Links

ജമാ‌അത്തെ ഇസ്ലാമി എന്ത് ചെയ്യണം ?

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഏതാണ് എന്ന് ചോദിച്ചാല്‍  സംശയമില്ല , ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന് ശേഷവും സി.പി.എം. തന്നെയാണ്. തെരഞ്ഞെടുപ്പ് ഫലം ഒരു പാര്‍ട്ടിയുടെ ശക്തി അളക്കാനുള്ള മാനദണ്ഡമല്ല. എന്തെന്നാല്‍ വോട്ടര്‍മാര്‍ എല്ലാവരും തങ്ങളുടെ വോട്ട് ആര്‍ക്കും തീറ് കൊടുത്തിട്ടില്ല.  ഇന്ന് തോല്‍പ്പിച്ച അതേ വോട്ടര്‍മാര്‍ നാളെ സി.പി.എമ്മിനെ വിജയിപ്പിച്ചുകൂടെന്നില്ല. സി.പി.എം. കഴിഞ്ഞാല്‍  കോണ്‍ഗ്രസ്സും മുസ്ലീം ലീഗും കേ.കോണ്‍ഗ്രസ്സുകളും വലിയ പാര്‍ട്ടികള്‍ തന്നെയാണ്. വളരാന്‍ വെമ്പി നില്‍ക്കുന്ന ബി.ജെ.പി.യും  മോശം എന്ന് പറയാനാവില്ല. ലീഗ് കൂടാതെ മുസ്ലീം സമുദായത്തില്‍ നിന്ന് പിന്നെയും പാര്‍ട്ടികളുണ്ട്.  എന്നാല്‍ എത്ര പാര്‍ട്ടികള്‍ക്ക് കേഡര്‍ സംവിധാനമുണ്ട്. അഖിലേന്ത്യാതലത്തില്‍ കേഡര്‍ പാര്‍ട്ടി എന്ന് അറിയപ്പെടുന്ന ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ സ്ഥിതി അറിയില്ല. സി.പി.എം. ആണ് കേരളത്തിലെ ഏക കേഡര്‍ പാര്‍ട്ടി.  ബാക്കി പാര്‍ട്ടികളെല്ലാം  കേവലം ആള്‍ക്കൂട്ടമാണെന്ന് പറഞ്ഞാല്‍ തെറ്റാകുമെന്ന് തോന്നുന്നില്ല. സി.പി.എം. ഈ കേഡര്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ മാത്രമാണ് ഇന്ന്  ശ്രമിക്കുന്നത് എന്നത് വസ്തുതയാണ്.  അത്കൊണ്ട്  ജനങ്ങളുമായി ഇന്ന് ആ പാര്‍ട്ടിക്ക് പഴയ ബന്ധമില്ല. അത്കൊണ്ടാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് തലത്തില്‍ പോലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ സ്വന്തം അണികളില്‍ നിന്ന് തന്നെ ആളുകള്‍ ഉണ്ടായത്.  ഈ പ്രതിഭാസം ആ പാര്‍ട്ടി വേണ്ട വണ്ണം മനസ്സിലാക്കിയതായി തോന്നുന്നില്ല.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തില്‍ രണ്ട് വിള വയലില്‍ മൂന്ന് എക്കര്‍ വയല്‍ നികത്തി രാജസ്ഥാന്‍ മാര്‍ബിളിന് ഷോറൂം പണിയാന്‍ ഉന്നതതലത്തില്‍ ഒത്താശ ചെയ്തുകൊടുത്തതും ജില്ലയിലെ പ്രമുഖ സി.പി.എം. നേതാവ് തന്നെ ആ ഷോ റൂം ഉല്‍ഘാടനം ചെയ്തതും.  ആ വയല്‍ നികത്തുന്നതിനെതിരെയുള്ള ജനകീയസമരത്തെ പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും  സര്‍ക്കാരില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി മൂന്നേക്കര്‍ നികത്തി സുന്ദരമായി രാജസ്ഥാന്‍ മാര്‍ബിള്‍ മുതലാളി ഷോ റൂം ഉണ്ടാക്കി. ഇരിണാവ് പദ്ധതി പോലെയോ കണ്ടല്‍ പാര്‍ക്ക് പോലെയോ ഇത് മാധ്യമശ്രദ്ധയില്‍ വന്നില്ല.  എന്നാല്‍ ആ പരിസരങ്ങളിലുള്ള ജനങ്ങളുടെ വികാരം ഞാന്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു.  വെട്ടിനിരത്തലിന് എത്ര പാവങ്ങള്‍ ഇരയായിട്ടുണ്ട്.  ആ പാവങ്ങളെ നോക്കി അഹങ്കാരത്തോടെ കൊഞ്ഞനം കുത്തുകയല്ലേ മാര്‍ബിള്‍ ഷോറൂം ?  ഈ ഒരു ട്രാക്കില്‍ നിന്ന് സി.പി.എം. എന്ന കേഡര്‍  സംവിധാനത്തിന് ഇനി പിറകോട്ട് പോകാന്‍ കഴിയില്ല.  അതൊക്കെ അവരുടെ സ്വന്തം കാര്യം.  ഞാന്‍ പറയാന്‍ വന്നത് അതല്ല.

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകന്മാര്‍ അതേത് പാര്‍ട്ടിയായാലും താന്താങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇന്ന് പണിയെടുക്കുന്നത്. ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നതൊക്കെ അന്തക്കാലം.  പൊതുജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്.  ഒന്നൊന്നായി എടുത്ത് പറയാന്‍ കഴിയില്ല.  ഒരു റേഷന്‍ കാര്‍ഡ് സമ്പാദിക്കാന്‍ പോലും ആളുകള്‍ക്ക് പ്രശ്നമാണ്.  ഗ്യാസ് കുറ്റി കിട്ടണമെങ്കില്‍ പ്രശ്നമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതി മുട്ടുന്നു.  പഞ്ചായത്തുകളില്‍ കാര്യങ്ങല്‍ പത്രത്തില്‍ കാണുന്ന പോലെയല്ല നടക്കുന്നത്. അവിടെ പോയി നോക്കണം, സംഗതികളുടെ കിടപ്പ് മനസ്സിലാക്കാന്‍. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ശമ്പളം വാങ്ങുന്നത് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണോ എന്ന് തോന്നിപ്പോകും.   ഇങ്ങനെ പ്രശ്നങ്ങളുടെ ചുഴിയില്‍ പെട്ട് ഉഴലുന്ന ആള്‍ക്കാരെ സഹായിക്കാന്‍  പ്രാദേശിക തലങ്ങളില്‍ സഹായ സമിതികള്‍ രൂപീകരിച്ചുകൂടേ?  ഈ രീതിയില്‍ ജമാ‌അത്തെ ഇസ്ലാമിക്ക്  ആലോചിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും.  അത്കൊണ്ടാണ്  ജമാ‌അത്തെ ഇസ്ലാ‍മി എന്ത് ചെയ്യണം എന്ന് ഈ പോസ്റ്റിന് തലക്കെട്ട് വെച്ചത്. അല്ലാതെ അവരോട് ആ‍ജ്ഞാപിക്കാന്‍ ഞാന്‍ ആര് .

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ഒരു പരീക്ഷണം എന്ന നിലയിലാണ് ജനകീയ വികസന  മുന്നണി മത്സരിച്ചത്.  പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയമുക്തമാകണം എന്നതായിരുന്നു ആ മുന്നണി മുന്നോട്ട് വെച്ച പ്രധാനമുദ്രാവാക്യം.  പഞ്ചായത്തുകളില്‍  സമ്പൂര്‍ണ്ണ ജനകീയപങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ കക്ഷിരഹിതപഞ്ചായത്തുകള്‍ നിലവില്‍ വന്നേ പറ്റൂ. എന്നാല്‍ വികസനമുന്നണി ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തിന് ജനങ്ങള്‍ ചെവികൊടുത്തില്ല. രാഷ്ട്രീയമായ പകപോക്കലിനാണ് വോട്ടര്‍മാ‍ര്‍ അവസരം വിനിയോഗിച്ചത്.  പല സ്ഥലത്തും മതിപ്പുളവാക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും തങ്ങളുടെ വോട്ട് വികസനമുന്നണിക്ക് നല്‍കിയാല്‍ തോല്‍പ്പിക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ വീഴേണ്ട വോട്ടുകള്‍ ഭിന്നിച്ചുപോകുമല്ലോ എന്ന് വോട്ടര്‍മാര്‍ ചിന്തിച്ചിരിക്കണം.  നിശ്ശബ്ദമായ ഇടത് വിരുദ്ധതരംഗത്തില്‍ കക്ഷിരഹിതപഞ്ചായത്ത് എന്ന മുദ്രാവാക്യം അമര്‍ന്നു പോയി.

വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവും. തോല്‍‌വിയുടെ ക്ഷീണത്തില്‍ , കൊടുത്ത വാക്ക് മറന്നു പോകരുത്.  ജനങ്ങളുടെ കൂടെ ഇന്ന് ആരുമില്ല. അവരുടെ കൂടെ നില്‍ക്കാ‍ന്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ തയ്യാറാവണം.  പ്രാദേശികമായ പ്രശ്നങ്ങള്‍ അവര്‍ പഠിക്കട്ടെ.  എന്തെങ്കിലുമായ പ്രശ്നങ്ങളില്ലാതെ ദിവസങ്ങള്‍ പുലരുന്നില്ലല്ലൊ.  അവനവന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ തന്നാലാവും വിധം അല്പസമയം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാവണം. ഇന്നത്തെ നിലയില്‍ ഈ അഭ്യര്‍ത്ഥന വികസനമുന്നണി പ്രവര്‍ത്തകരോട് നടത്താനേ എനിക്ക് കഴിയൂ.  ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടനയില്‍ ആ‍ള് കുറവാ‍ണെങ്കിലും സുശിക്ഷിതമായൊരു കേഡര്‍ പ്രസ്ഥാനമാണത്. വികസനമുന്നണിയെ ജനകീയ സഹായ സമിതി കൂടിയാക്കി വികസിപ്പിച്ച്  നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ജമാ‌അത്തെ ഇസ്ലാ‍മിക്ക് കഴിയും. അത്കൊണ്ട് ഈ അഭ്യര്‍ത്ഥന ഞാന്‍ അവരുടെ പരിഗണനയ്ക്ക് വേണ്ടി വെക്കുന്നു.

( ഈ പോസ്റ്റ് എഴുതിയതിന്റെ പേരില്‍ എന്റെ വിമര്‍ശകര്‍ എന്നോട് ക്ഷമിക്കട്ടെ. സാമൂഹ്യബോധം ഒന്ന് കൊണ്ട് മാത്രം എഴുതിപ്പോയതാണ്. വേറെ ഒരു ദുരുദ്ദേശ്യവുമില്ല. നാട്ടില്‍ നേരും നെറിയും പുലര്‍ന്നാല്‍ മതിയായിരുന്നു)

76 comments:

ചിന്തകന്‍ said...

അതെ, വികസന മുന്നണി പ്രവർത്തകർ അവരുടെ വാക്ക് പാലിക്കട്ടെ. അവരു പരിഥിയിൽ നിന്ന് എന്താണോ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുക അത്രയും അവർ ചെയ്യട്ടെ.

ജനങ്ങൾ വികസനമുന്നണിയെ തഴഞ്ഞാലും, അവർ വോട്ടു ചെയ്ത് വിജയിപ്പിച്ചവർ ജനങ്ങളെ തഴഞ്ഞാലും...

വികസനമുന്നണിയും അതിനു നേതൃത്വം നൽകിയവരും എന്നും ജനങ്ങൾക്കൊപ്പം നിൽക്കട്ടെ!

കെപി എസ് മാഷിനോട് യോജിക്കുന്നു.

ആചാര്യന്‍ said...

പണ്ട് സി പി എമ്മും ജനങ്ങളോടൊപ്പം നിന്ന പാര്‍ട്ടി ആയിരുന്നു....ഇപ്പോള്‍ കാലം മാറി പാര്‍ട്ടിയും മാറി..അങ്ങനെ തന്നെയാവും ഇതിന്റെയും അവസ്ഥ എന്തെ?

K.P.Sukumaran said...

@ ആചാര്യന്‍ , ഇതിന്റെയും അവസ്ഥ അങ്ങനെയായാല്‍ അപ്പോ വേറെ ആരെങ്കിലും മുന്നോട്ട് വരുമെന്ന് പ്രത്യാ‍ശിക്കാം അല്ലേ? ജനങ്ങളോടൊപ്പം കാ‍ലാകാലങ്ങളില്‍ ആരെങ്കിലും കൂടെ നില്‍ക്കുമായിരിക്കും. വര്‍ത്തമാനകാലത്ത് ഒന്ന് ദുഷിച്ച് പോയി എന്ന് വെച്ച് മറ്റൊന്ന് മുന്നോട്ട് വരുമ്പോള്‍ ഭാവിയില്‍ നിങ്ങളും ദുഷിച്ച് പോകില്ലേ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനോപകാരം ചെയ്യുന്നത് വരെ അതിനെ അംഗീകരിക്കാമല്ലൊ. പിന്നെ അപ്പോഴത്തെ പോലെ. സംഭവാ‍മി യുഗേ യുഗേ എന്നല്ലേ :)

മുത്ത്‌/muthu said...

@ആചാര്യന്‍
//പണ്ട് സി പി എമ്മും ജനങ്ങളോടൊപ്പം നിന്ന പാര്‍ട്ടി ആയിരുന്നു....ഇപ്പോള്‍ കാലം മാറി പാര്‍ട്ടിയും മാറി..അങ്ങനെ തന്നെയാവും ഇതിന്റെയും അവസ്ഥ എന്തെ?//

എന്നങ്ങ് ഉറപ്പിച്ചു പറയാന്‍ ആചാര്യന്‍ കണ്ട കാരണങ്ങള്‍ വിശദമാക്കാമോ?

K.P.Sukumaran said...

@ മുത്ത്, ആചാര്യന്‍ ഒരു പതിവ് ശൈലിയില്‍ പറഞ്ഞതാണ്. അത് കാര്യമാക്കണ്ട. പുതിയ പ്രസ്ഥാനം ഉയര്‍ന്ന് വരുമ്പോള്‍ ഇമ്മട്ടില്‍ തടസ്സവാ‍ദങ്ങള്‍ ഉയര്‍ന്നുവരാ‍റുണ്ട്. അത്രയേയുള്ളൂ.

(പുതിയ പ്രസ്ഥാനം എന്ന് പറഞ്ഞത് ഞാന്‍ നിര്‍ദ്ദേശിച്ച ജനകീയപ്രസ്ഥാനമാണ്)

ഫസല്‍ ബിനാലി.. said...

കെ പി എസ്സേ... മുത്ത് ചോദിച്ച ചോദ്യം പ്രാധാന്യം ഉള്ളതു തന്നെയാണ്. ജനകീയ പ്രസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ നടക്കട്ടെ മറ്റു ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ വഴുതിപോകേണ്ട എന്ന് കരുതിയാകണം കെ പി എസ്സ് ഈ വിധത്തില്‍ ഇടപെട്ടത്. അത് കൊണ്ട് തന്നെ മുത്ത് ചോദിച്ച ചോദ്യത്തിന്‍ ഇവിടെ ആരും ഉത്തരം നല്‍കുന്നതിലും ബെറ്റര്‍ പിണറായി വിജന്‍റെ ഇന്നത്തെ പത്ര സമ്മേളനം ശ്രദ്ധിക്കുന്നതായിരിക്കും.

പ്രതിബദ്ധതയുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകള്‍ അതിന്‍ ചുക്കാന്‍ പിടിക്കുന്നതില്‍ എതിരഭിപ്രായമുണ്ട്. ബാക്കി എല്ലാം എക് പി എസ്സിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാറിന്റെ അവസാനമായി വന്ന ചില പോസ്റ്റുകള്‍ വൈകിയാണ് വായിച്ചത്. പലതിനും അഭിപ്രയം രേഖപ്പെടുത്താനും കഴിഞ്ഞില്ല. നാട്ടില്‍ നേരും നെറിയും പുലരാന്‍ ഉള്ള അങ്ങയുടെ പ്രാര്‍ഥനയില്‍ ഞാനും പങ്കുകൊള്ളുന്നു....

TPShukooR said...

നേരും നെറിയും പുലരണമെന്ന കെ പി എസ്സിന്റെ ആഗ്രഹാത്തെയും ശ്രമങ്ങളെയും പിന്തുണക്കുന്നു. ധര്‍മം ഏതു പക്ഷത്താണോ ആ പക്ഷം വിജയിക്കുകയും ചെയ്യട്ടെ.

ഒരു നുറുങ്ങ് said...

ശ്രീജിത്തിന്‍ എന്‍റെ കയ്യൊപ്പ്... നാട്ടില്‍ നേരും നെറിയും പുലര്‍ന്നെങ്കില്‍... ആശംസകള്‍.

Unknown said...

