയുമായി ബന്ധപ്പെട്ടതാണ്. ഇതിന് വേണ്ടി സാധ്യമായ ഒന്നോ രണ്ടോ അതിലധികമോ മാര്‍ഗം നമ്മുക്ക് ഭാവനയില്‍ കാണാം. അതിലൊന്ന് ഓരോ മനുഷ്യനും വെളിപാടിലൂടെ ദിവ്യസന്ദേശം നല്‍കുക എന്നതാണ്. എന്ന് വെച്ചാല്‍ ഒരോ മനുഷ്യനെയും ദൈവികദൂതന്‍മാരുടെ പോലെ പരിഗണിക്കുക. അവന് ആവശ്യമായ ജീവിതമാര്‍ഗം പറഞ്ഞുകൊടുക്കുക. അന്ത്യദിനം വരെയുള്ള ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം മുഹമ്മദ് നബിക്ക് നല്‍കിയത് പോലെ മലക്കിനെ അയച്ച് ദിവ്യബോധനം നല്‍കികൊണ്ടിരിക്കുക. അതോടൊപ്പം അവന് അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ഇത് ഭാവനയില്‍ കാണാന്‍ പ്രയാസമുണ്ടെങ്കില്‍ ഇന്ത്യാഗവണ്‍മെന്റ് ഓരോ പൌരനോടും പ്രത്യേകമായി നിയമവും ഭരണഘടനയും പറഞ്ഞുകൊടുക്കുന്നത് സങ്കല്‍പിച്ചാല്‍ മതി. രണ്ടാമത്തെ രൂപം മനുഷ്യരില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് അവര്‍ക്ക് ദിവ്യസന്ദേശം നല്‍കുക. അവര്‍ അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ്. ഏതൊരു ഭരണകൂടവും ഭരണാധികാരിയും പ്രായോഗികവും ലളിതവുമായ ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

ഇതില്‍ രണ്ടാമത്തെ രൂപമാണ് ദൈവം ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വീകരിച്ചത് എന്നത് ഒരു കുറവായി എനിക്ക് തോന്നുന്നില്ല.

പലയാളുകള്‍ പലതും പറയും ആര് പറയുന്നതാണ് ശരി എന്ന് എങ്ങനെ മനസ്ിസലാക്കും എന്നതാണ്. അതിനാണ് മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിക്കേണ്ടത് എന്നതാണ് മറുപടി.

CKLatheef said...

സര്‍വശക്തനായ നാഥാ, ഈ കാളിദാസനോട് പൊറുക്കേണമേ... ഇദ്ദേഹം പറയുന്നതെന്ത് എന്ന് ഇദ്ദേഹത്തിന് തന്നെ അറിയില്ല. നാട്ടില്‍ സമാധാനവും ശാന്തിയും വരുത്താനാണ് അദ്ദേഹം ഇങ്ങനെ അത്യധ്വാനം ചെയ്യുന്നത് എന്ന് നിനക്കറിയമല്ലോ. പക്ഷെ അതിന് അദ്ദേഹം സ്വീകരിച്ച വാക്കും ശൈലിയും ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പാക്കിയാലും.. കാര്യങ്ങള്‍ മനസ്സിലാക്കാനും സമനില കൈവരിച്ച് നല്ല വാക്കുകള്‍ ഉപയോഗിച്ച് സംവദിക്കാനും അദ്ദേഹത്തെ തുണക്കേണമേ ?.

Manoj മനോജ് said...

മുല്ലപ്പൂവ് വിപ്ലവത്തിനെ ഹൈജാക്ക് ചെയ്ത് ഭരണത്തില്‍ വന്ന് അധികാരം കിട്ടി കഴിഞ്ഞപ്പോള്‍ എന്ത് ചെയ്യുന്നു എന്ന തെളിവ് മാത്രം മതി ചില മതപുരോഹിതര്‍ക്ക് ഭരണം കിട്ടിയാല്‍ എന്ത് ചെയ്യുമെന്നത്... :(

ചുരുക്കം ചിലരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇസ്ലാം തീവ്രവാദത്തിലേയ്ക്ക് ഇപ്പോള്‍ എത്ര ആളുകളാണു ഉള്ളതെന്നും അതെങ്ങിനെ സംഭവിക്കുന്നു എന്നതും നമ്മുടെ കണ്മുന്നില്‍ നടക്കുന്നു.. ;)

മതപുരോഹിത വര്‍ഗ്ഗത്തിലെ ചിലര്‍ക്ക് വയറ്റിപിഴപ്പിനു ഭരണം കൂടി കയ്യിലെത്തണം അതിനു ഏത് തന്ത്രവും അവര്‍ അണിയും.. അതാണല്ലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഭരണത്തിനു ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ ലോകം കണ്ട് കൊണ്ടിരിക്കുന്നത്!! ഭാരതം പിന്നെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ മതപുരോഹിതവര്‍ഗ്ഗത്തിന്റെ ഈ പ്രയോഗം കൊണ്ടറിഞ്ഞതാണു...

എന്റെ ബ്ലോഗിനാര്‍ കാവിലമ്മേ ഉത്തരം മുട്ടുമ്പോള്‍ ലത്തീഫുമാര്‍ സ്ഥിരം പ്രയോഗിക്കുന്ന ബോറന്‍ ആരോപണങ്ങള്‍ക്ക് പകരം അവര്‍ക്ക് പറഞ്ഞ് നില്‍ക്കുവാന്‍ മറ്റ് വല്ല പുത്തന്‍ ഐഡിയകളും അവരുടെ “ബുദ്ധിയില്‍‌” “കാട്ടി” കൊടുക്കണമേ ;)

ram said...

ഒന്നാം ചോദ്യത്തിന്റെ ഉത്തരം അപ്പോള്‍ അതൊക്കെ ദൈവത്തിന്റെ ഇഷ്ടം എന്ന് മാത്രം.

ഈ പറഞ്ഞത് കലക്കി - "പലയാളുകള്‍ പലതും പറയും ആര് പറയുന്നതാണ് ശരി എന്ന് എങ്ങനെ മനസ്ിസലാക്കും എന്നതാണ്. അതിനാണ് മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിക്കേണ്ടത് എന്നതാണ് മറുപടി." ലത്തീഫ് സത്യസന്ധമായി ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം സ്വന്തം വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.

manoj said...


Dear K.P.S.,

കെ പി എസ്സിനെ jih ഭരണ ഗടന പരിചയപ്പെടുത്തിയത് മുന്‍പൊരു ചര്‍ച്ചയില്‍ ഞാന്‍ ആയിരുന്നു . താങ്കള്‍ അത് വായിച്ചു കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയത് സന്തോഷകരം തന്നെ . ലതീഫിനോട് വളരെ ലളിതമായ രണ്ടു ചോദ്യങ്ങള്‍.

1. jih മതേതരത്വത്തെ നിര്‍വചിക്കുന്നത് എല്ലാ മതങ്ങളോടും തുല്യ പരിഗണന നല്‍കുന്ന ഭരണം എന്നാണ് . ഹിന്ദു, ഇസ്ലാം , ക്രിസ്ത്യന്‍ തുടങ്ങിയവയാണല്ലോ പ്രധാന മതങ്ങള്‍..., .എന്നാല്‍ jih ലക്‌ഷ്യം വെക്കുന്ന ഭരണ ക്രമത്തില്‍ ഇസ്ലാം ഔദ്യോഗിക മതം ആയിരിക്കും, മറ്റു മതങ്ങള്‍ക്ക് അത്തരം സ്ഥാനം ഉണ്ടാവില്ല . അതുകൊണ്ട് jih നിര്‍വചനം അനുസരിച്ചുതന്നെ jih മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ല.

jih നിര്‍വചനം അനുസരിച്ചുള്ള മതേതരത്വത്തില്‍, jih വിശ്വസിക്കുന്നുണ്ടോ ?
അതോ മുസ്ലീങ്ങള്‍ ന്വീനപക്ഷം ആകുമ്പോള്‍ ഞങ്ങള്‍ക്കു മതേതരത്വം വേണം, മുസ്ലീങ്ങള്‍ ഭൂരിപക്ഷം ആകുമ്പോള്‍ മതേതരത്വം വേണ്ട, ഇസ്ലാമിക മത ഭരണം എന്ന
വഞ്ചനയാണോ jih നിലപാടായി മറ്റു മതസ്ഥര്‍ മനസ്സിലാക്കേണ്ടത് ?

manoj said...



2. ജനാധിപത്യം നിയമ നിര്‍മാണത്തില്‍ അടക്കം ജനഗള്‍ക്ക് മുഴുവന്‍ അധികാരവും നല്‍കുന്ന ഭരണക്രമം ആണ് . അതില്‍ മറ്റു ആര്‍ക്കും ഇടപെടാന്‍ അധികാരം ഇല്ല , ദൈവത്തിനു പോലും . എന്നാല്‍ jih വിശ്വസിക്കുന്നത് ഇസ്ലാമിക മതഭരണത്തില്‍ (ഇസ്ലാം ഔദ്യോഗിക മതം ആയ , ഇസ്ലാമിക നിയമങ്ങള്‍ ഔദ്യോഗിക നിയമങ്ങള്‍ ആയ ഭരണക്രമം) ആണ്.

ഇന്ധ് യില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനം തകര്‍ത്തു ഇസ്ലാമിക മതഭരണം സ്ഥാപിക്കുകയാണ് ഞങളുടെ ലക്‌ഷ്യം എന്ന് തുറന്നു പറഞ്ഞുകൊണ്ട് പ്രചാരണം നടത്തുകയാണ് jih ചെയ്യേണ്ടത്. വളരെ കൃത്യമായ ലക്ഷ്യവും, ലക്‌ഷ്യം വ്യക്തമാക്കാന്‍ പറ്റിയ വാക്കുകളും ഉള്ളപ്പോള്‍ അവ ഉപയോഗിക്കാതെ "മെച്ചപെട്ട ജനാധിപത്യം " എന്ന എങ്ങിനെയും ആര്‍ക്കും വ്യ്ഖ്യനിക്കാവുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനു?

manoj said...



ലത്തീഫിന്റെ വാകുകളും jih നിലപാടുകളും വ്യക്തമാക്കുന്നത് ലളിതമായി ഇത്രയും ആണ് . അത് ലത്തീഫ് വളച്ചുകെട്ടി പെട്ടെന്ന് അര്‍ഥം മനസ്സിലാകാത്ത വിധത്തില്‍ പറയുന്നൂ എന്നെ ഉള്ളൂ . jih ന്റെ ലക്‌ഷ്യം ഇത്രയും ആണ് :

1. ഇന്ധ്യയില്‍ ഹിന്ദു മതത്തെ തകര്‍ത്തു, ഇസ്ലാം മതം പ്രചരിപ്പിക്കുക

2.ഇന്ധ്യയില്‍ ഇസ്ലാമിക മത ഭരണം സ്ഥാപിക്കുക

3. ഈ ലക്ഷ്യത്തിനു അടുത്തു എത്തുന്നത്‌ വരെ "ജനാധിപത്യം, മതേതരത്വം ,എന്‍ഡോസള്‍ഫാന്‍ , ആണവ വിരുദ്ധ സമരം........" എന്നൊക്കെ പറഞ്ഞു ജനങ്ങളെ കബളിപിക്കുക

manoj said...



ഇതിനും പുറമേ വളരെ ഗുരുതരമായ മറ്റൊരു ആരോപണവും ലത്തീഫ് ഉന്നയിക്കുന്നു. ഈ നിലപാട് ലതീഫിന്റെയോ , jih ന്റെയോ മാത്രമല്ല , ഇന്ധ്യയിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും ആണ് . അത് പുറത്തു പറയാന്‍ സമയം ആയില്ല എന്ന് അവര്‍ കരുതുന്നു എന്ന് മാത്രം .

യാഥാര്‍ത്ഥ്യം അങ്ങിനെയല്ല എന്ന് കരുതാന്‍ ആണ് എനിക്കിഷ്ടം .

Noushad Vadakkel said...

പ്രവാചകന്‍മാര്‍ നമുക്ക്‌ കാണിച്ചുതന്ന ശൈലിയും രൂപവും മാറ്റിക്കൊണ്ടുള്ള ഒരു മതരാഷ്‌ട്രവാദമാണ്‌ ഇവര്‍ക്കുള്ളതെന്ന കാര്യം സര്‍വ മുസ്‌ലിംകള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌. അധികാരം ലഭിച്ചിട്ടും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ അശ്രദ്ധകാണിച്ച ഒരു വിഭാഗത്തോട്‌ മൗദൂദി സാഹിബ്‌ അതിനു വേണ്ടി നിര്‍ദേശിച്ചത്‌ തെറ്റാണെന്ന്‌ ഇവിടെ വാദിക്കുന്നില്ല. അത്‌ മുസ്‌ലിംകളുടെ ബാധ്യതയുമാണ്‌. എന്നാല്‍ മൗദൂദിയുടെ വാദം ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌ത ജമാഅത്തിന്റെ ബുദ്ധിയെയും വിജ്ഞാനത്തെയും വിമര്‍ശിക്കാതിരിക്കുവാന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരു മനുഷ്യന്നും സാധിക്കുകയില്ല. ഇവിടുത്തെ മുസ്‌ലിംകള്‍ അബൂജഹ്‌ലിനെപ്പോലുള്ള മുസ്‌ലിംകളാണെന്ന്‌ അവര്‍ തന്നെ എഴുതിയതു നാം കണ്ടു. ഇവരുടെ മതരാഷ്‌ട്രവാദംകൊണ്ട്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്നും യാതൊരു നന്‍മയും ലഭിക്കുവാന്‍ പോകുന്നില്ല. വര്‍ഗീയവാദികള്‍ വളരുവാന്‍ മാത്രമേ ഇത്‌ ഉപകരിക്കുകയുള്ളൂ. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക്‌ പോലും തലവേദന സൃഷ്‌ടിക്കുവാനും അവര്‍ പോലും തിരിച്ച്‌ ചിന്തിക്കുവാനും മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളൂ.

Noushad Vadakkel said...

ജമാഅത്തെ ഇസ്‌ലാമി ചിലപ്പോള്‍ സത്യം അറിഞ്ഞോ അറിയാതെയോ എഴുതാറുണ്ട്‌. അവര്‍ എഴുതിയ സത്യം മാത്രമാണ്‌ മുജാഹിദുകള്‍ ഈ വിഷയത്തില്‍ എന്നും പറഞ്ഞിട്ടുള്ളത്‌.
``എന്നാല്‍ വൈയക്തിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സംസ്‌കരണത്തിനുമുമ്പായി രാഷ്‌ട്രഘടനയില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതു കുതിരയ്‌ക്കു മുമ്പില്‍ വണ്ടികെട്ടാനുള്ള ശ്രമമാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇസ്‌ലാമിക രാഷ്‌ട്രസിദ്ധാന്തത്തെ കാണുന്നത്‌. ചുരുക്കത്തില്‍ വ്യക്തികളെ സംസ്‌കരിക്കുകയും ബഹുജനാഭിപ്രായം ഇസ്‌ലാമികസിദ്ധാന്തത്തിന്നനുകൂലമായി മാറ്റുകയുമത്രെ ഞങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്ര സ്ഥാപനമല്ല.'' (പ്രബോധനം മാസിക, പു 21, ലക്കം 9, 1962 ജൂലായ്‌ 1, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍, ആഭ്യന്തരമന്ത്രി ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ പ്രസ്‌താവനയ്‌ക്കു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഖയ്യിം മുഹമ്മദ്‌ യൂസുഫ്‌ സാഹിബിന്റെ മറുപടി).

CKLatheef said...
This comment has been removed by the author.
CKLatheef said...

ഒന്നാം ചോദ്യത്തിന്റെ ഉത്തരം അപ്പോള്‍ അതൊക്കെ ദൈവത്തിന്റെ ഇഷ്ടം എന്ന് മാത്രം.

ഈ പറഞ്ഞത് കലക്കി - "പലയാളുകള്‍ പലതും പറയും ആര് പറയുന്നതാണ് ശരി എന്ന് എങ്ങനെ മനസ്ിസലാക്കും എന്നതാണ്. അതിനാണ് മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിക്കേണ്ടത് എന്നതാണ് മറുപടി." ലത്തീഫ് സത്യസന്ധമായി ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം സ്വന്തം വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.
--------------

ഒന്നാമത്തെ ചോദ്യത്തിന് ഇത് മാത്രമല്ല ഞാന്‍ പറഞ്ഞത്. അത് താങ്കള്‍ വിഴുങ്ങി. രണ്ടാളുകള്‍ രണ്ട് കാര്യം പറഞ്ഞാല്‍ ഏത് സ്വീകരിക്കും എന്ന ബാലിശമായ ചോദ്യത്തിന് അതല്ലാതെ എന്താണ് ഞാന്‍ മറുപടി നല്‍കുക.

CKLatheef said...

Dear K.P.S.,

കെ പി എസ്സിനെ jih ഭരണ ഗടന പരിചയപ്പെടുത്തിയത് മുന്‍പൊരു ചര്‍ച്ചയില്‍ ഞാന്‍ ആയിരുന്നു . താങ്കള്‍ അത് വായിച്ചു കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയത് സന്തോഷകരം തന്നെ . ലതീഫിനോട് വളരെ ലളിതമായ രണ്ടു ചോദ്യങ്ങള്‍.

1. jih മതേതരത്വത്തെ നിര്‍വചിക്കുന്നത് എല്ലാ മതങ്ങളോടും തുല്യ പരിഗണന നല്‍കുന്ന ഭരണം എന്നാണ് . ഹിന്ദു, ഇസ്ലാം , ക്രിസ്ത്യന്‍ തുടങ്ങിയവയാണല്ലോ പ്രധാന മതങ്ങള്‍..., .എന്നാല്‍ jih ലക്‌ഷ്യം വെക്കുന്ന ഭരണ ക്രമത്തില്‍ ഇസ്ലാം ഔദ്യോഗിക മതം ആയിരിക്കും, മറ്റു മതങ്ങള്‍ക്ക് അത്തരം സ്ഥാനം ഉണ്ടാവില്ല . അതുകൊണ്ട് jih നിര്‍വചനം അനുസരിച്ചുതന്നെ jih മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ല.
------------------

താങ്കള്‍ക്ക് സംഭവിച്ച അബദ്ധം ഇസ്ലാമിനെ കേവലം ഒരു മതം മാത്രമായി മനസ്സിലാക്കിയതാണ്. ജമാഅത്തെ ഇസ്ലാമി ആദ്യമായി പറയുന്നത്. ഇസ്ലാം എന്നാല്‍ ഇതര മതങ്ങളെ പോലെ കേവലം ഒരു മതമല്ല. അത് ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ്. അതില്‍ ആത്മീയവും, ആരാധനയും, സാമ്പത്തികവും, രാഷ്ട്രീയവും എല്ലാം ഉണ്ട്. ഇതിന്റെ ഏതെങ്കിലും ഒരു വശം മാത്രം സ്വീകരിച്ചാല്‍ അവന്‍ അവന്റെ മതത്തില്‍നിന്ന് ഇസ്ലാമിലേക്ക് വരുന്നില്ല. ഉദാഹരണത്തിന് ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ചാല്‍ അവന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ ആകാതരിക്കുമോ എന്ന പ്രകാരം. ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ അംഗീകരിക്കുന്ന ബഹുഭൂരിപക്ഷം രൂപപ്പെടുമ്പോള്‍ മാത്രമേ ഇസ്ലാമിലെ രാഷ്ട്രീയം നിലവില്‍വരികയുള്ളൂ. 100ശതമാനവും മുസ്ലിംകളായത് കൊണ്ട് മാത്രം അവിടെ ഇസ്ലാമിക രാഷ്ട്രീയം ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയം നിലനില്‍ക്കുന്നിടത്ത് ഇതരമതങ്ങള്‍ക്ക് രണ്ടാം സ്ഥാനം എന്ന ഒരു തത്വം ഉണ്ടാവുകയില്ല. നിലവിലെ മതേതതരജനാധിപത്യത്തില്‍ മതങ്ങളെ എങ്ങനെ സ്വീകരിക്കപ്പെടുന്നുവോ അപ്രകാരം മാത്രമായിരിക്കും ഇസ്ലാമിക രാഷ്ട്രീയത്തിലും സ്വീകരിക്കപ്പെടുക.
---------------------

jih നിര്‍വചനം അനുസരിച്ചുള്ള മതേതരത്വത്തില്‍, jih വിശ്വസിക്കുന്നുണ്ടോ ?
അതോ മുസ്ലീങ്ങള്‍ ന്വീനപക്ഷം ആകുമ്പോള്‍ ഞങ്ങള്‍ക്കു മതേതരത്വം വേണം, മുസ്ലീങ്ങള്‍ ഭൂരിപക്ഷം ആകുമ്പോള്‍ മതേതരത്വം വേണ്ട, ഇസ്ലാമിക മത ഭരണം എന്ന
വഞ്ചനയാണോ jih നിലപാടായി മറ്റു മതസ്ഥര്‍ മനസ്സിലാക്കേണ്ടത് ?
--------------

മറ്റുള്ളവര്‍ jih പറയുന്നത് മനസ്സിലാക്കുന്നവെങ്കില്‍ പ്രശ്നമൊന്നുമില്ല. ഇതരമതസ്ഥരടക്കമുള്ളവര്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥക്ക് അനുമതി നല്‍കുന്നുവോ എന്നത് മാത്രമായിരിക്കും അതിന്റെ ഗതി നിര്‍ണയിക്കുന്നത്. അതില്‍ വഞ്ചനയുടെ അംശം പോലും ഇല്ല.

CKLatheef said...

2. ജനാധിപത്യം നിയമ നിര്‍മാണത്തില്‍ അടക്കം ജനഗള്‍ക്ക് മുഴുവന്‍ അധികാരവും നല്‍കുന്ന ഭരണക്രമം ആണ് . അതില്‍ മറ്റു ആര്‍ക്കും ഇടപെടാന്‍ അധികാരം ഇല്ല , ദൈവത്തിനു പോലും . എന്നാല്‍ jih വിശ്വസിക്കുന്നത് ഇസ്ലാമിക മതഭരണത്തില്‍ (ഇസ്ലാം ഔദ്യോഗിക മതം ആയ , ഇസ്ലാമിക നിയമങ്ങള്‍ ഔദ്യോഗിക നിയമങ്ങള്‍ ആയ ഭരണക്രമം) ആണ്.
------------------

ജനാധിപത്യം എങ്ങനെ എന്നത് മനസ്സിലാക്കാതെയല്ല ജമാഅത്ത് പറയുന്നത്. അത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണല്ലോ അതിനെ വിശകലനം ചെയ്യുകയും അതില്‍ ഒരു ഗുണകരമായ ഘടകം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത്. ഇസ്ലാമിക വ്യവസ്ഥയിലും ദൈവം വന്ന് പുതിയ നിയമം നിര്‍മിച്ചു തരികയില്ല അവിടെയും ജനങ്ങള്‍ തന്നെയാണ് നിര്‍മിക്കുക. പക്ഷെ അത് ജനങ്ങള്‍ അവരുടെ ഇഷ്ടമനസരിച്ച് തോന്നിയ നിയമം നിര്‍മിക്കാനുള്ള അധികാരമല്ല മറിച്ച് ദൈവദത്തമായ ചില ധാര്‍മികസദാചാര മൂല്യങ്ങള്‍ അടിത്തറയായി അവിടെ നിയമത്തിന് ശക്തിപകരും, മനുഷ്യരുടെ സ്വാര്‍ഥതയുടെ ഫലമായുണ്ടാകുന്ന അനീതി അതിലൂടെ തടയപ്പെടും ഇത്രമാത്രമാണ് പ്രയോഗതലത്തില്‍ സംഭവിക്കുന്നത്. ഇസ്ലാം ഔദ്വേഗികമതം എന്ന ഒരു സങ്കല്‍പത്തിന് പ്രസക്തിയില്ല. ഇനി അത്തരമൊരു പേര് വെച്ചാല്‍ പോലും ഇതരമതങ്ങളെ ഏതെങ്കിലും അര്‍ഥത്തില്‍ താഴ്തിക്കെട്ടാനുള്ള പദപ്രയോഗമല്ല അത് മറിച്ച് ഇസ്ലാമിന്റെ മാറ്റം സംഭവിക്കാത്ത ദൈവികദര്‍ശനത്തില്‍നിന്ന് മൂല്യങ്ങളെ സ്വീകരിച്ചതിന് പറയുന്ന പേര്‍ മാത്രമാണത്.

