Links

ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം

ന്ന് എന്നെ സംബന്ധിച്ച് നല്ലൊരു ദിവസമായിരുന്നു.  ഉത്രാടം നാളില്‍ ഞങ്ങള്‍ എല്ലാവരും പാപ്പിനിശ്ശേരിയിലെ എന്റെ മകളുടെ വീട്ടില്‍ ഒത്തുകൂടി. ബാംഗ്ലൂരില്‍ നിന്നും മകനും ഭാര്യയും കുട്ടിയും എത്തി.  മരുമകന്‍ നൈജീരിയയില്‍ നിന്ന് വന്നു. മകളുടെ വീട് എന്നെഴുതിയത് കണ്ടാല്‍ അവള്‍ ദ്വേഷ്യപ്പെടും. എന്തെന്നാല്‍ എന്റെ കുടുംബത്തില്‍ എന്റെ നിന്റെ എന്നൊന്നില്ല. ആ രീതിയിലുള്ള കണക്കുമില്ല.  അഞ്ചരക്കണ്ടിക്കാരനായ ഞാന്‍ എങ്ങനെ പാപ്പിനിശ്ശേരിയില്‍ എത്തി എന്ന് സംശയം ആര്‍ക്കും തോന്നേണ്ട എന്ന് കരുതിയാണ് അങ്ങനെ അടയാളപ്പെടുത്തിയത്.  ഉച്ചഭക്ഷണം കഴിഞ്ഞ് ഭാര്യയും മക്കളും പറശ്ശിനിക്കടവിലുള്ള വിസ്മയ തീം പാര്‍ക്ക് കാണാന്‍ പോയി. ഞാന്‍ ഒറ്റയ്ക്ക് വീട്ടില്‍ കഴിച്ചുകൂട്ടി.   വൈകുന്നേരം  ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.  ഹാരൂണ്‍ക്കയുടെ നിര്‍ദ്ദേശമാണ്.

ജമാ‌അത്തേ ഇസ്ലാമി കണ്ണൂര്‍ ജില്ല കമ്മറ്റി ഒരുക്കുന്നതായിരുന്നു പാര്‍ട്ടി.  കുറെ വര്‍ഷങ്ങളായി  കണ്ണൂരില്‍  ജമാ‌അത്തേ ഇസ്ലാമി ഇങ്ങനെ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു.  സമൂഹത്തിലെ വിവിധ തുറകളില്‍ ഇടപെടുന്നവരും  പ്രമുഖരും സാധാരണക്കാരും  എല്ലാം പങ്കെടുക്കുന്ന വിരുന്നാണ്. ആദ്യമായാണ് ഞാന്‍ ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.   വിരുന്ന് നടക്കുന്ന ഹാളില്‍ എത്തുമ്പോള്‍ തന്നെ എനിക്ക് വ്യത്യസ്തത ഫീല്‍ ചെയ്തു.  അപരിചിതരുടെ നടുക്ക് എത്തിപ്പെട്ട പോലെ എനിക്ക് തോന്നിയില്ല.  എല്ലാവരും എന്നെ നോക്കുകയും  പുഞ്ചിരിക്കുകയും ചെയ്യുന്നു ചിരപരിചിതരെ പോലെ. സംഘാടകരുടെ മുഖത്ത് മാത്രമല്ല സദസ്സില്‍ പങ്കെടുക്കുന്നവരുടെയും മുഖത്ത് പരിചിതഭാവം.  മൊത്തത്തില്‍ സൌഹാര്‍ദ്ദത പ്രസരിക്കുന്ന ഒരന്തരീക്ഷം.  മനുഷ്യര്‍ തമ്മില്‍ അപരിചിതത്വം  ആവശ്യമില്ലായിരുന്നു എന്നും  മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ അവന് എവിടെ പോയാലും  അംഗീകാരവും പരിഗണനയും പരിചിതത്വവും ലഭിക്കേണ്ടതാണ് എന്നും ഞാനെന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഒരിക്കല്‍ എഴുതി വെച്ചിരുന്നു.

ഇന്നത്തെ ഇഫ്താര്‍ സംഗമത്തില്‍  ജമാ‌അത്തേഇസ്ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍  ടി.ആരിഫലി പങ്കെടുത്ത് ഇഫ്താര്‍ സന്ദേശം  നല്‍കിയത് കേള്‍ക്കാനിടയായത് എനിക്ക് നല്ലൊരു അനുഭവമായിരുന്നു.  സന്ദേശം കേള്‍ക്കാന്‍ എത്തിയവരില്‍ പ്രമുഖര്‍  ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത്,   R.S.S. സംസ്ഥാന സഹസംഘചാലക് അഡ്വ: കെ.കെ.ബാലറാം , കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് പി.രാമകൃഷ്ണന്‍,  യു.ഡി.എഫ് ജില്ലാ കണ്‍‌വീനര്‍ സണ്ണി ജോസഫ്,   ഫാദര്‍ തൈത്തോട്ടം,  ചെറുകഥാകൃത്ത് ടി.പത്മനാഭന്‍, കണ്ണൂര്‍ എം.എല്‍.ഏ. അബ്ദുള്ളക്കുട്ടി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരന്‍ കൊമ്പിലാത്ത് മറ്റും പലര്‍ ഉണ്ടായിരുന്നു.

ഖുര്‍‌ആന്‍ മുന്നോട്ട് വെക്കുന്ന  മനുഷ്യന്റെ മഹത്വം, ഏകത്വം , സമത്വം എന്ന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആരിഫലി ഏറെ സംസാരിച്ചത്. ഈ സന്ദേശത്തിന് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ട്.  സമൂഹത്തില്‍ അടുത്തകാലത്തായി അപകടകരമായ ധ്രുവീകരണം നടക്കുന്നു. ജാതിയുടെയും മതത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍.  ഈ ധ്രുവീകരണം  ത്വരിതപ്പെടുത്താനല്ല മറിച്ച് ഇല്ലാതാക്കാനാണ്  രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും സാംസ്ക്കാരിക പ്രവര്‍ത്തകരും അങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടുന്ന എല്ലാവരും ചെയ്യേണ്ടതെന്ന് ആരിഫലി ആഹ്വാനം ചെയ്തു.  മുസ്ലീം സമൂഹത്തില്‍ ചില ചെറുപ്പക്കാര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇതരസമൂഹങ്ങള്‍ക്കിടയില്‍ സംശയവും അകല്‍ച്ചയും ഉണ്ടാക്കിയിട്ടുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനം അത് ഏത് സമുദായത്തിലായാലും പ്രകടമാവുമ്പോള്‍ അവിടെ വെച്ചു തന്നെ മുളയിലെ നുള്ളിക്കളയാന്‍ , വേരോടെ പിഴുത് കളയാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം  അഭ്യര്‍ത്ഥിച്ചു.  ഒരു ബഹുസ്വരസമൂഹത്തില്‍  ജീവിയ്ക്കുവാന്‍  സമന്വയത്തിന്റെ മാര്‍ഗ്ഗമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

പ്രസംഗം നല്ലൊരു കലയാണ്.  പക്ഷെ ആ കലയെ രാഷ്ട്രീയപ്രാസംഗികര്‍ വികൃതമാക്കി നശിപ്പിച്ചു കളഞ്ഞു എന്ന് ഖേദപൂര്‍വ്വം പറയട്ടെ. ഒരു പ്രസംഗം കേട്ടാല്‍ നമ്മുടെ മനസ്സ് അല്പമെങ്കിലും  വികസിതമാകണം, മാലിന്യം അല്പമെങ്കിലും തുടച്ചുനീക്കപ്പെടണം, മാനവികതയുടെ ഒരു പടവെങ്കിലും കയറാന്‍ കഴിയണം, ശാന്തമായി ഈ സമൂഹത്തെ പറ്റിയും സഹജീവികളെ പറ്റിയും ആലോചിക്കാന്‍ കഴിയണം.  ശ്രേഷ്ടതരമായ ഒരു വികാരം നമ്മുടെ ബോധമനസ്സില്‍ അനുരണനം ചെയ്യണം.  നാം എവിടെ നില്‍ക്കുന്നു, നമ്മുടെ കര്‍ത്തവ്യങ്ങള്‍ എന്തെല്ലാമാണ്,  ഉല്‍കൃഷ്ടമായ പ്രവര്‍ത്തികള്‍ കൊണ്ട് ജീവിതത്തെ എങ്ങനെ കുറച്ചെങ്കിലും  സാര്‍ത്ഥകമാക്കാം എന്നൊരു അവബോധം പ്രാസംഗികന്‍ നമുക്ക് നല്‍കണം.  ആരിഫലി പ്രസംഗിച്ചതില്‍ ഒരു അക്ഷരം പോലും  വേസ്റ്റ് ആയി തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. കാച്ചിക്കുറുക്കിയ പോലെ,  സ്പുടമായ വാക്കുകള്‍. എല്ലാവരും നിശ്ശബ്ദമായി കേട്ടുകൊണ്ടിരുന്നു.   ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലാ സംഘടനകളും നടത്തിയിരുന്നുവെങ്കില്‍ മനുഷ്യര്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.  എനിക്ക് ഭാഷ വഴങ്ങുമായിരുന്നുവെങ്കില്‍ ഇതിനേക്കാളും ഗംഭീരമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയേനേ..  ഇനി ചില ഫോട്ടോകളിലേക്ക്...


                                          വേദിയില്‍ ആശംസാപ്രാസംഗികര്‍

                                                                
ജമാ‌അത്തേ ഇസ്ലാമി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആരിഫലിയുടെ ഇഫ്താര്‍ സന്ദേശം

അബ്ദുള്ളക്കുട്ടി എം.എല്‍.ഏ.

ടി.പത്മനാഭന്‍


ഫാദര്‍ തോമസ് തൈത്തോട്ടം

ഞാന്‍ പങ്കെടുത്തതിനും തെളിവ് വേണമല്ലൊ അല്ലേ.. (ഇടത്ത് നിന്ന് ഞാന്‍ ,  അഡ്വ: കെ.കെ.ബാല്‍‌റാം RSS സംസ്ഥാന വൈസ് ചെയര്‍മാന്‍, എം.കെ.ശശീന്ദ്രന്‍ ബി.ജെ.പി.  മുന്‍ കണ്ണൂര്‍ ജില്ല പ്രസിഡണ്ട്,  ഇപ്പോഴത്തെ ജില്ല പ്രസിഡണ്ട് രഞ്ജിത്ത്... 

249 comments:

1 – 200 of 249   Newer›   Newest»
നിസ്സഹായന്‍ said...

മാഷിന് ഹൃദയംഗമായ അഭിനന്ദനങ്ങള്‍ !!!
ഹൃദ്യമായ വിവരണത്തിനും ആശംസകള്‍ !
ആര്‍ജവത്തോടെ, ആത്മാര്‍ത്ഥതയോടെ സംസാരിക്കുമ്പോഴായിരിക്കും ഒരു പ്രസംഗം നമ്മുടെ ഹൃദയത്തേയും സ്പര്‍ശിക്കുക. ആരിഫലി തെറ്റോ ശരിയോ പറയട്ടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയത്തില്‍ വരുന്നവയായി തോന്നാറുണ്ട്.

ഒരു സമുദായത്തെക്കുറിച്ച് അതിശക്തമായ നിലനില്‍ക്കുന്ന ഹിന്ദുത്വബോധത്തില്‍ അടിയുറച്ച സാമാന്യ മുന്‍വിധികളാണ് ശ്രീ ശ്രിജിത്ത് മുന്‍പത്തെ കമന്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത്തരം അന്യവത്ക്കരണവും വെറുപ്പും മനസ്സില്‍ സൂക്ഷിക്കുന്നിടത്തോളം സാധാരണക്കാരായ മുസ്ലീം സമുദായത്തിള്‍ ജനിക്കുന്നവരെല്ലാം നമുക്ക് ഭീകരവാദികളായിരിക്കും.

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ സുകുമാരന്‍ സര്‍,
മനസ്സുകളെ അടുപ്പിക്കുന്ന ഏതു വേദിയും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ.വ്യത്യ്സ്ത ആശയങ്ങള്‍ പുലര്‍ത്തുന്നവരെ ഇതു പോലുള്ള വേദികളികളില്‍ ജമാ അത്തു ഇസ്ലാമിക്കാര്‍ ക്ഷണിക്കുന്നതും അവര്‍ പങ്കെടുക്കുന്നതും പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ടു.ഈ വേദിയിലും അവര്‍ മാര്‍ക്സിസ്റ്റുകാരെയും ലീഗുകാരെയും ക്ഷണിച്ചു കാണും.വേദിയില്‍ താങ്കള്‍ ഉല്‍പ്പടെ വ്യത്യ്സ്ത ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരുടെ സാന്നിദ്ധ്യം എന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു.ക്ഷണിക്കപ്പെടുന്നവരുടെ അസാന്നിധ്യത്തിനു ക്ഷണിതാക്കള്‍ കുറ്റക്കാരാവില്ലല്ലോ.എന്റെ പരിചയത്തില്‍ പെട്ട നിര്‍ധനനായ ഒരു വ്യക്തി കഴിഞ്ഞ ഒരു ഓണക്കാലത്തു ജമാത്തെ ഇസ്ലാമിക്കാര്‍ നല്‍കിയ ഓണക്കിറ്റ് കൊണ്ടു ഓണംആഘോഷിച്ച കാര്യം സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ എന്നോടു പറഞ്ഞതു ഇപ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.നല്ലതു ആരു ചെയ്താലും അതിനെ അംഗീകരിക്കുക.
ഈ പ്രപഞ്ചം മുഴുവന്‍ സ്നേഹം നിറഞ്ഞു നിന്നു അതു പൂവിലും പൂന്തെന്നലിലും പൂനിലാവിലുംപൊട്ടിച്ചിരിച്ചൊഴുകുന്ന അരുവികളിലും നിറം പരത്തുന്ന പൂമ്പാറ്റകളിലും പ്രകടമാകുമ്പോള്‍ ആ സ്നേഹപ്രകാശത്തെ നമ്മിലേക്കു ആവാഹിച്ചു നമ്മുടെ മനസ്സുകളിലെ ഇരുള്‍ മാറ്റാന്‍ സഹായകരമാക്കാന്‍ പ്രവര്‍ത്തിക്കേണ്ടാതാണെന്ന വിശ്വാസക്കാരനാണു ഞാന്‍.അതിനു വേണ്ടി മനുഷ്യന്‍ പരസ്പരം അടുത്തറിയാനും സൌഹ്രുദം പങ്കിടാനും ഉതകുന്ന ഇതു പോലുള്ള വേദികള്‍ എപ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണു.
താങ്കളുടെ വീട്ടിലെ ഉത്രാട സംഗമം വായിച്ചു.നമ്മുടെ ചിറകിനുള്ളില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന കുഞ്ഞുങ്ങള്‍ പറക്ക മുറ്റുമ്പോള്‍ ഇരതേടി പറന്നു പോകുന്നതു പ്രക്രുതി നിയമം.പക്ഷേ അവര്‍ മാതാപിതാക്കളെ തേടി തിരിച്ചു പറന്നു വരുന്ന നിമിഷങ്ങള്‍ എത്രമാത്രം ആനന്ദപ്രദമാണു.
താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാവിധമായ ആനന്ദവും സമാധാനവും ഈ നല്ല നാളിലും എന്നും ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Unknown said...

