ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ

മ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. ഒക്ടോബര്‍ 23നും 25നും ആണ് തെരഞ്ഞെടുപ്പ്.  ഈ തെരഞ്ഞെടുപ്പില്‍ ഒന്നും മിണ്ടണ്ട എന്ന് കരുതിയതായിരുന്നു ഞാന്‍ .  കാരണം ഇടതായാലും വലതായാലും രാഷ്ട്രീയക്കാരല്ലേ പഞ്ചായത്തുകളില്‍ കയറിക്കൂടുക.  അവര്‍ എന്ത് ചെയ്യാന്‍ ?  നമ്മള്‍ കുറെ കണ്ടില്ലേ.  എന്തോ ആയിക്കോട്ടെ, നമ്മള്‍ക്ക് ഇതില്‍ കാര്യമൊന്നും ഇല്ലെന്നത്കൊണ്ട് വെറുതെയിരിക്കാമെന്ന് കരുതിയതായിരുന്നു.  പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരെങ്കിലും ഒരുമ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.  പക്ഷെ എന്റെ മുന്‍‌വിധികളെ തകര്‍ത്തുകൊണ്ട് ഇപ്പോള്‍ നാടൊട്ടാകെ ജനകീയ സമിതികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.  കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം പൊരുതിയ സംഘടനകളും വ്യക്തികളും ഗ്രൂപ്പുകളും ഒക്കെയാണ് ഈ സമിതികളില്‍  കൈ കോര്‍ത്തുകൊണ്ട് പഞ്ചായത്തുകളിലെ വോട്ടര്‍മാരെ സമീപിക്കുന്നത്. ഒരു പന്ത്രണ്ട് ഇന മുദ്രാവാക്യവുമായിട്ടാണ് ഈ മുന്നണി ജനങ്ങളെ സമീപിക്കുന്നത്.  ഇവര്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും എന്നത് പ്രശ്നമേയല്ല. പുതിയൊരു ജനപക്ഷരാഷ്ട്രീയം ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ്  ഏറ്റവും വലിയ നേട്ടം.  ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍  അഴിമതിയിലും നിരുത്തരവാദിത്വങ്ങളിലും ധാര്‍ഷ്ട്യത്തിലും അഭിരമിക്കുകയായിരുന്നു മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പഞ്ചായത്ത് സാരഥികള്‍ .

തുടക്കത്തില്‍ ഞാനും ഗ്രാമസഭകളിലൊക്കെ പങ്കെടുത്തിരുന്നു. പക്ഷെ യാതൊരു ഭാവനയുമില്ലാത്ത കക്ഷിരാഷ്ട്രീയം തലക്ക് പിടിച്ച ,  കക്ഷിരാഷ്ട്രീയത്തിനപ്പുറം  കാര്യങ്ങള്‍ വാര്‍ഡ് തലത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഇവരുടെയൊക്കെ കൈയ്യില്‍ പഞ്ചായത്ത് രാജ് സംവിധാനം കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെ നിഷ്‌പ്രയോജനമാവുകയേയുള്ളു എന്ന് മനസ്സിലാക്കിയിട്ട് പിന്നെ പോകാറേയില്ല. പൌരന്മാര്‍ക്ക് നാട്ടിലെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ ഒരു വേദിയുമില്ല.  എല്ലാം നിശബ്ദമായി സഹിക്കാനും എന്നാല്‍ നികുതികള്‍ കൃത്യമായി കൊടുക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് അവര്‍ .  അതിനൊരു മാറ്റമാണ് ഗ്രാമസഭകളിലൂടെ ഉണ്ടാകേണ്ടിയിരുന്നത്.  എന്നാല്‍ ഗ്രാമസഭകള്‍ അതാത് രാഷ്ട്രീയപാര്‍ട്ടി അനുഭാവികളുടെ കൂടിച്ചേരല്‍ മാത്രമായി പിന്നീട്. ക്രമേണ ഗ്രാമസഭകള്‍ കൂടാറുണ്ടോ എന്ന് പോലും ആരും അറിയാതായി.  ഫണ്ടുകള്‍ കേന്ദ്രത്തില്‍ നിന്ന് വരുന്നു. ആരൊക്കെയോ എങ്ങനെയൊക്കെയോ ചെലവഴിക്കുന്നു. പഞ്ചായത്തുകളില്‍ ഒരു വികസനവും നടന്നില്ല.

ഈ അധ:പതനത്തിന്റെ ഒരു രേഖാചിത്രം ഈ ആഴ്ചയിലെ പ്രബോധനം വാരികയില്‍ സി.ദാവൂദ് എന്ന ലേഖകന്‍ മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു. ആ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. ഇസ്ലാമിക വീക്ഷണത്തിലൂടെയാണ് ആ ലേഖകന്‍ വിഷയം അവതരിപ്പിക്കുന്നതെങ്കിലും  എല്ല്ലാവര്‍ക്കും ബാധകമാവുന്ന  ലളിത സത്യങ്ങളാണ് അവയിലുള്ളത്.  മറ്റൊന്ന്  വികസന മുന്നണിയില്‍  നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ജമാ‌അത്തേ ഇസ്ലാമിയാണെങ്കില്‍ തന്നെ ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ അഭിനന്ദിക്കുകയും ഈ മുന്നണിയെ നാളെയുടെ പ്രതീക്ഷയായി കാണുകയും ചെയ്യുന്നു.


 ഇനി സാമാന്യം ദീര്‍ഘമായ ആ ലേഖനത്തിലേക്ക് :വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിപ്പിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍ ’ കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. ' ആപ്പീസര്‍ ’മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ .

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍ ,  സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.

എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  വ്യത്യസ്ത തൊഴില്‍ , വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍ ‘ എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.

അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.

നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.

ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.

ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.

എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ . നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

228 comments:

1 – 200 of 228   Newer›   Newest»
സന്തോഷ്‌ said...

<> സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.<>


സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം തുടങ്ങിയവ എല്ലാം കാലാകാലങ്ങളായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തെരഞ്ഞെടുപ്പു പത്രികകളില്‍ പറയുന്നവയാണ്. മദ്യത്തിന്റെ വില്‍പ്പന നിയന്ത്രിക്കുന്നത്‌ തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ല. അതുകൊണ്ട് തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ "മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം" എന്നൊക്കെ പറയുന്നത് വെറും സൂത്രപ്പണി ആണ്. മദ്യം, ലഹരി തുടങ്ങിയവയ്ക്ക് എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അതിനു ജനപ്രതിനിധികള്‍ ആവണം എന്നില്ല. കുടുംബശ്രീ പോലെയുള്ള സംരംഭങ്ങള്‍ സ്ത്രീ ശാക്തീകരണം വളരെ വിജയകരമായി ഇപ്പോള്‍ തന്നെ നടപ്പിലാക്കി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെയ്ക്കുന്ന സ്ത്രീകളുടെ "യഥാര്‍ഥ ശാക്തീകരണം" വെറും പുകമറയാണ് . ഒറ്റ നോട്ടത്തില്‍ പുതിയതായി എന്തൊക്കെയോ ഉണ്ട് എന്ന് തോന്നാവുന്നതും എന്നാല്‍ കാര്യമായ യാതൊന്നും ഇല്ലാത്തതുമായ ഒരു പ്രസ്താവന മാത്രമാണിത് .

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

Tracking!!

YUKTHI said...

>>> വികസന മുന്നണിയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ജമാ‌അത്തേ ഇസ്ലാമിയാണെങ്കില്‍ തന്നെ ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ അഭിനന്ദിക്കുകയും ഈ മുന്നണിയെ നാളെയുടെ പ്രതീക്ഷയായി കാണുകയും ചെയ്യുന്നു. <<<

തന്റെ സ്വഭാവത്തില്‍, ചര്യയില്‍, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളില്‍, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളില്‍, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തെ മാത്രം തനിക്കു നിര്‍ദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ 'ശരീഅത്തിനു' വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.' (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)

ജീവിതത്തിന്റെ എല്ലാ വിഷയത്തിലും സ്വന്തം മതനിയമങ്ങള്‍ മാത്രം അനുസ്സരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെടുന്ന, മറ്റെല്ലാത്തിനെയും തള്ളിക്കളയുവാന്‍ ആഹ്വാനം ചെയ്യുന്ന മതസംഘടന മാത്രമായ ജമാഅത്തെ ഇസ്ലാമിയെ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏതെങ്കിലും വികസന മുന്നണിയുടെ അമരത്ത് വേണോ കെ.പി.എസ്. സാര്‍?

കാക്കര kaakkara said...

കേരളത്തിൽ ഏതെങ്ങിലും ഒരു മത സംഘടനയുടെ കീഴിൽ ഒരു ജനകീയ മുന്നണി ഉയർന്ന്‌ ശക്തി പ്രാപിക്കുമെന്ന്‌ കാക്കര കരുതുന്നില്ല... ഈ മുന്നണിയുടെ ഏറ്റവും വലിയ പരിമിതിയായി ജമാത്തെ ഇസ്ലാമി നിലനിൽക്കും...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ YUKTHI, ദാവൂദിന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണന്ന് തോന്നുണ്ടോ? ഉണ്ടെങ്കില്‍ ഈ വികസനമുന്നണിയെ ഒരു തിരുത്തല്‍ ശക്തിയായി കാണാം. മതേതരജനാധിപത്യം പറഞ്ഞാല്‍ മതിയോ? കക്ഷിരാഷ്ട്രീയക്കാര്‍ക്ക് മാറിക്കൂടേ? അല്ലെങ്കില്‍ മാറ്റിക്കൂടേ? ഒന്നും മാറണ്ട, എല്ലാം ഇതേ പോലെ മതി എന്നാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. അഥവാ മാറ്റം വേണമെന്നുണ്ടെങ്കില്‍ ഈ വികസന മുന്നണിക്ക് വേണ്ടി രംഗത്തിറങ്ങുക. മുഖ്യധാരപാര്‍ട്ടികള്‍ക്ക് ഒരു ഷോക്ക് കൊടുക്കാം.

വഴി തെറ്റുന്ന സമൂഹത്തെ കരക്റ്റ് ചെയ്യാന്‍ എന്തായാലും ചില പ്രസ്ഥാനങ്ങള്‍ എപ്പോഴെങ്കിലും മുന്നോട്ട് വരാതിരിക്കില്ല. ഇപ്പോള്‍ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വതലസ്പര്‍ശിയായ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതാന്‍ ജമാ‌അത്തേ ഇസ്ലാമിയും അതിന്റെ യുവജനവിഭാഗവുമായ സോളിഡാരിറ്റിയുമാണ് മുന്നിട്ടിറങ്ങുന്നത് എന്നാണെന്റെ നിരീക്ഷണം. നാട്ടില്‍ നേരും നെറിയും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ അവരെ പിന്തുണയ്ക്കും. ഇവിടെയുള്ള മുഖ്യധാരപാര്‍ട്ടികളും അവരുടെ പോഷകസംഘടനകളും ഈ ജീര്‍ണ്ണതയില്‍ സ്വന്തം സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം ബദ്ധശ്രദ്ധ പുലര്‍ത്തുന്നവരായിട്ടാണ് കാണുന്നത്. അവരൊക്കെ ഇന്ന് ദന്തഗോപുരങ്ങളിലാണ്. സാന്റിയാഗോ മാര്‍ട്ടിനെ പോലെയുള്ളവരെയാണ് അവര്‍ സേവിക്കുന്നത്. എന്നിട്ട് പരസ്പരം ആരോപണങ്ങള്‍ തൊടുത്ത് വിട്ട് ജനങ്ങളെ പറ്റിക്കുക. ജമാ‌അത്തേ ഇസ്ലാമിയാണ് നേതൃത്വം നല്‍കുന്നത് എന്ന് പ്രയാസം തോന്നുണ്ടെങ്കില്‍ ശരിയായ ജനകീയരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കുകയാണ് വേണ്ടത്. എന്തായാലും ഈ ജനകീയ മുന്നണി ശക്തമായ തിരുത്തല്‍ ശക്തിയായിരിക്കും. ഇനിയും തെരഞ്ഞെടുപ്പുകള്‍ വരാനുണ്ടല്ലൊ.

ശ്രദ്ധേയന്‍ | shradheyan said...

ജനകീയ മുന്നണിയുടെ രംഗപ്രവേശം കൊണ്ടുള്ള ഗുണങ്ങള്‍ ഇപ്പോഴേ ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നത് വസ്തുതയാണ്. പല സ്ഥലങ്ങളിലും അവര്‍ രംഗത്തിറക്കിയ വ്യക്തിത്വങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ തേടിയുള്ള പരക്കം പാച്ചിലിനൊടുവില്‍ പാര്‍ട്ടി പ്രവര്തകരല്ലാത്ത സ്വതന്ത്രരെ കണ്ടെത്തിയിരിക്കുന്നു. കേവല രാഷ്ട്രീയക്കാര്‍ എന്നതിനപ്പുറം അല്പം മൂല്യബോധമുള്ള രാഷ്ട്രീയക്കാര്‍ സ്ഥാനാര്‍ഥി ലിസ്റ്റുകളില്‍ ഇടം നേടി തുടങ്ങിയിരിക്കുന്നു. ജനകീയ മുന്നണി വിജയിക്കുന്നോ പരാജയപ്പെടുന്നോ എന്നതല്ല വിഷയം. അവര്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുന്നു എന്നതും അതിനനുസരിച്ച് സമകാലിക പാര്‍ട്ടികള്‍ എങ്ങിനെ രൂപപ്പെടുന്നു എന്നതുമാണ്.

Shukoor Cheruvadi said...

വായിച്ചു. ഇഷ്ടപ്പെട്ടു. ജനകീയ മുന്നണികള്‍ നിലവിലുള്ള രാഷ്ട്രീയ മൂല്യ ച്യുതിക്ക് ബദല്‍ ആയാലും ഇല്ലെങ്കിലും ഇടതു വലതു പക്ഷങ്ങള്‍ക്ക് മൂല്യത്തിലധിഷ്ടിതമായ ഒരു ബദല്‍ വന്നെ പറ്റൂ. സോളിഡാരിറ്റിക്ക് പരിമിതികളെ ഭേദിച്ച് അതിനു കഴിഞ്ഞാല്‍ ഭാഗ്യം എന്നെ പറയേണ്ടു...

YUKTHI said...

>>> ഇപ്പോള്‍ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വതലസ്പര്‍ശിയായ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതാന്‍ ജമാ‌അത്തേ ഇസ്ലാമിയും അതിന്റെ യുവജനവിഭാഗവുമായ സോളിഡാരിറ്റിയുമാണ് മുന്നിട്ടിറങ്ങുന്നത് എന്നാണെന്റെ നിരീക്ഷണം. <<<

ജമാ‌അത്തേ ഇസ്ലാമിയുടെ പ്രധാന പ്രവര്‍ത്തന മേഖലയില്‍ ഒന്നായ മലപ്പുറത്ത് വ്യാജ മദ്യം കഴിച്ചു ഇരുപതില്‍പ്പരം മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടു ഒരു മാസത്തില്‍ അധികം ആയില്ല. "മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം" എന്നൊക്കെ പറയുന്ന ജമാ‌അത്തേ ഇസ്ലാമി ഇത്രയും കാലം അവിടെ ഉറങ്ങുകയായിരുന്നോ?

സമീപകാലത്ത് കേരളത്തില്‍ ജമാ‌അത്തേ ഇസ്ലാമിയും സോളിഡാരിറ്റിയും ഒരുപാട് വിളിച്ചു കൂവിയ കാര്യങ്ങള്‍ ആണ് കിനാലൂരും മൂലപള്ളിയും തൊടുപുഴയിലെ പ്രൊഫസര്‍ക്ക് നല്‍കിയ ചോരയും. ഇവ എന്തുകൊണ്ട് വിളിച്ചു കൂവപ്പെട്ടു എന്ന് ചിന്തിച്ചാല്‍ ജമാ‌അത്തേ ഇസ്ലാമിയും സോളിഡാരിറ്റിയും എന്താണ് എന്ന് മനസ്സിലാവും. എവിടെയാണോ നനവുള്ളത് അവിടെ കുഴിക്കുക എന്നുള്ള ചിന്താഗതി അല്ലാതെ ഇവര്‍ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വതലസ്പര്‍ശിയായ യാതൊരു ജീര്‍ണ്ണതകള്‍ക്കെതിരെയും എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.

അവശരായവരെ സഹായിക്കുക എന്നത് നന്മ തന്നെയാണ്. ഈ നന്മ നമ്മുടെ സമൂഹത്തില്‍ ജമാ‌അത്തേ ഇസ്ലാമി എന്ന ഒരു സംഘടന മാത്രം അല്ല ചെയ്യുന്നത്. മറ്റു പലരും ചെയ്യുന്നുണ്ട്, അവരില്‍ ഹിന്ദുക്കള്‍ ഉണ്ട്, ക്രിസ്ത്യാനികള്‍ ഉണ്ട്, മുസ്ലിങ്ങള്‍ ഉണ്ട്, ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസ്സിക്കാത്തവരും ഉണ്ട്. നന്മ ആരു ചെയ്താലും അത് അംഗീകരിക്കപ്പെടണം. പിന്നെ എന്തുകൊണ്ട് ജമാ അത്തെ ഇസ്ലാമി മാത്രം എതിര്‍ക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതു മനസ്സിലാക്കുവാന്‍ ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടനയില്‍ നിന്നും അതിന്റെ ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തനമാര്‍ഗം, ജമാഅത്തിലെ നിബന്ധനകള്‍, ഉത്തരവാദിത്വങ്ങള്‍, ഉദ്ദിഷ്ട മാനദണ്ഡം തുടങ്ങിയവ വായിച്ചു നോക്കിയാല്‍ മതി എന്നതാണ് എന്റെ ഉത്തരം.

"ജമാഅത്തെ ഇസ്ലാമി ഹിന്ദ്" ന്റെ ഭരണഘടന

.

ബി.എം. said...

കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ് വരെ സി പി എം ന്‍റെ അടുക്കളപ്പുറത്തു എച്ചില്വാരുന്ന പണിയാരുന്നു ജമാഅത്തെക്ക്. അവിടുന്ന് പുറത്താക്കപ്പെട്ടപ്പോള്‍ വലതുപക്ഷത്തിന്‍റെ അടുക്കളപ്പുറത്തു ജമാഅത്തെ ഒച്ചനിച്ചു നിന്നതും ,കോഴിക്കോട്ട് വച്ച് കുഞ്ഞാലിക്കുട്ടിയുമായി രഹസ്യയോഗം നടത്തിയതും, മുനീറിന്റെയും ഷാജിയുടെയും എതിര്‍പ്പ് മൂലം അകത്തു കയറാന്‍ വയ്യാതെ ഇളിഭ്യരായതും കേരള ജനത മറന്നിട്ടുണ്ടാവില്ല. എന്നിട്ടിപ്പോ ഒരു ഗതിയും കിട്ടാതെ വന്നപ്പോ.... ജനകീയ വികസന മുന്നണി...ഒരു ഉളുപ്പുമില്ലാതെ. ആട്ടി പയിക്കണം ഇത്തരം അവസരവാദി വര്‍ഗ്ഗങ്ങലെ. പിന്നെ പഞ്ചായത്തിനു ശേഷം ഇനിയും തിരഞ്ഞെടുപ്പ് വരും...അന്ന് ഇടതിനോ വലതിനോ വേണ്ടി ജമാഅത്തെയും സോളിക്കുട്ടികളും വോട്ട് പിടിക്കാന്‍ നടക്കുന്ന കാഴ്ച ഇനിയും കാണേണ്ടി വരുബോള്‍ ഇപ്പറഞ്ഞതൊക്കെ വിഴുങ്ങിക്കളയേണ്ടി വരും ശ്രി കെ പി എസ് ന്.അത് വരെ ഒരു show brake

CKLatheef said...

@Yukthi

ഭരണഘടനയുടെ ലിങ്ക് നല്‍കി ആളുകള്‍ക്ക് വായിക്കാന്‍ സൗകര്യം നല്‍കിയതിന് നന്ദി.


@ബി.എം.

താങ്കളുടെ വാക്കുകള്‍ക്കും നന്ദി. ഈ പ്രസ്ഥാനത്തെ മനസ്സിലാക്കുന്നത് നല്ല വാക്കുകളിലൂടെ മാത്രമല്ല. ഇതുപോലെയുള്ള വാക്കുകളും അതിന് സഹായകമാണ്.

Tracking ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഈ പോസ്റ്റ് ഇതേ പടി ബാംഗ്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന MORNING BELL NEWS എന്ന മലയാളം പോര്‍ട്ടലില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇവിടെ

Ja'far Sadique.M.I. said...

ജമാഅത്തെ ഇസ്‌ലാമി അതിന്‍റെ അടിത്തറയായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ അതിന്റെ അണിളോട് ആവശ്യപെടുന്നതില്‍ എന്താണ് തെറ്റ്......? കമ്മ്യൂണിസവും മറ്റേതു മതവും പ്രത്യയശാസ്ത്രവും അതു തന്നെയല്ലേ പറയുന്നത്? സ്വന്തം ആദര്‍ശത്തില്‍ ഉറച്ചു വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവയെ സഹിഷ്ണുതയോടെ പരിഗണിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. അക്കാര്യത്തില്‍ അവരോടു മത്സരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

മറ്റു സങ്കുചിത മതസംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും വലിയ വിമോചന ജനാധിപത്യ ദര്‍ശനമായി സ്വന്തം മതത്തെ കാണുന്ന അവര്‍ക്ക് തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കാന്‍ കഴിയുക. അതാണ് ഗാന്ധിജി പറഞ്ഞ ഉമറിന്‍റെ ഭരണം. കമ്മ്യൂണിസത്തെക്കാള്‍ വിജയസാധ്യതയുള്ള ഒരു ദര്‍ശനമായാണ് അവര്‍ ഇസ്ലാമിനെ മനസ്സിലാക്കുന്നത്. അല്ലാതെ മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്ന കേവലമതമായല്ല. അതിനെ ആ അര്‍ത്ഥത്തില്‍ മാത്രം മനസിലാക്കിയാല്‍ മതി.

പിന്നെ അവര്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍... ഒന്നും പുതിയതല്ല, ശരി തന്നെ. പക്ഷെ ഇതൊക്കെ വാഗ്ദാനം ചെയ്ത നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ടികള്‍ എന്നെങ്കിലും അവ യഥാവിധി നടപ്പിലാക്കിയിട്ടുണ്ടോ? അവരുടെ എച്ചില്‍ മാത്രമല്ലേ പാവം ജനങ്ങള്‍ക്ക്‌ കിട്ടുന്നത്?

ആരെയും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ അല്ല, എല്ലാവര്ക്കും അവരവരുടെ നിലപാടുകള്‍ ഏറ്റവും വിലപ്പെട്ടതാണ്. എന്നാലും മീഡിയകള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്കും അധികാരം നഷ്ടപ്പെടാതിരിക്കാന്‍ എതിര്‍ശബ്ദങ്ങല്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ നന്മ കാണുന്ന ഒരു മനസ് നമുക്കെല്ലവര്കും ഉണ്ടാകണം. കേരളത്തിലെ ജനങ്ങളുടെ നന്മയാണ് നമുക്ക് പ്രധാനമെങ്കില്‍ അതു നല്കാന്‍ അവര്‍ക്കു സാധിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നന്മ ആര് കൊണ്ടുവന്നാലും നാം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്‌. ഇക്കാര്യത്തില്‍ ഞാന്‍ സുകുമാരന്‍ മാഷെ പ്രത്യേകം അഭിനന്ദിക്കട്ടെ.

അനസ് മാള said...

ഈ പോസ്റ്റ് ജനപക്ഷമുന്നണി എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ന്ന്ദി!

chithrakaran:ചിത്രകാരന്‍ said...

ജനാധിപത്യത്തിന്റെ വഴിയില്‍ ഇത്തരം പുതിയ ചുവടുകള്‍ നമ്മുടെ സമൂഹം ധാരാളമായി ഏടുക്കേണ്ടതുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം പുതിയ പാതകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് സംഭവിക്കുന്ന ഗതിമാറ്റം ഒന്നാം ചുവാടില്‍ തന്നെ സംഭവിക്കാനിടയുണ്ട്.
അതെന്തെന്നാല്‍...
ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ്
അവസാനം കണ്ടെത്തുക ഒരു സവര്‍ണ്ണനേയോ ധനികനേയോ ആയിരിക്കും.
കല്യാണത്തിന് പങ്കെടുക്കുന്നവര്‍ എല്ലാവര്‍ക്കും തൃപ്തികരമായി ഭക്ഷണം കഴിക്കേണ്ട സൌകര്യത്തിനായി പാചകക്കാരന്‍ ബ്രാഹ്മണനായിരിക്കണമെന്നതില്‍ നമുക്ക് സംശയമുണ്ടാകില്ല.
ഫലം... വഞ്ചി തിരുനക്കര തന്നെ !!!!
സി.പി.എമ്മിനൊക്കെ സംഭവിച്ച നാശം ഇതിനുദാഹരണമാണ്.

പ്രാദേശികമായി, ജാതി സംഘടനകള്‍ പോലും പഞ്ചായത്ത് ഇലക്ഷനില്‍ ആളെ നിര്‍ത്തേണ്ടതുണ്ട്. ജാതി ഇല്ലാതാക്കാന്‍ ജാതിയെ പുറത്തുകൊണ്ടുവന്ന് നശിപ്പിക്കുക തന്നെ വേണമല്ലോ.

മാനവന്‍ said...

പിഴച്ചുപോകുന്ന ആദ്യ ചുവടുകളില്‍ നിന്നാണല്ലോ ഒരു കുഞ്ഞ് നടത്തം പഠിക്കുന്നത്. 'ഞങ്ങള്‍ക്കിത് ഒരു ചുവട് മാത്രം; മാനുഷ്യകത്തിനോ ഒരു കുതിച്ചു ചാട്ടവും' എന്ന ആദ്യ ചാന്ദ്ര യാത്രികന്റെ വാക്കുകള്‍ നാം പലപ്പോഴും കേട്ടതാണ്. നാം ദുര്‍ബലരാണന്നാണ് നമ്മുടെ ഭീതി. വ്യക്തികളെന്ന രീതിയില്‍ നാം ദുര്‍ബലരാവാം. പക്ഷേ നാഥന്റെ വാക്യം ശരിയായി ഉള്‍ക്കൊണ്ടവരെ ആ വാക്യം ബലപ്പെടുത്തുമെന്ന് പറഞ്ഞത് അവന്‍ തന്നെയാണ്. അവനോ വെറും വാക്കുകള്‍ പറയാറില്ല തന്നെ.
അതേ ലക്കം പ്രബോധനത്തിനോട് കടപ്പാട്

ഒരു നുറുങ്ങ് said...

ചിത്രകാരാ...
പത്രികാസമര്‍പ്പണത്തിന്‍ സമയം
കഴിഞ്ഞു പൊയത് ഭാഗ്യായീന്ന്
വെച്ചോളൂട്ടോ,അല്ലാച്ചാല്‍ ഈ ജമാഅത്തെ
ഇസ്ലാമിക്കാര്‍ പാവം ചിത്രകാരനേം പിടിച്ച്
സ്ഥാനാര്‍ഥിയാക്കും..കട്ടായം..!

നേരെഴുത്ത് said...

എന്റെ ഫേസ്ബുക്ക്‌ പ്രോഫയലിലും ഈ ബ്ലോഗ്‌ കൊടുത്തു ...

പ്രശ്നമില്ല എന്ന് കരുതട്ടെ ...

OpenThoughts said...

ജനകീയ മുന്നണിക്ക് എല്ലാ ഭാവുകങ്ങളും ...

Jaleel said...

ജമ്മാതതെ ഇസ്ല്ലാമിയുടെ രാഷ്ട്രീയ പ്രവേശനം മൂലമുള്ള നെഗേടിവ് വോട്ടുകള്‍ ഇടത്‌ വലത്ത് പാറ്‍ടികളുടെ ക്ഷീണത്തിലും സംഘപരീവാരിന്റെ ശാക്തീകരണത്തിലും കലാശിക്കും.

ജനശബ്ദം said...

ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷയെന്ന് ഉണ്ടയില്ല വെടിയാണുയെന്ന് പറയേണ്ട ആവശ്യമില്ല...നാടിന്റെ വികസനത്തിന്ന് എതിരുനില്‍ക്കുന്നവര്‍ക്കും കടുത്ത ജനവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങളില്‍ പങ്കാളികളാവുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും മാത്രമെ അങിനെ തോന്നുകയുള്ളു.

നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടക്കാന്‍ പോവുകയാണല്ലോ. ജനകിയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങളിലെ സാരഥികളഅണിതില്‍ മാറ്റുരക്കുന്നതില്‍ ഭൂരിപക്ഷവും. ഇവരാണു യഥാര്‍ത്ഥ ജനകിയ വികസനത്തിന്റെ മുന്നണി പോരാളികള്‍..ഈ ജനകിയ വികസനത്തിന്റെ മുന്നണി പോരാളികളാണു നാളെയുടെ പ്രതിക്ഷ..

കൃഷിക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള സന്നദ്ധപ്രവര്‍ത്തകരും ആയ ജനങ്ങളെ പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയപ്പോഴാണു പ്രാദേശികതലത്തിലെ ആസൂത്രണം ജനകീയാസൂത്രണമാകുന്നത്. അതിന്റെ നേട്ടങള്‍ കാണമെങ്കില്‍ നാട്ടുമ്പുറങളില്‍ ചെന്ന് പദ്ധതി പ്രവര്‍ത്തങള്‍ നേരിട്ട് കാണണം. അങ്ങനെ നാടിന്റെ സര്വ്വതോമുഖമായ വികസനം ജനപങ്കാളിത്തോടെ നടത്തി വന്‍വിജയം നേടിയവരെ അഭിനന്ദിക്കുന്നതിന്ന് പകരം വിപ്ലവ വായാടിത്തം നടത്തി ജനവിരുദ്ധ പ്രവര്‍ത്തങളില്‍ പങ്കാളികളാവുന്നവര്‍ക്ക് അവര്‍പോലും അര്‍ഹിക്കാത്ത അംഗികാരം കൊടുക്കുന്നു‍ . അവരെ വികസനത്തിന്റെ പ്രതികങളായി ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ വികസനം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്നു.ഇത് മാനസിക വൈകല്യം മാത്രമല്ല രാജ്യ ദ്രോഹമും കൂടിയാണു

കലിപ്പ് said...

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നമ്മുടെ നാട്ടില്‍ ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പായിത്തുടങ്ങും എന്നു പ്രതീക്ഷിക്കാമോ സുകുമാരന്‍ സാറേ..

ഈ ജനകീയമുന്നണിയില്‍ ഏതെങ്കിലും സംഘടനകള്‍ക്ക് ചേരാന്‍ പറ്റുമോ.. അതിനു വല്ല മാനദണ്ഡവുമുണ്ടോ.. അതോ ജമാ അത്തെ മാത്രമേ പാടുള്ളോ..

സലാഹ് said...

തിരുത്തല്ശക്തിയായിത്തുടരട്ടെ,
പ്രാര്ഥനകള്

Manoj മനോജ് said...

പണ്ട് എസ്സ്.ആര്‍.പി.ക്ക് സംഭവിച്ചത് തന്നെ ഇവര്‍ക്കും സംഭവിക്കുമെന്ന് തോന്നുന്നില്ല കാരണം എസ്സ്.ആര്‍.പി.ക്ക് വ്യക്തമായ ഒരു ഹിഡന്‍ അജണ്ടയില്ലായിരുന്നു.... :)

മുസ്ലീം ലീഗ് ഉള്ളിടത്തോളം കാലം ഇവര്‍ മുഖ്യധാരയിലെത്തുമെന്ന് ഇവര്‍ക്ക് തന്നെ പ്രതീക്ഷ കാണില്ല... :)

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഞാന്‍ മുതിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന്റെ ആവശ്യം തന്നെയില്ല.നാട്ടില്‍ സര്‍ക്കാര്‍ വക പണവും നികുതിയായി പിരിക്കുന്ന പണവും കൊണ്ട് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ പറ്റുന്ന കുറെ പ്രവര്‍ത്തകരെയാണാവശ്യം. അതിനുള്ള സാഹചര്യം എന്നുണ്ടാവുന്നു അന്നു നമ്മുടെ നാടു നന്നാവും. ഇതു പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും പറ്റിയത് പഞ്ചായത്ത് തലത്തിലാണ്. പക്ഷെ അതിനും ഇവിടെ ആരും സമ്മതിക്കുമെന്നു തോന്നുന്നില്ല. ഇവിടെ ഈ പോസ്റ്റിനു ലഭിച്ച വിത്യസ്ത കമന്റുകള്‍ തന്നെ സൂചിപ്പിക്കുന്നതാണ്. ഞാനിതു വരെ രാഷ്ട്രീയത്തില്‍ പങ്കെടുത്തിട്ടില്ല.ഞാന്‍ വ്യക്തികളെ ഇഷ്ടപ്പെടുന്നു. ജനപ്രതി നിധികളായി വരുന്നവരുടെ രാഷ്ട്രീയ നിറം നോക്കാറില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നയാള്‍ എന്റെ അഭിപ്രായത്തില്‍ കഴിവുള്ളവന്‍/വള്‍ ആണെങ്കില്‍ വോട്ടു കൊടുക്കും അത്ര തന്നെ. ഫണ്ട് വീതം വെച്ച് വിഴുങ്ങുന്നവരെപ്പറ്റി അത്ര മതിപ്പൊന്നുമില്ല. കാരണം നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് റോഡും തോടുമുണ്ടാക്കാതെ സ്വാധീനം കാണിക്കുന്നവരെപ്പറ്റി എന്തു പറയാന്!‍. ഒരു പരീക്ഷണമെന്ന നിലക്ക് പുതിയ പാര്‍ട്ടികള്‍ വന്നാല്‍ ഒരു പക്ഷെ രക്ഷപ്പെട്ടേക്കാം. ഒരവസരം കൊടുത്തു പരീക്ഷിക്കാവുന്നതാണ്. കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടെങ്കിലുമറിയാമല്ലോ?

സന്തോഷ്‌ said...

.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ജനകീയ വികസനമുന്നണികളും
.

Chethukaran Vasu said...

ഈ ജനാധിപത്യം , അധികാര വികേന്ദ്രികരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന ചില സംഗതികളുണ്ട്‌

1 . കുരങ്ങന് കിട്ടിയ പൂമാല
2 . നായക്ക് കിട്ടിയ പൊതിയാത്തേങ്ങ

ഒന്ന് ചോദിച്ചോട്ടെ , ഈ ജനാധിപത്യത്തിലെ 'ജനം' 'സിന്കുലര്‍' ആണോ 'പ്ലുരല്‍' ആണോ ..അതോ രണ്ടും ആണോ ?(വാച്യാര്‍ത്ധമല്ല ഉദ്ദേശിച്ചത് ) ? 'ജനം' ഇല്ലെങ്ങില്‍ എങ്ങനെ ജനാധിപത്യം സാധ്യമാകും ..?

ജനാധിപത്യം അന്ന രാഷ്ട്രീയ ആശയത്തില്‍ പറയുന്ന ജനവും , തങ്ങളുടെ ഇടയില്‍ നിന്ന് ഒരു തലവനെ തിരഞ്ഞെടുക്കുന്ന കൊള്ളക്കരുടെ ഒരു സംഘവും (ജനം ) തമ്മില്‍ വ്യത്യാസമുണ്ടോ ..? ജനാധിപത്യ "പ്രക്രിയ" ആണോ ജനാധിപത്യം എന്നാ "ആശയം" ..?

ജനാധിപത്യത്തില്‍ പറയുന്ന ജനം അവരുടെ ഉത്തരവാദിത്വം അഥവാ റോള്‍ നിര്‍വഹിക്കുന്നുന്ടെന്നു (ജനാധിപത്യ പ്രക്രിയിലെ റോള്‍ അല്ല ) എങ്ങനെ ഉറപ്പു വരുത്തും . അതിനുള്ള കഴിവുകള്‍ അവര്‍ അര്‍ജ്ജിക്കുന്നെന്റെന്നു , സമൂഹത്തില്‍ അതിനുള്ള സാധ്യത നിലനില്‍ക്കുന്നുന്റെന്നു എങ്ങനെ ഉറപ്പിക്കാം . ?

ആരാണ് ഇവിടെ പ്രതിക്കൂട്ടില്‍ ..? കുറ്റം ചെയ്യുന്നവരോ...? കുറ്റത്തിന്റെ ഗുണഭോക്താക്കള്‍ ആയവരോ ..? കുറ്റത്തിന്റെ ഗുണഭോക്താക്കള്‍ ആയിരിക്കില്ല പലപ്പോഴും കുറ്റം ചെയ്യുന്നവര്‍ . കഴുതപ്പുലി കൊന്നിട്ടല്ലല്ലോ കൊല്ലപ്പെട്ടതിന്റെ ചോര കുടിക്കുന്നതു .!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഈ പോസ്റ്റിനെ പറ്റി ജനശബ്ദത്തിന്റെ കണ്‍‌ക്ലൂഷന്‍ ഇങ്ങനെയാണ്: “ ഇത് മാനസിക വൈകല്യം മാത്രമല്ല രാജ്യ ദ്രോഹ കൂടിയാണ്”. പൊതുജനം കഴുതകളാണെന്നും അവരുടെ തലച്ചോറ് സ്വയം ചിന്തിക്കാന്‍ കഴിവില്ലാത്തതാണെന്നും നേതാക്കള്‍ പ്രസംഗിക്കുന്നത് എപ്പോഴും വേദവാക്യമായി ഉള്‍ക്കൊള്ളുമെന്നുമുള്ള കക്ഷിരാഷ്ട്രീയക്കാരന്റെ അഹന്തയും തലക്കനവും ധാര്‍ഷ്ട്യവുമാണ് ജനശബ്ദത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. കക്ഷിരാഷ്ട്രീയക്കാരന്റെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് മാനസീകവൈകല്യവും രാജ്യദ്രോഹവുമായാണ് ഇക്കൂട്ടര്‍ വിലയിരുത്തുക. എന്തെന്നാല്‍ രാജ്യം എന്നാല്‍ ഇവര്‍ക്ക് നേതാക്കളാണ്. നേതാക്കള്‍ക്ക് സ്വൈരക്കേട് ഉണ്ടാക്കുന്നത് പറഞ്ഞാല്‍ അത് രാജ്യദ്രോഹമാണ്.

ജനങ്ങളെ സേവിക്കാന്‍ ഇന്ന് അടിത്തട്ടില്‍ പോലും രാഷ്ട്രീയപ്രവര്‍ത്തകര്‍ കടന്നുവരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. നേതാക്കളുടെ കാര്യം പറയാനുമില്ല. തടിച്ചുകൊഴുത്ത പ്രഭുക്കന്മാരാണവര്‍. പണത്തിന് പണം, സ്വാധീനത്തിന് സ്വാധീനം, അധികാരത്തിന് അധികാ‍രം, ഓച്ഛാനിച്ച് നില്‍ക്കാന്‍ പോലീസ്കാരന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥവൃന്ദം എല്ലാറ്റിനുമുപരി എന്ത് വിടുവായത്തം മൈക്കിന് മുന്‍പില്‍ നിന്ന് വിളിച്ചുകൂവിയാലും കേട്ടുനില്‍ക്കാന്‍ തയ്യാറുള്ള അടിമകളുടെ കൂട്ടം. ഈ ഒരു സാഹചര്യത്തില്‍ ആര്‍ക്കായാലും അഹന്തകൊണ്ട് തലയുടെ കനം അനന്തമായി വര്‍ദ്ധിച്ചുപോകും. രാഷ്ട്രീയമെന്നാല്‍ ചക്കരക്കുടമാണ്, നമുക്കും കൈയിട്ട് വാരം എന്ന മനോഭാവത്തിലാണ് ഇന്ന് രാഷ്ട്രീയത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത് തന്നെ. ഇത് ആളുകള്‍ മനസ്സിലാക്കി വരുന്നുണ്ട്. ആളുകളുടെ ഈ തിരിച്ചറിവിനെയാണ് അരാഷ്ട്രീയം എന്ന് രാഷ്ട്രീയക്കാരന്‍ വിശേഷിപ്പിക്കുന്നത്. കാരണം തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന് അവര്‍ ഭയപ്പെടുന്നു.

അധികാരവും പണവും ആളുകളുടെ ദാസ്യവും ഏറ്റുവാങ്ങി ജനങ്ങളുടെ യജമാനന്മാരായി കഴിയുന്ന ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനശൈലി മാറണം. ഒരു സംഘടന എങ്ങനെയാണോ വര്‍ക്ക് ഔട്ട് ആകുന്നത്, അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരിക. ത്യാഗത്തിന്റെയും സേവനത്തിന്റെയും മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് തയ്യാറുള്ള പ്രവര്‍ത്തകര്‍ കടന്നുവരും. എല്ലാ തരം ആള്‍ക്കാരും സമൂഹത്തിലുണ്ട്. ഇന്ന് സ്വാര്‍ത്ഥതയ്ക്കും സ്വന്തം നില മെച്ചപ്പെടുത്താനുമാണ് രാഷ്ട്രീയക്കാര്‍ നിലകൊള്ളുന്നത്. അത്കൊണ്ട് അത്തരക്കാരാണ് പുതുതായി കടന്നുവരുന്നവരും. ഇതാണ് രാഷ്ട്രീയജീര്‍ണ്ണതയുടെ കാരണം.

ഈ അവസ്ഥ മാറണം. സ്വമേധയാ മാറുകയില്ല. അതിന് തിരുത്തല്‍ ശക്തികള്‍ വേണം. ആ തിരുത്തല്‍ അതാത് പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്ന് നടക്കില്ല. കാരണം ഓരോ പാര്‍ട്ടിയും ഇന്ന് ഓരോ സ്ഥാപനമാണ്. പുറത്ത് നിന്നാണ് തിരുത്തല്‍ശക്തികള്‍ രൂപപ്പെടേണ്ടത്. അവിടെയാണ് വികസനമുന്നണികള്‍ പോലെയുള്ള കൂട്ടായ്മകളുടെ പ്രസക്തി. അല്ലാതെ വികസനമുന്നണി ഒറ്റയ്ക്ക് ഈ രാജ്യം നന്നാക്കുമെന്നല്ല. ഈ കാഴ്ചപ്പാടിനെ മാനസികവൈകല്യമായി കാണുന്ന ജനശബ്ദത്തോട് എനിക്ക് സഹതാപമേയുള്ളൂ. പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ പോക്ക് പോയാല്‍ നാളെ ജനം രാഷ്ട്രീയക്കാരനെ ചൂല് കൊണ്ട് അടിക്കും. അത്കൊണ്ട് രാഷ്ട്രീയത്തെ ജനങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാന്‍ വികസനമുന്നണികള്‍ ജയിച്ചേ പറ്റൂ. തങ്ങള്‍ക്കേ ഇതൊക്കെ പറ്റൂ എന്ന രാഷ്ട്രീയക്കാരന്റെ അഹന്തയ്ക്ക് തിരിച്ചടി കൊടുക്കണം. പെട്ടെന്നൊന്നും കഴിയില്ല. താമസം പിടിക്കും. എന്നാലും തുടക്കം കുറിക്കപ്പെട്ടു. അത്രയും ആശ്വാസം.