ജനപക്ഷ മുന്നണി തങ്ങള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റട്ടെ... ജനങ്ങള്‍ ഭരണം ആര്‍ നടത്തണം എന്ന് തീരുമാനിക്കട്ടെ.
നാട്ടില്‍ എന്നും നേരും നെറിയും പുലര്ര്‍ന്നു കാണുമെന്നു നമുക്ക് പ്രത്യാശിക്കാം...

മുത്ത്‌/muthu said...

// നാട്ടില്‍ നേരും നെറിയും പുലരാന്‍ ഉള്ള അങ്ങയുടെ പ്രാര്‍ഥനയില്‍ ഞാനും പങ്കുകൊള്ളുന്നു....//

ശ്രീജിത്തിന്റെ കൂടെ ഈ പ്രാര്‍ഥനയില്‍ ഞാനും പങ്കുകൊള്ളുന്നു.വാസ്തവത്തില്‍ ഈ വികാരം പങ്കുവെക്കുന്നവര്‍ തന്നെയാണ് സമൂഹത്തില്‍ ഏറെയും.പക്ഷെ അവര്‍ തന്നെയും ഒരു തിരുത്തിനു മുന്‍കൈ എടുക്കുകയോ അതിനു മുതിരുന്നവരെ പിന്തുണക്കുകയോ ചെയ്യുന്നില്ല എന്നതാണ് ദുര്യോഗം.
ഫസല്‍ ചൂണ്ടികാട്ടിയ പോലെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഈദൃശ ചുവടുവെപ്പുകളെ
സൂക്ഷമമായും തെല്ലൊരു ഭയപ്പാടോടെയും തന്നെയാണ് വീക്ഷിക്കുന്നത്.ഇന്നല്ലെങ്കില്‍ നാളെ അതൊരു യാഥാര്‍ത്യമായെക്കാം,അത് തങ്ങളുടെ നിലനില്‍പ്പിന്റെ പ്രസക്തിക്ക് മങ്ങലേല്‍പ്പിക്കും എന്നതിനാല്‍ ചതുരുപായങ്ങളും പ്രയോഗിച്ചു അത്തരം മുന്നേറ്റങ്ങളെ അവര്‍ തടയിടും.

കേരളത്തിലെ ഇരു മുന്നണികളും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് അഭിപ്രായഐക്യത്തോടെ ചെയ്ത ഏകകാര്യം ജനകീയ മുന്നണിയുടെ മുനയൊടിക്കുക എന്ന അജണ്ടയുടെ നിര്‍വഹണമായിരുന്നു.അതിലവര്‍ വലിയൊരളവോളം വിജയിക്കുകയും ചെയ്തു.

ജനകീയമുന്നണി ഉയര്‍ത്തിയ ജനപക്ഷമുദ്രാവാക്യങ്ങള്‍ അവര്‍ വിദഗ്ധമായി തമസ്കരിക്കുകയും മുന്നണിക്ക് മുന്‍കയ്യെടുത്ത ജമാഅത്തെ ഇസ്ലാമിയെ പരമാവധി തെറ്റിദ്ധരിപ്പിച്ചു ആക്രമണത്തിന്റെ കുന്തമുന അതിനു നേരെ തിരിചു വെക്കുകയും ചെയ്തു.
വലിയൊരു വിഭാഗം നിഷ്പക്ഷര്‍ ഈ കെണിയില്‍
പെട്ടുപോവുകയും ചെയ്തു.

എന്നു കരുതി നിരാശരാവേണ്ട കാര്യമെന്തിരിക്കുന്നു.നേരും നെറിയും ഇന്നല്ലെങ്കില്‍ നാളെ പുലരാനുള്ളത് തന്നെയല്ലേ.
അതുകൊണ്ട് ജനപക്ഷ കാഴ്ചപ്പാട്‌ മുന്നോട്ടു തന്നെ പോട്ടെ,നേരിന്റെയും നെറിയുടെയും വഴിയെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സുകുമാരേട്ടാ..
ലേഖനം പ്രസക്തം.
ആദ്യ ഖണ്ഡികയില്‍ 'കേഡര്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയെ 'വളര്‍ത്താന്‍' ശ്രമിക്കുന്നു' എന്ന വാചകം ശരി തന്നെയാണോ? അതോ തളര്‍ത്താന്‍ എന്നാണോ ഉദേശിച്ചത്?
അബദ്ധമാനെന്കില്‍ ക്ഷമിക്കുക.

Anonymous said...

ജമാ അത്ത്‌ ഒരു മൈക്കു തന്നെന്നും പറഞ്ഞു ആവശ്യമില്ലാതെ ജമാ ആത്തിനെ പൊക്കാന്‍ ശ്രമിക്കരുത്‌ സുകുമാരേട്ട, ബറ്‍ഖാ ദത്തും ഇതുപോലെ ഒക്കെ ആയിരുന്നു തുടക്കം , സീ പീ എമിനെ എതിറ്‍ക്കാന്‍ ചങ്കൂറ്റം, ആളു വെളിപ്പെടുത്തി തന്നെ ബ്ളോഗെഴുതല്‍ ഒക്കെ കൊള്ളാം പക്ഷെ ഈ ജമാ അത്തും ശ്രീരാമസേനയും ഒക്കെ തരം വരുമ്പോള്‍ അവണ്റ്റെ ദംഷ്ട്റ പുറത്തെടുക്കും, സീ പീ എം കോണ്‍ഗ്രസ്വല്‍ക്കരിക്കപ്പെടുന്നത്‌ നല്ലതല്ലേ അവറ്റെ ആ പഴയ എതിറ്‍ക്കുന്നവരെ കൊലചെയ്യുന്ന സ്വഭാവം മാറി വരുന്നില്ലേ?

Anonymous said...

jamath islamic vargeeya mugaman....adikam pokki paranjal keralm pakistan ayi pookum........

ആചാര്യന്‍ said...

സി പി എം എന്ന ജനങ്ങളോട് ഇത്രത്തോളം അടുത്തു നിന്ന പാര്‍ട്ടി വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...അത്രത്തോളം ജനങ്ങളോട് കൂട്ട് കൂടാന്‍ ഈ ജനപക്ഷത്തിന് കഴിയില്ല കാരണം.സി പി എം എന്നത് ഒരു മതേതര പാര്‍ട്ടിയാണ് ..അതില്‍ ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ മത വിശ്വാസികളും ഒന്നിച്ചു അണി ചേര്‍ന്നിട്ടുണ്ട്...ജമാഹത് ഒരു ഇസ്ലാമിക തത്വത്തില്‍ നില നിന്ന ഒരു പ്രസ്ഥാനം അതിന്‍റെ കൂടെ (അവരുടെ ആദ്യ നിലപാടുകള്‍ ഒരു ഇസ്ലാമിക ഭരണകൂടത്തെ മാത്രമേ അംഗീകരിക്കൂ എന്നാണു,)മതേതര കാഴ്ചപ്പാടുള്ളവര്‍ കൂട്ട് കൂടുക അസംഭാവ്യം ആയെ തോന്നുന്നൂ..പിന്നെ ഒരു ദേശീയ പാര്‍ട്ടി ആയി നില നില്‍ക്കനമെങ്ങില്‍ പണം എന്ന് പറയുന്ന "വിഭവങ്ങള്‍ "ആവശ്യമാണ്‌ .അത് കിട്ടാന്‍ ഇവിടത്തെ കുത്തക മുതലാളിമാരെ ആശ്രയിക്കേണ്ടി വരും ,അവര്‍ക്ക് വേണ്ടി എത്ര ജന നന്മ പറഞ്ഞാലും ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിയും വരും ഇന്നത്തെ സി പി എമ്മിനെ പോലെ ..ജനപക്ഷത്തു മാത്രം നില്‍ക്കുന്നെങ്കില്‍ നല്ലത് തന്നെ അതിനു കഴിയുമെങ്കില്‍ ..എന്‍റെ ഭാഗം വിശദമാക്കി എന്നെ ഉള്ളൂ ..

സന്മനസ്സ് said...

ജനകീയ വികസന മുന്നണിക്ക്‌ നേതൃത്വം കൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ ആറു പതിറ്റാണ്ടായി
ജനങ്ങള്‍ക്കിടയില്‍ നില നിന്നത് അധികാരത്തിന്റെ തിണ്ണ ബലത്തില്‍ അല്ല അത് രൂപീകരണ കാലം
മുതല്‍ നാളിതു വരെയും ജനങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു ദൈവം സഹായിച്ചു ഇനിയും അങ്ങനെ തന്നെയായിരിക്കും
അധികാരം ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല.
ആശങ്കകളും തെറ്റിദ്ധാരണകളും ഉള്ളവര്‍ സന്മനസ്സുണ്ടെങ്കില്‍ അടുത്തറിയണമെന്നു വിനീതമായി അപേക്ഷിക്കുന്നു..
"മനുഷ്യന്‍ അവന്‍ അറിയാത്തതിന്റെ ശത്രുവാണ്"

ChethuVasu said...

തീര്‍ച്ചയായും , ഭരിക്കാന്‍ അല്ലാതെ , ഭരണം 'പിടിച്ചെടുക്കാന്‍' അല്ലാതെ ,സേവനം ചെയ്യാനോ , പൌരന്മാരുടെ ജീവിതം കൂടുതം ആയാസരഹിതവും പുരോഗമാനപരമാക്കാണോ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ടിയും ശ്രമിക്കുന്നത് കാണുന്നില്ല ..അവര്‍ ജന സേവകരാനെന്നു അവര്‍ മറന്നു പോയത് പോലെ തോന്നുന്നു . ജനങ്ങളും അത് മറന്നു പോയിരിക്കുന്നു എന്നതാണ് സത്യം .
ഭരണം കിട്ടിയാലേ ജന സേവനം നടത്താന്‍ പാടുള്ളൂ എന്ന് എന്തിനാ ഇത്ര നിര്‍ബന്ധം പാര്‍ട്ടികള്‍ക്ക് . ഭരണം ഇല്ലാതെ തന്നെ ജന സേവനം നടത്താമല്ലോ .. യദ്ധര്‍ത്ഥത്തില്‍ ഭരണം ഇല്ലാത്തപ്പോള്‍ ആണ് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റുക..കാര്യങ്ങള്‍ സ്വന്തമായി ചെയ്യാമല്ലോ , ബ്യുരോക്രസിയുറെ ഇടനില ഇല്ലാതെ തന്നെ .

അത്തരം ജനസേവനം ജമാഅത്തെ ഇസ്ലാമിക്ക് നടത്താന്‍ കഴിയുമെങ്ങില്‍ വളരെ നല്ലത് . അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന ഒരു പാറമായിരിക്കയും ചെയ്യും .

CKLatheef said...

From Post

>>> വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവും. തോല്‍‌വിയുടെ ക്ഷീണത്തില്‍ , കൊടുത്ത വാക്ക് മറന്നു പോകരുത്. ജനങ്ങളുടെ കൂടെ ഇന്ന് ആരുമില്ല. <<<

ഇത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തെരെഞ്ഞെടുപ്പിനോടനുബനുബന്ധിച്ച് നടത്തുന്ന ഒരു പതിവു വാഗ്ദാനമാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് തോല്‍വികൊണ്ടോ മറ്റോ വാക്ക് മറന്നുപോകുന്ന പ്രശ്‌നവുമില്ല. ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന എന്ന മുദ്രാവാക്യമുയര്‍ത്തി അതിന്റെ പിറവിതൊട്ടിന്നോളം അത് ജനങ്ങളുടെ പക്ഷത്ത് നിലനിന്നിട്ടുണ്ട്. ഇനിയും അവിടെതന്നെ നിലനില്‍ക്കാനെ അതിന് കഴിയൂ. അവരുടെ മതദര്‍ശനം അതിന് തടസ്സമല്ലെന്ന് മാത്രമല്ല. ആ ദര്‍ശനമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രദേശത്തെയും ചുരുങ്ങിയ പ്രവര്‍ത്തകര്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിന്റെ ചരിത്രം അതിന്റെ ജനസേവനത്തിന്റെ ചരിത്രം കൂടിയാണ്. പക്ഷെ ഈ തെരെഞ്ഞെടുപ്പ് ജനസേവനത്തിന്റെ ശൈലി ഒന്ന് മാറ്റണം എന്ന് പ്രവര്‍ത്തകര്‍ പൊതുവെ പങ്കുവെക്കുന്നു.

CKLatheef said...

ഇതുവരെ ജമാഅത്ത് പ്രവര്‍ത്തകര്‍ ചെയ്തത് (ജനസേവന മുന്നണി എന്ന് ഇനി പറയുന്നതിന് അര്‍ഥമില്ല) സ്വന്തം പോക്കറ്റില്‍നിന്നും സമാനചിന്താഗതി പുലര്‍ത്തുന്ന സേവനത്തിന്റെ കാര്യത്തില്‍ വര്‍ ഏല്‍പിക്കുന്ന സംഖ്യ അര്‍ഹരായവരെ കണ്ടെത്തി വിവിധതരത്തില്‍ അവര്‍ക്ക് സേവനം ചെയ്യുകയായിരുന്നു. ജമാഅത്ത് പ്രവര്‍ത്തകരെ തങ്ങളുടെ സംഖ്യ ഏല്‍പിച്ചാല്‍ അവര്‍ അര്‍ഹതപ്പെട്ടവരിലേക്ക് അതെത്തിക്കും എന്ന കാര്യത്തില്‍ ഇവിടെ ആരെങ്കിലും സംശയം പ്രകടിപ്പിച്ചതായി അറിയില്ല. ചില ലഘുലേഖകളിലൂടെയും പത്രത്തിലും സകാത്ത് ഫണ്ടിലൂടെ പാര്‍ട്ടിവളര്‍ത്തുന്നു എന്നൊക്കെ പലരും പറയുമെങ്കിലും പൊതുജനം അത് വിശ്വസിച്ചിരുന്നില്ല. അതില്‍ ഇപ്പോഴും പിരിവ് ചോദിച്ചാല്‍ ആളുകള്‍ ഒരു മടിയുമില്ലാതെ ജമാഅത്ത് പ്രവര്‍ത്തകരെ ഏല്‍പിക്കും. പക്ഷെ അതോടൊപ്പം മറ്റൊരു വിശ്വാസം കൂടി അവരില്‍ വേരുറച്ചു പോയിട്ടുണ്ട്. (തുടരും)

CKLatheef said...

ജനകീയമുന്നണിക്കെതിരെ ഈ വിശ്വാസം മറ്റുപാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. ജമാഅത്തുകാരുടെ സേവനം നിങ്ങള്‍ക്ക് അവര്‍ തോറ്റാലും ജയിച്ചാലും ലഭിക്കും എന്നാല്‍ പഞ്ചായത്തില്‍നിന്നും മുനിസിപ്പാലിറ്റിയില്‍നിന്നും വല്ലതും ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ വോട്ടുചെയ്യണം. ഇതുകൊണ്ടാണ് ജനകീയവികസമുന്നണി സ്ഥാനാര്‍ഥികള്‍ തോറ്റത് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പലഘടകങ്ങള്‍ക്കൊപ്പം ഈ വിശ്വാസവും അവര്‍ക്ക് പാരയായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

CKLatheef said...

ജനപ്രതിനിധികളില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ എന്തൊക്കെ എന്തൊക്കെ അവര്‍ക്ക് തടയപ്പെടുന്നു എന്ന കാര്യത്തില്‍ സാധാരണ ജനങ്ങള്‍ അജ്ഞരാണ്. അല്ലെങ്കില്‍ ഏതെങ്കിലും പഞ്ചായത്തില്‍ വാര്‍ഷിക വകയിരുത്തലിന്റെ 20% മാത്രം ചെലവഴിച്ച് 80% പാഴാക്കികളയേണ്ട ഗതികേടുണ്ടാവുമോ. അതിനാല്‍ ഇനി മുതല്‍ പിരിവെടുത്ത് സേവനം ചെയ്യുന്ന പരിപാടി അല്‍പം കുറച്ച് കൂടുതല്‍ ശ്രമം ജനങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തദ്ദേശസ്വയം ഭരണകൂടങ്ങളില്‍നിന്ന് വാങ്ങിക്കൊടുക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ അതിന് തെരഞ്ഞെടുക്കപ്പെടണം എന്നില്ല. അതിന് ആവശ്യമായ പരിശീലനം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും ലഭിക്കണം. ഗവണ്‍മെന്റ് ഫണ്ടുകള്‍ അര്‍ഹര്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ജനജാഗ്രതാ സമിതികള്‍ രൂപം കൊള്ളണം. അതിന് ജമാഅത്ത് നേതൃത്വം നല്‍കണം എന്ന് ഒരു നിബന്ധനയുമില്ല. നാട്ടില്‍ എന്ത് നന്മവളരുന്ന കാര്യത്തിനും മുന്‍കൈ എടുക്കുക എന്നതാണ് അവരുടെ മുഖ്യദൗത്യമാകേണ്ടത്.

'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (ഖുര്‍ആന്‍ - 3:104)

CKLatheef said...

Chethukaran Vasu said...