പ്രിയ ശ്രീജിത്, ആശംസകള്‍ക്ക് നന്ദി.തിരിച്ചും ഹാര്‍ദ്ധമായ ഓണാശംസകള്‍ നേരുന്നു. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി എനിക്ക് നേരത്തേ പരിചയമുണ്ട്. അവരില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി എനിക്ക് അറിവില്ല. അവരുടെ സമീപനത്തിലും പെരുമാറ്റത്തിലും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍‌വിധിയില്ലാതെ അവരുടെ പ്രവര്‍ത്തകരുമായി ഇടപഴകാന്‍ അവസരം കിട്ടുകയാണെങ്കില്‍ ഒരു പക്ഷെ ശ്രീജിത്തിനും ഇത് ബോധ്യമായേക്കാം. വിശ്വാസങ്ങളിലും അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും നമുക്ക് വിയോജിക്കാം. പക്ഷെ നന്മ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. മുന്‍‌വിധികള്‍ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. സ്നേഹപൂര്‍വ്വം,

നിസ്സഹായന് നന്ദിയും സ്നേഹവും...


പ്രിയപ്പെട്ട ഷെരീഫ് മാഷ്ക്ക് ഒരുപാടൊരുപാട് സ്നേഹം എന്റെയും കുടുംബത്തിന്റെയും :)

Hari | (Maths) said...

ഷെരീഫ് മാഷുടെ വാക്കുകള്‍ നോക്കൂ.

എന്റെ പരിചയത്തില്‍ പെട്ട നിര്‍ധനനായ ഒരു വ്യക്തി കഴിഞ്ഞ ഒരു ഓണക്കാലത്തു ജമാത്തെ ഇസ്ലാമിക്കാര്‍ നല്‍കിയ ഓണക്കിറ്റ് കൊണ്ടു ഓണംആഘോഷിച്ച കാര്യം സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ എന്നോടു പറഞ്ഞതു ഇപ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.

"നല്ലതു ആരു ചെയ്താലും അതിനെ അംഗീകരിക്കുക."

ഇതു തന്നെ ഏറ്റവും നല്ല സന്ദേശം.

shahir chennamangallur said...

സുകുമാരേട്ടന്റെ നന്മ നിറഞ്ഞ മനസ്സിന് ആശംസകള്‍. ഓണവും റമദാനും ഒന്നിച്ചു വന്നത് തന്നെ ദൈവ താല്പര്യം എന്നെനിക്ക് തോന്നുന്നു. മനസ്സുകളെ അകറ്റുന്ന നമ്മുടെ നാടിന്റെ ഇന്നത്തെ കാലാവസ്ഥയില്‍ രണ്ട് പ്രമുഖ മത വിഭാഗങ്ങളുടെ പ്രധാന അഘോഷങ്ങള്‍ ഒന്നിച്ചു വരികയും അത് ഒന്നിച്ച ആഘോഷിക്കുകയും ചെയ്യാന്‍ അവസരം ഒത്തു വന്നതില്‍ നാം ദൈവത്തെ സ്തുതിക്കണം.

manoj kumar said...

സാറിന്റെ ആശയങ്ങളോട്റ്റ് ഐക്യ ദാര്‍ഡ്യ്യം.ആശംസകള്‍

Noushad Vadakkel said...

നന്മകള്‍ ചെയ്യുന്നു എന്ന ഒരു കാരണം കൊണ്ട് ഒരു സംഘടനെയെ വിമര്‍ശിക്കുവാന്‍ പാടില്ല എന്ന് ആരും പറയില്ല എന്ന് കരുതുന്നു . ജമാഅത്തെ ഇസ്ലാമി മാത്രമല്ല കേരളത്തില്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നത് .

എന്നാല്‍ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നന്മകള്‍ ചെയ്യുന്ന സംഘടനകള്‍ കേരളത്തിലുണ്ട് എന്നതാണ് വാസ്തവം ( അത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ചെയ്യുന്ന നന്മകള്‍ നന്മകളല്ല എന്നല്ല പറയുന്നത് )

ഇതര മുസ്ലിം സംഘടനകളുമായി ആദര്ഷപരമായി പോരാടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി .

ജമാഅത്തെ ഇസ്ലാമി ആദര്ഷപരമായി പാലൂട്ടി വളര്‍ത്തിയ യുവാക്കളാണ് പിന്നീട് തീവ്ര വാദ സംഘടനകളുടെ തലപ്പത് എത്തിയത് .( ഖേദിച്ചു നേരായ പാതയിലേക്ക് വന്നവരുമുണ്ട് )

ഇസ്ലാമിന്റെ പേരില്‍ നന്മ ചെയ്യുന്നവര്‍ ആരായാലും അവരുടെ വിശ്വാസവും ആദര്‍ശവും ഇസ്ലാമികമായി പരിശോധിക്കപ്പെടണമെന്നുള്ള കാര്യം വീണ്ടും ആവര്‍ത്തിക്കട്ടെ .

ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം എന്തൊക്കെ വാദങ്ങളോടെയായിരുന്നു എന്നും ,ഇപ്പോള്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്നും,ശരിയായ നിലപാടുകള്‍ സ്വീകരിച്ചവര്‍ക്കെതിരില്‍ എത്ര മാത്രം പ്രതികാര ബുദ്ധിയോടെ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു എന്നും പരിശോധിക്കുവാന്‍ മിക്ക മുസ്ലിം സംഘടനകളും സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ സംഗമങ്ങള്‍ നമ്മുടെ കണ്ണുകളെ അന്ധരാക്കിക്കൂടാ ...

Unknown said...

പ്രിയ നൌഷാദ്,

നന്മകള്‍ ചെയ്യുന്നു എന്ന ഒരു കാരണം കൊണ്ട് ഒരു സംഘടനെയെ വിമര്‍ശിക്കുവാന്‍ പാടില്ല എന്ന് ആരും പറയില്ല എന്ന് കരുതുന്നു.

അങ്ങനെ ആരും പറയില്ലല്ലൊ. തങ്ങള്‍ വിമര്‍ശനത്തിന് അതീതരാണെന്ന് ഒരു പൊതുസംഘടനയും പറയില്ല തന്നെ.

ജമാഅത്തെ ഇസ്ലാമി മാത്രമല്ല കേരളത്തില്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നത്.

അങ്ങനെ ആരും അവകാശപ്പെടുന്നില്ലല്ലൊ..

എന്നാല്‍ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നന്മകള്‍ ചെയ്യുന്ന സംഘടനകള്‍ കേരളത്തിലുണ്ട് എന്നതാണ് വാസ്തവം.

ആയിക്കോട്ടെ. അങ്ങനെയല്ലേ വേണ്ടത്. വിലയിരുത്തേണ്ടത് ജനങ്ങള്‍ ആണെന്ന് മാത്രം

ഇതര മുസ്ലിം സംഘടനകളുമായി ആദര്‍ശപരമായി പോരാടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.

അതിലെന്താണ് തെറ്റ്? ആദര്‍ശപരമായല്ലേ പോരാടുന്നത്?

ജമാഅത്തെ ഇസ്ലാമി ആദര്‍ശപരമായി പാലൂട്ടി വളര്‍ത്തിയ യുവാക്കളാണ് പിന്നീട് തീവ്രവാദ സംഘടനകളുടെ തലപ്പത്ത് എത്തിയത്.( ഖേദിച്ചു നേരായ പാതയിലേക്ക് വന്നവരുമുണ്ട്.)

ജമാ‌അത്തേ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഇത് വരെ ആരും പറഞ്ഞുകേട്ടിട്ടില്ല. നൌഷാദും പറയുന്നില്ല. തീവ്രവാദത്തിലേക്ക് ആരെങ്കിലും പോവുകയും ഖേദിച്ചു നേരായ പാതയിലേക്ക് വന്നവരുമുണ്ടെങ്കില്‍ അത് പോയവരുടെയും വന്നവരുടെയും കാര്യമല്ലേ? അക്കാര്യത്തില്‍ മാതൃസംഘടന പ്രതിസ്ഥാനത്ത് വരുമോ?


ഇസ്ലാമിന്റെ പേരില്‍ നന്മ ചെയ്യുന്നവര്‍ ആരായാലും അവരുടെ വിശ്വാസവും ആദര്‍ശവും ഇസ്ലാമികമായി പരിശോധിക്കപ്പെടണമെന്നുള്ള കാര്യം വീണ്ടും ആവര്‍ത്തിക്കട്ടെ.

അവരുടെ ആദര്‍ശമെങ്കിലും മാനുഷികമായി പരിശോധിക്കപ്പെടട്ടെ എന്ന് തിരുത്തിക്കൂടേ?

ചുരുക്കത്തില്‍ വസ്തുതാപരമായ ആരോപണങ്ങള്‍ ഒന്നും ജമാ‌അത്തേ ഇസ്ലാമിക്കെതിരെ ഉന്നയിക്കാന്‍ നൌഷാദിന് കഴിയുന്നില്ല. എനിക്കാണെങ്കില്‍ ഇവിടെ ജമാ‌അത്തേ ഇസ്ലാമിക്കാര്‍ നീതിക്ക് വേണ്ടി ജനപക്ഷത്ത് നിന്ന് പോരാടുന്നത് കാണാനും കഴിയുന്നു. ഒരു കാലത്ത് പഴയ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ പാരമ്പര്യമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതായി കാണാന്‍ കഴിയുന്നത്. ആകെക്കൂടി ജമാ‌അത്തേ ഇസ്ലാമിക്കെതിരായ വിമര്‍ശനം മൌദൂദി ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിച്ചിട്ടില്ല എന്നാണ്. ഇക്കാര്യത്തില്‍ ജമാ‌അത്തേ ഇസ്ലാമി പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ വിമര്‍ശകര്‍ തയ്യാറാവുന്നുമില്ല. ആ ചര്‍ച്ചകള്‍ സമാന്തരമായി നടക്കുന്നുണ്ടല്ലൊ. ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് എന്തായാലും എന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടാവില്ല :)

Unknown said...

സാഹിറിനും, മനോജ് കുമാറിനും നന്ദി..

Mohamedkutty മുഹമ്മദുകുട്ടി said...

ഇതിലിത്ര വാളെടുത്തു തുള്ളേണ്ട യാതൊരു കാര്യവും ഞാന്‍ കാണുന്നില്ല.നല്ല കാര്യങ്ങള്‍ ആരു ചെയ്താലും അതിനെ പ്രശംസിക്കുന്നതില്‍ തെറ്റില്ല,മറിച്ച് അത് മറ്റൊരു മത വിശ്വാസി കൂടിയാവുമ്പോള്‍ അതിനു മാറ്റു കൂടുന്നു. പിന്നെ ധാരാളം സംഘടനകള്‍ നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നു വെച്ചു വേറൊരു സംഘടന ചെയ്യുന്ന നല്ല കാര്യവും ചെറുതാവുന്നില്ല. നമ്മുടെ മനസ്സിന്റെ ഈ കുടുസ്സു (narrow mindedness)എന്നു നമ്മള്‍ ഇല്ലാതാക്കുന്നുവോ അന്നു നമ്മള്‍ നന്നാവും!. പിന്നെ ഇസ്ലാമിന്റെ പേരില്‍ നന്മ ചെയ്യുന്നവര്‍ ആരായാലും അവരുടെ വിശ്വാസവും ആദര്‍ശവും ഇസ്ലാമികമായി പരിശോധിക്കപ്പെടണമെന്നുള്ള കാര്യം വീണ്ടും ആവര്‍ത്തിക്കട്ടെ . ഇതിന്റെ അര്‍ത്ഥമെന്താണെന്നു വിശദമാക്കിയാല്‍ കൊള്ളാം. ഖുര്‍ ആനും തിരു സുന്നത്തും ആസ്പദമാക്കിയുള്ള ജീവിതമാണ് ഇസ്ലാമികം എന്നു പറയുന്നത്. ഇപ്പറഞ്ഞ “ജമാ‍ അത്തെ ഇസ്ലാമിക്കാര്‍” അതിന്നെതിരായി എന്താണ് ചെയ്തതെന്നു കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ ഇതര മത വിഭാഗത്തില്‍ പെട്ട ഒരു സുഹൃത്ത് ഇസ്ലാം മത വിശ്വാസികളുടെ ഒരു സംഘടനയുടെ നല്ല വശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴേക്കും ഇത്ര അമര്‍ഷം കൊള്ളാനെന്തിരിക്കുന്നു. ഒരു പക്ഷെ ഇത്തരം എടുത്തു ചാട്ടത്തെയാവാം തീവ്ര വാദം എന്നു പറയുന്നത്!

Noushad Vadakkel said...

>>>>ഇതര മുസ്ലിം സംഘടനകളുമായി ആദര്‍ശപരമായി പോരാടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.

അതിലെന്താണ് തെറ്റ്? ആദര്‍ശപരമായല്ലേ പോരാടുന്നത്?
<<<

ആ ആദര്‍ശമാണ് പരിശോധിക്കനമീന് താല്പ്പര്യപ്പെട്ടത്‌ .
>>>>ജമാ‌അത്തേ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഇത് വരെ ആരും പറഞ്ഞുകേട്ടിട്ടില്ല. നൌഷാദും പറയുന്നില്ല.<<<
തെറ്റി എന്ന് പറയട്ടെ .
ആദര്‍ശപരമായ തീവ്രവാദം, ( ഇപ്പോള്‍ മാറ്റിപ്പറഞ്ഞു എന്ന് വരുത്തുവാന്‍ ശ്രമിക്കുന്നുണ്ട് എന്നത് സത്യം )അതാണ്‌ ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും തമ്മില്‍ ഇത്ര യോജിപ്പില്ലാത്തത് .

>>>>തീവ്രവാദത്തിലേക്ക് ആരെങ്കിലും പോവുകയും ഖേദിച്ചു നേരായ പാതയിലേക്ക് വന്നവരുമുണ്ടെങ്കില്‍ അത് പോയവരുടെയും വന്നവരുടെയും കാര്യമല്ലേ? അക്കാര്യത്തില്‍ മാതൃസംഘടന പ്രതിസ്ഥാനത്ത് വരുമോ? <<<
എന്ത് കൊണ്ട് വരില്ല ? അവരൊന്നും ആദര്‍ശം വിട്ടു പോയവരല്ല ,മറിച്ചു
ഒരു നിശ്ചിത പ്രായം വരെ മാത്രമേ ജമാഅത്തെ ഇസ്ലാമിയില്‍ അത്തരക്കാര്‍ക്ക് നേതൃത്വത്തില്‍ ഇരിക്കാനാവൂ .മാതൃസംഘടനയുടെ തലപ്പത് പലരും അള്ളിപ്പിടിച്ചു ഇരിക്കുന്നത് കൊണ്ടാണ് അവര്‍ക്ക് അവസരം നഷ്ടപ്പെട്ടത് ( ഓ അബ്ദുള്ള സാഹിബിന്റെ ശത്രുക്കളല്ല മിത്രങ്ങള്‍ എന്ന പുസ്തകം വായിച്ചാല്‍ കൂടുതല്‍ വായിക്കാം )

>>>ഇസ്ലാമിന്റെ പേരില്‍ നന്മ ചെയ്യുന്നവര്‍ ആരായാലും അവരുടെ വിശ്വാസവും ആദര്‍ശവും ഇസ്ലാമികമായി പരിശോധിക്കപ്പെടണമെന്നുള്ള കാര്യം വീണ്ടും ആവര്‍ത്തിക്കട്ടെ.<<<

അത് തന്നെയാണ് വീണ്ടും പറയുവാനുള്ളത് .
ഇസ്ലാമിന്റെ പ്രത്യേകത ,ഒരു വിശ്വാസം അല്ലെങ്കില്‍ ആചാരം ഇസ്ലാമികമാണോ അല്ലയോ എന്ന് പരിശോധിക്കുവാന്‍ വ്യക്തമായ പ്രമാനങ്ങളുണ്ട് . വിശ്വാസപരമായി പിഴച്ചാല്‍ ഗുരുതരമായ ശിക്ഷ പരലോകത്ത് ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍ . അത് കൊണ്ടാണ് ഇസ്ലാമിന്റെ പേരില്‍ ആര്‍ എന്ത് പറഞ്ഞാലും അത് പ്രാമാണികമായി പരിശോധിക്കണമെന്ന് വീണ്ടും പറയുന്നത് .