Ja'far Sadique.M.I. said...

സുകുമാരന്‍ മാഷ്‌ പറഞ്ഞതു വളരെ ശരി. ഒക്ടോബര്‍ 27ന് കാത്തിരിക്കാം. അപ്പോള്‍ അറിയാമല്ലോ മുന്‍വിധികളാലും കക്ഷിരാഷ്ട്രീയത്താലും ഭരിക്കപ്പെടുന്ന കേവല വിമര്‍ശകര്‍ക്കപ്പുറാം കേരളത്തിലെ സാധാരണ ജനത ഇവരെ സ്വീകരിക്കുമോ എന്ന്.

നേരെഴുത്ത് said...

നന്മയില്‍ സഹകരിക്കുക എന്ന ആദര്‍ശത്തിന്റെ ഭാഗമായി ജ.ഇ യുടെ ചില വശങ്ങളെ കുറിച്ച എഴുതുന്ന സുകുമാരന്‍ മാഷ്‌, അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകളും , ആക്ഷേപ ഹാസ്യങ്ങളും ...ഇത് നമുക്ക്‌ നല്‍കുന്ന ഒരു സന്ദേശമുണ്ട് ....

അത് ജ.ഇ യുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു സന്ദേശം തന്നെ .."

കാരണം ഒരു പാട് തിക്താനുഭവങ്ങള്‍ പ്രതീക്ഷിച് കൊണ്ട തന്നെയാണല്ലോ, ഭൌതികമായി ഒന്നും പ്രതീക്ഷിക്കാതെ ശ്രീ. KPS നെ പോലുള്ളവര്‍ ഈ സാഹസത്തിനു മുതിരുന്നത് ...!!‍

എന്നിട്ടും അദ്ദേഹത്തെ പോലുള്ളവര്‍ എന്തുകൊണ്ട് അതിന്നു മുതിരുന്നു ...

ഇതിന്റെ മറുപടി നാം കണ്ടെത്തുക.

ചിന്തകന്‍ said...

നാളെയുടെ, പ്രകൃതി അനുകൂല വികസന മുന്നേറ്റത്തിന്റെ സാക്ഷാത്ക്കാരമായി മാറാൻ ജനകീയ വികസന മുന്നണികൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു..

കെ.പി.എസിന്റെ ചിന്തകളിലെ മനുഷ്യ സ്നേഹത്തിലധിഷ്ടിതമായ ആത്മാർത്ഥതയെ ഞാൻ തിരിച്ചറിച്ചറിയുന്നു.

വാക്കും പ്രവൃത്തിയും കൊണ്ട് ആളെ തിരിച്ചറിയാൻ ശ്രമിക്കുന്നതിന് പകരം, ആളുടെ കൊടിയുടെ നിറം നോക്കി മാത്രം വാക്കും പ്രവൃത്തിയും വിലയിരുത്തുന്നതിലെ വർഗ്ഗീയ/വിഭാഗീയ ചിന്താഗതിയെ സ്വയം തിരിച്ചറിയാൻ കഴിയാത്ത ചില സുഹൃത്തുക്കളെ അവഗണിക്കുന്ന താങ്കളുടെ സമീപനത്തിന് പ്രത്യേക അഭിനന്ദനങ്ങൾ.

hafeez said...

വാര്‍ത്താ മാധ്യമ രംഗത്ത്‌ മാധ്യമം പത്രം നേടിയ വിജയം മാധ്യമത്തിനു കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ട്‌ എന്നതല്ല. മറിച്ച് അതിന്റെ ശൈലി കൊണ്ട് മുമ്പ്‌ മുഖ്യധാര പത്രങ്ങള്‍ അവഗണിച്ചിരുന്ന പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ കൂടി ചെന്നെത്തിച്ചു എന്നതാണ്.

ഇതുപോലുള്ള ഒരു മാറ്റമാണ് ജനകീയ വികസനമുന്നണികൊണ്ട് ഉണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ മത്സരിക്കുന്ന ആദ്യ തവണ തന്നെ ഗംഭീര വിജയം വരിക്കുക എന്നതൊക്കെ എളുപ്പമല്ല. വിശേഷിച്ചും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ പ്രചാരണം ആദ്യമായാണ്‌. പ്രചാരണത്തിലെ കാര്യങ്ങളും തന്ത്രങ്ങളും അവര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷെ ഇപ്പോള്‍ത്തന്നെ വികസന മുന്നണിക്കെതിരെ മത്സരിക്കാന്‍ പരമാവധി നല്ല വ്യക്തികളെ അന്വേഷിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്നത് നാം കണ്ടു. മുന്‍പ്‌ അവര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇനി അവര്‍ക്ക്‌ ഏറ്റെടുക്കേണ്ടിവരും. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. ഈ വിഷയത്തില്‍ പാളിച്ച പറ്റി എന്ന് ലീഗ് നേതാവ്‌ ഷാജിക്ക്‌ തുറന്നു പറയേണ്ടിവന്നു. വീടില്ലാതവനും താങ്ങിലാതവനും ആദിവാസിക്കും വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടായിക്കൊണ്ടിരിക്കുന്നു.

യൂസുഫ്പ said...

വിമർശനങ്ങൾക്ക് പകരം ഒരു പരീക്ഷണത്തിന് തയ്യാറായി ജനകീയമുന്നണിയെ പിന്തുണയ്ക്കുകയാണ് ബുദ്ധിയെന്ന് തോന്നുന്നു.

Natural said...

Dear Sukumaran Sir, Again sorry for writing in English.

Dear Santhosh and others,

I do agree with your point that this Jankayeeya Vikasanamunnani is not going to be a storm in Kerala Politics in the near future. At the sametime, I do have a genuine feeling that it has already set afoot a gentle breeze of change in our political culture.

Regardless of whether they constitute majority or minority, I do believe that they have got all the right to work for the ideas that they stand for . For any revolutionary movement, Principles and Goals will remain constant and only policy and programmes will vary and change. Any Revolutionary movement usually takes its shape as a minority. As an ideological movement, I do understand JI looks into each and every details of our life through the prism of their ideology. There is nothing wrong in it as long as it is not antithetical to the concept of peaceful co-existence of our pluralistic society. What we have to insist upon ourselves and make sure while criticizing JI and its off-shoots is not to lose or lack intellectual objectivism and to be free and fair.

Dear Yukthi,

I also wanted to study the subject raised by you more deeply and profoundly. The foundation of Sovereignty is obedience. Any political philosophy is defined on the ground to whom the sovereignty belongs. If it is to an indfividual, we call it dictatorship. If it belongs to a group, we call it oligarchy. If it belongs to a King, we call it monarchy. If it belongs to prelitariate, we call it communism. If it belongs to people, we call it democracy. Koran unequivocally and explicityly says sovereignty is for Allah, the creator and Sustainer of the world including that of human beings who like other creatures live in His earth enjoying the provisions bestowed by him. Since meaning of Ibaadat encompasses everything in JI's vision, their realm of work encompasses every aspect of life. All Muslim Organizations including IUML believe Islam as a comprehensive way of Iife even though they, unlike JI, fail to apply it into the details of their life as a whole.
You wrote:

"ജീവിതത്തിന്റെ എല്ലാ വിഷയത്തിലും സ്വന്തം മതനിയമങ്ങള്‍ മാത്രം അനുസ്സരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെടുന്ന, മറ്റെല്ലാത്തിനെയും തള്ളിക്കളയുവാന്‍ ആഹ്വാനം ചെയ്യുന്ന മതസംഘടന മാത്രമായ ജമാഅത്തെ ഇസ്ലാമിയെ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏതെങ്കിലും വികസന മുന്നണിയുടെ അമരത്ത് വേണോ കെ.പി.എസ്. സാര്‍?"

What I understand is different from what you have mentioned above. Islam and JI do not deny other religions, rather it corrects the deviations and re-instates all religions into the one and same mainsteam as Koran says every nation was sent with a human prophet with the same, natural and universal creed. The differences on the micro details do not and should not close the doors of cooperation on Macro aspects of our life as we can it in Prophet's Madeena Charter. Moreover, Koran commands to cooperate and associate with good and virtues and to dissassociate with sins and evil.

Natural said...

Dear Sukumaran Sir, Again sorry for writing in English.

Dear Santhosh and others,

I do agree with your point that this Jankayeeya Vikasanamunnani is not going to be a storm in Kerala Politics in the near future. At the sametime, I do have a genuine feeling that it has already set afoot a gentle breeze of change in our political culture.

Regardless of whether they constitute majority or minority, I do believe that they have got all the right to work for the ideas that they stand for . For any revolutionary movement, Principles and Goals will remain constant and only policy and programmes will vary and change. Any Revolutionary movement usually takes its shape as a minority. As an ideological movement, I do understand JI looks into each and every details of our life through the prism of their ideology. There is nothing wrong in it as long as it is not antithetical to the concept of peaceful co-existence of our pluralistic society. What we have to insist upon ourselves and make sure while criticizing JI and its off-shoots is not to lose or lack intellectual objectivism and to be free and fair.

Dear Yukthi,

I also wanted to study the subject raised by you more deeply and profoundly. The foundation of Sovereignty is obedience. Any political philosophy is defined on the ground to whom the sovereignty belongs. If it is to an indfividual, we call it dictatorship. If it belongs to a group, we call it oligarchy. If it belongs to a King, we call it monarchy. If it belongs to prelitariate, we call it communism. If it belongs to people, we call it democracy. Koran unequivocally and explicityly says sovereignty is for Allah, the creator and Sustainer of the world including that of human beings who like other creatures live in His earth enjoying the provisions bestowed by him. Since meaning of Ibaadat encompasses everything in JI's vision, their realm of work encompasses every aspect of life. All Muslim Organizations including IUML believe Islam as a comprehensive way of Iife even though they, unlike JI, fail to apply it into the details of their life as a whole.
You wrote:

"ജീവിതത്തിന്റെ എല്ലാ വിഷയത്തിലും സ്വന്തം മതനിയമങ്ങള്‍ മാത്രം അനുസ്സരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെടുന്ന, മറ്റെല്ലാത്തിനെയും തള്ളിക്കളയുവാന്‍ ആഹ്വാനം ചെയ്യുന്ന മതസംഘടന മാത്രമായ ജമാഅത്തെ ഇസ്ലാമിയെ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏതെങ്കിലും വികസന മുന്നണിയുടെ അമരത്ത് വേണോ കെ.പി.എസ്. സാര്‍?"

What I understand is different from what you have mentioned above. Islam and JI do not deny other religions, rather it corrects the deviations and re-instates all religions into the one and same mainsteam as Koran says every nation was sent with a human prophet with the same, natural and universal creed. The differences on the micro details do not and should not close the doors of cooperation on Macro aspects of our life as we can it in Prophet's Madeena Charter. Moreover, Koran commands to cooperate and associate with good and virtues and to dissassociate with sins and evil.

വഴികാട്ടി said...

hafeez said...
{{വാര്‍ത്താ മാധ്യമ രംഗത്ത്‌ മാധ്യമം പത്രം നേടിയ വിജയം മാധ്യമത്തിനു കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ട്‌ എന്നതല്ല. മറിച്ച് അതിന്റെ ശൈലി കൊണ്ട് മുമ്പ്‌ മുഖ്യധാര പത്രങ്ങള്‍ അവഗണിച്ചിരുന്ന പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ കൂടി ചെന്നെത്തിച്ചു എന്നതാണ്.

ഇതുപോലുള്ള ഒരു മാറ്റമാണ് ജനകീയ വികസനമുന്നണികൊണ്ട് ഉണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ മത്സരിക്കുന്ന ആദ്യ തവണ തന്നെ ഗംഭീര വിജയം വരിക്കുക എന്നതൊക്കെ എളുപ്പമല്ല. വിശേഷിച്ചും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ പ്രചാരണം ആദ്യമായാണ്‌. പ്രചാരണത്തിലെ കാര്യങ്ങളും തന്ത്രങ്ങളും അവര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷെ ഇപ്പോള്‍ത്തന്നെ വികസന മുന്നണിക്കെതിരെ മത്സരിക്കാന്‍ പരമാവധി നല്ല വ്യക്തികളെ അന്വേഷിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്നത് നാം കണ്ടു. മുന്‍പ്‌ അവര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇനി അവര്‍ക്ക്‌ ഏറ്റെടുക്കേണ്ടിവരും. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. ഈ വിഷയത്തില്‍ പാളിച്ച പറ്റി എന്ന് ലീഗ് നേതാവ്‌ ഷാജിക്ക്‌ തുറന്നു പറയേണ്ടിവന്നു. വീടില്ലാതവനും താങ്ങിലാതവനും ആദിവാസിക്കും വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടായിക്കൊണ്ടിരിക്കുന്നു.))100% correct

നനവ് said...

ജനകീയ മുന്നണികൾ നല്ലത് തന്നെ..പക്ഷെ അവിടെ എന്തിനാണ് ചേട്ടാ മതം? അത് മാത്രമെ മനസ്സിലാവാത്തതായുള്ളൂ.....

ജനശബ്ദം said...

തദ്ദേശ സ്വയംഭരണ സ്ഥപനങളും ജനകിയ ആസൂത്രണവും നാടിന്റെ പുരോഗതിക്കും വികസനത്തിന്നും ജനപങ്കാളിത്തത്തൊടെ നടത്തേണ്ടതാണു..അതാണു നാട്ടുകാരുടെ സഹായത്തോടും പരിപൂര്‍ണ്ണ സഹകരണത്തോടെ ഇന്ന് നടത്തിക്കൊണ്ടീരിക്കുന്നത്...ഒരു ജനാധിപത്യ - തതേതരത്ത രാജ്യത്ത് മതേതര രാഷ്ട്രിയ പാര്‍ട്ടികളുടെയും മതേതര സംഘടനകളുടെയും നേതൃത്വത്തില്‍ എല്ലാവരേയും സഹകരിപ്പിച്ചാണു ഈ പ്രക്രിയ മുന്നോട്ട് പോകുന്നത്...ഈ വികസന പ്രക്രിയക്ക് കേരളത്തില്‍ വന്‍‌ മുന്നേറ്റം സൃഷ്ടിക്കാല്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ മതേതരത്തത്തിലോ ജനാധിപത്യത്തിലോ വിശ്വാസിക്കാത്ത ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാലാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഒരു സംഘടന വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ് യഥാര്‍ത്ഥ വികസനത്തെ വഴിതെറ്റിക്കാനും ജനങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ വഴിതെറ്റിക്കാനും മുതിരുമ്പോള്‍ അവര്‍ക്ക് ഹേലേലുയ്യ പാടുന്നവരുടെ ഉള്ളിലിരുപ്പ് വികസനമല്ലായെന്ന് ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണു.ഇവര്‍ക്കു തന്നെ അറിയാം ഈ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പിന്ന് ഒരിക്കലും കേരളത്തിലെ മൊത്തം ജനങളുടെ ആശയാഭിലാങള്‍ക്ക് ഒത്ത് ഉയരാനോ അവരെ പ്രതിനിധികരിക്കാനോ കഴിയില്ലായെന്ന്... എന്നാലും നാടിനെ നാശത്തിലേക്ക് നയിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ ചിലറ് തയ്യാരാവുന്നതിന്റെ രാഷ്ട്രിയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു ...രാഷ്ട്രിയ പാര്‍ട്ടികളെയെല്ലാം അധിക്ഷേപിക്കുകയും വര്‍ഗ്ഗിയ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നത് മാനസ്സികരോഗം മാത്രമല്ല ദേശദ്രോഹം കൂടിയാണെന്ന് പറഞ്ഞത്

ചിന്തകന്‍ said...

ഒരു ഓ.ടോ
കണ്ണൂരിൽ കുറേ വാർഡുകളിൽ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർഥികളില്ല എന്ന് കേൾക്കുന്നു. ഇത്എന്ത് കൊണ്ടാണെന്ന് ആർക്കെങ്കിലും വ്യക്തമാക്കാമോ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@നനവ്, //ജനകീയ മുന്നണികൾ നല്ലത് തന്നെ..പക്ഷെ അവിടെ എന്തിനാണ് ചേട്ടാ മതം? അത് മാത്രമെ മനസ്സിലാവാത്തതായുള്ളൂ...//

ജനകീയമുന്നണികളില്‍ മതം വേണം എന്ന് ആരും പറഞ്ഞില്ലല്ലൊ. ആര്‍ക്കും മുന്‍‌കൈ എടുക്കാം. അങ്ങനെ ആരെങ്കിലും മുന്‍‌കൈ എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. അങ്ങനെ വരുമ്പോള്‍ മതങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരോ ഏതെങ്കിലും മതസംഘടനകളോ മുന്‍‌കൈ എടുത്താല്‍ ബദല്‍ പ്രസ്ഥാനം ആഗ്രഹിക്കുന്ന ആര്‍ക്കും സഹകരിക്കാം. അതില്‍ എന്താണ് തെറ്റ്? ജനകീയമുന്നണിയില്‍ മതമുണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും മതത്തിന്റെ പോഷകസംഘടനയാണോ ആ മുന്നണി എന്ന് നോക്കിയാല്‍ പോരേ? നമ്മെ സംബന്ധിച്ചിടത്തോളം പഞ്ചായത്തുകളെങ്കിലും കക്ഷിരാഷ്ട്രീയവിമുക്തമാകണം.

കക്ഷിരാഷ്ട്രീയക്കാര്‍ക്ക് വിലസാന്‍ സംസ്ഥാനം മുതല്‍ കേന്ദ്രം വരെ ഇല്ലേ? പഞ്ചായത്തെങ്കിലും ജനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂടേ? ഗ്രാമസഭയിലെങ്കിലും കക്ഷിരാഷ്ട്രീയം ഇല്ലാതെ ജനങ്ങള്‍ക്ക് എന്ന് വെച്ചാല്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും മതക്കാര്‍ക്കും ഒരുമിച്ച് വാര്‍ഡിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാക്കിക്കൂടേ? കക്ഷിരാഷ്ട്രീയക്കാരന്‍ വാര്‍ഡ് മെമ്പര്‍ ആയാല്‍ ഒരിക്കലും ഇത് നടക്കില്ല. ഒരു മാറ്റമല്ലേ, പരീക്ഷിച്ചുകൂടേ?

ജനശബ്ദം said...

തദ്ദേശ സ്വയം ഭരണ സ്ഥാപനങള്‍ ജമാ അത്ത് ഇസ്ലാമിക്കും സോളിഡാരിറ്റിക്കും വിട്ടുകൊടുക്കണമെന്നാണൊ താങ്കള്‍ പറയുന്നത്....ജനാധിപത്യമോ മതേതരത്തമോ മെഹമ്മൂദിസമോ ഏതാണിവര്‍ അംഗികരിക്കുന്നത്.....എന്നിട്ട് മതി ജനകിയ വികസന മുന്നണി ....ഈ മത തിവ്രവാദികള്‍ ഏതു മുഖം മൂടി അണിഞ്ഞാലും ജനം തിരിച്ചറിയും.....തിരിച്ചറിഞ്ഞില്ലായെന്ന് നടിക്കുന്നവര്‍ ബോധപൂര്‍‌വ്വമാണു......

നേരെഴുത്ത് said...

@ജനശബ്ദം
പരസ്പരം വെട്ടിയും കൊന്നും, പക പോക്കലും പ്രതികാരം തീര്‍ക്കലും ...ഇത്തരം രാഷ്ട്രീയ തീവ്രവാദം കണ്ടു മടുത്തവരുമുണ്ട് സഖാവേ ധാരാളം നമുക്കിടയില്‍ ...വിശ്വസിച് ഏല്‍പ്പിച് ഭരണത്തില്‍ കയറി അഴിമതി കളിച്ചവരെ തിരിച്ചറിയുവാനുള്ള വിവേകം ഉള്ളവര്‍ ഇനിയുമുണ്ട്‌ ഇവടെ എന്ന കാര്യം മറക്കേണ്ട ...!!!

haina said...

ജനകീയ മുന്നണിക്ക് എല്ലാ ഭാവുകങ്ങളും ...

നേരെഴുത്ത് said...

@ജനശബ്ദം

പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുള്ള കൊലവിളികളും, അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നിലവിളികളും ...

പാര്‍ട്ടിയുടെ കൊടുവാളിന്നിരയായ പിതാവ്, അവരുടെ കൊച്ചു മക്കളുടെ ആര്‍ത്തനാദങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട് ...

കൊച്ചുകുട്ടികളുടെ കണ്മുന്നില്‍ വച്ചല്ലേ ഒരധ്യാപകനെ ...

എല്ലാം എല്ലാവരും കാണുന്നുണ്ട് ...!!

SWAM said...

koottathil vayikkan

മതേതര ഇസ്ലാം
എന്താണ് മതേതര ഇസ്ലാം? ഒരുപാട് ചിന്തകള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും തന്നെ വിഷയമായ രണ്ട് സാങ്കേതിക വാക്കുകളാണ് മതേതരം, ഇസ്ലാം എന്നിവ. ചെറിയ ചിന്തക്കോ ഏതാനും വാക്കുകള്‍ക്കോ പറഞ്ഞുതീര്‍ക്കാനാവാത്ത സങ്കേതങ്ങള്‍.
വാക്കുകള്‍ക്ക് അതിന്റെ സാങ്കേതിക സൂചിക അര്‍ഥമായി കൊടുക്കാതിരുന്നാല്‍, മതേതരം എന്നത് മതത്തിനു ഇതരമായത്, വേറെയായത് എന്നര്‍ഥം വരും. ഒരു മതമായ ഇസ്ലാമിനെ മതേതരമായ ഇസ്ലാം എന്ന് തലക്കെട്ടിലെഴുതുമ്പോള്‍ ഈയൊരര്‍ഥത്തില്‍ അബദ്ധമാവുകയാണ്. എന്നാല്‍, വാക്യത്തിനു വിശാലമായ ചില ചിന്തകള്‍ ഉണര്‍ത്താന്‍ കഴിയുന്നു.
'ഇസ്ലാം' എന്നത് 'മതം' എന്ന വാക്കിന്റെ പര്യായമല്ല. മറിച്ച്, മതം എന്ന വിഭാഗത്തില്‍ (കാറ്റഗറിയില്‍) അതിനെ നാം ഉള്‍പ്പെടുത്തുന്നു എന്നു മാത്രം. ഇസ്ലാം എന്ന അറബി പദത്തിനു സമാധാനം, വണക്കം എന്നീ രണ്ട് അര്‍ഥമാണ് മലയാളത്തില്‍ നല്‍കാനാവുക. അതിനാല്‍ ഇസ്ലാം എന്നതിന് സമാധാനം കാംക്ഷിക്കല്‍, ദൈവിക നീതിക്ക് കീഴടങ്ങല്‍ എന്നീ നിര്‍വചനങ്ങളാണ് നല്‍കാന്‍ കഴിയുക. യഥാര്‍ഥത്തില്‍ ഇസ്ലാമിന് യോജിച്ച നിര്‍വചനവും ഇതുതന്നെ.
ഏകദൈവ വിശ്വാസത്തിലൂന്നിനിന്നുകൊണ്ട് സമാധാനവും നീതിയും കാംക്ഷിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാം. ഇസ്ലാമിനെക്കുറിച്ച ആധികാരിക നിര്‍വചനങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാവുന്ന കാര്യമാണിത്. ഈ വാക്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, ദൈവവിശ്വാസത്തിലൂന്നി നില്‍ക്കുക. രണ്ട്, സമാധാനവും നീതിയും നടപ്പില്‍ വരുത്തുക.
ഇന്ന് മുസ്ലിം സമൂഹം കൊണ്ടുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ അധികവും ആദ്യത്തെ ഭാഗമായ 'ഏകദൈവവിശ്വാസത്തിലൂന്നി നില്‍ക്കലില്‍' ഉള്‍പ്പെടുത്താവുന്നതാണ്. നമസ്കാരം, നോമ്പ് പോലുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ രണ്ടാം ഭാഗമായ 'സമാധാനവും നീതിയും നടപ്പില്‍ വരുക' എന്ന വിശാലമായ ഭൂമികയില്‍ മുസ്ലിം സമൂഹം വളരെ കുറച്ചേ ചെയ്യുന്നുള്ളൂ. സമാധാനവും നീതിയും ആഗ്രഹിക്കുക എന്നത് മുസ്ലിം സമൂഹത്തിന്റെ സ്വഭാവമാണെങ്കിലും നമസ്കാരം, നോമ്പ് മുതലായവ നടപ്പാക്കുന്നത്ര ശ്രദ്ധ സമാധാനവും നീതിയും സമൂഹത്തില്‍- തങ്ങളിലും മറ്റുള്ളവരിലും- നടപ്പാക്കാന്‍ മുസ്ലിം സമൂഹത്തിനു കഴിയുന്നില്ല. ഇതൊരു പരാജയമാണ്.
ഈ നിര്‍വചനത്തെ രണ്ടായി മുറിക്കുകയാണെങ്കില്‍, ആദ്യത്തേതിനെ 'മതം' എന്നും രണ്ടാമത്തേതിനെ 'മതേതരം' എന്നും വിളിക്കാം. സാമ്പ്രദായിക മതസങ്കല്‍പങ്ങള്‍ക്ക് രണ്ടാം ഭാഗം ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല എന്നതും, മതം എന്ന സങ്കേതത്തിനു ആദ്യത്തെ ഭാഗം കൃത്യമായി ചേരും എന്നതും തന്നെ കാരണം. അതുകൊണ്ട് സമാധാനം, നീതി തുടങ്ങിയ വിഷയങ്ങള്‍ മതത്തിന് പുറത്തുള്ളതായി.
ഇസ്ലാമിലെ ഈ മതേതരത്വത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എത്രത്തോളം നമുക്കായി എന്നതും സംശയമാണ്. ഈ 'മതേതര ഇസ്ലാമിനെ'യാണ് നമുക്ക് സമൂഹത്തില്‍ നടപ്പിലാക്കാനുള്ളത്. 'മത ഇസ്ലാമിനെ' നമുക്ക് പ്രബോധനം ചെയ്യുകയാണ് പ്രധാനമായും വേണ്ടതെങ്കില്‍, മതേതര ഇസ്ലാമിനെ സമൂഹത്തില്‍ നടപ്പിലാക്കാനുള്ള ബോധപൂര്‍വവും ബുദ്ധിപൂര്‍വവുമായ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് മാതൃക സ്വീകരിക്കാവുന്ന പ്രവാചക ചരിത്രത്തില്‍ തന്നെ മത ഇസ്ലാമിനെ (ഇസ്ലാമിന്റെ ആദ്യ ഭാഗത്തെ എന്നും പറയാം) അവസാനം വരെ പ്രബോധനം ചെയ്യുക മാത്രമാണ് ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്തെ, മതേതര ഇസ്ലാമിനെ ഏത് വിധേനയും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. അതിനായി അധികാരം ഏറ്റെടുത്തു, പ്രതിരോധവും ചെറുത്തുനില്‍പുകളും സംഘടിപ്പിച്ചു, ഉപരോധം ഏര്‍പ്പെടുത്തി. ഒക്കെയും 'മതേതര' ഇസ്ലാമിനെ നടപ്പില്‍ വരുത്താന്‍ വേണ്ടിയായിരുന്നു. അതുകൊണ്ടാണ് തത്ഫലമായി ഉണ്ടായിത്തീര്‍ന്ന മാതൃകാ ഇസ്ലാമിക രാഷ്ട്രത്തില്‍ മറ്റു മത സമൂഹങ്ങള്‍ സ്വതന്ത്രമായി സ്വന്തം 'മതം' നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിച്ചുപോന്നത്. അവിടെ നടപ്പിലാക്കിയ 'മതേതര' ഇസ്ലാമില്‍ ആ സമൂഹങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും ഉള്‍ച്ചേരുകയും ചെയ്തിരുന്നതോടൊപ്പം തന്നെ 'മത ഇസ്ലാമില്‍' നിന്ന് വ്യത്യാസം പുലര്‍ത്താന്‍ അവര്‍ക്ക് സ്വാതന്ത്യ്രം ലഭിക്കുകയും ചെയ്തിരുന്നു.

സാപ്പി കുവൈത്ത്
from prabodhanam weekly

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

http://www.mathrubhumi.com/extras/special/story.php?id=127152


ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് പകുതിയോളം സീറ്റുകളില്‍ മത്സരിക്കും

മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വികസന മുന്നണി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പകുതിയോളം വാര്‍ഡുകളില്‍ മത്സരിക്കും. വികസന മുന്നണിയുമായി സഹകരിക്കുന്ന ആരുടെയും പിന്തുണ തേടും. എന്നാല്‍ എസ്.ഡി.പി.ഐ, ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളോട് യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Haanie said...

ഞങ്ങളാരാണെന്നാണ് വിചാരം?
ഞങ്ങള്‍ക്കിവിടെ പലതും പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്. ഞങ്ങളുടെ അംശവും ദേശവും ഇവിടെ തന്നെയാണ്. വിശ്വസിക്കുന്ന ആദര്‍ശം അന്യൂനമാണ്. പണ്ടേ പറഞ്ഞതാണിത്. പക്ഷേ, സാഹചര്യങ്ങള്‍ പിന്നെയും പറയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ വിശ്വസിക്കുന്ന ദര്‍ശനം സാമൂഹിക ഇടപെടലിനും അഭിപ്രായ പ്രഖ്യാപനത്തിനും മുന്തിയ പരിഗണന നല്‍കിയിരിക്കുന്നു. കാരണം മണ്ണിനോട് ബന്ധമുള്ളവനാണ് മനുഷ്യന്‍. അതിനെ പറ്റിയൊന്നും പറയാനില്ലെങ്കില്‍, ഒന്നും ചെയ്യാനില്ലെങ്കില്‍ ഇത്ര പണിപ്പെട്ട് ജീവിക്കുന്നതിനെന്തര്‍ഥം? ഞങ്ങള്‍ ജനാധിപത്യ വിരുദ്ധരാണെന്ന് പലരും പറയാറുണ്ട്. ജനാധിപത്യത്തിന്റെ, ജനാധിപത്യ വിരുദ്ധതയെ ഞങ്ങള്‍ എതിര്‍ക്കും. ജനാധിപത്യം നല്‍കുന്ന ജനാധിപത്യ സംരക്ഷണത്തിന്റെ കാവലാളുകളാണ് ഞങ്ങള്‍. ജനാധിപത്യവിരുദ്ധത വാക്കിലും കര്‍മത്തിലുമുള്ളവര്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകാന്‍ ശ്രമിക്കുമ്പോള്‍ അത് തുറന്നു കാട്ടാതെ വയ്യ. 'ദേശീയത' അംഗീകരിക്കാത്തവര്‍ എന്നും പലരും പറയാറുണ്ട്. തെറ്റിലും ശരിയിലും 'ഞങ്ങള്‍' എന്ന ദേശീയവാദത്തെ എതിര്‍ക്കും. ദേശവാസികളുടെ സംരക്ഷണത്തിനും വികസനത്തിനും പണിയെടുക്കും. മതമൂല്യങ്ങളെ വകഞ്ഞുമാറ്റി സ്ഥാപിക്കേണ്ട ഒന്നല്ല മതേതരത്വം. മതമൂല്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും സ്വാതന്ത്യ്രവും നല്‍കുന്നതുവരെ ഞങ്ങളീ പ്രഛന്ന മതേതരത്വത്തിനെതിരായിരിക്കും. വര്‍ഗീയവാദികള്‍ എന്ന പേര് കേട്ട് പേടിച്ചോടാനൊന്നും ഞങ്ങളില്ല. മനുഷ്യനെ വര്‍ഗത്തിന്റെ പേരില്‍ വര്‍ഗീകരിച്ച് പിന്നെ ജാതീയമായി ഭിന്നിപ്പിച്ച് വോട്ടുകള്‍ തട്ടിയെടുക്കുന്ന കപട വര്‍ഗീയവാദികള്‍ ജീവിക്കുന്ന നാടാണിത്. മത സാഹോദര്യത്തിന്റെ മണിമാളിക കെട്ടി ഞങ്ങളിവിടെ മതസൌഹാര്‍ദം കാക്കും.
അടവുനയം, മുഖംമൂടി എന്നെല്ലാം പറഞ്ഞ് ഉമ്മാക്കി കാട്ടാറുണ്ട് പലരും. സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ദുര്‍ബലതയില്‍ നിന്നുരുവംകൊണ്ടതാണീ അടവുനയം. മൂല്യങ്ങളിലും മതങ്ങളിലും വിശ്വസിക്കാത്തവര്‍ 'വിശ്വാസം നടിച്ച്' വോട്ടുകള്‍ തട്ടുന്നതാണ് യഥാര്‍ഥത്തില്‍ മുഖംമൂടി. കാല സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വികസിക്കാന്‍ ത്രാണിയുള്ള ദര്‍ശനത്തിന് മേലങ്കിയണിയേണ്ട ആവശ്യമെന്തിരിക്കുന്നു?
ജനപക്ഷ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ക്കും അതിയായ താല്‍പര്യമുണ്ട്. കാരണം, അവിടെ രൂപംകൊള്ളുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളാണ്, മോഹങ്ങളും വികാരങ്ങളുമാണ്. ജനകീയ കൂട്ടായ്മകളെ ഭയക്കുന്നവര്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയിലാണ്. അവര്‍ സ്വന്തം നിലനില്‍പ് അവതാളത്തിലാവുമോ എന്നു ഭയക്കുന്നു. സ്ത്രീയെ ഉയര്‍ന്ന നിലയിലെത്തിക്കാനാണ് ഞങ്ങള്‍ സ്ത്രീവിമോചനം പറയുന്നത്. സ്ത്രീയെ മറന്നുകൊണ്ട് സ്ത്രീവാദമുയര്‍ത്തിയ പാശ്ചാത്യ -കമ്യൂണിസ്റ് തത്ത്വസംഹിതയില്‍ നിന്നല്ല.
സാമുദായിക പ്രശ്നങ്ങളെ ദേശീയ പ്രശ്നങ്ങളായി കാണാനാണ് ഞങ്ങള്‍ക്ക് താല്‍പര്യം. സങ്കുചിത സാമുദായികതയെ പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തവര്‍ക്ക് സാമുദായികത ദര്‍ശനമാക്കാന്‍ കഴിയില്ല. പക്ഷേ, സമുദായത്തിന്റെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ മാത്രം കുടില ഹൃദയരല്ല ഞങ്ങള്‍. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. മനുഷ്യന്റെ പ്രശ്നങ്ങളെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഹരിക്കണം. അവന്റെ ജാതി, മത, ദേശം ഇവയൊന്നും അവന് നീതി ലഭ്യമാവുന്നതിന് തടസ്സമായിക്കൂടാ. മനുഷ്യാവകാശ ലംഘനം, അത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നായാലും ഭീകരത തന്നെയാണ്. മാത്രമല്ല, അത് മനുഷ്യനെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കും.
ഇതെല്ലാം പറയുന്നത് ഞങ്ങള്‍ക്ക് ലഭിച്ച അമൂല്യ ദൈവിക സന്ദേശത്തില്‍ നിന്നാണ്. ഇങ്ങനെ ഒരുപാടിനിയും പറയാനുണ്ട്. ഇത് പറയാന്‍, പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചിലരുണ്ട്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, ദുര്‍ബലര്‍, സാധാരണക്കാരായ നിഷ്പക്ഷമതികള്‍.... ഇവര്‍ ഞങ്ങളെ പിന്തുണക്കുന്നു.
ഞങ്ങള്‍ക്കെതിരിലും ചിലരുണ്ട്. നഷ്ടം ഭയക്കുന്നവര്‍, നിലനില്‍പ് ഭീഷണിയിലായവര്‍, സ്വന്തം കള്ളത്തരങ്ങള്‍ വെളിച്ചത്താകുമെന്ന് ഭയക്കുന്നവര്‍.. ആ പട്ടികയും നീണ്ടതാണ്. പക്ഷേ, എല്ലാവരിലും ഞങ്ങളോട് താല്‍പര്യമുള്ളവരുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഞങ്ങളോടൊപ്പം ചേരണമെന്നാണാശ. അവരുടെയും ഞങ്ങളുടെയും സ്വപ്നങ്ങള്‍ ഒന്നിക്കുന്നിടത്ത് നമുക്കൊരുമിക്കാം. നല്ലൊരു നാളേക്കായി....
ഇന്‍സാഫ് പതിമംഗലം
from prabodhanam weekly

Natural said...

Dear Janashabdam, You wrote:

എന്നാല്‍ മതേതരത്തത്തിലോ ജനാധിപത്യത്തിലോ വിശ്വാസിക്കാത്ത ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാലാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഒരു സംഘടന വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ് യഥാര്‍ത്ഥ വികസനത്തെ വഴിതെറ്റിക്കാനും ജനങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ വഴിതെറ്റിക്കാനും മുതിരുമ്പോള്‍ അവര്‍ക്ക് ഹേലേലുയ്യ പാടുന്നവരുടെ ഉള്ളിലിരുപ്പ് വികസനമല്ലായെന്ന് ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണു.

I am sorry to note that you have made a judgement here on JI. I will appreciate if you could elaborate on it. Moreover, you may elaborate on what is Democracy and Secularism in Indian context and what is other parties' attitude towards it.

As far as I know, Communist Parties in its different denominations do not believe in Democracy. How a Proreliterate society will go hand in hand with democracy? Now you think about the parties like Congress and IUML? Are they able to apply concept of Democracy internally in their respective parties itself? Can Congress think of a leader other than from Gandhi family? Can IUML think of a president other than Thangal family? Any party that is not able to impliment the democracy in their own party won't be able to implement it in the society. that is what we see in India. Afterall, what is democracy? If it is government of the people, by the people and for the people, I think the term democracy is just a misnomer. Where in this world you can see such a government? What is the post election role of the people in a democracy? I could not see even a ‘democratic’ government all over the world that represent even 51% of complete population when it was elected. Leave alone how it was elected and the influence of media and money in the election process. This is all about election. Sometimes, a defeated candidate will have garnered more votes than the victorious as we see in the case of Gore Vs. Bush Junior. Sometimes, the party that has got more votes all over a country will be sitting in the opposition taking into consideration of nos. of seats. Sometimes, a party which has got roots all over the country will not have representation in the parliament while a regional party may become the largest opposition bloc in the parliament as we see 1984 election in India in which BJP has only 2 seats while the regional party TD as the major opposition party. This is all about election. After the election, what role the voters have got in the decision making process? Government forgets the people and remember only their party whenever required. 90% of the people in UK was against sending military to Iraq along with US. Sill Toney Blair, the democratically elected PM of UK took part actively in the Iraq war. Is democracy implemented in the HQ of democracy, i.e, UN? IF so, why there is Security Council? Why the Veto Power? Why presidents in all so called ‘democratic’countries including India and US are given the power to return the bill passed by democratically elected governments? Democracy has no belief in itself. Because it counts the heads and does not weigh what is inside it. In our day to day life we don’t consider each and every person’s opinion on a subject equally even though we may give everybody equal opportunity to express himself.

Natural said...

Dear Janshabdam,

Please see the below as continued from the previous:
----------

I think, if anything has to be blamed in this respect, it is Koran. JI just represents Koran in this respect. Koran says: “Say! Not equal are the evil and good and even though excess and abundance of evil may impress you” (5:90). If democracy is a process of finding out the right people to assign the right duty, Koran does not object to it provided it gives the intended results. (Unfortunately, the democracy all over the world has repeatedly failed in this respect also). Rather Koran commands it. “ Indeed Allah commands you to assign the duties and responsibilities to the right people, and when you rule among the people, to rule with justice”. This verse clearly speaks about the need of very transparent process for finding out the right people to assign the duties and responsibilities in different levels and layers. Moreover, it commands the elected people to rule among the people with justice regardless of party, caste and religion. (Islamic concept of secularism). You can see democratic process of election in the election of Abu Bakr ( direct election) and Othman (Parliamentary election). You can see the glimpses of participatory democracy in the governance of Omar. However, Muslims failed to build from it since Khilafat deteriorated into kind of monarchy. If democracy is process of decision making involving people and process of prioritizing among options of good, Koran commands it also . “So, pardon them and ask forgiveness for them and consult them in the matter” (:159). “The affair needs to be determined by and through consultation with them” (42:38). If Democracy is about treating people equally, Islam needs no teaching on this from democracy. Islam doesn’t give sovereignty to people which is only for Allah. It gives the state represented by people the rights and responsibilities of guardianship. I do consider it as beautiful as the relationship between of father and children. In all other political systems, there is an element of fascism since all other political system asserts a kind of supremacy on people in different names. Islam does not believe in any kind of “cracy” with sovereignty given to or taken by any creations. It believes in a kind of vicegerency with the power, rights and responsibilities of a guardian.

With regard to Secularism, JI was criticizing western secularism which postulates total detachment socio-political life from religion and limits religion into man’s personal relationship to God. JI still stick with it and re-iterates it since any normal Muslim who has heck of Islam and common sense in him cannot agree with it. JI’s approach towards Indian Secularism as explained in our constitution is totally different since Indian secularism means non-discrimination among religions and equal treatment of different religions by the state. According to JI and as per the Koranic verse quoted above, it is an Islamic concept and it is part and parcel of concept of Justice in Islam.

ഇന്ത്യന്‍ said...

ജനകീയ വികസന മുന്നണി എന്ന പരീക്ഷണം വരുന്നതിനു മുന്‍പും ജമാഅത്തെ ഇസ്ലാമി അതിന്‍റെ രാഷ്ട്രീയ നിലപാട് കക്ഷി രാഷ്ട്രീയ സാമുദായിക സങ്കുചിത ചിന്തകള്‍ക്ക്‌ അതീതമായി പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്‍റെ കണ്ണിലെ കരടായി ജമാഅത്ത്‌ മാറുവാന്‍ തന്നെ കാരണം, സാമുദായിക രാഷ്ട്രീയത്തോട് ജമാഅത്തെ ഇസ്ലാമി പ്രകടിപ്പിക്കുന്ന വിമുഖതയാണ്.