>>> അത്തരം ജനസേവനം ജമാഅത്തെ ഇസ്ലാമിക്ക് നടത്താന്‍ കഴിയുമെങ്ങില്‍ വളരെ നല്ലത് . അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന ഒരു പാറമായിരിക്കയും ചെയ്യും . <<<

വാസൂ എന്താ ഇത്, താങ്കള്‍ക്ക് ഇതിനിടക്കെപ്പോഴോ ജമാഅത്തുകാരുടെ ബിരിയാണി കിട്ടിയെന്ന് തോന്നുന്നല്ലോ. :)

ChethuVasu said...

പ്രിയ ലത്തീഫ് ,

ഒരു ബിരിയാണിയില്‍ വാസു ഒതുങ്ങും എന്ന് തോന്നുന്നില്ല :-) . ജമാത് എന്നല്ല , ആരായാലും , അവര്‍ ചെയ്യുന്ന ഒരു കാര്യം ഗുണഫലം ഉലവാക്കുന്നതാനെങ്ങില്‍ അത് നല്ലത് എന്ന് തന്നെ പറയേണ്ടി വരും . അതായത് അതെ കാര്യം ചെയ്യാന്‍ മറ്റുള്ളവര്‍ മുന്നിട്ടിരങ്ങാത്ത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും - ഏതാണ്ട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്ന പോലെ .. അത് കൊണ്ടു അവര്‍ ചെയ്യുന്ന എല്ലക്കര്യത്തോടും യോജിപ്പനെന്നോ .. അടിസ്ഥാനപരമായി അത് സമൂഹത്തിനു ദൂര വ്യാപകമായ രീതിയില്‍ ഗുണം ചെയ്യുന്നു എന്നാ അര്‍ത്ഥവും അതിനില്ല .

എനിക്ക് ജമാഅത്തെ ഇസ്ലാമിയെപ്പറ്റി നേരിട്ടുള്ള അറിവ് കമ്മിയാണ് .. ഒരു പാടു കാലമായി നാട്ടില്‍ ഇല്ല . നാട്ടില്‍ ഉള്ളപ്പോള്‍ ഒരുപാടു മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്ങിലും അവര്‍ക്കൊന്നും ഇത്തരം ആശയ ദര്‍ശന വൈജാത്യങ്ങളെ പ്പറ്റി വലിയ പിടിയും ഉണ്ടായിരുന്നില്ല ... ഓടി ക്കളിക്കാനും , ക്രിക്കറ്റ് കളിക്കാനും ഒക്കെ ആയിരുന്നു അവര്‍ക്ക് താത്പര്യം .പിന്നെ വെള്ളിയാഴ്ച പള്ളിയില്‍ പോകുന്ന സമയത്ത് മാത്രമേ അവര്‍ മുസ്ലിമും ഞാന്‍ അങ്ങനെ അല്ലെന്നും (ഞാന്‍ ഏത് മതമാണെന്ന് ചോദിച്ചാല്‍ -എന്റെ മതം എന്ന് ഞാന്‍ പറയും ) ഞാനും അവനും മനസിലാക്കിയിന്നുള്ളൂ ..

പക്ഷെ ഇന്ന് അങ്ങനെ അല്ലെന്നു തോന്നുന്നു ..നാട്ടില്‍ ആരൊക്കെ ആരാണെന്ന് അവര്‍ക്ക് തന്നെ നല്ല പിടിയുന്റെന്നു തോന്നുന്നു ..പ്രത്യേകിച്ചും വിദ്യഭ്യസമുല്ലവരില്‍ , വിദ്യാഭ്യാസം കൂടി ക്കൂടി , പലരും പലതായി ... അങ്ങനെ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി എന്നാ പേരില്‍ ചിലര്‍ ഉണ്ടെന്നു മാത്രമേ വാസുവിനരിയൂ.. ഇപ്പോഴും വാസുവിന് ചില മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടെങ്ങിലും അവര്‍ ഏത് വിഭാഗക്കരാനെന്നോന്നും ഞാന്‍ ചോദിക്കാറില്ല ... അങ്ങനെ ആളുകളെ വേര്‍തിരിച്ചറിയുന്നതില്‍ വലിയ താത്പര്യം ഇല്ല തന്നെ .

എന്നിരുന്നാലും , പത്രത്തിലും ബ്ലോഗിലുമോക്കെയായി ഒരു പാടു വയിക്കാരുന്ടു ..ജമാതിനെ പ്പറ്റിയുള്ള അറിവ് അത്ര മാത്രമേ ഉള്ളൂ.. അടിസ്ഥാനപരമായി മുസ്ലിം ദര്‍ശങ്ങളില്‍ അധിസ്ടിതമായ ഒരു സാമൂഹ്യ സംഘടന ആണെന്ന് മനസ്സിലായി . ഇതര മുസ്ലിങ്ങളില്‍ നിന്നും അവരെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് സത്യമായും എനിക്കറിയില്ല . അവര്‍ക്ക് തന്നെ അറിയുമോ എന്നും അറിയില്ല .എല്ലാ ജമ്മാത് കാരും ഒരു പോലെ ആണോ ജമാതിനെ അറിയുന്നതെന്നും വാസുവിനറിയില്ല . ജമാതില്‍ അംഗമായ എല്ലാവരും ഒരേ പോലെ ഉള്ള ഉദ്ദേശ്യ ലക്ഷ്യങ്ങലോറെയാണോ പ്രവര്‍ത്തിക്കുന്നത് അതോ ഓരോരുത്തരുടെയും സങ്കല്പങ്ങളില്‍ വ്യത്യാസമുണ്ടോ എന്നും അറിയില്ല ..

ജമ്മതിനെ എല്ലാവരും ഒരു പോലെ നല്ലവരാണ് എന്ന് വാസു കരുതുന്നില്ല . എന്നാല്‍ നല്ല മനസുള്ള ഒരുപാടു പേര്‍ ഉണ്ട് . അതി കൂടുതലായി തങ്ങള്‍ നല്ലതാണ് ചെയ്യുന്നത് എന്ന് കരുതുന്ന ഒരുപാടു പേര്‍ ഉണ്ട് എന്ന് തോന്നിയിട്ടുമുണ്ട് .ജമാതിന്റെ ഏറ്റവും വലിയ പരിമാതിയായി വാസുവിന് തോന്നിയിട്ടുള്ളത് അവരിലെ നല്ല ആളുകളില്‍ ഉള്ള നന്മ അവരുറെതാണെന്നു അവര്‍ തന്നെ തിരിച്ചരിയുന്നില്ല എന്നതാണ് .. അതാണ്‌ അവരുടെ ഏറ്റവും വലിയ പരിമിതി ആയി വാസു കാണുന്നത് . അത് കൊണ്ടു പലപ്പോഴും അവരുടെ ചെയ്യുന്ന നന്മകളില്‍ യാന്ത്രികത കലരുന്നോ എന്നും വാസു സംശയിക്കുന്നു .

അത് കൊണ്ടു , ജമാത്ത് ചെയ്യാന്‍ ശ്രമിക്കുന്നതായി പറയുന്ന സേവന താത്പരത , ഇന്നത്തെ സമൂഹത്തിനു ഹ്രസ്വ കാലതെക്കെങ്ങിലും ഗുണപ്രദായിതീരാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അത് നല്ലത് തന്നെ .പക്ഷെ , അത് ശരിയായി വിലയിരുത്തപ്പെടുന്നത് , സമൂഹത്തിലെ ഇതര മേഖലകളില്‍ , മനുഷ്യന്റെ ഭാവിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളില്‍ ജാമാതിന്റെ ആശയ സ്വാധീനം എങ്ങനെയുള്ള ഫലം ഉണ്ടാക്കും എന്നതാണ് . ഭാവിയിലെ പുരോഗമന സമൂഹം സൃഷ്ടിക്കനവശ്യമായ വിവിധത (വൈവിധ്യം ) ഇന്നത്തെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാക്കുന്നതില്‍ ജ .ഇ യുടെ പങ്കുണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല . ഇതേക്കുറിച്ച് ജ . ഇ അംഗങ്ങള്‍ പോലും ബോധവാന്മാരല്ല എന്നും എനിക്ക് സംശയമുണ്ട് .

ഇന്ത്യന്‍ said...

ജനകീയ മുന്നണിയും ജമാഅത്തെ ഇസ്ലാമിയും പലരാലും അഭിനന്ദിക്കപ്പെടുകയും, പ്രോല്സാഹിക്കപ്പെടുകയും, പിന്തുണക്കപ്പെടുകയും ചെയ്യുന്നത് സമൂഹത്തിനു നന്മ ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു എന്ന ബോധ്യത്താല്‍ മാത്രമാണ്. ജമാഅത്തെ ഇസ്ലാമിയെ വെറും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ കക്ഷിയായി അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നവരല്ല പലരും. സേവന മേഖലയിലെ ഒരു ചുവടുവെപ്പ്‌ മാത്രമാണ് തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലെ ഇടപെടല്‍ എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. ഒരു ആദര്‍ശപ്രസ്ഥാനത്തിന് ഭൌതികമായ നേട്ടങ്ങള്‍ എന്ന കേവലമായ ലക്‌ഷ്യം ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ, ജനകീയ മുന്നണി/ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രതികരണം എന്തായാലും സേവന രംഗത്ത്‌ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്ന് വിശ്വസിക്കുന്ന്നു. അത്തരം ഒരു ജമാഅത്തെ ഇസ്ലാമിയാണ് പ്രതീക്ഷ. അതു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയെ മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.

ജമാഅത്തെ ഇസ്ലാമി അതിന്‍റെ സേവനപ്രവര്‍ത്തനത്തില്‍ ഇതര ആദര്‍ശ വിശ്വാസികളെ കൂടുതല്‍ സഹകരിപ്പിച്ച് സുദൃഡമായ സാമൂഹിക ബന്ധം വളര്‍ത്തണം. പരസ്പരം മാറ്റി നിര്‍ത്തുന്ന മതിലുകള്‍ പൊളിച്ചു കളഞ്ഞു ജനങ്ങളെ ഒന്നിപ്പിക്കാന്‍ അത് വഴി സാധിച്ചേക്കും. ലത്തീഫ് അഭിപ്രായപ്പെട്ടത്‌ പോലെ കൂടുതല്‍ ഫലപ്രദമായ സേവനങ്ങള്‍ (ജനങ്ങള്‍ക്ക്‌ ഉപകാരപ്രദം എന്ന് ഉദേശം) നടത്താന്‍ പ്രാദേശിക രംഗത്ത്‌ ജനജാഗ്രതാ സമിതികള്‍ നിലവില്‍ വരേണ്ടതുണ്ട്. അതിന്‍റെ നേതൃത്വം ജമാഅത്തെ ഇസ്ലാമി തന്നെ വഹിക്കണം എന്നുമില്ല.

വാസുവിന്‍റെ അഭിപ്രായങ്ങള്‍ ചിന്തോദ്ദീപകമായിരുന്നു. യാന്ത്രികമായ നന്മ ചെയ്യല്‍ എന്ന പ്രസ്താവന വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഞാന്‍ അറിഞ്ഞിടത്തോളം ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സംസ്‌കരണം നല്കാന്‍ ശ്രമിക്കുന്ന സംഘടനയാണ്. എല്ലാ മനുഷ്യരും ഒരു പോലെയല്ലാത്തത് പോലെ, ജമാഅത്തെ ഇസ്ലാമിക്കാരും ഒരുപോലെയാവാന്‍ സാധ്യത ഇല്ല. നന്മ ചെയ്യല്‍ യാന്ത്രികമാവുന്നു എന്ന വിലയിരുത്തല്‍ ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കരണ ക്ലാസുകളിലെ ഓര്‍മ്മപ്പെടുത്തല്‍ പോലെ തോന്നുന്നു. ആത്മവിചാരണ ജീവിതത്തില്‍ അജണ്ടയാവണം എന്ന് നിഷ്കര്‍ഷിക്കുന്ന ഒരു പ്രസ്ഥാനത്തിന് സ്വീകാര്യമായ ഓര്‍മ്മപ്പെടുത്തലും ശ്രദ്ധ ക്ഷണിക്കലുമാണ് വാസുവിന്‍റെ നിരീക്ഷണം എന്ന് പറയാതെ വയ്യ.

പ്രസ്ഥാനത്തെ ഇത്രയും ഗൌരവപരമായി നിരീക്ഷിക്കാനും വിലയിരുത്താനും ഇവിടെ ആളുകളുണ്ട് എന്നത് അംഗീകാരമായും അതില്‍ കൂടുതല്‍ ഉത്തരാവിദിത്വബോധം ഓര്‍മിക്കാനും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് കഴിയണം. സ്ഥാപനവല്ക്കരിക്കപ്പെടാതെ എത്രത്തോളം മുന്നോട്ട് പോകുവാന്‍ കഴിയുന്നു എന്നതിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും ജനകീയ മുന്നണിയുടെയും പ്രസക്തി.

Mohamed Salahudheen said...

ഒപ്പം

മുത്ത്‌/muthu said...

വാസു പറഞ്ഞു...
//എനിക്ക് ജമാഅത്തെ ഇസ്ലാമിയെപ്പറ്റി നേരിട്ടുള്ള അറിവ് കമ്മിയാണ് .. ഒരു പാടു കാലമായി നാട്ടില്‍ ഇല്ല .//

ഈയുള്ളോനും ഒരു കാലത്ത് അവരെ പറ്റി വലുതായൊന്നും അറിവുണ്ടായിരുന്നില്ല.ഉള്ള അറിവ് ഇതായിരുന്നു,കൊടും ഭീകരന്മാര്‍ ,തീവ്രവാദികളുടെ തലതൊട്ടപ്പന്മാര്‍,ആളെപ്പിടിയന്‍മാര്‍,വര്‍ഗീയക്കോമരങ്ങള്‍ എന്ന് തുടങ്ങി ഇഷ്ടമില്ലാത്തവരെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ ഉപയോഗിക്കുന്ന ഒരു വിധം വാക്കുകളെല്ലാം ചേരുന്ന ഒരു വിഭാഗം.! ഇതാരാ പഠിപ്പിച്ചത് എന്ന് ചോദിച്ചാല്‍ പ്രധാനമായും മുസ്ലിം മതസംഘടനകളുടെ പ്രസിദ്ധീകരനങ്ങളും അവരുടെ പ്രഭാഷണങ്ങളും.

പക്ഷെ ഇവരെ അടുത്തറിഞ്ഞപ്പോഴാണ് സത്യാവസ്ഥ മനസ്സിലാവുന്നത്.ഈ പറഞ്ഞതിന്റെ എല്ലാം വിപരീതപദങ്ങള്‍ മാത്രമേ ഇവര്‍ക്ക് ചേരൂ.ഇവരുടെ പ്രസിദ്ധീകരണങ്ങള്‍ മറിച്ചുനോക്കിയപ്പോഴാണ് ഒരു മതവിശ്വാസി എങ്ങനെയാണ് അവര്ഗീയമായി ജീവിക്കേണ്ടത് എന്ന് ഞാന്‍ പഠിച്ചത്.സത്യം.

അമുസ്ലിംകളെ തങ്ങളുടെ മസ്‌ജിദില്‍ കയറ്റി ആദരിക്കുന്ന ഒരു വിഭാഗം ഇവര്‍ അല്ലാതെ
വേറെ ആരും ഉണ്ടെന്നു തോന്നുന്നില്ല.

റിലീഫ്‌ പ്രവര്‍ത്തനം നടത്തുമ്പോള്‍ ജാതിമതപ്രത്യശാസ്ത്ര വിവേചനം കൂടാതെ എല്ലാ മനുഷ്യരെയും ഒരു പോലെ പരിഗണിക്കണം എന്ന് നമ്മുടെ നാട്ടിലെ സംഘടനകള്‍ പഠിച്ചത് ഇവരെ കണ്ടിട്ടാണ്.

അവരുടെ നേതൃത്വത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു പറയാന്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് എന്തോ വിമ്മിട്ടമാണ്.ഇപ്പോള്‍ കത്തിനില്‍ക്കുന്ന എന്ടോസല്‍ഫാന്‍ വിഷയം തന്നെ നോക്കൂ.സോളിടാരിട്ടിയുടെ തുടക്കം മുതലുള്ള ഇടപെടലുകളും ലക്ഷക്കണക്കിന് രൂപയുടെ
നിസ്വാര്‍ത്ഥസേവനപ്രവര്തനങ്ങളും അവര്‍ കണ്ടില്ല. അന്ന് 'എന്തോ' ഒരു സള്‍ഫാന്‍.
ഇപ്പോഴോ എത്ര ഗംഭീരമായാണ് എന്റോസള്‍ഫാന്‍ വാചകമടി.

ഇനി അഥവാ ആരെങ്കിലും ഒരു നല്ല വാക്കു പറഞ്ഞു എന്നിരിക്കട്ടെ.അവരുടെ വക അടിക്കുറിപ്പുണ്ടാവും."മുഖംമൂടി".