Unknown said...

ശരി നൌഷാദ്, എനിക്കറിയില്ല ഇസ്ലാമിന്റെ പേരില്‍ അങ്ങനെ ആരെങ്കിലും ഏതെങ്കിലും പറഞ്ഞാല്‍ പ്രാമാണികമായി പരിശോധിക്കാനുള്ള ഒരു സുപ്രീം ബോഡി “ഇഹ”ലോകത്ത് ഉണ്ടോ എന്ന്. ഉണ്ടെങ്കില്‍ പ്രശ്നം ഒന്നും ഉദിക്കുന്നില്ലല്ലൊ. പരിശോധിക്കുകയും തീര്‍പ്പ് ഉണ്ടാവുകയും ചെയ്യുമല്ലൊ. അഥവാ അങ്ങനെ ഇല്ലെങ്കില്‍ ഒരു പക്ഷെ ഒന്നില്‍ കൂടുതല്‍ ബോഡി ഉണ്ടെങ്കില്‍ പ്രാമാണികത ഏത് ബോഡിക്കായിരിക്കും? ഞാന്‍ ഇക്കാര്യത്തില്‍ അജ്ഞനാണ്. പക്ഷെ ഒരു കാര്യം പറയാം, വിവിധമതവിഭാഗങ്ങളും മതങ്ങള്‍ക്കുള്ളിലെ ഉപവിഭാഗങ്ങളും പ്രത്യേകം പ്രത്യേകം ദ്വീപുകളിലല്ല ജീവിയ്ക്കുന്നത്. പരസ്പരാശ്രിതത്വത്തിലും കൊണ്ടും കൊടുത്തുമാണ്. ഓരോ മനുഷ്യന്റെ നിലനില്പിനും ജാതിമത ഭേദമെന്യേ ഒരുപാട് പേരുടെ പ്രയത്നം ആവശ്യമാകുന്നുണ്ട്. അതേ പോലെ ഓരോ മനുഷ്യന്റെ പ്രയത്നവും ജാതിമത ഭേദമെന്യേ അനേകം പേര്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. അപ്പോള്‍ ഇഹലോകത്ത് ജീവിയ്ക്കുന്ന ഓരോ മനുഷ്യനിലും വിശ്വമാനവന്‍ എന്ന ഒരംശം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഞാനും നൌഷാദും കൂടി ഇങ്ങനെ ഇരുന്നു സംസാരിക്കാന്‍ ഹേതുവാകുന്നതും ഈ ഒരു മാനവികതലമാണ്. എന്റെ ഈ കാഴ്ചപ്പാട് അരക്കിട്ടുറപ്പിക്കാന്‍ സഹായകമായിരുന്നു ഇന്നലെ ഞാന്‍ കേട്ട ആരിഫലിയുടെ പ്രഭാഷണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ മനുഷ്യന്റെ മഹത്വം എന്ന ആശയമാണ് ഉയര്‍ത്തിക്കാട്ടിയത്.

ജമാ‌അത്തേ ഇസ്ലാമി തീവ്രവാദം വിതയ്ക്കുന്നു എന്നാണോ അതോ ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണോ നൌഷാദിന്റെ ആരോപണം എന്നെനിക്ക് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടാമത്തേതാണെങ്കില്‍ നമ്മള്‍ തമ്മില്‍ സംവാദം നടത്താന്‍ കഴിയില്ലെന്ന് അറിയാമല്ലൊ. ഞാന്‍ വീണ്ടും പറയുന്നു, ജമാ‌അത്തേ ഇസ്ലാമി നീതിക്ക് വേണ്ടി സമൂര്‍ത്തമായും സക്രിയമായും ജനപക്ഷത്തിനിന്ന് പോരാടുമ്പോള്‍ അതിനോട് മനുഷ്യസ്നേഹികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ലല്ലൊ.

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
Unknown said...

നന്ദി ശ്രീജിത്, എന്റെ വായന പരിമിതം തന്നെയാണ്. ഇപ്പോഴൊക്കെ ഒന്നും പൂര്‍ണ്ണമായി വായിക്കാന്‍ കഴിയാറില്ല. വായന തുടങ്ങുമ്പോഴേക്കും ചിന്തകള്‍ മനസ്സിനെ കൊത്തിവലിക്കും. പിന്നെ ഏകാഗ്രത കിട്ടാറില്ല. ജമാ‌അത്തേ ഇസ്ലാമിയോടുള്ള 50% വിയോജിപ്പ് കൂറച്ചുകൊണ്ടുവരാന്‍ അവരുടെ ഭാഗത്ത് നിന്ന് ആരെങ്കിലും വരുമോ എന്നറിയില്ല. ശ്രീജിത്തിന്റെ ആത്മാര്‍ത്ഥതയെ ശ്ലാഘിക്കുന്നു. ഞങ്ങളുടെ സദ്യ കഴിഞ്ഞുപോയി. അവിടത്തെ സദ്യയില്‍ പങ്കെടുക്കുമ്പോള്‍ ഒന്ന് ഓര്‍ക്കണേ...

സസ്നേഹം,

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
Unknown said...

നമുക്ക് ഒന്നിനോടും നൂറ് ശതമാനവും യോജിക്കാന്‍ കഴിയില്ല ശ്രീജിത്.. അങ്ങനെ ഒന്നില്ല. സമരവും ഐക്യവും എന്ന ഒരു നിലപാടിലായിരിക്കും ഒരേ സംഘടനയില്‍ പെട്ടവര്‍ തന്നെ അതാ‍ത് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുക. 50 ശതമാനം യോജിപ്പ് എന്നത് തന്നെ വലിയ കാര്യമാണ്. പ്രത്യയശാസ്ത്രപരമാണ് വിയോജിപ്പെങ്കില്‍ അത് സ്വാഭാവികമാണ് താനും. സമൂ‍ഹത്തില്‍ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ധാരാളം സാമൂഹ്യപ്രവര്‍ത്തകരെ ഇന്ന് മുമ്പത്തേക്കാളും ആവശ്യമുണ്ട്. എന്നാല്‍ നിസ്വാര്‍ത്ഥരായ സാമൂഹ്യപ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇന്ന് പ്രയാസം. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ നിക്ഷിപ്തതാല്പര്യക്കാരായി ജനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിലയുറപ്പിക്കുന്നതും കാണാറുണ്ട്.

പ്രത്യയശാസ്ത്രങ്ങള്‍ ഉരുവിട്ടത്കൊണ്ടോ പുസ്തകം ക്വോട്ട് ചെയ്തത്കൊണ്ടോ ആയില്ല. വര്‍ത്തമാനകാലത്ത് സങ്കടപ്പെടുന്നവന് ആശ്വാസം ആരാണോ നല്‍കുന്നത് അവരെ അംഗീകരിക്കാന്‍ നാം തയ്യാറാവണം. നമ്മുടെ സമകാലികചര്‍ച്ചകളില്‍ സഹജീവികളുടെ അനുഭവവേദ്യമാകുന്ന പ്രശ്നങ്ങളും സങ്കടങ്ങളും വിഷയമാ‍കാറില്ല. വിശാലമായ ഒരു പ്ലാറ്റ്ഫോമില്‍ ആളുകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സോര്‍ട്ട് ചെയ്യാനും കഴിയുന്നത്ര പരിഹാരം കാണാനും എല്ലാവര്‍ക്കും കഴിയേണ്ടതാണ്. അത്തരമൊരു പ്ലാറ്റ്ഫോമില്‍ ജമാ‌അത്തേ ഇസ്ലാമിക്ക് ആത്മാര്‍ത്ഥയുള്ള ഒട്ടേറേ പ്രവര്‍ത്തകരെ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ജമാ‌അത്തേ ഇസ്ലാമിയോട് ചോദിക്കാതെ തന്നെ എനിക്ക് ശ്രീജിത്തിന് ഉറപ്പ് തരാന്‍ കഴിയും.

Unknown said...

യോജിപ്പിന്റെ ശതമാനക്കണക്ക് പറയാമെങ്കില്‍, കോണ്‍ഗ്രസ്സിനെ അനുകൂലിച്ചുകൊണ്ട് ഞാന്‍ എഴുതാറുണ്ട്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ്സിനോട് എനിക്ക് പത്ത് ശതമാനം യോജിപ്പേയുള്ളൂ. മാര്‍ക്സിസ്റ്റ് വിരുദ്ധപോസ്റ്റുകള്‍ ഞാന്‍ കുറെ എഴുതിയിട്ടുണ്ട്. എനിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് 49 ശതമാനം വിയോജിപ്പേയുള്ളൂ. ചിലപ്പോള്‍ ബി.ജെ.പി.യോടും ആറെസ്സെസ്സിനോടും അഞ്ച് ശതമാനം യോജിപ്പ് തോന്നിക്കൂടായ്കയുമില്ല. നൂറ് ശതമാനം യോജിപ്പ് എനിക്ക് മനുഷ്യനോട് മാത്രമാണ്. എന്നാല്‍ അവിടെയും ഐക്യവും സമരവും എന്ന ഒരു തരം വൈരുദ്ധ്യാത്മകബലതന്ത്രം പ്രവര്‍ത്തിക്കുന്നുമുണ്ട്. അപ്പോള്‍ യോജിപ്പിനെ പറ്റി ഓര്‍ക്കാം. വിയോജിപ്പ് മറക്കാം,പൊറുക്കാം. എന്റെ ചിന്തകള്‍ കാട് കയറിയോ :)

vijayakumarblathur said...

മൌദൂദിസ്റ്റുകൾ...മതസൌഹർദ്ദം അഭിനയിക്കുകയാണെന്ന അഭിപ്രായത്തോറ്ട് മാഷ് യോജിക്കുമോ?

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ഷെരീഫ് കൊട്ടാരക്കര said...

ചാറത്സ് ഡികന്‍സിന്റെ ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എന്ന പുസ്തകത്തില്‍ ഒരു കഥാ പാത്രമാണു;സ്റ്റീ ഫോര്‍ത്ത്. .ആ കഥാ പാത്രം പറയുന്ന ഒരു വാചകമുണ്ടു”think of me at my best" (എന്റെ നല്ലതിനെ പറ്റി മാത്രം ചിന്തിക്കുക.) എനിക്കും അതാണു പറയാനുള്ളതു; എല്ലാറ്റിന്റെയും നല്ലതിനെ പറ്റി മാത്രം ചിന്തിക്കുക. ജമാ അത്തെ ഇസ്ലാമി എന്തോ ആയിക്കൊള്ളട്ടെ.അവരുടെ ആശയങ്ങള്‍ അവര്‍ക്കു ശരിയും മറ്റുള്ളവര്‍ക്കു തെറ്റുമായിരിക്കും.എന്തായാലും അവരുടെ ആശയങ്ങള്‍ അവര്‍ പ്രസംഗ വേദികളിലും പുസ്തകങ്ങളിലും തുറന്നു പറയുന്നുണ്ടു. യോജിക്കുന്നവര്‍ക്കു യോജിക്കാം,വിയോജിക്കുന്നവര്‍ക്കു അങ്ങിനെയും. എങ്കിലും അവരുടെ സേവനങ്ങളും അനീതിക്കെതിരെഇടപെടലും അവരുടെ നല്ല വശങ്ങളായി കണക്കു കൂട്ടേണ്ടതല്ലേ.മാനവികമായ നല്ല വശങ്ങളെ എടുത്തു പറയുന്നതിനു നമ്മുടെ നീതി ബോധം നമ്മെ പ്രേരിപ്പിക്കുക തന്നെ വേണം.ജമാത്തുകാരെ മാത്രമല്ല നല്ലതു ചെയ്യുന്ന ഏവരെയും.ഇവിടെ ഒരു അനുഭവം പറയേണ്ടി വന്നിരിക്കുന്നു.സുനാമി തിരയാല്‍ സര്‍വതും നശിക്കപ്പെട്ട കൊല്ലം ജില്ലയിലെആലപ്പാടു പ്രദേശത്തു ആ ദിനങ്ങളില്‍ ജമാത്തെ ഇസ്ലാമിയുടെ ദുരിതാശ്വാസ ഭാഗമായ ഐഡിയല്‍ റിലീഫ് വിംഗ് വളരെ ഏറെ ദിവസങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.തദ്ദേശ വാസിയായ എന്റെ പരിചയക്കാരന്‍ അവരുടെ സേവനങ്ങളെ പറ്റി പറഞ്ഞപ്പോള്‍ ചത്തു മലച്ച ഒരു ആടിന്റെ ജഡം ചുമന്നു കൊണ്ടു പോയി മറവു ചെയ്ത ഒരു യുവാവിനെ പറ്റി പറയുകയുണ്ടായി.നോക്കി നിന്ന പരിചയക്കാരന്‍ കരുതിയതു ജമാത്തുകാര്‍ ദിവസ ശംബളത്തില്‍ വെച്ച ഒരു ജോലിക്കാരനായിരിക്കാം എന്നാണു.അയാള്‍ക്കു എന്തു ശംബളമാണു എന്നറിയാനുള്ള ത്വരയാല്‍ ആ യുവാവിനോടു തിരക്കിയപ്പോള്‍ ചോദ്യ കര്‍ത്താവു ഞെട്ടി.കേരള മെഡിക്കല്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്ന അഭ്യസ്തവിദ്യനായ ഒരാളായിരുന്നു ആ മനുഷ്യന്‍. ജമാത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിഷ്ക്കാമമായ സേവനത്തിനായി കുറെ ദിവസം ലീവു എടുത്തു വന്നതായിരുന്നു ആ ഉദ്യോഗസ്തന്‍.ഈ സംഭവത്തില്‍ എടുത്തു പറയേണ്ട വസ്തുത ഒരു മുസ്ലിം കുടുംബം പോലും ആലപ്പാടു പ്രദേശത്തു ഇല്ലായിരുന്നു എന്നതാണു.അവിടെയാണു ജമാത്തുകാര്‍ പണം പിരിച്ചു അതിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തി സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദര സമുദായത്തില്‍പ്പെട്ടഒരു വിഭാഗം ആള്‍ക്കാര്‍ക്കു ഫൈബര്‍ ബോട്ടും മറ്റും വാങ്ങി കൊടുത്തതു.എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ സംഗതിയാണിതു.
സദ്പ്രവര്‍ത്തി ആരു ചെയ്താലും നാം അതു അംഗീകരിക്കേണ്ടതല്ലേ?

Unknown said...

പ്രിയ സുകുമാരന്‍ സര്‍ ,
ഞാന്‍ മഖ്‌ബൂല്‍ ജമാ അത്തെ ഇസ്ലാമിയുടെ ഇഫ്ത്താരില്‍ വെച്ച് നാം പരിചയപ്പെട്ടിരുന്നു. ഒര്കുന്നുണ്ടോ .....
താങ്കളുടെ പോസ്റ്റ്‌ ഞാന്‍ വായിച്ചു . കണ്ടു ബോധ്യമായ നന്മകളെ മാലോകര്‍ക്ക് വിളംബരം ചെയ്തതിനു ഒരായിരം നന്ദി ....
ജമാഅത്തെ ഇസ്ലാമിയും സോളിടാരിടിയെയും സന്തോഷത്തോടെ ഒര്കുന്നവരാന് അതിന്ടെ പ്രവര്‍ത്തകരെയും പ്രവര്‍ത്തനത്തെയും അനുഭവിച്ചവര്‍ ....
ജീവിതകാലം മുഴുവന്‍ ജമാഅത്ത് വിമര്‍ശനത്തിനു ചിലവഴിക്കുന്നവരുണ്ട് അവര്‍ക്ക് ഭാവുകങ്ങള്‍ ................
അവരാണി കൊച്ചു പ്രസ്ത്താനത്തെ കുടുതല്‍ കരങ്ങളില്‍ എത്തികുന്നത് ............
ദൈവത്തിന്‍റെ ഓരോ വിക്രിതികള്‍ ..............
ഒരായിരം ഓണം റമദാന്‍ ആശംസകള്‍ .............