----------------------

ഇന്ധ് യില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനം തകര്‍ത്തു ഇസ്ലാമിക മതഭരണം സ്ഥാപിക്കുകയാണ് ഞങളുടെ ലക്‌ഷ്യം എന്ന് തുറന്നു പറഞ്ഞുകൊണ്ട് പ്രചാരണം നടത്തുകയാണ് jih ചെയ്യേണ്ടത്.
--------------

അങ്ങനെ ഉദ്ദേശ്യമുണ്ടെങ്കിലല്ലേ അത് പറയേണ്ടതുള്ളൂ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യം നിലനില്‍ക്കണമെന്ന് അത് ആഗ്രഹിക്കുന്നു. മതഭരണം സ്ഥാപിക്കുക എന്ന് പറഞ്ഞാല്‍ മനോജിന്റെ മനസ്സില്‍വരുന്ന ചിത്രം ജമാഅത്ത് വിഭാവനം ചെയ്യുന്നതല്ല എന്നതിനാല്‍ അതിനോട് യോജിക്കാനാവില്ല. മറിച്ച് മതമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണം എന്നത് പറയാന്‍ പാടില്ലാത്ത ഒരു തിന്മയല്ല. നന്മയാണ്. ചിന്തിക്കാനാവുമെങ്കില്‍ .
--------------

വളരെ കൃത്യമായ ലക്ഷ്യവും, ലക്‌ഷ്യം വ്യക്തമാക്കാന്‍ പറ്റിയ വാക്കുകളും ഉള്ളപ്പോള്‍ അവ ഉപയോഗിക്കാതെ "മെച്ചപെട്ട ജനാധിപത്യം " എന്ന എങ്ങിനെയും ആര്‍ക്കും വ്യ്ഖ്യനിക്കാവുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനു?
-----------------------

ഭൂമുഖത്തെ ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യത്തിന് വേണ്ടിതന്നെയാണ് ജമാഅത്ത് സംസാരിക്കുന്നത്. പക്ഷെ അത് അംഗീകരിക്കണോ സ്വീകരിക്കണോ എന്നത് ജനാധിപത്യത്തില്‍ മനുഷ്യരുടെ ഇഛക്ക് വിടേണ്ട വിഷയമാണ്.

CKLatheef said...

ഇതിനും പുറമേ വളരെ ഗുരുതരമായ മറ്റൊരു ആരോപണവും ലത്തീഫ് ഉന്നയിക്കുന്നു. ഈ നിലപാട് ലതീഫിന്റെയോ , jih ന്റെയോ മാത്രമല്ല , ഇന്ധ്യയിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും ആണ് . അത് പുറത്തു പറയാന്‍ സമയം ആയില്ല എന്ന് അവര്‍ കരുതുന്നു എന്ന് മാത്രം .

യാഥാര്‍ത്ഥ്യം അങ്ങിനെയല്ല എന്ന് കരുതാന്‍ ആണ് എനിക്കിഷ്ടം .
-----------------

താങ്കള്‍ക്ക് എന്തും കരുതാം. പക്ഷെ ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ എങ്ങനെ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയും എന്നതാണ് വിഷയം. കാരണം ദൈവദത്തമായ ഇസ്ലാം സമഗ്രവും സമ്പൂര്‍ണവുമാണ് എന്ന് ഒരു മുസ്ലിം വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയമില്ലാതെ ഒരു വ്യവസ്ഥ പൂര്‍ണമാവുകയില്ല. നബി പഠിപ്പിച്ച ഇസ്ലാമില്‍ രാഷ്ട്രീയവും ഉണ്ടായിരുന്നു. അതിനെ നിഷേധിക്കാനോ അത് മറച്ചുവെക്കാനോ സത്യസന്ധനായ ഒരു മുസ്ലിമിനും സാധ്യമല്ല.

CKLatheef said...

manoj said...

ലത്തീഫിന്റെ വാകുകളും jih നിലപാടുകളും വ്യക്തമാക്കുന്നത് ലളിതമായി ഇത്രയും ആണ് . അത് ലത്തീഫ് വളച്ചുകെട്ടി പെട്ടെന്ന് അര്‍ഥം മനസ്സിലാകാത്ത വിധത്തില്‍ പറയുന്നൂ എന്നെ ഉള്ളൂ . jih ന്റെ ലക്‌ഷ്യം ഇത്രയും ആണ് :

1. ഇന്ധ്യയില്‍ ഹിന്ദു മതത്തെ തകര്‍ത്തു, ഇസ്ലാം മതം പ്രചരിപ്പിക്കുക

2.ഇന്ധ്യയില്‍ ഇസ്ലാമിക മത ഭരണം സ്ഥാപിക്കുക

3. ഈ ലക്ഷ്യത്തിനു അടുത്തു എത്തുന്നത്‌ വരെ "ജനാധിപത്യം, മതേതരത്വം ,എന്‍ഡോസള്‍ഫാന്‍ , ആണവ വിരുദ്ധ സമരം........" എന്നൊക്കെ പറഞ്ഞു ജനങ്ങളെ കബളിപിക്കുക

------------------

ഒരു കാര്യത്തെ എങ്ങനെ കാണണമെന്നും വ്യാഖ്യാനിക്കണമെന്നും വ്യക്തികള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.

ഭരണഘടനയില്‍ മതഅനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ഇതര മതങ്ങളെ തകര്‍ത്ത് സ്വന്തം മതം പ്രചരിപ്പിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നത് എന്ന് ഒരാള്‍ക്ക് പറയാവുന്നതും വ്യാഖ്യാനിക്കാവുന്നതും ആണല്ലോ.

ക്രൈസ്തവ മതപ്രചാരണത്തിലേര്‍പ്പെട്ട ഒരു പാസ്റ്ററോടും നിങ്ങള്‍ ഇസ്ലാമിനെയും ഹിന്ദുമതത്തെയും തകര്‍ത്ത് ക്രിസ്തുമതം ഇന്ത്യയില്‍ വരണമെന്നല്ലേ ആഗ്രഹക്കുന്നത് എന്ന് ചോദിക്കാം. മനോജിന്റെ ഭാഷയില്‍ .

കമ്മ്യൂണിസ്റ്റ് കാരനോട് താങ്കള്‍ സകലമതങ്ങളെയും തകര്‍ത്ത് മതരഹിത ഭരണം ഇന്ത്യയില്‍ കൊണ്ടുവരാനല്ലേ ശ്രമിക്കുന്നത് എന്നും അന്വേഷിക്കാം.

എന്റെ അഭിപ്രായത്തില്‍ ഈ പദപ്രയോഗത്തില്‍ വലിയ കാര്യമില്ല. കാരണം ഇവിടെ ഏതെങ്കിലും മതം സ്വന്തം മതം പ്രബോധനം ചെയ്യുന്നതിലൂടെ തകര്‍ന്ന് പോകുമെന്ന് കരുതുന്നില്ല. ഒരു പക്ഷെ അ പ്രബോധനം സ്വീകരിക്കുന്ന വ്യക്തികള്‍ തങ്ങളുടെ മതത്തില്‍നിന്ന് പോന്നുവെന്ന് വന്നേക്കാം. അത് സ്വാഭാവികവും മാനുഷികവും അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പ്രകടനവും ആണല്ലോ ?

CKLatheef said...

1. ഇന്ധ്യയില്‍ ഹിന്ദു മതത്തെ തകര്‍ത്തു, ഇസ്ലാം മതം പ്രചരിപ്പിക്കുക

2.ഇന്ധ്യയില്‍ ഇസ്ലാമിക മത ഭരണം സ്ഥാപിക്കുക

3. ഈ ലക്ഷ്യത്തിനു അടുത്തു എത്തുന്നത്‌ വരെ "ജനാധിപത്യം, മതേതരത്വം ,എന്‍ഡോസള്‍ഫാന്‍ , ആണവ വിരുദ്ധ സമരം........" എന്നൊക്കെ പറഞ്ഞു ജനങ്ങളെ കബളിപിക്കുക
---------------

1. ജമാഅത്ത് പ്രബോധനങ്ങളില്‍നിന്ന് താങ്കള്‍ ഇത്ര ലളിതമായി കാര്യങ്ങളെ മനസ്സിലാക്കിപ്പറഞ്ഞത് ഒരു പക്ഷെ തീവ്രഹിന്ദുത്വവാദികളെ പ്രകോപിക്കാന്‍ മാത്രമല്ലേ. അല്ലെങ്കില്‍ അതെങ്ങനെയാണ് ഹിന്ദുമതത്തിലേക്ക് മാത്രം ചുരുക്കിക്കെട്ടിയത്. ഇന്ത്യയില്‍ ഹിന്ദുക്കളുണ്ട്, ക്രിസ്ത്യാനികളുണ്ട്, സിക്കുകാരും ഒരു നൂറുകൂട്ടം മതക്കാരുമുണ്ട്. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഉണ്ട്. അതൊക്കെ തകര്‍ത്ത് ഇസ്ലാം മതം പ്രചരിപ്പിക്കലാണ് എന്ന് പറയാമായിരുന്നില്ലേ.

ഒരു ചെറിയ സംഘം തീര്‍ത്തും സമാധാനമാര്‍ഗത്തലൂടെ ഇന്ത്യന്‍ ഭരണഘടന അനുവദിച്ച പ്രബോധനസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാല്‍ തകരുന്നതാണ് മേല്‍പറഞ്ഞതൊക്കെ എന്ന് താങ്കള്‍ ധരിക്കുന്നതെങ്കില്‍ ഞാനതിനെക്കുറിച്ച് എന്ത് പറയാനാ. സത്യത്തില്‍ അത്തരം ഒരു മിഥ്യബോധം ജമാഅത്തിന് ഇല്ല.

2. ഇന്ത്യയില്‍ ഇസ്ലാമിക മതഭരണം സ്ഥാപിക്കുക എന്ന ഒരു ലക്ഷ്യവും ജമാഅത്തിന് ഇല്ല. ജമാഅത്തിന്റെ ലക്ഷ്യമെന്ത് എന്ന് ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. അതാകട്ടെ ഒരു മുസ്ലിമിനും നിഷേധിക്കാനാവാത്ത അഭിപ്രായവ്യത്യാസത്തിന് പോലും വകയില്ലാത്ത ഖുര്‍ആനിന്റെ ഖണ്ഡിതമായ സൂക്തത്താല്‍ വ്യക്തമാക്കപ്പെട്ട ലക്ഷ്യമാണ്.

പക്ഷെ ജമാഅത്തിനെ എതിര്‍ക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും ജമാഅത്തിന് മേല്‍ അവര്‍ക്കില്ലാത്ത ഒരു ലക്ഷ്യം ആദ്യം വെച്ച് കെട്ടുന്നു. എന്നിട്ട് അതിനെ വിമര്‍ശിക്കുകയും യഥാര്‍ഥ ലക്ഷ്യം മറച്ചുവെക്കുകയാണ് എന്നാരോപിക്കുകയും ചെയ്യുന്നു.

പ്രധാനമായും കമ്മ്യൂണിസ്റ്റ് കാരും, മതസംഘടനകളില്‍നിന്ന് മുജാഹിദുകളുമാണ് ഈ ആരോപണം കാര്യമായി ഉന്നയിക്കുന്നത് എന്നതിനാല്‍ അവര്‍ അത്തരം ഒരു മറച്ചുവെക്കല്‍ സിദ്ധാന്തത്തിലാണോ എന്ന് നല്ലവണ്ണം സംശയിക്കാനുള്ള സാധ്യതയുണ്ട്.

ഈ രണ്ട് വിഭാഗവും മതേതരത്വവുമായും ജനാധിപത്യവുമായും ബന്ധപ്പെട്ട് തങ്ങളുടെ ആശയം താത്വികമായി അവതരിപ്പിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആളുകളുടെ കൂട്ടത്തില്‍ കൂടി ഞങ്ങളും അത് അംഗീകരിക്കുന്നുവെന്ന് വെറുതെ പറയുക മാത്രമാണ് ചെയ്യുന്നത്. ജമാഅത്തും ഇതുപോലെ ചെയ്തിരുന്നെങ്കില്‍ ഇവരുടെ കൂട്ടത്തില്‍ തന്നെ പെടുമായിരുന്നു. പക്ഷെ പ്രവര്‍ത്തനങ്ങളിലോ പ്രബോധനങ്ങളിലോ തീര്‍ത്തും സുതാര്യവും വ്യക്തവുമായ മാര്‍ഗമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധമുള്ള ജമാഅത്തെ ഇസ്ലാമി അതിന് പറയാനുള്ളതെല്ലാം തുറന്ന് പറയുന്നു.

CKLatheef said...


3. ഈ ലക്ഷ്യത്തിനു അടുത്തു എത്തുന്നത്‌ വരെ "ജനാധിപത്യം, മതേതരത്വം ,എന്‍ഡോസള്‍ഫാന്‍ , ആണവ വിരുദ്ധ സമരം........" എന്നൊക്കെ പറഞ്ഞു ജനങ്ങളെ കബളിപിക്കുക
--------------

ഇവിടെ പറഞ്ഞ നാല് കാര്യങ്ങളെയും ജമാഅത്തെ ഇസ്ലാമിന്റെ അതിന്റെ ആദര്‍ശത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള നയനിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വിശകലനം ചെയ്യുന്നതും അഭിപ്രായം രൂപീകരിച്ച് അവതരിപ്പിക്കുന്നതും. ജമാഅത്ത് ലക്ഷ്യത്തിലെത്തിയാലും ഇവ ഉപേക്ഷിക്കുകയില്ല എന്ന് മാത്രമല്ല ഇവയ്ക് വേണ്ടി ശക്തിയായി നിലകൊള്ളുകയും ചെയ്യും.

CKLatheef said...

ജമാഅത്തെ ഇസ്ലാമി അതിന്റെ ലക്ഷ്യം ഇങ്ങനെ വിശദീകരിക്കുന്നു. പക്ഷെ ഇതല്ല മറ്റൊന്നാണ് ലക്ഷ്യം എന്ന് വിമര്‍ശകര്‍ ആരോപിക്കുകയും ചെയ്യുന്നു. വിമര്‍ശകര്‍ക്ക് തങ്ങളുടെ നേതാക്കള്‍ പറയുന്നത് അംഗീകരിക്കാം. എന്നാല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അതിന് ബാധ്യതയില്ല. ജമാഅത്ത് ലക്ഷ്യം അത് സ്വയം വിശദീകരിക്കുന്നത് നോക്കൂ (ജമാഅത്ത് ഔദ്യോഗിക സൈറ്റില്‍നിന്ന് എടുത്തത്)
---------------

(((സ്വാതന്ത്യ്രാനന്തരം 1948 ഏപ്രിലിലാണ് ഇന്ത്യന്‍ ജമാഅതെ ഇസ്ലാമി നിലവില്‍വരുന്നത്. അന്ന് മുതല്‍ അതിന്റെ ലക്ഷ്യം ഇഖാമതുദ്ദീന്‍ ആണെന്ന് വിശദീകരിക്കപ്പെട്ടു. 1956 ഏപ്രില്‍ 13 മുതല്‍ നടപ്പില്‍വന്ന ഇന്ത്യന്‍ ജമാഅ*തെ ഇസ്ലാമിയുടെ ഭരണഘടന ഖണ്ഡിക 4: ലക്ഷ്യം എന്ന ശീര്‍ഷകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

"ഇന്ത്യന്‍ ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും സിദ്ധിക്കുകയെന്നതുമത്രേ.

വിശദീകരണം:

ഇഖാമതുദ്ദീന്‍ എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്‍മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യദൂതനായ മുഹമ്മദ്നബി മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രേ ഇസ്ലാം.

ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.

ഈ ദീന്‍ ദൈവപ്രീതിയും പാരത്രികജീവിതലബ്ധിയും ഉറപ്പ് നല്കുന്നതായതുപോലെത്തന്നെ ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്‍മുഖവുമായ വ്യക്തി സമൂഹ ജീവിതസംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാകയുള്ളൂ.

ഈ ദീനിന്റെ ഇഖാമത് കൊണ്ടുള്ള വിവക്ഷ, യാതൊരു വിധ പരിഛേദവും വിഭജനവും കൂടാതെ ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.

ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്നബിയും ഖുലഫാഉര്‍റാശിദുകളും സ്ഥാപിച്ചുകാണിച്ചിട്ടുള്ളതാണ്)))

ram said...

Latheef,

മനുഷ്യന്‍ സ്വയം ബുദ്ധി ഉപയോഗിച്ചാണ്‌ തീരുമാനിക്കേണ്ടത് എന്നല്ലേ ഞാനും പറഞ്ഞത്? ആ ബുദ്ധി നിങ്ങള്‍ ഉപയോഗിക്കാത്തത്തില്‍ മാത്രമേ ഉള്ളു വിഷമം. പലരും പ്രവാചകര്‍ ആണെന്ന് അവകാശപ്പെടുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ബുദ്ധി ഉപയോഗിച്ച് ആലോചിച്ചിട്ടുണ്ടോ? സ്വാഭാവികമായും എല്ലാവരുടെയും പിന്നില്‍ ആള്‍ക്കാര്‍ ഉണ്ടാവും. വെളിപാട് എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കും വേണ്ടിയാണെന്ന് കൂടി പറയുമ്പോഴോ? അത് എന്നും സംഘര്‍ഷത്തിലേക്ക് നയിക്കും. ഇസ്ലാം ഉണ്ടായ കാലം മുതല്‍ അത് നമ്മള്‍ കാണുന്നുണ്ടല്ലോ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ദൈവത്തിന്റെ പേരില്‍ അധികാരം പിടിക്കാനും ധാരാളം പേരുണ്ടാവും. ഇങ്ങനെ തമ്മില്‍ തല്ലിക്കാനാണ് ദൈവത്തിന്റെ വെളിപാട് ഉപകരിക്കുന്നതെങ്കില്‍ മനസ്സിലാക്കേണ്ടത് ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മുതലെടുക്കുന്നു എന്നാണ്. You got to be too innocent not to see that.

മറ്റു ചോദ്യങ്ങള്‍ക്ക് കൂടി മറുപടി തരുമോ? നിങ്ങളെ ഒരു തരത്തിലും convince ചെയ്യാനാവില്ലെന്ന് എനിക്ക് വളരെ നന്നായി അറിയാം. But I respect your conviction and dedication. I wish you would have used this energy for reforming your religion from the clutches of the powermongering theocrats who give it a bad name.

CKLatheef said...

റാമിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തുടരുന്നു.

ചോദ്യം രണ്ട്..

2. ദൈവം വ്യക്തമായി പറയാത്ത സ്ഥിതിക്ക് മുകളില്‍ ചോദിച്ച ചോദ്യത്തിന് ഓരോരുത്തര്‍ക്കും സ്വയം മറുപടി കണ്ടെത്തേണ്ടി വരില്ലേ? എങ്കില്‍ നിങ്ങളീപറയുന്ന നിയമ നിര്‍മാണത്തിന് എന്ത് പ്രസക്തി? വിശ്വാസവും ആചാരവും പേര്‍സണല്‍ ആയിരിക്കട്ടെ എന്നാണ് ദൈവം ഉദ്ദേശിച്ചതെന്നല്ലാതെ ഇതില്‍ നിന്ന് മറ്റെന്താണ് നമുക്ക് മനസ്സിലാക്കാനാവുന്നത്?
-----------------

2. ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുക എന്നത് അപ്രായോഗികവും ബുദ്ധിശൂന്യവുമായ ഒരു പരിപാടിയാണ്. കാരണം ദിവ്യസന്ദേശം ലഭിക്കുന്ന വ്യക്തികള്‍ക്ക് കളവാക്കാനും നിഷേധിക്കാനും സ്വാതന്ത്യമുണ്ടെങ്കില്‍ ചിലര്‍ കളവുപറയുകയും ദൈവം കല്‍പിക്കാത്തത് പ്രവര്‍ത്തിച്ച് ദൈവത്തിന്റെ പേരില്‍ വെച്ചുകെട്ടുകയും ചെയ്യും. ആര്‍ക്കും ആരെയും നിയന്ത്രിക്കാനോ തിരുത്താനോ കഴിയാത്ത ഒരു തരം യുക്തിവാദി താന്തോന്നി ജീവിതം മാത്രമായിരിക്കും അതിന്റെ ഫലം. മറിച്ച് സത്യസന്ധതയും സത്സ്വഭാവവും പ്രകടമായ ഒരു വ്യക്തിയിലൂടെ ദൈവിക സന്ദേശം മനുഷ്യര്‍ക്ക് എത്തിക്കുകയും അതിന്റെ ജീവിക്കുന്ന മാതൃകയാകുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഏറ്റവും യുക്തിഭദ്രവും ലളിതവുമായിട്ടുള്ളത്.

വിശ്വാസവും ആചാരവും വ്യക്തിപരമായിരിക്കക്കട്ടേ എന്നത് പ്രയോഗികമല്ല എന്ന് അല്‍പം യുക്തിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചില ആചാരചടങ്ങുകള്‍ വ്യക്തിപരമായി നിര്‍വഹിക്കാം എന്ന് മാത്രം. അതിലപ്പുറം ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും.

'ഒരാളുടെ ചെവിയില്‍ മന്ത്രിക്കപ്പെട്ട' ദര്‍ശനമാണ് ഇക്കാലത്തും പുതുപുത്തനായി മനുഷ്യന്റെ ജീവിതത്തിന്റെ വിവിധമേഖലകളില്‍ തിളങ്ങിനില്‍ക്കുന്നത്. മതേതരത്വത്തിന്റെ പേരില്‍ ആധുനികയുഗത്തില്‍ നടമാടിയ സ്വേഛാധിപത്യത്തെ താഴെ ഇറക്കി അധികാരത്തില്‍ വരുന്നത്. ഏറ്റവും പരിഷ്കൃതരെന്ന് പറയുന്നവരുടെ ഈറ്റില്ലങ്ങളില്‍ 1400 വര്‍ഷത്തിന് ശേഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമാകുന്നത്.