ഇനി ഇവരെ കുറിച്ച് ആരെങ്കിലും ഒരു വിമര്‍ശനം ഉന്നയിച്ചാലോ.ചാനലുകളില്‍ പ്രൈം ടൈം പരിപാടിയിലെ നിറസാന്നിധ്യമാവാന്‍ അയാള്‍ക്ക്‌ അതുമതി.

കുറഞ്ഞ കാലത്തെ പരിചയത്തില്‍ ജ.ഇ.യെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ വാസൂന്റെ കമന്റു കണ്ടപ്പോള്‍ കുറിച്ചതാണ്.

K.P.Sukumaran said...

വാസുവിന്റെ കമന്റ് എല്ലാവര്‍ക്കും ചിന്തോദ്ദീപകമാണ്. വാസുവിന്റെ കമന്റുകള്‍ പൊതുവെ എവിടെയും അങ്ങനെയാണ്. സമയക്കുറവ് കൊണ്ടാകാം വാസു സ്വന്തമായി ബ്ലോഗില്‍ കൂടുതലായി എഴുതാത്തത്.

ഇന്ത്യന്റെ നിരീക്ഷണം “ഞാന്‍ അറിഞ്ഞിടത്തോളം ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സംസ്‌കരണം നല്കാന്‍ ശ്രമിക്കുന്ന സംഘടനയാണ്.“ എന്നത് എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതാണ് ആ സംഘടനയില്‍ ഞാന്‍ കാണുന്ന മാഹാത്മ്യവും. ഈ വസ്തുത എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും മനസ്സിലാക്കിയിട്ടില്ല. ജമാ‍‌അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി നേരില്‍ ഇടപഴകുമ്പോള്‍ ആര്‍ക്കും ഇത് ബോധ്യമാകും. തത്വങ്ങളും ആദര്‍ശങ്ങളും മഹത്തായത്കൊണ്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ ഏത് സംഘടനയും ഫലത്തില്‍ മനുഷ്യവിരുദ്ധമാവും.

മുന്‍പ് ആറെസ്സെസ്സില്‍ ഈ സംസ്കരണം നടക്കുന്നതായി എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ആറെസ്സെസ്സിന്റെ സംസ്കരണത്തില്‍ ഹിന്ദു ഒഴികെയുള്ള മതവിഭാഗങ്ങളുമായി അടുക്കലല്ല അകല്‍ച്ചയും സ്പര്‍ദ്ധയും ആണ് പാഠഭാഗമായിരുന്നത് എന്ന് തോന്നുന്നു. സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ. അത്കൊണ്ടാണ് ആറെസ്സെസ്സ് മറ്റുള്ളവര്‍ക്ക് അനഭിമതമായിപ്പോകുന്നത്. ഇവിടെയാണ് ജമാ‌അത്തെ ഇസ്ലാമി എന്നെപ്പോലെയുള്ളവര്‍ക്ക് സ്വീകാര്യമാവുന്നത്. കേരളത്തില്‍ ആറെസ്സെസ്സും ആക്രമണ സംഘടനയാണെന്ന് കരുതുന്നവരുണ്ട്. എന്നാ‍ല്‍ എനിക്ക് അങ്ങനെ കരുതാന്‍ വയ്യ. അവര്‍ സദാ പ്രതിരോധത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആക്രമങ്ങളെ ചുരുക്കം പേര്‍ അപലപിക്കുമ്പോള്‍ ഒരു ബാലന്‍സിന് വേണ്ടി ആറെസ്സെസ്സിനെയും തുല്യ ആക്രമണകാരികള്‍ ആയി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ അര്‍ത്ഥം ഞാന്‍ ആറെസ്സെസ്സിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നല്ല. അതിന്റെ മതപരമായ വിഭാഗീയത ശത്രുത സൃഷ്ടിക്കുന്നു എന്ന് പറയുമ്പോഴും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആ സംഘടനയ്ക്കും തുല്യമാണ്.

അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്ന മുദ്രാവാക്യം ഏത് സംഘടന ഉയര്‍ത്തിയാലും അത് അപരിഷ്കൃതവും കാട്ടാളത്തപരവുമാണ്. പ്രത്യക്ഷത്തില്‍ ഈ മുദ്രാവാക്യം നിരുപദ്രവമല്ലെ എന്ന് തോന്നും. അടി കിട്ടുന്നത്കൊണ്ടല്ലെ തിരിച്ചടിക്കുന്നത് എന്നും തോന്നാം. എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ അടി കൊണ്ടവന്‍ നീതിന്യായ സംവിധാനത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കലല്ല. ഇനി അഥവാ ഒരു വ്യക്തി സ്വന്തം നിലയില്‍ ഈ നിലപാട് സ്വീകരിച്ചാല്‍ അത് സമൂഹത്തെ അത്ര ബാധിക്കുന്നില്ല. എന്നാല്‍ ഒരു സംഘടന ഈ തിരിച്ചടി സിദ്ധാന്തം പ്രാവര്‍ത്തികമാക്കുകയും ആ രീതിയില്‍ പ്രവര്‍ത്തകരെ അസംസ്കരിക്കുകയും ചെയ്യുമ്പൊള്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാണ്. അത്കൊണ്ടാണ് ബസ്സില്‍ പട്ടാപ്പകല്‍ കയറി ആളുകളെ തലങ്ങും വിലങ്ങും തറിച്ചുമുറിച്ചു കൊല്ലാന്‍ കഴിയുന്നത്.

ഇവിടെയാണ് പ്രവര്‍ത്തകരെ സംസ്കരിക്കുക എന്നതിന്റെ മഹത്വം മനസ്സിലാവുക. രക്തസാക്ഷികളെ മഹത്വവല്‍ക്കരിക്കുന്ന സംഘടനയ്ക്ക് ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ക്ക് അടി കിട്ടിയാലും തിരിച്ചടിക്കാതെ നിയമാനുസൃതം അടിച്ചവന് ശിക്ഷ കൊടുപ്പിക്കാന്‍ കഴിയേണ്ടതല്ലേ? അങ്ങനെ പ്രവര്‍ത്തകരും സംഘടനയും സംസ്കരിക്കപ്പെട്ടിരുന്നുവെങ്കില്‍ നാട് ഇന്ന് കാട്ടാളന്മാരുടേത് കൂടിയാകുമായിരുന്നില്ല.

നമ്മുടെയൊക്കെ പ്രതികരണങ്ങളില്‍ ഇരട്ടത്താപ്പും കാപട്യവുമുണ്ട്. എന്‍ഡോസല്‍ഫാന്‍ ആളുകളെ കൊല്ലുന്നത്കൊണ്ട് അത് നിരോധിക്കണം എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ എന്‍ഡോസല്‍ഫാന്‍ കൊന്നതിനേക്കാളും ആളുകള്‍ സംഘടനയ്ക്ക് വേണ്ടി അതിന്റെ പ്രവര്‍ത്തകന്മാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ കൊന്നവരും കൊല്ലാന്‍ തയ്യാറും മന:സന്നദ്ധതയും ഉള്ള നിരവധി പ്രവര്‍ത്തകര്‍ നാട്ടില്‍ ഉണ്ട് താനും. ഈ അപരിഷ്കൃതത്വത്തെ ആരും കണ്ടതാ‍യി ഭാവിക്കുന്നില്ല.

ഇവിടെയാണ് പ്രവര്‍ത്തകന്മാരെ സംസ്കരിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാവുക. എന്ത്കൊണ്ട് ജമാ‌അത്തിന്റെ ഒരു പ്രവര്‍ത്തകനും ഇത് വരെയിലും ക്രിമിനല്‍ കേസില്‍ പ്രതിയായില്ല എന്നതിന്റെ കാ‍രണം ഈ സംസ്കരിക്കപ്പെടലാണ്. എന്നെപ്പോലെയുള്ള ആളുകള്‍ ജമാ‌അത്തിനെ പിന്‍‌തുണക്കുന്നതിന്റെ കാരണം അവരുടെ സംസ്കാരം സമൂഹത്തില്‍ പരക്കട്ടെ എന്ന സദുദ്ദേശം നിമിത്തമാണ്. സിദ്ധാന്തങ്ങളിലൂടെയല്ല പ്രവര്‍ത്തനങ്ങളിലൂടെയാണ് എതൊരു സംഘടനയും വിലയിരുത്തപ്പെടുക.

ഒരു യാത്രികന്‍ said...

ചിന്തനീയം....സസ്നേഹം

CKLatheef said...

പ്രിയ വാസൂ,

താങ്കളോടുള്ള ആത്മാര്‍ഥമായ സ്‌നേഹം അറിയിക്കട്ടേ. കണ്ടതും അനുഭവിച്ചതുമായ നന്മ എടുത്ത് പറഞ്ഞതിനാണ് ഇവിടെ ബിരായാണിയും കോഴിയും ചര്‍ചയാകുന്നത് എന്ന് താങ്കളെ അറിയിക്കാന്‍ മാത്രമാണ് ആ കമന്റ്.

ആദ്യത്തില്‍ പതിവുപോലെ തെറിപറഞ്ഞ് ക്ഷീണിച്ച ഒരു യുക്തിവാദിയുടെ വ്യാജ ഐഡിയാണ് താങ്കളുടേത് എന്ന് തോന്നിയിരുന്നു. താമസിയാതെ താങ്കളടുടെ കമന്റില്‍ ഒരു സത്യാന്വേഷിയെ കണ്ടു. ഇപ്പോള്‍ താങ്കളുടെ മനസ്സില്‍ ജമാഅത്തിനെക്കുറിച്ചുള്ള രൂപം ബ്ലോഗ് വായനയിലൂടെ മാത്രം ലഭിച്ചതാണ് എന്ന് താങ്കള്‍ സൂചിപ്പിച്ചു. സ്വാഭാവികമായും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ക്കിടയില്‍ ഏറെക്കുറെ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു രൂപം താങ്കള്‍ക്ക് ലഭിച്ചു എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

ഒരു വിഭാഗത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം സ്വാഗതം ചെയ്യാന്‍ കഴിയുക എന്നത് വലിയ ഒരു ഗുണമാണ്. അതാണ് താങ്കളിലും കെ.പി.എസിലും ഞാന്‍ കാണുന്ന പ്രത്യേകത. പൂര്‍ണമായി യോജിച്ചാല്‍ മാത്രമേ ഒരാളെ ഇഷ്ടപ്പെടാന്‍ കഴിയൂ എന്ന ഇവിടെ ചിലരുടെ വൈവിധ്യത്തെ അംഗീകരിക്കാന്‍ മടിക്കുന്ന സ്വഭാവം ജമാഅത്തുകാരില്‍ താങ്കള്‍ക്ക് കാണാന്‍ കഴിയില്ല. ഈ പോസ്റ്റിലും കഴിഞ്ഞ പോസ്റ്റിലും ജമാഅത്തുകാരുടെ അഭിപ്രായത്തില്‍നിന്ന് ഭിന്നമായ ഒരു പക്ഷെ ഒട്ടും യോജിക്കാന്‍ കഴിയാത്ത ഒട്ടേറെ അഭിപ്രായ പ്രകടനങ്ങള്‍ കെ.പി.എസ് നടത്തിയിട്ടുണ്ടെങ്കിലും. അതെടുത്ത് പറഞ്ഞ് മറുപടി പറഞ്ഞ് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ഇവിടെ ആരും സന്നദ്ധമായിട്ടില്ല.

വിയോജിപ്പ് രേഖപ്പെടുത്തില്ല എന്നതല്ല. സ്‌നേഹബന്ധം വിയോജിക്കുന്നതിനും വിയോജിപ്പ് സ്‌നേഹബന്ധത്തിനും തടസ്സമാണെന്ന് കരുതുന്ന ഒരു ജമാഅത്തുകാരനുമില്ല എന്നാണ് എനിക്ക് കാല്‍നൂറ്റാണ്ടു കാലത്തെ അനുഭവം.

CKLatheef said...

ജമാഅത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ശ്രദ്ധിച്ച ഒരു വശം പ്രവര്‍ത്തകരുടെ സംസ്‌കരണമാണ്. ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാകാന്‍ പോകുന്ന ഒരു സമൂഹത്തിന്റെ മാതൃക അതിന് സ്വയം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. അതില്‍ ഒരു പരിധിവരെ അത് വിജയിച്ചിട്ടുണ്ട്. തര്‍ബിയത്ത് (വളര്‍ത്തല്‍, പരിപാലിക്കല്‍)എന്നാണ് ജമാഅത്ത് അതിന് ഉപയോഗിക്കുന്ന സാങ്കേതിക പദം. മൂന്ന് തലത്തിലാണ് അവ നടത്തപ്പെട്ടത്.

1. ചിന്താപരവും വൈജ്ഞാനികമായ തര്‍ബിയത്ത്,

2. മാനസികവും ആത്മീയവുമായ തര്‍ബിയത്ത്,

3. ശാരീരികവും ആരോഗ്യപരവും തര്‍ബിയത്ത്.

ഇതില്‍ അവസാനം പറഞ്ഞ മേഖലയില്‍ ജമാഅത്ത് കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ചില ആരോഗ്യ ക്യാമ്പുകളും പുസ്തകങ്ങളും അപ്പപ്പോള്‍ നല്‍കപ്പെടുന്ന ചില നിര്‍ദ്ദേശങ്ങളുമാല്ലാതെ. അതിനാല്‍ ആദ്യത്തെ രണ്ട് തര്‍ബിയത്തിനെക്കുറിച്ച രണ്ട് വാക്ക് പറയേണ്ടതുണ്ട്.

ചിന്താപരവും വൈജ്ഞാനികവുമായ തര്‍ബിയത്ത് വിജയിച്ചതിന്റെ ഫലമാണ്. ബ്ലോഗിലെ ഈ ഇടപെടലുകള്‍ എന്ന് വേണമെങ്കില്‍ ഞാന്‍ പറയും. ഒരു ജമാഅത്തുപ്രവര്‍ത്തകന്‍ പറഞ്ഞതിന് ഒരിക്കലും മറ്റൊരു ജമാഅത്തുകാരന് ഖണ്ഡിക്കാന്‍ കഴിയാത്തവിധം നിലപാടുകളിലുള്ള യോജിപ്പ് ആര്‍ക്കും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതും മതത്തെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ദര്‍ശിക്കുന്ന ഒരു അവസ്ഥയില്‍. 'ഇന്ത്യന്‍ '/ 'നുറുങ്ങു'/ 'മുത്ത്'/ചിന്തകന് പറഞ്ഞതിനെയോ.... എനിക്ക് ഖണ്ഡിക്കേണ്ടി വരുന്നില്ല. അത് ഭീകരതയോ തീവ്രവാദമോ ആകട്ടേ, മതപരമോ രാഷ്ട്രീയമോ ആയ കാര്യത്തിലുള്ള നിലപാടാകട്ടേ.

രണ്ടാമത്തെ തര്‍ബിയത്തിന്റെ വിജയത്തിന് ഇതേ പോലെ ഒരു തെളിവ് എനിക്ക് നല്‍കാന്‍ കഴിയില്ല. (കാരണം അത് മാനസികവും ആത്മീയവുമാണ്.) ഞങ്ങളില്‍ ചിലര്‍ മുമ്പ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച മാനസികമായ ദൃഢതക്കും സന്തോഷത്തിനും തെളിവായി ഒരു കാര്യം ഉദ്ധരിച്ചിരുന്നു. ജമാഅത്ത് പ്രവര്‍ത്തകരില്‍ ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്നതായിരുന്നു അത്. എന്നാല്‍ മലപ്പുറത്ത് ഈയടുത്ത് ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതോടെ വീണ്ടും ഞാന്‍ ആ അവകാശവാദം ഉന്നയിക്കുന്നതിന്റെ പ്രസക്തി നഷ്ടപ്പെട്ടു. (അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഒരു അഖിലേന്ത്യാ പ്രസ്ഥാനത്തില്‍ അതും അവസാനകാലത്ത് ജമാഅത്തിന്റെ പിടുത്തത്തില്‍നിന്ന് അകലം പാലിച്ച ഒരാള്‍ ആത്മഹത്യ ചെയ്തത് പരിഗണിക്കാതെ വിടാമെങ്കിലും ജമാഅത്തുകാരെ സംബന്ധിച്ചിടത്തോളം അത് നിസ്സാരമായി തള്ളാനാവില്ല) ആത്മഹത്യയില്‍ കേരളം മുന്നില്‍ നില്‍ക്കുന്ന ഒരു സാമൂഹ്യാവസ്ഥയില്‍ ഇക്കാര്യം സൂചിപ്പിക്കാതിരിക്കാനാവില്ല. എന്തിന് ജീവിക്കണം ആര്‍ക്ക് വേണ്ടി ജീവിക്കണം എന്ന തിരിച്ചറിവാണ് മാനസികമായ ദൃഢതയുടെ കാരണം. ഞങ്ങള്‍ മനസ്സിലാക്കുന്നു, ഇത് കേരളീയ സമൂഹത്തിന് ആവശ്യമുണ്ട്. അതുകൊണ്ട് കേവലം ചില ഭൌതിക ജനസേവനങ്ങളില്‍ മാത്രം ഒതുങ്ങി ജമാഅത്ത് മതിയാക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ കാപട്യമായിരിക്കും. ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത് ഒരു ദൈവികമായവരദാനമാണെന്ന് ഞങ്ങള്‍ കരുതുന്നു അത് ഞങ്ങളുടെ സഹോദരങ്ങള്‍ക്കും ആഗ്രഹിക്കുന്നു. യാതൊരു തരം നിര്‍ബന്ധവുമില്ല. കാരണം ഇതിന്റെ ആവശ്യം ജമാഅത്തിനല്ല. ഒരാളുപോലും ഇക്കാര്യത്തില്‍ ജമാഅത്തിനെ പിന്തുണച്ചില്ലെങ്കിലും. അത് പിന്തുണക്കുന്ന രാഷ്ട്രീയത്തെ ആരും അനുകൂലിച്ചില്ലെങ്കിലും അതിന്റെ അജണ്ട നിര്‍ണിതമാണ്. കാപട്യത്തില്‍നിന്ന് മുക്തവും.