ശ്രീജിത് കൊണ്ടോട്ടി. said...

അമൃതാനന്ദമയിയെ കുറിച്ചും സായി ബാബെയേ കുറിച്ചും എന്താണ് ഇവരുടെ കാഴ്ചപ്പാട് എന്നറിയാന്‍ ആഗ്രഹമുണ്ട്, . ചോദിയ്ക്കാന്‍ കാരണം അവര്‍ രണ്ടുപേരും ആവും ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവര്‍ ആയ ആളുകളെ സഹായിക്കുന്നതും, മറ്റു ജീവകാരുണ്യ പ്രവര്ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ എര്പെടുന്നതും!!! സുനാമി ബാധിതര്‍ക്ക്‌ ഒരു ഗ്രാമം തന്ന നിര്‍മ്മിച്ച്‌ കൊടുത്തിട്ടുണ്ട്, കുറെ പേരെ ദാത്തെടുത്തിട്ടുണ്ട്, ഫ്രീ ആയി ഒരുപാട് ജനങ്ങളെ ചികില്സിക്കുന്നുമുണ്ട്‌.. അങ്ങനെ നോക്കിയാല്‍ കോടികള്‍ പാവങ്ങള്‍ക്കായി ചെലവക്കുന്നുമുണ്ട്.. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരെ ഇക്കൂട്ടരെ കാണാന്‍ വരുന്നു..
എന്നിട്ടും ഇക്കൂട്ടരെ നമ്മള്‍ അനുകൂലിക്കാറില്ല, ചിന്തിക്കുന്ന സമൂഹം ഇക്കൂട്ടരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.. മാര്‍ഗവും ലക്ഷ്യവും ശുദ്ധം ആകണം എന്ന് നമ്മള്‍ ചിന്തിക്കുന്നു..

ഒരു നുറുങ്ങ് said...

പ്രിയ കേപീയെസ്സ്,ഇവിടെ എത്താന്‍
വൈകി..താങ്കളുടെ പൊസ്റ്റ് വളരെ സംതൃപ്തി
പകര്‍ന്ന് തന്നിരിക്കുന്നു....
തുടര്‍ന്ന് കമന്‍റുകള്‍ വായിച്ചു തുടങ്ങിയപ്പോള്‍
അതിശയവും,അമ്പരപ്പുമാണ്‍ ഉണ്ടായത് !
സമൂഹത്തിലെപ്രമുഖരും,സാധാരണക്കാരായവരും
തുടങ്ങി ഒട്ടുവളരെപ്പേര്‍ ഇത്തിരിനേരം ഒരിടത്ത്
കൂടിയിരുന്ന് സൌഹൃദം പങ്ക് വെച്ചപ്പോള്‍
എന്തിനാ ഇത്രേം കോലാഹലങ്ങള്‍..?
ഈ അമിത ഉല്‍ക്കണ്ഠയും,സൂക്ഷ്മവിശകലനവും
ഒക്കെ നല്ലതാണ്‍-ക്രിയാത്മകമാണെങ്കില്‍.
പക്ഷെ,പലപ്പോഴും ചര്‍ച്ച വഴിതിരിച്ചു
വിടാനുള്ള ഒളിശ്രമങ്ങളെ താങ്കളുടെ മാന്യവും
പക്വവുമായ മറുഇടപെടലുകളിലൂടെ
മുന്നോട്ട് നയിക്കുന്നത് ശ്രദ്ധേയമാണ്‍!
ചിന്തിക്കുന്നവര്‍ക്ക് കാര്യം ബോദ്ധ്യമാവുന്നുണ്ട്.
മേന്മയേറിയ സേവനപ്രവര്‍ത്തനങ്ങള്‍
മറയാക്കി എല്ലാ കാലവും,എല്ലാവരേയും
വഞ്ചിക്കാനാവുമോ ആര്‍ക്കെങ്കിലും...?
വളരെ ചെറിയ ഒരു സംഘമാണ്‍ ഈ
ജമാഅത്തെ ഇസ്ലാമി എന്ന് അവരുടെ
വിമര്‍ശകര്‍ പറയുന്നു,ജമാഅത്ത് വലിയൊരു
മഹാസംഘടനയാനെന്ന് അവരിതുവരെ
അവകാശവാദം ഉന്നയിച്ചതായുമറിഞ്ഞൂട..
രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കും എന്ന് പറയുന്നുണ്ട്
ഇവര്‍.അതുണ്ടാവട്ടെ,എന്നിട്ട് പോരേ
പോസ്റ്റ്മോര്‍ട്ടം.?ഇപ്പോഴേ കയറെടുക്കണോ.
എന്തായാലും താങ്കള്‍ സംബന്ധിച്ച
ഇഫ്താര്‍ വിരുന്നിലെ സൌഹൃദമാണ്‍ ഇന്ന്
നമ്മുടെ നാട്ടില്‍ അനിവാര്യമായും വേണ്ടത്.

ആശംസകള്‍.

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
OpenThoughts said...
This comment has been removed by the author.
OpenThoughts said...

മനുഷ്യ മനസ്സുകള്‍ക്കിടയില്‍ മതങ്ങളുടെ വന്‍ മതിലുകള്‍ സൃഷ്ടിക്കുമ്പോള്‍ ആണ് ഇത്തരം സൌഹൃദ കൂട്ടായ്മകള്‍ പലര്‍ക്കും ആരോചകമാകുന്നത്. പരിശുദ്ധ റമദാനില്‍ ആറെസ്സെസ്സുകാരടക്കമുള്ളവരെ ഇത്തരം സൌഹൃദ കൂട്ടയ്മ്കളിലേക്ക് വിളിക്കുന്നതിന്റെ മതകീയ വിധികളും ഫത് വകളും പുറപ്പെടുവിക്കും ഇനി പലരും ...

ഈ കുടില മനസ്സുകള്‍ തന്നെയാണ് പരിശുദ്ധ റമദാനില്‍ പോലും പരിപാവനമായ പള്ളികളുടെ അകത്തളങ്ങളില്‍ പോലും ചോര ചിന്താന്‍ കാരണമാകുന്നത് ..

വാല്‍ക്കഷ്ണം: ഇന്ന് നോമ്പ് തുറക്കാന്‍ വേണ്ടി ഓണ സദ്യയുടെ വിഭവങ്ങള്‍ ഒരുക്കി തന്നത് അടുത്ത റൂമിലുള്ള അജയന്നും ശുഭയും. സാധാരണയുള്ള തരിക്കു പകരം അവരുണ്ടാക്കിയ അട പ്രഥമനും ...!!

സസ്നേഹം,
ഓപണ്‍ തോട്സ്

ഉരിയാടപയ്യന്‍ said...
This comment has been removed by the author.
CKLatheef said...

പ്രിയ സുകുമാരന്‍ സാര്‍,

ആദ്യമായി നന്മകാണാനും അംഗീകരിക്കാനുമുള്ള താങ്കളുടെ മനസ്സിന് നന്ദി പറയട്ടേ. പോസ്റ്റ് നേരത്തെ വായിച്ചിരുന്നെങ്കിലും മനപൂര്‍വമാണ് കമന്റിടാതിരുന്നത്. ജമാഅത്തിനെ ആരെങ്കിലും അല്‍പം മാന്യമായി ഏതെങ്കിലും പോസ്റ്റില്‍ പരാമര്‍ശിച്ചു പോയാല്‍ പിന്നെ അതിനോട് വിയോജിക്കുന്നവരുടെ കമന്റുകള്‍കൊണ്ട് നിറയും. എന്റെ സാന്നിദ്ധ്യം അതിന് കൂടുതല്‍ പ്രചോദകമാകേണ്ടെന്ന് കരുതി മാറിനിന്നതാണ്. എന്നാലും നൗഷാദും ശ്രീജിത്തും ഇത് ഒരു ജമാഅത്തെ ഇസ്‌ലാമി ചര്‍ചയാക്കിമാറ്റാനാണ് ശ്രമം നടത്തുന്നത്.

ശ്രീജിത്തിന് ജമാഅത്തെ ഇസ്്ലാമിയോട് 50% യോജിപ്പുണ്ട് എന്നത് വളരെ വലിയ കാര്യവും അദ്ദേഹത്തിലുള്ള നന്മയേയും കാണിക്കുന്നു. അദ്ദേഹം വായിച്ച പുസ്തകങ്ങള്‍ താങ്കള്‍ വായിക്കുന്ന പക്ഷം താങ്കളുടെ യോജിപ്പും 50 ലേക്ക് വരും എന്നാണ് അദ്ദേഹം കരുതുന്നത്. എനിക്കുറപ്പിച്ചു പറയാന്‍ കഴിയും അദ്ദേഹം ചൂണ്ടികാണിക്കുന്ന പുസ്തകങ്ങള്‍ തന്നെ താങ്കളും വായിക്കുക. ഇപ്പോഴത്തെ നിങ്ങളുടെ മുന്‍ധാരണയില്ലാത്ത മനസ്സ് വെച്ച് അത് 75 ലേക്കും 80 ലേക്കുമേ പോകൂ. കാരണം ശ്രീജിത്തിന്റെ അഭിപ്രായങ്ങളില്‍ അദ്ദേഹത്തിന്റെ മുന്‍ധാരണയും അപൂര്‍ണമായ വായനയും പ്രതിഫലിച്ചു കാണുന്നു. (cont.)

CKLatheef said...

പ്രിയ ശ്രീജിത്ത്,

തീവ്രമായ ആശയം പ്രചരിപ്പിക്കുന്ന ഒരു സംഘടനക്കും പ്രവര്‍ത്തനത്തില്‍ മിതവാദം സ്വീകരിക്കാന്‍ കഴിയില്ല എന്നത് യുക്തിയുടെ വിധിയാണ്. പക്ഷെ ഇവിടെ ഏകസ്വരത്തില്‍ പറയുന്നു. ജമാഅത്ത് ഇവിടെ മിതവാദം സ്വീകരിക്കുന്നത് ഒരു മുഖംമൂടിയാണ് എന്ന്. അല്ല എന്ന് ജമാഅത്ത് ആവര്‍ത്തിച്ചു പറയുന്നു. കാരണം കാപട്യം ഒരു അര്‍ഥത്തിലും അവരുടെ ആദര്‍ശം അവര്‍ക്ക് അംഗീകരിച്ചു നല്‍കുന്നില്ല എന്നത് കൊണ്ടുതന്നെ. ശ്രീജിത്ത് ജമാഅത്ത് സാഹിത്യങ്ങളുടെ വായനക്കാരനായിരിക്കാം. എന്നാല്‍ അവയുടെ ആശയ സംഗ്രഹവും വിലയിരുത്തലിനും അദ്ദേഹം അവലംബിക്കുന്നത് ഹമീദ് ചേന്ദമംഗലൂരിനെയാണ് എന്ന് അദ്ദേഹത്തിന്റെ കമന്റുകള്‍ സൂചിപ്പിക്കുന്നു.

നിലവിലുള്ള വ്യവസ്ഥകളോടും ആശയങ്ങളോടും കാപട്യമില്ലാത്ത ഏറ്റവും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് എന്റെ അഭിപ്രായം. ന്യായം വ്യക്തമാക്കാം. ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും അത് വ്യക്തമായി നിര്‍വചിക്കുകയും അതിനോട് യോജിക്കുന്നവയും വിയോജിക്കുന്നവയും ആദ്യമേ താത്വിക തലത്തില്‍ വിശദീകരിച്ചു. ആ കാര്യത്തില്‍ ജമാഅത്ത് പ്രയോഗികമായി സ്വീകരിക്കുന്ന സമീപനം അത് സ്വീകരിച്ചുവരുന്നു. നൗഷാദിന്റെ സംഘടനയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാതെ ഉരുണ്ടുകളിക്കുകയാണ്. സൂക്ഷമായി നോക്കിയാല്‍ ഇസ്്‌ലാമിനെപോലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ള ഒരു ആദര്‍ശത്തിന് മതം മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ സാധിക്കുമോ എന്ന് സ്വയം ചോദിച്ചു നോക്കുക. മതം കേവലം ആരാധനയും ആത്മീയവുമായി കൊണ്ടുനടക്കുന്ന മതങ്ങള്‍ പോലും ഇന്നലെയും മിനിഞ്ഞാന്നുമായി ചാനലിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മതത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെങ്കില്‍ പൂര്‍ണാര്‍ഥത്തിലുള്ള മതേതരത്വം സാധ്യമല്ല എന്നുതന്നെയാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം അഥവാ രാഷ്ട്രത്തിന് ഒരു പ്രത്യേക മതത്തോട് താല്‍പര്യമോ വിവേചനമോ ഇല്ല എന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടേണ്ടതാണ്. അത് അംഗീകരിക്കുക ജമാഅത്ത് ആദര്‍ശപരമായി തന്നെ കടപ്പെട്ടിരിക്കുന്നു. പ്രയോഗത്തിലും അവര്‍ അതിനെ അനുകൂലിക്കുന്നു.

ഇതിനോട് വിയോജിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്കുണ്ട്. അതേ സമയം ഈ ആശയം മിണ്ടിപോകരുത് അത് തീവ്രവാദമാണ് എന്ന വാദം ജമാഅത്തുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അത് ഇന്ത്യമുന്നോട്ട് വെക്കുന്ന മതസ്വാതന്ത്ര്യത്തിനും ജനാധിപത്യമതേതര ചിന്താഗതിക്കും വിരുദ്ധമാണ്.

ഇത്രയും ഇവിടെ പറായാന്‍ കരുതിയതല്ല പക്ഷെ മറുപടി നല്‍കപ്പെടേണ്ട ചിലതിനെങ്കിലും മറുപടി പറയാതെ പോകുന്നത് തെറ്റിദ്ധാരണക്കിടയാക്കും എന്നതിനാല്‍ ഇതിവിടെ പരാമര്‍ശിച്ചു എന്ന് മാത്രം.

CKLatheef said...

ബംഗ്ലാദേശില്‍ മൗദൂദിയുടെ സാഹിത്യങ്ങള്‍ നിരോധിച്ചു എന്ന പ്രചാരണം വസ്തുതാപരമല്ല. സര്‍ക്കാര്‍ പള്ളികളില്‍നിന്നും ലൈബ്രറികളില്‍നിന്നും അത് നീക്കം ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്. (ഇതാണ് അവിടെ പുതുതായി കൊണ്ടുവരാന്‍ പോകുന്ന ജനാധിപത്യമതേതരത്വമെങ്കില്‍ അതിനോടു ജമാഅത്ത് വിയോജിക്കുക സ്വാഭാവികം. തീര്‍ത്തും മതവിരുദ്ധരായ കമ്മ്യൂണിസ്റ്റുകളെ പാകിസ്ഥാനില്‍ നിരോധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിക്ക് ഇത്തരം അക്ഷര നിരോധങ്ങളെ അംഗീകരിക്കാനാവില്ല) ആകെയുള്ള പള്ളികളുടെയും ലൈബ്രറികളുടെയു നാലിലൊന്നേ അത് വരൂ. അവയുടെ പ്രസാധനമോ വിതരണമോ തടഞ്ഞിട്ടില്ല. രാഷ്ട്രീയ പകപോക്കലുകളും കുതന്ത്രങ്ങളും തിരിച്ചറിയാത്ത കമ്മ്യൂണിസ്റ്റുകളുണ്ടോ. ഇത് വെച്ച് ബംഗ്ലാദേശില്‍ നിരോധിച്ചു എന്ന് പറയുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുചിലതാണ്.