മറിച്ച് ശാസ്ത്രയുഗത്തില്‍ ഒന്നിലധികം ആളുകളുടെ ചിന്തകളില്‍ പിറന്ന കമ്മ്യൂണിസം പോലുള്ളവ ഒരു നൂറ്റാണ്ട് പോലും പിടിച്ച് നില്‍ക്കാനായില്ല. അത് വിഭാവനം ചെയ്ത ദര്‍ശനം ലോകത്ത് ഒരു ചെറിയ തുണ്ട് പ്രദേശത്ത് ഒരു നിമിഷം പോലും പൂര്‍ണാര്‍ഥത്തില്‍ നിലവില്‍വന്നില്ല.

CKLatheef said...

3. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞത്രയും ശരിയാണെന്നതിന് ആ കമന്റ് ഇട്ടിട്ടും ഒരു മുസ്ലിം സഹോദരനും എതിരഭിപ്രായം പറഞ്ഞില്ല എന്നത് തന്നെ മതി. ഇനി, ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ അതില്‍നിന്ന് ചോദിക്കുന്നത് വേറെ ഒന്നുമാണ്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നതാണ് fundamental tenets ല്‍ ഉള്‍പ്പെടുന്നതായി വരുന്നത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്നത് താത്വികമായി അംഗീകരിക്കുന്നത് നേരത്തെ പറഞ്ഞതിന്റെ നിരാകരണമാണ്. ഇതിനര്‍ഥം ഇന്ത്യന്‍ ഭരണഘനടയെയോ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയോ ഏതൊരു മുസ്ലിമും ധിക്കരിക്കണം എന്നല്ല. മറ്റാരെക്കാളും രാജ്യരക്ഷയെ ബാധിക്കുന്നതും ജനങ്ങളുടെ സൌകര്യത്തിനായി നിര്‍മിക്കപ്പെടുന്നതുമായ നിയമങ്ങള്‍ മുസ്ലിമും അംഗീകരിക്കാന്‍ മതപരമായി തന്നെ ബാധ്യസ്ഥനാണ്. ഇതാരെയെങ്കിലും ഭയപ്പെട്ടതുകൊണ്ടല്ല; മറിച്ച്, ഇസ്ലാം ആവശ്യപ്പെടുന്ന മൂല്യങ്ങള്‍ അവനോടത് ആവശ്യപ്പെടുന്നു.

ആരെങ്കിലും ഇസ്ലാമിന്റെ വിശ്വാസവും ആദര്‍ശവുമായി ബന്ധപ്പെട്ട് അതിന്റെ അടിത്തറകളില്‍നിന്ന് നടത്തുന്ന താത്വികമായ വിശകലനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കാത്തവരും അതിന്റെ നിയമങ്ങളെ ധിക്കരിക്കുന്നവരുമാണെന്ന് വാദിക്കുന്നവര്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുകയാണ്.

CKLatheef said...

4. ദൈവികനിയമങ്ങള്‍ പാടെ നിരാകരിക്കാനും, ഭാഗികമായി തള്ളിക്കളയാനും അതിന്റെ അന്തസത്തയെ ഉള്‍കൊള്ളാതെ സ്വര്‍ഥതാല്‍പര്യത്തിന് നിലകൊള്ളാനുമൊക്കെ മനുഷ്യന് സാധിക്കുന്നവിധം ദൈവം അവനെ അയച്ചുവിട്ടിരിക്കുന്നു. തമ്മില്‍ തല്ലും കൊല്ലലും അധികാരത്തിന് വേണ്ടി മാത്രമല്ല, ഒരു പക്ഷെ അധികാരത്തിന് വേണ്ടി കൂടുതല്‍ നടക്കുന്നുണ്ടാകാം. ദൈവത്തിന്റെ പേരില്‍ അധികാരവടം വലിയോ കൊലയോ ദൈവം ബലം പ്രയോഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് അതിന്റെ വേദഗ്രന്ഥത്തിലൊന്നും കാണപ്പെടുന്നില്ല. എന്ത് ചെയ്യണം എന്ന് പറയുകയും അത് ചെയ്യാതിരുന്നാലുള്ള അനന്തരഫലം അവരെ അറിയിക്കുകയുമാണ് വേദം ചെയ്യുന്നത്.

CKLatheef said...

5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല?. എന്ന ചോദ്യത്തിന്, എന്തിന് വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കണം എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. ഇതരമതങ്ങള്‍ ചെയ്യുന്നത് അവര്‍ക്കത് ആവശ്യമായി വന്നതുകൊണ്ടാകാം. ഒരര്‍ഥത്തില്‍ ദൈവദത്തമായി നല്‍കപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെടുകയോ ജനങ്ങളാല്‍ വക്രിക്കുകയോ ചെയ്തതിനാല്‍ മനുഷ്യവംശത്തിന് നല്‍കപ്പെട്ട നവീകരിക്കപ്പെട്ട തത്വസംഹിതയാണ് ഇസ്ലാം. തൊട്ടുമുമ്പ് വന്ന പ്രവാചകന്‍മാരായ മോശയുടെയും യേശുവിന്റെയും നിയമങ്ങളില്‍ പരിഷ്കരണം മാത്രമാണ് ഇസ്ലാം. അല്ലാതെ ഗോത്രനിയമങ്ങളുടെ പരിഷ്കരിച്ചരൂപമാണ് ഇസ്ലാം എന്നത് യുക്തിവാദികള്‍ സൌകര്യപൂര്‍വം ആരോപിക്കുന്ന തെറ്റായ ഒരു ആരോപണം മാത്രമാണ്.

പൂര്‍വികപ്രവാചകന്‍മാര്‍ക്കെല്ലാവര്‍ക്കും നല്‍കപ്പെട്ട അതേ വിശ്വാസം തന്നെയാണ് മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ഇസ്ലാമിനും ഉള്ളത്. ശരീഅത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചിലതെല്ലാം പുനപ്രതിഷ്ഠിക്കുകയും ചിലതെല്ലാം പരിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസമായി കല്‍പിച്ചിട്ടുള്ളത് ഏതാനും അടിസ്ഥാന കാര്യങ്ങളാണ്. അവ എക്കാലത്തെയും മനുഷ്യന് പ്രസക്തമായിരുന്നു. ആ വിശ്വാസകാര്യങ്ങള്‍ അവന് വ്യക്തമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്. ഇന്നും സുഡാനിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിമും വയനാടിലെ ഗ്രാമത്തിലുള്ള ഒരു മുസ്ലിമിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഏകീകരിക്കുന്നത് പിന്നിലെ അത്യത്ഭൂതം ഈ വിശ്വാസകാര്യങ്ങളില്‍ മാത്രമാണ്. ഏറ്റവും ശരിയായ ഒന്നിലെ മാറ്റവും പരിഷ്കരണവും അതിനെ തകര്‍ക്കുകയും കലര്‍പുള്ളതാകുകയുമാണ് ചെയ്യുക.

ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിലെ പ്രശ്നമെന്ത് എന്ന് സത്യസന്ധമായി തുറന്ന് പറയാതെ അതിലെ അപകടം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും . ബോധ്യപ്പെടാതെ എങ്ങനെ ഉപേക്ഷിക്കാനാവും . ഇസ്ലാമിലെ രാഷ്ട്രീയമാണ് ലോകത്ത് അസമാധാനം കൊണ്ട് വരുന്നത് എന്ന വാദം ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നാവാനെ തരമുള്ളൂ. അതേ അജ്ഞതയില്‍നിന്നാണ് രാഷ്ട്രീയഇസ്ലാം എന്ന് പേരിട്ട് ഇസ്ലാമിലെ രാഷ്ട്രീയത്തെ ഭീകരതയോടും മൃദുല ഇസ്ലാം എന്ന് പേരിട്ട് ആചാരപരമായി ഇസ്ലാമിനെ കൊണ്ടു നടക്കുന്നവരെ തലോടിയും ചിലര്‍ കാലം കഴിക്കുന്നത്.

അവസാനമായി, പ്രപഞ്ചത്തിന് ഒരു ദൈവത്തെയും ദൈത്തിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന ഒരു പ്രവാചകനെയും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് തന്നെ മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങളെ വിശകലനം ചെയ്തുനോക്കുക, അതിന് തുല്യമായ വല്ല സന്ദേശവും ലോകത്ത് ലഭ്യമാണോ എന്ന് അന്വേഷിക്കുക.

CKLatheef said...

വെളിപാട് ചെവിയല്‍ മന്ത്രിച്ചു നല്‍കിയതെന്തിന് എന്ന പോസ്റ്റ് ഇവിടെ വായിക്കുക.

ram said...

ലത്തീഫ്,

ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുകയാണ് വേണ്ടതെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ദൂരെയിരുന്നു നമ്മെ ഭരിക്കുന്ന സര്‍വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ (I don't know - I am completely open minded about that possibility), ആ ദൈവം നമുക്ക് വേണ്ടി ഒരു നിയമ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് നമുക്ക് സംശയാതീതമായി എത്തിച്ചു തരാന്‍ ആ ദൈവത്തിനു കഴിയുമായിരുന്നു. സത്യസന്ധനായ ഒരു വ്യക്തിക്ക് വെളിപാട് നല്‍കിയാലും അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ അത് പരസ്പര വിരുദ്ധമായി വ്യാഖ്യാനിക്കാനും തമ്മിലടിക്കാനും ഇടയാകും. മാത്രമല്ല, അധികാരത്തിനു വേണ്ടി എല്ലാ കാലത്തും ആളുകള്‍ അത് ദുരുപയോഗം ചെയ്യുകയും ചെയ്യും. മുഹമ്മദ്‌ നബിയുടെ അനുയായികള്‍ തമ്മില്‍ തല തല്ലിക്കീറുന്ന പല വിഭാഗങ്ങളായി പിരിഞ്ഞത് നാം കാണുന്നുണ്ടല്ലോ. എല്ലാ പ്രവാചകന്മാരുടെയും പിന്‍ഗാമികള്‍ ഇങ്ങനെ തന്നെ ആണ്. Followers of charismatic leaders always split into different groups after their time. ദൈവത്തിന്റെ സന്ദേശം ഇങ്ങനെ ലോകത്തില്‍ സംഘര്‍ഷം വളര്‍ത്തുന്ന ഒന്നായി എങ്ങിനെ മാറി എന്ന് ഒന്നാലോചിച്ചു നോക്കണം. ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കളികള്‍ ആണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, open mind മാത്രം മതി. അത് കൊണ്ട് ഞാന്‍ കരുതുന്നത്, ദൈവം നമുക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നും സമൂഹം അതിനാവശ്യമായ നിയമങ്ങളോ ആചാരങ്ങളോ സ്വയം നിര്‍മിക്കും എന്നും ആണ് (ഓരോ സമൂഹവും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിവിധ രീതിയില്‍ ഇത് നടപ്പാക്കുന്നു). ലോകത്തൊരു സമൂഹവും അന്യന്റെ മുതല്‍ മോഷ്ടിക്കുന്നതോ ബലഹീനരെ ദ്രോഹിക്കുന്നതോ നല്ലതായി കണക്കാക്കുന്നില്ല. ദുരാചാരങ്ങള്‍ എല്ലായിടത്തും കാണും പക്ഷെ കാലക്രമേണ എല്ലാ സമൂഹങ്ങളും അവ സ്വയം തിരുത്തും, കൂടുതല്‍ നല്ല നിയമങ്ങളും regulations -ഉം ഉണ്ടാക്കും. അതിനു ദൈവത്തിന്റെ നിയമം എന്ന പേരില്‍ ആരും പ്രബോധനം നല്‍കേണ്ട കാര്യമില്ല, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ പേരാണ് theocracy. അറിഞ്ഞോ അറിയാതെയോ ലത്തീഫ് സപ്പോര്‍ട്ട് ചെയ്യുന്നത് അതിനെയാണ്.

ram said...

ഞാന്‍ ചോദിച്ച ഏറ്റവും പ്രധാന ചോദ്യം ലത്തീഫ് കണ്ടില്ലെന്നു നടിച്ചു. This was my most important question - If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? ഈ ചോദ്യത്ത്തിനര്‍ത്ഥം നിങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം വീടിനുള്ളില്‍ മാത്രം വേണം എന്നല്ല. ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും എന്ന് നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ മതങ്ങള്‍ സ്വയം പാലിക്കേണ്ട അതിരുകള്‍ ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന മുസ്ലിംകള്‍ ഈ സംയമനം പാലിക്കുന്നുണ്ട്. ഞാന്‍ 16 വര്‍ഷമായി United States-ല്‍ ജീവിക്കുന്നു. എന്റെ ഭാര്യ ഗുജറാത്തി മുസ്ലിം ആണ് (എന്നും aayatul kursi ചൊല്ലിയിട്ടെ ഉറങ്ങാറുള്ളൂ. religion ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല. ഭഗവത് ഗീതയും ഖുറാനും ഒരുപോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ - that is, something from our past that not only has great literary elegance, but also showcases the human intellectual achievements from those ancient times. I do not know if it is delivered directly from God - may be, or may be not who cares - but I can respect it nevertheless. It is that kind of respect our modern times demands from each one of us, but unfortunately those who follow the political islamic ideology get carried away exactly in the opposite direction - remember the Taliban blasting the Bamiyan Budha statues because that was not conforming to whatever they believed!). ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ എത്ര religiously conforming ആയാലും രാജ്യത്തെ നിയമങ്ങള്‍ മാറ്റി പകരം ദൈവ നിയമം കൊണ്ടുവരണം എന്ന് പറയില്ല. എല്ലാവര്ക്കും ഒരേ നിയമം, അതനുസരിച്ച് എല്ലാവരും സമാധാനമായി ജീവിക്കുന്നു. റംസാന്‍ സമയത്ത് public library-കളില്‍ പോലും ഇവിടെ ഉച്ച പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ചെയ്തു കൊടുക്കാറുണ്ട്, ഞാന്‍ പല പ്രാവശ്യം പങ്കെടുത്തിട്ടും ഉണ്ട്. എല്ലാ മതക്കാര്‍ക്കും ഈ സ്വാതന്ത്ര്യം ഉണ്ട് - everyone has the freedom to congregate religiously and observe their customs and traditions. ആധുനിക സമൂഹം ഇങ്ങിനെയാണ്. ഇതൊരു traditionally Christian nation ആണെങ്കിലും, christian group -കള്‍ക്ക് politics-ല്‍ സ്വാധീനം ഉണ്ടെങ്കിലും ഇതൊരിക്കലും ഒരു മതത്തിന്റെ പേരില്‍ public policy നിര്‍ണയിക്കുന്ന ഒരു രാജ്യം ആവില്ല and that is a major reason I love living my life here. ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ താങ്കളുടെ ദൃഷ്ടിയില്‍ യഥാര്‍ത്ഥ (പൂര്‍ണ) മുസ്ലിംകള്‍ അല്ലായിരിക്കും പക്ഷെ എനിക്കറിയാവുന്ന മുസ്ലിംകള്‍ ആരും ഇവിടെ ശരിയ നിയമങ്ങളാണ് വേണ്ടത് എന്ന് ചിന്തിക്കുന്നതായി അറിയില്ല. അതിനാല്‍ ഇവിടെ അവര്‍ പ്രാക്ടീസ് ചെയ്യുന്ന ഇസ്ലാം നവീകരിക്കപ്പെട്ട ഇസ്ലാം ആണെന്ന് പറയാം (മറ്റെല്ലാ മതങ്ങളെയും പോലെ, വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാത്ത ഒരു മതം). ഇസ്ലാം ഇവിടെ ഇങ്ങനെ സമാധാനപരമായ ഒരു മതമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ ഇവിടെ ന്യൂനപക്ഷമാണെന്നുള്ളതാണ്. രണ്ടാമത്തെ കാരണം ആയി എനിക്ക് തോന്നുന്നത് ഇവിടെ അവര്‍ക്ക് ഒരിക്കലും അധികാരം ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഇന്ത്യയിലെ പോലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള സ്വപ്നങ്ങളും പേറി ആരും കഴിയുന്നില്ല എന്നാണ്. ഇവിടെ വിശ്വാസിയായി ഇസ്ലാമിന്റെ 5 tenets-ഉം പാലിച്ചു ജീവിക്കുന്ന മുസ്ലിംകള്‍ ദൈവ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിനു ഒരു ദിവസം ദൈവത്തിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയാണ് താങ്കള്‍ കരുതി വച്ചിരിക്കുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!. !!

ram said...

മുഹമ്മദ് നബി ഒരിക്കലും ഒരു theocrat ആയിരുന്നില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് അദ്ദേഹം എപ്പൊഴും ശ്രമിച്ചത്. ഒഴിവാക്കാനാവാഞ്ഞ സംഘര്‍ഷങ്ങളില്‍ വിജയിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് അധികാരം ലഭിച്ചു. പക്ഷെ രാഷ്ട്രീയാധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. He was a reluctant warrior and a reluctant ruler as well. ഖലീഫ എന്ന title പോലും അദ്ദേഹം സ്വീകരിച്ചില്ല. ദൈവത്തിന്റെ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായോ അതിനു ശ്രമിച്ചതായോ ഞാന്‍ വായിച്ചിട്ടില്ല. മുസ്ലിം സാമ്രാജ്യം വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അതൊക്കെ ചെയ്തത് പിന്നാലെ വന്നവരാണ്. ഇസ്ലാമിക് സാമ്രാജ്യത്വം ആരംഭിച്ചത് മുഹമ്മദ്‌ നബിയുടെ മരണശേഷം ആണ്. വളരെ പെട്ടെന്ന് അതൊരു വന്‍ സാമ്രാജ്യമായി മാറി. ഏതാനും നൂറ്റാണ്ടുകള്‍ക്കപ്പുറം യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ ഇസ്ലാമിക്‌ സാമ്രാജ്യത്വം ക്ഷയിക്കാന്‍ തുടങ്ങി. ഏറ്റവും പ്രത്യക്ഷമായി ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യവും പിന്നെ മധ്യേഷ്യയിലെ ഓട്ടോമന്‍ സാമ്രാജ്യവും യൂറോപ്യന്‍ സാമ്രാജ്യത്വത്തോട് പരാജയപ്പെട്ടു. യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍... ഈ പാത പിന്തുടര്‍ന്നാല്‍ നഷ്ടം മുസ്ലിങ്ങള്‍ക്ക്‌ തന്നെ, പ്രത്യേകിച്ചും ഇന്ത്യയില്‍... കാളിദാസന്‍ മുന്‍പ് പറഞ്ഞത് പോലെ, മതേതരമായി ചിന്തിച്ചിരുന്ന ഹിന്ദുക്കള്‍ ഇന്ന് മതപരമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നൊക്കെ പറഞ്ഞു മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും എന്ന് സ്വയം ആലോചിച്ചു നോക്കിയാല്‍ മതി. ലത്തീഫിനെ പോലുള്ളവര്‍ ഇതൊന്നും ഒരുകാലത്തും മനസ്സിലാക്കും എന്നെനിക്ക്‌ ഒരു പ്രതീക്ഷയും ഇല്ല. പക്ഷെ സുകുമാരന്‍ മാഷെ പോലുള്ള് ശുദ്ധാത്മാക്കള്‍ ഇവരില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി എന്നത് വളരെ നല്ല കാര്യം തന്നെ.

I cant believe the amount of time I wasted on this! ഇതില്‍ക്കൂടുതലൊന്നും ലത്തീഫിനോട് പറയാനുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ്‌ നബിയല്ല മൌദൂദി എന്ന തിരിച്ചറിവുണ്ടാകാനെങ്കിലും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

K.P.Sukumaran said...

Well said ram , വളരെ നന്നായി പറഞ്ഞു. ഇതിലപ്പുറം ക്ലിയറായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ ഇത്രയും സമ്പുഷ്ടമായ ചര്‍ച്ച ഇവിടെ നടക്കും എന്ന് പ്രതീക്ഷിച്ചില്ല. അക്കാര്യത്തില്‍ കാളിദാസനോടും ലത്തീഫിനോടും റാമിനോടും നന്ദി പറയുന്നു. ലത്തീഫിനെ ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. അഥവാ ബോധ്യപ്പെടുകയുമില്ല. ഇനി ബോധ്യപ്പെട്ടാലും എന്ത് കാര്യം? നമ്മുടെ സമൂഹമനസ്സ് വളരെ യാഥാസ്ഥിതികമാണ്. വിശ്വാസങ്ങള്‍ കൊണ്ട് കടുപ്പപ്പെടുത്തി വാര്‍ത്തെടുത്ത മനസ്സ്. സോ കോള്‍ഡ് യുക്തിവാദികളുടെ മനസ്സ് പോലും അത്തരത്തില്‍ ഉള്ളതാണ്. ഒരുപാടൊരുപാട് യാഥാസ്ഥിതിക വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത്കൊണ്ട് ഒരു മാതിരി ബാലന്‍സും അതുണ്ടാക്കുന്ന സമാധാനവും ഇവിടെ പുലരുന്നു. ഒന്നും ഒരു പരിധിക്കപ്പുറം വളരാന്‍ കഴിയില്ല. ക്രമേണ ബോണ്‍സായ് ആയിക്കോളും. കമ്മ്യൂണിസം പറയുമ്പോള്‍ മറ്റൊരു ലത്തീഫാകും കാളിദാസന്‍. പ്രവാചകന്‍ കാറല്‍ മാര്‍ക്സ് ആകുമെന്ന് മാത്രം.

ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്
സസ്നേഹം,

manoj said...

Dear K P S,

K.P S സൂചിപ്പിച്ചത് പോലെ jih വാദങ്ങളിലെ കാപട്യവും അപകടങ്ങളും ഇവിടെ വ്യക്തമാക്കപെട്ടു കഴിഞ്ഞിരിക്കുന്നു.


1.മതേതരത്വം : സ്വന്തം മതം പ്രത്യേകം ആണ് എന്നും അതിന്റെ മൂല്യങ്ങള്‍ അടിസ്ഥാനം ആക്കിയാണ് രാഷ്ട്ര ഭരണം വേണ്ടത് എന്നും വിശ്വസിക്കുന്നവര്‍ ഹിന്ധുക്കളിലും (rss ) മുസ്ലീങ്ങളിലും (jih , പോപ്പുലര്‍ ഫ്രന്റ്‌ ), ക്രിസ്തു മത വിശ്വാസികളിലും മറ്റു മതങ്ങളിലും ഒക്കെ ഉണ്ട്. ഇവരെ ഒക്കെ വിശേഷിപിക്കാന്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിച്ചാല്‍ പിന്നെ ആ വാക്കിനു ഒരു അര്‍ത്ഥവും ഇല്ല. ഇവര്‍ മതേതരത്വത്തിന്റെ ശത്രുക്കള്‍ ആണ്. ഇവരെയാണ് മത രാഷ്ട്ര വാദികള്‍ എന്ന് വിളിക്കുക.