CKLatheef said...

ജമാഅത്ത് എന്ത് ചെയ്യണം എന്ന പോസ്റ്റായതുകൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്. പറഞ്ഞുവന്നത് ജനങ്ങളില്‍ ആര്‍ക്കും വേണ്ടങ്കിലും ജമാഅത്ത് പ്രവര്‍ത്തിക്കും എന്ന് പറയാനല്ല. ജമാഅത്തിന്റെ പടിപടിയായ വളര്‍ച്ചയും അതിനെ മനസ്സിലാക്കുന്നവരില്‍നിന്ന് ലഭിക്കുന്നവരുടെ പിന്തുണയും മനുഷ്യാര്‍ക്കാവശ്യമുള്ള പ്രവര്‍ത്തനമാണ് ജമാഅത്ത ചെയ്യുന്നത് എന്നതിന് തെളിവാണ്. നന്മയെ സ്‌നേഹിക്കുക മനുഷ്യപ്രകൃതമാണ്. അതുകൊണ്ട് ഏത് മനുഷ്യനും മുന്‍ധാരണ മാറ്റിവെച്ച് ചിന്തിച്ചാല്‍ ജമാഅതിനെ വെറുക്കാനാവില്ല എന്ന നല്ല ബോധ്യം അതിനുണ്ട്.

Anonymous said...

സുകുമാരന്‍ സാര്‍,
ബ്ലോഗും പോസ്റ്റുകളും ശ്രദ്ധയോടെ പിന്തുടരുന്നുണ്ട്. ഈ രംഗത്ത് ഇനിയും വേണ്ടത്ര സജീവമാകാന്‍ സാങ്കേതിക അജ്ഞതകള്‍ മൂലവും പ്രവര്‍ത്തനത്തിരക്കുകള്‍ കാരണവും സാധിക്കാത്തതു കൊണ്ടാണ് കമന്റിടാത്തത്.

നേരിനും നെറിക്കും വേണ്ടി ചിന്തിക്കുന്ന കെ പി എസ്സിനും ചെത്തുകാരന്‍ വാസുവിനും ജമാ‌അത്തെ ഇസ്‌ലാമിക്കും ഉജ്ജ്വലമായ അഭിവാദ്യങ്ങള്‍.

പടച്ചവന്‍ തുണക്കട്ടെ

manoj said...

Dear K.P.S.,

Communists changed social and economic structure of Kerala dramatically within just 50 years (more than the change that occured over last 5000 years).

But now at least in Kannur, they work like fascists, so cruel to kill 100's of innocent people without any reason, .......Why?

I think it is the POWER that cause deterioration of organization.

Gandhihi have realized this problem before all and that may be why he sugggested Congress should changed to social service organization instead of going for power..

I always think: If communists remained away from power, and remained as revolutionary organization away from power working for peoples and giving power to experts and commonly accepted progressive people this deterioration might have been avoided.

manoj said...

.....Once an organization for the oppressed get power, organization it self is gradually taken over by oppressors who want power for their wicked games......(it is depicted nicely in the film
"പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ")

ശ്രീജിത് കൊണ്ടോട്ടി. said...

"" എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും ഞാന്‍ വിശ്വസിക്കുന്നു. കാ‍രണം ഈ ഭൂമിയില്‍ ഏവര്‍ക്കും തുല്യാവകാശമേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ""

സുകുമാരന്‍ സാറിനെ പോലെ ഞാനും ജനാധിപത്യത്തിലും മതേതരത്വത്തിലും തീവ്രമായി വിശ്വസിക്കുന്നു.. ഈ ആശയങ്ങളില്‍ വിശ്വസിക്കാത്തവരെ അവിശ്വസിക്കുകയും ചെയ്യുന്നു. എതിര്‍ക്കുകയും!!!

വാക്കേറുകള്‍ said...

ന്റെ സൂമാരേട്ടോ ജമാത്തെ ഇസ്ലാമി എന്ത് ചെയ്യണംന്ന് അവര്‍ക്ക് നല്ല നിശ്ചയണ്ട്. തൃശ്ശൂര്‍ പൂരത്തിനു കാസര്‍കോട്ടുകാരനോ തെരോന്തരത്താര്‍നോ പോയപോലെ നിങ്ങളിതിന്റെ എടേ കെടന്ന് അതും ഇതും പറയാണ്ടെ വേറെ വല്ലതും പറയാന്‍ നോക്ക്.

സി.പി.എമ്മിനേക്കാള്‍ കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ലാത്തേന് മറ്റുള്ളവര്‍ എന്ത് ചെയ്യാനാ?
ബി.ജെ.പി എന്ന മൊതല്‍ ഡൈലി ഡൌണായിക്കോണ്ടിരിക്കാണ്. ഇപ്പോ ജയിച്ചത് അവര്‍ടെ മിടുക്കോണ്ടൊന്നും അല്ലാന്ന് ഇന്ന് ദേ ഒരു ചുള്ളന്‍ കമന്റെഴുതിക്കണ്ടു.

ചിലതൊക്കെ പാര്‍ടികണ്ടില്ലെന്ന് നടിക്കും. പാര്‍ടിക്ക് വല്ലതും തടഞ്ഞിട്ടുണ്ടാകും എന്ന് പലരും പറഞ്ഞുണ്ടാക്കും പക്ഷെ അതൊണ്ടല്ല തൊഴിലാളി സഖാക്കള്‍ടെ വീട്ടിലും മാര്‍ബിള്‍ ടൈല്‍ ഇടണ്ടെ എന്നു കരുതീട്ടാണെങ്കിലോ?

ജമാ അത്തിനു കുടപിടിക്കാനും കുഴലൂതാനും കാലുകഴുകിക്കാനും കൂട്ടിരിക്കാനും കുറേ കപട ബുദ്ധിജീവികള്‍ ഇവിടെ ഉണ്ട്. ഇനിയിപ്പോള്‍ സൂമാരേട്ടന്റെ കുറവ് ഉണ്ടെന്ന് ആരും പറയില്ല. നിങ്ങള് നല്ലൊരു കമ്യൂണിസ്റ്റു വിരുദ്ധനായി എഴുതാന്‍ നോക്ക്. ജനാധിപത്യവും ജമാ അത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒന്ന് അറിയാവുന്നവരോട് അന്വേഷിക്ക. അല്ലെങ്കില്‍ മൌദൂദിന്ന് പറയണ ആള്‍ എന്താ എഴുതിയിട്ടുള്ളേന്ന് ഒന്ന് വായിച്ച് നോകുക. ജമാ അത്തൊക്കെ എന്താ മൊതലെന്ന് നിങ്ങള്‍ അറിയാന്‍ ഇരിക്കുന്നേ ഉള്ളൂ. ഒന്ന് പച്ച പിടിച്ചോട്ട്....

CKLatheef said...

എല്ലാവരോടുമായി വാക്കേറിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു.

"ജനാധിപത്യവും ജമാ അത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒന്ന് അറിയാവുന്നവരോട് അന്വേഷിക്ക. അല്ലെങ്കില്‍ മൌദൂദിന്ന് പറയണ ആള്‍ എന്താ എഴുതിയിട്ടുള്ളേന്ന് ഒന്ന് വായിച്ച് നോകുക."

manoj said...

Dear C.K.Latheef,

Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH.

Arafath Kochipally said...

"നിങ്ങള്‍ ഭരണാധികാരിയാകുമ്പോള്‍ വിനീത സേവകനായി പ്രവര്‍ത്തിക്കുക. ഭരണാധികാരിയല്ലെങ്കില്‍, ഭരണാധികാരിയാണെന്ന ഉത്തരവാദിത്വബോധത്തോടെ ചുമതലകള്‍ നിര്‍വഹിക്കുക'' (ഉമര്‍).

paarppidam said...

സുകുമാരന്‍ ചേട്ടോ,

ജനാധിപത്യം-മതേതരത്വം എന്ന മാനവീകമായ ആശയം ഒരു മതത്തിന്റെ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയ്ക്ക് എങ്ങിനെ ആണ് അംഗീകരിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കുക. ഒന്നുകില്‍ അവര്‍ തങ്ങളുടെ ആശയങ്ങള്‍ മറച്ചു വച്ച് മറ്റൊരു മുഖം പുറത്തു കാണീച്ച് അധികാരത്തില്‍ വരുവാനും എന്നാല്‍ അടിസ്ഥാനപരമായ തങ്ങളുടെ മത ചിന്തയും മറ്റും പുലര്‍ത്തുവാനും വേണ്ടിയാകാം.

വേണമെങ്കില്‍ മറച്ചുവെക്കാം എന്നാല്‍ മാച്ചാല്‍ മായുന്നതല്ല പുള്ളിപ്പുലിയുടെ പുള്ളികള്‍ എന്ന് പറഞ്ഞാല്‍ കാര്യം വ്യക്തമാകുമല്ലോ?

ദൈവരാജ്യം കൊണ്ടുവരുവാന്‍ പ്രവര്‍ത്തിക്കുന്നവരും കമ്യൂണീസം കൊണ്ടുവരുവാന്‍ പ്രവര്‍ത്തിക്കുന്നവരും ജനാധിപത്യത്തെയും മതേതരത്വത്തേയും മുഴുവനായി ഉള്‍ക്കൊള്ളണം എങ്കില്‍ ഒന്നുകില്‍ അവരുടെ ആശയങ്ങളെ തള്ളിപ്പറയേണ്ടിവരും. തീര്‍ച്ചയായും അവര്‍ അതിനു തയ്യാറാകുമോ എന്ന് തോന്നുന്നില്ല.

തന്റെ മതത്തില്‍ വിശ്വസിക്കാത്തവനെ പ്രയോഗിക്കുവാന്‍ പ്രത്യേക പദം വരെ ഉണ്ട് ഒരു കൂട്ടര്‍ക്ക്. ഇസത്തില്‍ വിശ്വസിക്കാത്തവരെ പിന്തിരിപ്പന്‍ വലതുപക്ഷ മൂരാച്ചി എന്നൊക്കെ കടും പിടുത്തം ഉള്ള കമ്യൂണീസ്റ്റുകാരില്‍ ചിലരും വിശേഷിപ്പിക്കുന്നു.

എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്. വല്ലാതെ ആകര്‍ഷിക്കപ്പെട്ട ഒരു പ്രസ്ഥാനമായതിനാല്‍ അക്കാര്യങ്ങള്‍ ഒക്കെ കൃത്യമായി മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതുന്നു. സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ല ചേര്‍ക്കാത്ത ഒറിജിനല്‍ മൌദൂദിസത്തെ തന്നെ അറിയുക.

പതിവു പോലെ അല്പം വൈകിയാണെങ്കിലും മാര്‍ക്കിസ്റ്റുപാര്‍ടി ചിലതൊക്കെ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാകുന്നുണ്ട് ഈ അടുത്ത കാലത്തെ ജമാ‍ാത്തിനോടുള്ള അവരുടെ പരസ്യമായതും പ്രസംഗത്തില്‍ പറയുന്നതുമായ നിലപാടില്‍ നിന്നും.

മത തീവ്രവാദസംഘടനകള്‍ വരെ ജനാധിപത്യത്തില്‍ നുഴഞ്ഞു കയറുന്നത് ഇന്ന് ഒരു വലിയ പ്രവണതായി മാറിയിരിക്കുന്നു. മതത്തോടുള്ള അന്ധമായ വിധേയത്വം പലരേയും ഇത്തരം “ജനാധിപത്യ മത സംഘടനകള്‍ക്ക്” വോട്ടു ചെയ്യുവാന്‍ പ്രേരണയാകുന്നു. ഇതില്‍ ജാതി മത വ്യതയസം ഒന്നും ഇല്ലാതാകുമ്പോള്‍ അതിന്റെ അപകടം മനസ്സിലാകുമല്ലോ?

ChethuVasu said...

സ്നേഹം അറിയിച്ച എല്ലാവര്ക്കും നന്ദി .. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നാണു എന്റെ മതം . എന്റെ കാഴ്ചപ്പാടുകള്‍ പലതു അത്തരം ചിന്തകളുടെ അടിസ്ഥാനത്തില്‍ ആണ് .
മുന്‍പ് എഴുതിയ കമ്മന്റു എല്ലാവരും ശരിക്ക് വായിച്ചു കാണും എന്ന് കരുതുന്നു :-) .ഏതായാലും , നല്ലത് എന്നത് ആപെക്ഷികമാനെന്ന കാഴ്ചപ്പാടില്‍ ആണ് ഞാന്‍ .. നല്ലതും നല്ലതല്ലാത്തും ഒക്കെ ചേര്‍ത്ത് വക്കുമ്പോള്‍ .. ബാലന്‍സ് ഷീറ്റില്‍ ലാഭമോ നഷ്ടമോ എന്നുള്ളതായിരുന്നു എന്റെ ചിന്ത .പക്ഷെ അഭിപ്രായം പറയുമ്പോഴും മനപൂര്‍വ്വം ആരെയും വേദനിപ്പിക്കരുതെന്നും ഞാന്‍ കരുതുന്നു

സ്നേഹം പ്രകടിപ്പിച്ചതിനു ഒരിക്കല്‍ കൂടി നന്ദി .. അത് തികച്ചും വ്യക്തിപരവും നൈസര്‍ഗ്ഗികവും ആയി സംഭവിച്ചതാണ് എന്നും ഞാന്‍ കരുതുന്നു . അത് സ്നേഹിക്കാന്‍ ആരും ആരെയെങ്ങിലും പഠിപ്പിച്ചത് കൊണ്ടല്ലെന്നും ഞാന്‍ കരുതുന്നു ... അങ്ങനെ ആഗ്രഹിക്കുന്നു ..

ജമാത് ഇസ്ലാമി എന്നാ സംഖടനയെപ്പറ്റി ഇപ്പോഴും ഒരു വ്യക്തമായ അഭിപ്രായ രൂപീകരണം ഞാന്‍ നടത്തിയിട്ടില്ല ... ജമാത് അംഗങ്ങള്‍ ആയ ചില വ്യക്തികളെപ്പറ്റി എനിക്ക് തോന്നിയ അഭിപ്രായമായിരുന്നു ഞാന്‍ രേഖപ്പെടുത്തിയത് ....അത് ജമാത് ഇസ്ലാമി എന്നാ സംഖടനയെപ്പറ്റി ഉള്ള അഭിപ്രായമായി കണക്കാക്കെന്ടതില്ലെന്നും സൂചിപ്പിക്കട്ടെ ... !

ജ . ഇ യിലെ അംഗങ്ങള്‍ക്ക് ജ . ഇ യില്‍ തന്നെ കാലോചിതമായി എന്ത് മാറ്റം വരുത്താന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലെ ജ . ഇ യെ പ്പറ്റി കൂടുതലായി അഭിപ്രായം പറയാന്‍ കഴിയൂ .. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു സാധൂകരിക്കുന്ന നിരീക്ഷണങ്ങള്‍ എന്റെ കയ്യില്‍ ഇല്ല എന്നും ഖേദ പൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ .. :-)

CKLatheef said...

ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു. ജമാഅത്തുമായി നടത്തപ്പെട്ട ചര്‍ചയില്‍ കാണുന്ന പ്രകടമായ ഒരു മുന്നേറ്റമാണ് അത്.

അരനൂറ്റാണ്ട് ജമാഅത്തിന്റെ പിന്നാലെ കൂടിയിട്ടും മുസ്ലിംമതസംഘടനകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു യാഥാര്‍ഥ്യം ഇവിടെ പലരും തുറന്ന് പറയുന്നു. ജമാഅത്തെ ഇസ്‌ലാമി മതേതരത്വത്തെയും ജനാധിപത്യത്തെയോ പൂര്‍ണമായും തള്ളിക്കളയുന്നു എന്ന നിലക്കാണ് ഇവിടെ ഇത്രകാലവും ചര്‍ച നടന്നിരുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദേശീയതയുടെയും ചില വശങ്ങളില്‍ മാത്രമാണ് ജമാഅത്ത് വിയോജിക്കുന്നത് എന്ന് സത്യം അംഗീകരിക്കാന്‍ ഇവിടെ പലരും മുന്നോട്ട് വന്നിരിക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.