വിമര്‍ശകര്‍ മുഴുവനും സംശയിക്കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്ത്തിക്ക്ന്ന ഒരു കക്ഷിക്ക് ബഹുസ്വര സമൂഹത്തില്‍ പൊതുരംഗത്ത്‌ ഇതരരുടെ വിശ്വാസ്യത നേടുവാനോ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നുള്ളതുമാണ്. സങ്കുചിത സാമുദായികതയെ മുഖ്യധാരയുടെ ഭാഗമായി അംഗീകരിക്കാന്‍ കഴിയുന്ന വീക്ഷണങ്ങള്‍ക്ക് ആദര്‍ശ പ്രസ്ഥാനങ്ങളെ അവരുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്താനാവാത്തത് മുഖ്യധാരയെ നയിക്കുന്ന ശക്തി സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ പാടു പെടുന്ന അടഞ്ഞ ചിന്തകളായത് കൊണ്ടാണ്.


ജമാഅത്തെ ഇസ്ലാമി, മുസ്ലിമിനെ ഒരു സമുദായത്തിന്‍റെ പ്രാതിനിധ്യം വഹിക്കാന്‍ മാത്രം ചുരുക്കുന്നതിനു പകരം, മനുഷ്യര്‍ക്ക്‌ നന്മ ചെയ്യുവാനും സമൂഹത്തിലെ തിന്മ വിപാടനം ചെയ്യാനും എഴുന്നേറ്റ് നില്‍കേണ്ട കൂട്ടം എന്ന ഖുര്‍ആനിന്‍റെ ആഹ്വാനത്തെ ഉള്‍ക്കൊള്ളുന്ന വിഭാഗമാക്കി മാറ്റുവാന്‍ പരിശ്രമിക്കുന്നവരാണ്. ഇതൊന്നും അനുവദനീയമല്ല എന്ന് പറയാന്‍ മാത്രം കുടുസ്സാണോ നമ്മുടെ പൊതുരംഗം?

മതം എന്നത് ആചാരമായും സമുദായമായും മാത്രം കാണുന്നവര്‍ക്ക് സ്വാഭാവികമായും ഉയരുന്ന സംശയങ്ങളാണ് പലരും ഉയര്‍ത്തുന്നത്. സാമുദായികതയുടെ കുടുസ്സുമുറികളില്‍ ജനങ്ങളെ അടച്ചിടണം എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ ആദര്‍ശത്തിന്‍റെ വിശാലമായ ആകാശം സ്വന്തമായുള്ള ഒരു ജനതയെ സൃഷ്ടിക്കാനുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളോട് നിഷേധാത്മകമായ നിലപാട് വെച്ച് പുലര്ത്തൂ. സമുദായത്തിന് പകരം മാനവികതയും ആചാരത്തിനു പകരം കര്‍മ്മോല്സുകതയും ദൈവത്തോടുള്ള ആരാധന എന്നതിനൊപ്പം സമൂഹത്തോടുള്ള കടപ്പാട് എന്നതും മുന്നോട്ട് വെക്കുന്ന മതത്തിന് പകരം വിമര്‍ശകര്‍ മുന്നോട്ട് വെക്കുന്ന മതത്തിന്‍റെ കോലമെന്താണ്?

ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന അതിന്‍റെ പ്രവര്‍ത്തന മാര്‍ഗ്ഗത്തെ കുറിച്ച് ഇത്രയും കൂടി വിശദമാക്കുന്നുണ്ട്
*******

ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.
********

ജനകീയ മുന്നണി പോലുള്ള ഉദ്യമങ്ങള്‍ ഇനിയും വികാസം പ്രാപിക്കാനുണ്ട് എന്നിരിക്കെ നിഷേധാത്മക മനോഭാവത്തോടെ വിലയിരുത്തുന്നത് മാറ്റങ്ങളോടും പുതിയതിനോടും മനുഷ്യപ്രകൃതി എന്നും കാണിക്കുന്ന ആദ്യപ്രതികരണമായി കണ്ടാല്‍ മതി. ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌, സാമുദായിക വാദത്തെ നിരാകരിച്ച്, നമ്മുടെ രാഷ്ട്രത്തിന്റെ ബഹുസ്വരതയെ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാനുള്ള ജമാഅത്തിന്റെ തീരുമാനം ദേശീയോദ്ഗ്രഥനത്തിനുള്ള ശരിയായ ശ്രമമായി വേണം വിലയിരുത്താന്‍. അതിനെ നേര്‍ വിപരീതമായി വര്‍ഗ്ഗീതയായും ദേശദ്രോഹമായും കാണുന്നവരുടെ കാഴ്ചപ്പാടിന്റെ ചെറുപ്പം ജനാധിപത്യ സമൂഹത്തിലെ വൈവിധ്യങ്ങളില്‍ ഒന്ന് മാത്രമാണ്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികള്‍ ഒരിക്കലും ജാതി, മത വര്‍ഗീയ തീവ്ര ആശയങ്ങളെ പിന്തുണക്കില്ല എന്ന് തീച്ചയാണ്. അത് കാലം തെളിയിച്ചതും ആണ്. അതുകൊണ്ട് തന്നെ ആണ് കേരത്തിലെ മതേതര ഭൂരിപക്ഷം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നം ആയി ബി.ജെപി യെ പോലുള്ള ഭൂരിപക്ഷ മത തീവ്ര വാദ രാഷ്ട്രീയ കക്ഷികളെ ഒഴിവാകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒന്ന് രണ്ടു പഞ്ചായത്തുകളില്‍ മാത്രം പ്രാധിനിധ്യം ഉള്ള ഇക്കൂട്ടരെ കേരള ജനത തിരിച്ചറിഞ്ഞതാണ്. തീവ്ര മത വര്‍ഗീയതയും, സംകുചിത ആശയങ്ങളും ഒരിക്കലും കേരളത്തില്‍ വിലപ്പോവില്ല. സംകുചിത, ജാതി, മത, വര്‍ഗീയ , അക്രമ രാഷ്ട്രീയ ചിന്തകള്‍ക്കെതിരെ തികച്ചും മതേതരവും, ജനകീയവും ആയി പ്രവര്‍ത്തിക്കാന്‍ ഈ "ജനകീയ മുന്നണി"ക്കായാല്‍ സംശയം ഇല്ല. ജനകീയ മുന്നണി നാളെയുടെ പ്രതീക്ഷ തന്നെ!!

Chethukaran Vasu said...

സുകുമാരേട്ടന്റെ പോസ്റ്റ്‌ വായിച്ചപ്പോ മനസ്സിലായത്‌ എല്ലാവരും കൂടി സമത്വ സുന്ദര സുരഭിലമായ ഒരു ജനാധിപത്യം ( democracy ) ഇവിടെ ഇപ്പൊ ഉണ്ടക്കികലയാന്‍ പോകുവാന്നു ! നല്ലതു തന്നെ ! ആശംസകള്‍

പക്ഷെ കമന്റൊക്കെ വായിച്ചപ്പോ , ഇവിടെ എല്ലാവരും കൂടെ സ്വര്‍ഗ്ഗതുല്യമായ ഒരു ദൈവാധിപത്യം (theocracy ) ഉണ്ടാക്കാന്‍ ആത്മാര്‍ഥമായി ഇറങ്ങിയവരാണ് ഏന് തോന്നിപ്പോയി... എന്താണെന്നറിയില്ല ഒരുതോന്നല്‍... ചിലപ്പോ വിവരക്കേട് കൊണ്ടാകാം ..

എന്തായാലും വിവരമുള്ള എല്ലാവരും ശരിക്കും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നന്നായി മനസ്സിലാക്കിയോ എന്തോ ... ! ഒരു ശങ്ക !

ആക്ച്വലി എന്താ സംഭവം ..? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ പ്ലീസ്


ഇനി 'ദൈവധിപത്യത്തില്‍' അധിഷ്ടിതമായ 'ജനാധിപത്യത്തില്‍' "അധിഷിടിതമായ" എന്തെങ്കിലും പുതിയ ആധിപത്യങ്ങള്‍ ആണോ ഇവിടെ വരാന്‍ പോകുന്നത് ..!!!

പാവം മനുഷ്യന്‍ ഇനി എന്തൊക്കെ ആധിപത്യങ്ങള്‍ക്ക് വിധേയന്‍ ആകണമോ എന്തോ...?

ആധിപത്യങ്ങളില്‍ നിന്നും മനുഷ്യന് സ്വാതന്ത്ര്യം കിട്ടാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണമോ ആവോ ..? പ്രപഞ്ചം അവസാനിക്കുത് വരെ ..??

അതോ അടിമപ്പെടാന്‍ വിധിക്കപ്പെട്ടവാണോ മനുഷ്യന്‍ ..എന്നും ..? സ്വാതന്ത്ര്യം മനുഷ്യന് എന്നും മിഥ്യയോ ..?

വിധേയത്വ ജീന്‍ ഇനിയും കണ്ടെത്താന്‍ ഇരിക്കുന്നതേയുള്ളൂ.. പക്ഷെ വാസുവിനുരപ്പാ ... അവന്‍ പിരിയന്‍ കോണിയില്‍ എവിടെയോ ഉണ്ട് !

മനുഷ്യന്റെ സ്വാതന്ത്ര്യം ജനിതക തെരാപ്പിയിലൂടെ മാത്രമേ സാധ്യമാകുകയുല്ലോ എന്നാണ് വാസുവിന്റെ പക്ഷം , ബാക്കി ഇപ്പരയുന്നതൊക്കെ വെറും കുട്ടിക്കളിയും കഥയില്ലാത്ത പൊട്ടന്‍ കളിയും ..

എന്തായാലും കളി നടക്കട്ടെ !! അല്ലങ്ങില്‍ വല്ല രസവുമുണ്ടോ ..!

CKLatheef said...

>>> സംകുചിത, ജാതി, മത, വര്‍ഗീയ , അക്രമ രാഷ്ട്രീയ ചിന്തകള്‍ക്കെതിരെ തികച്ചും മതേതരവും, ജനകീയവും ആയി പ്രവര്‍ത്തിക്കാന്‍ ഈ "ജനകീയ മുന്നണി"ക്കായാല്‍ സംശയം ഇല്ല. ജനകീയ മുന്നണി നാളെയുടെ പ്രതീക്ഷ തന്നെ!! <<<

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കും അതിനെ പിന്തുണക്കുന്നവര്‍ക്കും അറിയാം അതിന് സങ്കുചിത-ജാതി-മത-വര്‍ഗീയ- അക്രമരാഷ്ട്രീയ ചിന്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, ജമാഅത്തിന്റെ പ്രവര്‍ത്തനത്തെ സംശയിക്കുന്ന മതേതരത്വത്തെക്കാള്‍ മതേതരമാകാനും പേരില്‍മാത്രം ജനതയുള്ള വര്‍ഗീയ പാര്‍ട്ടികളെക്കാളും ജനകീയമാകാനും കഴിയുമെന്നും. അതുകൊണ്ട് അത്തരക്കാള്‍ ഈ 'ജനകീയമുന്നണിയെ' തന്നെ നാളെയുടെ പ്രതീക്ഷയായി കാണുന്നു. സംശയിക്കുന്നവരുടെ സംശയം അവരുടെ പ്രവര്‍ത്തനം കാണുമ്പോഴെങ്കിലും നീങ്ങുമെന്നും അവര്‍ക്കറിയാം.

CKLatheef said...

>>> ആക്ച്വലി എന്താ സംഭവം ..? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ പ്ലീസ് <<<

തെങ്ങിന്റെ മണ്ടയില്‍നിന്ന് തലകറങ്ങി വീണ ചെത്തുകാരന് വാസുവേ.. അല്‍പം സമയം ഇവിടെ ചിലവഴിക്കൂ എന്താണ് സംഭവം എന്ന് പതിയെ മനസ്സിലായിക്കൊള്ളും. :)


അതല്ല വിവരമുള്ളവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലായില്ല എന്നാണ് താങ്കളുടെ വാദമെങ്കില്‍ അതിനുള്ള ശ്രമം നടത്താന്‍ താങ്കള്‍ക്കും അവകാശവും ബാധ്യതയുമുണ്ട്.

അതിനുമുമ്പ് താങ്കള്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് ജമാഅത്തിനെയാണോ അതല്ല അതിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയെക്കുറിച്ചാണോ എന്ന് പറയുക.

ജനങ്ങളെ അടിമകളായി കരുതുന്ന രാഷ്ട്രീയ മേലാളന്‍മാരില്‍നിന്ന് അല്‍പം സ്വാതന്ത്ര്യം നേടാനുള്ള പിടച്ചിലാണ് ഇതിലൂടെ നടത്തുന്നത്. വിധേയത്വം മതത്തിന്റെ കുപ്പായമിട്ട പൗരോഹിത്യത്തിനോ അഹങ്കാരത്തിന്റെ മൂര്‍ത്തികളായ രാഷ്ട്രീയ തമ്പുരാക്കളോടോ അല്ല വേണ്ടതെന്നും മറിച്ച് സകല ജനത്തെയും സൃഷ്ടിച്ച സ്രഷ്ടാവിനോടാവണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് അഭിപ്രായമുണ്ട്.

നടക്കുന്നത് കളിയാണ് എന്ന് തോന്നുവര്‍ക്ക് കണ്ടാസ്വദിക്കാം. കാര്യമാണ് എന്ന് തോന്നുമ്പോള്‍ ഈ സംഘത്തോടൊപ്പം ചേരാം. അനുകൂലിക്കാനോ വിമര്‍ശിക്കാനോ, രണ്ടിനും ആളെ ഇതിന് ആവശ്യമുണ്ട്. വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെയല്ല ജനകീയ വികസന മുന്നണിയുടെ ലക്ഷ്യമാക്കുന്നത്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ വാസു, :-)

നേരെഴുത്ത് said...

'ജനശബ്ദ'ത്തെ പോലുള്ളവരോട് എങ്ങനെ മറുപടി കൊടുത്താലും അവര്‍ പഠിച്ച അസഹിഷ്ണുതയുടെ സംവാദ ശൈലി മാറ്റില്ല എന്നു അനുഭവത്തിലൂടെ അറിയാം ...

പക്ഷെ ഒരു കാര്യം മനസ്സിലാക്കുക, ദുബായിയില്‍ നിന്നും കണ്ണുരിലെക്കും, വെളിയംകൊട്ടെക്കും ഒക്കെ കുറച്ച് ദൂരം കൂടുതലുണ്ട്. നിങ്ങള്‍ അവിടെ ദുബായില്‍ കംമ്യുണിസ്ടുകാരും, ലീഗുകാരും, ബീജെപിക്കാരും ജമാഅത്തുകാരുമൊക്കെ സമാധാനപരമായി അവരവരുടെ പ്രവര്‍ത്തനം നടത്തുന്നുവെന്നു അറിയാന്‍ കഴിഞ്ഞു ...നിങ്ങള്‍ ആ രാജ്യത്തിന്റെ നിയമങ്ങലെയ്യും അനുസരിക്കുന്നു ...

ഇനി പറയൂ, ഇവിടെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്താണ് അവസ്ഥ ...നിയമം നിങള്‍ കയ്യിലെടുക്കാറില്ലെന്നു നെഞ്ചത്തു കൈവച്ച് പറയാന്‍ കഴിയോ നിങ്ങള്ക്ക് ...കൊല്ലും കൊലയും...തിരിച്ചടിയും, പ്രതികാരവും എല്ലാം .. എത്രയോ പേരെ നിങ്ങള്‍ കൊല്ലാക്കൊല ചെയ്ത അംഗവിഹീനരാക്കി ..

ഒരു രാജ്യത്തിന്റെ നിയമം കയ്യിലെടുക്കുന്നവരെ, അരാജകത്തം സൃഷ്ടിക്കുന്നവരെ നാം എന്ത് പേരില്‍ വിളിക്കണം .. നിങ്ങള്‍ പറയൂ സഹോദരന്മാരെ...!

ഇതിന്റെ പേരില്‍ ഒരു സര്‍വേയും നടത്താം .. ഇപ്പോള്‍ ഈ സംവാദത്തില്‍ കക്ഷികളായ ജ.ഇ അടക്കമുള്ളവരുടെ ഭൂതകാല ചരിത്രം ..അവര്‍ എത്ര പേരെ കൊന്നു ... എത്ര സംഘട്ടനങ്ങള്‍ നടത്തി.. എത്ര പേരെ മര്‍ദ്ദിച്ചു അവശരാക്കി ...

എല്ലാം കഴിഞ്ഞു നമുക്ക് തീവ്രവാദത്തിന്നു ഒരു നിരവചനവും കൊടുക്കണം ..!

ജനശബ്ദം said...

ഇതൊക്കെ എത്രയോ പ്രവശ്യം എടുത്ത് ഉപയ്യോഗിച്ചതാണു.ഒറ്റക്കണ്ണന്മാര്‍ വര്‍ഗ്ഗിയ കലാപമുണ്ടാക്കാന്‍ കൈവെട്ടിയതും സമരത്തില്‍ അധ്യാപകനെ ചവിട്ടിക്കൊന്നതും പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് അവരുടെ വണ്ടി ഓടിക്കുന്ന ആളെ വെട്ടിക്കൊന്നതും മാതാപിതാക്കളുടെ മുന്നിലിട്ട് മക്കളെ വെട്ടിക്കൊന്നതും പിഞ്ചു കുട്ടിയെ ബൊംബ് ഏറിഞ്ഞ് കാലു തകര്‍ത്തതും എല്ലാം കേരളത്തിലാണു ആര്‍ക്കാണതില്‍ ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയുക... അത്തരം കാര്യങള്‍ ഇല്ലാതാക്കാന്‍ ഏതെങ്കിലും ഒരു സംഘടനയോ ഏതെങ്കിലും മത സംഘടനയോ വിചാരിച്ചാല്‍ നടക്കുമോ....മത തിവ്രവാദ സംഘടനകളല്ലെ നിരവധി നിരപരാധികളെ ബോംബ് വെച്ച് കൊല്ലുന്നത്....ഇതിലൊന്നും രോഷം കൊള്ളാത്ത താങ്കളുടെ മനസ്സ് ചെകുത്താന്റെ മനസ്സിനേക്കാളും ക്രൂരമാണു...

നനവ് said...

\\നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്.//

ഇസ്ലാമിക പ്രസ്ഥാനം എങ്ങിനെ ഒരു ജനകീയ വികസന മുന്നണിയാകും?കാരണം ആത്യന്തികമായി അത് നിലകൊള്ളുന്നത് മതത്തിനു വേണ്ടിയാണ്.മുകളിൽ പറഞ്ഞ നമ്മെ ആശിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അവർ വിജയിച്ചു എന്നു തന്നെയിരിക്കട്ടെ.എന്താണ് ഫലം? മതം വികസിക്കും എന്നല്ലാതെ..കാവിവൽക്കരണം പോലെ തന്നെ ആപത്താണ് ഇതും.അതേസമയം മത പ്രസ്ഥാനങ്ങൾക്കു പകരം കൊച്ചു കൊച്ചു സാമൂഹ്യ,ജനകീയ,മതേതര സമര മുന്നണികൾ ഇതിനായിറങ്ങിയാൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയും......

Ja'far Sadique.M.I. said...

കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികള്‍ ഒരിക്കലും ജാതി, മത വര്‍ഗീയ തീവ്ര ആശയങ്ങളെ പിന്തുണക്കില്ല എന്ന് തീച്ചയാണ്. അത് കാലം തെളിയിച്ചതും ആണ്. അതുകൊണ്ട് തന്നെ ആണ് കേരത്തിലെ മതേതര ഭൂരിപക്ഷം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നം ആയി ബി.ജെപി യെ പോലുള്ള ഭൂരിപക്ഷ മത തീവ്ര വാദ രാഷ്ട്രീയ കക്ഷികളെ ഒഴിവാകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒന്ന് രണ്ടു പഞ്ചായത്തുകളില്‍ മാത്രം പ്രാധിനിധ്യം ഉള്ള ഇക്കൂട്ടരെ കേരള ജനത തിരിച്ചറിഞ്ഞതാണ്. തീവ്ര മത വര്‍ഗീയതയും, സംകുചിത ആശയങ്ങളും ഒരിക്കലും കേരളത്തില്‍ വിലപ്പോവില്ല. സംകുചിത, ജാതി, മത, വര്‍ഗീയ , അക്രമ രാഷ്ട്രീയ ചിന്തകള്‍ക്കെതിരെ തികച്ചും മതേതരവും, ജനകീയവും ആയി പ്രവര്‍ത്തിക്കാന്‍ ഈ "ജനകീയ മുന്നണി"ക്കായാല്‍ സംശയം ഇല്ല. ജനകീയ മുന്നണി നാളെയുടെ പ്രതീക്ഷ തന്നെ!!

ശ്രീജിത്ത്‌ പറഞ്ഞതാണ്‌ ശരി. സങ്കുചിത വര്‍ഗീയ തീവ്രവാദ ആശയങ്ങളെ കേരളജനത ചവറ്റുകൊട്ടയിലെറിയുക തന്നെ ചെയ്യും, ചെയ്യണം - അത് മുസ്ലിം കൊണ്ടുവന്നാലും ഹിന്ദു കൊണ്ടുവന്നാലും. ജനകീയമുന്നണിയും ഇത്തരം ആശയങ്ങളെ എതിര്‍ക്കുന്നുവെന്ന് എനിക്കുറപ്പാണ്. അതുകൊണ്ടാണല്ലോ BJPയെ അവര്‍ ശക്തമായി വിമര്‍ശിക്കുന്നതും SDPIയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന മുസ്ലിം സംഘടന ജമാഅത്തെ ഇസ്ലാമി ആകുന്നതും. ഇതൊന്നും മുഖംമൂടിയല്ല, അവര്‍ വിശ്വസിക്കുന്ന ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ്.

ഒന്നുറപ്പാണ്, ഹഫീസ്‌ പറഞ്ഞതുപോലെ ജനകീയമുന്നണി എത്ര സീറ്റില്‍ വിജയിച്ചാലും അവര്‍ ഉയര്‍ത്തിയ ശബ്ദം ഏറ്റുപിടിക്കാന്‍ രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാകുക തന്നെ ചെയ്യും. അത് കേരളജനതക്കും അതിന്റെ പരിസ്ഥിതിക്കും ഗുണകരമായി ഭവിക്കുകയും ചെയ്യും. ജനകീയമുന്നണിയുടെ ആശയങ്ങളോട് കേരളജനതയുടെ സമീപനവും ഈ ഇലക്ഷനില്‍ വ്യക്തമാകും. തന്ത്രങ്ങള്‍ പയറ്റി വെട്ടിപ്പിടിക്കുന്ന സീറ്റുകളുടെ എണ്ണത്തെ മാത്രം അതിന്റെ മാനദണ്ഡമാക്കരുതെന്നു മാത്രം. സ്വാധീനം നോക്കി വേണം വിലയിരുത്താന്‍. അവര്‍ തുടക്കക്കാരാനെന്നത് മറക്കരുത്.

നേരെഴുത്ത് said...

@വാസു
//മനുഷ്യന്റെ സ്വാതന്ത്ര്യം ജനിതക തെരാപ്പിയിലൂടെ മാത്രമേ സാധ്യമാകുകയുല്ലോ എന്നാണ് വാസുവിന്റെ പക്ഷം , ബാക്കി ഇപ്പരയുന്നതൊക്കെ വെറും കുട്ടിക്കളിയും കഥയില്ലാത്ത പൊട്ടന്‍ കളിയും ..

എന്തായാലും കളി നടക്കട്ടെ !! അല്ലങ്ങില്‍ വല്ല രസവുമുണ്ടോ ..!//

വാസുവേട്ടാ, നിങ്ങളെ പോലുള്ളവര്‍ കാര്യങ്ങളെ ഒരു രസമാക്കി ചുളുവില്‍ മാറി നിന്നാല്‍ പോരാ ...

മതമാണെന്കിലും, കംമ്യുണിസമാനെന്കിലും, യുക്തിവാദം ആണെങ്കിലും നന്മയെ നന്മ എന്ന് തന്നെ പറയാന്‍ ധൈര്യം കാണിക്കണം ..!

CKLatheef said...

ജനശബ്ദം ദേശാഭിമാനിയിലെ ലേഖനവും പേസ്റ്റികഴിയുകയായിരുന്നു എന്നറിയാം. ജമാഅത്തെ ഇസ്ലാമിക്കെതിരെ ദിവസങ്ങളോളം നീണ്ട ദേശാഭിമാനി ലേഖന പരമ്പര അവിടെയുണ്ട്. പലപ്പോഴും അവിടെ നോക്കിയിട്ട് തിരിച്ചു പോരാറാണ് പതിവ്. അന്ന് നേടിയ ജമാഅത്ത് വിദ്യാഭ്യാസമാണ് ഇവിടെ അദ്ദേഹം പ്രയോഗിക്കുന്നത്.

പ്രിയ ജനശബ്ദം സുഹൃത്തേ, ശ്രീജിത്ത് മുകളില്‍ നല്‍കിയ റിപ്പോര്‍ട്ടെങ്കിലും ഒന്ന് വായിക്കൂ. എസ്.ഡി.പി.യെയും ബി.ജെ.പിയെയും ജനകീയ മുന്നണി മാറ്റി നിര്‍ത്തിയപ്പോള്‍ താങ്കളുടെ പ്രസ്ഥാനവുമായി സാധ്യമായ രൂപത്തില്‍ നന്മയില്‍ സഹകരിക്കാം എന്നാണ് അത് വെച്ചിട്ടുള്ളത്. ഇവിടെ നടക്കുന്ന ചര്‍ചയെന്താണെന്നെങ്കിലും ഒന്ന് മനസ്സിലാക്കികൂടെ. അത് രാഷ്ട്രീയക്കാരുടെയോ അല്ലാത്തവരുടെയോ അക്രമത്തില്‍ രോഷം കൊള്ളാന്‍ മാത്രമല്ല. അത്തരം അക്രമ രാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നേതൃത്വം നല്‍കാന്‍ അര്‍ഹതയും യോഗ്യതയുമുള്ള ഒരു ജനപക്ഷ മുന്നണിക്ക് കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന ചര്‍ചയാണിവിടെ നടക്കുന്നത്. അതില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയാതെ താങ്കളുടെ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യമായ മുന്‍വിധിയും അസഹിഷ്ണുതയും കാണിച്ച് എന്തിന് താങ്കളുടെ സംഘടനയെ കൂടുതല്‍ ഇവിടെ നാറ്റിക്കണം.

ഇന്ത്യന്‍ said...

ചര്‍ച്ച ജമാഅത്തെ ഇസ്ലാമിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ജനകീയ മുന്നണിയുടെ ഭാഗമായ ഇതര ഘടകങ്ങളെ കുറിച്ചും പ്രാദേശിക ചലനങ്ങളെക്കുറിച്ചും വിവരങ്ങള്‍ തരുന്നതായാല്‍ നന്നായേനെ.

Anonymous said...

ജമാ അത്തും ബീ ജേ പിയും നക്സലൈറ്റും ഒന്നും കേരളത്തില്‍ ക്ളച്ചു പിടിക്കില്ല ഇവിടെ ഇടത്‌ അല്ലെങ്കില്‍ വലത്‌, ഇനി ജമാ അത്ത്‌ ഒന്നോ രണ്ടോ സീറ്റ്‌ പിടിച്ചാല്‍ പൂന്തുറ സിറാജിനെ കൂട്ടി ഇടതു പക്ഷം തിരുവനന്തപുരം ഭരിക്കുന്നപോലെ സോളീഡാരിറ്റിയെയും ഇടതില്‍ ചേറ്‍ ക്കും, അഭിഷേക്ക്‌ സിംഗ്‌ സംഗ്‌ വി യെ ഇവിടെ കൊണ്ടു വന്നു മട്ടാഞ്ചേരി ലിക്കര്‍ അടിപ്പിച്ചു കിടത്തി കോടതിയില്‍ എഴുന്നള്ളിച്ചു ഉമ്മന്‍ ചാണ്ടിയുടെ അടപ്പിളക്കിയ ബുധിയില്ലേ ഭരണം കയ്യടക്കാന്‍ ഏതു അടവും പ്രയോഗിക്കാനും അതിനു താത്വിക പരിവേഷം നല്‍കാനും എല്‍ ഡി എഫിനറിയാം

Ja'far Sadique.M.I. said...

"ഇസ്ലാമിക പ്രസ്ഥാനം എങ്ങിനെ ഒരു ജനകീയ വികസന മുന്നണിയാകും?കാരണം ആത്യന്തികമായി അത് നിലകൊള്ളുന്നത് മതത്തിനു വേണ്ടിയാണ്.മുകളിൽ പറഞ്ഞ നമ്മെ ആശിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അവർ വിജയിച്ചു എന്നു തന്നെയിരിക്കട്ടെ.എന്താണ് ഫലം? മതം വികസിക്കും എന്നല്ലാതെ..കാവിവൽക്കരണം പോലെ തന്നെ ആപത്താണ് ഇതും."

സഹോദരാ, ഞാന്‍ താങ്കളെ കുറ്റപ്പെടുത്തുകയില്ല. കാരണം താങ്കള്‍ക്ക് ഈ കാഴ്ചപ്പാട് നല്‍കിയത്‌ ഇവിടത്തെ മതസംഘടനകള്‍ തന്നെയാണ്. പക്ഷെ യഥാര്‍ത്ഥമതദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന ഒരു കൂട്ടായ്മക്ക് ഒരു സമൂഹത്തിനാകെ നന്മ വരുത്താന്‍ കഴിയില്ലെന്ന് താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ജമാഅത്ത് നിലകൊള്ളുന്നത് മതത്തിന് വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണ് എന്നാണ് അതിന്റെ ആദ്യപാഠങ്ങളിലൊന്ന്. "നിങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എഴുന്നെല്പിക്കപ്പെട്ട ഉത്തമസമൂഹമാണ്‌' എന്നാണ് ഖുര്‍'ആന്‍ അവരെ പഠിപ്പിച്ചത്. അവിടെ മത-ജാതി ഭേദങ്ങളില്ല. കാവിവല്‍ക്കരണം എന്താണ് എന്നും അവിടെ ഇതര മതക്കാരുടെ സ്ഥാനം എവിടെയാണ് എന്നും താങ്കള്‍ ഒന്നുകൂടി പഠിക്കണം. എന്നിട്ട് ഒന്ന് ചിന്തിക്കൂ, ഇതും അതും താരതമ്യപ്പെടുത്താമോ എന്ന്...

@ജനശബ്ദം, കേരളത്തില്‍ മതസംഘടനകളാണോ രാഷ്ട്രീയസംഘടനകളാണോ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയത്? എന്തിനു ഇരുട്ട് കൊണ്ട് ഓട്ടയടക്കണം?

Ja'far Sadique.M.I. said...

@ ഇന്ത്യന്‍, visit this: http://vikasanamunnani.blogspot.com/

ഇന്ത്യന്‍ said...

പല പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നത് നല്ലൊരു നാളെ സ്വപ്നം കാണുന്നതില്‍ നിന്ന് പോലും ജനങ്ങളെ വിമുഖരാക്കാന്‍ ഇത്രയും കാലത്തെ രാഷ്ട്രീയാനുഭവങ്ങള്‍ അവരെ നിര്‍ബന്ധിതരാക്കുന്നു എന്നതാണ്. മതത്തെ ഹൈജാക്ക് ചെയ്ത താല്പരകക്ഷികള്‍ മതത്തിന്‍റെ ആശയലോകത്തെയും സന്ദേശത്തെയും പരിമിതപ്പെടുത്തി സങ്കുചിതമായ സാമുദായികതയും വര്‍ഗ്ഗീയതയും മാത്രമേ മതത്തില്‍ നിന്നും ഉയിര്‍കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രചരിപ്പിക്കാനാവൂ എന്ന പൊതുബോധം കൂടി സൃഷ്ടിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ജനകീയ രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയക്കാരില്‍ നിന്നും ദൈവിക മൂല്യങ്ങളില്ലാത്ത മതക്കാരില്‍ നിന്നും സമൂഹത്തെ ബോധാവല്‍ക്കരിക്കാനുള്ള ശ്രമം കൂടിയാണ് ജനകീയ വികസന മുന്നണി. തൊട്ടറിയുന്ന സത്യങ്ങളെ നിഷേധിക്കാനാവാത്ത മനുഷ്യര്‍ നമുക്ക്‌ ചുറ്റുമുള്ളിടത്തോളം വ്യവസ്ഥിതിയില്‍ ഇത്തിള്‍ക്കണ്ണികളായി നില്‍ക്കുന്ന പലര്‍ക്കും നിലപാടുകള്‍ മാറ്റേണ്ടി വരും.

Natural said...

With all due respect I am afraid Jankeeya Vikasana Munnani will remain in blogs and net and the devils will continue to rule. That's why we see all Jankeeya Vikasana Munnani activists in the blogs while others are in the election field. LDF and UDF will continue to masquerade in the attire of humanists hiding the vile and vicious face of cheaters and deceivers. Even Judas Escariot would have been ashamed of their deception of people! THe UDF and LDF will deploy all the vile ploys and Machiavellian ruses to nib this alternative in the bud itself. Their activities really reflect Lucifer’s speech in his pandemonium when he told “to reign is worth ambition, better to nib Janakeeya Vikasana Munnani in the bud and reign the hell than serving Keralite Soceity and entering paradise”. Janakeeya Vikasana Munnani seems to have already made enough provacation to make money, media and mafia clique both in UDF and LDF more active and aggressive in their campaign. If not countered in equal terms, Janakeeya Vikasana Munnani may get niibed in the bud itself with a kick on its butt. One thng is sure, to provoke and then to be passive is doomed to fail. (provacation + passivity = Failure).

Don't get tempted to start with feast and end up with fast. A crown in pre-election battle may prove to be a pitfall during election and a great source of humiliation during the time of post-election cross.

Let me conclude this with two verses from Glorious Quran: “ And you see many of them hurrying for sin and transgression, and eating illegal things as bribes, interest, usury ect. Evil indeed is that which they have been doing. Why do not Rabbis (Mulla’s and Maulavi’s in our vernacular) and the learned men forbid them from uttering sinful words and eating from illegal things? Evil indeed is the passivity which they have been performing? (5:62-63)

“ Those among the Children of Israel (and others like them) who were ungrateful were cursed by the tongue of David and Jesus, son of Mary. That was because they disobeyed Allah and the Messenger and were ever transgressing beyond bounds. They were used not to forbid one another from the Munkar (wrong, evil doing, sins ect) which they committed. Vile indeed was what they used to do (sins and crimes as well passivity and indifference towards it) - 5:79-80)

CKLatheef said...

[എന്താണ് ജനകീയ മുന്നണി ?

* ജാതിമത കക്ഷി ഭേദമന്യേ പൊതു കൂട്ടായ്മ.
* അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം.
* വിഭവ വിതരണത്തില്‍ നീതി.
* സജീവ സ്ത്രീ പങ്കാളിത്തം.
* സാമൂഹ്യ തിന്മകല്‍ക്കെതിരായ പ്രവര്‍ത്തനം.
* വികസനത്തിന്‌ നവ സംസ്കാരം.
* അധികാരം അലങ്കരമല്ല, ഉത്തരവാദിത്തമെന്ന് കരുതുന്ന ധാര്‍മിക ബോധം.] (അവലംബം)

ഇതാണ് ജനകീയ വികസന മുന്നണിയെങ്കില്‍ അതിന് നേതൃത്വം നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ആവില്ലേ. എന്തുകൊണ്ടാവില്ല ?
ഇതിന് ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ അര്‍ഹതയുള്ള ഏത് സംഘടനയാണുള്ളത്.? ഉണ്ടെങ്കില്‍ അവരീ വിഷയത്തില്‍ എന്ത് ചെയ്തു?. ഇവയൊന്നും നാട്ടിന് ആവശ്യമില്ല എന്നാണെങ്കില്‍ അതിന്റെ ന്യായമെന്ത്?.

ഈ പോസ്റ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഈ പോയിന്റിലൂന്നി ചര്‍ച ചെയ്യുകയായിരിക്കും നന്നാകുക.

Aakash :: ആകാശ് said...

*************************
ഖണ്ഡിക: 6
സ്ത്രീപുരുഷ വ്യത്യാസമോ വംശ സമുദായ ഭേദമോ കൂടാതെ ഇന്ത്യന്‍ യൂനിയനിലെ ഏത് പൌരനും താഴെ വിവരിക്കുന്ന നിബന്ധനകളോടുകൂടി ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ അംഗമാകാവുന്നതാണ്.
1. لا إله إلا الله محمدا رسول الل എന്ന ആദര്‍ശം അതിന്റെ വിശദീകരണസഹിതം (ഖണ്ഡിക: 3-ല്‍ പറഞ്ഞത്) ഗ്രഹിച്ചശേഷം, അതുതന്നെയാണ് തന്റെ ആദര്‍ശമെന്ന് സാക്ഷ്യം വഹിക്കുക

ഖണ്ഡിക: 3
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ 'റസൂല്‍' ആകുന്നു.
വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.

ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:

1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരെയും ഭരമേല്‍പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തല കുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ, മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക; മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും -മലക്കുകളോ അമ്പിയാഓ ഔലിയാഓ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.

*********************************************

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ് സാറമ്മാരേ...... സ്ത്രീപുരുഷ വ്യത്യാസമോ വംശ സമുദായ ഭേദമോ കൂടാതെ ഇന്ത്യന്‍ യൂനിയനിലെ ഏത് പൌരനും അംഗമാകാനുള്ള നിബന്ധനയില്‍ വിശദീകരിച്ചിരി ക്കുന്നത് ഇങ്ങനെയാണ്...

1. അല്ലാഹുവെ അല്ലാതെ

2. അല്ലാഹുവെ ഒഴിച്ചു

3. അല്ലാഹുവെ അല്ലാതെ

4. അല്ലാഹുവോടല്ലാതെ,

5. അല്ലാഹുവെ ഒഴിച്ച്

ശ്രീ KPS കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെ എഴുതി...

ഇന്ന് ഞാന്‍ ഒരു സംഘടനയില്‍ ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എനിക്ക് ജമാ‌അത്തേ ഇസ്ലാമിയുടെ സഹയാത്രികന്‍ ആവാന്‍ ഒരു വിഷമവും ഉണ്ടാവുകയില്ല.

എനിക്കും ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ അംഗ മാകണം എന്നുണ്ട്..ഇന്ത്യന്‍ യൂനിയനിലെ ഒരു പൌരനാണ്...പിന്നെ എന്റെ ദൈവങ്ങള്‍ മാരിയമ്മനും മുനിയാണ്ടിയുമാണ്‌. അവരെ വിട്ടേച്ചു വരണോ...

നേരെഴുത്ത് said...

@Aakash
ഇതാണോ ഇത്രയും നേരം കുത്തി പിടിച്ചു എഴുതിയ കാര്യം ...

നമ്മുടെ ചര്‍ച്ച വിഷയം "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ" ആണെന്ന് അറിയാമല്ലോ അല്ലെ ...

ഇനി നിങ്ങളുടെ ദൈവങ്ങളായ മാരിയമ്മനും മുനിയാണ്ടിയെയും പിടിച് ജ.ഇ യുടെ സഹ യാത്രികനായാല്‍ അവര്‍ക്ക്‌ പരാതി ഒന്നുമുണ്ടാകില്ല ... നിങ്ങള്‍ അതിനു തയ്യാറാണോ എന്നത് മാത്രമേ പ്രശ്നമുള്ളൂ...

CKLatheef said...

>>> എനിക്കും ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ അംഗ മാകണം എന്നുണ്ട്..ഇന്ത്യന്‍ യൂനിയനിലെ ഒരു പൌരനാണ്...പിന്നെ എന്റെ ദൈവങ്ങള്‍ മാരിയമ്മനും മുനിയാണ്ടിയുമാണ്‌. അവരെ വിട്ടേച്ചു വരണോ...<<<

ഈ എഴുതുന്ന ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമല്ല. അംഗമാകാന്‍ മാരിയമയേയും മുനിയാണ്ടിയെയും വിടണം എന്നാണല്ലോ ഭരണഘടന പറയുന്നത്. മറിച്ച് സഹയാത്രികനാകാന്‍ അവയൊന്നും വേണ്ടതില്ല. വികസനമുന്നണിയിലാകട്ടെ മുകളില് നല്കിയ കാര്യങ്ങള് നടപ്പാക്കേണ്ടവയാണ് എന്ന് തോന്നുന്നവരിലാര്ക്കും പ്രവര്ത്തിക്കുകയുമാവാം.

CKLatheef said...

* ജാതിമത കക്ഷി ഭേദമന്യേ പൊതു കൂട്ടായ്മ.
* അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം.
* വിഭവ വിതരണത്തില്‍ നീതി.
* സജീവ സ്ത്രീ പങ്കാളിത്തം.
* സാമൂഹ്യ തിന്മകല്‍ക്കെതിരായ പ്രവര്‍ത്തനം.
* വികസനത്തിന്‌ നവ സംസ്കാരം.
* അധികാരം അലങ്കരമല്ല, ഉത്തരവാദിത്തമെന്ന് കരുതുന്ന ധാര്‍മിക ബോധം.

(അഥവാ ഇതിനോട് യോജിപ്പുള്ളവര്ക്ക്)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മേല്‍ കൊടുത്ത കമന്റുകള്‍ മറ്റൊരു പോസ്റ്റിനുള്ള മറുപടി ആയിരുന്നു. അതിനാല്‍ ഡിലിട്ട് ചെയ്തിട്ടുണ്ട്.

നേരെഴുത്ത് said...

>>>ഒരു പ്രസ്ഥാനം അവരുടെ ഉദ്ദേശലക്‌ഷ്യം,കര്‍മപഥം എന്നിവ വ്യക്തമാക്കുന്ന ഭരണഘടന പോലും തുറന്നിട്ടു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു.സമാധാനപരമായതല്ലാത്ത ചെറിയ അപഭ്രംശം പോലും വരരുതെന്ന നിഷ്കര്‍ഷയോടെ.<<<

അവരുടെ ഉദ്ധേശ ലക്ഷ്യത്തെ (നടക്കാത്ത) എല്ലാവരെയും പോലെ ഞാനും എതിര്‍ക്കുന്നു.


സമാധാനപരമായതല്ലാത്ത ചെറിയ അപഭ്രംശം പോലും വരരുതെന്ന നിഷ്കര്‍ഷയോടെയല്ലാതെ ജ.ഇ ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല ...ശ്രീജിത്തിന്റെ അഭിപ്രായത്തില്‍ ഇതിനു വിരുദ്ധമായ കലാപം സൃഷ്ടിക്കുന്ന രീതിയോടു മാത്രമോ യോജിക്കാന്‍ കഴിയുള്ളൂ എന്നാണോ ... അതിനു ജ.ഇ തയ്യാരവുമെന്നു തോന്നുന്നില്ല ശ്രീജിത്ത എതിര്‍ത്താലും ..!