2.ജനാധിപത്യം : ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചാലും രാജ്യത്തു നിലവിലുള്ള മതനിയമങ്ങള്‍ മാറ്റാനോ ,തിരുത്താനോ പറ്റാത്ത ഒരു ഭരണ ക്രമത്തെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നെങ്കില്‍ , ആ വാക്കിനു അതിന്റെ അര്‍ഥം നഷ്ടപെടുന്നു. അത്തരം വ്യവസ്ഥയുടെ ഉചിതമായ പേര് മത ഭരണം എന്നാണ് .

ഈ ലളിതമായ കാര്യങ്ങള്‍ പോലും ലതീഫിനു മനസ്സിലാവുന്നില്ലെങ്കില്‍, എന്ത് പറഞ്ഞിട്ടും കാര്യമില്ല .

ഈ ലളിതമായ കാര്യങ്ങള്‍ പോലും മനസ്സില്ലാക്കാന്‍ തയ്യാറാവാത്ത ലത്തീഫ് ആണ് , മറ്റുള്ളവരോട് സ്വന്തം ബുദ്ധി ഉപയോഗിചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപദേശിക്കുന്നത് എന്നത് കൌതുകകരം തന്നെ

manoj said...



ലോകത്ത് എല്ലാ രാജ്യങ്ങളിലും നിരവധി മതങ്ങളില്‍ വിശ്വസിക്കുന്നവരും നിരീശ്വര വാദികളും താമസിക്കുന്നു . ലതീഫിനു സ്വന്തം മതവും ദൈവങ്ങളും എത്രമാത്രം പ്രീയപെട്ടത്‌ ആണോ , അത്ര തന്നെ മറ്റു മതസ്ഥര്‍ക്കും അവരുടെ ദൈവങ്ങളും വിശ്വാസങ്ങളും പ്രിയങ്കരം ആണ്. മറ്റൊരു മതത്തിന്റെ നിയമങ്ങള്‍ അടിസ്തനമാക്ക്കിയുള്ള ഭരണ ക്രമത്തിന്‍ കീഴില്‍ ജീവിക്കാന്‍ ലത്തീഫിനെ പോലെ മറ്റു മതസ്ഥരും ആഗ്രഹിക്കുനില്ല . അത് കൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ ഒരേ ഒരു ഭരണക്രമം മതേതരത്വം ആണെന്ന് തിരിച്ചറിഞ്ഞു ലത്തീഫും jih ഉം തിരുത്തേണ്ടിയിരിക്കുന്നു . ജനാധിപത്യ ബോധമുള്ള ഇതൊരു വ്യക്തിയും പ്രസ്ഥാനവും ഇത്രയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു

kaalidaasan said...

>>>>കാളിദാസനും സുകുമാരന് സാറും അടക്കം ഇസ്ലാമിന്റെ സല്പാന്താവിലേക്ക് വന്നെങ്കില് എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുകയും പ്രാര്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന് . അങ്ങനെ കാളിദാസന് ഇതുവരെ എത്ര അധ്വാനം പാഴാക്കിയോ അതിന് പരിഹാരമായി ഇസ്ലാമിന് വേണ്ടി സംസാരിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നും ഞാന് ആഗ്രഹിക്കുന്നു. എന്താ പ്രശ്നമുണ്ടോ ?.<<<

ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ ഗോത്ര നീതിക്കു വേണ്ടി ഞാന്‍ സംസാരിക്കുമെന്നൊന്നും  ലത്തീഫ് കരുതേണ്ട. ലോകവും മനുഷ്യനും അതില്‍ നിന്നൊക്കെ ഏറെ മുന്നോട്ടു പൊയി.

എന്റെ അധ്വാനം ഒരിക്കലും പാഴാകുമെന്ന വിശ്വാസം എനിക്കില്ല. താങ്കളേപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളും അര്‍ത്ഥ സത്യങ്ങളും അസത്യങ്ങളുമൊക്കെ ഞാന്‍ എതിര്‍ക്കാറുണ്ട്. ഇനിയും അത് ചെയ്യും.

ലോക മുസ്ലിങ്ങളുടെ ഇന്നത്തെ ചെയ്തികള്‍ കണ്ട് സുബോധമുള്ള ആരും ഇസ്ലാമിനു വേണ്ടി സംസാരിക്കില്ല. പരിഷ്കൃതസമൂഹത്തിന്, ഒരു വിധത്തിലും ചേരാത്ത വിമര്‍ശിക്കുന്നവരോട് പിടിച്ചുനില്‍ക്കാന്‍ ആകാതെ അവരുടെ കൈയ്യും കാലും തലയും വെട്ടുന്ന ഈ അസംബന്ധത്തിനു വേണ്ടി സംസാരിക്കുന്നതിനേക്കാള്‍ നല്ലത് വല്ല കടലരികിലും പോയിരുന്ന് തിരയെണ്ണുന്നതാണ്.

kaalidaasan said...




>>>ആ സദാചാരമൂല്യങ്ങളാകട്ടെ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. മനുഷ്യന് അംഗീകരിച്ചുവരുന്നതും. സാങ്കേതികമായി ഇസ്ലാമിക നിയമം ഖുര്ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള നിയമം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരാഷിക്ക് പൊതുവെ അവ സ്വീകാര്യമായിരിക്കും. <<<<

കുര്‍ആന്റെയും  മുസ്ലിം പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ഇസ്ലാമിന്റെ ശരിയ മനുഷ്യരാശിക്ക് ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല. മറ്റ് മനുഷ്യര്‍ക്കെന്നല്ല മുസ്ലിങ്ങള്‍ക്ക് പോലും അംഗീകരിക്കാന്‍ ആകില്ല.

മോഷ്ടിക്കുന്നതിനു കൈ വെട്ടുക, വ്യഭിചരിക്കുന്നതിനു കല്ലെറിഞ്ഞുകൊല്ലുക, ഇസ്ലാം ഉപേക്ഷിക്കുന്നവരെ കഴുത്തു വെട്ടിക്കൊല്ലുക, അന്യ മതവിശ്വാസികളെ പീഢിപ്പിക്കുക, അവരെ രണ്ടാം തരം പൌരന്‍മാരാക്കി, പ്രത്യേക നികുതി ഈടാക്കുക, സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കാതിരിക്കുക, സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റേതിന്റെ പകുതി പോലും വില കല്‍പ്പിക്കാതിരിക്കുക, സ്ത്രീക്ക് പുരുഷനു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് നല്‍കുക, പുരുഷന്‍ ഒരേ സമയം നാലു ഭാര്യമാരെ വരെ വച്ചുകൊണ്ടിരിക്കാന്‍ അനുവാദം നല്‍കിയിട്ട് സ്ത്രീക്ക് അത് നിഷേധിക്കുക, സ്ത്രീയെ കാശുകൊടുത്ത് വാങ്ങുന്ന കമ്പോള ചരക്കാക്കുക, തുടങ്ങിയവ മനുഷ്യരാശിക്കെന്നല്ല, മൃഗങ്ങള്‍ക്ക് പോലും സ്വീകാര്യമാകില്ല.

ഇസ്ലാമിക രാജ്യങ്ങളില്‍ കൈ വെട്ടാനും കഴുത്തു വെട്ടാനും ശിക്ഷിക്കപ്പെട്ട് കിടക്കുന്ന മുസ്ലിങ്ങളൊക്കെ അതില്‍ നിന്നു രക്ഷപ്പെടാന്‍ ആയി ഏത് വാതിലിലും മുട്ടും. ഏത് മന്ത്രിയുടെയും കാലു പിടിക്കും., അവരുടെ ബന്ധുക്കള്‍ ചാനലുകള്‍ തോറും നടന്ന് കരയും. ഈ ശിക്ഷകളൊക്കെ ദൈവീക ശിക്ഷയല്ലെ അതുകൊണ്ട് സ്വീകരിച്ചേക്കാം എന്ന് ഒരു മുസ്ലിമും തീരുമാനിക്കില്ല. ഈ കിരാതത്വത്തില്‍ നിന്നും രക്ഷപ്പെടാനേ ശ്രമിക്കൂ.

ഇസ്ലാമിനും മുമ്പുള്ള മറ്റ് മത വിശ്വാസം പ്രചരിപ്പിക്കാത്തതോ ആധുനിക ജനാധിപത്യം നിര്‍മ്മിക്കാത്തതോ ആയ ഏത് ഇസ്ലാമിക നിയമമാണു മനുഷ്യരാശിക്ക് സ്വീകാര്യമാണെന്ന് താങ്കള്‍ പറഞ്ഞു വരുന്നത്. ഒരെണ്ണം ഇവിടെ ഒന്നെഴുത്.

kaalidaasan said...

>>> എന്നാല് മനുഷ്യരിലെ ഭൂരിപക്ഷം നിര്മിക്കുന്ന നിയമങ്ങള് അത്തരം സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് ആരും അംഗീകരിക്കും. ഉദാഹരണങ്ങള് എമ്പാടും നല്കാവുന്നതേയുള്ളൂ. <<<<


മനുഷ്യരിലെ ഭൂരിപക്ഷം നിര്മിക്കുന്ന നിയമങ്ങള്‍ക്ക് സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് സുബോധമുള്ള ആരും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ പോലും അംഗീകരിക്കുന്നില്ല. മനുഷ്യര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് ആരും പവിത്രത കല്‍പ്പിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. പവിത്രമായ നിയമം എന്നു പറയുന്നത് തന്നെ ശുദ്ധ തട്ടിപ്പാണ്. നിയമം വേണ്ടത് മനുഷ്യ നന്‍മക്കാണ്. മനുഷ്യന്, ആവശ്യമില്ല എന്നു തോന്നുന നിമിഷം ഏത് നിയമത്തെയും അവന്‍ ചവറ്റു കുട്ടയിലെറിയും. എന്നിട്ട് മാറുന്ന കാലത്തിനനുസരിച്ച് പുതിയ നിയമങ്ങളുണ്ടാക്കും.
. മനുഷ്യര്‍  നിര്മിക്കുന്ന നിയമങ്ങള്ക്ക് മേല്പ്പറഞ്ഞ വൃത്തികേടുകളേക്കാളും  സ്വീകാര്യത   ഉണ്ട്. അതുകൊണ്ടാണ്, ലോക ജനതയിലെ 80% ആളുകളും സ്വന്തമായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഉദാഹരണങ്ങള് എമ്പാടും നല്കാവുന്നതാണെങ്കില്‍ ഒരെണ്ണം  ഇവിടെ ഒന്നെഴുത്. എല്ലാവരു അംഗീകരിക്കും എന്ന് താങ്കള്‍ ശഠിക്കുന്ന ആ പവിത്രമായ ഒരെണ്ണത്തേക്കുറിച്ച് ഒന്നെഴുത്. എല്ലാവരും വായിക്കട്ടെ.

kaalidaasan said...

>>>മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന് തന്റെ ഭരണം കാണിച്ചുതന്നത്. <<<<

മതേതരജനാധിപത്യത്തിലെ മൂല്യങ്ങളും  തത്വങ്ങളും മനുഷ്യരാശി അനുഭവങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ടു വന്നവയാണ്. അല്ലാതെ ഏതെങ്കിലും ഗോത്ര ദൈവം ഇറക്കിത്തന്നതൊന്നുമല്ല. അവയോട് ഇസ്ലാമിന് എതിര്പ്പുണ്ടോ ഇല്ലയോ എന്നതൊന്നും  മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല. എതിര്‍ക്കണമെങ്കില്‍ എയ്തിര്‍ത്തോളൂ. അനുകൂലിക്കണമെങ്കില്‍ അനുകൂലിച്ചോളൂ. ആരും അതിനെ ഗൌനിക്കില്ല.

മതേതരജനാധിപത്യത്തിലെ ഏതെങ്കിലും  മൂല്യത്തെയോ തത്വത്തെയോ മുസ്ലിം പ്രവാചകന്‍ സംരക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കില്‍ അതുപോലുള്ള ഒരെണ്ണം ഇവിടെ എഴുതുക.

മതേതരജനാധിപത്യത്തിലെ അടിസ്ഥാന തത്വം മതേതരത്വവും ജനാധിപത്യവും ആണ്. മതേതരത്വം എന്നു പറഞ്ഞാല്‍ ഏത് മത വിശ്വാസവും ആര്‍ക്കും പിന്തുടരാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്. ഇത് മൊഹമ്മദിന്റെ കാലത്ത് കേട്ടു കേള്‍വിപോലുമല്ലായിരുന്നു. മറ്റ് മത വിശ്വാസികളെ കൊന്നൊടുക്കിയും ഭീക്ഷണിപ്പെടുത്തി മതം മാറ്റിയും ആണദ്ദേഹം ഇസ്ലാം സ്ഥാപിച്ചത്. ആ അവസ്ഥ ഇപ്പൊഴും സൌദി അറേബ്യയിലുണ്ട്. അവിടത്തെ പൌരാന്‍ മാര്‍ക്ക് മതം മാറാനുള്ള സ്വാതന്ത്ര്യമില്ല. മാറിയാല്‍ തല പോകും. അത് പേടിച്ച് ആരും മതം മാറില്ല. മക്കയിലും മദീനയിലും  മുസ്ലിങ്ങളല്ലാത്ത ഒരു വിശ്വാസിയേയം ​പ്രവേശിപ്പിക്കില്ല. അന്ന് ആറേബ്യയിലുണ്ടായിരുന്ന യഹൂദരെയോ ക്രിസ്ത്യാനികളെയോ കൂട്ടുകാര്‍ ആക്കരുതെന്ന് കുര്‍ആനില്‍ മൊഹമ്മദ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മൊഹമ്മദിന്റെ മതേതരത്തത്തിന്റെ മഹത്വമൊന്നും താങ്കള്‍ പറഞ്ഞ് സ്വയം താഴേണ്ടതില്ല.

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം  ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള നിയമവ്യവസ്ഥയും ഭരണ വ്യവസ്ഥയും നിര്‍മ്മിക്കുക എന്നതാണ്. ഇസ്ലാമില്‍ അതില്ല. അതുകൊണ്ട് അതും പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല.

kaalidaasan said...

>>>തുടര്ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്ശിക്കാന് പൌരന്മാര്ക്ക് അനുവാദം നല്കപ്പെട്ടിരുന്നു. <<<<


മൊഹമ്മദിനെ ആരും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്തില്ല. യുദ്ധം ചെയ്ത് അധികാരം പിടിച്ചടക്കി സ്വയം ഖലീഫയായി അങ്ങ് പ്രഖ്യാപിച്ചു. എന്നിട്ട് താന്‍ സ്ഥാപിച്ച മതം അവിടെ അടിച്ചേല്‍പ്പിച്ചു.

പിന്നീടു വന്ന ഒരു ഖലീഫയേയും ആരും തെരഞ്ഞെടുത്തില്ല. ആദ്യ മൂന്നെണ്ണം മൊഹമ്മദിന്റെ ഭാര്യാ പിതാക്കന്‍മാരായിരുന്നു. നാലാമത്തെ ഖലീഫ മകളുടെ ഭര്‍ത്താവും. ഈ കുടുംബാധിപത്യത്തെയാണോ താങ്കളിങ്ങനെ കൊട്ടിപ്പാടുന്നത്?

മൊഹമ്മദ് ആരോ കൊടുത്ത വിഷത്തിന്റെ ഫലമായി മരിച്ചപ്പോള്‍ അറേബ്യയില്‍ അനേകം പേര്‍ സ്വയം പ്രവാചകന്‍മാരായി അവകാശപ്പെട്ടു. അവരെ ഒക്കെ വധിക്കുക എന്നതായിരുന്നു ആദ്യ ഖലീഫയുടെ ഭരണം. അടുത്ത മൂന്നു പേരും ഇസ്ലാമിക സാമ്രാജ്യം വിപുലീകരിക്കുന്ന യുദ്ധങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. നാലാമത്തെ ഖലീഫ അലിയെ പരസ്യമായി യുദ്ധത്തില്‍ എതിരിട്ടത് മൊഹമ്മദിന്റെ ഒരു ഭാര്യ ആയിരുന്ന അയിശയായിരുന്നു. അലി പേടിച്ച് തലസ്ഥാനം  മദീനയില്‍ നിന്നും മാറ്റി. ദോഷം പറയരുതല്ലോ ഈ നാലു പേരും അള്ളായുടെ കൃപകൊണ്ട് അനുയായികളാല്‍ തന്നെ വധിക്കപ്പെട്ടു. നല്ല മാതൃകകള്‍.

അതിനു ശേഷം ഖലീഫയായത് മൊഹമ്മദിന്റെ ബദ്ധ വൈരികളുടെ കുടുംബത്തിലെ അംഗമായിരുന്നു. മക്ക ആക്രമിക്കാന്‍ വരെ അദ്ദേഹം ധൈര്യപ്പെട്ടു. തലസ്ഥാനം ഡമാസ്കസിലേക്ക് മാറ്റി. ആ കുടുംബാധിപത്യം അവസാനിച്ചപ്പോള്‍ ഖലീഫമരായവര്‍ തലസ്ഥാനം ബാഗ്ദാദിലേക്കും മാറ്റി. ഈ രണ്ട് രാജ വംശങ്ങളും അവര്‍ക്ക് കിട്ടിയ ഇസ്ലാമിനെ മൊഹമ്മദിന്റെ കാലത്തെ ഗോത്ര സംസ്കാരത്തില്‍ നിന്നും മോചിപ്പിച്ച് അതിനൊരു മാനുഷിക മൂല്യം നല്‍കി. അപ്പോഴാണ്, മുസ്ലിങ്ങള്‍ കൊട്ടിപ്പാടുന്ന ഇസ്ലാമിന്റെ സുവര്‍ണ്ണ കാലമുണ്ടായത്.

അല്‍ ഘസാലിയെന്ന ഇസ്ലാം പണ്ഡിതന്‍ പിന്നീട് ഇസ്ലാമിനെ മൊഹമ്മദിന്റെ സമയത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടു പോയി. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദി ആ ഇരുണ്ട കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. നിശിദമായി വിമര്‍ശിക്കാന്‍ പോയിട്ട് സൌമ്യമായി വിമര്‍ശിച്ചാല്‍ പോലും കയ്യും കഴുത്തും വെട്ടലായിരുന്നു അന്നത്തെ ഭരണത്തിന്റെ മുഖ മുദ്ര. ഇന്നും അത് തുടരുന്ന അനേകര്‍ കേരളത്തില്‍ പോലുമുണ്ട്. മുസ്ലിം ഭരണാധികാരിയുടെ ചെയ്തികളെ സൌദി അറേബ്യയിലോ ഇറാനിലോ ഒന്ന് വിമര്‍ശിച്ചു നോക്ക്. അപ്പോള്‍ കാണാം എന്ത് സംഭവിക്കുമെന്ന്. മൊഹമ്മദിന്റെ കാലത്തെ ഭരണ വ്യവസ്ഥ അണുവിട മാറാതെ ഇന്നുവരെ പിന്തുടരുന്ന ഏക രാജ്യം  സൌദി അറേബ്യ ആണ്. അതേക്കുറിച്ചൊക്കെ അക്ഷരാഭ്യാസമുള്ളവര്‍ക്ക് നന്നായറിയാം. വിശദീകരിച്ച് കഷ്ടപ്പെടേണ്ട.

kaalidaasan said...

>>> ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്ക്കപ്പെട്ടിട്ട് 20 വര്ഷമായെങ്കിലും ഒന്നും ചെയ്തിട്ടില്ല എന്ന് ഈ സന്ദര്ഭത്തില് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. <<<<


തര്‍ക്കത്തിലുള്ള ഒരാരാധനാലയം തകര്‍ക്കപ്പെട്ടു. അത് തീര്‍ച്ചയായും  മോശപ്പെട്ട കാര്യമാണ്. പക്ഷെ ഇതുപോലെ മറ്റ് മത വിഭഗങ്ങളുടെയും  ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. മുസ്ലിങ്ങളുടെ ഈ ഒരാരാധനാലയമാണോ താങ്കള്‍ കാണുന്ന അളവുകോല്‍? ലക്ഷക്കണക്കിനു മോസ്കുകള്‍ ഇന്‍ഡ്യയിലില്ലേ? അവയൊന്നും ആരും തകര്‍ക്കുന്നില്ലല്ലോ.

ഇസ്ലാമിന്റെ കേന്ദ്രമായ സൌദി അറേബ്യയില്‍ മറ്റ് മത വിഭാഗങ്ങളുടെ ഒറ്റ ആരാധനാലയം പോലുമില്ലല്ലോ. എന്തുകൊണ്ട് താങ്കള്‍ക്കതില്‍ യതൊരു ഉത്ഖണ്ഠയും തോന്നുന്നില്ല.

kaalidaasan said...

>>> എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാണ് മതേതരത്വമെങ്കില് അത് പൂര്ണാര്ഥത്തില് ഇസ്ലാമിക വ്യവസ്ഥയില് ഉണ്ട്. <<<<


ശുദ്ധ അസംബന്ധം. മറ്റ് മത വിശ്വസികളെ പ്രത്യേക നികുതി നല്‍കേണ്ട രണ്ടാം തരം പൌരന്‍മാരായി കാണുന്നതാണിസ്ലാം.


>>>>ഭൂരിപക്ഷ ജനഹിതമനുസരിച്ചാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതെങ്കില് അത്തരത്തിലുള്ള ഒരു വ്യവസ്ഥയാണ് ഇസ്ലാമിന്റേതും. <<<

ഭൂരിപക്ഷ ഹിതമനുസരിച്ച് ഭരണാധികാരിയെ തെരഞ്ഞെടുക്കല്‍ അല്ല ജനാധിപത്യത്തിന്റെ മാനദണ്ഢം. ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ള ഭരണ വ്യവസ്ഥ തെരഞ്ഞെടുക്കുന്നതാണത്. പലയിടത്തും പാര്‍ട്ടിയെ ആണു ജനങ്ങള്‍ തെരഞ്ഞെടുക്കുക. അവരാണു ഭരനാധികാരിയെ നിശ്ചയിക്കുന്നത്.

kaalidaasan said...

ഒരു പാര്‍ട്ടിയും അവര്‍ക്ക് തോന്നിയതുപോലെ നിയമം നിര്‍മ്മിക്കുന്നില്ല. അങ്ങനെ ആണെന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കളുടെ വിവരക്കേടാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ അതിനൊരു നയപരിപാടിയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണവരെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കൂടാതെ ഓരോ തെരഞ്ഞെടുപ്പിനു മുമ്പും അവര്‍ ഒരു പ്രകടന പത്രിക പുറത്തിറക്കും. ഭരണത്തിലേറിയാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന നയപരിപാടികളാണതില്‍ വിവരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണു ജനങ്ങള്‍ ഓരോ പാര്‍ട്ടിക്കും വോട്ടു ചെയ്യുന്നത്. ജനങ്ങള്‍ക്ക് സ്വീകാര്യമായ നയപരിപടികള്‍ ആവിഷ്കരിച്ച് അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് അവരുടെ അംഗീകാരം നേടി അത് നടപ്പാക്കുന്നത് പാര്‍ട്ടിയുടെ മഹത്വം തന്നെയാണ്. അത് മനസിലാകാത്തത് ജനാധിപത്യത്തോട് പുച്ഛമുള്ളതുകൊണ്ടാണ്. സാമാന്യ ബുദ്ധി ഉണ്ടെന്നു നടിച്ചാല്‍ അതുണ്ടാകില്ല. ഉണ്ടാക്കി എടുക്കണം.