മൗദൂദിയുടെ സാഹിത്യങ്ങള്‍ വളരെ കൃത്യമായി വായിച്ചതുകൊണ്ടാണ് ജമാഅത്തുകാര്‍ക്ക് മിതവാദികളാകാന്‍ കഴിഞ്ഞത്. തീവ്രതയുടെ നേരിയ കടന്നുവരവിനെ പോലും ഇത്ര ജാഗ്രതയോടെ വീക്ഷിക്കുകയും മുന്നറിയിപ്പ് നല്‍കി അതിന്റെ നേരിയ ലാഞ്ചനയില്‍നിന്ന് പോലും ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുകയും ചെയ്ത മറ്റൊരു വ്യക്തിത്വം ലോക ചരിത്രത്തില്‍ തന്നെ കാണുമോ എന്ന് പ്രയാസം.

ബംഗ്ലാദേശ് കാരനായ സുഹൃത്തിന്റെ വാക്കുകളാണ് താങ്കളുടെ അവലംബമെങ്കില്‍ നേരെ എതിരായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ബംഗ്ലാദേശിയായ എന്റെ ഓഫീസ് ബോയിയില്‍ നിന്ന് അദ്ദേഹം ചാത്രശിബ്‌റിന്റെ പ്രവര്‍ത്തകനായിരുന്നു. ഇത്തരം ഒറ്റപ്പെട്ട ആരുടെയും വാക്ക് കേട്ടല്ല ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. അവരുടെ ചരിത്രവും വര്‍ത്തമാന കാല പ്രവര്‍ത്തനവും പരിശോധിക്കുക. ഇവിടെ തന്നെ ജമാഅത്തിനെ കുറിച്ച് എത്ര വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു.

CKLatheef said...

@ശ്രീജിത്ത്

താങ്കളുടെ അഞ്ചല്ല അമ്പത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഞാന്‍ നല്‍കാം. പക്ഷേ ഇവിടെ ഞാന്‍ പറഞ്ഞത് തന്നെ അധികമാണ്. അപ്രകാരം തന്നെ കെ.പി.എസിനും തോന്നിയാല്‍ നീക്കം ചെയ്യാം. ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത് ആശയ സമരത്തിലാണ്. അതുകൊണ്ട് ആരോപണങ്ങള്‍ക്ക് ആശയതലത്തില്‍ തന്നെ മറുപടി പറയും. ഇസ്‌ലാം പേനയുടെ മതമാണ് പേനാകത്തിയുടെ മതമല്ല. വാളിന്റെയും മതമല്ല. അതുകൊണ്ടായിരിക്കാം വാള്‍ (സൈഫ്) എന്ന ഒരു പരാമര്‍ശം തന്നെ ഖുര്‍ആനില് കാണപ്പെടാത്തത്. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ചത് തന്നെ പേനയെ പരാമര്‍ശിച്ചുകൊണ്ടാണ്. പേന എന്ന ഒരു അധ്യായം (68) തന്നെയുണ്ട്. ഒന്നറിയുക.പിന്നെ ഒരു കാര്യം ചില സുഹൃത്തുക്കള്‍ എക്കാലത്തും ജമാഅത്തെ ഇസ്‌ലാമിയ എതിര്‍ത്തുകൊണ്ടിരിക്കും. താങ്കളും നൗഷാദുമാണ് ഇവിടെ ഇപ്പോഴെങ്കില്‍ നിങ്ങള്‍ക്ക് ശേഷം മറ്റുചിലരുണ്ടാകും. നാമാരും ബുദ്ധമതത്തെയും ജൂതമതത്തെയും ഇവിടെ എതിര്‍ക്കുന്നില്ലല്ലോ. വിയോജിപ്പില്ലാത്തതുകൊണ്ടല്ല. അവ ഇവിടെ ജീവിക്കാത്തത് കൊണ്ട്. ഫലം നല്‍കുന്ന മാവിന് കുട്ടികളുടെ ഏറ് സഹിക്കേണ്ടി വരും.

(വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു. 96:63-5 )

Unknown said...

നന്ദി ലത്തീഫ്, എനിക്ക് തോന്നുന്നത് ഇസ്ലാമിനെ ഇസ്ലാമിന് പുറത്തുള്ളവര്‍ മാത്രമല്ല അകത്തുള്ളവരും ശരിയാം വണ്ണം വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ല എന്നാണ്. അത്കൊണ്ടാണല്ലൊ ചിലെരെങ്കിലും തീവ്രവാദത്തിലേക്ക് പോകുന്നത്. ആശയസമരം ഒരു ദൌത്യമായി ഏറ്റെടുക്കുക. ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍!

Noushad Vadakkel said...

പ്രിയ സുകുമാരന്‍ സര്‍

>>>എനിക്കറിയില്ല ഇസ്ലാമിന്റെ പേരില്‍ അങ്ങനെ ആരെങ്കിലും ഏതെങ്കിലും പറഞ്ഞാല്‍ പ്രാമാണികമായി പരിശോധിക്കാനുള്ള ഒരു സുപ്രീം ബോഡി “ഇഹ”ലോകത്ത് ഉണ്ടോ എന്ന്.<<<

അങ്ങനെ ഒരു 'ബോഡി' ഉണ്ട് . അത് ഓരോരുത്തരുടെയും 'മനസ്സാക്ഷി'യാണ് .വെറുതെ വിധി എഴുതാനാവില്ല . കാരണം അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും പറയാമല്ലോ തങ്ങളാണ് ശരിയായ ഇസ്ലാമിന്റെ ആദര്‍ശം പ്രചരിപ്പിക്കുന്നത് എന്ന് .
ഇസ്ലാമിന് അടിസ്ഥാന പ്രമാനങ്ങളുണ്ട് . അവയെ കുറിച്ച് പ്രാധമികമായെങ്കിലും മനസ്സിലാക്കിയാല്‍ മാത്രമേ ഒരു വിധി തീര്‍പ്പു സാധ്യമാകൂ ...

എല്ലാ നന്മകളെയും അംഗീകരിക്കുന്ന മനസ്സ് ആണ് എല്ലാവര്ക്കും വേണ്ടത് .എന്നാല്‍ നല്ല പിള്ള ചമയുവാനും പലരും നല്ല കാര്യങ്ങള്‍ ചെയ്യാം .അത് വേണ്ട പോലെ തിരിച്ചറിയുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് സത്യം .
ലതീഫ്‌ മാസ്റെര്‍ പറയുന്നു :
>>>നൗഷാദിന്റെ സംഘടനയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാതെ ഉരുണ്ടുകളിക്കുകയാണ്.<<<<

നൗഷാദിന്റെ സംഘടനയടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടുകളോട് താത്വികമായെന്കിലും ജമാഅത്തെ ഇസ്ലാമി യോജിക്കുന്ന കാഴ്ചയാണ് സമീപ കാലത്ത് നാം കണ്ടത്.ഇവര്‍ മൌദൂതിയന്‍ തീവ്ര കാഴ്ചപ്പാടുകള്‍ തള്ളിയെന്ന് പറയുവാന്‍ മടിക്കുന്നത് എന്തുകൊണ്ട്?

കൂടുതല്‍ നീട്ടുയ്ന്നില്ല . ഇവിടെ ജമാഅതിനെതിരില്‍ കള്ള പ്രചാരണം നടക്കുന്നുവെന്നു 'നിഷ്കളങ്ക'മായി ചിലര്‍ വിലപിക്കുന്നതായി കാണുന്നു . താങ്കള്‍ക്കും ബുദ്ധിമുട്ടായേക്കാം എന്നതിനാല്‍ (നിര്‍ത്തുവാന്‍ പറയുന്നതിന് മുന്‍പ് )നിര്ത്തുന്നു മറ്റു വഴികള്‍ ഉള്ളതിനാലും ...എല്ലാവര്ക്കും ഓണം ആശംസകള്‍ ...

CKLatheef said...

നോമ്പ് നോറ്റവര്‍ ഓഫീസ് വിട്ട് വന്ന് മടിയന്‍മാരായി മലര്‍ന്ന് കിടക്കെ ഞങ്ങള്‍ക്ക് മിക്കപ്പോഴും നോമ്പുതുറക്ക് തരികഞ്ഞികാച്ചിതരികയും വിഭവങ്ങളൊരുക്കയും ചെയ്ത രാജു, റാഫി, ശശി എന്ന് ക്രൈസ്തവ സുഹൃത്തുകളെയും രാധാകൃഷ്ണനെയും ഓര്‍ത്തുപോയി മുകളിലെ ചില കമന്റുകള്‍ വായിച്ചപ്പോള്‍. മനുഷ്യസ്‌നേഹത്തിന് വാദിക്കുന്നു എന്ന് പറയുന്നവര്‍ എതിര്‍പ്പിന്റെ രൂക്ഷത പ്രകടിപ്പിക്കേണ്ടത് ഇത്തരം സൗഹൃദത്തിന് കത്തിവെക്കുന്നവര്‍ക്കെതിരെയാകണം. അത് തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു എന്ന് ഈ പോസ്റ്റും ഇവിടെ നല്‍കപ്പെട്ട മിക്ക കമന്റുകളും സൂചിപ്പിക്കുന്നു.

എല്ലാവര്‍ക്കും ഹൃദ്യമായ ഓണം-റമളാന്‍ ആശംസകള്‍ .....

Unknown said...

പ്രിയ നൌഷാദ്, ഞാന്‍ എന്തിന് നിര്‍ത്താന്‍ പറയണം? ഇന്നില്‍ നിന്ന് നമ്മള്‍ നാളെയെയിലേക്കാണ് സഞ്ചരിക്കുന്നത് ഇന്നലെയിലേക്കല്ല. സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചു പരമാവധി സമന്വയത്തിലേക്കും ഐക്യപ്പെടലിലേക്കും എത്തിപ്പെടുന്നിടത്താണ് സംവാദങ്ങളുടെ പ്രസക്തി. അകല്‍ച്ച കൂട്ടാനാണെങ്കില്‍ നമ്മള്‍ എന്തിന് സംവദിക്കണം? നമ്മളിലോരോരുത്തരിലും ഉള്ള വ്യതിരിക്തമായ വ്യക്തിത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും നമ്മള്‍ ആരും കുറ്റക്കാരല്ലെന്ന് പ്രാഥമികമായി മനസ്സിലാക്കുക(അഭ്യര്‍ത്ഥനയാണ്).അത്കൊണ്ട് സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഉതകുന്നതാകട്ടെ എല്ലാ സംവാദങ്ങളും. തീര്‍ച്ചയായും വൈരുദ്ധ്യങ്ങളും വ്യതിയാനങ്ങളും ഉണ്ട്. അത്കൊണ്ടാണല്ലൊ സംവാദങ്ങള്‍ ഉണ്ടാകുന്നത്. ഒരു ആദര്‍ശലോകം നമ്മുടെ സ്വപ്നവും ലക്ഷ്യവുമാണ്. നാളെ എത്തിപ്പിടിക്കാവുന്ന ഒന്നല്ല അത്. അതിലേക്ക് നമ്മളും സംഭാവന ചെയ്യുന്നു എന്ന് മാത്രം. ഉള്ള അകല്‍ച്ചയുടെ വ്യാപ്തി കൂട്ടാതിരിക്കാനുള്ള സംയമനമായിരിക്കണം ലക്ഷ്യത്തിലേക്കുള്ള നമ്മുടെ മാര്‍ഗ്ഗം.

ഈ പോസ്റ്റിന്റെ പ്രസക്തി ഇവിടെ തീരുകയാണ്. ഇതില്‍ പങ്കെടുത്ത ശ്രീജിത്, നിസ്സഹായന്‍,ഷെരീഫ് കൊട്ടാരക്കര,ഹരി,ഷാഹിര്‍ ചേന്ദമംഗലൂര്‍,മനോജ് കുമാര്‍,മുഹമ്മദ്കുട്ടിമാഷ്, വിജയകുമാര്‍ ബ്ലാത്തൂര്‍, മഖ്‌ബൂല്‍, ഹാരൂണ്‍ക്ക,ഓപന്‍‌തോട്ട്സ്, പ്രചാരകന്‍,സി.കെ.ലത്തീഫ്, എല്ലാവര്‍ക്കും നമുക്ക് നന്ദി പറയാം. ചതയം-റമദാന്‍ ആശംസകള്‍ സ്വീകരിക്കൂ...

സസ്നേഹം,

Noushad Vadakkel said...

പ്രിയ സുകുമാരന്‍ സര്‍
>>>ഇന്നില്‍ നിന്ന് നമ്മള്‍ നാളെയെയിലേക്കാണ് സഞ്ചരിക്കുന്നത് ഇന്നലെയിലേക്കല്ല<<<

ഇന്നലെകളെ മറന്നു നമുക്ക് ഇന്നുകളില്‍ ജീവിച്ചു നല്ലൊരു നാളെ കേട്ടിപ്പടുക്കുവാന്‍ ആവില്ല എന്നാണു എന്റെ അഭിപ്രായം .ഇന്നലെകളിലെ വീഴ്ചകള്‍ തിരുത്തുന്നത് ഇന്നുകളുടെ സുതാര്യതക്കും നാളെയുടെ കെട്ടുറപ്പിനും സഹായിക്കും . :)
ഇവിടെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താറിനോട് യാതൊരു വിയോജിപ്പും ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല ,എന്നാല്‍ ഇത് എടുത്തു കാണിച്ചു തങ്ങളുടെ ജീര്‍ണ്ണിച്ച പ്രത്യയ ശാസ്ത്രത്തിന് അവര്‍ ഇസ്ലാമിന്റെ കുപ്പായമണിയിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന ഒരു വസ്തുത എനിക്ക് മനസ്സിലായത്‌ തുറന്നു പറഞ്ഞതാണ് .
അങ്ങ് എന്നോട് നിര്‍ത്തുവാന്‍ പറഞ്ഞിട്ടില്ല . മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ മനസ്സിലാക്കണമെന്ന എന്റെ ആദര്‍ഷതിനേക്കാള്‍ ,നന്മ കൂടുതലായി കാണുന്നത് ഇസ്ലാമായി കാണുന്ന ചിലരുണ്ട് . അവര്‍ പൊതുവേ അസഹിഷ്ണുക്കള്മാണ് .( മത പ്രമാണങ്ങള്‍ അവര്‍ക്ക് വലിയ കാര്യമായി തോന്നാതതാവാം കാരണം. എന്നാല്‍ പരിശുദ്ധ ഖുര്‍ആനും, പ്രവാചക തിരുമേനി (സ)യുടെ ജീവിത ചര്യയുമാകണം ഒരു വിശ്വാസിയുടെ ജീവിത പ്രമാണം എന്നതില്‍ എനിക്ക് ഉറച്ചു നില്‍ക്കാന്‍ ബാധ്യതയുണ്ട് ) അത്തരത്തില്‍ ചില പ്രതികരണങ്ങള്‍ ഇനിയും ഉണ്ടാവാം എന്നതിനാലാണ് നിര്‍ത്തുവാന്‍ ഞാന്‍ താല്‍പ്പര്യം കാണിച്ചത് ...എല്ലാവര്ക്കും
റമദാന്‍ ആശംസകള്‍ .