ജനശബ്ദം said...

@നേരെഴുത്ത്
'ജനശബ്ദ'ത്തെ പോലുള്ളവരോട് എങ്ങനെ മറുപടി കൊടുത്താലും അവര്‍ പഠിച്ച അസഹിഷ്ണുതയുടെ സംവാദ ശൈലി മാറ്റില്ല എന്നു അനുഭവത്തിലൂടെ അറിയാം'

" താങ്കള്‍ പറഞ്ഞത് ശരിതന്നെയാണു കാരണം താങ്കള്‍ പറയുന്നത് മാത്രമാണു ശരിയെന്ന് താങ്കള്‍ കരുതുന്നതുകൊണ്ടാണു ഇങിനെ സംഭവിക്കുന്നത്."

മത തിവ്ര വാദികളും അരാഷ്ട്രിയവാദികളും സ്വപ്നം കാണുന്നത് കേരളത്തിലും ഇന്ത്യയിലും നടത്താനുള്ള ശ്രമങള്‍ക്ക് ചില അയ്യോ പാവങളെ നിങള്‍ക്ക് കിട്ടും....രാജ്യത്തിനോടും ജനങളോടും യാതൊരു ഉത്തര വാദിത്വവും ഇല്ലാത്തവര്‍.....ജനകിയ മുന്നണി ജയിച്ചാല്‍ ഉത്തരവാദിത്തത്തോടെ ഒരു പഞ്ചായത്തില്‍ സുസ്ഥിരമായ വികസനം നടത്താനോ സുസ്ഥിരമായ ഭരണം കാഴ്ച വെക്കാനോ കഴിയില്ല...ഇത് ജനകിയ മുന്നണിയെ പാറ്റി പുകഴ്ത്തുന്നവര്‍ അടിവരയിട്ട് സൂക്ഷിച്ച് വെക്കാന്‍ വേണ്ടി പരയുകയാണു.
നിങള്‍ പഞ്ചായത്തില്‍ ആരുടെ വികസനമാണു നടപ്പാക്കുക....പഞ്ചായത്ത് ഒരു സ്വാതന്ത്ര രാഷ്ട്രമല്ല...ഇന്ത്യയുടെ കേരളത്തിന്റെ ഭാഗമാണു....അല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപങള്‍ ജനകിയ മുന്നണിയുണ്ടാക്കി ജമാ അത്തിന്റെ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാമെന്നാണോ കരുതുന്നത്..ഈ തിരെഞ്ഞെടുപ്പോടുകൂടി ഈ ജമാ അത്തിന്റെ അഹങ്കാരത്തിന്ന് അന്ത്യം കുറിക്കും....ചില അരാഷ്ട്രിയ വാദികള്‍ കിട്ടിയ അവസരം മുതലാക്കി ഇടതുപക്ഷത്തിന്ന് എതിരായി ഇത് പ്രചരണമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്...ഈ ഇലക്ഷനോടു ജനകിയ മുന്നണിയുടെ അന്ത്യ കുദാശ കടക്കും...കാണാന്‍ പോകുന്നപൂരം ചോദിച്ചറിയേണ്ട ആവശ്യമില്ലാല്ലോ....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മേല്‍ കമന്റു മാറി പോസ്റ്റു ചെയ്തതിനാല്‍ കൂടുതല്‍ മറുപടി പറയുന്നില്ല.

ആശയങ്ങളിലൂടെ ""കലാപം" സൃഷ്ടിക്കുന്നത് സായുധ കലാപതെപോലെ ഭീകരം ആണ് എന്ന് മാത്രം..

ഇന്ത്യന്‍ said...

ശ്രീജിത്ത്‌,

ജമാഅത്തെ ഇസ്ലാമി പല നിലക്കും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും നിരന്തര ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതില്‍ ചെറിയ ഒരു ഇടപെടല്‍ മാത്രമേ ആവുന്നുള്ളൂ. ആരെങ്കിലും പിന്തുണക്കുന്നതോ വിയോജിക്കുന്നതോ അതിന്‍റെ ലക്ഷ്യത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കാറില്ല. പ്രവര്‍ത്തനം അത് ഉത്തരവാദിത്വമായാണ് കാണുന്നത്. വിശ്വാസം പൂര്‍ത്തീകരിക്കാന്‍ ദൈവവുമായുള്ള ബന്ധം മാത്രം പോര എന്ന് വിശ്വസിക്കുന്നവര്‍.

മതേതര കേരളം എന്നത് മുഖ്യധാര വാരികകളില്‍ ആവര്‍ത്തന കഷായം വിളമ്പുന്ന മഹാന്മാരുടെ ചിന്തകളാണ് എന്നത് പുസ്തകങ്ങളിലും ബ്ലോഗിലും മാത്രം ജീവിക്കുന്ന പല യുക്തി-ബുദ്ധി-മതേതര ജീവികള്‍ക്കും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാത്തത് കൊണ്ട് മാത്രം തോന്നുന്നതാണ്. വിയോജിക്കാനുള്ള അവകാശം എല്ലാവര്ക്കും ജനാധിപത്യം തരുന്നുണ്ട്. യുക്തിഭദ്രമായി സമര്‍ഥിക്കാതെ വിയോജിക്കുന്നത് ജനാധിപത്യാവകാശം വിനിയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ ഒരു സന്ദേശവും ഇവിടെ ആര്‍ക്കും തരുന്നില്ല.

നേരെഴുത്ത് said...

@ജനശബ്ദം
//" താങ്കള്‍ പറഞ്ഞത് ശരിതന്നെയാണു കാരണം താങ്കള്‍ പറയുന്നത് മാത്രമാണു ശരിയെന്ന് താങ്കള്‍ കരുതുന്നതുകൊണ്ടാണു ഇങിനെ സംഭവിക്കുന്നത്."//

ഇനി പറയൂ, ഇവിടെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്താണ് അവസ്ഥ ...നിയമം നിങള്‍ കയ്യിലെടുക്കാറില്ലെന്നു നെഞ്ചത്തു കൈവച്ച് പറയാന്‍ കഴിയോ നിങ്ങള്ക്ക് ...കൊല്ലും കൊലയും...തിരിച്ചടിയും, പ്രതികാരവും എല്ലാം .. എത്രയോ പേരെ നിങ്ങള്‍ കൊല്ലാക്കൊല ചെയ്ത അംഗവിഹീനരാക്കി ..

ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ച നില്‍ക്കുന്നു ...അതിനു അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല

പിന്നെ .. ഈ അന്ത്യ കൂദാശ എന്ന് പറയുന്നത് നമ്മള്‍ പശ്ചിമ ബംഗാളില്‍ ഒക്കെ കണ്ട ആ പ്രതിഭാസം ഉദ്ദേശിച് ആവും അല്ലേ ...!!!

കാണാന്‍ പോകുന്നപൂരം ചോദിച്ചറിയേണ്ട ആവശ്യമില്ലാല്ലോ.... അല്ലേ സഖാവെ

ഇന്ത്യന്‍ said...

ജമാഅത്തെ ഇസ്ലാമിയെ മതേതര കേരളം തള്ളിക്കലയുന്നുവെന്നും അത് കൊണ്ട് തന്നെ ശ്രീജിത്തും ജമാഅത്തിനെ തള്ളുന്നുവെന്നുമുള്ള ആശയത്തില്‍ വന്ന കമ്ന്റിനോടുള്ള മറുപടിയായിരുന്നു മേല്ക്കമാന്റ്റ്‌. ബ്ലോഗുകളില്‍ ജീവിക്കുന്ന ചെറു ന്യൂനപക്ഷം അല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനത ജമാഅത്തിനെ വിലയിരുത്തു എന്ന പരാമര്‍ശവും അതില്‍ ഉണ്ടായിരുന്നു. ശ്രീജിത്ത്‌ കമന്റ് ഡിലീറ്റ് ചെയ്തതിനാല്‍ പ്രസക്തമല്ലെങ്കില്‍ സുകുമാരന്‍ സാറിന് എന്‍റെ കമന്റും ഡിലീറ്റ് ചെയ്യാമല്ലോ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ഇന്ത്യന്‍ , ഇത് വരെയുള്ള കമന്റുകളില്‍ ഒന്നും ഡിലീറ്റ് ചെയ്യാനില്ല എന്ന് കരുതുന്നു :)

Aakash :: ആകാശ് said...

@ നേരെഴുത്ത് / CKLatheef

ശ്രീ KPS എഴുതിയത് ഇങ്ങനെയാണ്...
ഇന്ന് ഞാന്‍ ഒരു സംഘടനയില്‍ ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എനിക്ക് ജമാ‌അത്തേ ഇസ്ലാമിയുടെ സഹയാത്രികന്‍ ആവാന്‍ ഒരു വിഷമവും ഉണ്ടാവുകയില്ല.

ഒരു വിഷമവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു....നമസ്കാരം....

Manushyan said...

CKLatheef said...
* ജാതിമത കക്ഷി ഭേദമന്യേ പൊതു കൂട്ടായ്മ.
* അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം.
* വിഭവ വിതരണത്തില്‍ നീതി.
* സജീവ സ്ത്രീ പങ്കാളിത്തം.
* സാമൂഹ്യ തിന്മകല്‍ക്കെതിരായ പ്രവര്‍ത്തനം.
* വികസനത്തിന്‌ നവ സംസ്കാരം.
* അധികാരം അലങ്കരമല്ല, ഉത്തരവാദിത്തമെന്ന് കരുതുന്ന ധാര്‍മിക ബോധം.

അധികാരം ഉത്തരവാദിത്തമാണെന്ന് കരുതുന്ന എത്ര രാഷ്ട്രീയക്കാരെ നാം കണ്ടിട്ടഉണ്ട് ??
അങ്ങനെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല .അങ്ങനെ ഒരു സംസ്കാരം ഒരു വ്യെക്തിയില്‍ വളര്‍ത്തിയെടുക്കാന്‍ ഒരു ഭൌതികതക്കും കഴിയില്ല . കുറച്ചൊക്കെ കഴിയും നാട്ടുകാരെ പെടിയുണ്ട്ന്കില്‍ .ആതിനു വലിയ ശതമാനം നാട്ടുകാര്‍ സജീവമായി ജനകീയ പ്രസ്നാങ്ങ്ലില്‍ ഇടപെടണം . അത്ത്രതിലെന്കിലും ജനകീയ മുന്നണിക്ക്‌ ഒരു മാറ്റം സൃഷ്ടിക്കനായാല്‍ വളരെ നല്ലത്.

നേരെഴുത്ത് said...

ഡിയര്‍ akash

//ഒരു വിഷമവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു....നമസ്കാരം....

ഒരു വിഷമവും ഉണ്ടാകില്ല ആകാശ്‌, താങ്കള്‍ക്കും കടന്നു വരാം ...കുറഞ്ഞത അകത്തുള്ളവരെ ഒന്ന് പരിചയപ്പെടനെകിലും ...അവര്‍ പറയുന്ന ആദര്‍ശത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ...അവര്‍ നിങ്ങലെ സ്വാഗതം ചെയ്യുക തന്നെ ചെയ്യും ...

CKLatheef said...

>>> ശ്രീ KPS എഴുതിയത് ഇങ്ങനെയാണ്...
ഇന്ന് ഞാന്‍ ഒരു സംഘടനയില്‍ ചേരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എനിക്ക് ജമാ‌അത്തേ ഇസ്ലാമിയുടെ സഹയാത്രികന്‍ ആവാന്‍ ഒരു വിഷമവും ഉണ്ടാവുകയില്ല.

ഒരു വിഷമവും ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു....നമസ്കാരം.... <<<

പ്രിയ ആകാശ്,

കെ.പി.എസിനോടൊപ്പം ഞങ്ങളും കാത്തിരിക്കുകയാണ്. നിങ്ങളെല്ലാവരും കൂടി ജമാഅത്തിനെ ഓപ്പറേഷന്‍ നടത്തി അതിന്റെ സകലകുഴപ്പവും കാണിച്ചുതരുമെന്നും, ഇതാ നിങ്ങള്‍ക്കൊക്കെ സമാധാനത്തോടെ അംഗമാകാന്‍ പറ്റിയ സംഘട ഇതാ ഇവിടെ വേറെയുണ്ടെന്ന് പറയുമെന്നും. പക്ഷെ ചിലരൊക്കെ ജമാഅത്തിനെ അടിസ്ഥാനമായി വിമര്‍ശിച്ചെങ്കിലും കുറ്റമറ്റ ഒരു സംഘടനയെ അവരും കാണിച്ചുതന്നില്ല. അതുതന്നെയല്ലേ ഒരു വിഷമവും ഉണ്ടാവാതിരിക്കട്ടേ എന്ന് ആശംസിക്കാന്‍ താങ്കളെ അവസാനം പ്രേരിപ്പിക്കുന്നത്. ശ്രീജിത്തിനെ പോലെ ചിലര്‍ക്ക് അതൊന്നുമല്ല പ്രശ്‌നം ചില മുസ്‌ലിം സംഘടനകള്‍ തന്നെ ജമാഅത്തിനെ എതിര്‍ക്കുന്നതാണ്. ബുള്ളി തന്ന ലിങ്ക് കണ്ടിട്ടെങ്കിലും അദ്ദേഹത്തിന് എതിര്‍ക്കുന്നവരുടെ സ്റ്റാന്‍ഡേര്‍ഡ് മനസ്സിലാകേണ്ടിയിരുന്നു.

കെ.പി.സുകുമാരന്‍ said...

Manushyan said..

//അധികാരം ഉത്തരവാദിത്തമാണെന്ന് കരുതുന്ന എത്ര രാഷ്ട്രീയക്കാരെ നാം കണ്ടിട്ടുണ്ട്?
അങ്ങനെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല .അങ്ങനെ ഒരു സംസ്കാരം ഒരു വ്യക്തിയില്‍ വളര്‍ത്തിയെടുക്കാന്‍ ഒരു ഭൌതികതക്കും കഴിയില്ല . കുറച്ചൊക്കെ കഴിയും നാട്ടുകാരെ പേടിയുണ്ടെങ്കില്‍ . ആതിനു വലിയ ശതമാനം നാട്ടുകാര്‍ സജീവമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടണം . അത്തരത്തിലെന്തെങ്കിലും ജനകീയ മുന്നണിക്ക്‌ ഒരു മാറ്റം സൃഷ്ടിക്കാനായാല്‍ വളരെ നല്ലത്.//

വലിയ ശതമാനം നാട്ടുകാര്‍ സജീവമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടണം അപ്പോഴേ മാറ്റം വരൂ.അങ്ങനെ ഇടപെടുവിക്കുവാനാണ് ജനകീയമുന്നണി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ആളുകള്‍ മുന്നോട്ട് വന്നാലേ ഇത് സാധ്യമാകൂ. അവനവനെക്കൊണ്ട് കഴിയുന്ന പോലെ പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഞാന്‍ ബ്ലോഗ് എഴുതുന്നു. എന്നെ സമീപിക്കുന്ന ചില പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ അവരോട് പറയുന്നു. ഇതൊക്കെയാണ് എന്നെക്കൊണ്ട് കഴിയുന്നത്.

കാര്യങ്ങള്‍ നേരെയാക്കാനുള്ള ബാധ്യത എ
ല്ലാവര്‍ക്കുമുണ്ട്. അല്ലാതെ ജനകീയ മുന്നണിക്ക് മാത്രം ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. എല്ലാവരും ഇനി നാട് നന്നാകാന്‍ പോകുന്നില്ല എന്ന് വിധിയെഴുതി നിസ്സംഗരായി കഴിയുകയാണ്. രാഷ്ട്രീയക്കാരന്‍ മാത്രമാണ് ഒച്ച വെക്കുന്നത്. അത് പോര. എല്ലാവരും അവനവന്റെ പരിസരത്ത് വെച്ച് മാറ്റത്തിന് വേണ്ടി സംസാരിക്കണം. ജനകീയമുന്നണി തുടങ്ങി വെച്ച ദൌത്യം നാടിനോടും ഭാവിതലമുറയോടും കടപ്പാടുള്ള എല്ലാവരും ഏറ്റെടുക്കണം.നാളത്തെ തലമുറക്കെങ്കിലും ഇവിടെ നേരും നെറിയോടും കൂടി ജീവിക്കുവാന്‍ കഴിയുമാറാകട്ടെ.

ജനകീയമുന്നണി ആര്‍ക്കും എതിരായിരിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ മുന്നണി എല്ലാവര്‍ക്കും ഒരു മുന്‍‌മാതൃക ആവുമ്പോള്‍ മറ്റ് പാര്‍ട്ടികളും സംഘടനകളും ശുദ്ധീകരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം, എന്തിനും ഒരു സ്റ്റാര്‍ട്ടിങ്ങ് പോയന്റ് വേണമല്ലൊ. നമ്മളാണ് ജനകീയമുന്നണി എന്ന തോന്നല്‍ എല്ല്ലാവരിലും ഉണ്ടാക്കാന്‍ ഈ മുന്നണിക്ക് കഴിയട്ടെ.

Abdul Khader EK said...

YUKTHI എഴുതി "സമീപകാലത്ത് കേരളത്തില്‍ ജമാ‌അത്തേ ഇസ്ലാമിയും സോളിഡാരിറ്റിയും ഒരുപാട് വിളിച്ചു കൂവിയ കാര്യങ്ങള്‍ ആണ് കിനാലൂരും മൂലപള്ളിയും തൊടുപുഴയിലെ പ്രൊഫസര്‍ക്ക് നല്‍കിയ ചോരയും. ഇവ എന്തുകൊണ്ട് വിളിച്ചു കൂവപ്പെട്ടു എന്ന് ചിന്തിച്ചാല്‍ ജമാ‌അത്തേ ഇസ്ലാമിയും സോളിഡാരിറ്റിയും എന്താണ് എന്ന് മനസ്സിലാവും."

ജമാഅത്തെ ഇസ്ലാമി ഇവിടെ എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടുവെങ്കില്‍ അതിനു പ്രചോതനം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന് മനസ്സിലാക്കുക :
അദ്ധ്യായം 107 :-
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
1 മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ?
2 അനാധകുട്ടിയെ തള്ളിക്കളയുന്നവനത്രേ അത്.
[അനാധകുട്ടിയുടെ മതം പറയാത്തത് കൊണ്ടു തന്നെ, ഏതു മതത്തില്‍ പെട്ടതും പെടാത്തതുമായ അനാധകുട്ടിയെ പരിഗണിക്കാതവനും മതത്തെ കളവാക്കുന്നവരുടെ ഗണത്തില്‍ പെടും]
3 പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രേരണ നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
[ഏതു പാവപ്പെട്ടവനും ഇതില്‍ പെടും, ഭക്ഷണം എന്നത് ഏറ്റവും പ്രാഥമികമായ അടിസ്ഥാന ആവിശ്യമാണ്, ഈ 'ഭക്ഷണം' എന്ന പ്രയോഗം വെറും ഭക്ഷണത്തില്‍ മാത്രം ഒതുക്കാതെ മനുഷ്യന്‍റെ എല്ലാ വിധ അടിസ്ഥാന ആവിശ്യങ്ങള്‍ എന്ന രിതിയില്‍ അതിനെ കണ്ടാല്‍ ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളുടെ ഉത്തേജനം എന്താണെന്നു മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഇവിടെ ഭക്ഷണം നല്‍കുക എന്നു പറയാതെ 'ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രേരണ നടത്താതിരിക്കുക' എന്നു പറഞ്ഞതില്‍ വലിയ യുക്തി കുടികൊള്ളുന്നുണ്ട്, ഭക്ഷണം നല്‍കുക എന്നാണു പറഞ്ഞിരുന്നു വെങ്കില്‍ അതു പണക്കാരനു മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാകുമായിരുന്നു, പണക്കാരന്റെ പ്രേരണ ഭക്ഷണം നല്‍കുന്നതിലൂടെ യാണെങ്കില്‍ പാവപെട്ടവന്റെ പ്രേരണ തികച്ചും മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിലൂടെ തന്നെയാണ്, അതെ പോലെ തന്നെ പണക്കാരനും പാവപെട്ടവനും ഒരുപോലെ ഈ പ്രവര്‍ത്തനത്തിന് ബാധ്യതയും അവസരവും ഉണ്ട്.]
4 എന്നാല്‍ നമസ്ക്കാരക്കാര്‍ക്കാകുന്നു നാശം.
[നമസ്കാരം എന്നു പറയുന്ന ആരാധനാ കര്‍മം ഇസ്ലാമില്‍ വലിയ പ്രാധാന്യം ഉള്ളതാണ്, തുടരെ വരുന്ന സൂക്തങ്ങളില്‍ നമസ്കരിക്കുന്നവര്‍ എങ്ങിനെ യാണ് നാശകാരികള്‍ ആയിതീരുന്നത് എന്നു പറയുന്നു.]
5 തങ്ങളുടെ നമസ്ക്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരായ.
6 ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ.
[നമസ്കാരമായാലും മറ്റു ഏതു പ്രവര്‍ത്തനമായാലും അതു ജനങ്ങളെ കാണിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കില്ലും ലക്‌ഷ്യം വെച്ചായിരിക്കരുത്, ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചായിരിക്കണം. മുസ്ലിങ്ങള്‍ ആളുകള്‍ കാണാന്‍ വേണ്ടിയിട്ടോ അല്ലെങ്കില്‍ മറ്റുവല്ല ലകഷ്യവും മുന്നില്‍ കണ്ടോ പ്രവര്‍ത്തിച്ചാല്‍ അവരുടെ നമസ്കാരം ഉള്‍പെടെ യുള്ള കര്‍മങ്ങള്‍ പോലും നശിക്കാന്‍ കാരണമാവും.]
7 പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ.
[ചെറിയ ചെറിയ ഉപകാരങ്ങള്‍ പോലും തടയുന്നവരായ, ചുരുക്കിപറഞ്ഞാല്‍ മനുഷ്യത്തം ഇല്ലതായവര്‍, മനുഷ്യത്തം നിലനിര്‍ത്താനും കൂടിയാണ് ദൈവം മതങ്ങളുമായി പ്രവാചകന്മാരെ ഭൂമിയിലേക്ക്‌ അയച്ചത് എന്നു മനസിലാക്കാം.]
(ദൈവ വചനങ്ങള്‍ വിശദീകരിക്കുകയാണെങ്കില്‍ ഒരുപാട് എഴുതനുണ്ടാവും, തല്‍കാലം ഇത്രമാത്രം)


ജമാഅത്തെ ഇസ്ലാമിയുടെയും
സോളിഡാരിറ്റിയുടെയും ഒരു പ്രവര്‍ത്തനങ്ങളിലും ആരും ഭൌതിക സ്വാര്‍ത്ഥ താല്പെര്യങ്ങള്‍ കാണേണ്ടതില്ല. അതേപോലെ 'ജനസേവനം ദൈവാരാധന' എന്ന മുദ്രാവാക്യവും വിശ്വാസവുമാണ് ഈ ബ്ലോഗില്‍ പറഞ്ഞ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങാന്‍ (തികച്ചും ദുര്‍ബലരായിരിന്നുട്ടു കൂടി) അവര്‍ക്ക് പ്രചോദനമേകുന്നത്.

CKLatheef said...

>>> ആശയങ്ങളിലൂടെ ""കലാപം" സൃഷ്ടിക്കുന്നത് സായുധ കലാപതെപോലെ ഭീകരം ആണ് എന്ന് മാത്രം.. <<<

അതുകൊണ്ടായിരിക്കാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആശയത്തെ ഭയപ്പെടുന്നതും പ്രോത്സാഹിപ്പിക്കാത്തതും. നേരത്തെ ഇവിടെ മറ്റൊരാള്‍ പറഞ്ഞത് അതാണ് വര്‍ഗീയത എന്ന നിലക്കാണ്.

ശ്രീജിത്തിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഇത്രയും അടഞ്ഞ ഒരു മനസ്സ് താങ്കളെങ്ങനെ സംഘടിപ്പിച്ചു സുഹൃത്തേ.:) ഇത്രയൊക്കെ പറയുമ്പോള്‍ കുറെയൊക്കെ ഉള്ളിലേക്ക് കടക്കില്ലേ. ആര്‍ക്കായാലും.!!!

സന്തോഷ്‌ said...

<> വലിയ ശതമാനം നാട്ടുകാര്‍ സജീവമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടണം അപ്പോഴേ മാറ്റം വരൂ.അങ്ങനെ ഇടപെടുവിക്കുവാനാണ് ജനകീയമുന്നണി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ആളുകള്‍ മുന്നോട്ട് വന്നാലേ ഇത് സാധ്യമാകൂ. അവനവനെക്കൊണ്ട് കഴിയുന്ന പോലെ പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഞാന്‍ ബ്ലോഗ് എഴുതുന്നു. എന്നെ സമീപിക്കുന്ന ചില പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ അവരോട് പറയുന്നു. ഇതൊക്കെയാണ് എന്നെക്കൊണ്ട് കഴിയുന്നത്. <>

കെ.പി.എസ് മാഷ്‌,

ഒരു നാട്ടുകാരനും സജീവമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ ഒരു മുന്നണിയുടെയും ഇടപെടലോ പിന്തുണയോ വേണ്ട. അവനവന്റെ അവകാശങ്ങള്‍ / ഉത്തരവാദിത്വങ്ങള്‍ എന്താണ് എന്ന അറിവുണ്ടായാല്‍മതി. പൌരന്മാര്‍ക്ക് നാട്ടിലെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ ഉള്ള വേദികള്‍ തന്നെയാണ് ഗ്രാമസഭകള്‍. ഇത് ഫലപ്രദമായി സാധിക്കണം എങ്കില്‍ അവിടെ ജനകീയ പങ്കാളിത്തം ഉണ്ടാവണം. അതില്ലാതെ വരുമ്പോഴാണ് ഓരോ സ്ഥലത്തെയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളുടെ കൂടിച്ചേരല്‍ മാത്രമായി അവ മാറുന്നത്. കക്ഷിരാഷ്ട്രീയം തലക്ക് പിടിച്ചവര്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുമ്പോള്‍ അവരെകൊണ്ട് അത്തരം കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന വാര്‍ഡ് തലത്തിലെ വേദികള്‍ ആണ് ഗ്രാമസഭകള്‍. കേരളത്തിലെ എതൊരു പഞ്ചായത്ത് ആഫീസിലും ലഭ്യമായ ഒരു നിയമാവലി ആണ് കേരള പഞ്ചായത്ത് രാജ് ആക്ട്‌ 1994. ഇതില്‍ വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട് ഗ്രാമസഭകളുടെ പ്രവര്‍ത്തനങ്ങളെപറ്റി. ഇവയില്‍ എത്ര കാര്യങ്ങള്‍ താങ്കള്‍ ശരിയായി ചെയ്തിട്ടുണ്ട് / ശരിയായി ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കുക. അതിനു ശേഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുക.

എന്താണ് ഗ്രാമസഭ

ഗ്രാമസഭയുടെ ഉത്തരവാദിത്വങ്ങള്‍

ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും


ഒരു പഞ്ചായത്ത് അംഗത്തിനും സ്വന്തം വാര്‍ഡിലെ ഒരു കാര്യങ്ങളിലും സ്വന്തം തീരുമാനങ്ങള്‍ അടിചെല്‍പ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ല. ആരെങ്കിലും അങ്ങനെ എന്തെങ്കിലും താങ്കളുടെ പുറത്ത് അടിച്ചേല്‍പ്പിക്കുന്നു എങ്കില്‍ അത് താങ്കളുടെ അറിവില്ലായ്മ കൊണ്ടോ ഏതെങ്കിലും ദൌര്‍ബല്യം കൊണ്ടോ ആവാം. അതിനു പരിഹാരം അടിച്ചേല്‍പ്പിച്ച ആളെ കുറ്റപ്പെടുത്തുക എന്നതല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ സന്തോഷ്, നല്ല കമന്റ്! ഞാന്‍ പറഞ്ഞല്ലോ, തുടക്കത്തില്‍ ഞാനും ഗ്രാമസഭകളില്‍ പങ്കെടുത്തിരുന്നു. എല്ലാവരും ആവേശത്തോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാറുമുണ്ടായിരുന്നു. ഉപസംഹരിച്ചുകൊണ്ട് പ്രസിഡണ്ട് പറയും ഞങ്ങള്‍ പരിശോധിച്ച് ചെയ്യുമെന്ന്. ശ്രദ്ധിക്കുക, ഞങ്ങള്‍ പരിശോധിച്ച് ചെയ്യുമെന്ന്. പ്രസിഡണ്ട് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങളേ നടക്കാറുള്ളൂ. ഇപ്പോള്‍ സംസ്ഥാനമൊട്ടാകെയുള്ള ഗ്രാമസഭകളുടെ സ്ഥിതി അറിയാമല്ലൊ. ഇതിനെല്ലാം കുറ്റക്കാര്‍ ജനങ്ങള്‍ അല്ലേ? ഇത്രയും വാരി വലിച്ചെഴുതിയ സന്തോഷിന് പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയവിമുക്തമാകണം എന്ന് പറയാന്‍ തോന്നിയില്ലല്ലൊ. ബെസ്റ്റ് കമന്റ്.

നേരെഴുത്ത് said...

@സന്തോഷ്‌

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇവിടെ വരുന്നതില്‍ എന്തോ പന്തികെട് തോന്നുന്നു ...കമന്റിനു പകരം ഒരു നിങ്ങളുടെ ബ്ലോഗിന്റെ ലിന്കിട്ടു കുറെ പേരെ അങ്ങോട്ട്‌ വലിക്കാന്‍ തോന്നി ...അവിടെ ആരും എത്തിയില്ല എന്ന് തോന്നുന്നു ..

ഈ രംഗത്തെ എത്തിക്സ്‌ കൂടെ ഉള്‍ക്കൊള്ളുന്നത് നല്ലതല്ലേ എന്ന ഒരു എളിയ അഭിപ്രായം ..

സന്തോഷ്‌ said...

നല്ല കമന്റ്! ബെസ്റ്റ് കമന്റ്! തുടങ്ങിയ അഭിനന്ദങ്ങള്‍ക്ക് നന്ദി. പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയവിമുക്തമാകണം എന്ന അഭിപ്രായം എനിയ്ക്കില്ല. കാരണം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ച എന്റെ പഞ്ചായത്തില്‍ വ്യക്തിപരമായി എനിയ്ക്ക് അഭിമാനം നല്‍കുന്ന രണ്ടു പദ്ധതികള്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള കുറച്ചു ആളുകളുടെ ശ്രമഫലമായി ഞാന്‍ താമസിക്കുന്ന വാര്‍ഡില്‍ നടപ്പില്‍ വരുത്തുവാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ ഒന്നാമത്തേത് ഒറ്റയടിപാത മാത്രമായിരുന്ന മുന്നൂറ്റി ഇരുപതു മീറ്റര്‍ നീളമുള്ള ഒരു നാട്ടുവഴി എട്ടു മീറ്റര്‍ വീതിയില്‍ കൊണ്ക്രീറ്റോടുകൂടി ആകെ പത്ത് മീറ്റര്‍ വീതിയില്‍ ഉള്ള ഒരു റോഡു ആയി മാറ്റി എന്നുള്ളതാണ്. രണ്ടാമത്തേത് ഈ വഴി ഉള്‍പ്പെടെ വാര്‍ഡിലെ എല്ലാ വഴികളിലും തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു എന്നുള്ളത്. ഇന്നും ഇതിലൊരു വഴിയിലെ 6 വിളക്കുകള്‍ പലപ്പോഴും തെളിയിക്കുന്നത് ഞാന്‍ തന്നെയാണ് (എന്റെ വീടിനു മുന്‍പില്‍ ഉള്ള വൈദ്യുത തൂണിലെ സംവിധാനം ഉപയോഗിച്ച്). എന്റെ വാര്‍ഡില്‍ ഒരു തെരുവ് വിളക്കുകളും രണ്ടു ദിവസ്സത്ത്തില്‍ അധികം തുടര്‍ച്ചയായി കത്താതിരുന്നിട്ടില്ല.

താങ്കളുടെ പഞ്ചായത്തില്‍ ഞങ്ങള്‍ പരിശോധിച്ച് ചെയ്യുമെന്ന് പറഞ്ഞാല്‍ അത് കേട്ട് തലകുലുക്കി പോയിരുന്നു എന്നതാണ് താങ്കള്‍ ഉള്‍പ്പെടെ അവിടെയുള്ള ജനങ്ങള്‍ ചെയ്ത തെറ്റ്. എന്തുകൊണ്ട് ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നു ഒരിയ്ക്കലെങ്കിലും ചോദിച്ചിട്ടുണ്ടോ? അതിനു പറയുന്ന കാരണത്തിന്റെ സത്യാവസ്ഥ ഒരിയ്ക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

താങ്കള്‍ ഗ്രാമസഭായോഗങ്ങളില്‍ പോയിട്ടുണ്ടാവാം, പക്ഷെ പങ്കെടുത്തിട്ടുണ്ടാവില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സന്തോഷിന് നല്ല നമസ്ക്കാരം! ഇനി സന്തോഷിന് മാത്രം എന്നില്‍ നിന്ന് മറുപടിയില്ല.

സന്തോഷ്‌ said...

@ കെ.പി.എസ് മാഷ്‌,

എന്റെ മുകളിലെ കമന്റില്‍ നിന്നും ഒരു ചെറിയ തിരുത്ത്

<> അതില്‍ ഒന്നാമത്തേത് ഒറ്റയടിപാത മാത്രമായിരുന്ന മുന്നൂറ്റി ഇരുപതു മീറ്റര്‍ നീളമുള്ള ഒരു നാട്ടുവഴി എട്ടു മീറ്റര്‍ വീതിയില്‍ കൊണ്ക്രീറ്റോടുകൂടി ആകെ പത്ത് മീറ്റര്‍ വീതിയില്‍ ഉള്ള ഒരു റോഡു ആയി മാറ്റി എന്നുള്ളതാണ്. <>

വഴിയുടെ ആകെ നീളം മുന്നൂറ്റി ഇരുപതു മീറ്റര്‍ അതില്‍ ഇരു വശങ്ങളിലും എട്ടു മീറ്റര്‍ നീളത്തില്‍ കൊണ്ക്രീറ്റ് കൂടാതെ മഴവെള്ളം ശക്തിയായി ഒഴുകുന്ന മറ്റൊരു ഭാഗത്ത്‌ രണ്ടു മീറ്റര്‍ നീളത്തില്‍ കൊണ്ക്രീറ്റ്. വഴിയുടെ ആകെ വീതി നാലര മീറ്റര്‍ ആണ്.

CKLatheef said...

സന്തോഷിന്റേത് പോലുള്ള പഞ്ചായത്തുകളുണ്ടാകാം. കൃത്യമായി മൂന്ന് മാസത്തിലൊരിക്കല്‍ ഗ്രാമസഭ കൂടുകയും നീതിനിഷ്ഠമായ തീരുമാനമെടുക്കുകയും ചെയ്യുന്നവ. പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയത്തില്‍നിന്ന് മുക്തമാകണെമെന്ന് പറഞ്ഞാല്‍ കെ.പി.എസ് എന്താണ് കൃത്യമായി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെങ്കിലും അദ്ദേഹത്തെ അത് പറയിപ്പിച്ച സാഹചര്യത്തില്‍നിന്നും കണ്ണൂരിലെ പാര്‍ട്ടിഗ്രാമവുമൊക്കെ പരിഗണിക്കുമ്പോള്‍ തികച്ചും ജനകീയമായ ഒരു കൂട്ടായ്മ മാത്രം മതി എന്ന് ചിന്തിക്കുന്നത് പോലെ തോന്നുന്നു. പഞ്ചായത്തിലെ മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഒരു ബന്ധവും പാടില്ല. ഇനിമുതല്‍ എല്ലാം ജനങ്ങള്‍ കൂട്ടായി ചേര്‍ന്ന പഞ്ചായത്ത് മതി. ഓരോ വാര്‍ഡിലേയും ജനങ്ങള്‍ രാഷ്ട്രീയത്തിനധീതമായി ഒരു മെമ്പറെ തെരഞ്ഞെടുക്കുക എന്നൊക്കെയുള്ള കാഴ്ചപ്പാടുകളുള്ളവരുണ്ടാകാം. അതില്‍ തെറ്റൊന്നുമില്ല. പഞ്ചായത്തില്‍ അത് സാധ്യമാണു താനും. എന്നാല്‍ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ അതെത്രമാത്രം പ്രായോഗികമാണ് എന്നറിയില്ല.

ഇടതായാലും വലതായാലും പൊതുവായ ചില ദൗര്‍ബല്യങ്ങള്‍ രാഷ്ട്രീയക്കാരെ ബാധിക്കുകയും ജനപക്ഷത്തിന് വേണ്ടി ആരും നിലകൊള്ളാതെ വരികയും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമായി തങ്ങളുടെ സേവനം ചുരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം കല്‍പിക്കാതെ ജനപക്ഷത്ത് നിന്നുള്ള ഒരു തിരുത്തല്‍ മാത്രമാണ് ജനകീയ വികസന മുന്നണിയിലൂടെ ജമാഅത്ത് ലക്ഷ്യം വെക്കുന്നത് എന്നാണ് ഞാന് മനസ്സിലാക്കുന്നത്. അവര്‍ പങ്കെടുക്കുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യവും സന്ദര്‍ഭവും അനുസരിച്ചാണ് അത് ഇടപെടുന്നത്. ഇതുവരെയുള്ള അതിന് ലഭിച്ച സ്വീകരണം ആശാവഹമാണ്.

സന്തോഷ്‌ said...

<> സന്തോഷിന് നല്ല നമസ്ക്കാരം! ഇനി സന്തോഷിന് മാത്രം എന്നില്‍ നിന്ന് മറുപടിയില്ല.<>

@ കെ.പി.എസ് മാഷ്‌,

വ്യക്തിപരമായി എനിയ്ക്കും താങ്കള്‍ക്കും ഇടയില്‍ യാതൊരു ബന്ധങ്ങളുമില്ല ശത്രുതയുമില്ല. താങ്കള്‍ ഇവിടെ അവതരിപ്പിച്ച ആശയത്തോട് എനിയ്ക്ക് യോജിക്കുവാന്‍ സാധിക്കാത്തത് ആയതുകൊണ്ട്, താങ്കള്‍ തന്നെ അനുവദിച്ചിരിക്കുന്ന സൗകര്യം ഉപയോഗപ്പെടുത്തി എന്റെ വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തി. എന്റെ വിയോജിപ്പിന്റെ അടിസ്ഥാനം എന്താണ് എന്നു ഞാന്‍ വ്യക്തമാക്കിയതിനെ താങ്കള്‍ വാരി വലിച്ചെഴുതി, നല്ല കമന്റ്, ബെസ്റ്റ് കമന്റ് തുടങ്ങിയ വാക്കുകളിലൂടെ പരിഹസിച്ചു. അതുകൊണ്ട് മാത്രമാണ് എന്റെ ഗ്രാമസഭയില്‍ എന്റെ പ്രവര്‍ത്തനം എന്തായിരുന്നു എന്നു എനിയ്ക്ക് എഴുതേണ്ടി വന്നത്. എന്നെക്കാളും ഇരട്ടിയോളം ലോകപരിചയവും അറിവും ഉള്ള താങ്കളെപ്പോലെയുള്ളവര്‍ക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇതിലും എത്രയോ അധികം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നു പറയുവാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

ഞാന്‍ വാരിവലിച്ചു എഴുതി എന്നു താങ്കള്‍ പറയുന്ന കമന്റില്‍ മൂന്നു ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. അവ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ ആണ്. സമയം ലഭിക്കുമ്പോള്‍ അവയിലുള്ളവ വായിച്ചു നോക്കുക. സാധിക്കുമെങ്കില്‍ താങ്കളെ സമീപിക്കുന്ന പ്രവര്‍ത്തകരോട് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ക്ക് ഒപ്പം ഇത്തരം കാര്യങ്ങള്‍ കൂടി വിശദീകരിച്ചു കൊടുക്കുക.

നന്ദി!!!.

CKLatheef said...