ഇനി അവശേഷിക്കുന്നത് ആ വശം ഏതാണ് എന്ന പഠനമാണ്. അതോടൊപ്പം വിമര്‍ശകര്‍ വ്യക്തമാക്കേണ്ട കാര്യം.

1. ചോദ്യം കൂടാതെ അപ്പടിവിശ്വസിക്കേണ്ട അപ്രമാദിത്വം ഈ തത്വങ്ങള്‍ക്ക് വകവെച്ചുകൊടുക്കേണ്ടതുണ്ടോ?.

2.ആരെങ്കിലും അതിന്റെ ചില വശങ്ങളോട് വിയോജിച്ചാല്‍ അതംഗീകരിക്കാന്‍ മാത്രം വിശാലമല്ല ജനാധിപത്യലുള്ള സ്വാതന്ത്ര്യം എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ?.

CKLatheef said...

>>> ജമാത് ഇസ്ലാമി എന്നാ സംഖടനയെപ്പറ്റി ഇപ്പോഴും ഒരു വ്യക്തമായ അഭിപ്രായ രൂപീകരണം ഞാന്‍ നടത്തിയിട്ടില്ല ... ജമാത് അംഗങ്ങള്‍ ആയ ചില...<<<

അതെ വാസു, താങ്കള്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് അഭിപ്രായ രൂപീകരണം നടത്താന്‍ (പോ/ആ)കുന്നേ ഉള്ളൂ എന്നറിയാം. ആദ്യമായി 'ജമാത് ഇസ്ലാമി' എന്നത് 'ജമാഅത്തെ ഇസ്‌ലാമി' എന്ന് എഴുതാനും പറയാനും പഠിക്കണം എന്നിട്ട് അവിടുന്ന് പഠനം തുടങ്ങാം. പഠനം കഴിഞ്ഞ് സത്യം പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് നല്ല ഒരു പേര് ഇവിടെയൊക്കെ തെരഞ്ഞാല്‍ കിട്ടും. അത് കൂലിയെഴുത്തുകാരന്‍ എന്നാകാം. ബിരിയാണിയില്‍ വഞ്ചിക്കപ്പെട്ടവന്‍ എന്നാകാം.

manoj said...

Dear Latheef,

To my comment

"Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH"

You replied:
"ചോദ്യം കൂടാതെ അപ്പടിവിശ്വസിക്കേണ്ട അപ്രമാദിത്വം ഈ തത്വങ്ങള്‍ക്ക് വകവെച്ചുകൊടുക്കേണ്ടതുണ്ടോ?.

2.ആരെങ്കിലും അതിന്റെ ചില വശങ്ങളോട് വിയോജിച്ചാല്‍ അതംഗീകരിക്കാന്‍ മാത്രം വിശാലമല്ല ജനാധിപത്യലുള്ള സ്വാതന്ത്ര്യം എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ?"

Democracy allows you the freedom to believe in ideology of your choice and propagate it. Democracy is basically a system where supreme power rest in the people. When you believe in a different system, call it by another name, not by the term Democracy.

If your comments are specific, it may help to get clear understanding from this debate

manoj said...

Dear Latheef,

To my comment:

"Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH"

you replied:

"1. ചോദ്യം കൂടാതെ അപ്പടിവിശ്വസിക്കേണ്ട അപ്രമാദിത്വം ഈ തത്വങ്ങള്‍ക്ക് വകവെച്ചുകൊടുക്കേണ്ടതുണ്ടോ?.

2.ആരെങ്കിലും അതിന്റെ ചില വശങ്ങളോട് വിയോജിച്ചാല്‍ അതംഗീകരിക്കാന്‍ മാത്രം വിശാലമല്ല ജനാധിപത്യലുള്ള സ്വാതന്ത്ര്യം എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ?"

Democracy allows you freedom to believe in ideology of your choice and propagate it. Democracy is a system where supreme power rest in the people. When you believe in another system, call it by another name, not by the term democracy.

If you are more clear and specific, it will help in more understanding.

CKLatheef said...

>>> Dear C.K.Latheef,

Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH.<<<

പ്രിയ മനോജ്,

താങ്കളോട് സംവദിക്കാന്‍ തോന്നുന്നില്ല. കാരണം നിങ്ങള്‍ വസ്തുതകളെ മറച്ചുവെച്ചും വളച്ചൊടിച്ചുമാണ് സംവാദത്തിന് മുതിരുന്നത് തന്നെ. ജമാഅത്ത് Democracy അംഗീകരിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കണം. അതിന് വേണ്ടി Democracy ക്ക് ഒരു നിര്‍വചനം സ്വയം പടച്ചുണ്ടാക്കുകയോ അല്ലെങ്കില്‍ കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്. താങ്കള്‍ നിര്‍വചനമായി നല്‍കിയത് പൂര്‍ണമായി Democracy യെ വിവക്ഷിക്കുന്നില്ല. അതിന്റെ ഒരു വശം മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. സര്‍വസാധാരണമായി Democracy യെ വിവക്ഷിക്കുന്നത് ഇങ്ങനെയാണ്.

Democracy is a form of government in which people are governed by their own elected representatives. It is a government of the people, for the people and by the people. In this system of government, it is the people who are supreme and sovereign. They control the government. They are free to elect a government of their own choice. Freedom of choice is the core of democracy.

ഇതില്‍ ബോള്‍ഡ് ചെയ്ത ഭാഗത്ത് ജമാഅത്തിന് ഒരു ചെറിയ തിരുത്തുണ്ട്. അതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഭൂരിപക്ഷത്തിനല്ല, മറിച്ച്; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് എന്നാണ് അതിന്റെ പ്രബോധനം.

പക്ഷെ ഇങ്ങനെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ചചെയ്താല്‍ താങ്കളുദ്ദേശിച്ചത് നടക്കില്ലല്ലോ അതിനാല്‍ ഇത്തരം ചര്‍ചയില്‍ താങ്കള്‍ക്കും താല്‍പര്യം ഉണ്ടാവില്ല. അതിന് പരിഹാരമായി പിന്നെ താങ്കള്‍ കമന്റിന്റെ അവസാനം നല്‍കിയത് പോലെ താങ്കളുടെ ഊഹങ്ങള്‍ ജമാഅത്തില്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യും.

manoj said...

Dear Latheef,

To my comment:

"Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH"

You replied:


"1. ചോദ്യം കൂടാതെ അപ്പടിവിശ്വസിക്കേണ്ട അപ്രമാദിത്വം ഈ തത്വങ്ങള്‍ക്ക് വകവെച്ചുകൊടുക്കേണ്ടതുണ്ടോ?.

2.ആരെങ്കിലും അതിന്റെ ചില വശങ്ങളോട് വിയോജിച്ചാല്‍ അതംഗീകരിക്കാന്‍ മാത്രം വിശാലമല്ല ജനാധിപത്യലുള്ള സ്വാതന്ത്ര്യം എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ?"

Democracy allows you freedom to believe in the ideology of your choice and propagate it.

Democracy is a system where supremepower is vested in the people.

When you believe in another system, please call it by another name, dont by the term democracy.

If you are more specific and clear, it will help in more understanding.

Dear K.P.S.,

I found my above comment deleted twice. If you are doing it voluntariy, please allow this comment and you can ask to stop this debate to eveyone.

CKLatheef said...

>>> When you believe in another system, please call it by another name, dont by the term democracy. <<<

ഡെമോക്രസിയെ പൂര്‍ണമായി വിശ്വസിക്കുകയും അതില്‍ അപ്രമാദിത്വം കാണുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അതില്‍ ആവശ്യമായ മാറ്റം വരുത്തി അതിനെ ഡെമോക്രസി എന്ന് വിളിക്കുന്നത് സഹിക്കാനാവില്ല. ഒരു മുസ്ലിമായ എനിക്ക് അത് വേഗം മനസ്സിലാകും. ആ പേരില്‍തന്നെ ഒരു വൈകാരികത കാണുന്നത് കൊണ്ടാണത്. ജനങ്ങളുടെ ഈ വികാരം മതവികാരം ചൂഷണം ചെയ്യുന്നത് പോലെ ആവശ്യാനുസരണം ചൂഷണം ചെയ്യുന്നുണ്ട്. ജനാധിപത്യത്തിന്റെ ചിലവശങ്ങളില്‍ വിയോജിക്കുന്നു എന്ന് പറയുന്നത് സഹിക്കാന്‍ കഴിയാത്തത് യുക്തിരഹിതമായ ഈ വിധേയത്വത്തിന്റെ ഫലമാണ്. യുക്തിയോടെ ചിന്തിക്കാനും വസ്തുനിഷ്ഠമായി സംവദിക്കാനും കെല്‍പുള്ളവരാണെങ്കില്‍ വേറിട്ട് തന്നെ രണ്ടിനെയും താരതമ്യം ചെയ്യുകയും ഉചിതമായ പേര് നിര്‍ദ്ദേശിക്കുകയും ചെയ്യാം. ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ എന്നു പറയാം. മൗദൂദി അത്തരമൊരു സംവാദമാണ് നടത്തിയത്. അതിലദ്ദേഹം കുതര്‍ക്കികളെ പരിഗണിച്ചിട്ടേ ഇല്ല. അതിന്റെ ഭൗതികമായ ഒരു പ്രതികരണമാണ് അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം.

ജനാധിപത്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ജമാഅത്തെ ഇസ്ലാമി വിയോജിക്കുന്നത് അതുകൊണ്ട് ജനാധിപത്യത്തെ പൂര്‍ണമായി തള്ളുന്നു എന്ന് പറയുന്നതും സത്യസന്ധതയല്ല. മറിച്ച് തെറ്റിദ്ധാരണജനകമാണ്. ഡെമോക്രസി വിമര്‍ശനമുക്തമാണെന്ന് കരുതുന്നില്ല. അതില്‍ അപ്രമാധിത്വവും കാണുന്നില്ല. ആപേരിന് വല്ല മഹത്തവുമുണ്ടെന്ന് കരുതുന്നില്ല.അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുക എന്നതാണ് മുഖ്യം. അതൊരു വിശ്വാസ കാര്യമാണെന്നും കരുതുന്നില്ല. ഒരു രാജ്യം പിന്തുടരേണ്ടുന്ന ഒരു രീതിശാസ്ത്രം മാത്രമാണത്. നിലവിലെ ഏത് ഭൗതികരാഷ്ട്രീയ തത്വത്തെക്കാളും മഹത്തരം.

അഭിപ്രായ സ്വാതന്ത്ര്യം അന്തസത്തയായ ജനാധിപത്യത്തെ ദയവായി അഭിപ്രായ നിയന്ത്രണത്തിനുള്ള മാര്‍ഗമായി തെറ്റിദ്ധരിക്കരുത്.

manoj said...

Dear Latheef,

"It is a government of the people, for the people and by the people. In this system of government, it is the people who are supreme and sovereign"

"ഇതില്‍ ബോള്‍ഡ് ചെയ്ത ഭാഗത്ത് ജമാഅത്തിന് ഒരു ചെറിയ തിരുത്തുണ്ട്. അതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഭൂരിപക്ഷത്തിനല്ല, മറിച്ച്; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് എന്നാണ് അതിന്റെ പ്രബോധനം"

Clearly both systems are different from the basic concepts.

"അതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഭൂരിപക്ഷത്തിനല്ല, മറിച്ച്; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് എന്നാണ് അതിന്റെ പ്രബോധനം"

Which God? God Hindhus or God Muslims or God of Christians or God of Budhists or God Sikhs.......Will you accept such a rule by God of Hindhus?

I think the best term for your concept is "Islamic Republic". As JIH say method electing representative is part of Islam it will be the apt term. Why JIH dont use that term?

Latheef, I am trying to be fact faced and moderate in my words as much as possible, please dont stop the debate

CKLatheef said...

പ്രിയ മനോജ്,

താങ്കള്‍ക്കുള്ള എന്റെ അവസാനത്തെ കമന്റാകട്ടേ ഇത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നേരത്തെ ഞാന്‍ ഭംഗിവാക്ക് പറഞ്ഞതല്ല. ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്നു താങ്കളുടെ പുതിയ കമന്റും. തെല്ലെങ്കിലും ചങ്കുറപ്പുണ്ടെങ്കില്‍ വ്യക്തമായ അടിസ്ഥാനത്തിലും വസ്തുനിഷ്ഠമായും സംവദിക്കാന്‍ ധൈര്യം കാണിക്കുകയാണ് ചെയ്യേണ്ടത്.

മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമം എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ ചോദിക്കുന്നു ആരുടെ ദൈവം, ഹിന്ദുവിന്റെയോ മുസ്ലിമിന്റെയോ?. നിങ്ങള്‍ ചോദിക്കേണ്ടിയിരുന്നത് ആരുടെ ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്.

ജനാധിപത്യത്തിന് ഇസ്‌ലാമിന് പകരം വെക്കാനുള്ളതിന് ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ എന്ന് വിളിക്കാം എന്നാണ് ഞാന് സൂചിപ്പിച്ചത്. അതേ നിലക്കെടുത്ത് ചര്‍ചചെയ്യുന്നതിന് എന്തായിരുന്നു നിങ്ങള്‍ക്ക തടസ്സം. ആ നിലക്ക് ചര്‍ചചെയ്താല്‍ ഇവിടെ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരം ലഭിക്കാതെ പോകുമോ എന്ന് താങ്കള്‍ ഭയപ്പെട്ടു.

അതിനാല്‍ ഇപ്പോള്‍തന്നെ പോസ്റ്റില്‍നിന്നും വഴിമാറിയ ചര്‍ച ഇവിടെ നിര്‍ത്താം. ഇതേ വിഷയം ഞാന്‍ എന്റെ ബ്ലോഗില്‍ തുടരും. സ്‌നേഹ പൂര്‍വം.

manoj said...

Dear Lathif,

"അതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഭൂരിപക്ഷത്തിനല്ല, മറിച്ച്; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് എന്നാണ് അതിന്റെ പ്രബോധനം"

"മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമം എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ ചോദിക്കുന്നു ആരുടെ ദൈവം, ഹിന്ദുവിന്റെയോ മുസ്ലിമിന്റെയോ?. നിങ്ങള്‍ ചോദിക്കേണ്ടിയിരുന്നത് ആരുടെ ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്"

Their can be only one God. But message from God to man are differently said by Hindhus, Muslims, Chriatians, Budhists, Sikhs.....On the basis of which message we should form Government?

"നിങ്ങള്‍ ചോദിക്കേണ്ടിയിരുന്നത് ആരുടെ ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്"As Lathif said I ask that question?

"ജനാധിപത്യത്തിന് ഇസ്‌ലാമിന് പകരം വെക്കാനുള്ളതിന് ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ എന്ന് വിളിക്കാം എന്നാണ് ഞാന് സൂചിപ്പിച്ചത്"......What is the difference between such a Government and Islamic Government?

ഒരു നുറുങ്ങ് said...

>>>>>>ജനാധിപത്യം-മതേതരത്വം എന്ന മാനവീകമായ ആശയം ഒരു മതത്തിന്റെ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയ്ക്ക് എങ്ങിനെ ആണ് അംഗീകരിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കുക.<<<<<<

ജമാഅത്തെ ഇസ്ലാമി അത് ലക്ഷ്യം വെക്കുന്ന സാമൂഹ്യ വിപ്ളവം നേടിയെടുക്കുന്നതിനായി ജനാധിപത്യരീതിയാണ്‍ സ്വീകരിക്കുക എന്ന് ഖണ്ഡിതമായി പ്രഖ്യാപിച്ച സംഘടനയാണ്‍.

“ജമാഅത്ത് അതിന്‍റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വ്വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്‍. അതായത് ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും അങ്ങിനെ നാടിന്‍റെ സാമൂഹ്യജീവീതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമവിപ്ളവം വരുത്തുന്നതീന്‍ പൊതു ജ്ജ്നാഭിപ്രായം വളര്‍ത്തിക്കൊണ്ട് വരുന്നതുമാണ്‍.(ജമാഅത്തെ ഇസ്ലാമി, ഭരാണഘടന,പ്രവര്‍ത്തനമാര്‍ഗം.പേജ്: 13 )
ജാനാധിപത്യത്തെ നിരാകരിച്ച്കൊണ്ട് സമാധാനപൂര്‍ണമായ സാമൂഹിക വിപ്ളവം അസാധ്യാമാണെന്ന് ആര്‍ക്കും ബോധ്യമായ വസ്തുതയാണ്‍.ജനാധിപത്യത്തിന്‍റെ ഈ വിശാലതയെക്കുറിച്ചും അഭിപ്പ്രായസ്വാതന്ത്ര്യത്തെ കുറിച്ചും മൌദൂദി ഇപ്രകാരം വിവരിക്കുന്നത് കാണാം :
“ഇസ്ലാം അതിന്‍റെ അനുയായികളില്‍ സ്വതന്ത്രചിന്തയൂടെ ചൈതന്യം കടത്തി വിടുന്നു.ശാരിയായ ജനാധിപത്യ അടിത്തറകളില്‍ ആവരെ ശിക്ഷണം ചെയ്തെടുക്കുന്നു.ഏത് അഭിപ്രായവും പ്രകടിപ്പിക്കാം എന്നാണ്‍ അത് പഠിപ്പിക്കൂന്നത്. ഈ അഭിപ്രായം ഓരോ മനുഷ്യനും ലഭ്യമാക്കുകയും ചെയ്തിരിക്കുന്നു. (തഫ്ഹീമാത്ത്,ഒന്നാം ഭാഗം പേജ്: 106 ).