താങ്കളുടെ ഇസ്ലാമിക വ്യവസ്ഥിതിയില്‍ ജനങ്ങളുടെ അഭിപ്രായത്തിനു പ്രസക്തിയില്ല. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസക്തിയില്ല. അവിടെ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരറബിക്കു തോന്നിയ തോന്നലുകള്‍ക്കാണു പ്രസക്തി. അത് ദൈവത്തിന്റെ പിടലിക്കു വച്ചു കൊടുത്തിട്ട്, ദൈവം ഇറക്കിയതാണെന്നു പ്രചരിപ്പിച്ച കെട്ടു കഥയിലാണു താങ്കളേപ്പോലുള്ളവര്‍ക്ക് വിശ്വാസം. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ഏഴാം നൂറ്റാണ്ടിലെ അറബികളുടെ ഗോത്ര നീതിയേ ഇസ്ലാമിക വ്യവസ്ഥിതിയില്‍ നടപ്പാക്കാന്‍ ആകൂ. ഇസ്ലാമിക വ്യവസ്ഥിതിയും രാഷ്ട്രീയ പാര്‍ട്ടികളും മോരും മുതിരയും പോലിരിക്കും. മതേതര വ്യവസ്ഥിതിയില്‍ ജീവിക്കുമ്പോള്‍ ധരിക്കാനുള്ള മുഖം മൂടി മാത്രമാണ്, ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി. വിവരമില്ലാത്ത മുസ്ലിങ്ങളെ പറ്റിക്കാനുള്ള അടവു തന്ത്രം.

പാര്‍ട്ടികള്‍ എന്നു പറയുന്നത് ആരെങ്കിലും കെട്ടി ഇറക്കുന്ന അത്ഭുത വസ്തുവൊന്നുമല്ല. ജനങ്ങളുടെ സംഘടനയാണത്. ഓരോ പാര്‍ട്ടിക്കും ഒരു നയപരിപാടിയുണ്ട്. അതിന്റെ അടിസ്ഥനത്തിലാണവരെ ജനങ്ങള്‍ പിന്തുണക്കുക. ആ നയ പരിപാടിക്കനുസരിച്ചുള്ള നിയമങ്ങള്‍  നിര്‍മ്മിക്കാന്‍ വേണ്ടി തന്നെയാണവരെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ഇന്നയിന്ന നയങ്ങളും നിയമങ്ങളുമുണ്ടാക്കും എന്ന് ജനങ്ങളോട് പറഞ്ഞിട്ടാണവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ഇഷ്ടമുള്ള ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നു. ജനങ്ങള്‍ക്ക് നല്‍കുന്ന വഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള നിയമ നിര്‍മ്മാണവും അവര്‍ നടത്തുന്നു. അത് തോന്നിയപോലെയാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കള്‍ക്ക് ജനാധിപത്യ രീതിയേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്.

കാട്ടുകോഴിക്കെന്ത് വിഷുവും സംക്രാന്തിയും?

kaalidaasan said...

>>>>ഏതെങ്കിലും പാര്ട്ടികള് തങ്ങള് തോന്നിയത് പോലെ നിയമം നിര്മിക്കാം എന്ന് കരുതുന്നുവെങ്കില് ആയിക്കൊള്ളട്ടേ. പക്ഷെ അത് ആ പാര്ട്ടിയുടെ മഹത്വമായി ഇവിടെയൊക്കെ വിളമ്പാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും കാളിദാസനെപ്പോലുള്ളവരില്നിന്ന് മിനിമം പ്രതീക്ഷിക്കുന്നുണ്ട്. (പക്ഷെ കാര്യമില്ലല്ലോ <<<

ഒരു പാര്‍ട്ടിയും അവര്‍ക്ക് തോന്നിയതുപോലെ നിയമം നിര്‍മ്മിക്കുന്നില്ല. അങ്ങനെ ആണെന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കളുടെ വിവരക്കേടാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ അതിനൊരു നയപരിപാടിയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണവരെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കൂടാതെ ഓരോ തെരഞ്ഞെടുപ്പിനു മുമ്പും അവര്‍ ഒരു പ്രകടന പത്രിക പുറത്തിറക്കും. ഭരണത്തിലേറിയാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന നയപരിപാടികളാണതില്‍ വിവരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണു ജനങ്ങള്‍ ഓരോ പാര്‍ട്ടിക്കും വോട്ടു ചെയ്യുന്നത്. ജനങ്ങള്‍ക്ക് സ്വീകാര്യമായ നയപരിപടികള്‍ ആവിഷ്കരിച്ച് അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് അവരുടെ അംഗീകാരം നേടി അത് നടപ്പാക്കുന്നത് പാര്‍ട്ടിയുടെ മഹത്വം തന്നെയാണ്. അത് മനസിലാകാത്തത് ജനാധിപത്യത്തോട് പുച്ഛമുള്ളതുകൊണ്ടാണ്. സാമാന്യ ബുദ്ധി ഉണ്ടെന്നു നടിച്ചാല്‍ അതുണ്ടാകില്ല. ഉണ്ടാക്കി എടുക്കണം.


താങ്കളുടെ ഇസ്ലാമിക വ്യവസ്ഥിതിയില്‍ ജനങ്ങളുടെ അഭിപ്രായത്തിനു പ്രസക്തിയില്ല. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസക്തിയില്ല. അവിടെ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരറബിക്കു തോന്നിയ തോന്നലുകള്‍ക്കാണു പ്രസക്തി. അത് ദൈവത്തിന്റെ പിടലിക്കു വച്ചു കൊടുത്തിട്ട്, ദൈവം ഇറക്കിയതാണെന്നു പ്രചരിപ്പിച്ച കെട്ടു കഥയിലാണു താങ്കളേപ്പോലുള്ളവര്‍ക്ക് വിശ്വാസം. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ഏഴാം നൂറ്റാണ്ടിലെ അറബികളുടെ ഗോത്ര നീതിയേ ഇസ്ലാമിക വ്യവസ്ഥിതിയില്‍ നടപ്പാക്കാന്‍ ആകൂ. ഇസ്ലാമിക വ്യവസ്ഥിതിയും രാഷ്ട്രീയ പാര്‍ട്ടികളും മോരും മുതിരയും പോലിരിക്കും. മതേതര വ്യവസ്ഥിതിയില്‍ ജീവിക്കുമ്പോള്‍ ധരിക്കാനുള്ള മുഖം മൂടി മാത്രമാണ്, ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി. വിവരമില്ലാത്ത മുസ്ലിങ്ങളെ പറ്റിക്കാനുള്ള അടവു തന്ത്രം.

പാര്‍ട്ടികള്‍ എന്നു പറയുന്നത് ആരെങ്കിലും കെട്ടി ഇറക്കുന്ന അത്ഭുത വസ്തുവൊന്നുമല്ല. ജനങ്ങളുടെ സംഘടനയാണത്. ഓരോ പാര്‍ട്ടിക്കും ഒരു നയപരിപാടിയുണ്ട്. അതിന്റെ അടിസ്ഥനത്തിലാണവരെ ജനങ്ങള്‍ പിന്തുണക്കുക. ആ നയ പരിപാടിക്കനുസരിച്ചുള്ള നിയമങ്ങള്‍  നിര്‍മ്മിക്കാന്‍ വേണ്ടി തന്നെയാണവരെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ഇന്നയിന്ന നയങ്ങളും നിയമങ്ങളുമുണ്ടാക്കും എന്ന് ജനങ്ങളോട് പറഞ്ഞിട്ടാണവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ഇഷ്ടമുള്ള ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നു. ജനങ്ങള്‍ക്ക് നല്‍കുന്ന വഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള നിയമ നിര്‍മ്മാണവും അവര്‍ നടത്തുന്നു. അത് തോന്നിയപോലെയാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കള്‍ക്ക് ജനാധിപത്യ രീതിയേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്.

കാട്ടുകോഴിക്കെന്ത് വിഷുവും സംക്രാന്തിയും?

kaalidaasan said...

>>>>ഒരു മുതലാളിത്ത വ്യവസ്ഥിതിക്കാരനും ഒരു കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില് വിശ്വസിക്കുന്നവനും അവരവരുടെ ആദര്ശത്തിനും തത്വത്തിനും യോജിക്കുന്ന നിയമമായിരിക്കും നിര്മിക്കുക. കാരണം അവര് നന്മകാണുന്നത് അതിലാണ്. അല്ല എന്ന് ഏതെങ്കിലും വിഢികള് ഇവിടെ വന്ന് പറഞ്ഞാലും അത് ആരെങ്കിലും മുഖവിലക്കെടുക്കും എന്ന് തോന്നുന്നില്ല. <<<

അല്ല എന്നാരെങ്കിലും പറഞ്ഞോ. ഇല്ലല്ലോ. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില് വിശ്വസിക്കുന്നവര്‍  അവരുടെ ആദര്ശത്തിനും തത്വത്തിനും യോജിക്കുന്ന നിയമമായിരിക്കും നിര്മിക്കുക.

കമ്യൂണിസ്റ്റു പാര്‍ട്ടിക്കൊരു നയപരിപാടിയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണവരെ ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കൂടാതെ ഓരോ തെരഞ്ഞെടുപ്പിനു മുമ്പും അവര്‍ ഒരു പ്രകടന പത്രിക പുറത്തിറക്കും. ഭരണത്തിലേറിയാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന നയപരിപാടികളാണതില്‍ വിവരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണു ജനങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത്. ജനങ്ങള്‍ക്ക് സ്വീകാര്യമായ നയപരിപടികള്‍ ആവിഷ്കരിച്ച് അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് അവരുടെ അംഗീകാരം നേടി അത് നടപ്പാക്കുന്നു. അതാണു ജനാധിപത്യം. അതാണെന്നു തന്നെയാണ്, എല്ല പാര്‍ട്ടിക്കാരും ഉറക്കെ പറയുന്നത്. അവര്‍ പറയാത്ത ഒരു കാര്യം പറഞ്ഞു എന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കളുടെ പ്രവാചകനു പണ്ട് തോന്നിയതുപോലെ ഉള്ള പ്രശ്നമാണ്.

ഒരു ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇഷ്ടമാണു നടപ്പാകുക. കമ്യൂണിസ്റ്റുകാരന്റെ ആദര്ശത്തിനും തത്വത്തിനും അവര്‍ പിന്തുണ കൊടുക്കുമ്പോള്‍, അതിനനുസരിച്ച നിയമങ്ങളുമുണ്ടാകും. മുതലാളിത്ത വ്യവസ്ഥിതിക്കാരന്റെ ആദര്ശത്തിനും തത്വത്തിനും അവര്‍ പിന്തുണ കൊടുക്കുമ്പോള്‍, അതിനനുസരിച്ച നിയമങ്ങളുമുണ്ടാകും.

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കൊരു കാര്യവുമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇസ്ലാമിനോ ജമായത്തിനോ യാതൊരു പ്രസക്തിയുമില്ല. മുഖം മൂടി ധരിക്കാനും ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കാം എന്നു മാത്രം.

kaalidaasan said...



>>>>സര്വശക്തനായ നാഥാ, ഈ കാളിദാസനോട് പൊറുക്കേണമേ... ഇദ്ദേഹം പറയുന്നതെന്ത് എന്ന് ഇദ്ദേഹത്തിന് തന്നെ അറിയില്ല. നാട്ടില് സമാധാനവും ശാന്തിയും വരുത്താനാണ് അദ്ദേഹം ഇങ്ങനെ അത്യധ്വാനം ചെയ്യുന്നത് എന്ന് നിനക്കറിയമല്ലോ. പക്ഷെ അതിന് അദ്ദേഹം സ്വീകരിച്ച വാക്കും ശൈലിയും ഉദ്ദേശ്യശുദ്ധിയാല് മാപ്പാക്കിയാലും.. കാര്യങ്ങള് മനസ്സിലാക്കാനും സമനില കൈവരിച്ച് നല്ല വാക്കുകള് ഉപയോഗിച്ച് സംവദിക്കാനും അദ്ദേഹത്തെ തുണക്കേണമേ ?.<<<

കാളിദാസന്‍ പറയുന്നത് ലത്തീഫിനും മറ്റ് ഇസ്ലാമിസ്റ്റുകള്‍ക്കും രുചിക്കില്ല. അതറിഞ്ഞു കൊണ്ടു തന്നെയാണു കളിദാസന്‍ ഇതൊക്കെ എഴുതുന്നത്. നാട്ടില് സമാധാനവും ശാന്തിയും വരുത്താനൊന്നുമല്ല കാളിദാസന്‍ ഇതൊക്കെ എഴുതുന്നത്. താങ്കളേപ്പോലുള്ളവര്‍ മതേതര രാജ്യത്തെ സ്വാതന്ത്ര്യം അനുഭവിച്ചിട്ട്, അതിനെ പുലഭ്യം പറയുന്ന വൃത്തികേട് മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനാണിത്. ജനാധിപത്യവുമായി പുലബന്ധമില്ലാത്ത ഇസ്ലാമിനെ ജനാധിപത്യത്തിന്റെ ആലയില്‍ കെട്ടാനുള്ള കുത്സിത ശ്രമത്തെ തുറന്നു കാട്ടാനാണ്.

കാളിദാസനോട് സംവദിക്കില്ല എന്ന് തീരുമാനിച്ച വ്യക്തി തന്നെയാണോ ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്?

kaalidaasan said...

>>>>ഏത് മതവിശ്വാസിക്കും സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യമെങ്കില് അത് പൂര്ണാര്ഥത്തില് ജമാഅത്തെ ഇസ്ലാമി (അതല്ലെങ്കില് ഇസ്ലാം) മുന്നോട്ട് വെക്കുന്ന വ്യവസ്ഥക്കും ഉണ്ട്.<<<

മതേതര സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ പറഞ്ഞു പരത്തുന്ന നുണയാണിത്. ഇസ്ലാമിക രാജ്യങ്ങളില്‍ അവിടത്തെ പൌരന്‍മാര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനോ, പ്രചരിപ്പിക്കാനോ സ്വാതന്ത്ര്യം ഇല്ല. ഗള്‍ഫ് നടുകളില്‍ ഒരിടത്തും ഈ സ്വാതന്ത്ര്യമില്ല. ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിച്ചാല്‍ അവിടെ കഴുത്തു വെട്ടിക്കൊല്ലും.

kaalidaasan said...

>>>>കമ്മ്യൂണിസം പറയുമ്പോള്‍ മറ്റൊരു ലത്തീഫാകും കാളിദാസന്‍. പ്രവാചകന്‍ കാറല്‍ മാര്‍ക്സ് ആകുമെന്ന് മാത്രം. <<<

കമ്യൂണിസം പറയുമ്പോള്‍ ലത്തീഫാകുന്നത് സുകുമാരനല്ലേ? കാള്‍ മാര്‍ക്സ് ഒരിക്കലും മാറ്റാനാകാത്ത കുര്‍ആന്‍ എഴിതിയിട്ടുണ്ട് എന്നും പറഞ്ഞുറഞ്ഞു തുള്ളാറുള്ളത് സുകുമാരനല്ലേ? റഷ്യയിലെയും ചൈനയിലെയും കാര്യങ്ങള്‍ എഴുതി, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാരും അതേ ചെയ്യൂ എന്നു പറഞ്ഞ് ഇന്‍ഡ്യക്കാരെ പേടിപ്പിക്കുന്നത് സുകുമാരന്റെ സ്ഥിരം പരിപാടിയല്ലേ?

കാളിദാസന്‍ എന്നും പറഞ്ഞിട്ടുള്ളത് കമ്യൂണിസം മാറ്റത്തിനു വിധേയമാണെന്നും ഇന്‍ഡ്യന്‍ കമ്യൂണിസം ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മാറ്റം വരുത്തിയതാണെന്നുമാണ്. അങ്ങനെയല്ല എന്നു ശഠിക്കുന്നത് താങ്കളല്ലേ. അപ്പോള്‍ ആരാണു ലത്തീഫാകുന്നത് സുകുമാര? മാറ്റമില്ലാത്തത് മാറ്റം എന്ന വാക്കിനു മാത്രമാണെന്ന കാള്‍ മാര്‍ക്സിന്റെ തത്വമാണു കാളിദാസനും. റഷ്യയിലോ ചൈനയിലോ നടപ്പാക്കിയ രീതിയില്‍ ഇന്‍ഡ്യയില്‍ കമ്യൂണിസം നടപ്പാക്കുമെന്ന് കാളിദാസന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നത് സുകുമാരനാണ്.

സോഷ്യലിസം നടപ്പിലാക്കാനുള്ള ഒരുപാധി മാത്രമാണു കമ്യൂണിസം. സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കമ്യൂണിസത്തിന്റെ നയപരിപാടികളും മാറിക്കൊണ്ടിരിക്കും.

kaalidaasan said...

>>>>100ശതമാനവും മുസ്ലിംകളായത് കൊണ്ട് മാത്രം അവിടെ ഇസ്ലാമിക രാഷ്ട്രീയം ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയം നിലനില്‍ക്കുന്നിടത്ത് ഇതരമതങ്ങള്‍ക്ക് രണ്ടാം സ്ഥാനം എന്ന ഒരു തത്വം ഉണ്ടാവുകയില്ല. <<<<

അപ്പോള്‍ താങ്കള്‍ കുര്‍ആനിലൊന്നും വിശ്വസിക്കുന്നില്ലേ. താങ്കളുടെ പ്രവാചകന്‍ മൊഹമ്മദ് പറഞ്ഞത് ഇതാണ്.

Qur'an (9:29)

- "Fight those who believe not in Allah nor the Last Day, nor hold that forbidden which hath been forbidden by Allah and His Messenger, nor acknowledge the religion of Truth, (even if they are) of the People of the Book, until they pay the Jizya with willing submission, and feel themselves subdued."

ഇതാ ഹദീസില്‍ നിന്നും ചിലത്.


Muslim (19:4294) -

"If they refuse to accept Islam, demand from them the Jizya. If they agree to pay, accept it from them and hold off your hands. If they refuse to pay the tax, seek Allah's help and fight them"

Bukhari (53:386) -

Our Prophet, the Messenger of our Lord, has ordered us to fight you till you worship Allah Alone or give Jizya (i.e. tribute); and our Prophet has informed us that our Lord says:-- "Whoever amongst us is killed (i.e. martyred), shall go to Paradise to lead such a luxurious life as he has never seen, and whoever amongst us remain alive, shall become your master."

kaalidaasan said...

>>>>ഉദാഹരണത്തിന് ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ചാല്‍ അവന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ ആകാതരിക്കുമോ എന്ന പ്രകാരം. <<<<

നല്ല ഉദാഹരണം. ഹിന്ദുവും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റു രാഷ്ട്രീയമംഗീകരിക്കുന്നതുപോലെ ഇസ്ലാമിക രാഷ്ട്രീയവും അംഗീകരിക്കണമത്രെ. ആഗ്രഹം ​കൊള്ളാം. ആരെങ്കിലും അറിഞ്ഞു കൊണ്ട് മൂര്‍ഖന്‍ പാമ്പിന്റെ മാളത്തിലേക്ക് കയ്യിടുമോ?

ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നടക്കുന്ന വൃത്തികേടുകള്‍ കാണുന്ന സുബോധമുള്ള ഒരു മനുഷ്യനും ഇതിനെ നീണ്ട കമ്പു കൊണ്ടുപോലും തൊടില്ല.

താങ്കളേപ്പോലുള്ളവരുടെ കാപട്യത്തിന്റെ ഉത്തമ ഉദഹരണമാണിപ്പോള്‍ ഈജിപ്റ്റില്‍ നടക്കുന്നത്. അധികാരം ​കയ്യടക്കാന്‍  ഇസ്ലാമിസ്റ്റുകള്‍ അവിടത്തെ ക്രിസ്ത്യാനികളെ കൂടെ കൂട്ടി. മലയാള ബ്ളോഗുകളില്‍ പോലും അതിനെ ആഘോഷിച്ചവരുണ്ട്. മുബാറക്ക് പുറത്തായ ഉടനെ തന്നെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ചുട്ടെരിച്ചും ക്രിസ്ത്യാനികളെ കൊന്നൊടുക്കിയും അവര്‍ തനി നിറം കാണിച്ചു. കുറുക്കന്‍ ഓരിയിടാതെ പറ്റില്ലല്ലൊ. മിത വാദ മുഖ മൂടി ധരിച്ച മുസ്ലിം ബ്രദര്‍ഹുഡുകാരന്‍ മുര്‍സി, അധികാരം കിട്ടിയപ്പോള്‍ ചെയ്തത് എല്ലാ ജനതക്കും പാഠമായിരിക്കും. മുര്‍സിയും താങ്കളേപ്പോലെ മറ്റുള്ളാവ്രുട്യ്യെ കണ്ണില്‍ പൊടിയിടുകയായിരുന്നു. ഇപ്പോള്‍ ഈ ലത്തീഫിന്റെ ഇസ്ലാമിക അജണ്ടയെ മുസ്ലിങ്ങള്‍ തന്നെ എതിര്‍ക്കുന്നു. ഇതിനേക്കാള്‍ ഭേദം മുബാറക്ക് തന്നെയായിരുന്നു എന്ന് ഇപ്പോള്‍ അവരില്‍ പലരും കരുതുന്നുണ്ടാകും.

ഇറാനില്‍ നടന്നതും അതായിരുന്നു. ഷായെ പുറത്തക്കാന്‍  വിപ്ളവം നടത്തിയ കമ്യൂണിസ്റ്റുകാര്‍ അതിനു ശേഷം അധികാരം പിടിച്ചെടുത്ത ഇസ്ലാമിന്റെ ഭീകര മുഖം കണ്ട് ഞെട്ടി. ഞെട്ടിത്തീരുന്നതിനു മുന്നേ ഇസ്ലാമിക ഭീകരത അവരെ കശാപ്പു ചെയ്തു.

അതാണ്, ഇസ്ലാമിക ഭരണ വ്യവസ്ഥ ഉണ്ടായാല്‍ നടക്കുന്ന കാര്യം. ഇത് തുടങ്ങിയത് താങ്കളുടെ പ്രവാചകന്‍ മൊഹമ്മദായിരുന്നു. യുദ്ധം ചെയ്ത് അറേബ്യ കീഴടക്കി ഇസ്ലാമിക ഭരണം നടപ്പിലാക്കിയപ്പോള്‍ മറ്റ് മത വിശ്വാസികളെ ഉന്മൂലനം ചെയ്തു. ഇന്നും അറേബ്യയില്‍  ഒരു പൌരനും മറ്റ് മത വിശ്വാസം അനുവദിച്ചിട്ടില്ല. ഇതൊക്കെ അറിയുന്ന സുബോധമുള്ള മനുഷ്യരാരും ഈ ഭീകരതയുടെ നേരെ നോക്കുക പോലുമില്ല.

kaalidaasan said...