ശ്രദ്ധേയന്‍ | shradheyan said...

നന്നായി മാഷേ,

മുന്‍വിധികള്‍ പലപ്പോഴും സത്യത്തില്‍ നിന്നും ആളുകളെ തെറ്റിച്ചുകളയും. പണ്ടൊക്കെ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഓണത്തിനു കിറ്റ് വിതരണം നടത്തുമ്പോള്‍ മുസ്ലിംകളിലെ തന്നെ പ്രബല വിഭാഗങ്ങള്‍ എതിര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങളുടെ പ്രദേശത്ത് ശിഹാബ് തങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കമ്മിറ്റി ഓണം-റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തത് പത്രത്തില്‍ വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഓണസദ്യയില്‍ പങ്കെടുക്കുന്നത് പോലും തെറ്റാണെന്ന് വിശ്വസിക്കുന്ന, പ്രചരിപ്പിക്കുന്ന നവോഥാനാസംഘങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നില്ലേ? മുന്‍വിധികള്‍ മാറ്റിവെച്ച് ഇവര്‍ ഇസ്ലാമിനെ മനസ്സിലാക്കിയാല്‍ ഇതും മാറാവുന്നതേ ഉള്ളൂ. അതുപോലെ, ജമാഅത്ത് വര്‍ഗീയവാദികളാണ് എന്ന് മനസ്സില്‍ പതിഞ്ഞു പോയവരും അവരെ നേരിട്ട് പഠിക്കാന്‍ തയ്യാറാവണം. മാഷുടെ ഈ പോസ്റ്റ്‌ അതിനു സഹായാകരമാവട്ടെ.

ഏവര്‍ക്കും ഓണം - റമദാന്‍ ആശംസകള്‍.

Subair said...

@Noushad Vadakkel

ഞാന്‍ മൌദൂദിയുടെയും ജമാതിന്റെയും മതപരമായ പല വ്യാഖ്യാനങ്ങളോടും പൂര്‍ണമായും യോജിക്കാത്ത ആല്ലാണ്. പക്ഷെ എന്‍റെ വിയോചിപ്പ് ജമാഅത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നതിനും പിന്തുണക്കുന്നതിനും എനിക്ക് തടസ്സമല്ല, കാരണം ജമാഅത്തോ അതിന്‍റെ ആശയങ്ങളോ പൊതു സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാക്കുന്നത്‌ എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. കഴിഞ്ഞ അറുപത് വര്‍ഷത്തോളമായി ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്, ഒരു വര്‍ഗീയ കലാപതിലോ, തീവ്രവാദ വിധംസ്വക പ്രവര്‍ത്തനങ്ങളിലോ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്ന് ആരോപണങ്ങള്‍ എങ്കിലും ഉണ്ടോ എന്ന് ജമാഅത്ത് ചോദിക്കുമ്പോള്‍ അത് മുഖവിലക്കെടുക്കെണ്ടതുണ്ട്. കഴിഞ്ഞു അറുപത് കൊല്ലത്തെ പ്രവര്‍ത്തനങ്ങളും നയനിലപാടുകളും എല്ലാം മുഖംമൂടി ആയിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇത്തരം ഒരു അവകാശ വാദം ഉന്നയിക്കാന്‍ മറ്റെതൊരോ മത രാഷ്ട്രീയ സംഘടനക്കും രണ്ടു വട്ടം ആലോചിക്കേണ്ടി വരും എന്നും ഓര്‍ക്കുക.

ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വായിച്ച് ജമാഅത്ത് കാരല്ലാത്തവര്‍ മാത്രം തീവ്രവാദികള്‍ ആകുന്നു എന്നതും വിശ്വസിനീയമല്ല. ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് ജമാഅത്തുകാര്‍ ആവണമല്ലോ, അങ്ങനെയെങ്കില്‍ അവരല്ലേ തീവ്രവാദികള്‍ ആവേണ്ടത്.

ഹമീദ്‌ ചേന്ദമങ്ങല്ലൂറിന്‍റെ വിമര്‍ശനങ്ങളുടെ ഏറ്റവും വലിയ പരിമിതി അദ്ദേഹത്തിന്‍റെ രീതി സത്യസന്ധമല്ല എന്നതാണ്. ഉദാഹണമായി അവസാനമായി മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം സ്ഥാപിക്കുന്നത് മൌദൂദി ജനാധിപത്യ വിരുദ്ധനാണ് എന്നാണ്, ജനാധിപത്യത്തിന് പകരം ദൈവീക ഭരണം ആണ് അദ്ദേഹം മുന്നോട്ട് വെക്കുനത് എന്നും. ഇതിനായി അദ്ദേഹം മൌദൂദിയുടെ ജനാധിപത്യം, മതെരത്വം ഒരു ത്വാത്വിക വിശകലനം എന്നാ പുസ്തകം ഉദ്ടരിക്കുന്നുണ്ട്. ഇത് വായിക്കുന്ന ഏതൊരാള്‍ക്കും തോന്നുക മൌദൂദി ജനാധിപത്യത്തെ നിരാകരിച്ചു പകരം സ്വെച്ചാധിപത്യത്തെയോ, രാജാധിപത്യതെയോ അനുകൂലിച്ചു എന്നതാണ്. ഇത് സത്യസന്തമായ വിമര്‍ശനം അല്ല. എല്ലാ തരത്തിലുള്ള സ്വെച്ചാധിപത്യത്തെയും, രാജാധിപത്യത്തെയും ശക്തമായി എതിര്‍ത്ത വ്യക്തിയാണ് അദ്ദേഹം. ഖിലാഫത്തും രാജവാഴ്ചയും എന്ന ഒരു പുസ്തകം തെന്നെ മൌദൂദിയുടെതായിട്ടുണ്ട്.

മൌദൂദി ആ പുസ്തകത്തില്‍ നിരാകരിച്ച തരത്തിലുള്ള ജനാധിപത്യത്തെ, ഒരു മത വിശ്വാസിക്കും, എന്തിന് ഹമീദിന് പോലും
അംഗീകരിക്കാന്‍ കഴിയില്ല. ഒരു രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക്‌, ആ രാജ്യത്തെ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള പരമാധികാരം ഉണ്ട് എന്ന അര്‍ത്ഥത്തിലുള്ള ജനാധിപത്യത്തെയാണ് അദ്ദേഹം ത്വാതികമായി എതിര്‍ക്കുന്നത്. ഇത് അന്ഗീകരിക്കുയാനെങ്കില്‍, മത വിശ്വാസികള്‍ വ്യഭിചാരവും, സ്വവര്‍ഗ ലൈംഗീകതയുമെല്ലാം ഏതെങ്കിലും രാജ്യത്ത് നിയമ വിധേയമാക്കിയാല്‍ എതിര്‍ക്കരുത്. ഹമീദ്‌ അഫ്ഗസ്നിതില്‍ എങ്ങാനും, താലിബാന് ഭൂരിപക്ഷം കിട്ടുകയും, അവര്‍ മൂക്ക് ചെത്തുന്ന രീതിയിലുള്ള ഗോത്ര വര്‍ഗ നിയമങ്ങള്‍ "ജനാധിപത്യ" പരമായി തെന്നെ നടപ്പാക്കുകയും ചെയ്‌താല്‍ എതിര്‍ത്ത് സംസാരിക്കരുത്. പാകിതാനില്‍ ജനാധിപത്യ സര്‍ക്കാര്‍ അവിടെത്തെ മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന നിയമങ്ങള്‍ ജനാധിപത്യ പരമായി തെന്നെയാണ് പാസ്സാകിയെടുത്തിട്ടുള്ളത്, പിന്നെ ജനാധിപത്യവാദികള്‍ എന്തിനാണ് അതിനെ എതിര്‍ക്കുന്നത് ?.

ഇനി ജനാധിപത്യം എന്ന് പറയുന്നത് ഒരു മൂല്യവസ്ഥയാല്‍ നിയന്ത്രിക്കപെടെണ്ടത് ആണ് എന്നാണ് വാദമെങ്കില്‍, അത് തെന്നെയാണ് മൌദൂദിയും പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്

ഈ വിഷയകരമായി ജമാഅത്തിന്റെ വെബ്സൈറ്റില്‍ ഉള്ള നിലപാട് ജമാതിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. പക്ഷെ ഹമീദ്‌ കാലങ്ങളായി ഒരേ കാര്യം തെന്നെയാണ് തെന്നെയാണ് പറഞ്ഞു വരുന്നത്, അദ്ദേഹം ചെയ്യേനടത് ജമാഅത്തിന്റെ വിശദീകാരണങ്ങള്‍ കൂടി ഉള്‍പെടുത്തി അതിനെ ഖണ്ഡിക്കുന്ന രീതിയില്‍ തെന്റെ വിമര്‍ശന ലേഖനങ്ങളെ പുര്‍ക്രമീരിക്കുക എന്നതാനാണ്.

href=http://www.jihkerala.org/htm/malayalam/jamaat/viewpoints/democracy.htm

ജനാധിപത്യം: ഗാന്ധിജിയും മൗദൂദിയും ഒന്നിക്കുന്നു

mayflowers said...

ഒരുപാട് കമന്റുകള്‍ വായിച്ചു തളര്‍ന്നു പോയി.
നമ്മളെല്ലാം പറയും മതസൌഹാര്‍ദ്ദത്തെപ്പറ്റി..എന്നാല്‍ നല്ല വിധത്തില്‍ ഒരു നോമ്പുതുറ നടന്നപ്പോള്‍,സുകുമാരന്‍ സാര്‍ അതിലെ നന്മ സ്പര്‍ശിച്ച റിഞ്ഞെഴുതിയപ്പോള്‍ എന്തിനാ സഹോദരങ്ങളേ അത് വേറൊരു കണ്ണില്‍ക്കൂടി കാണുന്നത്?
''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു കഴിക്കരുതെന്ന് ''പറഞ്ഞ മതമാണ്‌ ഇസ്ലാം.ആ അയല്‍വാസി മുസ്ലിമാണോ ഹിന്ദുവാണോ എന്ന് എവിടെയും പറഞ്ഞിട്ടില്ല,ഞങ്ങള്‍ ആ വിധത്തില്‍ ചിന്തിച്ചിട്ടുമില്ല.ആ വിധത്തിലൊക്കെത്തന്നെയാ ജമാഅത്ത്കാരും പ്രവൃത്തിക്കുന്നത്.അവരെ ഒരു alien ആയി കാണുന്നിടത്താണ് പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നത്.
ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്.അതില്‍ ഏറ്റവും നല്ലവരായി ജീവിക്കാന്‍ നമ്മള്‍ യത്നിക്കുക.
സുകുമാരന്‍ സാറിനു ആശംസകള്‍.‌

Raees hidaya said...

ഒരു ഇഫ്താറിന്‌ ഇത്ര പുകിലോ?.....ആരായാലും ചെയുന്ന നന്മ കണ്ടുകൂടെ?.......അതെങ്ങെനെ ലെ.................ക്ഷീരമുള്ളോ രകിടിൻ ചുവട്ടിലും കൊതികിനു...........

Pd said...

I just picked this line from one of the comment which is shorter but delivers everything "നല്ലതു ആരു ചെയ്താലും അതിനെ അംഗീകരിക്കുക."

ബി.എം. said...

ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് അത് ഏതു തത്വശാസ്ത്രത്തിനു വേണ്ടി നിലനില്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം അല്ലാതെ അവരുടെ പ്രവത്തികള്‍ വിലയിരുത്തി മാത്രമാവരുത്. സ്ഥലവും സാഹചര്യവും നോക്കി പ്രവര്‍ത്തന രീതി വ്യത്യസ്തമാവാം. ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. പാകിസ്ഥാനില്‍,കാശ്മീരലും ബംഗ്ലാദേശിലും അവര്‍ തങ്ങളുടെ ആശയങ്ങള്‍ ആക്രമത്തിലൂടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുബോള്‍ അത്തരം രീതികള്‍ തങ്ങളുടെ നിലനില്പി്നെ ബാധിക്കും എന്ന തിരിച്ചറിവ്‌ മാത്രമാണ് ഇന്ത്യയില്‍ സമാധാനപരമായ വഴിതിരഞ്ഞെടുക്കാന്‍ ജമാഅതിനെ നിര്‍ബന്ധിതരാക്കിയത് . ഭീകരമായ മതതീവ്രവാദത്തിന്റെ വിത്തുകള്‍ വിതക്കാന്‍ വേണ്ടി മാത്രം ജീവിച്ച ഒരു വിഷജന്മമായ മൌദൂദിയെ ഗുരുസ്ഥാനീയനായി കൊണ്ടുനടക്കുന്നവര്‍ ഇവിടെ മത സഹവര്‍ത്തിത്വത്തിന്‍റെ വക്തക്കളാകുന്നത് അവരുടെ ഗതികേട് കൊണ്ടു മാത്രമാണ്. പ്രത്യേകിച്ച് കേരള സമൂഹത്തിന്‍റെ പൊതുധാരയില്‍ ഇടം കിട്ടണമെങ്കില്‍ കുറച്ചു സാമ്രാജ്യത്വ വിരുദ്ധതയും ,സാമൂഹ്യ സേവനവും പിന്നെ കത്തനരേയും,മൊയിലാരെയും ,സ്വാമിയെയും കൂടി ഒരു വേദിയിലിരുത്തുന്ന സോഷ്യല്‍ പരേഡ്‌ (ഫാഷിന്‍ പരേഡ്‌ പോലെ)മെല്ലാം നടത്തണമെന്നും അതുവഴി ബഹു.കെ പി സുകുമാരനെ പോലുള്ള നിഷ്കളങ്കരയവരെയും, വേദികള്‍ക്കും പ്രശസ്തിക്കുമൊക്കെ പുറകെ നടക്കുന്ന സാഹിത്യകാരന്മാരെയും ചാക്കിലക്കുവനാകും എന്ന വാണിജ്യ തന്ത്രം നന്നായി പയറ്റാന്‍ പഠിച്ചിരിക്കുന്നു ജമാഅത്തെ. ശ്രീജിത്ത്‌ പറഞ്ഞതുപോലെ അമൃതാനന്ദമയി,സത്യസായിബാവ എന്നിവര്‍ ചെയ്യുന്ന സാമൂഹ്യസേവനത്തെ നോക്കി അവരെ പുകഴ്ത്തുകയും അതേസമയം ചെറിയ ആള്‍ ദൈവങ്ങളെ ഇകഴ്ത്തിപറയുകയും ചെയ്യുന്നത് പൊതുവായി കാണാം.ഒരു പെട്ടികടയും ബഹുരാഷ്ട്ര കമ്പനിയും തമ്മിലുള്ള വ്യത്യാസമേയുള്ളൂ ഇവര്തമ്മില്‍ എന്നുത് ബോധപൂര്വം മറച്ചുവയ്ക്കപ്പെടുന്നു. ഉപരിപ്ലവമയി വസ്തുതകള്‍ വിലയിരുതപ്പെടുബോള്‍ ചെന്നായ്ക്കള്ക്ക് ആടിന്തോമിട്ടു സമൂഹത്തിലൂടെ വിലസാം എന്നതാണ് ഈ പോസ്റ്റ്‌ലെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

Sulthan | സുൽത്താൻ said...

കെപി സാറിനുള്ള ഓണസദ്യ, ഓണം വിത്ത്‌ സുൽത്താൻ ഇവിടെ

OpenThoughts said...