ജനാധിപത്യത്തിന്‍റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ഒരു ധാര്‍മിക വ്യവസ്ഥക്ക് വേണ്ടി നിലക്കൊള്ളുന്ന പ്രസ്ഥാനമാണ്‍ ജമാഅത്തെ ഇസ്ലാമി.നിയമനിര്‍മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ദൈവനിഷേധപരാമായ ജനാധിപത്യ വിവക്ഷയെ നിരാകരിക്കൂന്നതോടൊപ്പം ഭൂമിയില്‍ ഏത് വ്യ്യവസ്ഥ വരണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അത് പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഷൈജൻ കാക്കര said...

ലതീഫ് പറഞ്ഞു...

"Democracy is a form of government in which people are governed by their own elected representatives. It is a government of the people, for the people and by the people. In this system of government, it is the people who are supreme and sovereign. They control the government. They are free to elect a government of their own choice. Freedom of choice is the core of democracy.

ഇതില്‍ ബോള്‍ഡ് ചെയ്ത ഭാഗത്ത് ജമാഅത്തിന് ഒരു ചെറിയ തിരുത്തുണ്ട്. അതില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഭൂരിപക്ഷത്തിനല്ല, മറിച്ച്; മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് എന്നാണ് അതിന്റെ പ്രബോധനം."

---
ജമാത്ത്‌ ഇസ്ലാമി എന്ത്‌ ചെയ്യണം എന്ന കെ.പി. എസ്. ന്റെ ചോദ്യത്തിന്‌ ഉത്തരമായി...

Unknown said...

പ്രിയ മാഷെ,
അങ്ങയുടെ നിലപാടുകള്‍ ധീരമാണ്. നന്മകള്‍ മരിച്ചിട്ടില്ലാത്ത ആ നല്ല മനസ്സിന്, ലാല്‍സലാം.

സ്വം said...

@വാസു /മനോജ്‌ ഒക്കെ അന്താരാഷ്ട്ര ഭീകരനയിരുന്ന മൌദൂദി യെ ഒന്ന് വായിക്കുക
jama athe islami യുടെ സൈറ്റില്‍ പച്ചക്ക് വച്ചിരിക്കുന്നു
അപ്പോള്‍ കുറച്ചു കൂടി സംവദിക്കാം
ഈ കുട്ടരുടെ ഉള്ളിരിപ്പ് തിരിച്ചറിയുകയും ആവാം

ശ്രീജിത്ത്‌ പിന്നെ പണ്ടേ സമ്മാനം കിട്ടിയ പുസ്തകത്തില്‍നിന്നു എല്ലാം മനസ്സിലാക്കിയിട്ടുണ്ട് !
എല്ലാരും പറയുന്ന ഈ മുഖമൂടി / തീവ്രവാദം ഞാനും കുറേ തിരഞ്ഞു , പക്ഷെ വാദമായിട്ടാണ്
മനസ്സിലേക്ക് കേറുന്നത്


ഒന്ന് പരീക്ഷിച്ചു നോക്കികൂടെ ?

ശ്രീജിത് കൊണ്ടോട്ടി. said...

>>>ശ്രീജിത്ത്‌ പിന്നെ പണ്ടേ സമ്മാനം കിട്ടിയ പുസ്തകത്തില്‍നിന്നു എല്ലാം മനസ്സിലാക്കിയിട്ടുണ്ട് !
എല്ലാരും പറയുന്ന ഈ മുഖമൂടി / തീവ്രവാദം ഞാനും കുറേ തിരഞ്ഞു , പക്ഷെ വാദമായിട്ടാണ്
മനസ്സിലേക്ക് കേറുന്നത്<<<

@സ്വം!!!
പ്രിയ സ്വം ഭായ്..
ഈ ചര്‍ച്ചയില്‍ നിന്ന് മനപ്പൂര്‍വ്വം മാറിനില്‍ക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ പറ്റിയാണ് ചര്‍ച്ച എങ്കില്‍ കമന്റുകള്‍ നൂറു കവിയും. നിര്‍ജീവ ചര്‍ച്ചകള്‍ സജീവമാകാന്‍ പറ്റിയ ഒരു ഒറ്റമൂലി ആണ് ഈ വിഷയം എന്ന് തോന്നുന്നു. എനിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇനി ഒട്ടും താല്പര്യം ഇല്ല. പാഴാക്കാന്‍ സമയവും ഇല്ല. താങ്കളും മറ്റുള്ളവരും കൂടി എല്ലാ കുറവും പരിഹരിക്കും എന്ന് എനിക്ക് തീര്‍ച്ചയാണ്.. നമ്മളെ അങ്ങ് വിട്ടേക്ക്.!!

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു..

സ്വം said...

@sreejith
"നിര്‍ജീവ ചര്‍ച്ചകള്‍ സജീവമാകാന്‍ പറ്റിയ ഒരു ഒറ്റമൂലി ആണ് ഈ വിഷയം എന്ന് തോന്നുന്നു.""

ചര്‍ച്ച തന്നെ ഇതായിരിക്കെ , ഒറ്റമൂലി പ്രയോഗം ആരും നടത്തിയില്ലല്ലോ ?
സജീവമാകുന്ന ചര്‍ച്ചകള്‍ ജമാ അതിനെ കുറിച്ചവുമ്പോള്‍ മാത്രം എന്ന് പരിഭവിക്കാം.

കമന്റുകള്‍ സെഞ്ചുറി തികക്കുന്നത് എന്ത് കൊണ്ടാവും
ആക്രമണവും / പ്രതിരോധവും വല്ലാതെ നടക്കുന്നത് കൊണ്ടാവും

എന്താവും കാരണം , എന്തെങ്കിലും വിതിരക്തമയത് മുന്നോട്ടു വെക്കുന്നത് കൊണ്ടോ അതോ ഇവര്കൊന്നും വേറ പണിയില്ലാത് കൊണ്ടോ ?

ആരെയും വിടില്ലാട്ടോ ?
ഇതു പാതിരാത്രിയിലും വന്നു വാതില്‍ മുട്ടി കാര്യം അവതരിപ്പിക്കാന്‍ മാത്രം
സൗഹൃദം തന്നെ മനസ്സില്‍

paarppidam said...

ഒരു ജനാധിപത്യ-മതേതര സമൂഹത്തില്‍ മത മൌലീക വാദ സംഘടനകള്‍ എന്താണ് ചെയ്യുക എന്നത് ചിന്തിക്കുന്നത് രസകരം തന്നെ. ഇന്ത്യക്കെതിരായ യുദ്ധം നയിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന/ചെയ്ത വ്യക്തിയെ ആരാധ്യരായി കണക്കാക്കുന്ന. അല്ലെങ്കില്‍ അത്തരക്കാരുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് എങ്ങിനെ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയും എന്നതാണ് സുകുമാരേട്ടനെ പോലുള്ളവരോട് എനിക്ക് ചോദിക്കാനുള്ളൂ.
(ചര്‍ച്ച ചെയ്യുന്ന മത/വിഭാഗത്തെ പറ്റി കൂടുതല്‍ പറയുന്നതില്‍ വ്യക്തിപരമായി പരിമിതികള്‍ ഉണ്ട്. ക്രിസ്ത്യാനിയ്യൊ ഹിന്ദുവോ ആയിരുന്നെങ്കില്‍ കൂടുതല്‍ പറയ്മായിരുന്നു.ഇത് ഇവിടെ മാത്രമല്ല സമാനമായ മറ്റു പല ചര്‍ച്ചകളിലും പലര്‍ക്കും ഒരു വലിയ പരിമിതിയായി വര്‍ത്തിക്കുന്നു എന്നതാണ് തോന്നിയിട്ടുള്ളത്
)

A said...

Very relevant and sincere thoughts expressed with clarity and practicable proposals. Let the politics of understanding and real development have a say.

CKLatheef said...

>>> എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്. വല്ലാതെ ആകര്‍ഷിക്കപ്പെട്ട ഒരു പ്രസ്ഥാനമായതിനാല്‍ അക്കാര്യങ്ങള്‍ ഒക്കെ കൃത്യമായി മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതുന്നു. സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ല ചേര്‍ക്കാത്ത ഒറിജിനല്‍ മൌദൂദിസത്തെ തന്നെ അറിയുക. <<<

അതാ അതിന്റെ ശരി, അത്രയും ക്ഷമയില്ലാത്തവര്‍ക്കായി മൗദൂദി സാഹിത്യത്തില്‍നിന്നും സമാന ചിന്താഗതിക്കാരുടെ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ ഒരവസം ഇതാ ഇവിടെയുണ്ട്.

Abdul Khader EK said...

കെ.പി.സുകുമാരന്‍ സാര്‍ എഴുതി...
"അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്ന മുദ്രാവാക്യം ഏത് സംഘടന ഉയര്‍ത്തിയാലും അത് അപരിഷ്കൃതവും കാട്ടാളത്തപരവുമാണ്. പ്രത്യക്ഷത്തില്‍ ഈ മുദ്രാവാക്യം നിരുപദ്രവമല്ലെ എന്ന് തോന്നും. അടി കിട്ടുന്നത്കൊണ്ടല്ലെ തിരിച്ചടിക്കുന്നത് എന്നും തോന്നാം. എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ അടി കൊണ്ടവന്‍ നീതിന്യായ സംവിധാനത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കലല്ല."

"............ രക്തസാക്ഷികളെ മഹത്വവല്‍ക്കരിക്കുന്ന സംഘടനയ്ക്ക് ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ക്ക് അടി കിട്ടിയാലും തിരിച്ചടിക്കാതെ നിയമാനുസൃതം അടിച്ചവന് ശിക്ഷ കൊടുപ്പിക്കാന്‍ കഴിയേണ്ടതല്ലേ?"

ഇവിടെ നീതിന്യായ സംവിധാനത്തില്‍ നിന്ന് നീതി ലഭിക്കുന്നിലങ്കിലോ, തിരിച്ചടിക്കാന്‍ സംഘടന യുണ്ടാക്കുകയാണോ വേണ്ടത്? അല്ലയന്നാണ് എന്നാണ് അഭിപ്രായം,

നീതി നിഷേധിക്ക പെടുന്നവര്‍ക്കല്ലാം നീതി വാങ്ങി കൊടുക്കാന്‍ ഭൂമിയില്‍ ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല, അവിടെയാണ് ദൈവത്തിന്‍റെ കോടതിയുടെ പ്രസക്തി, വ്യക്തിയായാലും സംഘടനയായാലും ഭരണകൂടമായാലും താംതങ്ങളുടെ തെറ്റുകള്‍ക്ക് അനുശരിച്ചു ശിക്ഷിക്കപ്പെടും. ഈ ദൈവിക കോടതിയില്‍ ഉള്ള മതപരമായ വിശ്വാസവും അതിനനുസരിച്ചുള്ള ജീവിതവും മാണ് ജമാഅത്തെ ഇസ്ലാമിക്കാരെ എല്ലാമനുഷ്യരോടും നന്മയില്‍ വര്തിക്കുന്നതിനു പ്രാപ്തരാക്കുന്നത്‌.

ഞാന്‍ ഇത്രയും പറഞ്ഞത് ഇവിടെ ചില സഹോദരന്മാരുടെ ആധിയകറ്റാന്‍ വേണ്ടിയാണ്, അവരുടെ ഭയത്തിനു കാരണം 'ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് മറ്റു മതസ്ഥരെയല്ലാം ശത്രുക്കളായി മാത്രമല്ലേ കാണാന്‍ കഴിയുകയുള്ളൂ' വന്ന ചിന്തയാണ്; തീര്‍ച്ചയായും ഈ ഭയം വെച്ചുപുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല, ഒന്നാമതായി ഇസ്ലാമില്‍ നിര്‍ബന്ധമില്ല, ആര്‍ക്കു എങ്ങിനെ വേണമെങ്കിലും ജീവിക്കാം, മരണാനന്തരമുള്ള ദൈവക കോടതിയില്‍ അവര്‍ അവരുടെ പ്രവര്‍ത്തനത്തിന് അനുസരിച്ച് അനുഗ്രഹിക്കപെടുകയോ ശിക്ഷിക്കപെടുകയോ ചെയ്യും.

പിന്നെ തങ്ങള്‍ മനസ്സിലാക്കിയ സത്യം മറ്റുള്ളവരുടെ നന്മ ഉദ്ദേശിച്ചു അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു എന്നുമാത്രം, സത്യം ബോധ്യപെടുന്നവര്‍ക്ക് അഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യാം അല്ലാത്തവര്‍ക്ക് മറിച്ചും ആവാം, അവരോടു ശത്രുതയില്ല എന്ന് മാത്രമല്ല സ്നേഹത്തോടെ സഹവര്‍ത്തിക്കുകയും ചെയ്യണം എന്നതാണ് ദൈവിക കല്പന.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...

manoj said...

Dear AbdulKhader EK,

"ഇസ്ലാമില്‍ നിര്‍ബന്ധമില്ല"

"പിന്നെ തങ്ങള്‍ മനസ്സിലാക്കിയ സത്യം മറ്റുള്ളവരുടെ നന്മ ഉദ്ദേശിച്ചു അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു എന്നുമാത്രം, സത്യം ബോധ്യപെടുന്നവര്‍ക്ക് അഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യാം അല്ലാത്തവര്‍ക്ക് മറിച്ചും ആവാം, അവരോടു ശത്രുതയില്ല എന്ന് മാത്രമല്ല സ്നേഹത്തോടെ സഹവര്‍ത്തിക്കുകയും ചെയ്യണം എന്നതാണ് "

These are acceptable to all.

But, as Latheef said JIH want to establish "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on Islamic principle in India. This is not acceptable.
Can JIH and muslims accept establishing "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on principles of Hinduism or Christianity?

manoj said...

Dear Lathif,
"എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്"

While we were debating about democracy and JIH, you left.

Do You really think JIH is secular?

Secularism is defined by JIH as giving equal importance to all religions. Others define secularism as separation on politics and religion.

But, JIH believes in establishing Government based on principles of Islam. By any of the definition above JIH cannot be considered secular? How can you consider JIH as secular?

ശ്രീജിത് കൊണ്ടോട്ടി. said...

>>സജീവമാകുന്ന ചര്‍ച്ചകള്‍ ജമാ അതിനെ കുറിച്ചവുമ്പോള്‍ മാത്രം എന്ന് പരിഭവിക്കാം.<<
>>ആക്രമണവും / പ്രതിരോധവും വല്ലാതെ നടക്കുന്നത് കൊണ്ടാവും<<

ഇന്റെര്‍നെറ്റിലും, ബ്ലോഗ്ഗിലും നടത്തുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ കണ്ടിട്ട് പരിഭവിക്കുന്നത് എന്തിനു. എത്ര ചര്‍ച്ചിചിട്ടും ഗുണം ഒന്നും കിട്ടുന്നില്ലല്ലോ എന്നോര്‍ത്താണ് സങ്കടം. ഓഫ് ലൈനില്‍ ജീവിക്കുന്ന, ഓണ്‍ലൈനില്‍ വരാത്ത ജനകോടികള്‍ അല്ലെ എല്ലാം തീരുമാനിക്കുന്നത്. തീരുമാനിച്ചതും. അല്ലാതെ നമ്മള്‍ കുറച്ചു ബ്ലോഗ്ഗെര്മാര്‍ അല്ലല്ലോ? അവിടെയൊക്കെ പ്രധിരോധങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടല്ലോ!

@ സ്വം ...

ഒരുമണിക്ക് ശേഷം ദയവായി വാതിലില്‍ മുട്ടരുത്.. ഭയങ്കര ഉറക്കം ആയിരിക്കും. സൌഹൃദത്തിന്റെ പേരില്‍ പറയുകയാണ്‌ കേട്ടോ!

CKLatheef said...
This comment has been removed by the author.
CKLatheef said...

>>> Dear Lathif,
"എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്"

While we were debating about democracy and JIH, you left. <<<

എഴുതപ്പെട്ട കമന്റ് പോലും ശരിയായി വായിക്കാത്തതുകൊണ്ടാണ് ഇവിടെ മനോജുമായി സംസാരിക്കുന്നതില്നിന്നും മാറിനിന്നത്. മേല് വരികള് ആരുടേതാണ് എന്നറിയണമെങ്കില് അല്പം മുകളിലെ കമന്റ് വായിച്ചാല് മതിയായിരുന്നു.