99% പഞ്ചായത്തുകളും കെ.പി.എസ് പറഞ്ഞതുപോലുള്ളവയാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല. ഇവിടെ ചില വ്യക്തികള്‍ക്കോ ഒരു കൂട്ടം ആളുകള്‍ക്കോ പ്രത്യേകിച്ച് ഒന്നും സാധ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിധേയരായ ജനങ്ങളില്‍നിന്ന് പാര്‍ട്ടിക്കതീതമായ പിന്തുണയും ലഭിച്ചു എന്ന് വരില്ല. ഇതിനൊക്കെയുള്ള പരിഹാരം ജനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു മുന്നണി രൂപപ്പെടുത്തുക എന്നതുതന്നെയാണ്. ഇതിലൂടെ ഗുണകരമായ മാറ്റം വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും. സന്തോഷ് നല്‍കിയ ലിങ്കുകള്‍ പറയുന്ന പോലെ ആ പഞ്ചായത്തിലെ ഓരോ മെമ്പറും കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കേണ്ടി വരും അല്ലെങ്കില്‍ തനിക്കിനി പഞ്ചായത്തില്‍ ഒരു റോളുമുണ്ടാവില്ല എന്ന് അദ്ദേഹം തിരിച്ചറിയും. ഇതുപൊലെ ഒരു മുന്നേറ്റമുണ്ടായില്ലെങ്കില്‍ അത് സാധ്യമാണോ എന്നതാണ് ചോദ്യം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പഞ്ചായത്തുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വേണ്ട. ആരും പാര്‍ട്ടിചിഹ്നങ്ങളില്‍ മത്സരിക്കുകയും ചെയ്യരുത്. എന്ന് വെച്ച് ആരും പാര്‍ട്ടിക്കാര്‍ ആകരുത് എന്നല്ല്ല. പഞ്ചായത്തില്‍ പാര്‍ട്ടി വേണ്ട. ഇത് തന്നെയാണ് പഞ്ചായത്ത്‌രാജ് നിയമത്തിന്റെ സ്പിരിട്ടും. പാര്‍ട്ടിരാഷ്ട്രീയത്തിന്റെ വേദി ആകരുത് പഞ്ചായത്തുകള്‍ എന്ന് പൊതുവെ അംഗീകരിക്കപ്പെട്ട തത്വമാണ്.പാര്‍ട്ടി ഇല്ലാത്ത ആരും കാണില്ലല്ലൊ. പക്ഷെ പഞ്ചായത്തില്‍ മത്സരിക്കുമ്പോഴും ജയിച്ചുകഴിഞ്ഞാലും അയാള്‍ പാര്‍ട്ടിക്കതീതന്‍ ആയിരിക്കണം. അത് പോലെ ഗ്രാമസഭയില്‍ പങ്കെടുക്കുന്നവര്‍ക്കും പാര്‍ട്ടി കാണും. പക്ഷെ പാര്‍ട്ടി ഗ്രാമസഭയ്ക്ക് പുറത്ത്. ഇതാണ് എന്റെ അഭിപ്രായം. നടക്കുമോ എന്നത് വേറെ കാര്യം. നടക്കുന്നത് മാത്രമല്ലല്ലൊ ആളുകള്‍ പറയുക. പാര്‍ട്ടിക്കാര്‍ പറയുന്നത് എന്താ എല്ലാം നടക്കുമോ? ചിലര്‍ക്ക് വിപ്ലവം വേണം. നടന്നുകിട്ടുമോ? പറയുന്നത് ശരിയാണോ, യോജിക്കാമോ എന്നതാണ് പ്രശ്നം.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>ആരെങ്കിലും പിന്തുണക്കുന്നതോ വിയോജിക്കുന്നതോ അതിന്‍റെ ലക്ഷ്യത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കാറില്ല.<<

എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>മതേതര കേരളം എന്നത് മുഖ്യധാര വാരികകളില്‍ ആവര്‍ത്തന കഷായം വിളമ്പുന്ന മഹാന്മാരുടെ ചിന്തകളാണ് എന്നത് പുസ്തകങ്ങളിലും ബ്ലോഗിലും മാത്രം ജീവിക്കുന്ന പല യുക്തി-ബുദ്ധി-മതേതര ജീവികള്‍ക്കും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാത്തത് കൊണ്ട് മാത്രം തോന്നുന്നതാണ്.<<

മത വര്‍ഗീയ സംഘങ്ങള്‍ കൊന്നു കൊലവിളി നടത്തുന്ന ഗുജറാത്തിനെയും, മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും , പാകിസ്താനെയും, ബംഗ്ലാദേശിനെയും ഒക്കെ തട്ടിച്ചു നോക്കിയാല്‍ നമ്മുടെ കേരളം നൂറു ശതമാനം "മതേതരം " ആണെന്നെ എല്ലാവരും പറയൂ. പിന്നെ ഇപ്പോള്‍ മേല്‍ പറഞ്ഞ ഇടങ്ങളിലെ പോലെ നമ്മുടെ കേരളത്തിലും വര്‍ഗീയ, തീവ്ര ചിദ്ര ശക്തികള്‍ ആശയപരവും, കായിക പരവും ആയി നമ്മുടെ മതെതത്വ ബോധത്തെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതൊന്നും കേരള നാട്ടില്‍ അധികമൊന്നും വിലപ്പോവും എന്ന് ബോധമുള്ളവര്‍ ആരും പറയും എന്നും എനിക്ക് തോന്നുന്നില്ല. അതിനെഒക്കെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ ജനം ചവറ്റുകൊട്ടയില്‍ തന്നെ നിക്ഷേപിക്കും....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>> ഇവിടെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്താണ് അവസ്ഥ ...നിയമം നിങള്‍ കയ്യിലെടുക്കാറില്ലെന്നു നെഞ്ചത്തു കൈവച്ച് പറയാന്‍ കഴിയോ നിങ്ങള്ക്ക് ...കൊല്ലും കൊലയും...തിരിച്ചടിയും, പ്രതികാരവും എല്ലാം .. എത്രയോ പേരെ നിങ്ങള്‍ കൊല്ലാക്കൊല ചെയ്ത അംഗവിഹീനരാക്കി ..<<

നമ്മുടെ മതേതര കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് രാഷ്ട്രീയത്തിന്റെ പേരില്‍ ആണ് എന്ന് നിസ്സംശയം പറയാം. അത് കക്ഷി ബധം ഇല്ലാതെ എല്ലാ പാര്‍ട്ടികളും ചെയ്യുന്നുണ്ട്. സി.പി.എം-നും ആര്‍.എസ്‌.എസ്‌ -നും തന്നെ ആണ് നിര്‍ഭാഗ്യവശാല്‍ അതില്‍ ഏറിയപങ്കും ഉള്ളത്. അഭയയും ചേകന്നൂരും, മാറാടും ഒന്നും മറന്നിട്ടല്ല എങ്കിലും. കേരളത്തിന്‌ പുറത്തെ ചരിത്രം ഇങ്ങനെ അല്ല. അത് വടക്കേ ഇന്ത്യയില്‍ ആയാലും പാകിസ്താനില്‍ ആയാലും, ബാഗ്ലാടെഷിലോ ആയാലും ഏറ്റവും കൂടുതല്‍ ആരും കൊലകള്‍ നടത്തുന്നത് ഈ മത, വര്‍ഗീയ, ഫാസിസ്റ്റുകള്‍ തന്നെ ആണ്. ഗുജറാത്തിലെ കൂട്ടക്കൊലകളില്‍ നിന്ന് സംഘപരിവാറിനു തടിയൂരാന്‍ ആവില്ല. ബംഗ്ലാദേശിലും പാകിസ്താനിലും ഒന്നും എന്തെ ആരും ജനകീയ മുന്നണികള്‍ ഉണ്ടാക്കാത്തത് എന്നും എനിക്കൊരു സംശയം ഉണ്ട്.

CKLatheef said...

ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

അവസാനമായി പറയട്ടേ, ഇതില്‍ പറയുന്ന കാര്യങ്ങള്‍ യഥാവിധിചെയ്യുന്ന വല്ല പഞ്ചായത്തോ മുനിസിപാലിറ്റിയോ കോര്‍പ്പറേഷനോ ഉണ്ടെങ്കില്‍ അവിടെ ജനകീയ വികസന മുന്നണി പ്രസക്തമല്ല.

പ്രിയ കെ.പി.എസ്,

താങ്കളുദ്ദേശിച്ചത് വ്യക്തമായി, അത്രയേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ.

വിപ്ലവം വേണം നടന്ന് കിട്ടുമോ എന്ന് ചോദിച്ചാല്‍ എന്താണ് അര്‍ഥം. ഇത്തരം മാറ്റം നടക്കില്ല എന്നാണോ. പറയുന്നതെല്ലാം നടക്കില്ല. എന്നാല്‍ തീരെ നടപ്പാക്കാനാവില്ല എന്ന് കരുതുന്നത് പറയാതിരിക്കാം. മത്സരിക്കാന്‍ പാര്‍ട്ടി ഉണ്ടായിക്കോട്ടെ മത്സരിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിക്കതീതനായി ജനങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തികാനും കഴിയണം എന്നത് ഒരേ സമയം പറയാന്‍ കഴിയുന്നതും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതുമാണ്. എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഇന്ത്യന്‍ said...

ശ്രീജിത്ത് പറഞ്ഞു:

//മത വര്‍ഗീയ സംഘങ്ങള്‍ കൊന്നു കൊലവിളി നടത്തുന്ന ഗുജറാത്തിനെയും, മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും , പാകിസ്താനെയും, ബംഗ്ലാദേശിനെയും ഒക്കെ തട്ടിച്ചു നോക്കിയാല്‍ നമ്മുടെ കേരളം നൂറു ശതമാനം "മതേതരം " ആണെന്നെ എല്ലാവരും പറയൂ. പിന്നെ ഇപ്പോള്‍ മേല്‍ പറഞ്ഞ ഇടങ്ങളിലെ പോലെ നമ്മുടെ കേരളത്തിലും വര്‍ഗീയ, തീവ്ര ചിദ്ര ശക്തികള്‍ ആശയപരവും, കായിക പരവും ആയി നമ്മുടെ മതെതത്വ ബോധത്തെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതൊന്നും കേരള നാട്ടില്‍ അധികമൊന്നും വിലപ്പോവും എന്ന് ബോധമുള്ളവര്‍ ആരും പറയും എന്നും എനിക്ക് തോന്നുന്നില്ല. അതിനെഒക്കെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ ജനം ചവറ്റുകൊട്ടയില്‍ തന്നെ നിക്ഷേപിക്കും.... //

ശ്രീജിത്ത്‌, ഞാന്‍ നേരത്തെ എഴുതിയതില്‍ നിന്ന് ഉദ്ദേശിച്ച ആശയമല്ല താങ്കള്‍ മനസ്സിലാക്കിയതെന്നു തോന്നുന്നു. ഞാന്‍ ഉദേശിച്ചത്‌ ഇത്ര മാത്രമാണ്. ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാന്‍, പൊതുജനം മതേതരത്വം മനസ്സിലാക്കുന്നത് ആവര്‍ത്തനക്കഷായം ചര്‍ദിക്കുന്ന ചില കടലാസു ബുദ്ധിജീവികളില്‍ നിന്നല്ല അങ്ങിനെയായിരുന്നെങ്കില്‍ ജമാഅത്ത് ഇന്ന് ചവറ്റുകൂനയില്‍ കിടക്കേണ്ടി വന്നേനെ. ജനങ്ങള്‍ അവരുടെ അനുഭവങ്ങളില്‍ നിന്നും മതേതരത്വത്തെയും ജമാഅത്തെ ഇസ്ലാമിയെയും അറിയുന്നുണ്ട്. അത് തന്നെയാണ് ജമാഅത്തെ ഇസ്ലാമി ഇത്രയും വന്‍ശക്തികള്‍ നാനാവിധത്തില്‍ എതിര്‍ത്തിട്ടും വളര്‍ച്ച മാത്രം കൈവരിക്കുന്നത്. വൈകാരികതയല്ല അതിന്റെ മുടക്ക് മുതല്‍, ബൌദ്ധികവും വിവേകപൂര്‍ണ്ണവുമായ ഇടപെടലാണ് ജമാഅത്ത്‌ നടത്തുന്നത്.

മതേതരത്വം, വര്‍ഗ്ഗീയത,തീവ്രത, തുടങ്ങിയ പതിവ് പല്ലവികള്‍ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. എല്ലാ മതക്കാരോടും തുല്യത എന്നാണു മതേതരം എങ്കില്‍ അത് ജമാഅത്തിന്റെ നയം തന്നെയാണ്. വര്‍ഗ്ഗീയത എന്നാല്‍ സ്വന്തം ആള്‍ക്കാരോട് ന്യായാന്യായങ്ങള്‍ നോക്കാതെ പക്ഷം ചെരുക എന്നതാണെങ്കില്‍ അതിനെ എതിര്‍ക്കുന്നവരില്‍ മുന്‍പില്‍ നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. തീവ്രത എന്നത് മറ്റുള്ള ആശയങ്ങള്‍ക്ക്‌ നിലനില്‍ക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണെങ്കില്‍ ജമാഅത്തെ ഇസ്ലാമി നിലകൊള്ളുന്നത് അതിനല്ല.

ബ്ലോഗുകളിലും പുസ്തകത്താളുകളിലും മാത്രം ജീവിക്കുന്ന മനുഷ്യസ്നേഹ നാട്യക്കാര്‍ പലരും ജനങ്ങള്‍ക്ക്‌ അനുഭവഭേദ്യമായ ഒന്നും ചെയ്യുന്നില്ല എന്നിരിക്കെ, ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ വന്നാലും ഇല്ലെങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി പലതും ചെയ്തു കൊണ്ടിരിക്കും. സമൂഹത്തില്‍ ക്രിയാത്മകമായ പലതും ചെയ്തു കൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന ജമാഅത്തെ ഇസ്ലാമിയെ അറിയാന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചാല്‍ മതിയാവും.

amar said...

ചരിത്രത്തെ മുന്നോട്ട് നയിക്കാന്‍.... അടിച്ചമര്‍ത്തപ്പെട്ടവന്റെയും ,നിതി നിഷേധിക്കപ്പെട്ടവന്റെയും ശബ്ദമായ്‌ മാറാന്‍
ജനകീയമുന്നണിക്ക് കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു......

കലിപ്പ് said...

പന്ത്രണ്ടും പതിമൂന്നും പരിപാടികളുമായി ഇറങ്ങുന്ന ഈ ജമാ അത്തെ ഏതെങ്കിലും മുന്നണി വിളിച്ചാല്‍ കൂടെപ്പോകും .. ഈ വൈകിയ വേളയിലും .. അപ്പോള്‍ അതിനും വ്യാഖ്യാനവും ന്യായവുമൊക്കെ ചമച്ച് സുകുമാരന്‍ സാറിനെപ്പോലെയുള്ളവര്‍ തന്നെ ഇറങ്ങും .
ഇനി ആരും വിളിച്ചില്ലെങ്കില്‍ ജനകീയമുന്നണിയെന്നും പറഞ്ഞ് വിരലിലെണ്ണാവുന്ന വോട്ടുകളും വാങ്ങി തോല്‍ക്കുമ്പോളും പുതിയ ന്യായീകരണങ്ങള്‍ തേടി പോകേണ്ടി വരും സാറേ...

ഒരു നുറുങ്ങ് said...

>>>> ഇവര്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും എന്നത് പ്രശ്നമേയല്ല. പുതിയൊരു ജനപക്ഷരാഷ്ട്രീയം ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ അഴിമതിയിലും നിരുത്തരവാദിത്വങ്ങളിലും ധാര്‍ഷ്ട്യത്തിലും അഭിരമിക്കുകയായിരുന്നു മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പഞ്ചായത്ത് സാരഥികള്‍ .<<<<
കെ.പി.എസ് തന്‍റെ വീക്ഷണങ്ങള്‍ വളരേ
വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്.ജനങ്ങള്‍ക്ക്
മുന്നില്‍,വിശിഷ്യാ കക്ഷിരാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍
ഒരു“കരക്റ്റീവ് ഫോഴ്സ് ”ആയി എളിയ രീതിയില്‍
ശ്രദ്ധക്ഷണിക്കാനാവുമെങ്കില്‍ അത് തന്നെയാണ്‍
ജനകീയ വികസന മുന്നണിക്ക് ചെയ്യാനാവുന്ന
മഹത്തായ സേവനം.ആകെമൊത്തം
അശകുശയായിത്തീര്‍ന്ന ഈ രംഗത്ത് ചെറിയ
രീതിയില്‍ ദിശാനിര്‍ണയം ചെയ്യാനാവില്ലേ
എന്നാണല്ലോ അദ്ദേഹം നമ്മെ ചിന്തിക്കാന്‍
പ്രേരിപ്പിക്കുന്നത്.
വളരേ ലളിതമായി പറയുന്ന കാര്യങ്ങള്‍പോലും
ഇങ്ങിനെ തെറ്റായും,വളച്ചൊടിച്ചും
ദുര്‍വ്യാഖ്യാനം ചെയ്ത് വഷളാക്കണമെന്ന്
നിര്‍ബന്ധം പിടിക്കുന്നതെന്‍റിനാണെന്ന് എത്ര
ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല...
വികസന മുന്നണി തുടങ്ങിവെച്ച ആശയങ്ങള്‍ക്ക്
പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്‍
ബുദ്ധിപരമായ നേതൃത്വം നല്‍കുന്നതെന്ന്
വ്യക്തമാണല്ലൊ.ഒരു കാര്യം ആരാണ്‍
പറഞ്ഞത് എന്ന് നോക്കാതെ,അവരെന്താണ്‍
പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണല്ലൊ
ജനങ്ങളുടെ നന്മയും,പുരോഗതിയേയും കുറിച്ച്
ബോധമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.അതൊന്നുമല്ല
നമുക്ക് യാതൊരു പുരോഗതിയും വേണ്ടാ,
ഇങ്ങിനേയൊക്കെ കൊല്ലും കൊലയും
പകയും വിദ്വേഷവും കാലൂഷ്യവുമൊക്കെയായി
എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ ശരിയാവില്ല
എന്നാണെങ്കില്‍ പിന്നെന്ത് പറ്യാനാ..?
നന്മയോട് സഹകരിക്കുകയും,തിന്മയോട്
പ്രതികരിക്കാനും തയാറാണോ എന്നതാണ്‍
വിഷയത്തിന്‍റെ കാതല്‍.ചര്‍ച്ച കുറച്ച്കൂടി
ക്രിയാത്മകമായി മുന്നോട്ട് പോവണമെന്ന്
ആശിക്കുന്നു.അതിനായി,അഭ്യര്‍ഥിക്കുന്നു.

Manoj മനോജ് said...

താലിബാന്‍ കടന്ന് വന്നതും തനി സ്വഭാവം പുറത്തെടുത്തതും ലോക ജനതയോടൊപ്പം കേരളിയരും കണ്ടതാണ്...

അങ്ങനെയുള്ളവരെ പോലെയുള്ള തുറന്ന മത അജണ്ടകളുള്ളവരെ കേരളത്തിലെ ജനങ്ങള്‍ പുറം കാല് കൊണ്ട് തട്ടിയെറിയും... ഇല്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ്.-എല്‍.ഡി.എഫ്. മുന്നണികള്‍ മാത്രമായി തീരില്ലായിരുന്നുവല്ലോ....

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്മാര്‍ പോലും കൂളായിട്ട് ജയിക്കുമെന്നതിനാല്‍ ഒരു പക്ഷേ ഇട്ടാവട്ടത്ത് പിടിച്ച് നില്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുമായിരിക്കും എന്നാല്‍ കേരളത്തില്‍ ഇവരെ ജനങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല... അല്ലായിരുന്നുവെങ്കില്‍ ബി.ജെ.പി. എന്നേ മൂന്നാം ശക്തിയായി വരുമായിരുന്നു!

CKLatheef said...

ജനകീയവികസനമുന്നണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് വ്യക്തമായ നയപരിപാടികളോടെയാണ്. അതെന്താണ് ഉദ്ദേശിക്കുന്നതെന്ന് മുകളില്‍ പറഞ്ഞുകഴിഞ്ഞു.

[[[ * ജാതിമത കക്ഷി ഭേദമന്യേ പൊതു കൂട്ടായ്മ.
* അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം.
* വിഭവ വിതരണത്തില്‍ നീതി.
* സജീവ സ്ത്രീ പങ്കാളിത്തം.
* സാമൂഹ്യ തിന്മകല്‍ക്കെതിരായ പ്രവര്‍ത്തനം.
* വികസനത്തിന്‌ നവ സംസ്കാരം.
* അധികാരം അലങ്കരമല്ല, ഉത്തരവാദിത്തമെന്ന് കരുതുന്ന ധാര്‍മിക ബോധം.]]]

അതിലുപരിയായി സകല രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള യുദ്ധ പ്രഖ്യാപനം അത് നടത്തിയിട്ടില്ല. ഒരു പാര്‍ട്ടിക്കും ഇനി നന്നാവാന്‍ സാധ്യമല്ല എന്ന മുന്‍ധാരണയിലെത്തിയിട്ടുമില്ല. ഇതുവരെ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്ത സേവനത്തെ അത് കുറച്ചുകാണുന്നുമില്ല കെ.പി.എസ് മുകളില്‍ പറഞ്ഞത് പോലെ:

>>> ജനകീയമുന്നണി ആര്‍ക്കും എതിരായിരിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ മുന്നണി എല്ലാവര്‍ക്കും ഒരു മുന്‍‌മാതൃക ആവുമ്പോള്‍ മറ്റ് പാര്‍ട്ടികളും സംഘടനകളും ശുദ്ധീകരിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം, എന്തിനും ഒരു സ്റ്റാര്‍ട്ടിങ്ങ് പോയന്റ് വേണമല്ലൊ. നമ്മളാണ് ജനകീയമുന്നണി എന്ന തോന്നല്‍ എല്ല്ലാവരിലും ഉണ്ടാക്കാന്‍ ഈ മുന്നണിക്ക് കഴിയട്ടെ. <<<

അതിനില്ലാത്ത ലക്ഷ്യവും മാര്‍ഗവും നയപരിപാടികളുമൊക്കെ വെച്ചുകെട്ടി കുറച്ച് കഴിഞ്ഞിട്ട് അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴെന്തായി എന്ന് ചോദിക്കാന്‍ അവസരമുണ്ടാക്കുകയാണ് കലിപ്പെന്ന് തോന്നുന്നു.

ജനകീയവികസനമുന്നണിക്ക് ഇപ്പോള്‍ പറഞ്ഞതൊന്നും വിഴുങ്ങേണ്ടി വരില്ല. കാരണം അത് പറയുന്നത് ഒരിക്കലും നടപ്പാക്കാന്‍ കഴിയാത്ത കേവലം ആഗ്രഹങ്ങളുമല്ല. ഏത് സ്ഥാപനം എത്ര അളവില്‍ അത് നടപ്പാക്കാന്‍ മുന്നോട്ട് വരുമോ അത്രയും അവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഒരു നാട്ടിലെ ജനത അത് തള്ളിയാല്‍ അതിന്റെ നഷ്ടം അവര്‍ക്ക് തന്നെ. ജനകീയമുന്നണിക്ക് പ്രത്യേകിച്ച് ഒരു ലാഭമോ നഷ്ടമോ ഇല്ല. ജയിച്ചാല്‍ ലാഭവും തോറ്റാല്‍ നഷ്ടമെന്നും കരുതുന്നത് വീതംവെപ്പ് മുന്നില്‍ കണ്ടാണ്.

നേരെഴുത്ത് said...

@മനോജ്‌

താലിബാന്‍ എന്നത് കൊണ്ട് മുസ്ലിം തീവ്രവാദം ആണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കുന്നു .തീര്‍ച്ചയായും മതതീവ്രവാദം എതിര്‍ക്കപ്പെടുക തന്നെ വേണം ...
പിന്നെ മുസ്ലിം ഭൂരിപക്ഷമുള്ള അഫ്ഘാനിലും മറ്റും എന്ത് കൊണ്ട് താലിബാന്‍ വളര്‍ന്നു എന്നതും ചര്‍ച്ച ചെയ്യേണ്ടത് ഉണ്ട്..

ഇന്ത്യയിലും ഇത്തരം തീവ്ര ചിന്താഗതി വളര്‍ന്നു വരുന്നുണ്ട്. കേരളത്തിലൊക്കെ മുഖ്യ മുസ്ലിം സംഘടനകള്‍ ഇതിനെ എതിര്‍ക്കുന്നുമുണ്ട്.

ഇന്ത്യയില്‍ മുസ്ലിം തീവ്രവാദത്തെക്കള് ‍ ഗുരുതരമാണ് നക്സല്‍ ഭീഷണി എന്ന കാര്യം മറക്കരുത്. ഏതാണ്ട് 300 ഓളം ജില്ലകളില്‍ ഒരു സമാന്തര സ്റ്റേറ്റ് പോലെ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പക്ഷെ നാം നിഷ്പക്ഷമായി ചിന്തിക്കണം, എന്ത് കൊണ്ട് ഇത്തരം തീവ്ര ചിന്താഗതി വളര്‍ന്നു വരുന്നു. അഫ്ഘാനിലും മറ്റും നടന്ന മാപര്‍ഹിക്കാത്ത അധിനിവേശം ഇടതുപക്ഷ സുഹൃത്തുക്കളടക്കം എതിര്‍ത്തതും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ചൂണ്ടി കാട്ടിയതുമാണ്. നക്സലിസം ഇന്ത്യയില്‍ എന്ത് കൊണ്ട് വളരുന്നു അതും നാം ചര്‍ച്ച ചെയ്യണം.

നീതി നിഷേധത്തിന്റെ ഇരകള്‍ തീവ്രതയിലേക്ക് നീങ്ങിയതില്‍ മുഖ്യ പങ്ക് വലതുപക്ഷ മുന്നണികള്‍ക്കും സര്‍ക്കാറു കള്‍ക്കുമാണ് എന്നത് ഒരു യാതാര്‍ത്ഥ്യം. എന്നാല്‍ മുതാളിത്ത അജണ്ടകള്‍ നടപ്പാക്കുവാനുള്ള വികലമായ വികസനത്തിന്റെ ഇരകളെ ഇടതുപക്ഷവും സൃഷ്ടിക്കുന്നുണ്ട്.
ഉദാഹരണങ്ങള്‍ നിരവധി ./

മൃദു ഹിന്ദുത്വം എന്നത് കോണ്‍ഗ്രസിനെക്കുറിച്ച് പ്രയോഗിച്ചിരുന്ന ഈ പ്രയോഗം ഇപ്പോള്‍ സി.പി.എമ്മി നോടു ചേര്‍ത്തു പറയേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ ഒരു അവസ്ഥ, അതും കാണാതിരുന്നു കൂടാ ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>> ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാന്‍, പൊതുജനം മതേതരത്വം മനസ്സിലാക്കുന്നത് ആവര്‍ത്തനക്കഷായം ചര്‍ദിക്കുന്ന ചില കടലാസു ബുദ്ധിജീവികളില്‍ നിന്നല്ല അങ്ങിനെയായിരുന്നെങ്കില്‍ ജമാഅത്ത് ഇന്ന് ചവറ്റുകൂനയില്‍ കിടക്കേണ്ടി വന്നേനെ.<<<

ഇപ്പൊ മതേതര കേരളത്തില്‍ എവിടെയാണാവോ ജമാത്തിന്റെ സ്ഥാനം! രാഷ്ട്രീയത്തില്‍ എല്ലാവരും കൈവിട്ടു, മത, സാമുദായിക സംഘടനകള്‍ എല്ലാം കരിമ്പട്ടികയില്‍ പെടുത്തി മാറ്റി നിര്‍ത്തി. പൊതുജനം എന്നേ അകറ്റി നിര്‍ത്തി, പിന്നെ അഞ്ചെട്ട് ബുദ്ധി ജീവികളും പല പേരില്‍ അവതതിക്കുന്ന ചില ബ്ലോഗവതാരങ്ങളും ഉണ്ട് ഇപ്പോള്‍ കൂടെ... ഇവരുടെയെല്ലാം വോട്ടുകള്‍ എത്ര തവണ കൂട്ടിയാലും ഒരു വാര്‍ഡില്‍ പോലും കൊളളിക്കാനും ആവില്ല. അഴിമതി ആണ് ഇന്ന് നമ്മുടെ രാഷ്ട്രീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, എന്നാല്‍ ജാതി, മത വര്‍ഗീയത ആണ് നമ്മുടെ പൊതു സമൂഹം നേരിടുന്ന കനത്ത വെല്ലുവിളി...

ജനശബ്ദം said...

ജനപക്ഷ മുന്നണി ഒരു വര്‍ഗ്ഗിയ പാര്‍ട്ടിയുടെ കീഴില്‍.....ഹെ മിസ്റ്റര്‍ താങ്കള്‍ ഏത് ലോകത്ത്ലാണു ജീവിക്കുന്നത്.ഇത് ജനപക്ഷ രാഷ്ട്രുയത്തെ ജനപക്ഷ വികസനത്തത്തെ വഴിതെറ്റിക്കാനാണെന്ന് ആര്‍ക്കാണു അറിഞ്ഞുകുടാത്തത്..താങ്കള്‍ക്ക് കരുതുന്നത് ഉള്ളില്‍ വര്‍ഗ്ഗിയ വിഷവും മുഖത്ത് വികസന പുഞ്ചിരിയുമായി വികസനത്തെ വഴി തെറ്റിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു......താങ്കളെ പൊലെ ബിദ്ധിയുള്ളവരാണു മറ്റുള്ളവരുമെന്ന് മനസ്സിലാക്കുന്നതല്ലേ നല്ലത്....ഇടതു പക്ഷ വിരുദ്ധത തലക്ക് കയറിയ ചില വ്യാജ ബുദ്ധി ജീവികള്‍ താങ്കളുടെ ഈ ജനങളില്ലാത്ത ജനകിയ വികസന മുന്നണിയെ പുകഴ്ത്താന്‍ കിട്ടും....ഈ ജനകിയ വികസന മുന്നണിയുടെ അന്ത്യ കുദാശ ഈ ഇലക്ഷനോടെ നടക്കും...

ജനശബ്ദം said...

CKLatheef said...
ജനകീയവികസനമുന്നണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് വ്യക്തമായ നയപരിപാടികളോടെയാണ്.

അത് ഈ നാട്ടിലെ എല്ലാവര്‍ക്കും അറിയുന്നതാണു....അതുകൊണ്‍റ്റു തന്നെയാണു ഇത്തരത്തിലുള്ള മിമിക്രികളെ ജനം എതിര്‍ക്കുന്നതും.....ഇസ്ലാമിക രാഷ്ട്രം....അതിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ പാതയില്‍ പൊതു ജനങളെ പറഞ്ഞ് പറ്റിച്ച് കൂടെ നിര്‍ത്താന്‍....മുഖം മൂടി അഴിച്ച് രംഗത്തിറാങുക..... അതി ബുദ്ധി ആപത്താണെന്ന് മനസ്സിലാക്കുക

നേരെഴുത്ത് said...

@ജനശബ്ദം
//മുഖം മൂടി അഴിച്ച് രംഗത്തിറാങുക..... അതി ബുദ്ധി ആപത്താണെന്ന് മനസ്സിലാക്കുക

ശരി ..
റഷ്യയില്‍ നാം സ്വപ്നം കണ്ടത്‌ പോലെ, ചൈനയില്‍ ഉണ്ടെന്നു അവകാശപ്പെടുന്ന പോലെ ഇന്ത്യയും ഒരു കമ്മ്യുണിസ്റ്റ്‌ രാജ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം ...അല്ലെ സഖാവെ ..

സിന്ഗൂരും, കിനാലൂരും ...ഇനിയും വരട്ടെ ...ലാല്‍സലാം

നേരെഴുത്ത് said...

@ശ്രീജിത്ത
//ബ്ലോഗവതാരങ്ങളും ഉണ്ട് ഇപ്പോള്‍ കൂടെ... ഇവരുടെയെല്ലാം വോട്ടുകള്‍ എത്ര തവണ കൂട്ടിയാലും ഒരു വാര്‍ഡില്‍ പോലും കൊളളിക്കാനും ആവില്ല.//

പിന്നെ ആ പാവങ്ങളെ വിടാതെ പിന്തുടരുന്ന താങ്കളടക്കമുള്ള ബ്ലോഗവാതാരങ്ങള്‍ എന്തിനു ഇങ്ങനെ സമയം കളയണം ...!!

പണ്ട് ഒരു രാഷ്ട്രീയ നേതാവ് ചോദിച്ച പോലെ ഈച്ചയെ കൊള്ളാന്‍ തോക്കെടുക്കണോ ..?

Chethukaran Vasu said...

ഒരു സംശയം :

ജ . ഇ ജനകീയ മുന്നണിക്ക്‌ നേതൃത്വം കൊടുക്കും എന്നാണ് മനസ്സിലാകുന്നത്‌ .. അപ്പൊ ബാക്കിയുള്ളവര്‍ എല്ലാവരും "അണികള്‍ " മാത്രമായിരിക്കുമോ..? നേതൃത്വം ഏറ്റെടുത്ത നിലക്ക് ഇനിയിപ്പോ അണികളെ മാത്രമായിരിക്കുമോ ആവശ്യം ;-)

ഈ അധികാരമോഹവും നേത്രത്വ മോഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...? ജനങ്ങളെ സേവിക്കാന്‍ , ജനങ്ങളുടെ "നേതാവായി" ജനങള്‍ക്ക് "നേതൃത്വം " കൊടുത്താല്‍ മാത്രമേ നടക്കൂ എന്നുണ്ടോ...? എല്ലാവരും ഒരേ സമയത്ത് "അണികള്‍" ആയാല്‍ എന്താ കുഴപ്പം ?...ശരിയാ , ജനങ്ങളുടെ മേലെ നമ്മള്‍ക്കുള്ള 'കന്ട്രോള്‍ ' അല്പം കുറയും ..പക്ഷെ ജനങ്ങളെ കന്ട്രോള്‍ ചെയ്യുക എന്നതല്ല പകരം കന്ട്രോള്‍ ചെയ്യുന്നതിനെ എതിര്‍ക്കുക എന്നതാണല്ലോ ജനപക്ഷത്തിന്റെ ലക്‌ഷ്യം ... പരസ്പരവൈരുധ്യമില്ലേ ഇതില്‍ ..? ഇതെന്താ പുതിയ വൈരുദ്ധ്യാത്മിക വാദമോ ...! :-)

നേതാവാകാതെ ജനങള്‍ക്ക് ഗുണം ചെയ്യുന്ന കാര്യം ചെയ്യാന്‍ ഇവിടെ ആരും ഇല്ലേ ... ഛെ !

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>പണ്ട് ഒരു രാഷ്ട്രീയ നേതാവ് ചോദിച്ച പോലെ ഈച്ചയെ കൊള്ളാന്‍ തോക്കെടുക്കണോ ..<<

ആള്‍ബലം ഈച്ചയെപ്പോലെ നിസ്സാരം ആണെങ്കിലും ആശയ ബലം കടന്നലിനെപ്പോലെ ആണെങ്കില്‍ എന്ത് ചെയ്യണം നമ്മള്‍!!

ചിന്തകന്‍ said...

ഹെ മിസ്റ്റര്‍ താങ്കള്‍ ഏത് ലോകത്ത്ലാണു ജീവിക്കുന്നത്.ഇത് ജനപക്ഷ രാഷ്ട്രുയത്തെ ജനപക്ഷ വികസനത്തത്തെ വഴിതെറ്റിക്കാനാണെന്ന് ആര്‍ക്കാണു അറിഞ്ഞുകുടാത്തത്.

@ജനശബ്ദം
ഈ ഭൂമിലോകത്ത് തന്നെയാണ് ജീവിക്കുന്നത്.:)

ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോൾ ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായം എനിക്കുണ്ട്. കമ്മ്യൂണിസത്തോളം ഭീകരവും മനുഷ്യത്വവിരുദ്ധവുമായി പ്രവർത്തിച്ചതിന് കിടപിടിക്കുന്നത് മുതലാളിത്തം തന്നെയായിരിക്കും. കേരളത്തിൽ അതിന്റെ ചെറിയ പതിപ്പുകൾ നാം പലതവണ കണ്ടതാണ്.

വികസന രാഷ്ട്രീയം എന്ന പേരിൽ, ലോട്ടറി-ചൂതാട്ട-മദ്യ-റിയൽ എസ്റ്റേറ്റ്-ഗുണ്ടാ- സ്റ്റാലിനിസ്റ്റ് രാഷ്ട്രമുണ്ടാക്കാൻ ഈ ‘പുകമറ‘ യായി ഇറങ്ങിയ പ്രസ്ഥാനങ്ങളുടെ പേറ്റന്റു അവകാശ പെടാൻ കഴിയുന്നത് ഒരുപക്ഷേ ജനശബ്ദത്തിന്റെ പ്രസ്ഥാനങ്ങൾക്ക് തന്നെയായിരിക്കും. അത് കൊണ്ടായിരിക്കുമല്ലോ ഈ ‘പുകമറ‘ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത്!:)

നേരെഴുത്ത് said...

@ശ്രീജിത്ത
//ആള്‍ബലം ഈച്ചയെപ്പോലെ നിസ്സാരം ആണെങ്കിലും ആശയ ബലം കടന്നലിനെപ്പോലെ ആണെങ്കില്‍ എന്ത് ചെയ്യണം നമ്മള്‍!!//

അപ്പൊ ആ കടന്നലുകള്‍ അവരുടെ ദൌത്യം നിര്‍വഹിചോട്ടെ സഹോദരാ...വെറുതെ എന്തിനാ ആ കടന്നല്‍ കൂട്ടത്തില്‍ പോയി കുത്തണം ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കടന്നലുകള്‍ക്ക് എന്ത് ദൌത്യം ആണ് ഉള്ളത്. ജനങ്ങളെ കുത്തി മുറിവേല്‍പ്പിക്കുക അല്ലാതെ! പൊതു ജനത്തെ കടന്നലിന്റെ കുത്ത് കൊള്ളാന്‍ വിട്ടുകൊടുക്കുക എന്നത് നീതികരിക്കാന്‍ ആവില്ല.

നേരെഴുത്ത് said...

@ശ്രീജിത്ത
കടന്നലുകള്‍ ആളുകളെ കുത്തി മുറിവേല്‍പ്പിക്കുന്ന ഒരു ജീവി എന്നാ നിങ്ങളുടെ കണ്ടെത്തലില്‍ നിന്ന് മനസ്സിലായി നിങ്ങളുടെ 'പൊതു വിജ്ഞാനം' .

കടന്നല്‍ കൂട്ടത്തില്‍ ചെന്ന് കൊള്ളി കൊണ്ട് കുത്തിയാലെ അത് തിരിച്ച് കുത്തുള്ളൂ... ശാരീരിരകമായി അല്ല കേട്ടോ ..കാരണം കടന്നലുകള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ആശയങ്ങള്‍ ആണല്ലോ ...

ചില ആശയങ്ങള്‍ തിരിഞ്ഞ കുത്തുമ്പോള്‍ ചിലപ്പോ കുരച്ച് കടച്ചില്‍ ഒക്കെ ഉണ്ടാകും ...!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>ചില ആശയങ്ങള്‍ തിരിഞ്ഞ കുത്തുമ്പോള്‍ ചിലപ്പോ കുരച്ച് കടച്ചില്‍ ഒക്കെ ഉണ്ടാകും ...<<

സത്യം..

ഇന്ത്യന്‍ said...

ചെത്തുകാരന്‍ വാസു ഒത്തിരി പറഞ്ഞു അവസാനം കൊണ്ടെത്തിക്കുന്നത് എവിടേക്കാണ്‌?

വാസു ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇവിടെ മണ്ണില്‍ ചവിട്ടി ജീവിക്കുന്ന മനുഷ്യരുടെ പ്രകൃതി കണക്കിലെടുത്ത് സംസാരിക്കാന്‍ അപേക്ഷ. വിഹഗവീക്ഷണം നടത്തി സൌന്ദര്യശാസ്ത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍ തെങ്ങിന്‍റെ മണ്ടയില്‍ ഇരുന്നാല്‍ മതിയാവും. മനുഷ്യന്‍ എന്നത് തലച്ചോറാണ് എന്ന് വിശ്വസിക്കുന്നവര്‍ക്കും അത്തരം ആശയങ്ങള്‍ തൃപ്തി നല്‍കും.

കവിയൂരാന്‍ said...
This comment has been removed by the author.
കവിയൂരാന്‍ said...

>>ചിന്തകന്‍ said...
ഒരു ഓ.ടോ
കണ്ണൂരിൽ കുറേ വാർഡുകളിൽ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർഥികളില്ല എന്ന് കേൾക്കുന്നു. ഇത്എന്ത് കൊണ്ടാണെന്ന് ആർക്കെങ്കിലും വ്യക്തമാക്കാമോ?
October 5, 2010 12:56 PM <<

ഓ.ടോ അല്ല ടോപ്പിക്ക് തന്നെ
@ ചിന്തകന്‍
തെരഞ്ഞെടുപ്പിനെ കുറിച്ചും പൌരന്റെ ബാധ്യതയെ കുറിച്ചും യഥാര്‍ത്ഥ ബോധവല്കരണം കക്ഷി രാഷ്ട്രീയത്തിനതീതമായി താഴെ തട്ടില്‍ നടക്കുന്നില്ല . ഇത് , അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടായിട്ടു പോലും ഒരേ പാര്‍ട്ടി തന്നെ തെരെഞ്ഞെടുക്കപ്പെടുന്നെടിത്തു ജനത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്നു മാത്രമല്ല , ഒരു മാറ്റത്തിനായി മുന്നോട്ടു വരുന്ന ഏതെങ്കിലും ദുര്‍ബലാരായ മറ്റു ചെറു പാര്‍ട്ടികള്‍ക്ക് പോലും പത്രികാ സമര്‍പ്പണത്തിലെ അത്യാവശ്യം വേണ്ടുന്ന വിവര ക്കുരവ് കാരണം ചെറിയ ചെറിയ പിശകുകള്‍ അവരുടെ
പത്രികകള്‍ തള്ളപ്പെടുന്നു.
ഫലമോ ഒരേ പാര്‍ട്ടി തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു

ശ്രദ്ധേയന്‍ | shradheyan said...

@Sreejith kondottY

രാഷ്ട്രീയത്തില്‍ എല്ലാവരും കൈവിട്ടു

മത, സാമുദായിക സംഘടനകള്‍ എല്ലാം കരിമ്പട്ടികയില്‍ പെടുത്തി മാറ്റി നിര്‍ത്തി

ശ്രീജിത്ത്, ഞാനൊരു കുറ്റിയാടിക്കാരനാണ്. :)

CKLatheef said...

'ഇപ്പൊ മതേതര കേരളത്തില്‍ എവിടെയാണാവോ ജമാത്തിന്റെ സ്ഥാനം!' (ശ്രീജിത്ത്)
അതിനുള്ള മറുപടി: 'ഹെ മിസ്റ്റര്‍ താങ്കള്‍ ഏത് ലോകത്ത്ലാണു ജീവിക്കുന്നത്.' (ജനശബ്ദം)

CKLatheef said...

ആശയങ്ങളുടെ കടന്നല്‍ കുത്തേറ്റവര്‍ക്ക് അത് സുഖപ്പെടും വരെ ആരോപണത്തിന്റെ 'മഞ്ഞ'ളുരസാന്‍ സൗകര്യം നല്‍കണമെന്ന് എല്ലാവരോടുമായി അഭ്യര്‍ഥിക്കുന്നു.

CKLatheef said...

@ശ്രദ്ധേയന്‍ | shradheyan

[[[ ഇ.കെ സുന്നി വിഭാഗം പ്രതിനിധിയും ചെമ്മാട് ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ കൂരിയാട്, മുസ്‌ലിം ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളായ ഡോ. ഹുസൈന്‍ മടവൂര്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, സംസ്ഥാന അമീര്‍ ടി. ആരിഫലി..]]

വേദിയില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി സാഹിബിന്റെ സ്ഥാനം മുന്‍നിരയില്‍തന്നെയായിരുന്നു ഇന്നലത്തെ മാധ്യമം പത്രം നോക്കുക.

പിന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടതിനെക്കുറിച്ചാണ്. താഴെയുള്ള വീഡിയോ അതിന് മറുപടി നല്‍കും. കെ.പി.എസ് പങ്കെടുത്ത് അഭിപ്രായം ബ്ലോഗില്‍ പറഞ്ഞ അതേ പരിപാടി തന്നെയായിക്കോട്ടേ. അതില്‍ ലീഗിന്റെ ആളില്ല എന്ന ഒരു പരാതി ചിലര്‍ സൂചിപ്പിച്ചിരുന്നു. അതിന് ശേഷം വെള്ളിമാട് കുന്ന് വെച്ച് അമീര്‍ അടക്കമുള്ളവര്‍ വിളിച്ചു ചേര്‍ത്ത ഇഫ്താറില്‍ അത് പരിഹരിച്ചിട്ടുണ്ട്. വീഡിയോ കാണുക.