>>>>പക്ഷെ അത് ജനങ്ങള്‍ അവരുടെ ഇഷ്ടമനസരിച്ച് തോന്നിയ നിയമം നിര്‍മിക്കാനുള്ള അധികാരമല്ല മറിച്ച് ദൈവദത്തമായ ചില ധാര്‍മികസദാചാര മൂല്യങ്ങള്‍ അടിത്തറയായി അവിടെ നിയമത്തിന് ശക്തിപകരും, മനുഷ്യരുടെ സ്വാര്‍ഥതയുടെ ഫലമായുണ്ടാകുന്ന അനീതി അതിലൂടെ തടയപ്പെടും ഇത്രമാത്രമാണ് പ്രയോഗതലത്തില്‍ സംഭവിക്കുന്നത്. <<<<

ജനാധിപത്യം എന്നു പറഞ്ഞാല്‍ ജനങ്ങള്‍ അവരുടെ ഇഷ്ടമനുസരിച്ച് തോന്നിയ നിയമം നിര്‍മ്മിക്കുന്ന വ്യവസ്ഥ തന്നെയാണ്. അത് ഇസ്ലാമുമായി യോജിക്കില്ല. ജനാധിപത്യത്തിലെ ധാര്‍മ്മിക സദാചാര മൂല്യങ്ങളൊക്കെ നിശ്ചയിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. ദൈവ ദത്തമെന്നൊക്കെ താങ്കള്‍ പറയുന്ന മൊഹമ്മദ് നിര്‍മ്മിച്ച ഏഴം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര നീതിയെ അവര്‍ അടിത്തറയായും കാണില്ല.

ജനാധിപത്യത്തില്‍ മനുഷ്യര്‍ക്ക് സ്വാര്‍ത്ഥതയില്ല. അവര്‍ ഒരു വ്യക്തിയുടെ സ്വാര്‍ത്ഥത വക വച്ചും കൊടുക്കില്ല. അതുകൊണ്ടാണ്, ഭൂരിപക്ഷ തീരുമാനപ്രകാരം നിയമങ്ങളുണ്ടാക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അള്ളാക്കിഉം മുകളിലാണെന്ന് കുര്‍ആന്‍ പറയുന്ന മൊഹമ്മദിന്റെ സ്വാര്‍ത്ഥത ഉണ്ടാക്കിയ നിയമത്തേക്കാള്‍ നല്ലത് ആധുനിക മനുഷ്യന്‍ ഉണ്ടാക്കുന്ന നിയമങ്ങളാണ്.

അള്ള പോലും സ്വലാത്ത് ചൊല്ലുന്ന മൊഹമ്മദല്ലേ താങ്കളീ പറയുന്ന ദൈവം. താങ്കളുടെ എല്ലാമായ മൌദൂദി പറയുന്നത് ഇങ്ങനെ.

33.56

(56) അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക. (57-58) അല്ലാഹുവിനെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരുണ്ടല്ലോ, അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കായി അപമാനകരമായ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

ഈ അള്ളായുടെ ഗോത്ര നീതി ഇവിടെയും പറയുന്നുണ്ട്. അള്ളായെ ദ്രോഹിക്കുന്നവരെ എന്തു ചെയ്യണമെന്നു കൂടി അള്ള പറയുന്നുണ്ട്. ഇഹത്തില്‍ ചെയ്യേണ്ട കാര്യമാണു ചില ലത്തീഫുമാര്‍ ജോസഫ് സറിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത്. അതും ഗോത്ര നീതിയില്‍ പറയുന്നത് ഇങ്ങനെ.

5.33

(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.

താങ്കള്‍ കൊട്ടിപ്പാടുന്ന ദൈവദത്തമായ ചില ധാര്‍മികസദാചാര മൂല്യങ്ങളുടെ സാമ്പിളാണിത്. ഇതേ ചേലുക്കുള്ള അനേകമുണ്ട്. ഈ ഗോത്ര നീതിയുടെ ഭാണ്ഡക്കെട്ടില്‍.

CKLatheef said...

(((മൊഹമ്മദിനെ ആരും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്തില്ല. യുദ്ധം ചെയ്ത് അധികാരം പിടിച്ചടക്കി സ്വയം ഖലീഫയായി അങ്ങ് പ്രഖ്യാപിച്ചു. എന്നിട്ട് താന്‍ സ്ഥാപിച്ച മതം അവിടെ അടിച്ചേല്‍പ്പിച്ചു.

പിന്നീടു വന്ന ഒരു ഖലീഫയേയും ആരും തെരഞ്ഞെടുത്തില്ല. ആദ്യ മൂന്നെണ്ണം മൊഹമ്മദിന്റെ ഭാര്യാ പിതാക്കന്‍മാരായിരുന്നു. നാലാമത്തെ ഖലീഫ മകളുടെ ഭര്‍ത്താവും. ഈ കുടുംബാധിപത്യത്തെയാണോ താങ്കളിങ്ങനെ കൊട്ടിപ്പാടുന്നത്?)))

മുഹമ്മദ് നബിയും അദ്ദേഹത്തിന് ശേഷം ഖലീഫയായവരെയും കുറച്ച് കാളിദാസനുള്ള ആകെ അറിവിന്റെ സംഗ്രമാണിത്. പ്രാഥമികമായ പോലും ഇസ്ലാമിക ചരിത്രത്തെ വായിക്കാന്‍ ശ്രമിക്കാതെ ഏതോ വിമര്‍ശകരുടെ പുസ്തകം വായിച്ച വികാരം കൊള്ളുന്ന ഒരു വ്യക്തി എന്ന നിലക്കാണ് കാളിദാസനെ ചര്‍ചയില്‍ അവഗണിക്കുന്നത്.

ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ അദ്ദേഹത്തിനുള്ള പരമാവധി അറിവും ഇവിടെ പകര്‍ത്തിയിട്ടുണ്ട്. അത് ഇതാണ്

(((മോഷ്ടിക്കുന്നതിനു കൈ വെട്ടുക, വ്യഭിചരിക്കുന്നതിനു കല്ലെറിഞ്ഞുകൊല്ലുക, ഇസ്ലാം ഉപേക്ഷിക്കുന്നവരെ കഴുത്തു വെട്ടിക്കൊല്ലുക, അന്യ മതവിശ്വാസികളെ പീഢിപ്പിക്കുക, അവരെ രണ്ടാം തരം പൌരന്‍മാരാക്കി, പ്രത്യേക നികുതി ഈടാക്കുക, സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കാതിരിക്കുക, സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റേതിന്റെ പകുതി പോലും വില കല്‍പ്പിക്കാതിരിക്കുക, സ്ത്രീക്ക് പുരുഷനു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് നല്‍കുക, പുരുഷന്‍ ഒരേ സമയം നാലു ഭാര്യമാരെ വരെ വച്ചുകൊണ്ടിരിക്കാന്‍ അനുവാദം നല്‍കിയിട്ട് സ്ത്രീക്ക് അത് നിഷേധിക്കുക, സ്ത്രീയെ കാശുകൊടുത്ത് വാങ്ങുന്ന കമ്പോള ചരക്കാക്കുക, തുടങ്ങിയവ മനുഷ്യരാശിക്കെന്നല്ല, മൃഗങ്ങള്‍ക്ക് പോലും സ്വീകാര്യമാകില്ല.)))

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണെങ്കിലും മൌദൂദിയെക്കുറിച്ചാണെങ്കിലും ഏതോ വിമര്‍ശകരുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച അറിവും മാത്രമേ കമന്റിലൂടെ വ്യക്തമാക്കുന്നുള്ളൂ. ഇത്തരമൊരാളോട് സംവാദം അസാധ്യമായതുകൊണ്ട് തന്നെയാണ് കാളിദാസനെ അവഗണിക്കേണ്ടി വരുന്നത് ക്ഷമിക്കുക.

CKLatheef said...

മനോജിന്റെ അഭിപ്രായങ്ങള്‍ ആത്മാര്‍ഥയില്‍നിന്നും അതിലുപരി ചെറിയ തെറ്റിദ്ധാരണയില്‍നിന്നും ഉണ്ടാകുന്നതാണ്. അതിനാല്‍ അത് ഇവിടെ തന്നെ മറുപടിപറയാം.

കാര്യമാത്രപ്രസക്തമായ കമന്റുകള്‍ റാമിന്റെതാണ്. ഈ കൂട്ടത്തില്‍ മറുപടിപറഞ്ഞതുകൊണ്ട് വല്ല ഗുണവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതും അദ്ദേഹത്തിന് മാത്രമാണ്. കാരണം അദ്ദേഹം അറിഞ്ഞത് സത്യസന്ധമായി പറയുന്നത് പോലെ തോന്നുന്നു. കാര്യമായ വക്രീകരണമോ, മുന്‍ധാരണയോ വെച്ചുപുലര്‍ത്തുന്നതായി കാണുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനുള്ള പ്രതികരണം വിശദമായി തന്നെ എഴുതുന്നതാണ്.

കെ.പി.എസ് ഈ ചര്‍ചയില്‍ കാഴ്ചക്കാരന്‍ മാത്രമാണ്. എങ്കിലും ഈ വിഷയത്തില്‍ റാമിന്റെയും മനോജിന്റെയും കമന്റുകള്‍ വസ്തുനിഷ്ഠവും സത്യസന്ധവുമാണ് എന്ന് ധരിക്കുന്നു. അതിനാല്‍ അവര്‍ക്കുള്ള മറുപടി കെ.പി.എസിന് കൂടിയുള്ളതാണ്.

ഓരോരുത്തരും എന്റെ നേരെ അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞ് വിരല്‍ ചൂണ്ടുന്നു, മൂന്ന് വിരലുകള്‍ തന്റെ നേരെതന്നെയാണ് എന്നറിയാതെ. അതേ അഭിപ്രായം നിങ്ങളെക്കുറിച്ച് എനിക്കും ഉണ്ട്.(അതും തെറ്റായിരിക്കാം). എങ്കിലും ഇതില്‍ പങ്കാളികളല്ലാതെ വായിക്കുന്നവര്‍ക്ക് കൂറേകൂടി സത്യസന്ധമായി വിലയിരുത്താന്‍ കഴിയും എന്ന നിലക്ക് ചര്‍ചയില്‍ തുടരുന്നു.

CKLatheef said...

ഇസ്ലാമിന്റെ വിഷയത്തില്‍ കുറേ തെറ്റിദ്ധാരണമാത്രം വെച്ചുപുലര്‍ത്തുന്നവരോട് സംവദിക്കുക പ്രയാസമാണ്. അവരുടെ അജ്ഞതക്ക് ചോദ്യത്തിന് ഉത്തരം പറയാമെന്നല്ലാതെ. അതുപോലും സത്യസന്ധമായി പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കേ പ്രയോജനപ്പെടൂ. കാളിദാസന്‍ ഇവിടെ വിഷയത്തില്‍നിന്ന് മാറി തന്റെ ധാരണകള്‍ വെച്ച് അദ്ദേഹം കേട്ട ആരോപണങ്ങളൊക്കെയും ഇവിടെ പകര്‍ത്താന‍് ശ്രമിക്കുന്നു. അതിനോരോന്നിനും ഞാന്‍ വിശദമായി തന്നെ ബ്ലോഗില്‍ മറുപടി പറഞ്ഞുകഴിഞ്ഞതാണ് എന്നാല്‍ അവയൊന്നും കണ്ട ഭാവം പോലും നടിക്കുന്നില്ല.

(കാളിദാസനെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് പ്രാര്‍ഥന നടത്തിയത് പോലും അദ്ദേഹത്തോടുള്ള സംവാദമായി അദ്ദേഹം അവതരിപ്പിക്കുന്ന സ്ഥിതിക്ക് ഇതും അങ്ങെ എടുത്തേക്കാം. എന്നാല്‍ കാളിദാസനെ ശരിക്കറിയാത്തവര്‍ക്ക് എന്തുകൊണ്ട് അദ്ദേഹം ഒഴിവാക്കപ്പെടുന്നുവെന്ന് പെട്ടെന്ന് മനസ്സിലായികൊള്ളണം എന്നില്ല. )

kaalidaasan said...

>>>മുഹമ്മദ് നബിയും അദ്ദേഹത്തിന് ശേഷം ഖലീഫയായവരെയും കുറച്ച് കാളിദാസനുള്ള ആകെ അറിവിന്റെ സംഗ്രമാണിത്. പ്രാഥമികമായ പോലും ഇസ്ലാമിക ചരിത്രത്തെ വായിക്കാന്‍ ശ്രമിക്കാതെ ഏതോ വിമര്‍ശകരുടെ പുസ്തകം വായിച്ച വികാരം കൊള്ളുന്ന ഒരു വ്യക്തി എന്ന നിലക്കാണ് കാളിദാസനെ ചര്‍ചയില്‍ അവഗണിക്കുന്നത്. <<<

മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനേക്കുറിച്ചും  ആദ്യ ഖലീഫമാരേക്കുറിച്ചം ​ ഇതു മാത്രമല്ല എന്നിക്കറിയാവുന്നത്. ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ച രീതിയേക്കുറിച്ചു മാത്രമേ ഞാന്‍ പരാമര്‍ശിച്ചുള്ളു. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് പറയൂ ലത്തീഫേ.

മക്കയില്‍ നിന്നു പുറത്തക്കപ്പെട്ട മൊഹമ്മദ് സൈന്യം സംഘടിപ്പിച്ച് മക്കക്കാരോട് യുദ്ധം ചെയ്താണു മക്കയുടെ അധികാരം പിടിച്ചെടുത്തത്. അല്ലാതെ ആരും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം ​ഏല്‍പ്പിച്ചതല്ല. അണെങ്കില്‍ അത് താങ്കള്‍ പറയണം

ആദ്യ നാലു ഖലീഫമാരെയും ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുത്തതൊന്നുമല്ല. ഭാര്യ പിതാക്കന്‍ മാരെന്നും  മരുമക്കളെന്നും ഉള്ള ബന്ധം വച്ചാണവര്‍ ഖലീഫമാരായതും. അല്ലെങ്കില്‍  അവര്‍ ഏത് ജനാധിപത്യ സംവിധാനത്തിലൂടെ ഖലീഫമാരായെന്നു താങ്കള്‍ തന്നെ പറയണം.

ഇസ്ലാമിക ചരിത്രം വായിച്ചിട്ടു തന്നെയാണു ഞാനിതെഴുതിയത്. അല്ലാതെ നിഷ്പക്ഷമായ ചരിത്രമൊന്നും അറബികളേക്കുറിച്ച് ആരും എഴുതിയിട്ടില്ല.

ഇതേക്കുറിച്ചൊക്കെ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്.

വളര്‍ച്ച പ്രാപിച്ച സമൂഹം

kaalidaasan said...

>>>ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ അദ്ദേഹത്തിനുള്ള പരമാവധി അറിവും ഇവിടെ പകര്‍ത്തിയിട്ടുണ്ട്. അത് ഇതാണ്
<<<


ഇസ്ലാമിക നിയമ വ്യവസ്ഥയേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. ജനാധിപത്യ സമൂഹത്തില്‍ താങ്കളൊക്കെ നിര്‍മ്മിക്കാന്‍ പോകുന്ന ദൈവദത്തമായ ധാര്‍മികസദാചാര മൂല്യങ്ങളുടെ ചില അടിത്തറകളാണു ഞാന്‍ പരാമര്‍ശിച്ചത്. എന്തേ അത് ഇസ്ലാമിലെ നിയമവ്യവസ്ഥയിലെ ശിക്ഷാ രീതികളും  നിയമ്ങ്ങളും അല്ലേ? അല്ലെങ്കില്‍  ഇതില്‍ ഏതാണു തെറ്റെന്നു പറയൂ ലത്തിഫേ?

ആദ്യ നാലു ഖലീഫമാരുടെ വിശേഷം പല ബ്ളോഗുകളിലും താങ്കള്‍ പുകഴ്ത്തി പറഞ്ഞ്ഞു കേട്ടിട്ടുണ്ട്. ആദ്യ ഖലീഫമാരെ തെരഞ്ഞെടുത്ത രീതികളാണു ഞാന്‍ വിവരിച്ചത്. അത് തെറ്റാണെന്മില്‍ ആ രീതി താങ്കളൊന്ന് വിവരിച്ചേ?

1. ഏത് രീതിയിലയിരുന്നു തെരഞ്ഞെടുപ്പ്?
2. എത്ര ജനങ്ങള്‍ വോട്ടു ചെയ്തു?
3. തെരഞ്ഞെടുക്കപ്പെട്ട ഖലീഫക്ക് എത്ര വോട്ടുകള്‍ കിട്ടി?

ഇത് ചോദിക്കാനുള്ള കാരണം, ഇസ്ലാമിക സാമ്രാജ്യം ഉണ്ടാകുന്നതിനും  1000 വര്‍ഷം മുന്നെ ഗ്രീസിലെ നഗരരാഷ്ട്രങ്ങളില്‍ എല്ലാ പൌരന്‍മാരും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുണ്ടായിരുന്നു എന്നത്കൊണ്ടാണ്.

ഈ നാലു ഖലീഫമാരുടെ കാലത്ത് അറേബ്യയില്‍ എന്തു പുരോഗതിയാണുണ്ടായത്? രാഷ്ട്രീയ മണ്ഡലത്തില്‍, വിദ്യാഭ്യാസ മണ്ഡലത്തില്‍, സാമൂഹിക മണ്ഡലത്തില്‍? ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇല്ലാതിരുന്ന എന്തു പുതിയ കാര്യമാണു മൊഹാമ്മദും ഈ നാലു ഖലീഫമാരും അറേബ്യയില്‍ കൊണ്ടു വന്നത്? തൊട്ടടുത്തു കിടന്ന ഗ്രീസിലോ റോമിലോ ഇല്ലാതിരുന്ന എന്ത് രാഷ്ട്രീയ സാമൂഹിക പുരോഗതിയാണ്, അറേബ്യയില്‍ ഉണ്ടായത്?

മഹത്തായ പലതും ചെയ്തു എന്നല്ലേ താങ്കളുടെ അവകാശവാദം. ഒരു നാലഞ്ചെണ്ണം പറഞ്ഞാല്‍ മതി.

kaalidaasan said...

>>> കാളിദാസന്‍ ഇവിടെ വിഷയത്തില്‍നിന്ന് മാറി തന്റെ ധാരണകള്‍ വെച്ച് അദ്ദേഹം കേട്ട ആരോപണങ്ങളൊക്കെയും ഇവിടെ പകര്‍ത്താന‍് ശ്രമിക്കുന്നു. അതിനോരോന്നിനും ഞാന്‍ വിശദമായി തന്നെ ബ്ലോഗില്‍ മറുപടി പറഞ്ഞുകഴിഞ്ഞതാണ് എന്നാല്‍ അവയൊന്നും കണ്ട ഭാവം പോലും നടിക്കുന്നില്ല.

(കാളിദാസനെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് പ്രാര്‍ഥന നടത്തിയത് പോലും അദ്ദേഹത്തോടുള്ള സംവാദമായി അദ്ദേഹം അവതരിപ്പിക്കുന്ന സ്ഥിതിക്ക് ഇതും അങ്ങെ എടുത്തേക്കാം. എന്നാല്‍ കാളിദാസനെ ശരിക്കറിയാത്തവര്‍ക്ക് എന്തുകൊണ്ട് അദ്ദേഹം ഒഴിവാക്കപ്പെടുന്നുവെന്ന് പെട്ടെന്ന് മനസ്സിലായികൊള്ളണം എന്നില്ല. )
<<<


അവഗണിക്കുന്ന ആള്‍ക്ക് വേണ്ടി സുബോധമുള്ള ആരും പ്രാര്‍ത്ഥിക്കാറില്ല. അതുകൊണ്ട് ചോദിച്ചതാണ്.

അവഗണിക്കുന്ന ആള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞു എന്ന തമാശ ഏതയാലും ഞാന്‍ ആസ്വദിച്ചു.

ഇവിടെ ചര്‍ച്ച ചെയ്തത് ഇസ്ലാമും ജനാധിപത്യവും തമ്മിലുള്ള ബന്ധമാണ്. അതില്‍ നിന്നും ഒട്ടും മാറാതെയാണു ഞാന്‍ പലതും പറഞ്ഞത്. താങ്കളുടെ ആചാര്യന്‍ മൌദൂദിയുടെ കുര്‍ആന്‍ തര്‍ജ്ജമയില്‍ നിന്നാണ്, ഇസ്ലാമിക ശിക്ഷാരീതികളുടെ രണ്ട് സാമ്പിളുകള്‍ ഇവിടെ എഴുതിയത്. അതില്‍ തെറ്റുണ്ടെങ്കില്‍ താങ്കളത് ചൂണ്ടിക്കാണിക്ക്.

kaalidaasan said...

>>> ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണെങ്കിലും മൌദൂദിയെക്കുറിച്ചാണെങ്കിലും ഏതോ വിമര്‍ശകരുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച അറിവും മാത്രമേ കമന്റിലൂടെ വ്യക്തമാക്കുന്നുള്ളൂ.
<<<


ഒരു വിമര്‍ശകന്റെയും  ലേഖനത്തില്‍ നിന്നല്ല ഞാന്‍ എഴുതുന്നത്. ഏറ്റവും ലളിതമെന്നും പറഞ്ഞ് താങ്കളുടെ പ്രവാചകന്‍  അറബികള്‍ക്ക് കൊടുത്ത കുര്‍ആനില്‍ നിന്നാണതൊക്കെ എഴുതിയത്. താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ മൌദൂദി തര്‍ജ്ജമ ചെയ്ത കുര്‍ആനില്‍ നിന്നും തന്നെ ഓരോന്നിനും തെളിവു തരാം.
തഫ്ഹീമുല്‍ ഖുര്‍ആന്‍

>>>>ഇസ്ലാം ഉപേക്ഷിക്കുന്നവരെ കഴുത്തു വെട്ടിക്കൊല്ലുക, അന്യ മതവിശ്വാസികളെ പീഢിപ്പിക്കുക,<<<<

8:12.

`ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്തുക. ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.` അവര്‍ അല്ലാഹുവിനും അവന്റെ ദൂതന്നും എതിരായി വിഘടിച്ചതുകൊണ്ടത്രെ അത്. അല്ലാഹുവിനും അവന്റെ ദൂതന്നും എതിരായി വിഘടിക്കുന്നവന് അല്ലാഹു കഠിന ദണ്ഡകനാകുന്നു - ഇതത്രെ നിങ്ങള്‍ക്കുള്ള ശിക്ഷ.

9:73

അല്ലയോ പ്രവാചകാ, സത്യനിഷേധികളോടും കപടന്മാരോടും സര്‍വശക്തിയുമുപയോഗിച്ചു സമരം ചെയ്യുക. അവരോടു കര്‍ക്കശമായി വര്‍ത്തിക്കുക.

>>>>>അവരെ രണ്ടാം തരം പൌരന്‍മാരാക്കി, പ്രത്യേക നികുതി ഈടാക്കുക

9:29

വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും27 സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ.

അന്യ മത വിശ്വാസികളോട് കൂട്ടുകൂടാതിരിക്കുക.

5:51

അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും.