CKLatheef said...

>>> But, as Latheef said JIH want to establish "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on Islamic principle in India. <<<

മനോജ് വിമര്‍ശിക്കാനുള്ള സൗകര്യത്തിന് വാചകങ്ങളെ വളച്ചൊടിച്ച് ആരോപണമുന്നയിക്കുന്നു. അത്തരമൊരു വാദം ഞാന്‍ എവിടെയും ഉന്നയിച്ചിട്ടില്ല.

ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ആരെങ്കിലും ഇത്തരത്തിലുള്ള ചില ചിന്തകള്‍ മുന്നോട്ടുവെച്ച് ആശയ സംവാദത്തിനു തയ്യാറാകുന്നുണ്ടെങ്കില്‍ അവ മതമോ രാഷ്ട്രീയമോ പരിഗണിക്കാതെ ചര്‍ചക്കെടുക്കുന്നതില്‍ ഇത്രമാത്രം ഭീതിപ്പെടാന്‍ എന്തുണ്ട് കാര്യം. ഇവരൊക്കെ തന്നെയാണല്ലോ തുറന്ന ചിന്തയേയും വ്യക്തി-സംഘടനാ സ്വാതന്ത്ര്യത്തേയും കുറിച്ച് സംസാരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത വിരോധാഭാസം തോന്നുന്നു.

ഈ ഭീതിയും അജ്ഞതയും എത്രത്തോളമുണ്ട് എന്നറിയാന്‍ ഇവരിലാരെങ്കിലും ഒന്ന് പോക്കിപറഞ്ഞു നോക്കിയാല്‍ മതി. ചെത്തുകാരന്‍ വാസുവും മറ്റും ചെയ്തത് കണ്ടില്ലേ. ഒന്നു രണ്ട് ജമാഅത്ത് സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണ നല്‍കിയപ്പോഴെ അദ്ദേഹം ഭയപ്പെട്ടു പോയി എന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള കമന്റുകള്‍ സുചിപ്പിക്കുന്നു.

അജ്ഞതയെ അലങ്കാരവും രക്ഷാകവചവുമായി സ്വീകരിക്കുകയോ.

ആരെങ്കിലും സ്വന്തം മസ്സാക്ഷിയുടെ വിളികേട്ട് വല്ല സത്യവും അംഗീകരിച്ചുപോയാല്‍ അയാളെ വന്ന മാളത്തിലേക്ക് തന്നെ തിരിച്ചുകയറ്റാന്‍ പോന്ന തന്ത്രങ്ങള്‍ പുറത്തെടുക്കുകയും ചെയ്യും.

CKLatheef said...

>>> Can JIH and muslims accept establishing "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on principles of Hinduism or Christianity? <<<

ജമാഅത്തെ ഇസ്്‌ലാമി മുന്നോട്ട് വെക്കുന്ന ദൈവ വീക്ഷണമോ രാഷ്ട്രത്തെ സംബന്ധിച്ച് പറയുന്ന ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥയോ നിങ്ങള്‍ അംഗീകരിക്കണം എന്നല്ല അത് ആവശ്യപ്പെടുന്നത്. അംഗീകരിക്കാന്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കണം എന്നാണ്. ആ നിലക്ക് ഏത് മതവിശ്വാസിക്കും മതമില്ലാത്തവനും തന്റെ ദര്‍ശനം മുന്നോട്ട് വെക്കാനും പ്രചരിപ്പിക്കാനും ജനാധിപത്യവ്യവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ടാകണം. അതില്ലാത്ത ജനാധിപത്യം ഒരു വൈകാരിക വിശ്വാസമെന്ന പോലെ ആര്‍ക്കെങ്കിലും കൊണ്ടുനടക്കണമെങ്കില്‍ അതാകാം. പക്ഷെ ആ വിശ്വാസം വെച്ച് ഫാസിസ്റ്റ് നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കെന്തവകാശം. ഇവിടെ ആരാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും വേണ്ടി സംസാരിക്കുന്നതെന്ന് ചിന്തിക്കുക.

സത്യത്തെ സത്യമായി കാണാനും വസ്തുതകളെ അംഗീകരിക്കാന്‍ മടിക്കുന്നവരും അയഥാര്‍ഥമായ ആരോപണങ്ങളില്‍ സ്വയം സമാധാനമടയേണ്ടിവരും, സംവാദങ്ങളെ ഭയപ്പെടേണ്ടി വരികയും ചെയ്യും.

CKLatheef said...

മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ ഏറ്റവും ഉചിതമായ രീതിയായി ജനാധിപത്യത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. വ്യവഹാരങ്ങള്‍ ആരുമായി ബന്ധപ്പെടുന്നുവോ അവരുടെ - ജനങ്ങളുടെ - ഹിതപ്രകാരം ഭരണത്തലവന്‍മാര്‍ നിശ്ചയിക്കപ്പെടുകയും അവര്‍ ജനങ്ങളുടെ ഹിതവും നിര്‍ദ്ദേശങ്ങളുമനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുനടത്തുകയും ജനവിശ്വാസം ലഭിക്കുന്നിടത്തോളം കാലം മാത്രം ഭരണത്തലവന്‍മാരായി തുടരുകയും ചെയ്യുക എന്നതാണല്ലോ അതിന്റെ അന്തസത്ത. അതിനു പകരം പിന്നെയുള്ളത്; ഒരു വ്യക്തിയോ ഗ്രൂപ്പോ സ്വയം ഭരണകര്‍ത്താക്കളായി ചമഞ്ഞ്, തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുകയും അവരുടെ സ്ഥാനാരോഹണത്തിലോ സ്ഥാനത്യാഗത്തിലോ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഹിതത്തിനും അഭിപ്രായത്തിനും യാതൊരു പങ്കുമില്ലാതിരിക്കുക എന്ന അവസ്ഥയാണ്.

ഇപ്പറഞ്ഞതില്‍ ആദ്യത്തേതാണ് നാം ശരിയായ രീതിയായി കാണുന്നത്. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഭരണരൂപത്തിലേക്കുള്ള മാര്‍ഗം അടച്ചുകളയാന്‍ നാം ബാധ്യസ്ഥരാണ്. ഒന്നാമത്തെ രൂപം നടപ്പില്‍ വരുത്താന്‍ പരമാവധി മെച്ചപ്പെട്ട മാര്‍ഗങ്ങളെക്കുറിച്ചായിരിക്കണം ഒരു ജനാധിപത്യവാദി വിചിന്തനം നടത്തേണ്ടത്.
തുടര്‍ന്ന് വായിക്കുക.

manoj said...

Dear Lathif,

" -But, as Latheef said JIH want to establish "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on Islamic principle in India.-

മനോജ് വിമര്‍ശിക്കാനുള്ള സൗകര്യത്തിന് വാചകങ്ങളെ വളച്ചൊടിച്ച് ആരോപണമുന്നയിക്കുന്നു. അത്തരമൊരു വാദം ഞാന്‍ എവിടെയും ഉന്നയിച്ചിട്ടില്ല"

As I understood JIH is working with an aim to establish "ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥ" based on principles of Islam in India and restructure society accoding to Islam.

If it is not the aim of JIH, please clearly in clear and simple words.
contd....

manoj said...

"ജമാഅത്തെ ഇസ്്‌ലാമി മുന്നോട്ട് വെക്കുന്ന ദൈവ വീക്ഷണമോ രാഷ്ട്രത്തെ സംബന്ധിച്ച് പറയുന്ന ദൈവാധിപത്യ-ജനപ്രാതിനിധ്യവ്യവസ്ഥയോ നിങ്ങള്‍ അംഗീകരിക്കണം എന്നല്ല അത് ആവശ്യപ്പെടുന്നത്. അംഗീകരിക്കാന്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കണം എന്നാണ്. ആ നിലക്ക് ഏത് മതവിശ്വാസിക്കും മതമില്ലാത്തവനും തന്റെ ദര്‍ശനം മുന്നോട്ട് വെക്കാനും പ്രചരിപ്പിക്കാനും ജനാധിപത്യവ്യവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ടാകണം. അതില്ലാത്ത ജനാധിപത്യം ഒരു വൈകാരിക വിശ്വാസമെന്ന പോലെ ആര്‍ക്കെങ്കിലും കൊണ്ടുനടക്കണമെങ്കില്‍ അതാകാം. പക്ഷെ ആ വിശ്വാസം വെച്ച് ഫാസിസ്റ്റ് നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കെന്തവകാശം"

Dear Lathif,
As you can see all democratic countries including India, allows that freedom to JIH.

manoj said...

Dear K.P.S.,

My 3 comments has not appeared in your blog, even if I tried.. Please make it appear if you can

paarppidam said...

http://epathram.com/gulfnews-2010/11/02/102617-fatwa-against-women-working-in-saudi-arabia.html/comment-page-1#comment-224

മതത്തിന്റെ നിലപാടില്‍ അതിഷ്ഠിതമായ ഒരു ജനാധിപത്യ വ്യവസ്ഥ എന്നതു തന്നെ വൈരുധ്യവും പൊള്ളത്തരവുമാണ്. അങ്ങിനെയെങ്കില്‍ എന്തിനു ഇന്ത്യയിലെ സംഘപരിവാറിനെ എതിര്‍ക്കണം? ഇന്ത്യയില്‍ ബഹുംഭൂരിപക്ഷം വരുന്നത് “ഹിന്ദു” എന്ന കോളത്തില്‍ ഗണിക്കപ്പെടുന്ന ജനതയാണ്. ആ നിലക്ക് ഇന്ത്യയിലേക്ക് എന്തിനു മൌദൂദിസത്തിനെ കൊണ്ടുവരണം? ലത്തീഫിനെപൊലുള്ളവര്‍ ഒകെ നാളെ മുതല്‍ “ഹിന്ദു മതത്തില്‍/ദൈവത്തില്‍ അതിഷ്ഠിതമായ ജനാധിപത്യം” ഞങ്ങളും സ്വീകരിക്കാം എന്ന് എന്തുകൊണ്ട് ചിന്തിച്ചു കൂടാ?

ഏതെങ്കിലും മതത്തിന്റെ വിശ്വാസത്തില്‍ അതിഷ്ഠിതമായ ജനാധിപത്യം എന്നത് ശുദ്ധ വിഡ്ഡിത്തരമോ അല്ലെകില്‍ ആളുകളെ വിഡ്ഡികള്‍ ആക്കുന്ന ഏര്‍പ്പാടോ ആണ്. ഇതിന്റെ പുറകില്‍ ശക്തമായ വര്‍ഗ്ഗീയത തന്നെ ആണ്. ഒരു മതത്തിന്റെ വിശ്വാസപ്രമാണത്തിനു നേരെ എതിരായിരിക്കാം മറ്റൊരു കൂട്ടരുടേത്. ഉദാ: ഒരു കൂട്ടര്‍ സൂര്യനെ ആരാധിക്കുന്നു ആചാരങ്ങള്‍ അതുമായി ബന്ധപ്പെട്ട് നടത്തുന്നു മറ്റൊരു കൂട്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കി പല കാര്യങ്ങളും നിശ്ചയിക്കുന്നു. ചിലര്‍ വിളക്കു കൊളുത്തി വെളിച്ചത്തിന്റെ പ്രഭയില്‍ ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നു മറ്റു ചിലര്‍ക്ക് വിളക്കിനോട് എന്തോ അസഹിഷ്ണുതയാണ്.

അതുകൊണ്ടാണ് പറയുന്നത് വര്‍ഗ്ഗീയതയ്ക്ക് ജനാധിപത്യത്തിന്റെയും സെക്യുലറിസത്തിന്റേയും വിപ്ലവത്തിന്റേയും ഒക്കെ മുഖാവരണം അണിയിച്ച് അവതരിപ്പിക്കുന്നത് മധുരം പൊതിഞ്ഞ കുപ്പിച്ചില്ലാണെന്ന്.

സുകുമാരന്‍ ചേട്ടനാകട്ടെ അവര്‍ നല്ല രീതിയില്‍ സംസാരിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ കണ്ടപ്പോള്‍ ശുദ്ധ ഗതികൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു കാരണത്താലോ അങ്ങ് സപ്പോര്‍ട് ചെയ്തു.


സ്വതന്ത്രമായ ഒരു ച്ര്ച്ചയ്ക്ക് നില്‍ക്കണമെങ്കില്‍ അതിനുള്ള സഹിഷ്ണുത വേണം.

ജനാധിപത്യം എന്നത് വിശാലമായ കാഴ്ചപ്പാടാ‍ണ്. ചുരുങ്ങിയ പക്ഷം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരാ‍ണ് ജനപ്രതിനിധികളാകുന്നത്. അധികാരം കിട്ടുന്നിടത്തോളം ഉള്ള വിശാലമായ മതേതര കാഴ്ചപ്പടും അതുകഴിഞ്ഞാല്‍ മതത്തിന്റെ സങ്കുചിതമായ കാഴ്ചപ്പാടുകള്‍ പേറുന്ന മനുഷ്യര്‍ എത്രമാത്രം മതേതരത്വം പാലിക്കും? മതത്തിലധിഷ്ഠിതമായ ജനാതിപത്യം ഹഹ കേള്‍ക്കുമ്പോള്‍ തന്നെ തമാശ തോന്നുന്നു.

paarppidam said...

കാസര്‍കോട് സ്വദേശിനിക്ക് തനിക്കിഷ്ടമുള്ളതും എന്നാല്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടതുമായ രീതിയില്‍ വസ്ത്രധാരണത്തിനു അനുവദിക്കണം ജീവനു സംരക്ഷണം നല്‍കണം എന്നു പറഞ്ഞ കേസു കൊടുക്കേണ്ടിവന്നതു കേരളത്തിലാണ്. ജനാധിപത്യ സമൂഹത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ “മതാതിഷ്ടിത ജനാധിപത്യത്തില്‍“ സ്ത്രീകളുടെ സ്വാതന്ത്രത്തിന്റെ അവസ്ഥ എന്താകും?

ജോലി ചെയ്യാന്‍ പറ്റുമോ?
പുറത്തിറങ്ങി നടക്കുവാന്‍ പറ്റുമോ?
മറ്റൊരു രസകരമായ സംഗതി കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കേട്ടതാണ് സ്ത്രീകള്‍ ആറുമണിക്ക് ശേഷം പൊതു വേദിയില്‍ പങ്കെടുക്കരുത്, പുരുഷന്മാര്‍ക്കൊപ്പം ജാഥയ്ക്ക് പോകരുത്. പൊതുവേദി പങ്കിടരുത്..ഹ..ഹ. കൊള്ളാം ഇവരുടെ ജനാധിപത്യം എന്താകും?

സ്ത്രീ പുറത്തിറങ്ങി പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ചാല്‍ എന്താണ് പ്രശ്നം? അതുപോലും അനുവദിക്കുവാന്‍ ഉള്ള വിശാലതയില്ലാത്തവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നത്?

സ്ത്രീയെ പുരുഷന്റെ ഭോഗവസ്തുവായി (ഫുഡ്ഡുണ്ടാക്കുക, പ്രസവിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഒതുങ്ങി) കാണുന്നത് ആധുനീക സമൂഹത്തിനു യോജിച്ചതാണോ? കാലഘട്ടത്തിനൊത്ത് മുന്നോട്ട് പോകാതെ മതനിയമങ്ങളിള്‍ക്കനുസൃതമായ ജനാധിപത്യം എന്നതൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം.

പത്താം ക്ലാസും ഗുസ്തിയും said...

കോര്പരെറ്റ് ഭീമനെ പോലെ ജമ അത്തെ ഇസ്ലാമി, ആദ്യം ജനങ്ങളുടെ കഷ്ട്ടപാടില്‍ മുതല്‍ മുടക്കുന്നു, പിന്നെ അത് മുതലാക്കാന്‍ അവര്‍ രാഷ്ട്രീയ വോട്ട് കച്ചവടവും തുടങ്ങുന്നു, കര്‍ക്കശമായ ഇസ്ലാമിക chindayulla ഒരു ഒരു രാഷ്ട്രീയ പാര്‍ടി കേരളത്തില്‍ വരാതിരിക്കുന്നതാവും പൊതു സമൂഹത്തിനു നല്ലത്...

എന്‍റെ പക്ഷം

Unknown said...

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
സമാധാനം നേരുന്നു...ഞാന്‍ ഒരു ജമാഅത് പ്രവര്‍ത്തകനാണ്. പ്രതികരണങ്ങള്‍ കണക്കിലെടുക്കുമെന്നല്ലാതെ അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്ന പാര്‍ടിയല്ല ജമാഅത്. ഒരു കുഞ്ഞും അഭിനന്തിച്ചില്ലെങ്കിലും ഏറ്റെടുത്തതുമായി മുന്നോട്ട് തന്നെ പോകാനുള്ള ചങ്കുറപ്പ് അതിനുണ്ട്. ആളുകള്‍ പ്രതികരിക്കുന്നത് അവരവരുടെ കപാസിട്ടിക്ക് അനുസരിച്ചാണ്. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നല്ലേ!