@ബി. എം.
ചേന്ദമംഗലുര്‍ - കാരശ്ശേരി സാറന്മാരുടെ ശിഷ്യനാണെന്ന് തോന്നുന്നു.
അവരും ഇത് പോലെ പറയാറുണ്ട്. കുറെ നിഷ്കളങ്കരായ പ്രമുഖ വ്യക്തിത്വങ്ങള്‍ അടക്കമുള്ളവര്‍ ജ. ഇ യുടെ വലയില്‍ പെട്ട് പോയെന്നു ...!!!
കൃഷ്ണ അയ്യരെ പോലുള്ള, സ്വാമി അഗ്നിവെഷിനെ പോലുള്ള, ജസ്റ്റിസ്‌ താര്‍കുണ്ടെയെ പോലുള്ള, രാമനുണ്ണിയെ പോലുള്ള, സി. ആര്‍ നീലകണ്ടനെ പോലുള്ള ....പാവം ഈ സുകുമാരനും ...!!

സസ്നേഹം,
ഓപണ്‍ തോട്സ്

വെളിച്ചപ്പാട് said...

നന്മ ചെയ്താൽ അത് ആരുടേതായാലും അംഗീകരിക്കണം.അതിന് മതവർഗ്ഗപാർട്ടിവർണ്ണവിവേചനമൊന്നുമില്ല.പരസ്പരം പഴി ചാരുന്നതു നിറുത്തി ആ നേരം കൊണ്ട് ആകുന്ന നന്മ ചെയ്യൂ.അങ്ങിനെ ഓരോരുത്തരും നന്മ ചെയ്താൽ തന്നെ രാജ്യത്തെ അസന്തുഷ്ടി നീങ്ങിക്കിട്ടും.പിന്നെ ഇസ്ലാം മത വിശ്വാസികൾ എന്ന് പറയപ്പെടുന്നവർ വളരെ തുഛമായെ ഉണ്ടാകൂ എന്നണെന്റെ അഭിപ്രായം. കാരണം,ഇന്ന് ഏതൊരു തെമ്മാടിത്തരത്തിനും മുൻപന്തിയിൽ ഇസ്ലാം നാമധാരികളാണ്.അത് കൊണ്ടു തന്നെ ഇന്ന് മുസ്ലീം എന്ന് കേൾക്കുമ്പോൾ തന്നെ നികൃഷ്ടജീവിയെ പോലെ എല്ലാവരും തല തിരിക്കുന്നു.അതിനാൽ നല്ലവരായ മുസ്ലീങ്ങൾ പോലും തെറ്റിദ്ധരിക്കപ്പെടുന്നു.ഞാൻ മനസ്സിലാക്കിയത്,മുസ്ലീങ്ങൾ പണത്തിനോട് ആർത്തിയുള്ളവരാണ്.(അവരുടെ പ്രവാചകൻ പഠിപ്പിച്ചതിന് വിരുദ്ധമായി തന്നെ). അത് നമുക്ക് അവരുടെ മത സംഘടനകളെ കുറിച്ച് പഠിച്ചാൽ മനസ്സിലാകും.സുന്നിയും മുജാഹിദും പിളർന്നത് തന്നെ ആശയത്തിന്റെ പേരിലല്ല, ആമാശയത്തിന്റെ പേരിൽ ആണ്.അല്ലെങ്കിൽ എന്തിന് പിളരണം?.പരസ്പരം തെറി വിളിച്ചും അടിച്ചും ഇസ്ലാമിനെ കെട്ടി പ്പടുക്കുകയാണവർ.ഇതൊലൊന്നും പെടാതെ ജമാ‌അത്തെ ഇസ്ലാമി വേറിട്ട് നിൽക്കുന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.അത് അതിന്റെ സംഘ്ട്നാ പാടവം കൊണ്ടും അർപ്പണ ബോധം കൊണ്ടും ദൈവത്തിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടും മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അത്കൊണ്ടാണല്ലൊ പഴയ ചെങ്ങാതി പിണറായി സഖാവ് പറഞ്ഞത് ‘ജമാ‌അത്തെ ഇസ്ലാമി വേറിട്ട പ്രസ്ഥാനമാണ്,അതിന് പ്രത്യേക നയരെഖയും രൂപരേഖയും ഉണ്ട്’ എന്ന്. ഇപ്പൊൾ സഖാക്കളുടെ മലക്കം മറിച്ചലിന് അവരെ കിട്ടില്ല എന്ന് കണ്ടപ്പോഴായിരിക്കണം അതിനെ തീവ്രവാദ സംഘടന എന്ന് മുദ്രകുത്തി കൊഞ്ഞനം കാട്ടുന്നത്.

Mohamed Salahudheen said...

ഉള്പ്പുളകത്തോടെയും പ്രതീക്ഷയോടെയുമാണ് താങ്കളുടെ അനുഭവം വായിച്ചുതീര്ത്തത്. നന്മയില് സഹകരിക്കുക. തിന്മയില് നിസ്സഹകരിക്കുക.
പ്രാര്ഥനകള്

yousufpa said...

സവർണ്ണരും അവർണ്ണരും സഖാക്കളും ഇസ്ലാം മതപ്രസ്ഥാനക്കാരെല്ലാം ചേർന്ന് ജമാ-അത്ത്കാരുടെ മെക്കട്ട് കേറുന്നത് കാണാൻ നല്ല ചേല്. ജമാ-അത്തിനെ വിമർശിക്കുന്തോറും അത് പഠന വിധേയമാകുന്നു എന്നതിൽ തെല്ലും ശങ്കയില്ല.

KANHIRODE NEWS said...

ലീഗുകാരെയും സിപിഎം കാരെയും വിളിച്ചിരുന്നു
അവര്‍ വന്നില്ല
താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജമാഅത്ത് ആരെയും അകറ്റി നിര്‍ത്താറില്ല
ഇഫ്താര്‍ സംഗമങ്ങള്‍ സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാനുള്ള വേദിയായിട്ടാണ് ജമാഅത്ത് കാണുന്നത്

Unknown said...

പ്രിയ ശ്രീജിത്, ഞാന്‍ എന്ത് പറഞ്ഞാലും മുഖവിലയ്ക്ക് എടുക്കുകയില്ല എന്നറിയാം. ഈ ചര്‍ച്ച ഞാന്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാലും ചിലത് കൂടി പറയേണ്ടി വന്നിരിക്കുന്നു. ശ്രീജിത്തിന്റെ ധാരണ തിരുത്താന്‍ വേണ്ടിയല്ല. ഞാന്‍ വെറുതെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമല്ല ചെയ്തത്. ജമാ‌അത്തേ ഇസ്ലാമിയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് എന്ന് പലരോടും ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായത് ജമാ‌അത്തേ ഇസ്ലാമിയെ വെറുക്കാന്‍ പലര്‍ക്കും പല കാരണങ്ങളുണ്ട്. അതില്‍ രാഷ്ട്രീയമാണ് പ്രധാനം.

കണ്ണൂരില്‍ നിരവധി ജനകീയപ്രക്ഷോഭങ്ങളില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് നീതിക്ക് വേണ്ടിയുള്ള സമരമുഖങ്ങളില്‍ ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ നിക്ഷിപ്തതാല്പര്യക്കാര്‍ക്ക് അലോസരം ഉണ്ടാക്കുന്നതായിരുന്നു. കക്കാട്പുഴ സംരംക്ഷണ സമരവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തകനുമായി ഞാ‍ന്‍ ഇന്ന് കുറെ സംസാരിച്ചു. അവന്‍ പറയുന്നു, മനസ്സില്‍ ഉള്ളത് എപ്പോഴായാലും പുറത്ത് വരും. മസ്സിലു പിടിച്ച് കുറെക്കാലം ഒന്നും ഒളിച്ചു വെക്കാന്‍ കഴിയില്ല. ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരുടെ മനസ്സില്‍ തീവ്രവാദം ഉണ്ടെങ്കില്‍ അത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ എന്നെങ്കിലും പ്രതിഫലിക്കാതിരിക്കില്ല. എത്രയോ വര്‍ഷമായി പല ജനകീയപ്രശ്നങ്ങളിലും ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരും മറ്റ് ചില സംഘടനകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഒരു ദുസ്സൂചനയും അവന് ജമാ‌അത്തേ ഇസ്ലാമിയെ പറ്റി കിട്ടിയിട്ടില്ല. ഒരു സംഘടനയെ പറ്റി അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിനെ പറ്റി പഠിക്കാന്‍ നുറ് വര്‍ഷമൊന്നും വേണ്ടല്ലൊ,അവന്‍ പറയുന്നു. പക്ഷെ അവന് ഒരു ദോഷമുണ്ട്. അവന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ല. പരിസ്ഥിതി മുതലായ ചില പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തകനാണ്.

ഒരു സംഘടന എങ്ങനെയാണോ വര്‍ക്ക്ഔട്ട് ചെയ്യുന്നത് അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരിക. ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത് സ്വാര്‍ത്ഥലക്ഷ്യങ്ങളോടെയാണ്. സമൂഹത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ അവശ്യമുണ്ട്. ജമാ‌അത്തേ ഇസ്ലാമി ഇങ്ങനെ നാലുപാട് നിന്നും വിമര്‍ശിക്കപ്പെടുന്നത് നല്ലതാണെന്ന് തോന്നുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാന്‍ ആരും അതിലേക്ക് പോവുകയില്ലല്ലൊ. സമൂഹത്തില്‍ ഇന്ന് നിരവധി തിന്മകള്‍ തേര്‍വാഴ്ച നടത്തുകയാണ്. ഈ തിന്മകള്‍ക്കെതിരെ ആര് പോരാടുന്നു എന്ന് സുമനസ്സുകള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ജമാ‌അത്തേഇസ്ലാമിയെ വെള്ള പൂശേണ്ട ആവശ്യം എനിക്കില്ല. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ എനിക്ക് ശ്ലാഘിക്കാതിരിക്കാന്‍ കഴിയില്ല. അത് ആരെയെങ്കിലും സുഖിപ്പിക്കാനല്ല. മനസ്സില്‍ അധാര്‍മ്മികതയോട് രോഷം ഉള്ളത്കൊണ്ടാണ്. ഇനി ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെടുകയില്ല എന്നും അറിയിക്കട്ടെ.

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍, അങ്ങയെ ഞാന്‍ മുഖവിലക്കെടുത്തില്ല എന്ന് അങ്ങേക്ക്‌ തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു,ഒന്നും വിശദീകരിക്കുന്നില്ല. വേദന ഉണ്ട്. ഇവിടെ കുറെ എഴുതേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു, കൂടുതല്‍ ഒന്നും പറയുന്നില്ല. ഇനി പരമാവധി ഇത്തരം വേദികളില്‍ നിന്നും നിന്നും മാറി നില്ക്കാന്‍ ശ്രമിക്കാം.അങ്ങയുടെ ഈ പോസ്റ്റിലെ എന്റെ എല്ലാ കമ്മന്റുകളും അങ്ങയുടെ അനുവാദത്തോടെ ഞാന്‍ തന്നെ നീക്കം ചെയ്യുന്നു, ഒരു ശുദ്ധികലശം പോലെ....
സ്നേഹത്തോടും ബഹുമാനത്തോടും ...

Unknown said...

എത്രയും പ്രിയപ്പെട്ട ശ്രീജിത്തിന്, കമന്റുകള്‍ നീക്കം ചെയ്യേണ്ടായിരുന്നു. നീക്കം ചെയ്യാതെ തന്നെ ശ്രീജിത്തിന്റെ നിലപാട് ഇവിടെ വിശദീകരിച്ചിരുന്നുവെങ്കില്‍ ഈ പോസ്റ്റിന് തിളക്കം കൂടിയേനേ. സാരമില്ല നമുക്കിനിയും സംവദിക്കാമല്ലൊ. ഈ ഭൂമി മാനവികവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഭാവിതലമുറയ്ക്ക് ഇവിടെ ജീവിതം സുസാദ്ധ്യമാവൂ. അതിനായുള്ള ഏതൊരു ശ്രമവും വാഴ്ത്തപ്പെടേണ്ടതുണ്ട്. സ്വന്തം കാര്യം നോക്കുമ്പോള്‍ തന്നെ ഏതൊരാളും സാമൂഹ്യപരിസരം വൃത്തിയാക്കാനും അല്പം മെനക്കെടണം. അത് സ്വന്തം മക്കളുടെ ഭാവിയ്ക്ക് വേണ്ടി കൂടിയാണ്. നന്മയുടെ മേല്‍ തിന്മ ആധിപത്യം ചെലുത്തുന്ന ഈ ആസുരകാലത്ത് കള്ളനാണയങ്ങളാണ് എവിടെയും. മുന്‍‌വിധി ഉപേക്ഷിച്ചാലേ സത്യം നമുക്ക് കണ്ടെത്താന്‍ കഴിയൂ.

ഒരുപാട് സ്നേഹത്തോടെ,
സ്വന്തം സുകുമാരേട്ടന്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിമർശനം പാപമാണെന്ന അഭിപ്രായമില്ല. അപ്പോഴും പരസ്പര ഗുണകാംക്ഷ ഉണ്ടായിരിക്കണം. “ഈ ഭൂമി മാനവികവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഭാവിതലമുറയ്ക്ക് ഇവിടെ ജീവിതം സുസാദ്ധ്യമാവൂ. അതിനായുള്ള ഏതൊരു ശ്രമവും വാഴ്ത്തപ്പെടേണ്ടതുണ്ട്. സ്വന്തം കാര്യം നോക്കുമ്പോള്‍ തന്നെ ഏതൊരാളും സാമൂഹ്യപരിസരം വൃത്തിയാക്കാനും അല്പം മെനക്കെടണം. അത് സ്വന്തം മക്കളുടെ ഭാവിയ്ക്ക് വേണ്ടി കൂടിയാണ്.“ സുകുമാരൻ ചേട്ടന്റെ വാക്കുകൾ അതീവ പ്രസക്തം.നന്മയിൽ പരസ്പരം സഹകരിക്കാം.

CKLatheef said...

ഇവിടുന്ന് തല്‍കാലം മാറിനിന്നെങ്കിലും ഈ ചര്‍ച വീക്ഷിക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ശ്രീജിത്ത് കൊണ്ടോട്ടി- ഈ ചര്‍ച ഇത്രയും സജീവമാകാന്‍ കാരണം അദ്ദേഹത്തിന്റെയും നൗഷാദിന്റെയും കമന്റുകളാണ് അവ അപ്രതീക്ഷിതമോ അപ്രീതികരമോ ആയിരുന്നില്ല- തന്റെ കമന്റുകള്‍ ഡിലീറ്റിയത് കൊണ്ടാണ്.
കേരളജനതയില്‍ മഹാഭൂരിപക്ഷം പങ്കുവെക്കുന്ന ചില വിചാരങ്ങളാണ് അവ. തെറ്റോ ശരിയോ എന്നത് രണ്ടാമത്തെ കാര്യം.

ശ്രീജിത്തിനെ എനിക്കനുഭവപ്പെട്ടത് വിദ്വേഷരഹിതമായി കാര്യങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു യുവബ്ലോഗര്‍ എന്ന നിലക്കാണ്. അദ്ദേഹം കമന്റ് ഡീലീറ്റ് ചെയ്തതിനെ അതിന്റെ ഭാഗമായി കാണാനാണ് എനിക്കിഷ്ടം. വിമര്‍ശനവും വിയോജിപ്പുകളും കാര്യങ്ങളെ ഇരപിഴിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. എത്ര ബാലിശമെന്ന് തോന്നിയാലും മറുപടി പറയുന്നത് അതുകൊണ്ടാണ്.