വ്യഭിചരിക്കുന്നതിനു കല്ലെറിഞ്ഞുകൊല്ലുക,

4:15.

നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്കെതിരില്‍, നിങ്ങളില്‍നിന്നുള്ള നാലു പേരെ സാക്ഷികളായി കൊണ്ടുവരിക. നാലുപേര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, ആ സ്ത്രീകളെ മരണംവരെ, അല്ലെങ്കില്‍ അല്ലാഹു മറ്റൊരു വഴി നിര്‍ദേശിക്കുന്നതുവരെ വീടുകളില്‍ തടഞ്ഞുവെക്കുക. നിങ്ങളില്‍ ഈ കുറ്റത്തിലേര്‍പ്പെടുന്ന രണ്ടുപേരെയും പീഡിപ്പിക്കേണ്ടതാകുന്നു.

സ്ത്രീകള്‍ അനുസരണക്കേടു കാണിച്ചാല്‍ അവരെ അടിക്കുക. സ്ത്രീ പുരുഷന്റെ അടിമ.

4:34.

പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാല്‍ നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു. ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍ നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക, അടിക്കുക.

kaalidaasan said...

Contd...

സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റേതിന്റെ പകുതി പോലും വില കല്‍പ്പിക്കാതിരിക്കുക,

2:284.

പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ.

സ്ത്രീക്ക് പുരുഷനു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് നല്‍കുക,

4:176.

ഇനി ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും. അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു - നിങ്ങള്‍ പിഴച്ചുപോകാതിരിക്കേണ്ടതിന്. അല്ലാഹു സകല സംഗതികളിലും അഭിജ്ഞനല്ലോ.

മോഷ്ടിക്കുന്നതിനു കൈ വെട്ടുക,

5:38'

മോഷ്ടാവ് സ്ത്രീയാവട്ടെ പുരുഷനാവട്ടെ, ഇരുവരുടെയും കൈ കണ്ടിച്ചുകളയേണ്ടതാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലവും, അല്ലാഹുവിങ്കല്‍നിന്നുള്ള പാഠംപഠിപ്പിക്കുന്ന ശിക്ഷയുമാണിത്.

സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കാതിരിക്കുക, മുഖം മൂടി പര്‍ദ്ദ ധരിക്കുക.

24:31.

വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ. -സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 ങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍45 എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.


സ്ത്രീയെ കാശുകൊടുത്ത് വാങ്ങുന്ന കമ്പോള ചരക്കാക്കുക,

4:4

സ്ത്രീകളുടെ വിവാഹമൂല്യം നിങ്ങള്‍ (ബാധ്യതയായി മനസ്സിലാക്കി) സന്തോഷത്തോടെ കൊടുത്തുവീട്ടേണ്ടതാകുന്നു. അവര്‍ സ്വമനസ്സാലെ അതില്‍ വല്ലതും വിട്ടുതന്നാല്‍, ആയതു സസന്തോഷം അനുഭവിച്ചുകൊള്ളുവിന്‍.7

CKLatheef said...

മുകളില്‍ കാളിദാസനെ പോലുള്ള ഇസ്ലാമിക വിമര്‍ശന പകര്‍ത്തിയെഴുത്തുകാര്‍ ആരോപിക്കുന്ന മിക്ക ആരോപണങ്ങളും നേരത്തെ മറുപടി നല്‍കപ്പെട്ടതാണ്. സത്യം മനസ്സിലാക്കേണ്ടവര്‍ക്ക് അത് മതിയാകും.

ചിലരെങ്കിലും സത്യത്തിനോട് സ്വന്തം കണ്ണും കാതും അടച്ചിരിക്കും. അതില്‍ യാതൊരു അത്ഭുതവുമില്ല. അങ്ങനെ ചിലരെങ്കിലും ഇല്ലെങ്കിലാണ് അത്ഭുതം.

CKLatheef said...

കാളിദാസനെപ്പോളുള്ള ഇസ്ലാമിനെ പോലുള്ള ഒരു ദര്‍ശനത്തിന് ചെയ്തുകൊടുക്കുന്ന രണ്ട് സേവനം രണ്ടാണ്. 1. ഇസ്ലാമിക വിഷയം സജീവമായി നിര്‍ത്താനും അതിലൂടെ സുമനസ്സുകളായ നല്ല മനുഷ്യര്‍ക്ക് ഈ ദിവ്യസന്ദേശം ലഭിക്കാനും ഇട നല്‍കുന്നു.

2. ഇസ്ലാമിലെ പ്രമാണങ്ങളില്‍ പറയപ്പെട്ട അതിന്റെ നിഷേധികളുടെ ശത്രുതയുടെയും വിരോധത്തിന്റെയും നേരിട്ടുള്ള തെളിവായി നിലകൊള്ളുന്നു.

CKLatheef said...

ഇത്രയും കാലം ഇസ്ലാം വിമര്‍ശന പുസ്തകങ്ങളും ചരിത്രങ്ങളും വായിച്ചുവല്ലോ, കുറച്ച് അതിന്റെ യഥാര്‍ഥ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് തന്നെ വായിക്കുക.

kaalidaasan said...

>>>>>മുകളില്‍ കാളിദാസനെ പോലുള്ള ഇസ്ലാമിക വിമര്‍ശന പകര്‍ത്തിയെഴുത്തുകാര്‍ ആരോപിക്കുന്ന മിക്ക ആരോപണങ്ങളും നേരത്തെ മറുപടി നല്‍കപ്പെട്ടതാണ്. സത്യം മനസ്സിലാക്കേണ്ടവര്‍ക്ക് അത് മതിയാകും. <<<<

വ്യാഖ്യാന ഫാക്റ്ററിക്കാര്‍ പല ദുര്‍വ്യാഖ്യാനങ്ങളും  നല്‍കും. പടിഞ്ഞാറന്‍ നാടുകളിലെ ആളുകളെ സുഖിപ്പിക്കാന്‍ വേണ്ടി മറ്റ് പല തര്‍ജ്ജമക്കാരും  തെറ്റായി വ്യാഖ്യാനിച്ചു എന്നും പറഞ്ഞായിരുന്നു മൌദൂദി കുര്‍ആനെ ശരിയായി തര്‍ജ്ജമ ചെയ്ത് വ്യാഖ്യാനിച്ചത്. ആ തര്‍ജ്ജമയില്‍ നിന്നാണു ഞാന്‍ ഉദ്ധരിച്ചതും.

ഇപ്പറഞ്ഞ ശിക്ഷാരീതികളേക്കുറിച്ച് വ്യാഖ്യാന ഫാക്റ്ററിക്കാര്‍ ഇറക്കുന്ന സ്ഥിരം അടവ്, അവയൊക്കെ ചില പ്രത്യേക സഹചര്യത്തില്‍ നടപ്പിലാക്കിയ ശിക്ഷകള്‍ ആണെന്നാണ്. ഏതു സാഹചര്യത്തിലായാലും  അതി ക്രൂരവും പൈശാചികവും ആരിലും  വമനേച്ഛ ഉണ്ടാക്കുന്നതുമായ ശിക്ഷാ രീതികള്‍ മൊഹമ്മദ് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. യുദ്ധത്തടവുകാരോട് പോലും  മാന്യമായി പെരുമാറുന്ന ആധുനിക ജനാധിപത്യ വ്യവസ്ഥിതി ഈ കിരാത്ത്വവുമായി ഒരുമിച്ച് പോകില്ല. എത്ര കൊടിയ കുറ്റവാളിയായാലും ആരും  കൈ കാലുകള്‍ എതിര്‍ ്‌ദിശയില്‍ ഛേദിച്ച് വിനോദിക്കില്ല. അത് ആഘോഷിച്ച ഏക മത സ്ഥാപകന്‍ മൊഹമ്മദായിരിക്കും. കണ്ഠങ്ങള്‍ തോറും വെട്ടുക, സന്ധികള്‍ തോറും വെട്ടുക എന്നൊക്കെ ഉപദേശിക്കുന്ന മനസിന്റെ കുടിലത എത്ര ഭീകരമായിരുന്നിരിക്കും.

ഏറ്റവും ലളിതമെന്നും ആര്‍ക്കും വായിച്ചാല്‍ മനസിലാകുമെന്നും പറഞ്ഞ് മൊഹമ്മദ് വായിച്ചു കേള്‍പ്പിച്ച കുര്‍ആനില്‍ എഴുതിയിരിക്കുന്നതിന്റെ ലളിതമായ അര്‍ത്ഥം  മനസിലാക്കേണ്ടവര്‍ക്ക് മനസിലാകും. പച്ച മലയാളത്തില്‍ എഴുതി വച്ചിരിക്കുന്നതു മനസിലാക്കാന്‍  ആരുടെ മറുപടിയും ആവശ്യമില്ല. അക്ഷരാഭ്യാസം മാത്രം മതി. ഇതേപോലുള്ള ശിക്ഷാരീതികളും  സാമൂഹിക നിയമങ്ങളുമായിരിക്കും ഇസ്ലാമിക വ്യവസ്ഥയുടെ അടിത്തറ എന്ന് അല്‍പ്പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. ആളുകളെ പറ്റിക്കുന്ന താങ്കളുടെ കൌശലമൊന്നും വിലപ്പോകില്ല ലത്തീഫേ.

kaalidaasan said...

>>>>>ഇത്രയും കാലം ഇസ്ലാം വിമര്‍ശന പുസ്തകങ്ങളും ചരിത്രങ്ങളും വായിച്ചുവല്ലോ, കുറച്ച് അതിന്റെ യഥാര്‍ഥ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് തന്നെ വായിക്കുക. <<<<

താങ്കളെ ആരും ഇസ്ലാമിക ചരിത്ര പണ്ഡിതനായി കണക്കാക്കില്ല ലത്തീഫേ. ഇസ്ലാമിന്റെ ചരിത്രം കുര്‍ആനും ഹദീസുകളും ആണ്. താങ്കളുടെ വ്യാഖ്യാന കസര്‍ത്തുകള്‍ക്ക് ആരും വില കല്‍പ്പിക്കയുമില്ല.

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഞാന്‍ ഒരാരോപണവും ഉന്നയിച്ചിട്ടില്ല മൌദൂദിയെന്ന ഇസ്ലാമിക പകര്‍ത്തി എഴുത്തുകാരന്‍  അറബിയില്‍ നിന്നും പകര്‍ത്തി എഴുതിയതാണു ഞാന്‍  ഇവിടെ കോപ്പി ചെയ്ത് വച്ചത്. അതും ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും. വായിച്ചു മനസിലാക്കേണ്ടവര്‍ക്ക് അത് ധാരാളം മതിയാകും.

kaalidaasan said...

>>>>>കാളിദാസനെപ്പോളുള്ള ഇസ്ലാമിനെ പോലുള്ള ഒരു ദര്‍ശനത്തിന് ചെയ്തുകൊടുക്കുന്ന രണ്ട് സേവനം രണ്ടാണ്. <<<<

കാളിദാസനെ എന്തുകൊണ്ട് അവഗണിക്കുന്നു എന്ന് ഉപന്യസിച്ച ലത്തീഫിനു മനസിന്റെ സമനില തെറ്റിപ്പോയോ!! ന്റെ അബ്ദു റബ്ബേ!!

ഇപ്പോള്‍ കാളിദാസന്‍ ഇസ്ലാമിനു രണ്ടു തരം സേവനം ചെയ്യുകയാണത്രെ!!!

ഇസ്ലാമിനു സേവനം ചെയ്യുന്നവരെ വിളിക്കാന്‍ ഇസ്ലാമിക നിദാനശാസ്ത്രത്തില്‍ ഒരു പേരുണ്ടല്ലോ ലത്തിഫേ എന്താണത്?

ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം. ഇസ്ലാം വിരോധി എന്ന ലേബലില്‍ നിന്നും ഇസ്ലാം സേവകന്‍ എന്ന നിലയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയല്ലോ.

CKLatheef said...

റാമിന്റെ ചോദ്യത്തിനുള്ള മറുപടി ഇവിടെ വായിക്കാം.

ram said...

എന്തൊക്കെയോ അതുമിതും പറഞ്ഞു വച്ചിരിക്കുന്നു എന്നല്ലാതെ ഞാന്‍ ചോദിച്ചതിനൊന്നും താങ്കള്‍ ഒരു മറുപടിയും പറഞ്ഞിട്ടില്ല.


"ദൈവം നല്‍കിയനിയമമായതുകൊണ്ട് അതിന് വിരുദ്ധം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന തെറ്റായ ധാരണയാണ് റാമിനെ ഭരിക്കുന്നത്." -- huh?

"ഇതൊക്കെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നത് എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്." -- So the answer to my 'most important question' is just this!!

"ഭഗവത് ഗീതയെയും ഖുര്‍ആനെയും ഒരേ പോലെ തോന്നുന്ന താങ്കളും ഖുര്‍ആനെ പ്രത്യേകമായി കാണുന്ന താങ്കളുടെ ഭാര്യയും ഭഗതഗീതക്ക് പ്രാധാന്യം നല്‍കുന്ന രാമനും ഒരേ പോലെ സൌഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന അവസ്ഥയിലപ്പുറം മറ്റൊന്നും ഇസ്ലാമിനും പ്രബോധനം ചെയ്യാനില്ല." -- കരയണോ അതോ ചിരിക്കണോ എന്നറിയില്ലെങ്കിലും ഫലിതം നന്നായിട്ടുണ്ട്. (എന്നും വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന എന്റെ ഭാര്യ ഖുര്‍ആനെ 'പ്രത്യേകമായി' ഒന്നും കാണുന്നില്ല എന്ന് അറിയിക്കട്ടെ.)

ഇനിയും മറുപടി പറഞ്ഞു സമയം നഷ്ടപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു. Let us agree to disagree and stop this here. Thanks for all your time.

CKLatheef said...
This comment has been removed by the author.
CKLatheef said...

താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ തന്നെയാണ് ആ ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുള്ളത്. എന്റെ ചോദ്യത്തിന് മറുപടിയായില്ല എന്നത് പൊതുവെ സംവാദത്തില്‍ എല്ലാവരും പ്രയോഗിക്കുന്നതാണ്. അപ്രകാരം പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യം മാറ്റും. എന്നാലും മറുപടിയായി എന്ന് സമ്മതിക്കില്ല. ചര്‍ച നടക്കുന്നത് ഇവിടെയാണല്ലോ, ഇയ്യിടെയായി സന്ദര്‍ശകര്‍ ഇവിടെ വളരെ കുറവാണെങ്കിലും പ്രസ്തുത ഉത്തരവും ഇവിടെ പേസ്റ്റ് ചെയ്യുകയാണ്. വായനക്കാര്‍ തീരുമാനിക്കട്ടേ... താങ്കളുടെ ഈ കമന്റോടെ ഏതായാലും ഇവിടെ ചര്‍ച തീരുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം കാളിദാസന്‍ സൌദിയില്‍ മിനിഞ്ഞാന്നും ഇന്നലെയും ഇന്നുമായി ഓഫീസ് അവധിയിലാണ്. നാളെ വരും. :)

CKLatheef said...

കേട്ടപാതി കേള്‍ക്കാത്തപാതി ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഇത്രയൊക്കെ നിങ്ങള്‍ക്ക് അധ്വാനിക്കാമെങ്കില്‍ പകല്‍പോലെ വ്യക്തമായ സത്യങ്ങളെ വ്യക്തമാക്കുന്നതില്‍ മടുപ്പ് അനുഭവപ്പെടാന്‍ അതിന്റെ വക്താക്കള്‍ക്കും സാധ്യമല്ലല്ലോ ?.

CKLatheef said...

റാം വളരെ വ്യക്തമായി തന്നെ നല്‍കിയ ചോദ്യത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത് അദ്ദേഹം ചോദിച്ചത് ((1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു?)) മനുഷ്യര്‍ക്കേവര്‍ക്കുമായി നല്‍കിയ നിയമവ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞുവെന്ന് ചോദിച്ചാല്‍ , എന്തുകൊണ്ട് എല്ലാവര്‍ക്കും നല്‍കിയില്ല എന്നല്ലേ അതിന്റെ മറ്റൊരു ധ്വനി.

['ദൂരെയിരുന്നു നമ്മെ ഭരിക്കുന്ന സര്‍വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ (I don't know - I am completely open minded about that possibility), ആ ദൈവം നമുക്ക് വേണ്ടി ഒരു നിയമ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് നമുക്ക് സംശയാതീതമായി എത്തിച്ചു തരാന്‍ ആ ദൈവത്തിനു കഴിയുമായിരുന്നു. സത്യസന്ധനായ ഒരു വ്യക്തിക്ക് വെളിപാട് നല്‍കിയാലും അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ അത് പരസ്പര വിരുദ്ധമായി വ്യാഖ്യാനിക്കാനും തമ്മിലടിക്കാനും ഇടയാകും. മാത്രമല്ല, അധികാരത്തിനു വേണ്ടി എല്ലാ കാലത്തും ആളുകള്‍ അത് ദുരുപയോഗം ചെയ്യുകയും ചെയ്യും. മുഹമ്മദ്‌ നബിയുടെ അനുയായികള്‍ തമ്മില്‍ തല തല്ലിക്കീറുന്ന പല വിഭാഗങ്ങളായി പിരിഞ്ഞത് നാം കാണുന്നുണ്ടല്ലോ. എല്ലാ പ്രവാചകന്മാരുടെയും പിന്‍ഗാമികള്‍ ഇങ്ങനെ തന്നെ ആണ്.']

അദ്ദേഹത്തിന് ഇതാണ് ചോദിക്കാനുള്ളത് എങ്കില്‍ ഉത്തരം വേറെ തന്നെ നല്‍കാം. ആദ്യത്തെ ചോദ്യത്തിലെ സൂക്ഷമതക്കുറവ് റാമിന് ബോധ്യപ്പെട്ടുവെന്നാണ് ചോദ്യം തിരുത്തിയതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. റാം മനസ്സിലാക്കേണ്ടത്. സ്വന്തമായി വിവേചനാധികാരം ഉപയോഗപ്പെടുത്തി നല്ലതോ തിയ്യതോ തെരഞ്ഞെടുക്കാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ച് അവന് ജീവിതത്തിന്റെ ഏല്ലാ തുറകളിലേക്കും വേണ്ട നിയമം പ്രവാചകന്‍മാരിലൂടെ സന്ദര്‍ഭാനുസരണം നല്‍കുകയാണ് മനുഷ്യചരിത്രത്തിലൂടനീളം ദൈവം നിര്‍വഹിച്ചുവന്നത്. വേദഗ്രന്ഥങ്ങളിലൂടെ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍മാരുടെ പ്രബോധനം വീക്ഷിച്ചാല്‍ അത് ബോധ്യമാകും. ഏത് മേഖലയിലെ നിയമം മനുഷ്യന്‍ സ്വേഛയാല്‍ സ്വീകരിക്കുന്നുവോ അവിടെ അവന് സമാധാനം ലഭ്യമാകും. ദൈവം നല്‍കിയനിയമമായതുകൊണ്ട് അതിന് വിരുദ്ധം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന തെറ്റായ ധാരണയാണ് റാമിനെ ഭരിക്കുന്നത്. അതില്‍നിന്നാണ് ഇത്തരം സംശയങ്ങള്‍ ഉയരുന്നതും. മനുഷ്യന്‍ ദൈവദത്തമായ നിയമം സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ദോശം ദൈവത്തിനല്ല അവന് തന്നെയാണ്.

സത്യസന്ധനായ ഒരാളിലൂടെ നിയമം നല്‍കപ്പെട്ടാലും അദ്ദേഹത്തിന് ശേഷം എന്നല്ല അദ്ദേഹം ജീവിച്ചിരിക്കെ തന്നെ അനുയായികളെന്ന് പറയുന്നവര്‍ക്ക് ഭിന്നിക്കാവുന്നും ഭാഗികമായോ പൂര്‍ണമായോ നിഷേധിക്കാവുന്നതുമാണ്. എത്രയാണോ അവര്‍ ഭിന്നിച്ചത് എത്രമാത്രം അവര്‍ പ്രവാചക കല്‍പയില്‍നിന്നകന്നുവോ അത്രയും അവരുടെ ജീവിതത്തെ തന്നെ കൂടുസ്സാക്കുകയാണ് അവര്‍ ചെയ്യുന്നത്. മുഹമ്മദ് നബിയുടെ അനുയായികളെന്ന് പറയുന്നവര്‍ തലതല്ലിക്കീറുന്നെങ്കില്‍ അതിനര്‍ഥം അവര്‍ അത്രയും പ്രവാചക സന്ദേശത്തില്‍നിന്ന് അകന്നുവെന്ന് മാത്രമാണ്. എല്ലാ പ്രവാചകന്‍മാരുടെ പിന്‍ഗാമികള്‍ അങ്ങനെ തന്നെ എന്ന റാമിന്റെ പ്രസ്താവന അതുകൊണ്ട് തന്നെ ശരിയാണ്.

CKLatheef said...

['Followers of charismatic leaders always split into different groups after their time. ദൈവത്തിന്റെ സന്ദേശം ഇങ്ങനെ ലോകത്തില്‍ സംഘര്‍ഷം വളര്‍ത്തുന്ന ഒന്നായി എങ്ങിനെ മാറി എന്ന് ഒന്നാലോചിച്ചു നോക്കണം. ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കളികള്‍ ആണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, open mind മാത്രം മതി. അത് കൊണ്ട് ഞാന്‍ കരുതുന്നത്, ദൈവം നമുക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നും സമൂഹം അതിനാവശ്യമായ നിയമങ്ങളോ ആചാരങ്ങളോ സ്വയം നിര്‍മിക്കും എന്നും ആണ് (ഓരോ സമൂഹവും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിവിധ രീതിയില്‍ ഇത് നടപ്പാക്കുന്നു). ലോകത്തൊരു സമൂഹവും അന്യന്റെ മുതല്‍ മോഷ്ടിക്കുന്നതോ ബലഹീനരെ ദ്രോഹിക്കുന്നതോ നല്ലതായി കണക്കാക്കുന്നില്ല. ദുരാചാരങ്ങള്‍ എല്ലായിടത്തും കാണും പക്ഷെ കാലക്രമേണ എല്ലാ സമൂഹങ്ങളും അവ സ്വയം തിരുത്തും, കൂടുതല്‍ നല്ല നിയമങ്ങളും regulations -ഉം ഉണ്ടാക്കും. അതിനു ദൈവത്തിന്റെ നിയമം എന്ന പേരില്‍ ആരും പ്രബോധനം നല്‍കേണ്ട കാര്യമില്ല, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ പേരാണ് theocracy. അറിഞ്ഞോ അറിയാതെയോ ലത്തീഫ് സപ്പോര്‍ട്ട് ചെയ്യുന്നത് അതിനെയാണ്.']