ഇനിയുള്ളത് ജനങ്ങളുടെ പിന്തുണയാണ്. അതറിയാനുള്ള അവസമാണ് ഇനിയുള്ളത്. മൂന്നോ നാലോ സീറ്റാണല്ലോ ഇവിടെ കല്‍പിച്ചരുളിയിരിക്കുന്നത്. അത് ശരിയല്ല എന്നതിന് തെളിവാണ് കുറേ അസത്യമുണ്ടെങ്കില്‍ മംഗളത്തിന്റെ താങ്കള്‍ നല്‍കിയ റിപ്പോര്‍ട്ട്. കേരളത്തിലെ മറ്റേത് മത-രാഷ്ട്രീയ സംഘടനയെക്കാളും ജനങ്ങള്‍ പിന്തുണക്കുന്നത് ജമാഅത്തിനെയാണ് എന്ന് പറഞ്ഞാല്‍ ഇവിടെ വിരോധത്താല്‍ കണ്ണുകാണാതായ ചിലരൊഴികെ എല്ലാവരും അംഗീകരിക്കും. വരാന്‍ പോകുന്നത് കാത്തിരുന്ന് കാണുകയുമാകാം.

ശ്രീജിത്ത് തന്റെ വാദങ്ങള്‍ക്കെല്ലാമുള്ള തെളിവായി ആദ്യം മുതല്‍ പറഞ്ഞവരുന്നത് ഈ തള്ളിക്കളയല്‍ തത്വമായതിനാലാണ് ഞാന്‍ താങ്കളുടെ മറുപടി വീണ്ടും ആവര്‍ത്തിച്ചത്. അദ്ദേഹത്തിന് ബോധ്യമാകുമോ എന്നത് വേറെ കാര്യം. 'ജനശബ്ദവും' ശ്രീജിത്തും ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അനുയായികളെ എത്രമാത്രം വിധേയത്വമുള്ളവരും അന്ധരുമാക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

കണ്ണും ഹൃദയവും തുറന്ന് പിടിച്ചവര്‍ ഇതൊക്കെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

@ ശ്രദ്ധേയന്‍ | shradheyan & CKLatheef
സി.പിഎം-ഉം ജമാത്തുകരും തമ്മില്‍ കോഴിക്കോട് രഹസ്യ ബന്ദം (രഹസ്യം) മംഗളം പത്രത്തിലൂടെ പരസ്യമാകിയത്തിനു നന്ദി. ചര്ധിച്ചത് തന്നെ വാരിയെടുക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെയും, സംഘടനകളുടെയും നിലപാട് നമ്മള്‍ കുറെ കണ്ടതാണ്. ഇതിലൊന്നും എനിക്കൊരു അല്ബുധവും തോന്നുന്നില്ല. ജനശബ്ദതിന്റെ അഭിപ്രായം എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ സി.പി.എം അനുഭാവി പോലും അല്ലാത്തതിനാല്‍ പാര്‍ട്ടിയെ ന്യായീകരിക്കല്‍ എന്റെ ബാധ്യത ആവുന്നില്ല. ജമാതുമായി പരസ്യ ബാന്ധവം ഉണ്ടാക്കാന്‍ സി.പി.എം-നു എന്താണ് നാണക്കേട്‌ എന്നും മനസ്സിലാക്കുന്നില്ല. തൃശൂര്‍ ജില്ലയില്‍ ബി.ജെപിയുമായി സി.പി.എം രഹസ്യമായി ബന്ധം ഉണ്ടാകിയെന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്തിനു എന്റെ നാട്ടില്‍ , ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ സി.പിഎം-നു സ്ഥാനര്തികള്‍ ഇല്ല. അവിടെ എല്ലാം സി.പി.എം കൊണ്ഗ്രെസ്സുമായാണ് പരസ്യ ബാന്ധവം. മുസ്ലിം ലീഗിനെ തോല്‍പ്പിക്കാന്‍ ആണ് ഈ കളി എന്നും കേള്‍ക്കുന്നു. ബിജെപിയുമായും ജമാതുമായും രഹസ്യ ബന്ധം ഉണ്ടാക്കി സി.പി.എം മത സൌഹാര്‍ദം തെളിയിച്ചു എന്ന് വേണമെങ്കില്‍ അവക്ക് വാദിക്കാം. ഞാന്‍ മുകളില്‍ എഴുതിയപോലെ പിണറായി ഒന്നുകൂടി പുകഴ്ത്തിയാല്‍ അമീര്‍ കേരളത്തിലെ 999 പഞ്ചായത്തും സി.പി.എം-നു തീറെഴുതി കൊടുത്തേക്കാം. അതൊക്കെ കേരളം കുറെ കണ്ടതാണ്. മുസ്ലിം മത സംഘടനകള്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ധനകാര്യ സെമിനാറിന്റെ ഉദ്ഘാടന സമ്മേളത്തില്‍ ജമാതിനെ കൂടെ ഇരുത്തി എന്നത് കോട്ടക്കല്‍ കഷായത്തിന്റെ ക്ഷമാപണം ആണെന്നൊന്നും എനിക്ക് തോന്നുന്നില്ല. മുസ്ലിം സംഘടനാ നേതാക്കള്‍ ആരും ഇതുവരെയും ജമാതിന്റെ മേല്‍ ചാര്‍ത്തിക്കൊടുത്ത തീവ്ര ആരോപണങ്ങള്‍ ഒന്നും പിന്‍ വലിച്ചതായും അറിയില്ല.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>അദ്ദേഹത്തിന് ബോധ്യമാകുമോ എന്നത് വേറെ കാര്യം. 'ജനശബ്ദവും' ശ്രീജിത്തും ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അനുയായികളെ എത്രമാത്രം വിധേയത്വമുള്ളവരും അന്ധരുമാക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.<<<

ഞാന്‍ സി.പി.എം-ന്റെ അനുഭാവി പോലും അല്ല. താങ്കള്‍ ജമാത്ത്‌ വിധേയത്വതാല്‍ അന്തനായികൊണ്ടിരിക്കുന്നു എന്ന് ഞാന്‍ പറയുന്നും ഇല്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് സമയത്ത് പലരുടെയും വോട്ടു തലയില്‍ മുണ്ടിട്റ്റ് പോയി രഹസ്യമായി വാങ്ങാറുണ്ട്. അതിനു ചിലപ്പോള്‍ പണമോ മറ്റെന്ടെന്കിലുമോ അവര്‍ വിലയായും നല്കരും ഉണ്ട്. ആ രഹസ്യം പരസ്യമാക്കാന്‍ അവരുടെ മാന്യത അനുവതിക്കാറില്ല എന്ന് തോന്നുന്നു. ഈ രഹസ്യ സംബന്ധങ്ങളെ ഒക്കെ അങ്ങെന്‍ കണ്ടാല്‍ മതി....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>>അദ്ദേഹത്തിന് ബോധ്യമാകുമോ എന്നത് വേറെ കാര്യം. 'ജനശബ്ദവും' ശ്രീജിത്തും ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അനുയായികളെ എത്രമാത്രം വിധേയത്വമുള്ളവരും അന്ധരുമാക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.<<<<

ഞാന്‍ ഒരു സി.പി.എം അനുഭാവി പോലും അല്ല. എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് വിധേയത്വവും ഇല്ല. ജമാതിനോടുള്ള അമിത വിധേയത്വതാല്‍ താങ്കള്‍ അന്ധനായി കൊണ്ടിരിക്കുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല.

http://www.mathrubhumi.com/story.php?id=130840
മറ്റൊരു കാര്യം - രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് വോട്ടുകല്‍ക്കായി സമയത്ത് മുണ്ട് തലയില്‍ ഇട്ടു പണക്കിഴിയുമായി പലരോടും രഹസ്യമായി സംബന്ധം കൂടാന്‍ ഇറങ്ങാരുന്ദ്. ഇതൊന്നും നാലാള്‍ അറിയാന്‍ പറ്റാത്ത കാര്യം അല്ലാത്തതിനാല്‍ ആവും ഈ രഹസ്യ സംബന്ധം എന്ന് തോന്നുന്നു. മേല്‍ പറഞ്ഞ രഹസ്യ ബന്ടങ്ങളെയും ഇങ്ങനെ ഒക്കെ കണ്ടാല്‍ മതി.....

കുരുത്തം കെട്ടവന്‍ said...

ശ്രദ്ദേയണ്റ്റെയും ലത്തീഫിണ്റ്റെയും 'കരണത്ത്‌'നോക്കിയുള്ള 'ലിങ്ക്‌' അടി എനിക്ക്‌ ക്ഷി ഇഷ്ടായി. ഇപ്പോഴാണു ശരിക്കും പല 'ശ്രീ'കളൂടെയും മുഖം കടന്നല്‍ കുത്തേറ്റ പോലെയായത്‌!

കലിപ്പ് said...

ഇത്രയും നാള്‍ ഇടതുമുന്നണിയുടെ കൂടെ. അവര്‍ ആട്ടിപ്പായിച്ചപ്പോള്‍ ജനകീയമുന്നണി. വീണ്ടും തിരിച്ചുവിളിച്ചപ്പോള്‍ രഹസ്യബന്ധം.

രാഷ്ട്ട്രീയപാര്‍ട്ടികള്‍ നല്ലതാണെങ്കില്‍ ജമാ അത്തെ ക്കാര്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് അതിനെ നന്നാക്കിയാല്‍ മതിയല്ലോ. തിരുത്തല്‍ ശക്തിയായി പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കാമല്ലോ. അപ്പോള്‍ പുതിയ മുന്നണി എന്ന ഉമ്മാക്കി കാട്ടി കൂടുതല്‍ വിലപേശുക എന്നതു മാത്രമാണ്‌ ഉദ്ദേശ്യം .

ഇനി നന്‍മ ലക്ഷ്യമാക്കിയായിരിക്കാം ഈ വിലപേശലെങ്കില്‍ നല്ലതുതന്നെ. പക്ഷേ ജമാ അത്തെ പറയുന്ന ഈ ഉട്ടോപ്യന്‍ ഭരണമൊന്നും നടക്കാന്‍ പോവുന്നില്ല എന്നു അവര്‍ക്കു തന്നെ നല്ലപോലെ അറിയാം.
നയപരിപാടികള്‍ അക്കമിട്ട് നിരത്തിയിട്ട് കാര്യമില്ല. അതൊക്കെ എങ്ങനെ നടപ്പാക്കാന്‍ പോകുന്നു എന്നു വിശദമായ കാര്യപരിപാടികള്‍ മുന്നോട്ടുവയ്ക്കണം.

ശ്രദ്ധേയന്‍ | shradheyan said...

///നയപരിപാടികള്‍ അക്കമിട്ട് നിരത്തിയിട്ട് കാര്യമില്ല. അതൊക്കെ എങ്ങനെ നടപ്പാക്കാന്‍ പോകുന്നു എന്നു വിശദമായ കാര്യപരിപാടികള്‍ മുന്നോട്ടുവയ്ക്കണം.///

വളരെ പ്രസക്തമായ നിരീക്ഷണം. നയപരിപാടികള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് വല്ല പ്ലാനിങ്ങും വികസനമുന്നണി മുന്നോട്ടു വെക്കുന്നുണ്ടോ? വികസനത്തിന്റെ പുതിയ മാതൃക എങ്ങിനെയാവും? ഇതിനു വല്ല മുന്‍പരിചയമോ ഉദാഹരണമോ ഇതിനെ നയിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? ബന്ധപ്പെട്ടവര്‍ മറുപടി പറയും എന്ന് കരുതുന്നു.

CKLatheef said...

ശ്രീജിത്തിന്റെയും കലിപ്പിന്റെയും പുതിയ കമന്റിന്‍ വലിയ മാറ്റം കാണപ്പെടുന്നു.

എങ്ങനെ വീണാലും നാലുകാലില്‍ എന്ന് പറഞ്ഞമാതിരി. ഇതുവരെ പറഞ്ഞത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ജമാഅത്തിനെ അകറ്റിനിര്‍ത്തി എന്നാണ്. എന്നാല്‍ നിഷേധിക്കാനാവാത്ത വിധം അത് തെളിയിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന തരികിട ബന്ധമായി അതിനെ കണ്ടാല്‍ മതി എന്നാണ് പുതിയ കണ്ടുപിടുത്തം. മതപാര്‍ട്ടികളുമായി ചേര്‍ന്നതിനും പുതിയ വ്യാഖ്യാനം കാത്തിരിക്കാം. ഏതായാലും മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുന്നു, ബഹിഷ്‌കരിക്കുന്നു എന്നൊന്നും ഇനി ജമാഅത്തെ ഇസ്ലാമി അപകടകരമാണ് എന്നതിന് തെളിവായി പറയില്ല എന്ന് കരുതട്ടേ.

പുറമേക്ക് എന്ത് പറഞ്ഞാലും ഇവര്‍ക്കൊക്കെ നല്ല ധാരണയുണ്ട്, ജമാഅത്തെ ഇസ്‌ലാമി എന്താണെന്നും എന്തല്ലെന്നും എന്നാണ് ഇതില്‍നിന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. അല്ലാതെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമൊന്നും ദേശദ്രോഹികളാണ് എന്ന് ജമാഅത്തുകാര്‍ മനസ്സിലാക്കുന്നില്ല.

കലിപ്പിന്റെ മാറ്റം കുറേകൂടി പോസ്റ്റീവാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരുത്താന്‍ ശ്രമിക്കുന്നവരുടെ അവസ്ഥ നാം നിത്യവും കാണുന്നുണ്ടല്ലോ പിന്നെന്തിന് ആ ചോദ്യം. ജമാഅത്ത് ഒരു ഉട്ടോപ്യന്‍ ആശയവും മുന്നോട്ട് വെച്ചിട്ടില്ല. നടത്താന്‍ കഴിയുന്നതേ അത് പറയാറുള്ളൂ. പക്ഷെ അതെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനുള്ള സന്‍മനസ്സ് കാണിക്കാതെ തങ്ങളെവിടുന്നോ കേട്ടത് സത്യവും ജമാഅത്ത് അതിനെക്കുറിച്ച് പറയുന്നത് കാപട്യവും ഉരുണ്ടുകളിയുമായി കാണുന്നവര്‍ക്ക് വളരെ വൈകിയേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ.

വിലപേശല്‍ നന്മ ലക്ഷ്യമാക്കിയാണെങ്കില്‍ അതിനെ പോലും അംഗീകരിക്കാന്‍ കലിപ്പ് തയ്യാറായിരിക്കുന്നു.

CKLatheef said...

>>> ഞാന്‍ സി.പി.എം-ന്റെ അനുഭാവി പോലും അല്ല. താങ്കള്‍ ജമാത്ത്‌ വിധേയത്വതാല്‍ അന്തനായികൊണ്ടിരിക്കുന്നു എന്ന് ഞാന്‍ പറയുന്നും ഇല്ല. <<<

താങ്കള്‍ ഇതിന് മുമ്പും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ത്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അതേ സമയം ഹൈന്ദവ വര്‍ഗീയതയെയും എതിര്‍ക്കുന്നത് ശ്രദ്ധിച്ചു. അപ്പോള്‍ പിന്നെ മറ്റേതെങ്കിലും ഒരു പാര്‍ട്ടിക്കാരനോ അനുഭാവിയോ ആയിരിക്കാം അല്ലാതിരിക്കാം. ഏതെങ്കിലും പാര്‍ട്ടിക്കാരനാണെങ്കില്‍ ഒന്നുറപ്പ് അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പാര്‍ട്ടിയായി താങ്കള്‍ തന്നെ കാണുന്നില്ല. ചുരുക്കത്തില്‍ യുക്തിവാദിയെന്ന നിലയില്‍ എതിര്‍പ്പ് മാത്രമേയുള്ളൂ മുന്നോട്ട് വെക്കാനൊന്നുമില്ല. നിര്‍മാണമില്ല തകര്‍ക്കല്‍ മാത്രം .

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>>കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ജമാഅത്തിനെ അകറ്റിനിര്‍ത്തി എന്നാണ്. എന്നാല്‍ നിഷേധിക്കാനാവാത്ത വിധം അത് തെളിയിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന തരികിട ബന്ധമായി അതിനെ കണ്ടാല്‍ മതി എന്നാണ് പുതിയ കണ്ടുപിടുത്തം.<<<

ഇത് ഭയങ്കരം തന്നെ. മംഗളത്തിലെ വാര്‍ത്തയിലൂടെ ജമാത്തുകാര്‍ എല്ലാം തെളിയിച്ചു. എന്താ തെളിയിച്ചത്. സി.പി.എം കോഴിക്കോടെ ജില്ലയിലെ ചില ഭാഗങ്ങളില്‍ ജമാത്തുമായി രഹസ്യമായി (പരസ്യമായി ബന്ധം സ്ഥാപിക്കാന്‍ സി.പി.എം-നു നാണക്കേട്‌ ) ബന്ധം സ്ഥാപിച്ചു എന്ന്. എന്നിടിവിടെ ആ രഹസ്യ (അ)സംബന്ധത്തെ കൊട്ടിഘോഷിക്കാനും ചിലര്‍. ഇത് നാണക്കേടാണ്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>ഏതെങ്കിലും പാര്‍ട്ടിക്കാരനാണെങ്കില്‍ ഒന്നുറപ്പ് അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പാര്‍ട്ടിയായി താങ്കള്‍ തന്നെ കാണുന്നില്ല. ചുരുക്കത്തില്‍ യുക്തിവാദിയെന്ന നിലയില്‍ എതിര്‍പ്പ് മാത്രമേയുള്ളൂ മുന്നോട്ട് വെക്കാനൊന്നുമില്ല. നിര്‍മാണമില്ല തകര്‍ക്കല്‍ മാത്രം .<<

ശരിയാണ് ലത്തീഫ്. മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പറ്റിയ നല്ലൊരു പാര്‍ട്ടി ഇല്ല. സംഘടനയും ഇല്ല. എല്ലാ പാര്‍ട്ടിയിലും സംഘടനയിലും തിന്മകള്‍ അടിയുന്നുന്ദ്. അത് വളരെ കൂടിയ സംഘടനകളെ അകറ്റി നിര്‍ത്തുന്നു, കടുത്ത രീതിയില്‍ തന്നെ വിമര്‍ശിക്കുന്നു. എന്റെ ചിന്തകള്‍ പാരമ്പര്യം അല്ലാത്തതിനാല്‍ എനിക്ക് ഏതെങ്കിലും ഒരു സംഘടനയുടെയോ, പാര്‍ട്ടിയുടെയോ തിന്മകള്‍ മൂടിവെക്കാന്‍ കഴിയില്ല. സ്വതന്ദ്രമായി ചിന്തിക്കുന്ന ആര്‍ക്കും ഇത്തരക്കാരുടെ മൂടുതാങ്ങികള്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആരുടേയും വിഴുപ്പുതാങ്ങാന്‍ താല്‍പര്യവും ഇല്ല. അല്ലെങ്കില്‍ ഒരു സംഘടനയിലോ പാര്‍ട്ടിയിലോ ഉള്ളവര്‍ക്ക് ഒരിക്കലും തങ്ങളുടെ ആളുകള്‍ എന്തെങ്കിലും തെറ്റ ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആവില്ല. ഇവരെല്ലാം ചെയ്യും പോലെ എന്തെങ്കിലും കുരുട്ടു ന്യായങ്ങള്‍ പറഞ്ഞു അതിനെയെല്ലാം വെള്ളപൂഷും. ഇതൊക്കെ തന്നെ അല്ലെ നമ്മള്‍ എന്നും കാണുന്നത്. ഇത്തരം തരാം താണ ചിന്തകള്‍ എനിക്ക് യോജിക്കില്ല. അതുകൊണ്ട് തന്നെ ആണ് ഒരു സംഘത്തെ പോലും അന്തമായി പിന്താങ്ങത്തത്. നിര്‍മ്മിക്കുന്നവരെ പിന്താഗുന്ന, തകര്‍ക്കുന്നവരെ എതിര്‍ക്കുന്ന നയതോടാണ് എനിക്ക് യോജിപ്പ്. എല്ലാം തകര്‍ക്കുന്നവരാന് യുക്തിവാദികള്‍ എന്ന ലത്തീഫിന്റെ കണ്ടുപിടുത്തത്തിന് യുക്തിവാദികള്‍ ആയ ബ്ലോഗ്ഗര്‍ മാര്‍ മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു. തകര്‍ക്കലിന്റെ കണക്കെടുത്താല്‍ ലത്തീഫിന്റെ സംഘടനയും ഒട്ടും പിന്നില്‍ അല്ല എന്നുകൂടി ഓര്മ പെടുത്തുന്നു . കേരളത്തില്‍ അല്ല. മറ്റുള്ളിടതൊക്കെ!!

ബി.എം. said...

ശ്രീജിത് ..ഇത് കാണുമ്പോള്‍ എന്‍റെ നാട്ടിലെ ഒരു സംഭവമാണ് ഓര്‍മ്മ വരുന്നത്. ഞങ്ങളുടെ നാട്ടിലെ പണക്കാരനായ വര്‍ഗ്ഗിസ് മുതലാളിക്ക് നാട്ടിലെ ആഭാസന്‍ മാരുടെ പൊതു സ്വത്തായ ശാന്ത ചേച്ചിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ഇത് പുറത്ത് ആരും അറിയില്ല എന്നായിരുന്നു വര്‍ഗ്ഗിസ്‌ അച്ചായന്റെ വിശ്വാസം. പക്ഷേ അച്ചായാനു മായുള്ള ബന്ധം ശാന്ത ചേച്ചിക്ക് അഭിമാനം ആയിരുന്നതിനാല്‍, അവര്‍ തന്നെ അത് പറഞ്ഞു നടന്നിരുന്നു. അവസാനം തന്‍റെ ഒരു പുള്ളേടെ തന്ത അച്ചായാനാനന്നു വരെ പറഞ്ഞു നടന്നു . അത്തരം ഒരു പരുപാടി അല്ലേ ഇപ്പോള്‍ ജമാഅത്തെ ചെയ്യുന്നേ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ബി.എം., മേലത്തെ കമന്റ് അനുവദിക്കാന്‍ പറ്റില്ല. വിമര്‍ശനങ്ങള്‍ ഉപകഥ മെനഞ്ഞല്ല അവതരിപ്പിക്കേണ്ടത്, വസ്തുതകള്‍ നിരത്തിക്കൊണ്ടാണ്. ആ കമന്റ് ഡിലീറ്റ് ചെയ്യുക.

CKLatheef said...

ഇനി ശ്രീജിത്തിനോട് സംവദിക്കുന്നതില്‍ എന്താണ് പ്രത്യേകിച്ച് കാര്യം എന്നാണ് അറിയാത്തത്. ജമാഅത്തിന്റെ കൊള്ളരുതായ്മകളൊക്കെ ബോധ്യപ്പെടുത്തിതന്നതിന് ശേഷം ഇതാ പിന്തുടരാന്‍ പറ്റിയ ഒരു ദര്‍ശനവും മാതൃകായോഗ്യമായ സംഘടനയും എന്ന് ശ്രീജിത്ത് പറയും എന്ന് പ്രതീക്ഷിക്കുകയായിരുന്നു. നിര്‍മിക്കുന്നവരെ തകര്‍ക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണപാടുന്നതുമാണ് ശ്രീജിത്തില്‍നിന്ന് എനിക്കനുഭവപ്പെട്ടത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകത്തിലാണ് ഞാന്‍ എളിയ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതിനെക്കുറിച്ച് വലിയ പരാതിയൊന്നും ഉന്നയിക്കാനില്ല.ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും മറിച്ചല്ല അനുഭവം. അതിനാല്‍ എന്റെ മുന്നില്‍ മറ്റൊരു ചോയ്‌സ് ഇല്ലാത്തതിനാല്‍ അതില്‍നിന്ന് മാറേണ്ടന്ന് ഞാന്‍ തീരുമാനിച്ചോട്ടെ.

CKLatheef said...

>>> ഇത്തരം തരാം താണ ചിന്തകള്‍ എനിക്ക് യോജിക്കില്ല. അതുകൊണ്ട് തന്നെ ആണ് ഒരു സംഘത്തെ പോലും അന്തമായി പിന്താങ്ങത്തത്. <<<

ഇവിടെ ഒരു സംഘത്തെ യുക്തിപൂര്‍വം പിന്തുണക്കുന്ന ഒരു വിഭാഗത്തെയും, ഒരു സംഘത്തെയും അന്ധമായി പിന്താങ്ങരുത് എന്ന് പറഞ്ഞ താങ്കളുടെയും കമന്റുകള്‍ കിടക്കുന്നു. അതിനെ വിലയിരുത്തി തീരുമാനിക്കാനുള്ള അവകാശം നമ്മുക്ക് ഇവിടുത്തെ വായനക്കാര്‍ക്ക് വിടാം. സാമൂഹ്യജീവിയായ മനുഷ്യനെന്ന നിലക്ക് അതിലേതാണ് കൂടുതല്‍ നന്നായി തോന്നുന്നതെന്ന് അവര്‍ തീരുമാനിക്കട്ടേ. അക്കാര്യത്തില്‍ നമ്മുടെ ബാധ്യത കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു.

shanid ali said...

Tracking !!!!

CKLatheef said...

>>> സി.പി.എം കോഴിക്കോടെ ജില്ലയിലെ ചില ഭാഗങ്ങളില്‍ ജമാത്തുമായി രഹസ്യമായി (പരസ്യമായി ബന്ധം സ്ഥാപിക്കാന്‍ സി.പി.എം-നു നാണക്കേട്‌ ) ബന്ധം സ്ഥാപിച്ചു എന്ന്. എന്നിടിവിടെ ആ രഹസ്യ (അ)സംബന്ധത്തെ കൊട്ടിഘോഷിക്കാനും ചിലര്‍. ഇത് നാണക്കേടാണ്.<<<

മിക്കയിടത്തും ജാതിമതഭേതമന്യേ നാട്ടിലെ ജനങ്ങള്‍ കൂടിചേര്‍ന്നണ് ജനകീയ മുന്നണി രൂപീകൃതമായിട്ടുള്ളത്. ജമാഅത്ത് പ്രവര്‍ത്തകര്‍ അതിന്റെ രൂപീകരണത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടാകും. മുകളില്‍ സൂചിപ്പിച്ച അജണ്ടയോടുകൂടിയ ഒരു പാര്‍ട്ടിയോടൊ അതിനെ പിന്തണക്കുന്ന ഒരു സംഘത്തോടെ മാന്യമായിതന്നെ നീക്കുപോക്കിലെത്താന്‍ രാഷ്ട്രീയ സംഘങ്ങള്‍ക്ക് വൈമനസ്യം വേണ്ടതില്ല. പക്ഷെ ജമാഅത്തിനെ രാക്ഷസീയമായി തങ്ങളുടെ നാവിലൂടെ ചിത്രീകരിക്കപ്പെട്ടതിനാല്‍ പലര്‍ക്കും അത് തുറന്ന് സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം ബന്ധങ്ങള്‍ തുറന്ന് പറയാന്‍ മടിയുണ്ടാകും. അതിന് വികസനമുന്നണി സാരഥികള്‍ ഉത്തരവാദികളല്ല. താല്‍കാലിക നേട്ടത്തിന് അടച്ചാക്ഷേപിച്ചതിന്റെ സ്വാഭാവിക ഫലമാണ് ആ നാണക്കേട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ നാണം കെട്ടവരാണ് എന്ന് മുന്നണിക്ക് വാദമില്ലാത്തതിനാല്‍ ആ ബന്ധത്തില്‍ മുന്നണി പ്രവര്‍ത്തകര്‍ക്കോ ജമാഅത്തിനോ നാണം തോന്നേണ്ടതില്ല.

കുരുത്തം കെട്ടവന്‍ said...

രണ്ട്‌ മൂന്ന് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ അധ്യക്ഷന്‍ കേരള ജനതയോട്‌ പത്രസമ്മേളനത്തിലൂടെ പറഞ്ഞ ഒരു കാര്യമുണ്ട്‌. "ജമാഅത്തിനെ പലവിധത്തില്‍ സി പി എം ഇപ്പോള്‍ ആക്ഷേപിക്കാന്‍ കാരണം ഭൂരിപക്ഷ വര്‍ഗീയതെയെ താലോലിച്ച്‌ സഖ്യമുണ്ടാക്കി അധികാരത്തില്‍ എങ്ങിനെയെങ്കിലും തിരിച്ചു വരണം എന്നുള്ളതുകൊണ്ടാണത്‌".. എത്ര സത്യം. ഇപ്പോള്‍ ഈ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ പോലും ഒ. രാജഗോപാല്‍ അത്‌ ശരിവെക്കുന്നു. സഖാക്കളെ, അപ്പോള്‍ മാറിയത്‌ ജമാഅത്തെ ഇസ്‌ലാമിയല്ല, അവര്‍ പറഞ്ഞ പോലെ സി പി എമ്മും സഖാക്കളൂമാണൂ. കൊള്ളാം. എന്നിട്ട്‌ പഴി ജമാഅത്തിനും!!

ബി.എം. said...

kps
ഞാന്‍ മുകളില്‍ കൊടുത്ത കമെന്റില്‍ എന്താണ് സാറിനിത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ ഇത് താങ്കളുടെ ബ്ലോഗ്‌. ആവശ്യമില്ലാത്തവ താങ്കള്‍ക്ക് തന്നെ മായിക്കാം.

ഒരു ചോദ്യം
cpm പറയിന്നു ജമാഅത്തെ വര്‍ഗ്ഗിയ പ്രസ്ഥാനം ആണന്നു . ജമാഅത്തെ പറയുന്നു cpm ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന്.പരസ്പരം ചെളിവാരി എരിയുന്ന ഇവര്‍ പല പഞ്ചായത്തിലും രഹസ്യ ധാരണ നടത്തുന്നു.ഈ നാണംകെട്ട രാഷ്രീയ വ്യഭിചാരത്തിനു എന്ത് വസ്തുതാപരമായ വിശദീകരണം ആണ് എന്നാല്‍ kps നല്‍കാന്‍ ഉള്ളത്?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ബി.എം. , ഇതിനൊക്കെയാണ് കക്ഷിരഹിതപഞ്ചായത്തുകള്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. സാമൂഹ്യ സേവന തല്പരരായ വ്യക്തികള്‍ മത്സരിച്ചിരുന്നുവെങ്കില്‍ ,അവരെ ജയിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ട് വന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.

ഒരു നുറുങ്ങ് said...

മുന്തിരിയുടെ പുളി മാറിത്തുടങ്ങുന്നല്ലോ..!

നേരെഴുത്ത് said...

@ബി.എം
//ഞാന്‍ മുകളില്‍ കൊടുത്ത കമെന്റില്‍ എന്താണ് സാറിനിത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

സുകുമാരന്‍ സാറിന്നു താങ്കളുടെ കമന്ടിനോടുള്ള അസഹിഷ്ണുതയല്ല ...മറിച്ച് നിങ്ങളുടെ ചില പ്രയോഗങ്ങളോടുള്ള അഭിപ്രായം വ്യത്യാസം ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത് ..താങ്കള്‍ക്ക് അതില്‍ പ്രത്യേകമായി ഒരു അപാകത തോന്നിയില്ലെങ്കിലും സാറിന്നും ഞങ്ങള്‍ പലര്‍ക്കും ആ ശൈലിയോടു ഒരു വിയോജിപ്പ് തോന്നി ...

അതിന്റെ ഒരു മറുവശം എന്ന് പറഞ്ഞാല്‍, ഇത്തരത്തില്‍ സുകുമാരന്‍ സാറിനെ പോലെ വാക്കുകളില്‍ സൂക്ഷമത പുലര്‍ത്തുന്നവരാണ് ജ.ഇ യോട് അനുഭാവം പുലര്‍ത്തുന്നതും ...(ചിന്തിക്കുന്നവര്‍ക്ക് ചില ദൃഷ്ടാന്തങ്ങളുണ്ട്..!)

ഇത്തരം കമന്റുകളെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ ഒന്ന് രണ്ടു പേര്‍ക്കെ അദ്ദേഹം നല്കിയിട്ടുമുള്ളൂ...

ബി.എം. said...

>>>>താങ്കള്‍ക്ക് അതില്‍ പ്രത്യേകമായി ഒരു അപാകത തോന്നിയില്ലെങ്കിലും സാറിന്നും ഞങ്ങള്‍ പലര്‍ക്കും ആ ശൈലിയോടു ഒരു വിയോജിപ്പ് തോന്നി ...

അതിന്റെ ഒരു മറുവശം എന്ന് പറഞ്ഞാല്‍, ഇത്തരത്തില്‍ സുകുമാരന്‍ സാറിനെ പോലെ വാക്കുകളില്‍ സൂക്ഷമത പുലര്‍ത്തുന്നവരാണ് ജ.ഇ യോട് അനുഭാവം പുലര്‍ത്തുന്നതും ...(ചിന്തിക്കുന്നവര്‍ക്ക് ചില ദൃഷ്ടാന്തങ്ങളുണ്ട്..!)<<<<<

നേരെഴുത്ത്
ഈ ഞങ്ങള്‍ എന്ന് ഉദ്ദേശിച്ചത് ജമാഅത്തെ ഇസ്ലാമികാരാനെങ്കില്‍ ...i just dnt care..bz i know what i am writing. എന്‍റെ ദൃഷ്ടാന്തങ്ങള്‍ വെറും അന്ധവിശ്വാസങ്ങളുടെതല്ല മറിച്ച് എന്‍റെ പഞ്ചഇന്ദ്രിയങ്ങളിലൂടെ ഞാന്‍ സ്വായത്തമാക്കുന്നതാണ്.

പിന്നെ സുകുമാരന്‍ സാറിന്‍റെ ഭാഷയുടെ സൂഷമത നന്നായി മനസ്സിലാക്കിയിട്ടുണ്ട് ഞാന്‍. അതിനും ഒരു അന്ധവിശ്വാസത്തിന്റെ ദൃഷ്ടാന്ത എനിക്ക് ആവശ്യമില്ല.

ബി.എം. said...

>>>>ഇതിനൊക്കെയാണ് കക്ഷിരഹിതപഞ്ചായത്തുകള്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. സാമൂഹ്യ സേവന തല്പരരായ വ്യക്തികള്‍ മത്സരിച്ചിരുന്നുവെങ്കില്‍ ,അവരെ ജയിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ട് വന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്<<<<< ഒന്നും മനസ്സിലായില്ല kps.

നേരെഴുത്ത് said...

@ബി.എം
//...i just dnt care..bz i know what i am writing

അത് തന്നെയാണ് പറഞ്ഞത്‌. വികലമായ ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ 'dnt care' ജ.ഇ. ...

വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ should care ജ. ഇ ...!

ലളിതമായ ലോജിക്ക്‌...!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ബി.എം. , സി.ദാവൂദിന്റെ ലേഖനം വായിച്ചത്കൊണ്ടും അതില്‍ പറയുന്ന കാര്യങ്ങളോട് നൂറ് ശതമാനം യോജിപ്പ് ഉള്ളത്കൊണ്ടും അതിന്റെ പേരിലാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. പാര്‍ട്ടിരാഷ്ട്രീയമാണ് പഞ്ചായത്തുകളെ നശിപ്പിച്ചതെന്ന് ദാവൂദ് നിരീക്ഷിച്ചിട്ടുണ്ട്. അത് തന്നെയാണ് വാസ്തവവും. അത്കൊണ്ട് പാര്‍ട്ടി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് പഞ്ചായത്തില്‍ വേണ്ട എന്ന് ഞാന്‍ കരുതുന്നു. വികസനമുന്നണി ഒരു രാഷ്ട്രീയപാര്‍ട്ടി അല്ല. പല പേരുകളില്‍ പലസ്ഥലത്ത് മത്സരിക്കുന്നു. ചില സ്ഥലത്ത് ജനക്ഷേമ സമിതി, മറ്റ് ചില സ്ഥലത്ത് ജനകീയ വികസന സമിതി അങ്ങനെ. ഈ മുന്നണികള്‍ക്ക് പൊതുവായ ഒരു പരിപാടി നിശ്ചയിച്ചിട്ടുണ്ട്. ഏത് പാര്‍ട്ടിക്കും പാര്‍ട്ടി ഇല്ല്ലാത്തവര്‍ക്കും ഏത് മതസംഘടനയ്ക്കും ഈ മുന്നണിയെ സഹായിക്കാം. കാരണം ഇത് ജനമുന്നണിയാണ്. ഈ മുന്നണികള്‍ക്കകത്ത് സങ്കുചിത കക്ഷിരാഷ്ട്രീയം ഇല്ല. അത്കൊണ്ടാണ് ഞാന്‍ ഈ മുന്നണിയെ ആദരിക്കുന്നത്.

ഇപ്പോഴത്തെ ആളുകള്‍ പുതിയ ഒന്നിനെയും സ്വീകരിക്കാത്ത കട്ട പിടിച്ച മനസ്സിന്റെ ഉടമകളാണ്. ബി.എം. പോലും തര്‍ക്കിക്കുന്നത് അത്കൊണ്ടാണ്. കുറെ ധാരണകള്‍ വെറുതെ ചുമക്കുന്നു. എന്നിട്ട് ആ ധാരണകള്‍ക്ക് അപ്പുറം ഒന്നുമില്ലെന്ന് ശഠിക്കുന്നു. എല്ലാവരും പറയുന്ന സാമൂഹ്യമാറ്റം സംഭവിക്കുന്നതിന് വിഘാതം ഈ ശാഠ്യമാണ്. ഞാന്‍ ധാരണകളെ ചുമക്കാറില്ല. എന്തെന്നാല്‍ അപ്പോള്‍ പുതിയതിനെയും വ്യത്യസ്തമായതിനെയും ശരികളെയും എനിക്ക് തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാതെ വന്നേക്കും. ദാവൂദിന്റെ ലേഖനം ഇവിടെ ഞാന്‍ പേസ്റ്റ് ചെയ്തത് ബി.എം. വായിച്ചിട്ടുണ്ടാവില്ല. ഇനി വായിച്ചാലും കാര്യമില്ല. ബി.എമ്മിന് ബി.എമ്മിന്റെ ധാരണകള്‍ ഉണ്ടല്ലൊ.

മനുഷ്യന്‍ മുന്‍പ് ഇങ്ങനെ അല്ലായിരുന്നു. മനസ്സ് ഋജുവായിരുന്നു. അത്കൊണ്ടാണ് പല മാറ്റങ്ങളും സംഭവിച്ചത്. ഇപ്പോള്‍ എല്ലാ മാറ്റങ്ങള്‍ക്കുമെതിരെ കൂറ്റന്‍ അണ കെട്ടിയിരിക്കുകയാണ് സമൂഹമനസ്സ്. നമ്മള്‍ പറയുന്നതും ചിന്തിക്കുന്നതും നന്മയെയും സത്യത്തെയും ശരിയെയും അടിസ്ഥാനമാക്കിയും ആരെയും ശത്രുപക്ഷത്ത് അവരോധിക്കാതെയും ആയിരിക്കണം എന്നാണ് എന്റെ ലൈന്‍ . എനിക്ക് വലിയ പ്രതീക്ഷയൊന്നും സമൂഹത്തെ കുറിച്ച് ഇല്ല. എന്നാലും നല്ലത് കണ്ടാല്‍ ആദരിക്കുക എന്നത്കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. എല്ലാം നമ്മുടെ നാട്ടുകാര്‍ . പറയുന്നതും ചെയ്യുന്നതും നാട്ടുകാര്‍ക്ക് വേണ്ടി. അപ്പോള്‍ പഞ്ചായത്തിലെങ്കിലും കോണ്‍ - മാര്‍ - ബി.ജെ.പി ‌- ലീഗ് പോര്‍ വിളി വേണോ? ഈ ചോദ്യം ആരുടെയും മന:സാക്ഷിയെ തൊട്ടുണര്‍ത്താല്‍ പോകുന്നില്ല്ല. തെരഞ്ഞെടുപ്പ് അടുക്കുന്തോറും താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നമായിരിക്കും ആളുകളുടെ മനസ്സില്‍ . ഇവിടെ നടന്ന ചര്‍ച്ചയില്‍ ഞാന്‍ നിരാശനാണ്. പക്ഷെ അത്രയേ നടക്കൂ.

sherriff kottarakara said...

ഭാരതത്തില്‍ സാക്ഷരതയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം.ജനങ്ങള്‍ പ്രബുദ്ധരാണു.കമ്മ്യൂണിസം നിഷിദ്ധമെന്നു കരുതിയിരുന്ന കാലത്തു ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസ്റ്റ്കാരെ അധികാരത്തില്‍ കൊണ്ടു വരാന്‍ തക്ക ധീഷണാ ശാലികളായ വോട്ടറന്മാരും.അവര്‍ കാണുന്നു കേള്‍ക്കുന്നു മനസിലാക്കുന്നു പ്രവര്‍ത്തിക്കുന്നു.ജനങ്ങള്‍ പ്രഭാതത്തില്‍ പത്രവായന എന്നതു ജീവിത ശൈലി ആക്കി മാറ്റിയവരും.എന്റെ സംശയം ഈ ജനത്തിനെ അറുപതു വര്‍ഷം ആയി മുഖം മൂടി ഇട്ടു കബളിപ്പിക്കാന്‍ കഴിയുമോ എന്നാണു. ഇവിടെ ഒരു കൂട്ടം ആള്‍ക്കാര്‍ ജമാത്തിന്റെ ആദര്‍ശം മറ്റു രാജ്യത്തെ പ്രവര്‍ത്തനം നോക്കി വില ഇരുത്തുമ്പോള്‍ ആ തൊപ്പി ജനാധിപത്യ ഭാരതത്തിലെ ഇടതു പക്ഷത്തിന്റെ തലപ്പത്തു ഇരിക്കുന്നവര്‍ക്കും ബാധകമാകില്ലേ എന്നു ചിന്തിക്കുന്നില്ലേ?(തുടരും....)

sherriff kottarakara said...