ഈ പറയുന്നതില്‍ കുറേ ശരിയും കുറേ തെറ്റും ഉണ്ട്. പ്രവാചകന്‍മാര്‍ക്ക് ശേഷം അവരുടെ അനുയായികള്‍ ഭിന്നിക്കാനുള്ള സാധ്യതയുണ്ട് എന്നതും, ദൈവത്തിന്റെ പേരില്‍ പലരും കളിക്കുന്നുവെന്നതും, ദൈവം നമ്മുക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നതും, തിന്മകളെ തിന്മകളായി കാണാന്‍ മനുഷ്യവംശത്തിന് കഴിവുണ്ട് എന്നതും ശരിയാണ്. എന്നാല്‍ ദുരാചാരങ്ങള്‍ എല്ല സമൂഹങ്ങളും സ്വയം തിരുത്താറില്ല. പലപ്പോഴും പ്രവാചകന്‍മാരുടെ അത്യധ്വാനവും എണ്ണമറ്റ അതിന്റെ അനുയായികളുടെ പരിശ്രമവും അതിന് വേണ്ടി വരാറുണ്ട്. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങള്‍ കൂടുതല്‍ നല്ലതാകണം എന്നില്ല. ഇന്ത്യയില്‍ ഇയ്യിടെ ഭീകരതയുടെ പേര്‍ പറഞ്ഞ് ഉണ്ടാക്കുന്ന നിയമങ്ങള്‍ മനുഷ്യാവകാശങ്ങളെ കൂടുതല്‍ ഹനിക്കാന്‍ സകലവിധ സൌകര്യങ്ങളും നല്‍കുന്നതാണ്. ഗാന്ധിജി നിര്‍ദ്ദേശിച്ച മദ്യനിരോധനത്തിന് പകരം ഇന്നും മദ്യം യഥേഷ്ടം ഒഴുക്കാന്‍ പര്യാപ്തമാകുന്ന നിയമങ്ങളാണ് നിര്‍മിക്കപ്പെടുന്നത്. ഉദാഹരണത്തിന് വേണ്ടി സൂചിപ്പിച്ചുവെന്ന് മാത്രം. ഥിയോക്രസിയും ഞാന്‍ പറയുന്ന നിയമവും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് എന്റെ മറ്റൊരു പോസ്റ്റില്‍ ചര്‍ച ചെയ്തതാണ്.

CKLatheef said...

['ഞാന്‍ ചോദിച്ച ഏറ്റവും പ്രധാന ചോദ്യം ലത്തീഫ് കണ്ടില്ലെന്നു നടിച്ചു. This was my most important question - If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? ഈ ചോദ്യത്ത്തിനര്‍ത്ഥം നിങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം വീടിനുള്ളില്‍ മാത്രം വേണം എന്നല്ല. ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും എന്ന് നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ മതങ്ങള്‍ സ്വയം പാലിക്കേണ്ട അതിരുകള്‍ ഉണ്ട്.']

ഈ ചോദ്യം കണ്ടില്ലെന്ന് നടിച്ചതല്ല. ഈ സംശയം വരാനിടയാക്കുന്ന തെറ്റിദ്ധാരണ നീക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് രാഷ്ട്രീയാധ്യാപനങ്ങളെ മാറ്റിനിര്‍ത്തുന്ന പക്ഷെ ലോകത്ത് സമാധാനം പുലരും എന്നത് ഒരു മൂഢധാരണയാണ്. ദൈവിക നിയമങ്ങള്‍ കാലികമല്ലെന്നും അതു മനുഷ്യന്റെ രാഷ്ട്രീയ പ്രശ്നം കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ലെന്നും സമ്മതിക്കുന്നതിന് തുല്യമാണ് അത്തരം ഒരു പ്രവൃത്തിയിലുടെ സംഭവിക്കുന്നത്. ബഹുസ്വര സമൂഹത്തില്‍ പിന്തുടരാവുന്നതല്ല ഇസ്ലാമിന്റെ രാഷ്ട്രീയ നിയമങ്ങളെന്നും അതിലൂടെ വരുന്നു. എന്നാല്‍ ഇതൊക്കെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നത് എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. ഇസ്ലാം അതിന്റെ രാഷ്ട്രീധ്യാപനങ്ങള്‍ ആരംഭിച്ചത് തന്നെ ബഹുസ്വര സമൂഹത്തിലാണ് എന്നത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠമാണ്.

CKLatheef said...

['ഒരു ഉദാഹരണം പറഞ്ഞാല്‍ യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന മുസ്ലിംകള്‍ ഈ സംയമനം പാലിക്കുന്നുണ്ട്. ഞാന്‍ 16 വര്‍ഷമായി United States-ല്‍ ജീവിക്കുന്നു. എന്റെ ഭാര്യ ഗുജറാത്തി മുസ്ലിം ആണ് (എന്നും aayatul kursi ചൊല്ലിയിട്ടെ ഉറങ്ങാറുള്ളൂ. religion ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല. ഭഗവത് ഗീതയും ഖുറാനും ഒരുപോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ']

ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയവീക്ഷണങ്ങളോടൊപ്പം ഉള്‍കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവര്‍ അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ വിഘടിതരും അഞ്ചാംപത്തികളുമായി നിലകൊള്ളണം എന്നത് ഇസ്ലാമിന്റെ സന്ദേശമല്ല. സാധ്യമാകുന്നത്ര മറ്റേത് പൌരനെയും പോലെ, എന്നല്ല അതിലുപരിയായി രാഷ്ട്രത്തിന്റെ നിയമങ്ങളെ പാലിക്കുകയും രാജ്യത്തിനും നിവാസികള്‍ക്കും സേവനം ചെയ്തു കഴിഞ്ഞുകൂടുകയും വേണം. സത്യത്തില്‍ അങ്ങനെ തന്നെയാണ് അത്തരം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിനെ സമഗ്രമായി പ്രബോധനം ചെയ്യുന്നത് കൊണ്ടുമാത്രം അവരുടെ നിഷ്കളങ്കതയെയും സേവനതല്‍പരതയേയും കപടതയായി അവതരിപ്പിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. ഭഗവത് ഗീതയെയും ഖുര്‍ആനെയും ഒരേ പോലെ തോന്നുന്ന താങ്കളും ഖുര്‍ആനെ പ്രത്യേകമായി കാണുന്ന താങ്കളുടെ ഭാര്യയും ഭഗതഗീതക്ക് പ്രാധാന്യം നല്‍കുന്ന രാമനും ഒരേ പോലെ സൌഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന അവസ്ഥയിലപ്പുറം മറ്റൊന്നും ഇസ്ലാമിനും പ്രബോധനം ചെയ്യാനില്ല.

(രാമന്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഗീതക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ഹൈന്ദവ സുഹൃത്ത് എന്ന നിലക്കാണ്. താങ്കള്‍ക്ക് മേല്‍വരികള്‍ വായിച്ചിട്ട് ചിരിവന്നുവെന്ന് പറഞ്ഞതുകൊണ്ട് വിശദീകരിച്ചതാണ്)

CKLatheef said...

[' ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ എത്ര religiously conforming ആയാലും രാജ്യത്തെ നിയമങ്ങള്‍ മാറ്റി പകരം ദൈവ നിയമം കൊണ്ടുവരണം എന്ന് പറയില്ല. എല്ലാവര്ക്കും ഒരേ നിയമം, അതനുസരിച്ച് എല്ലാവരും സമാധാനമായി ജീവിക്കുന്നു. റംസാന്‍ സമയത്ത് public library-കളില്‍ പോലും ഇവിടെ ഉച്ച പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ചെയ്തു കൊടുക്കാറുണ്ട്, ഞാന്‍ പല പ്രാവശ്യം പങ്കെടുത്തിട്ടും ഉണ്ട്. എല്ലാ മതക്കാര്‍ക്കും ഈ സ്വാതന്ത്ര്യം ഉണ്ട് - everyone has the freedom to congregate religiously and observe their customs and traditions. ആധുനിക സമൂഹം ഇങ്ങിനെയാണ്. ']

മുസ്ലിംകള്‍ പ്രബോധനവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ പ്രധാനമായും മൂന്ന് തരമുണ്ട്. ഒരു വിഭാഗം പ്രത്യേകിച്ച് ഇസ്ലാമിനെ കേവലം ഒരു സാമ്പ്രദായിക മതമെന്ന നിലക്ക് കാണുന്നവരാണ്. അവര്‍ക്ക് അതിനെ മറ്റുള്ളവര്‍ക്ക് പ്രബോധനം ചെയ്യേണ്ടതാണ് എന്ന വിചാരം പോലും ഇല്ല. മറ്റൊരു വിഭാഗം ഇസ്ലാമിന്റെ രാഷ്ട്രീയ വശത്തെ എന്തോ കാരണത്താല്‍ മറച്ചുവെച്ച് പ്രബോധനം ചെയ്യുന്നവരാണ്. മൂന്നാമത്തെ വിഭാഗം രാഷ്ട്രീയമടക്കമുള്ള ഇസ്ലാമിന്റെ ഭൌതികവും ആത്മീയവുമായ വിശാല വശങ്ങളെ ജനങ്ങളില്‍ പ്രചരിപ്പിക്കുന്നവരാണ്. സത്യത്തില്‍ മൂന്നാമത്തെ വിഭാഗമാണ് ഇസ്ലാമിനോട് കൂടുതല്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇസ്ലാമികമല്ലാത്ത ഒരു നാട്ടില്‍ ജീവിക്കുന്ന മുസ്ലിം പ്രബോധകന്റെ പ്രഥമ പരിഗണനയര്‍ഹിക്കുന്നത് ആ രാജ്യത്തെ നിയമം മാറ്റി പകരം ദൈവനിയമം കൊണ്ടുവരുന്നതല്ല. അതടക്കമുള്ള ഇസ്ലാമിനെ പ്രബോധനം ചെയ്യലാണ് അവന്റെ ഉത്തരവാദിത്തം. സ്വാഭാവികമായും ഇസ്ലാമിന്റെ ദൈവ വീക്ഷണം എതിര്‍ക്കപ്പെടുന്നത് പോലെ തന്നെ ശക്തമായ എതിര്‍പ്പ് രാഷ്ട്രീയ വീക്ഷണം പ്രബോധനം ചെയ്യുമ്പോഴും ഉണ്ടാകും. എതിര്‍പ്പുള്ളത് മാറ്റിവെക്കുകയാണെങ്കില്‍ ഇസ്ലാമിലെ ഏകദൈവ വീക്ഷണവും പ്രബോധനം ചെയ്യാനാവില്ല.

ആധുനിക സമൂഹം എന്നാല്‍ ആരോടും ഒന്നും പറയാനില്ലാത്ത കുറേ മൂഢന്മാരുടെ കൂട്ടമാണ് എന്ന് ധരിക്കുന്നുണ്ടോ. ആശയസമരവും സംവാദവും തീരെ നടക്കാന്‍ പാടില്ലാത്ത ഒരു വിഭാഗമല്ല ആധുനിക സമൂഹമെങ്കില്‍ ഇസ്ലാമും അവര്‍ ചര്‍ച ചെയ്യും. അതിന്റെ ദൈവവീക്ഷണവും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വീക്ഷണവും അവര്‍ ചര്‍ച ചെയ്യും. ഇസ്ലാം വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്, ഇസ്ലാമിന്റെ പക്ഷത്ത് നിന്ന് തങ്ങളോട് സംവദിക്കുന്നവരുടെ വീക്ഷണത്തെക്കുറിച്ചെങ്കിലും സാമാന്യധാരണയുണ്ടാക്കുക എന്നതാണ്. അല്ലെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേക്ക് സൌദിഅറേബ്യയില്‍ നിലനില്‍ക്കുന്ന രാജാധിപത്യഭരണത്തേയും സിറിയയിലെ സ്വേഛാധിപത്യത്തെയുമൊക്കെ മുന്‍നിര്‍ത്തി രക്തം ചൂടുപിടിച്ച് അര്‍ഥമില്ലാതെ പുലമ്പി ജനമധ്യത്തില്‍ പരിഹാസ്യരാവുക മാത്രമായിരികും സംഭവിക്കുക.

(ഇവിടെ താങ്കള്‍ക്ക് മാത്രമല്ല ഈ ബ്ലോഗില്‍ പരമാര്‍ശിച്ച ചില കാര്യങ്ങളെക്കൂടി പരാമര്‍ശിച്ചിട്ടുണ്ട്)

CKLatheef said...

['ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ താങ്കളുടെ ദൃഷ്ടിയില്‍ യഥാര്‍ത്ഥ (പൂര്‍ണ) മുസ്ലിംകള്‍ അല്ലായിരിക്കും പക്ഷെ എനിക്കറിയാവുന്ന മുസ്ലിംകള്‍ ആരും ഇവിടെ ശരിയ നിയമങ്ങളാണ് വേണ്ടത് എന്ന് ചിന്തിക്കുന്നതായി അറിയില്ല. അതിനാല്‍ ഇവിടെ അവര്‍ പ്രാക്ടീസ് ചെയ്യുന്ന ഇസ്ലാം നവീകരിക്കപ്പെട്ട ഇസ്ലാം ആണെന്ന് പറയാം (മറ്റെല്ലാ മതങ്ങളെയും പോലെ, വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാത്ത ഒരു മതം). ഇസ്ലാം ഇവിടെ ഇങ്ങനെ സമാധാനപരമായ ഒരു മതമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ ഇവിടെ ന്യൂനപക്ഷമാണെന്നുള്ളതാണ്. രണ്ടാമത്തെ കാരണം ആയി എനിക്ക് തോന്നുന്നത് ഇവിടെ അവര്‍ക്ക് ഒരിക്കലും അധികാരം ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഇന്ത്യയിലെ പോലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള സ്വപ്നങ്ങളും പേറി ആരും കഴിയുന്നില്ല എന്നാണ്. ഇവിടെ വിശ്വാസിയായി ഇസ്ലാമിന്റെ 5 tenets-ഉം പാലിച്ചു ജീവിക്കുന്ന മുസ്ലിംകള്‍ ദൈവ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിനു ഒരു ദിവസം ദൈവത്തിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയാണ് താങ്കള്‍ കരുതി വച്ചിരിക്കുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!. !!']

ഒരിടത്ത് ജീവിക്കുന്ന മുസ്ലിംകളെക്കുറിച്ചും അവരെ യഥാര്‍ഥമുസ്ലികളല്ല എന്ന് ആര്‍ക്കും പറയാനാവില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ മുസ്ലിംകളെക്കുറിച്ച് എനിക്ക് മറിച്ചൊരു കാഴ്ചപ്പാടില്ല. അമേരിക്കയില്‍ ഇസ്ലാമിക നിയമങ്ങളാണ് വേണ്ടത് എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നില്ലെങ്കിലും അവര്‍ പൂര്‍ണമുസ്ലിംകള്‍ തന്നെയായിരിക്കും. എന്നാല്‍ ഇസ്ലാമിക ശരീഅത്ത് കാലികമല്ല എന്നോ അമേരിക്കക്ക് ഒരു കാലത്തും ഫിറ്റാവുകയില്ല എന്നോ ചിന്തിക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ച മുസ്ലിമാകാനെ വഴിയുള്ളൂ. മനുഷ്യന് രാഷ്ട്രീയമായ നിയമം അവന്റെ ഇഛക്കനുസരിച്ച് നിര്‍മിക്കാം എന്ന് ഏതെങ്കിലും മുസ്ലിം വിശ്വസിക്കുന്നവെങ്കില്‍ അവന്റെ വിശ്വാസത്തില്‍ പാകപ്പിഴവുകളുണ്ടെന്ന് പറയാന്‍ ആരുടെയും സമ്മതവും ആവശ്യമില്ല.

ഒരാള്‍ പൂര്‍ണമുസ്ലിമാകുന്നത് 6 അടിസ്ഥാന വിശ്വാസങ്ങളും 5 അനുഷ്ഠാനകാര്യങ്ങളും കൃത്യമായി പിന്തുടരുന്നതിലൂടെയാണ്. ജീവിതത്തിന്റെ സകലതുറകളിലും ഒരു മുസ്ലിം ദൈവിക നിയമങ്ങള്‍ പിന്തുടരുന്നതിനാണ് ദീനിന്റെ സംസ്ഥാപനം എന്ന് ചുരുക്കത്തില്‍ പറയുക. അത് ഒരു മുസ്ലിമിന്റെ ലക്ഷ്യമായിരിക്കണം എന്ന് അംഗീകരിക്കാത്ത ഒരു മുസ്ലിമും ഉണ്ടായിരിക്കില്ല. മുസ്ലിം നാമധാരികള്‍ ഉണ്ടാകാമെങ്കിലും.

CKLatheef said...

(((
"ദൈവം നല്‍കിയനിയമമായതുകൊണ്ട് അതിന് വിരുദ്ധം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന തെറ്റായ ധാരണയാണ് റാമിനെ ഭരിക്കുന്നത്." -- huh?

"ഇതൊക്കെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നത് എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്." -- So the answer to my 'most important question' is just this!!)))

ഒരു സംവാദത്തില്‍ ഞാന്‍ പ്രയോഗിച്ചത് പോലുള്ള (തെറ്റിദ്ധാരണ, അജ്‍ഞത) എന്നിങ്ങനെയുള്ള പദങ്ങള്‍ ഓര്‍മിപ്പിക്കുന്നത് നല്ലതല്ല എന്നറിയാം. അതുകൊണ്ട് തന്നെ അങ്ങനെയല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ ഒരു ഊഹം നടത്തേണ്ടി വരുന്നിടത്ത് മാത്രമേ അത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറുള്ളൂ...

CKLatheef said...

റാം ഇതുകൂടി വായിക്കൂ.. മുഹമ്മദ് നിബി ഥിയോക്രാറ്റ് ആയിരുന്നില്ല.

ram said...

"സാമ്രാജ്യത്വം എന്ന പ്രയോഗം ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നത് സൂക്ഷമതക്കുറവാണ്."

പിന്നേ ഇസ്ലാം കാണിച്ചതൊന്നും സാമ്രാജ്യത്വമല്ല. "barbarism" എന്ന പദം ആയിരിക്കും കുറച്ചു കൂടി യോജിക്കുക. മുഹമ്മദ്‌ ഘോറിയും ഗസ്നിയും ബാബറും ഒക്കെ ഇന്ത്യയെ ആക്രമിച്ചതും കൊള്ളയടിച്ചതും വാള്‍മുന കൊണ്ട് ഇസ്ലാം പ്രചരിപ്പിച്ചതും ഒക്കെ സാമ്രാജ്യത്വം എന്നൊക്കെ പറയുന്നത് മോശമല്ലേ. യൂറോപ്യന്മാര്‍ സമ്പത്ത് കടത്തിക്കൊണ്ടു പോകാന്‍ വഴി വെട്ടി അത് കൊണ്ട് അത് സാമ്രാജ്യത്വം, ഇസ്ലാമിക ആക്രമണകാരികള്‍ വഴി വെട്ടിയില്ല അപ്പോള്‍ പിന്നെ സാമ്രാജ്യത്വം എന്നൊക്കെ എങ്ങിനെ പറയും.

ഘോറി 18-ഓ 20-ഓ പ്രാവശ്യം കൊള്ളയടിച്ചു മടങ്ങിപ്പോയി. എന്നിട്ടും തീരാത്ത സമ്പത്ത് ഇന്ത്യയിലുണ്ടെന്നു കണ്ടപ്പോള്‍ ഇവിടെത്തന്നെ കൂടാം എന്ന് പിന്നാലെ വന്നവര്‍ തീരുമാനിച്ചു. അതേതായാലും നന്നായി, അതുകൊണ്ടാണല്ലോ ഇന്ന് ലത്തീഫിനു ദൈവരാജ്യത്തെക്കു നേരെയങ്ങു വഴി തുറന്നു കിട്ടിയത്.

യൂറോപ്യന്മാര്‍ വന്നപ്പോഴേക്കും ഇവിടെ കൂടാന്‍ സ്ഥലമില്ലായിരുന്നു, അല്ലെങ്കില്‍ അവരും ഇവിടെ തന്നെ settle ചെയ്തേനെ - അമേരിക്കയിലും ഓസ്ട്രേലിയയിലും സൌത്ത് ആഫ്രിക്കയിലും ഒക്കെ ചെയ്തത് പോലെ. ഏതായാലും ജനാധിപത്യം എന്ന ആശയം ഇന്ത്യയിലെത്തിയത് യൂറോപ്യന്മാരുടെ വരവിനു ശേഷമാണ്. ഇസ്ലാമില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചു എന്നത് അവര്‍ ഇന്ത്യക്ക് ചെയ്ത വലിയ സേവനമായി ഞാന്‍ കരുതുന്നു.

ഇന്ന് സാമ്രാജ്യത്വം സാമ്രാജ്യത്വം എന്നു പറഞ്ഞു ഏതു നേരവും ഇസ്ലാമിസ്റ്റുകള്‍ തൊള്ള തുറക്കുന്നത് അവരുടെ സാമ്രാജ്യം അവസാനിപ്പിച്ചത് യൂറോപ്യന്‍ സാമ്രാജ്യത്വമായിരുന്നെന്നത് കൊണ്ടാണ്. ഹിന്ദുസ്ഥാന്റെ ഭരണം കൈവിട്ടു പോയെന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും ഒരിക്കലും അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വെട്ടി മുറിച്ചു പാകിസ്താന്‍ ഉണ്ടാക്കിയിട്ടും മതിവരാതെ വീണ്ടും ഇന്ത്യയില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമം. പക്ഷെ ഇതിനു വില കൊടുക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും.


നിങ്ങളോട് സംസാരിക്കുന്നതേ പാഴ് വേലയാണ് ലത്തീഫെ. ബിന്‍ ലാദെനും അയാളെപ്പോലെയുള്ളവര്‍ക്കും സത്യം പറയാനുള്ള ആര്‍ജവം എങ്കിലും ഉണ്ട്. ഇതൊക്കെയാണ് ഇസ്ലാം എന്ന് അവര്‍ തുറന്നു തന്നെ പറയുന്നു. നിങ്ങള്‍ പറയുന്ന ഇസ്ലാം തന്നെ അവരുടെയും ഇസ്ലാം. നിങ്ങള്‍ അതിനുവേണ്ടി വാളെടുത്തിട്ടില്ല എന്നും അവര്‍ വാളെടുത്തു എന്നും മാത്രമാണ് വ്യത്യാസം. അതൊരു quantitative difference മാത്രം.


നിങ്ങളെപ്പോലെയുള്ളവരാണ് മുസ്ലിം സമുദായത്തിന്റെ ശാപം. Islam vs. Rest of Humanity എന്ന situation ഉണ്ടാക്കുന്നത്‌ നിങ്ങളൊക്കെ തന്നെ. കാണാം എന്താണ് സംഭവിക്കുന്നത്‌ എന്ന്. All the best.

ram said...

ലത്തീഫ് ഇനിയും എന്നോട് മറുപടി പറഞ്ഞു സമയം കളയരുതെ. എനിക്ക് താങ്കളോട് ഒരു ചോദ്യവുമില്ല. കാളിദാസന്‍ വെല്ലുവിളിച്ചു ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടല്ലോ, അല്പമെങ്കിലും ആര്‍ജവം ഉണ്ടെങ്കില്‍ അതിനു മറുപടി പറയൂ. ഞാനും വായിക്കാന്‍ കാത്തിരിക്കുന്നു.

«Oldest ‹Older   1 – 200 of 280   Newer› Newest»