കമ്മ്യൂണിസ്റ്റ്കാരുടെ ആശയാദര്‍ശങ്ങള്‍ (തൊഴിലാളി വര്‍ഗാധിപത്യം) ഇതര രാഷ്ട്രങ്ങളില്‍ മുമ്പു നിലവിലുണ്ടായിരുന്നതും ഇപ്പോള്‍ നിലവില്‍ ഉള്ളതുമായതു പോലെ ഇവിടെയും ആകണം എന്നുള്ള നിലക്കാണോ കമ്മ്യൂണിസ്റ്റ്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതു.എന്തിനു 1948ലെ തിസീസ് വരെ മാറ്റി വെച്ചു ജനാധിപത്യ പ്രകൃയയില്‍ അവര്‍ ഭാഗഭാക്കാകുന്നില്ലേ.പക്ഷേ ഇവിടെ ആരും അവരുടെതു മുഖം മൂടിയാണെന്നും അവരുടെ പ്രവര്‍ത്തനം ഇന്ന ഇന്ന രാഷ്ട്രങ്ങളില്‍ ഇപ്രകാരമാണെന്നും സമയം വരുമ്പോള്‍ അവര്‍ അതു പുറത്തെടുക്കും എന്നു പറഞ്ഞു അവരെ വിമര്‍ശിക്കാറില്ലല്ലോ.ശരി അതു അവിടെ നില്‍ക്കട്ടെ; നമുക്കു ജമാത്തിലേക്കു മടങ്ങി വരാം.(തുടരുന്നു)

sherriff kottarakara said...

എന്റെ ചെറുപ്പ കാലത്തു ഒരുജമാത്തുകാരനെ ഏതോ നോട്ടീസ്സ് വിതരണം ചെയ്തു എന്നു ആരോപിച്ചു എന്റെ അമ്മാവന്‍ പള്ളിയില്‍ അംഗ ശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ഹൌളില്‍ മുക്കി പിടിച്ചു താഴ്ത്തി വെച്ചതും പിന്നെ കരക്കെടുത്തു ഇട്ടതും ആകെ നനഞ്ഞൊലിച്ചു ആ പാവം കരയില്‍ കിടന്നതും എന്നിട്ടും പിറ്റേ ദിവസം അയാള്‍ ചിരിച്ച മുഖവുമായി ആ നോട്ടീസ് വിതരണം ചെയ്യാന്‍ വന്നതും ആയ സംഭവം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.ബൂലോഗത്തു എവിടെയോ ഞാന്‍ ഈ ഓര്‍മ പങ്കു വെച്ചിരുന്നു.പഴയ കാലത്തെ ആ അവസ്ഥയില്‍ നിന്നും ജമാത്തിനു ഇന്നു തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ തക്കവിധം വളര്‍ച്ച കൈ വന്നു എന്നതു സത്യമായ വസ്തുതയാണു.ക്രമാനുഗതമായ ഈ വളര്‍ച്ച ഞാന്‍ മുകളില്‍ സൂചിപ്പിച്ച പ്രബുദ്ധരായ കേരളീയരുടെ സാന്നിദ്ധ്യത്തിലാണു എന്നതു അവഗണിക്കന്‍ കഴിയുമോ.ജമാത്തിന്റെ ഭീകരാശയങ്ങളും തീവ്ര വാദ പ്രവര്‍ത്തനവും കേരള ജനതക്കു ഈ അറുപതു വര്‍ഷമായി പിടി കിട്ടിയില്ലായിരുന്നോ?! ചിലര്‍ക്കു മാത്രം മനസ്സിലാകുന്നതും മറ്റുള്ളവര്‍ക്കു തിരിച്ചറിയാനൊക്കാത്തതുമാണോ അവരുടെ പ്രവര്‍ത്തനങ്ങള്‍. നാലണക്കു നാട്ടിലെവിടെ നിന്നും വാങ്ങാന്‍ കിട്ടുന്ന അവരുടെ ഭരണഘടനയും മറ്റു പുസ്തകങ്ങളും വായിച്ചു മനസിലാക്കാന്‍ കഴിയാത്തവരാണോ മലയാളികള്‍.(തുടരുന്നു..)

sherriff kottarakara said...

എന്നിട്ടും നക്സലിസവും മറ്റും ക്ലച്ചു പിടിക്കാത്ത ഈ മണ്ണില്‍ ജമാത്തു നില നിന്നു, വളര്‍ന്നു, ഈ സ്ഥിതിയിലെത്തി. ഒരു ലക്ഷം സ്ത്രീകളെ ഒരു സ്ഥലത്തു വിളിച്ചു ചേര്‍ത്തു സ്ത്രീകളാല്‍ തന്നെ അവരെ നിയന്ത്രിച്ചു അല്‍ഭുതകരമായ വിധത്തില്‍,അല്പം പോലും അപാകതകള്‍ വരുത്താതെ, ഒരു സ്ത്രീ ശാക്തീകരണം കാണിച്ചു കൊടുക്കാന്‍ തക്കവിധം സംഘടനാ പാടവം കാഴ്ച വെച്ചു.
തിന്മക്കും ഭീകരതക്കും വേണ്ടി നില കൊള്ളുന്ന ഒരു സംഘടനയും ഇത്രയും കാലം പ്രബുദ്ധരായ ഒരു ജനതയുടെ മദ്ധ്യേ നില നില്‍ക്കില്ല എന്നതു പ്രകൃതി സത്യമാണു. ഇനി എതിരാളികള്‍ പ്രവചിക്കുന്നതു പോലെ എന്നെങ്കിലും അവര്‍ക്കു ഉണ്ടെന്നു പറയപ്പെടുന്ന മുഖം മൂടി അവര്‍ മാറ്റി ഈ നാട്ടിലെ നിയമങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഈ നാട്ടിലെ പ്രബുദ്ധരായ ജനത അവരെ ചെവിയില്‍ പിടിച്ചു കാലത്തിന്റെ ചവറ്റു കൊട്ടയില്‍ എറിയും തീര്‍ച്ച.(തുടരുന്നു...)

sherriff kottarakara said...

ഇപ്പോള്‍ അവര്‍ തെരഞ്ഞെടുപ്പു രംഗത്താണു. ഈ രംഗത്തേക്കു ഇറങ്ങുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലെ ചതിയും കുതികാല്‍ വെട്ടലും ഉളുപ്പില്ലായ്മയും മറ്റും മനസിലാക്കിതന്നെയാണു അവര്‍ ഇവിടെ എത്തി ചേര്‍ന്നതുഎന്നാണു ഞാന്‍ നിരീക്ഷിക്കുന്നതു.കാരണംഎടുത്തു ചാട്ടക്കാരല്ല അവര്‍ എന്നുള്ളതു തന്നെ. പത്ര വാര്‍ത്തകള്‍ അടിസ്ഥാനമാക്കി അവരുടെ തെരഞ്ഞെടുപ്പു പ്രവേശനം എറുണാകുളം സമ്മേളനത്തില്‍ പരസ്യപ്പെടുത്തി കഴിഞ്ഞതിനു ശേഷം 2 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതു വരെ അവര്‍ ഗ്രഹ പാഠം ചെയ്തിരിക്കാം, കാര്യങ്ങള്‍ വില ഇരുത്തിയിരിക്കാം, അതു കൊണ്ടു തന്നെയായിരിക്കാം തനിച്ചു നില്‍ക്കാതെ സമാന ചിന്തക്കാരും ആദര്‍ശ ശുദ്ധി ഉള്ളവരുമായി മുന്നണി ഉണ്ടാക്കി മത്സരിക്കാം എന്നു കരുതിയതു. ഇവിടെ വോട്ടറന്മാരുടെ മുമ്പില്‍ ഇതു പുതിയ മുന്നണിയും നിലവിലുള്ള മുന്നണികളില്‍ നിന്നും വ്യത്യസ്തവുമാണു. അവരുടെ നയ പരിപാടികള്‍ അവര്‍ വിവരിച്ചു. അതു കൈകൊള്ളണമോ തള്ളി കളയണമോ എന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണു, പരമ്പരാഗത നേതാക്കന്മാരല്ല.ജനം തീരുമാനിക്കട്ടെ.
ഇവിടെ ബൂലോഗത്തു അവരെ നിശിതമായി വിമര്‍ശിച്ചവരും സ്ഥാപിത താല്പര്യത്താലും പ്രത്യേക ഉദ്ദേശത്താലും എതിര്‍ക്കുന്നവരും അവരുടെ നേരെ പക ഉള്ളവരും ജമാത്തിന്റെ ഭരണഘടന ഉള്‍പ്പടെ ഉള്ള പുസ്തകങ്ങള്‍ സഹിതം നേരിട്ടും മാധ്യമങ്ങളില്‍ കൂടിയും ജമാത്തിനെ എതിരായി പ്രചരണം നടത്തുകയോ നടത്തുന്നവര്‍ക്കു ഒരു കൈ സഹായം കൊടുക്കുകയോ ചെയ്യട്ടെ. ജമാത്തിനെ അനുകൂലിക്കുന്നവര്‍ എന്തു കൊണ്ടു ജനകീയ വികസന മുന്നണി പ്രസക്തമാണെന്നു പ്രചരിപ്പിക്കട്ടെ. ജനം ഇതു രണ്ടും കേട്ടിട്ടു വിധി എഴുതട്ടെ. അതു വരെ കാത്തിരിക്കാതെ വെറുതെ പ്രവചനങ്ങള്‍ നടത്തിയിട്ടും ഗ്വാ ഗ്വാ വിളിച്ചിട്ടും എന്തുണ്ടു കാര്യം.

sherriff kottarakara said...

പ്രിയപ്പെട്ട കെ.പി.എസ്.സര്‍, താങ്കളുടെ മുകളിലെ കമന്റു വായിക്കാതെയാണു ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ കുറിച്ചതു. താങ്കളുടെ ഈ കമന്റു വായിച്ചപ്പോല്‍ ഈ വാക്കുകള്‍ കൂടി കുറിക്കണമെന്നു തോന്നി.
താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ വിലമതിക്കുന്നു. അതേ! താങ്കള്‍ പറഞ്ഞതു 100 ശതമാനം സത്യമാണു.>>>>“
മനുഷ്യന്‍ മുന്‍പ് ഇങ്ങനെ അല്ലായിരുന്നു. മനസ്സ് ഋജുവായിരുന്നു. അത്കൊണ്ടാണ് പല മാറ്റങ്ങളും സംഭവിച്ചത്. ഇപ്പോള്‍ എല്ലാ മാറ്റങ്ങള്‍ക്കുമെതിരെ കൂറ്റന്‍ അണ കെട്ടിയിരിക്കുകയാണ് സമൂഹമനസ്സ്.“<<<<
മാത്രമല്ല പകയാലും വൈരാഗ്യത്താലും തന്‍ പോരിമയാലും മനസിനെ വികലമാക്കിയുള്ള ജീവിതവും.എതിരാളിയും മനുഷ്യനാണു എന്റെ സഹോദരനാണു എന്ന ചിന്ത ഇല്ലാതെ അവനെ തുലക്കുക എന്ന ചിന്ത മാത്രമായി ജീവിക്കുന്നവര്‍. ഇവിടെ ഇതാ ഒരു പൊതു തെരഞ്ഞെടുപ്പു അടുത്തു വരുന്തോറും പകയും വൈരാഗ്യവും വാശിയും വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു പരമ കോടിയിലെത്തുന്ന കാഴ്ചയാണു ദിനവും കണ്ടെത്തി വരുന്നതു.ഇവിടെ നന്മയുടെ സന്ദേശവുമായി എത്തുന്നവര്‍ എങ്ങിനെ പിടിച്ചു നില്‍ക്കും എന്നു ഞാന്‍ സംശയിക്കുകയാണു.

ബിന്‍ഷേഖ് said...

ആദിവാസികളുടെ ക്ഷേമപദ്ധതികള്ക്കായി നാളിതു വരെ ചെലവാക്കിയ തുക കണക്ക് കൂട്ടിയാല്‍ കേരളത്തിലെ ഓരോ ആദിവാസിയും ലക്ഷപ്രഭുയായേനെ എന്നൊരു ചൊല്ലുണ്ട്. ചൊല്ലല്ല, പച്ച യാഥാര്ത്ഥ്യം .
ഇന്ത്യയിലെ രാഷ്ട്രീയമേലാളരും ബ്യൂറോക്രാറ്റ് –സമ്പന്ന വര്ഗ്ഗവും സ്വിസ്സ് ബാങ്കുകളില്‍ അവിഹിതമായി വാരി നിറച്ച തുകയുടെ ചെറിയൊരംശം മതിയത്രേ നമ്മുടെ ദേശീയ കടം വീട്ടാന്‍.

ചന്ദ്രനിലേക്ക് പറക്കാന്‍ ചിറകു കുടയുകയാണത്രേ നാം.പറഞ്ഞിട്ടെന്തു? പൌരന്മാരില്‍ പകുതിയിലധികവും ജീവിച്ചു പോവുന്നത് കൃമി കീടങ്ങള്‍ കണക്കെ.ഇവരുടെ വരുമാനം ശരാശരി ഇരുപതു ഇന്ത്യന്‍ രൂപ.ഒരു കൂര എന്നത് സ്വപ്നം മാത്രം. കുടിവെള്ളം കിട്ടാക്കനി.വാണം പോലെ കുതിച്ചുയരുന്ന വില.സഹസ്ര കോടികളുടെ മാമാങ്കങ്ങള്‍ കണ്ടു കണ്ണ് തള്ളുന്നവര്‍ അതിന്റെ അനേകമിരട്ടി വരുന്ന തുകയുടെ കയ്യിട്ടുവാരല്‍ കണ്ടു അന്തം വിടുന്നു.
മനുഷ്യക്ഷേമസൂചികയുടെ പട്ടികയില്‍ ഇന്ത്യാ മഹാരാജ്യം പോയി നില്ക്കുന്നത് ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങളുടെ പിന്നില്‍.

ബിന്‍ഷേഖ് said...

എല്ലാം സഹിച്ചു ഉള്ള കഞ്ഞീം കുടിച്ചു അവനവന്റെ കൂരയില്‍ പോയി കിടക്കാമെന്നു വിചാരിച്ചാല്‍ അതും തെറ്റി.ഏതു നിമിഷവും പോലീസും പട്ടാളവും ജെ സി ബി യുമായി അധികൃതര്‍ ഇരച്ചെത്തും. ഒഴിഞ്ഞു കൊടുത്തില്ലേല്‍ തല്ലിപ്പുറത്താക്കും.അത്യുഗ്ര തീവ്രവാദീന്നു മുദ്രയും കിട്ടും.ബൂട്സിട്ട ചവിട്ടേറ്റു കഞ്ഞിക്കലവും ചോറ്റിന്‍ മണികളും ചിതറിത്തെറിച്ചതു പ്രബുദ്ധ കേരളത്തിന്റെ തിരുമുറ്റത്ത്.
പ്രതികരിക്കേണ്ട യുവത്വത്തിന്റെ മുമ്പിലേക്ക് സിനിമാസെറ്റിലെ ഗോസിപ്പും സൂപ്പര്‍ നടിയുടെ ലിപ്സ്റ്റിക്കിന്റെ നിറം മാറുന്ന കഥകളുമായി മാധ്യമങ്ങളെത്തും. കുടിവെള്ളത്തിനു കേഴുന്ന പതിനായിരങ്ങളുടെ നെട്ടോട്ടം കാണാത്തവര്‍ നിറഞ്ഞ സ്വിമ്മിംഗ് പൂളിലെ താരജലക്രീഡ കാമറയില്‍ പകര്ത്തി അവരുടെ മുന്നിലേക്കിടും.

ബിന്‍ഷേഖ് said...

വഴിയാധാരമാക്കപ്പെടുന്നവന്റെ നെഞ്ചത്ത് കൂടെ പുത്തന്‍ തമ്പ്രാക്കളുടെ രാജപാത ഇരമ്പിയെത്തും.ഇടത്തും വലതും നില്ക്കുന്നവര്‍ ഒന്നിച്ചു ഓശാന പാടും. കുന്നും പുഴയും കാടും മേടും കടലും കടപ്പുറവും അവരുടെ തിരുമുല്പ്പാമദങ്ങളില്‍ കൊണ്ട് പോയ്‌ സമര്പ്പിക്കാന്‍ മത്സരിക്കും. പുറത്തു പ്രസ്താവനായുദ്ധങ്ങളുടെ കോഴിക്കൊത്തില്‍ പുകപടലങ്ങളയരും. അതിന്റെ മറയത്തു നിന്ന് അഭിനവ തമ്പ്രാക്കളുടെ അജണ്ട നടപ്പാക്കാന്‍ കെട്ടിപ്പുണര്ന്നു ഇവര്‍ പൊതുജനത്തെ കൊഞ്ഞനം കുത്തും.ലോട്ടറിത്തട്ടിപ്പായാലും മദ്യക്കച്ചവടമായാലും നാട്ടുകാര്ക്കറിയാന്‍ പാടില്ലാത്ത ‘സ്വപ്ന’പദ്ധതികളായാലും.
ഏതു പൊതു ജനം ? ഏതു പൌരന്‍ ? അവന്റെ കാശ് പോയാലെന്ത്?ബോധം പോയാലെന്ത്? കൂര പോയാലെന്ത്? തട്ടിപ്പോയാല്‍ തന്നെയെന്തു?
കാട്ടിലെ തടി,തേവരുടെ ആന....

ബിന്‍ഷേഖ് said...

കഴിഞ്ഞ പത്തറുപത് കൊല്ലം കേന്ദ്രത്തിലും സംസ്ഥാനതുമിരുന്നു നമ്മെ “ഭരിച്ചു” കൊണ്ടിരിക്കുന്നവരല്ലാതെ വേറെ വല്ലവരും ഈ കാര്യങ്ങളുടെ ഉത്തരവാദിത്തത്തിന്റെ അവകാശികളായി രംഗത്തുണ്ടോ സഹോദരന്മാരെ? അവരുടെ ഇങ്ങേ തലക്കല്‍ ഉള്ളവര്‍ തന്നെയല്ലേ ‘ഇരുതല-ത്രിതല’ തലത്തിലും നമ്മെ സേവിച്ചോണ്ടിരിക്കുന്നത് ? ഈ പോക്ക് പോയാല്‍ അടുത്ത നൂറ്റാണ്ടിലെങ്കിലും ചോദിക്കാനും പറയാനും ആരോരുമില്ലാത്ത ഭാരത പൌരന്മാര്‍ രക്ഷപ്പെടുമോ? രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ ഇവരുടെ “സ്വയം സേവ”യല്ലെന്നും ,മറിച്ചു സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവന് പോലും ക്ഷേമവും സുരക്ഷിതത്വവും അനുഭവപ്പെടുംബോഴേ അത് അര്ത്ഥവത്താവൂ എന്നും തിരുത്തിക്കാന്‍ ഇനിയെങ്കിലും ആരെങ്കിലുമൊക്കെ വേണ്ടേ സഹോദരന്മാരെ?
സര്‍വതന്ത്രസ്വതന്ത്രരായി കണ്ണുമടച്ചു ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ആര്ക്കും കിടക്കാം.അതല്ലെങ്കില്‍ നിലവിലെ അവസ്ഥ കണ്ടിട്ടും വിവേചനബുദ്ധി പണയം വെച്ച് “അങ്ങനെത്തന്നെ അങ്ങനെത്തന്നെ” എന്ന മുദ്രാവാക്യവുമായി കഴിഞ്ഞു കൂടാം.
ഒഴുക്കിനെതിരെ നീന്തല്‍ ഇച്ചിരി ബുദ്ധിമുട്ട് പിടിച്ച പണി തന്നെയാണ്.എല്ലാം സഹിക്കാം അവരുടെ ഭരണഘടനയാണ് പ്രശ്നം എന്ന് വിലപിക്കുന്നവര്‍ എന്തിനാണ് ഇങ്ങനെ ബേജാറാവുന്നത്. അവരുടെ അനുഭാവികളെ പോലും അവരത് അടിച്ചെ ല്പ്പിക്കാറില്ലല്ലോ? നമ്മുടെ സോ കോള്‍ട് പാര്ടി്കളുടെ മധുരമനോജ്ഞ ഭരണഘടനകളുടെ ഗുണം കൊണ്ടാണോ ഭാരതം ഇപ്പോഴും ഇങ്ങനെ? ഇനി മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഇത്ര വലിയ അപരാധമാനണെങ്കില്‍ ചോദിച്ചോട്ടെ, മതം എന്നാണ് ഇവിടെ ഇടപെട്ടെത് ? മതത്തിന്റെ പേരിലുള്ള മുതലെടുപ്പും ചൂഷണവുമല്ലാതെ “മതധാര്മികത” സ്വതന്ത്ര ഇന്ത്യയില്‍ ഇടപെട്ട ചരിത്രമുണ്ടോ? അതിന്റെ ഏറ്റവും വലിയ പ്രയോക്താവിനെ സ്വാതന്ത്ര്യത്തിന്റെ ചൂടാറും മുമ്പ് തന്നെ കഥാവശേഷനാക്കിയതല്ലേ നമ്മുടെ ചരിത്രം?
ജനകീയവികസന മുന്നണിയുടെ ഭാവി പ്രവചിക്കാന്‍ ഞാനാളല്ല, പക്ഷേ ഒന്നുറപ്പ്.നിലവിലെ മലീമസമായ രാഷ്ടീയാന്തരീക്ഷം ശുദ്ധീകരിക്കാനുള്ള ഏറ്റവും ഉചിതവും പ്രായോഗികവുമായ കാല്‍ വെപ്പു തന്നെയാണത്. ചുരുങ്ങിയ പക്ഷം ഒരു തിരുത്തല്‍ ശക്തിയായി അവരെ പ്പോലുള്ളവരുടെ നിരന്തരസാന്നിധ്യം ഈ നാട്ടിന്റെ വര്ത്തമാനകാല അനിവാര്യതയാണ്.

ശ്രീജിത്തിനോട് ഒരു വാക്ക് :
“സമുദായം” കൂട്ടാതെ നാല് വാചകം തുടര്ച്ചയായി പറയാനറിയാത്തവര്‍ പോലും പാര്ട്ടിയില്‍ സ്വന്തമായി ഒരു “പരിസ്ഥിതി വകുപ്പ് “ ഉണ്ടാക്കേണ്ടി വന്നില്ലേ ശ്രീജിത്തേ ? അതിന്റെ ക്രെഡിറ്റെകിലും സോളിടരിട്ടിക്കും ജനകീയ വികസന മുന്നണിക്കും പതിച്ചു നല്കിക്കൂടെ?

ഷെബു said...

മുറ്റമടിച്ചത് മരുമകളാണെന്ന് കരുതി ദുഷ്ടയായ അമായിഅമ്മയുടെ കമ്മന്റ്: " ഒട്ടും വൃത്തിയായിട്ടില്ല". അപ്പോള്‍ ആരോ തിരുത്തി "നിങ്ങളുടെ മകളാണ് ഇന്ന് മുറ്റമടിച്ചത്" ഉടനെ അമ്മായിമ്മ സ്വയം തിരുത്തി, "ഹോ എങ്കില്‍ പിന്നെ കാറ്റടിച്ചു വീണ്ടു വൃത്തികേടായതാകും" (ഇത് മലപ്പുറത്തെ നാടന്‍ ഭാഷയിലാണ് കേള്‍ക്കാന്‍ രസം) ഈ അമ്മായിമ്മ മനസ്സാണ് ജമാ അത്തിനു നേരെ ഇതര സംഘടനകള്‍ സ്വീകരിക്കുന്നത്. സത്യം വിളിച്ചു പറയാന്‍ 'ഗട്സ് ' കാണിക്കുന്നവരെ ജമാഅതതിന്റെ 'വലയില്‍ വീണവരായി' മുദ്രകുത്തും! കലി കാല വൈഭവം!!!

CKLatheef said...

ചിന്തനീയമായ ഈ പോസ്റ്റും അതിലും ക്രിയാത്മകമായ ഈ ചര്‍ചയും സുകുമാരേട്ടന്റെ ബ്ലോഗിന്റെ തിലകക്കുറിയാണ്. നിരാശപ്പെടാന്‍ ഇവിടെ ഒന്നുമുണ്ടായിരില്ല. പതിവ് വിഴുപലക്കലോ തെറിബഹളമോ ഉണ്ടായില്ല. വിമര്‍ശിച്ചവര്‍ പോലും മാന്യത കാത്ത് സൂക്ഷിച്ചു. ചിലതൊക്കെ അല്‍പം പ്രകോപനപരമായിരുന്നെങ്കിലും ആരും അതില്‍ വീണില്ല. വിഷയത്തിന്റെ ഏതാണ്ട് മുഴുവന്‍ വശങ്ങളും ചര്‍ചചെയ്തു. ഇനിയെന്താണ് ഒരു ബ്ലോഗു പോസ്റ്റില്‍നിന്ന് പ്രതീക്ഷിക്കുന്നത്. നാം പറഞ്ഞതും നമ്മുടെ മനസ്സിലുള്ളതും മുഴുവന്‍ വായനക്കാരും സമ്മതിച്ചു കുറിപ്പെഴുതി പിന്‍മാറുമെന്നോ. എങ്കില്‍ അതല്ലേ ഏറ്റവും വലിയ നിരാശാഹേതു. നാം പ്രത്യേകമായി ഒന്നും പറഞ്ഞില്ല എന്ന് മാത്രമാണ് അതിന്റെ അര്‍ഥം.
അവസാനത്തെ ശരീഫിക്കയുടെയും ബിന്‍ഷേഖിന്റെയും ശെബുവിന്റെയും കമന്റുകള്‍ ഉഗ്രന്‍ , ഉചിതമായ സമാപനവും. എനികിത്രയേ ഈ പോസ്റ്റിനെയും ചര്‍ചയേയും കുറിച്ച് പറയാനുള്ളൂ. എല്ലാവര്‍ക്കും നന്മ നേരുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>ഇനി ശ്രീജിത്തിനോട് സംവദിക്കുന്നതില്‍ എന്താണ് പ്രത്യേകിച്ച് കാര്യം എന്നാണ് അറിയാത്തത്. ജമാഅത്തിന്റെ കൊള്ളരുതായ്മകളൊക്കെ ബോധ്യപ്പെടുത്തിതന്നതിന് ശേഷം ഇതാ പിന്തുടരാന്‍ പറ്റിയ ഒരു ദര്‍ശനവും മാതൃകായോഗ്യമായ സംഘടനയും എന്ന് ശ്രീജിത്ത് പറയും എന്ന് പ്രതീക്ഷിക്കുകയായിരുന്നു. നിര്‍മിക്കുന്നവരെ തകര്‍ക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണപാടുന്നതുമാണ് ശ്രീജിത്തില്‍നിന്ന് എനിക്കനുഭവപ്പെട്ടത്. <<<

ഇനി സംവതിച്ചിട്ടു കാര്യമില്ല എന്നത് താങ്കളുടെ പതിവ് പല്ലവി ആയതിനാല്‍ കാര്യമാക്കുന്നില്ല. ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്. എന്റെ കണ്ണില്‍ ലോകത്തെ മുഴുവന്‍, മതറെയോ, ജാതിയുടെയോ, വര്ണ വര്‍ഗ, ദേശ വ്യത്യസങ്ങള്‍ക്ക് അതീതമായി സമത്വംതോടും, മനുഷ്യത്വതോടും കൂടി മാത്രം കാണാന്‍ ആവുന്നത് ഈ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആണ്. മനുഷ്യമനസ്സില്‍ വരമ്പുകള്‍ തീര്‍ക്കാത്ത ഈ തത്വശാസ്ത്രമാണ് എന്നിലെ മനുഷ്യസ്നേഹിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്. നിര്‍മ്മിക്കാന്‍ (മത മൌലികത) ശ്രമിക്കുന്നവരെ തകര്‍ക്കുകയും തകര്‍ക്കാന്‍ (മത മൌലികത) ശ്രമിക്കുന്നവരെ പിന്താങ്ങുകയും ചെയ്യുക എന്നത് വലിയ കാര്യം തന്നെ അല്ലെ. അല്ലാതെ മത മൌലികത നിര്മിക്കുന്നവരെ പിന്തുടര്‍ന്ന് അവയെ എതിര്‍ക്കുന്നവരെ തകര്‍ക്കുക എന്നത് ദ്വൈത്യമാകി ഈട്ടെടുക്കാന്‍ തല്ക്കാലം നിവിര്തിയില്ല. ക്ഷമിക്കുമല്ലോ!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>>>ശ്രീജിത്തിനോട് ഒരു വാക്ക് “സമുദായം” കൂട്ടാതെ നാല് വാചകം തുടര്ച്ചയായി പറയാനറിയാത്തവര്‍ പോലും പാര്ട്ടിയില്‍ സ്വന്തമായി ഒരു “പരിസ്ഥിതി വകുപ്പ് “ ഉണ്ടാക്കേണ്ടി വന്നില്ലേ ശ്രീജിത്തേ ? അതിന്റെ ക്രെഡിറ്റെകിലും സോളിടരിട്ടിക്കും ജനകീയ വികസന മുന്നണിക്കും പതിച്ചു നല്കിക്കൂടെ?<<<

അത് ഞാന്‍ എന്നെ നല്കിക്കഴിനതാണ് സുഹൃത്തേ. സോളിടരിട്ടിയുടെ പാരിസ്ഥിതികവും സാമൂഹികവും ആയ ഇടപെടലുകളെ നൂറു ശതമാനം പിന്താങ്ങുന്നു. ഇത്തരം കാര്യങ്ങള്‍ ആള്‍ദൈവങ്ങള്‍ ചെയ്താല്‍ പോലും നല്ലതാണെന്ന് എല്ലാവരും പറയണം എന്നും അഭിപ്രായം ഉണ്ട്. ഇവര്‍ പിന്തുടരുന്ന ആശയങ്ങളെ നൂറു ശതമാനം എതിര്‍ക്കുകയും ചെയ്യണം....

നേരെഴുത്ത് said...

@ശ്രീജിത്ത്

എന്റെ ചിന്തകള്‍ പാരമ്പര്യം അല്ലാത്തതിനാല്‍ എനിക്ക് ഏതെങ്കിലും ഒരു സംഘടനയുടെയോ, പാര്‍ട്ടിയുടെയോ തിന്മകള്‍ മൂടിവെക്കാന്‍ കഴിയില്ല. സ്വതന്ദ്രമായി ചിന്തിക്കുന്ന ആര്‍ക്കും ഇത്തരക്കാരുടെ മൂടുതാങ്ങികള്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആരുടേയും വിഴുപ്പുതാങ്ങാന്‍ താല്‍പര്യവും ഇല്ല. അല്ലെങ്കില്‍ ഒരു സംഘടനയിലോ പാര്‍ട്ടിയിലോ ഉള്ളവര്‍ക്ക് ഒരിക്കലും തങ്ങളുടെ ആളുകള്‍ എന്തെങ്കിലും തെറ്റ ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആവില്ല.


ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്. എന്റെ കണ്ണില്‍ ലോകത്തെ മുഴുവന്‍, മതറെയോ, ജാതിയുടെയോ, വര്ണ വര്‍ഗ, ദേശ വ്യത്യസങ്ങള്‍ക്ക് അതീതമായി സമത്വംതോടും, മനുഷ്യത്വതോടും കൂടി മാത്രം കാണാന്‍ ആവുന്നത് ഈ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആണ്. മനുഷ്യമനസ്സില്‍ വരമ്പുകള്‍ തീര്‍ക്കാത്ത ഈ തത്വശാസ്ത്രമാണ് എന്നിലെ മനുഷ്യസ്നേഹിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.

മുകളിലെ രണ്ടു പാരഗ്രാഫും ശ്രീജിതിന്റെത് ആയി വന്നതാണ് ...ഇതില്‍ ഒരു വൈരുധ്യമില്ലേ ...?

ചിന്തകന്‍ said...

ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്.

ഉള്ളവൻ എന്നും ഇല്ലാത്തവന്റെ ശത്രുവാണ് എന്ന് പഠിപ്പിക്കുന്നതിനാണോ മഹാ ആശയങ്ങൾ എന്ന് പറയുന്നത്? ഇപ്പോൾ അത് നേരെ തിരിച്ചായത് കൊണ്ടാണോ പിന്ന്തുടരുന്നോ കാര്യത്തിൽ സംശയം തോന്നാൻ കാരണം?

SWAM said...

ചിന്തകന്‍ has left a new comment on the post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്.

ഉള്ളവൻ എന്നും ഇല്ലാത്തവന്റെ ശത്രുവാണ് എന്ന് പഠിപ്പിക്കുന്നതിനാണോ മഹാ ആശയങ്ങൾ എന്ന് പറയുന്നത്? ഇപ്പോൾ അത് നേരെ തിരിച്ചായത് കൊണ്ടാണോ പിന്ന്തുടരുന്നോ കാര്യത്തിൽ സംശയം തോന്നാൻ കാരണം?
@ ചിന്തകന്‍ / ശ്രീജിത്ത്‌

ഇത് മറ്റൊരു സംവാദത്തിലെക്കുള്ള യാത്രയാണ്‌
marxism vs Islam

ഒരു പക്ഷെ മൌദൂടിയോടുള്ള രാഷ്ട്രീയക്കാരുടെ കുടിപ്പകക്ക് കാരണം ഏതൊരു ഭൌതിക ആത്മീയ പ്രത്യയശസ്ട്രങ്ങല്‍കും ബദലായി ഇസ്ലാമിനെ അവതരിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നുല്ലതവം
മൌദൂദി യുടെ വീക്ഷനങ്ങോളോട് നിങ്ങള്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം
പക്ഷെ മതം എന്നുള്ളത് ആരാധനാലയങ്ങളില്‍ ചടഞ്ഞു കൂടെന്ടെതല്ലന്നു സ്ഥാപിച്ചു പാരമ്പര്യ മത വദികളയും
രാഷ്ട്രീയമെന്നത് മനുഷ്യനോടെന്നപോലെ സ്രഷ്ടാവായ ദൈവത്തോടും കടപ്പാട് രേഖപെടുതവുന്ന ആത്മീയ വികസനം കൂടിയാണെന്ന് അടയാലെപ്പെടുത്തി ഭൌതിക രാഷ്ട്രീയ കച്ചവടക്കാരെയും ഒരുപോലെ ശത്രു പക്ഷതാക്കിയ മൌദൂദി ഇസ്ലാമിന് നല്‍കിയ നവോന്മെഷത്തിന്റെ പ്രായോഗിക രൂപമാണ്‌ സോളിഡാരിറ്റി .

സോളിഡാരിറ്റി യുടെ സാമൂഹിക പാരിസ്ഥിതിക ഇടപെടലുകളെ നന്മയായി കാണുന്നവര്‍ അതിന്റെ പ്രേരകമാവുന്ന ഇസ്ലാമിനെയും / ഖുറാനെയും അത്തരം രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വായനക്ക് വിധേയമാക്കിയെങ്കില്‍......
മാര്‍ക്സ് , ഖുറാന്‍ വായിച്ചിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി മറ്റൊന്നായനെ എന്നാരോ എഴുതിയിട്ടുണ്ട് ?

ഏറ പരസ്പര പൂരകമാവേണ്ട രണ്ടു പ്രസ്ഥാനങ്ങള്‍ പരസ്പരം സര്‍ഗാത്മകമായി വായിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
തുറന്ന മനസ്സും , സമീപനവും വേണമെന്ന് മാത്രം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

@ നേരെഴുത്ത്....
അതില്‍ എന്തെങ്കിലും വൈരുധ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.


>>>ഉള്ളവൻ എന്നും ഇല്ലാത്തവന്റെ ശത്രുവാണ് എന്ന് പഠിപ്പിക്കുന്നതിനാണോ മഹാ ആശയങ്ങൾ എന്ന് പറയുന്നത്? ഇപ്പോൾ അത് നേരെ തിരിച്ചായത് കൊണ്ടാണോ പിന്ന്തുടരുന്നോ കാര്യത്തിൽ സംശയം തോന്നാൻ കാരണം?<<<

താങ്കളുടെ ജ്ഞാനം ഭയന്ഗരം തന്നെ. ഇല്ലവതവനെ ചൂഷണം ചെയ്തു കൂടുതല്‍ ഇല്ലാത്തവന്‍ ആക്കുന്നവര്‍ തീര്‍ച്ചയായും അവരുടെ ശത്രു തന്നെ. കമ്മ്യൂണിസം എന്നാ ആശയം അല്ല നേരെ തിരിച്ചായത് കംമുനിസ്റ്കള്‍ ആണെന്ന് നടിക്കുന്ന പാര്‍ട്ടികള്‍ ആണ്. അവരെ അങ്ങനെ തന്നെ പിന്തുടരുന്നില്ല. അസമത്വം കൂടിവരുന്ന, മനുഷ്യത്വം നശിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഞാന്‍ നൂറു ശതമാനവും കമ്മുനിസ്റ്റ്‌ ആഎന്നു പറയാന്‍ പ്രയാസം ആയിരിക്കും.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>>ഏതൊരു ഭൌതിക ആത്മീയ പ്രത്യയശസ്ട്രങ്ങല്‍കും ബദലായി ഇസ്ലാമിനെ അവതരിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നുല്ലതവം<<<

വിജയിച്ചു? ??

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കംമുനിസത്തെ കുറിച്ചുള്ള ചര്‍ച്ച ഈ പോസ്റ്റില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ചര്‍ച്ച വഴി തിരിച്ചു വിട്ടു എന്ന ആരോപണം ഉണ്ടാവാന്‍ ഇടയുണ്ട്. അത് നമുക്ക് വേദിയില്‍ ചര്‍ച്ച ചെയ്യാം. ജനകീയ വികസന ചര്‍ച്ചകള്‍ തുടരട്ടെ....

നേരെഴുത്ത് said...

//ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്ന (പിന്തുടരുന്ന എന്ന് പറഞ്ഞാല്‍ എത്രമാത്രം ശരിയാകും എന്നറിയില്ല) ആശയം കമ്മ്യൂണിസം, മാര്‍ക്സിസം എന്നീ മഹാ ആശയങ്ങള്‍ ആണ്. //

ആദര്ശത്തില്‍ കമ്മ്യൂണിസം, മാര്‍ക്സിസം എന്നിവ വ്യക്തി പരമായി ഇഷ്ടപ്പെടുകയും, അവ പ്രായോഗിക തലത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ, മൂട് താങ്ങുകള്‍ ആകേണ്ടി വരുമെന്ന ഭയത്താല്‍ മാറി നില്‍ക്കുകയും ചെയ്യുന്നതിന്നെ ഭീരുത്വം എന്നെ പറയാന്‍ കഴിയൂ ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

പ്രിയ നേരെഴുത്തെ!

ആരാണ് കമ്മ്യൂണിസം പ്രയോഗിഗ തലത്തില്‍ നടപ്പാക്കുന്നത് എന്ന് പറഞ്ഞു തരുമോ? അവരുടെ മൂട് താങ്ങാന്‍ വേണ്ടി ആയിരുന്നു!

SWAM said...

@ശ്രീജിത്ത്‌
ഞാനങ്ങിനെ കരുതുന്നു. അല്ലെങ്ങില്‍ കരുതനിഷ്ടപ്പെടുന്നു , പിന്നെ വാക്കുകളിലെ സ്കലിതങ്ങളില്‍ പിടിച്ചു തൂങ്ങാതെ , കമന്റിന്റെ മൊത്തം ആശയത്തിലേക്ക് ചിന്ത വികസിപ്പിക്കാനുള്ള സന്മനസ് കാട്ടണമെന്ന് അപേക്ഷിക്കുന്നു . ചില വാക്കുകളില്‍ കറങ്ങി / അത് സൃഷിടിച്ചു പോയ അഹം ബോധത്തില്‍ തൂങ്ങി
മരിക്കാന്‍ ഇഷ്ടപെടുന്നില്ല. സത്യത്തില്‍ അതെഴുതുമ്പോള്‍ തന്നെ തോന്നിയിരുന്നു , കമന്റ്‌ വരും എന്ന് പക്ഷെ കമുനസിതിന്റെ നന്മകളെ അന്ഗീകരിക്കുകയും ആധുനിക പാര്‍ടി മേലലന്മാര്കിടയില്‍ ആശയം എരിഞ്ഞമാരുകയും , നന്മയെ പരിപോഷിക്കുന്നവര്ക് ഇടമില്ലതവുകയും / പുറത്താക്കപെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിക ബോധത്തില്‍ ഒരു പിടി ചെരുപ്പക്കാരെന്കിലും ജന സേവനമെന്നോ / ജന പക്ഷമെന്നോ ഒക്കെ പേരിട്ടു സുമനസ്സുകളെ ഇടമുണ്ടാക്കി വിളിക്കുമ്പോള്‍
സഹകരിക്കണം എന്നാണ് പറഞ്ഞു വന്നത് . അതുകൊണ്ട് തന്നെ പ്രായോഗിക തലത്തില്‍ കമുനിസം തളരുകയും , ഇസ്ലാമിക പ്രസ്ഥാനം ശക്തി കാട്ടുകയും ചെയ്യുന്നു എന്നാണ് ഞാന്‍ നിരീകിഷിച്ചത് . അത് ചിലപ്പോഴൊക്കെ ശ്രീജിത്തും അന്ഗീകരിച്ചതായി തോന്നി. എതിര്‍പ് ഇപ്പോഴും ആശയെതോടനെന്നും തിരിച്ചറിഞ്ഞു കൊണ്ട് ആശയത്തെ re read ചെയ്യാനായിരുന്നു പ്രേരിപിച്ചത്‌. പത്താം ക്ലാസ്സിലെ ക്വിസ് വിജതിനുശേഷമാല്ലെങ്കില്‍ പോലും ( അതിന്റെ സമ്മാന വിവാദം വിത്ത്‌ ലത്തീഫ് , തീര്നോ? , ആ വിവാദം ഒരു പത്തിരുപത് വര്‍ഷതിനെ ശേഷവും , മറുപടിക്ക് ശേഷവും തുടരുകയാണെങ്കില്‍ എത്രത്തോളം മുഷിപ്പ് ഉണ്ടാവുമോ , അത് തന്നെ യാണ് കാരശ്ശേരി / ജമാ അത് വിരുദ്ധ ആശയ പ്രചാരകരുടെ പൊതു സ്വഭാവമായി കണ്ടു വരുന്നതെന്ന് സൂചിപ്പിക്കുന്നു ) ശ്രീജിത്ത്‌ ചൂണ്ടി കാട്ടിയ പുസ്തകങ്ങളൊക്കെ ഞാന്‍ വായിച്ചിരുന്നു, അതിലെറയും. അതിലൊന്നും ഈ മഹാ അപരാധം ചുമക്കാന്‍ മാത്രം കൊപ്പുല്ലതായി കണ്ടില്ല . മറിച്ച് സമൂഹ പുനസ്രിഷ്ട്ടികുള്ള പലതും ഉള്ളതായും തോന്നി. വയിക്കൊമ്പോലുള്ള മുന്‍ ധാരണയും മാനസിക അവസ്ഥയും ഒക്കെ കാരണമാവാം . ഒരേ കാര്യം രണ്ടര്‍ത്ഥത്തില്‍ ആളുകള്‍ വായിച്ചു വരാറുണ്ടല്ലോ. എന്റെ വായന തന്നെ ശരി എന്ന് ശടിക്കുന്നതിനു പകരം കര്മാങ്ങളിലൂടെ ആശയങ്ങള്‍ ആരെങ്കിലും സക്ഷീകരിക്കാന്‍ ശ്രേമിക്കുന്നുടെങ്ങില്‍ അത്തരം ആശയങ്ങേലെ അനുഭാവപൂര്‍വം re read ചെയ്യനെമെന്നയിരുന്നു ഉദ്ദേശിച്ചത് . ആശയം കേമം എന്ന് പറഞ്ഞു അതിന്റെ പേരില്‍ ജന വിരുധരവുന്ന മാതൃകകള്‍ എമ്പാടും ഉണ്ടെന്നിരിക്ക ഇങ്ങിനെ നിരീക്ഷിച്ചത് പാതകമായി പോയില്ല എന്ന് കരുതുന്നു

സസ്നേഹം

നേരെഴുത്ത് said...

ശ്രീജിത്ത്
//ആരാണ് കമ്മ്യൂണിസം പ്രയോഗിഗ തലത്തില്‍ നടപ്പാക്കുന്നത് എന്ന് പറഞ്ഞു തരുമോ?


അപ്പോള്‍ അങ്ങനെ ഒരു കൂട്ടര്‍ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത് ...

ഒരു നുറുങ്ങ് said...

ഇടക്കൊരു വാരത്തയാവ്ട്ടെ...
http://www.madhyamam.com/news/6168

സി.പി.എമ്മുമായി നേരിട്ട് തെരഞ്ഞെടുപ്പ് ബന്ധമില്ല - ജമാഅത്തെ ഇസ്‌ലാമി

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയും സി.പി.എമ്മും തമ്മില്‍ ചര്‍ച്ച നടക്കുകയോ ധാരണയിലാവുകയോ ചെയ്തിട്ടില്ലെന്ന് മേഖലാ നാസിം പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി പ്രസ്താവനയില്‍ അറിയിച്ചു. ഇതേക്കുറിച്ച് നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സരിക്കുന്നില്ല. യോജിക്കാവുന്ന ഇതര വ്യക്തികളും ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളുമായി ചേര്‍ന്ന് പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ പല പേരുകളില്‍ മല്‍സര രംഗത്തുണ്ട്. പ്രദേശത്തിന്റെ പ്രശ്‌നങ്ങളും പരിസ്ഥിതിയും മുന്‍നിര്‍ത്തി ഇത്തരം വേദികള്‍ നീക്കുപോക്കുകള്‍ നടത്താനിടയുണ്ട്.
മതേതര രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ജമാഅത്തെ ഇസ്‌ലാമി മാനിക്കുന്നുണ്ട്. ഞങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയല്ല ജമാഅത്തെ ഇസ്‌ലാമി നിലപാട് രൂപപ്പെടുത്തുന്നത്. നാട്ടിലെ നീറുന്ന പ്രശ്‌നങ്ങളോടും സംഭവങ്ങളോടും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയെ രണ്ടുതവണ അന്യായമായി നിരോധിച്ച കോണ്‍ഗ്രസിനാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പലതവണ ജമാഅത്ത് വോട്ടും പിന്തുണയും നല്‍കിയത്. ഇടതുപക്ഷത്തിനും പലപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. ഫാഷിസ്റ്റുകളുമായി ഒരു ബന്ധവുമുണ്ടാകില്ല. മതേതര ജനാധിപത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഏത് മതേതര പാര്‍ട്ടിയുമായും ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ സമിതികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് പ്രദേശങ്ങളിലെ അവസ്ഥ മുന്‍നിര്‍ത്തി നടന്നേക്കാവുന്ന നീക്കുപോക്കുകള്‍ പ്രശ്‌നാധിഷ്ഠിതവും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നതുമായിരിക്കും. ഇക്കാര്യത്തില്‍ അന്ധമായ പിടിവാശിയോ വൈരമോ ഇല്ല. ഒളിച്ചുകളിയുടെ ആവശ്യവുമില്ല-അദ്ദേഹം പറഞ്ഞു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

പേര് നേരെഴുത്ത് എന്നാണെങ്കിലും എഴുതുന്നതെല്ലാം വളഞാനെന്നു തോന്നുന്നു.... കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല...

ജമാത്തും സി.പി.എമ്മും തമ്മില്‍ സഖ്യപ്പെട്ടു, സി.പി.എംജമാഅത്തെ ധാരണ ശക്‌തം എന്നൊക്കെ പ്രചരിപ്പിച്ചു ലിങ്ക് ഇട്ടവര്‍ക്കയുള്ള ശക്തമായ മറുപടിയായി മാധ്യമത്തിലെ മേല്‍ കൊടുത്ത വാര്‍ത്തയെ കാണാം എന്ന് തോന്നുന്നു!!

നേരെഴുത്ത് said...

@ശ്രീജിത്ത

എന്താണിത് ശ്രീജിത്ത് ... നേരെ തന്നെ അല്ലെ ചോദിച്ചത് .. ഇത് വളരെ വ്യക്തമാണല്ലോ !

കമ്മ്യൂണിസം എന്നത് നിങ്ങളുടെ സ്വപ്നം ..പക്ഷെ അതു ആര്‍ക്കും പ്രയോഗിക തലത്തില്‍ കൊണ്ട് വരാന്‍ പറ്റുന്നില്ല ..അല്ലെങ്കില്‍ ഇപ്പോള്‍ അതിനു ശ്രമിക്കുന്നവരോട് നിങ്ങള്ക്ക് യോചിക്കാന്‍ കഴിയില്ല ..ഒരു ആദര്‍ശം ഇങ്ങനെ മനസ്സില്‍ താലോലിച് നടന്നു പ്രയോഗിക തലത്തില്‍ നടപ്പാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനം ..! ഇതാണ് ഞാന്‍ ചോദിച്ചത

Abdul Khader EK said...

@ ശ്രീജിത്ത്‌ "ജമാത്തും സി.പി.എമ്മും തമ്മില്‍ സഖ്യപ്പെട്ടു, സി.പി.എംജമാഅത്തെ ധാരണ ശക്‌തം എന്നൊക്കെ പ്രചരിപ്പിച്ചു ലിങ്ക് ഇട്ടവര്‍ക്കയുള്ള ശക്തമായ മറുപടിയായി മാധ്യമത്തിലെ മേല്‍ കൊടുത്ത വാര്‍ത്തയെ കാണാം എന്ന് തോന്നുന്നു!!"

ഇത് ഒന്ന് കൂടി വായിക്കുക :
"സി.പി.എമ്മുമായി നേരിട്ട് തെരഞ്ഞെടുപ്പ് ബന്ധമില്ല - ജമാഅത്തെ ഇസ്‌ലാമി
കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയും സി.പി.എമ്മും തമ്മില്‍ ചര്‍ച്ച നടക്കുകയോ ധാരണയിലാവുകയോ ചെയ്തിട്ടില്ലെന്ന് മേഖലാ നാസിം പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി പ്രസ്താവനയില്‍ അറിയിച്ചു. ഇതേക്കുറിച്ച് നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മല്‍സരിക്കുന്നില്ല. യോജിക്കാവുന്ന ഇതര വ്യക്തികളും ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളുമായി ചേര്‍ന്ന് പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ പല പേരുകളില്‍ മല്‍സര രംഗത്തുണ്ട്. പ്രദേശത്തിന്റെ പ്രശ്‌നങ്ങളും പരിസ്ഥിതിയും മുന്‍നിര്‍ത്തി ഇത്തരം വേദികള്‍ നീക്കുപോക്കുകള്‍ നടത്താനിടയുണ്ട്.
മതേതര രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ജമാഅത്തെ ഇസ്‌ലാമി മാനിക്കുന്നുണ്ട്. ഞങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയല്ല ജമാഅത്തെ ഇസ്‌ലാമി നിലപാട് രൂപപ്പെടുത്തുന്നത്. നാട്ടിലെ നീറുന്ന പ്രശ്‌നങ്ങളോടും സംഭവങ്ങളോടും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയെ രണ്ടുതവണ അന്യായമായി നിരോധിച്ച കോണ്‍ഗ്രസിനാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പലതവണ ജമാഅത്ത് വോട്ടും പിന്തുണയും നല്‍കിയത്. ഇടതുപക്ഷത്തിനും പലപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. ഫാഷിസ്റ്റുകളുമായി ഒരു ബന്ധവുമുണ്ടാകില്ല. മതേതര ജനാധിപത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഏത് മതേതര പാര്‍ട്ടിയുമായും ജമാഅത്ത് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ സമിതികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് പ്രദേശങ്ങളിലെ അവസ്ഥ മുന്‍നിര്‍ത്തി നടന്നേക്കാവുന്ന നീക്കുപോക്കുകള്‍ പ്രശ്‌നാധിഷ്ഠിതവും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നതുമായിരിക്കും. ഇക്കാര്യത്തില്‍ അന്ധമായ പിടിവാശിയോ വൈരമോ ഇല്ല. ഒളിച്ചുകളിയുടെ ആവശ്യവുമില്ല-അദ്ദേഹം പറഞ്ഞു.

ബുദ്ധിയുള്ള ആളുകള്‍ക്ക് ഇതിനു ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

സി.പി.എം ജ.ഇ.ക്ക് എതിരെ ആരോപ്പിച്ച ആരോപണങ്ങള്‍ അവരുടെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഒന്നും തന്നെ സത്യമായി മനസിലാക്കുകയോ മുഖവിലകെടുക്കുകയോ ചെയ്തിട്ടില്ല എന്നതിന് തെളിവാണ് ജ. ഇ. മുന്‍കൈ എടുത്തു രൂപപെടുത്തിയ പ്രാദേശിക ജനകീയ കൂട്ടായ്മകളുമായി പ്രാദേശികമായി സി.പി.എം കൂട്ടുകൂടുന്നത്‌.

ഒരു നുറുങ്ങ് said...

ഇതെന്താപ്പൊ,ചെമ്പരത്തിപ്പൂവ്വല്ലേ...?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>> കമ്മ്യൂണിസം എന്നത് നിങ്ങളുടെ സ്വപ്നം ..പക്ഷെ അതു ആര്‍ക്കും പ്രയോഗിക തലത്തില്‍ കൊണ്ട് വരാന്‍ പറ്റുന്നില്ല ..അല്ലെങ്കില്‍ ഇപ്പോള്‍ അതിനു ശ്രമിക്കുന്നവരോട് നിങ്ങള്ക്ക് യോചിക്കാന്‍ കഴിയില്ല<<<

തീര്‍ച്ചയായും കമ്മ്യൂണിസം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരു ചെറിയ ശ്രമം നടത്തുന്നവരെ പോലും ഞാന്‍ നൂറു ശതമാനം പിന്തുണക്കും. കമ്മ്യൂണലിസം കൊണ്ട് നടക്കുന്നവരെ പിന്താങ്ങാനും ആവില്ല. താങ്കളുടെ സംശയം തീര്‍ന്നു എന്ന് കരുതുന്നു!!

നേരെഴുത്ത് said...

//കമ്മ്യൂണിസം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരു ചെറിയ ശ്രമം നടത്തുന്നവരെ പോലും ഞാന്‍ നൂറു ശതമാനം പിന്തുണക്കും//

അങ്ങനെ ഒരു ശ്രമം നടത്തുന്നവരെ ഒന്നു കണ്ടെത്താന്‍ പോലും നിങ്ങള്‍ക്കിത് വരെ കഴിഞ്ഞിട്ടില്ല...

ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലൊതുക്കി കാത്തിരിക്കാം അല്ലെ ...

വരും, വരാതിരിക്കില്ല ..!

ചിന്തകന്‍ said...

തീര്‍ച്ചയായും കമ്മ്യൂണിസം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരു ചെറിയ ശ്രമം നടത്തുന്നവരെ പോലും ഞാന്‍ നൂറു ശതമാനം പിന്തുണക്കും.

സോവിയറ്റ് യൂനിയനിലും ജർമ്മനികളിലുമൊക്കെ അനുഭവിച്ചു കഴിഞ്ഞ ആ ദുരന്തം ഇനിയും വരണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർ ഇപ്പോഴും ഉണ്ട് അല്ലേ.... വംശ നാശം വന്നിട്ടില്ല :)... ശ്രീജിത്തിന്റെ ആത്മാർത്ഥതയെ അംഗീകരിക്കുന്നു.

കമ്മ്യൂണലിസത്തെ പിന്തുണക്കുന്നവരിൽ ഈ ചർച്ചയിൽ പങ്കെടുത്ത ആരും ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഇതെന്താ മാധ്യമവും പ്രോബോധനവും കോപി പേസ്റ്റ് ചെയ്യാനുള്ള ഇടമാണോ ഈ ബ്ലോഗ്‌..
>>സി.പി.എം ജ.ഇ.ക്ക് എതിരെ ആരോപ്പിച്ച ആരോപണങ്ങള്‍ അവരുടെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഒന്നും തന്നെ സത്യമായി മനസിലാക്കുകയോ മുഖവിലകെടുക്കുകയോ ചെയ്തിട്ടില്ല എന്നതിന് തെളിവാണ് ജ. ഇ. മുന്‍കൈ എടുത്തു രൂപപെടുത്തിയ പ്രാദേശിക ജനകീയ കൂട്ടായ്മകളുമായി പ്രാദേശികമായി സി.പി.എം കൂട്ടുകൂടുന്നത്‌.<<<

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടും കൊണ്ഗ്രെസ്സിനോടും മുസ്ലിം ലീഗിനോടും പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടാകുന്ന സി.പി.എം പ്രവര്‍ത്തകരും നേതാക്കളുടെ പ്രസ്താവനകള്‍ മുഖവിലക്കെടുക്കാത്തവര്‍ ആകും എന്ന് പ്രതീക്ഷിക്കുന്നു. മറുപടി സി.പി.എം കാര്‍ പറയട്ടെ! നേരിട്ടുള്ള ബന്ധവും ഒളിഞ്ഞുള്ള ബന്തവും അവര്‍ തന്നെ വിശദീകരിക്കുകയും ചെയ്യട്ടെ! പരസ്പരം തെറിവിളിയും ചെളിവരിയെരിയാലും തീവ്ര വാദ, മൃദു ഹിന്ദുത്വ ആരോപണങ്ങളും ഇതോടെ തീരുമോ ആവോ?

>>ബുദ്ധിയുള്ള ആളുകള്‍ക്ക് ഇതിനു ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.<
അതിബുദ്ധി !! ....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

>>സോവിയറ്റ് യൂനിയനിലും ജർമ്മനികളിലുമൊക്കെ അനുഭവിച്ചു കഴിഞ്ഞ ആ ദുരന്തം ഇനിയും വരണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർ ഇപ്പോഴും ഉണ്ട് അല്ലേ.... വംശ നാശം വന്നിട്ടില്ല :)... ശ്രീജിത്തിന്റെ ആത്മാർത്ഥതയെ അംഗീകരിക്കുന്നു.<<

ജെര്‍മനിയും റഷ്യയും മാത്രമോ? മതവും മതം വളര്‍ത്തിക്കൊണ്ടിരിക്കുന്ന കമ്മുനലിസവും കൊണ്ട് തകര്‍ന്നടിഞ്ഞ രാജ്യങ്ങളെ എണ്ണിയാല്‍ ഒരുപാടുണ്ട്. പല മത രാജ്യങ്ങളും നടത്തിയിട്ടുള്ളത്, ഇപ്പോള്‍ നടത്തുന്നതും ആയ കൊടും ക്രൂരതകള്‍ നോക്കിയാല്‍ ഇത് വളരെ കുറവല്ലേ . ഈദി അമിന്‍, ലാദന്‍ തുടങ്ങി നൂറുകണക്കിന് മഹാന്‍മാരും മത രാജ്യങ്ങളെയും താങ്ങുന്നവര്‍ക്കും ഒട്ടും വംശനാശം വന്നിട്ടില്ല.. ഇന്നും നമ്മള്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന സ്പോടനങ്ങളിലും ദുരന്തങ്ങളിലും ഒന്നും ഒരു കംമുനിസ്റ്കാരനും ഇല്ലാത്തതു ആ വര്‍ഗത്തിന് വംശനാശം വന്നതുകൊണ്ടാകും എന്ന് കരുതാം അല്ലെ. വംശനാശം വരാത്തവര്‍ ദുരന്തങ്ങള്‍ തീര്‍ക്കട്ടെ !!താങ്കളുടെ ചിന്തകളോട് സഹതാപം മാത്രമേ ഉള്ളൂ...

നേരെഴുത്ത് said...

//മതവും മതം വളര്‍ത്തിക്കൊണ്ടിരിക്കുന്ന കമ്മുനലിസവും കൊണ്ട് തകര്‍ന്നടിഞ്ഞ രാജ്യങ്ങളെ എണ്ണിയാല്‍ ഒരുപാടുണ്ട്.//

തീര്‍ച്ചയായും കംമ്യുനളിസം വളര്‍ത്തുന്നവരെ നാം ശക്തമായി ഒറ്റക്കെട്ടായി എതിര്‍ക്കണം ...അക്കാര്യത്തില്‍ നിങ്ങളും ജ.ഇ യുടെ കൂടെ കൂടണം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഈ പോസ്റ്റില്‍ ഇനി കൂടുതല്‍ എഴുതി ചര്‍ച്ച വഴിമാറ്റാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അഭിപ്രായം ഒന്ന് മാതം ആണ്.. ജമാഅത്തെ ഇസ്ലാമിയുടെയോ, ബി.ജെ.പിയുടെയോ ഇത്തരത്തില്‍ ഉള്ള മറ്റേതു സംഘടനകളുടെയോ നേതൃത്വത്തില്‍ മതേതര കേരളത്തില്‍ വരുന്ന ഒരു മുന്നണിയെയും അന്ഗീകരിക്കാന്‍ ആവില്ല. അഴിമതി വലിയ വിപത്താണ്. മത മൌലിക വാദം അതിനെക്കാള്‍ നൂറു മടങ്ങ്‌ ഭീകരമായ വിപത്തും ആണ്... ജമാത്തുകാരെ മാത്രം പങ്കെടുപ്പിച്ചു, മറ്റുള്ളവരെ ഒഴിവാക്കി ആയിരുന്നു ഈ ചര്‍ച്ച നടന്നിരുന്നതെങ്കില്‍ ഇതൊരിക്കലും ഒരു വിവാദം ആവില്ലായിരുന്നു എന്ന് തോന്നുന്നു...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ ഹാരൂണ്‍ക്ക പ്രസിദ്ധപ്പെടുത്തിയത് നന്നായി. പ്രാദേശികമായി പല സമരമുഖങ്ങളിലും യോജിച്ച് പ്രവര്‍ത്തിച്ചവരാണ് പുതിയൊരു നയസമീപനവുമായി ജനകീയമുന്നണികള്‍ രൂപീകരിച്ചുകൊണ്ട് വോട്ടര്‍മാരെ സമീപിക്കുന്നത്. നമ്മുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് തികച്ചും പുതിയൊരു സംഭവമാണ്. കാലഘട്ടത്തിന്റെ ആവശ്യമായാണ് ഓരോന്ന് പുതിയതായി ഉയര്‍ന്നുവരിക. പല സമരത്തിലും ജമാ‌അത്തേ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകന്മാരും പങ്കെടുത്തിട്ടുള്ളത്കൊണ്ട് ഈ മുന്നണിയിലും അവരുണ്ടാവുകയോ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിലോ അപാകതയുമില്ല. ഈ തെരഞ്ഞെടുപ്പില്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും അല്ലെങ്കില്‍ എത്ര പേരുടെ പിന്തുണ ലഭിക്കും എന്നത് വിഷയമേയല്ല. എന്തെന്നാല്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി പിരിഞ്ഞുപോകാനുള്ളതല്ല ഈ മുന്നണി. തോറ്റാലും ജയിച്ചാലും മുന്നണിക്ക് പണിയുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണത്. സമൂഹത്തിലും രാഷ്ട്രീയത്തിലും പുതിയൊരു മൂല്യ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രകൃതിനിയമമനുസരിച്ച് തന്നെ പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.

നേരെഴുത്ത് said...

ഒരു സംഘടനയിലും വിശ്വാസമില്ലാതെ സ്വപ്നജീവികളായി കഴിയുന്നവര് ഇത്തരം ചര്‍ച്ചകളില്‍ നിന്ന് മാറി നിക്കുക തന്നെയാണ് ഇരു കൂട്ടര്‍ക്കും ഉത്തമം. ‍

ചിന്തകന്‍ said...

മത മൌലിക വാദം അതിനെക്കാള്‍ നൂറു മടങ്ങ്‌ ഭീകരമായ വിപത്തും ആണ്

ഈ പോസ്റ്റിൽ ആവശ്യപെട്ടത് എല്ലാവരെയും നാളെ മുതൽ മതമൌലികവാദിക്കൾ ആകണമെന്നായിരുന്നോ?

അതോ നാടിന്റെ വികസനത്തിന്/പുരോഗതിക്ക് വേണ്ടി മതമുള്ളവനും ഇല്ലാത്തവനും എല്ലാം ഒരുമുച്ച് പ്രവർത്തിക്കണം എന്നായിരുന്നോ?

മതമുള്ള ജമാഅത്തെ ഇസ്ലാമിക്കാരൻ, മറ്റുള്ള മതക്കാരെയും, മതമില്ലാത്തവരെയും കൂട്ടി ഏവർക്കും യോജിക്കാവുന്ന ‘നാടിന്റെ പുരോഗതി‘ എന്ന നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിനാണോ മത മൌലിക വാദം എന്നു പറയുന്നത്?

നേരെഴുത്ത് said...

അത് ശരി, കാശ്ശേരിയും ഹമീദ് ചെന്നമാങ്ങലൂരും, ഇവരാണ് ഗുരുക്കന്മാര്‍ ..!

എന്നാ പിന്നെ അതാദ്യം അങ്ങ് പറഞ്ഞാല്‍ മതിയായിരുന്നു...അസുഖം പെട്ടെന്ന് മനസ്സിലാകുമായിരുന്നു ..!!!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ജമാഅത്ത് ചിന്തകള്‍ !!

കെ.പി.സുകുമാരന്‍ said...

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇതൊരു നല്ല സംവാദമാക്കിയ താഴെ പറയുന്ന സുഹൃത്തുക്കളോട് അങ്ങേയറ്റം നന്ദിയുണ്ട്.

സന്തോഷിനോട് മുഷിയരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. പഞ്ചായത്ത് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് അറുത്ത് മുറിച്ച് പറഞ്ഞത്കൊണ്ടാണ് ഇനി മറുപടി ഇല്ല എന്ന് പറഞ്ഞിരുന്നത്. ഞാന്‍ കക്ഷിരഹിതപഞ്ചായത്തിന് വേണ്ടി നിലക്കൊള്ളുന്നു. അത് നിലവില്‍ വന്നില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല.

സന്തോഷ്‌
ശ്രീജിത്
CKLatheef
YUKTHI
കാക്കര
ശ്രദ്ധേയന്‍
Shukoor Cheruvadi
ബി.എം.
OpenThoughts
Jaleel
ജനശബ്ദം
കലിപ്പ്
സലാഹ്
Manoj മനോജ്
Mohamedkutty മുഹമ്മദുകുട്ടി
Chethukaran Vasu
ചിന്തകന്‍
hafeez
യൂസുഫ്പ
Natural
വഴികാട്ടി
നനവ്
haina
SWAM
ഇന്ത്യന്‍
Suseelan
Aakash :: ആകാശ്
Manushyan
Abdul Khader EK
amar
കവിയൂരാന്‍
കുരുത്തം കെട്ടവന്‍
sherriff kottarakara
ബിന്‍ഷേഖ്
ഷെബു
ചിന്തകന്‍

കെ.പി.സുകുമാരന്‍ said...

പ്രിയ ലത്തീഫ്, ചര്‍ച്ച അവസാനിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലൊ. മാത്രമല്ല ഈ പോസ്റ്റിനെ ഹോം പേജില്‍ നില നിര്‍ത്തിയത് തന്നെ ചര്‍ച്ച തുടരാന്‍ വേണ്ടിയാണ് താനും. ഇന്ന് ഞാന്‍ എഴുതിയ പോസ്റ്റ് താഴോട്ട് പോയത് ശ്രദ്ധിക്കുക. ചര്‍ച്ചകളില്‍ പല സ്ഥലത്തും എന്നെ പരാമര്‍ശിച്ചിട്ടും ഞാന്‍ നന്ദി പറഞ്ഞിരുന്നില്ല. ഇടക്ക് കയറി ഓരോരുത്തരോടായി പറയണ്ട എന്ന് കരുതിയതാണ്. ഇവിടെ കമന്റ് എഴുതിയവരെല്ലാം മനുഷ്യസ്നേഹികള്‍ തന്നെയാണ്. അതിന്റെ രണ്ട് പ്രതീകങ്ങളാണ് ലത്തീഫും ശ്രീജിത്തും.

മനുഷ്യസ്നേഹം നിമിത്തമാണ് ശ്രീജിത്ത് ആരെയും പിന്തുടരാത്ത മാര്‍ക്സിസ്റ്റായി നിലകൊള്ളുന്നത്. അല്ലെങ്കില്‍ ശ്രീജിത്തിന് സാദാ മാര്‍ക്സിസ്റ്റ് ആയാല്‍ പോരെ. മാര്‍ക്സിസത്തെ പിന്തുടര്‍ന്നവര്‍ അതിനെ വികൃതമാക്കി. അങ്ങനെ വികൃതമാക്കാത്ത മാര്‍ക്സിസത്തില്‍ ഇപ്പോഴും ശ്രീജിത്തിന് പ്രതീക്ഷയുണ്ട്. എനിക്ക് പ്രതീക്ഷ തീരെയില്ല. ഞാനും ശ്രീജിത്തും തമ്മിലുള്ള വ്യത്യാസം അതാണ്. മതം മനുഷ്യന് ആവശ്യമുണ്ട് എന്നൊരു സ്റ്റാന്റിലാണ് ഞാനിന്ന്. ശ്രീജിത്തിന് മതമെന്നാല്‍ മൌലികവാദവും വര്‍ഗ്ഗീയതയുമാണ്. മതത്തെ വര്‍ഗ്ഗീയമാക്കാന്‍ ശ്രമിക്കുന്നത് തീരെ ന്യൂനപക്ഷമാണെന്നും മതം ഒരിക്കലും വര്‍ഗ്ഗീയമാവുകയില്ലെന്നുമാണ് എന്റെ മതം. ഉദാഹരണങ്ങള്‍ എപ്പോഴും ചൂണ്ടിക്കാട്ടപ്പെടുന്നത് നിഷേധാത്മകവശങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ടാണ്. നല്ല വശങ്ങള്‍ എവിടെയും ഉദാഹരിക്കപ്പെടുന്നില്ല. മതങ്ങളുടെ പേരിലാണ് ഇന്ന് ലോകത്ത് നന്മ നിലനില്‍ക്കുന്നത് എന്നാണെന്റെ വാദം. അല്ലാതെ ഒരുപിടി യുക്തിവാദികളാണോ ഇന്ന് ലോകത്തുള്ള നന്മകള്‍ താങ്ങി നിര്‍ത്തുന്നത്? അല്ല.

മതങ്ങള്‍ ഇല്ലാതായാല്‍ ലോകത്ത് നന്മ പെരുകും എന്നത് യുക്തിവാദികളുടെ ഭാവനയും ഇന്നത്തെ നന്മ കാണാന്‍ കഴിയാത്തതുകൊണ്ടുമാണ്. ഇത് ശ്രീജിത്ത് അംഗീകരിക്കില്ല എന്നത്കൊണ്ടും അവന്റെ മനസ്സിലെ മനുഷ്യസ്നേഹം തിരിച്ചറിഞ്ഞത്കൊണ്ടുമാണ് ഞാന്‍ ശ്രീജിത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്. ലത്തീഫിന്റെ കാര്യമെടുത്താല്‍ , ഇസ്ലാമും നബിയും ഖുര്‍‌ആനും ഒന്നും ജബ്ബാര്‍ മാഷ് പറയുന്ന പോലെയല്ല. ഇസ്ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണോ അദ്ദേഹം ഇസ്ലാമിനെ പഠിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചക്രവര്‍ത്തി പദത്തില്‍ എത്തിയിട്ടും കുടിലിലാണ് മുഹമ്മദ് നബി അവസാനം വരെ ജീവിച്ചത്. ആരെയും മോഹിപ്പിക്കുന്നതാണ് നബിയുടെ ജീവിതചര്യകളും പ്രബോധനങ്ങളും. മാര്‍ക്സിസത്തെക്കാളും മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ പ്രായോഗികദര്‍ശനമാണ് ഇസ്ലാം. അത്കൊണ്ടാണ് ഇന്നും കോടിക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് അത് നിലനില്‍ക്കുന്നത്.

കെ.പി.സുകുമാരന്‍ said...

ഒരു ചില തീവ്രവാദികളോ വര്‍ഗ്ഗീയവാദികളോ അല്ലെങ്കില്‍ ഷെയിക്ക്മാരോ രാജാക്കന്മാരോ അല്ല ഇസ്ലാം എന്ന് പറഞ്ഞാല്‍ . ഇസ്ലാമിന്റെ മാര്‍ഗ്ഗങ്ങളില്‍ സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിയ്ക്കുന്ന കോടിക്കണക്കിന് സാധാരണക്കാരുണ്ട്. അവരില്‍ നിന്നാണ് ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. പാക്കിസ്ഥാനില്‍ ഒരു ബോംബ് പൊട്ടുമ്പോള്‍ പാക്കിസ്ഥാന്‍ മൊത്തം തീവ്രവാദികള്‍ ആണെന്ന് നാം കരുതും. അവിടെയും നമ്മളെ പോലെ സാധാരണക്കാരുണ്ട്. സാധാരണക്കാരന്റെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ വഴിയില്ല. കേള്‍ക്കുന്നതോ ഒരു ചില തീവ്രവാദികളുടേത്. അതാണ് മുന്‍‌വിധികള്‍ രൂപപ്പെടുന്നതിന്റെ കാരണം. അത്കൊണ്ട് മനുഷ്യസ്നേഹത്തിന്റെ പേരില്‍ തന്നെയാണ് ലത്തീഫും സംസാരിക്കുന്നത്. ഇസ്ലാം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും മൌലികവാദവും വര്‍ഗ്ഗീയതയും വളര്‍ത്താന്‍ വേണ്ടി മാത്രമാണെന്ന ധാരണ കഷ്ട്മാണ്.

ഏതെങ്കിലും ഹിന്ദു സംഘടനകള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഹിന്ദു എന്നാല്‍ മൌലികവാദവും വര്‍ഗ്ഗീയതയും ആണെന്ന് ആരും കരുതുന്നില്ല. മതേതരത്വത്തിന്റെ ആനുകൂല്യം ഹിന്ദുക്കള്‍ക്ക് കിട്ടുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതിന്റെ ന്യായമെന്താണ്. ജമാ‌അത്തേ ഇസ്ലാമി എന്ന് പറയുമ്പോഴേക്കും അത് മതമൌലികമാണെന്ന് വിധി പറയാന്‍ , ആ വിധി പറയുന്ന ഇരിപ്പിടം എവിടെ നിന്നാണ് ലഭിക്കുന്നത്? ഹിന്ദുവിന് മതേതരനാകാമെങ്കില്‍ മുസ്ലീമിന് മതേതരനാകാന്‍ പറ്റില്ല എന്ന് പറയുന്നതിന്റെ ന്യായമെന്താണ്? ഹിന്ദുവിന് ഹിന്ദു മതത്തിന്റെ എല്ലാ വിശ്വാസങ്ങളും പിന്തുടരാം. എല്ലാ ആചാരങ്ങളും അനുഷ്ഠിക്കാം. എന്നിട്ട് മതേതരനുമാകാം. മുസ്ലീം തന്റെ മതത്തില്‍ വിശ്വസിക്കുകയും ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ മൌലികവാദി. മതേതരനാകാന്‍ പറ്റില്ല. ഇതെന്ത് ന്യായമാണ്. ഹിന്ദുവിന്റെ തത്വങ്ങള്‍ മുറുകെ പിടിക്കുന്നത് മൌലികവാദമല്ല. ഇസ്ലാമിന്റെ തത്വങ്ങള്‍ മുറുകെ പിടിച്ചാല്‍ മൌലികവാദം. ഇത് ഇരട്ടത്താപ്പാണ്. ഇസ്ലാമിന്റെ ദര്‍ശനം എന്താണോ അതില്‍ വെള്ളം ചേര്‍ക്കരുത് എന്നാണ് ജമാ‌അത്തേ ഇസ്ലാമി പറയുന്നത്. അത് മൌലികവാദമാണെങ്കില്‍ എന്താ തെറ്റ്? അത് ഇസ്ലാം സ്വീകരിച്ചവരോടാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം ഇവിടെ ഇസ്ലാം വളര്‍ത്തി രാജ്യം ഇസ്ലാമീകരിക്കും എന്നല്ല. ഇത് അറിയാഞ്ഞിട്ടാണോ അതോ അറിയാത്ത പോലെ നടിക്കുന്നതോ?

സമൂഹത്തിന്റെ മുഖ്യധാരയില്‍ മുസ്ലീം സംഘടനകള്‍ക്ക് പ്രവര്‍ത്തിച്ചുകൂടെന്ന് ആരാണ് പറഞ്ഞത്. സംഘടനയുടെ പേരല്ല പ്രവര്‍ത്തനമാണ് വിലയിരുത്തപ്പെടേണ്ടത്. മതേതരത്വത്തില്‍ ഇങ്ങനെയൊരു സാധ്യതയില്ലെങ്കില്‍ ആ മതേതരത്വമാണ് നമ്മള്‍ പൊളിച്ചെഴുതേണ്ടത്. ഇത്രയ്ക്കും ജമാ‌അത്തേ ഇസ്ലാമി മതത്തിനകത്ത് മാത്രമല്ല മതത്തിന് പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അത്കൊണ്ടാണ് ചില മുസ്ലീം സംഘടനകള്‍ ജമാ‌അത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത്. മതത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക, അതെ സമയം മനുഷ്യനെ ഒന്നായി കണ്ട് സമൂഹത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുക. ഈ ഇരട്ട ദൌത്യമാണ് ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇങ്ങനെ മുന്നോട്ട് വരാന്‍ ഇവിടെ ഏത് സംഘടനയുടെ പ്രവര്‍ത്തകരാണ് ഉള്ളത്? എന്റെ അഭിപ്രായത്തില്‍ എല്ലാ ഭാഗത്ത് നിന്നും വിമര്‍ശിക്കപ്പെടുന്നു എന്നത് തന്നെയാണ് ജമാ‌അത്തേ ഇസ്ലാമിയുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും തെളിവ്. ഒന്ന് മാത്രം പറയാം. ജമാ‌അത്ത് പ്രവര്‍ത്തകനാവുക എന്നത് അല്പം ത്യാഗം ആവശ്യപ്പെടുന്ന സംഗതിയാണ്. എന്നാല്‍ വിമര്‍ശകനാവാനോ? അത് വിമര്‍ശിക്കുന്നവര്‍ സ്വയം ചിന്തിക്കട്ടെ.

അബ്ദുൽ റസാക് ഉദരം പൊയിൽ said...

ജനകീയ മുന്നണിയൊക്കെ കൊള്ളാം പക്ഷെ പിന്നണിയിലുള്ളവരെ ജനങ്ങൾ എങ്ങിനെ അംഗീകരിക്കും? അധികാരവും,ഭരണവും,സ്ഥാനവും എന്ഥിൻ ജനാതിപത്യ സഹകരണം പോലും തങ്ങളുടെ വിശ്വാസത്തിന്നെതിരാണെന്ന് മുമ്പ് ജനങ്ങളെ പറഞ്ഞ് പഠിപ്പിച്ചവരാണിവർ.ഇവരുടെ പ്രചാരണത്തിൽ അകപ്പെട്ട് രാഷ്ട്രീയം ദൂരെയെറിഞ്ഞവരോട് എന്താണിവർക്ക് പറയാനുള്ളത്?മുമ്പ് ഹറാമാക്കിയ രാഷ്ട്രീയം ഇപ്പോൾ ഇവർക്കെങ്ങിനെ ഹലാലായി?

കാവലാന്‍ said...

"സാധാരണക്കാരന്റെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ വഴിയില്ല. കേള്‍ക്കുന്നതോ ഒരു ചില തീവ്രവാദികളുടേത്. അതാണ് മുന്‍‌വിധികള്‍ രൂപപ്പെടുന്നതിന്റെ കാരണം."

കെ.പി.എസ്, നൂറു ശതമാനം സത്യമുള്ള ഒരു കാര്യം താങ്കള്‍ പറഞ്ഞു.
അഭിനന്ദങ്ങള്‍.

ജമാ അത്തെ ഇസ്ലാമിയുടെ ശബ്ദം മാനിന്റേതായി തെറ്റിദ്ദരിപ്പിക്കുന്ന മാരീചന്റെ ശബ്ദമാണ്. അതു തിരിച്ചറിയാതിരിക്കാന്മാത്രം മതേതരപ്രണയ വിവശരല്ല ഇന്നത്തെ മലയാളികള്‍.ബൂലോകത്ത് റബറു ചവയ്ക്കുന്നതു പോലെ മോണ തേഞ്ഞുതീരുന്നതുവരെ മതം ചര്‍ച്ചിക്കുന്നവര്‍ക്ക് അതിനെക്കുറിച്ചൊക്കെ വല്ലതും തെരിയുമോ എന്തോ.

നനവ് said...

മുഖ്യധാര എന്ന ഹുങ്കുമായി നടക്കുന്നവരുടെ കയ്യൂക്കിനെതിരെ പിടിച്ചുനിൽക്കാൻ കുറേ പണിയുണ്ട്..ജനങ്ങൾക്ക് ഒരുപകാരവുംചെയ്യാതെ,നാടു മുടിച്ചുകൊണ്ട് സ്വന്തം കീശകൾ പരമാവധി വീർപ്പിക്കുന്നവർക്ക് ഒരു ബദൽ എന്ന നിലയിൽ ആരെങ്കിലും തല പൊക്കാൻ നോക്കുമ്പോഴേ തല്ലിയൊതുക്കാൻ ശ്രമം തുടങ്ങുകയായി...ഈ വർഷം ജനപക്ഷവികസനം എന്നാലെന്തെന്ന് പ്രചരിപ്പിക്കാനെങ്കിലും ഒരു വേദിയെന്നനിലയിൽ കണ്ണൂർജില്ലയിൽ നവരാഷ്ട്രീയസഖ്യം എന്ന പേരിൽ കുറച്ച്പേർ ഒരു മുന്നണിയുണ്ടാക്കി ചിലയിടങ്ങളിൽ മത്സരിക്കുന്നുണ്ട്.ഇങ്ങനെ തുടങ്ങിയപ്പോഴേ അടിയും തുടങ്ങി..സഖ്യത്തിന്റെ ഒരു സ്ഥാനാർഥിയെ പിന്താങ്ങി എന്ന കാരണത്താൽ ഒരാളെ അടിച്ച് നിർബ്ബന്ധിച്ച് പിന്താങ്ങൽ പിൻ വലിപ്പിക്കാൻ ശ്രമം നടന്നു.ആ പാവം പേടിച്ച് പിൻവലിയാൻ ഒരുങ്ങിയെങ്കിലും പത്രികാസമർപ്പണം കഴിഞ്ഞശേഷം അതിനു പറ്റില്ല എന്ന ഒറ്റക്കാരണത്താൽ പിൻവലിയാനായില്ല എന്നുമാത്രം..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കണ്ണൂരില്‍ നനവ് പറഞ്ഞതാണ് സ്ഥിതി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മത്സരിക്കാന്‍ ആളില്ല എന്നാണ് പ്രചരിപ്പിക്കുന്നത്. ചിന്തകന്‍ ഈ ചോദ്യം ഇവിടെ ഉന്നയിച്ചിരുന്നു. എന്ത്കൊണ്ടാണ് കണ്ണൂരില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു എന്ന്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ട്, എതിര്‍ സ്ഥാനാര്‍ത്ഥികളെയും ഞങ്ങള്‍ തന്നെ കണ്ടെത്തണമോ എന്നും ചില നേതാക്കള്‍ പരിഹാസത്തോടെ ചോദിക്കാറുണ്ട്. ഒരു വാര്‍ഡില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആ വാര്‍ഡ് ഗ്രാമസഭയില്‍ മറ്റാരും പങ്കെടുക്കില്ല എന്ന് കൂടി ഉറപ്പാക്കപ്പെടുന്നുണ്ട്. പാര്‍ട്ടി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകള്‍ ഭൂരിഭാഗവും പ്രഹസനങ്ങളാണ്.ഗ്രാമസഭകള്‍ , എല്ലാവരുടേതുമാകണമെങ്കില്‍ പഞ്ചായത്തുകള്‍ പാര്‍ട്ടിമുക്തമാകണം. ജനപക്ഷമുന്നണികള്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഈ രാഷ്ട്രീയക്കാര്‍ക്ക് എന്നും ജനങ്ങളെ വഞ്ചിക്കാന്‍ പറ്റുമോ?

സന്തോഷ്‌ said...

<> സന്തോഷിനോട് മുഷിയരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. പഞ്ചായത്ത് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വേണ്ടത് എന്ന് അറുത്ത് മുറിച്ച് പറഞ്ഞത്കൊണ്ടാണ് ഇനി മറുപടി ഇല്ല എന്ന് പറഞ്ഞിരുന്നത്. ഞാന്‍ കക്ഷിരഹിതപഞ്ചായത്തിന് വേണ്ടി നിലക്കൊള്ളുന്നു. അത് നിലവില്‍ വന്നില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല.<>

പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയവിമുക്തമാകണം എന്ന അഭിപ്രായം എനിയ്ക്കില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്. രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്നവ ആയിട്ടും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന മികച്ച രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കാറുണ്ട് എന്നുള്ളതാണ് ഇതുവരെയുള്ള എന്റെ അനുഭവം. അതിനു കാരണം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ കുത്തകഭരണം എന്റെ നാട്ടില്‍ ഇതുവരെയും ഉണ്ടായിട്ടില്ല എന്നുള്ളതാണ് എന്ന് ഞാന്‍ കരുതുന്നു (26 ഡിവിഷനുകള്‍ ഉള്ള ജില്ല പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ എല്‍.ഡി.എഫ് 25 സീറ്റിലും വിജയിച്ചിരുന്നു എന്നതൊഴിച്ചാല്‍). താങ്കളുടെ അനുഭവം വ്യത്യസ്തമായിരിക്കാം.

«Oldest ‹Older   1 – 200 of 228   Newer› Newest»