ഇവിടെ ഇത്രയും പേര്‍ സജീവമായി ഇടപെട്ടതിന്റെ കാരണം വ്യക്തമാണ്. ഈ പോസ്റ്റും ഇതിന് കാരണമായ ഇഫ്താര്‍ മീറ്റും സമൂഹത്തിന് നല്‍കുന്ന സന്ദേശം മഹത്തരമാണ് എന്ന് ഭൂരിപക്ഷവും മനസ്സിലാക്കുന്നു. ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയവര്‍ക്കും അതില്‍ അഭിപ്രായം വ്യത്യാസം ഇല്ല. എങ്കിലും അത് സംഘടിപ്പിച്ചവര്‍ അതിന് യോഗ്യതയില്ലാത്തവരായി ചിലര്‍ തെറ്റിദ്ധരിച്ചു. ഇതാണ് ചര്‍ചയുടെ മര്‍മം. ആ ധാരണ അങ്ങനെത്തന്നെ അംഗീകരിച്ചുകൊടുക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കോ അതിനെ അടുത്തറിയുന്നവര്‍ക്കോ സാധിച്ചില്ല.

ചര്‍ച അവസാനത്തിലെത്തിയപ്പോള്‍ ഈ പോസ്റ്റ് കൊണ്ട് എന്താണോ ബ്ലോഗര്‍ ഉദ്ദേശിച്ചത് അത് നടന്നിരിക്കുന്നു. വിയോജിപ്പറിയിച്ച നൗഷാദ് അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞ് അവസാനിപ്പിച്ചത് കൊണ്ടും ശ്രീജിത്തിന് മറ്റുതാല്‍പര്യങ്ങള്‍ ഇല്ലാത്തത്‌കൊണ്ടുമാകാം ഇവിടെ നടന്നത് ആരോഗ്യകരമായ സംവാദമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

CKLatheef said...

@ബി.എം.

വീണ്ടും ഇവിടെ ഇടപെട്ടത് കൊണ്ട് താങ്കളുടെ കമന്റിനോട് പോതുവായി ഒന്ന് വിയോജിക്കണമെന്ന് തോന്നി. ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് പ്രവര്‍ത്തി വിലയിരുത്തി മാത്രമാകരുത് എന്നത് അംഗീകരിക്കുന്നു. തത്വശാസ്ത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം എന്നാണല്ലോ താങ്കള്‍ ആവശ്യപ്പെടുന്നത്. അങ്ങനെ തന്നെ വിലയിരുത്തുക. അതുള്‍കൊള്ളുന്ന തത്വശാസ്ത്രം എത്രമാത്രം സമാധാനപരവും ജനക്ഷേമപരമാണെന്നും നീതിക്ക് എന്ത് മാത്രം സ്ഥാനം നല്‍കുന്നുണ്ടെന്നും അക്രമത്തെ എത്രമാത്രം വെറുക്കുന്നുണ്ടെന്നും അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും. താങ്കള്‍ക്ക് ഇസ്‌ലാമെന്നാല്‍ താലിബാനും സ്‌ഫോടനവും കൈവെട്ടുമൊക്കെയായിരിക്കുന്നത് ജമാഅത്തിന്റെ കുറ്റമല്ല.

ഏതൊരു ജീവിക്കുന്ന സംഘടനയും പ്രസ്ഥാനവും സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ചുതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. അതില്‍നിന്ന് മുക്തമാകാന്‍ ജമാഅത്തിനുമാകില്ല. പാകിസ്ഥാനിലും കാശ്മീരിലും ബംഗ്ലാദേശിലും അവര്‍ ആശയങ്ങള്‍ അക്രമത്തിലൂടെ നടപ്പില്‍ വരുത്തുന്നു എന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ല. ജമാഅത്തിനെതിരെയുള്ള ശക്തമായ പ്രോപഗണ്ടയില്‍ പെട്ട ഒരു സാധുവിന്റെ വിലയിരുത്തലാണ് അത്. ഇവിടങ്ങളിലെല്ലാം അത് ജനസ്വാധീനമുള്ള മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. എല്ലായിടത്തെയും ജമാഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനായതുകൊണ്ട് ആശയ പ്രചാരണത്തിന് അക്രമം ഒരിക്കലും അവയൊന്നും ഇത് വരെ സ്വീകരിക്കുകയില്ല. ഇവിടെ അത് സമാധാനം പുലര്‍ത്തുന്നത് അത് നിലനില്‍പ്പിന് വേണ്ടിയുമല്ല. അക്രമത്തിലൂടെ നിലവില്‍ വരുന്ന ഒരു വ്യവസ്ഥയും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല എന്നത് വേറെ കാര്യം.

അവസാനമായി താങ്കള്‍ കെ.പി.എസിനെ വിലയിരുത്തിയതിലുള്ള അബദ്ധം ജമാഅത്തിനെ വിലയിരുത്തിയതിലും ഉണ്ട് എന്ന് പറയട്ടേ. ഫാഷന്‍ പരേഡ് കണ്ട് വഞ്ചിതനായ ഒന്നുമറിയാത്ത ഒരു നിഷ്‌കളങ്കനെയാണല്ലോ ഇതൊക്കെ വായിച്ചിട്ടും താങ്കള്‍ കെ.പി.എസില്‍ ദര്‍ശിച്ചത്.

സാരമില്ല താങ്കളുടെ ഈ നിലപാടും കെ.പി.എസ് താഴെ വരികളില്‍ കാണിക്കുന്ന ആര്‍ജവവും തമ്മില്‍ കാതങ്ങള്‍ ദൂരമുണ്ട്.

"ഈ തിന്മകള്‍ക്കെതിരെ ആര് പോരാടുന്നു എന്ന് സുമനസ്സുകള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ജമാ‌അത്തേഇസ്ലാമിയെ വെള്ള പൂശേണ്ട ആവശ്യം എനിക്കില്ല. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ എനിക്ക് ശ്ലാഘിക്കാതിരിക്കാന്‍ കഴിയില്ല. അത് ആരെയെങ്കിലും സുഖിപ്പിക്കാനല്ല. മനസ്സില്‍ അധാര്‍മ്മികതയോട് രോഷം ഉള്ളത്കൊണ്ടാണ്."

ജമാഅത്തിനെ അനുകൂലിക്കുന്നവരാണോ വിമര്‍ശിക്കുന്നവരാണോ നീതിയോടും സത്യത്തോടും അടുത്ത് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കാന്‍ താങ്കളുടെ കമന്റും സഹായിക്കും. ദയവായി കമന്റ് ഡീലീറ്റരുതേ :)

CKLatheef said...

കണ്ണൂര്‍: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി. ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് തീവ്രവാദത്തെ വേരോടെ പിഴുതെടുക്കാന്‍ തടസ്സമാകും. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയാണ്. ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ അനവസരത്തിലുള്ളതും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുമാണ്. ഭീകരവാദത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ഇന്ത്യയില്‍ സമീപകാലത്ത് നിലവില്‍വന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുന്ന ഇക്കാലത്ത് ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയായിരുന്നു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. സണ്ണി ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് പുഴക്കല്‍ വാസുദേവന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ഫാ. തോമസ് തൈത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു. യു.പി. സിദ്ദീഖ് സ്വാഗതം പറഞ്ഞു. (പത്രവാര്ത്ത)

CKLatheef said...

സത്യം പറയുന്നതില്‍ ജമാഅത്ത് ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. രാഷ്ട്രീയക്കാരെ സുഖിപ്പിക്കാന്‍ അവരെ തലോടാറുമില്ല. അതേ പോലെ ജമാഅത്തിനെ വിമര്‍ശിക്കുന്നതില്‍ മറ്റുള്ളവരും ഒട്ടും അമാന്തം വരുത്തേണ്ടതില്ല. ഇതിലേക്ക് വരുന്നവര്‍ ഇതിനെ അനുകൂലിക്കുന്നവര്‍ കാര്യങ്ങള്‍ മുഴുവന്‍ സന്തുലിതമനസ്സോടെ ഉള്‍കൊണ്ടവരല്ലെങ്കില്‍ ആദ്യ അറ്റാക്കില്‍ തന്നെ തകര്‍ന്ന് പോകും. കെ.പി.എസ് ഈ ഒരു ഇഫ്താര്‍ മീറ്റിലെ അനുഭവം മാത്രം വെച്ചാണോ ഈ പോസ്റ്റിട്ടത് എന്ന ആശങ്കയുണ്ടായിരുന്നു. ചര്‍ച മുന്നോട്ട് നീങ്ങിയപ്പോള്‍ അങ്ങനെയല്ല. ജമാഅത്തിന്റെ നല്ല പ്രവര്‍ത്തനത്തെ അനുകൂലിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ടെന്ന് ബോധ്യമായി (ഈ പ്രയോഗത്തെ അഹങ്കാരമായി കാണരുത്. നന്മ ജമാഅത്തില്‍ നിന്നാണെങ്കില്‍ അതിനെ അനുകൂലിക്കാന്‍ അല്‍പം പ്രയാസമുണ്ട് എന്ന് ഇതോടെ മനസ്സിലായല്ലോ.

ലീഗ് സി.പി.എം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കാതിരുന്നത് ജമാഅത്ത് ഒറ്റപ്പെട്ടു എന്ന് പറഞ്ഞതിന്റെ അലയൊലികള്‍ മാറുന്നതിന് മുമ്പ് ഈ ഇഫ്താര്‍ വന്നത് കൊണ്ടാണ്. ആ ആനുകൂല്യം അവര്‍ക്ക് നല്‍കുക.

ഈ ഒറ്റപ്പെട്ട ഈ സംഘടന ക്ഷണിക്കുമ്പോഴേക്ക് ഇവരൊക്കെ വരുന്നുണ്ടെങ്കില്‍ ഇവിടെ തെറ്റിദ്ധരിച്ചത് കെ.പി.എസ് അല്ല. അദ്ദേഹത്തെ ഇതിന്റെ പേരില്‍ കൊച്ചാക്കാന്‍ ശ്രമിക്കുന്നവരാണ് എന്നെങ്കിലും മനസ്സിലാക്കുക.

നന്മയും സൗഹാര്‍ദ്ദവും പരിഗണിച്ച് ഈ പോസ്റ്റിട്ട കെ.പി.സുകുമാരന്‍ സാറിനെയും ഇവിടെ (അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും) അഭിപ്രായം പറഞ്ഞ് ഈ പോസ്റ്റിന് കൂടുതല്‍ തിളക്കം നല്‍കിയ എല്ലാവരെയു അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും നന്‍മക്കായി പ്രാര്‍ഥിച്ചുകൊണ്ട് തല്‍കാലം വിട.

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍..
വീണ്ടും ഈ പോസ്റ്റില്‍ എഴുതേണ്ടി വന്നു, എഴുതേണ്ട എന്ന് കരുതി. പക്ഷെ വീണ്ടും വീണ്ടും എന്റെ മെയില്‍ ഇന്‍ബോക്സില്‍ ഈ പോസ്റ്റിനുള്ള മറുപടികള്‍ നിറയുമ്പോള്‍ മൌനം ഭന്ചിക്കേന്ടതായും വന്നു. ഞാന്‍ എന്റെ കമന്റുകള്‍ നീക്കിയത് ഈ പോസ്റ്റിലെ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു എന്നത് കൊണ്ടാണ്. മറ്റൊരു വേദിയില്‍ നമുക്കത് ചര്‍ച്ച ചെയ്യാം. ഞാന്‍ എഴുതിയ കാര്യങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും മാത്രമാണ് ഞാന്‍ ഡിലീറ്റ്‌ ചെയ്തത്. എന്റെ ആദ്യ കമെന്റിനു മറുപടി എഴുതിയ നിസ്സഹായന്റെ (അദ്ധേഹത്തിന്റെ മിക്ക കമന്റുകളും വായിച്ചിട്ടുണ്ട് ഞാന്‍) ക്രൂരമായ ആരോപനനതിനു മറുപടി എഴുതി അവസാനം വിഷയത്തില്‍ നിന്ന് അകന്നു എന്നത് ശരി തന്നെ. അതിനു ക്ഷമ ചോദിച്ചാണ് എല്ലാം ഡിലീറ്റ്‌ ചെയ്തതും. എന്റെ നിലപാടുകള്‍ ഇവിടെ (ഇത് അതിനുള്ള വേദിയല്ല) വിശദീകരിച്ചതുകൊണ്ടാണ് ഈ പോസ്റ്റിന്റെ തിളക്കം കുറഞ്ഞത് എന്ന് ഞാന്‍ മനസ്സിലാക്കി ആണ് എല്ലാം നീക്കിയത്. ഇനിയും എന്റെ നിലപാടുകള്‍ ഇവിടെ വിശദീകരിക്കുനത് കടുംകയ്യാവും. എന്റെ അഭിപ്രായവും അത് തന്നെ ആണ് സാര്‍. നമ്മുടെ ഭൂമി മാനവിക വല്കരിക്കപ്പെടെണ്ടതയുനണ്ട്. അതിനെതിരെ ഉള്ള എല്ലാ കള്ളനാണയങ്ങളെയും അങ്ങ് പറഞ്ഞ പോലെ നമ്മള്‍ തിരിച്ചറിയണം.
എല്ലാ നന്മകളും ആശംസിക്കുന്നു..

ശ്രീജിത് കൊണ്ടോട്ടി. said...

ഹെലോ ലതീഫ്‌ ഭായ്..
താങ്കള്‍ എന്നെ വിദ്വേഷഷരഹിതന്‍ ആയ ബ്ലോഗ്ഗര്‍ എന്ന് വിശേഷിപ്പിച്ചതില്‍ വളരെ നന്ദിയുണ്ട്. (കാരണം എന്റെ അനുഭവത്തില്‍ ഭൂരിപക്ഷം ബ്ലോഗ്ഗെര്‍മാരും വിദ്വെഷികള്‍ ആണ് , അപ്പോള്‍ ഈ വാക്കുകള്‍ എനിക്ക് ഒരു ക്രെഡിറ്റ്‌ തന്നെ) കമന്റുകള്‍ നീക്കം ചെയ്യാന്‍ കാരണം ഇവിടം ഈ ചര്‍ച്ചക്കുള്ള വേദിയല്ല എന്നതുകൊണ്ടാണ്. അത് താങ്കളും മനസ്സിലാക്കി. നന്ദിയുണ്ട്. വൈകാതെ തന്നെ എന്റെ ബ്ലോഗില്‍ ഇതേ വിഷയം "ജമാ-അത്തെ- ഇസ്ലാമിയുടെ ഐഡിയോലോജികളെ കുറിച്ച് വിശദമായ ഒരു പോസ്റ്റ്‌ ഞാന്‍ ഇടുന്നുണ്ട്. (ഐഡിയോലോജികള്‍ മാറ്റിനിര്‍ത്തി ബാക്കി സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ (കേരളത്തില്‍) എല്ലാം ഞാനും അനുകൂലിക്കുണ്ട്). നമുക്ക്‌ ഈ വിഷയം അവിടെ ചര്‍ച്ച ചെയ്യണം. ഈ പോസ്റ്റില്‍ നിന്നും ഡിലീറ്റ്‌ ചെയ്ത ചിന്തകള്‍ എന്റെ മനസ്സില്‍ നിന്ന് ഡിലിറ്റ് ആവുന്നില്ല. എന്റെ വിശ്വാസങ്ങളും ചിന്തകളും പ്രാരംബര്യമല്ലതതിനാല്‍ അതവിടെ ഉറച്ചു തന്നെ നില്‍ക്കുന്നു.
സൗഹാര്‍ദത്തോടെ.....
(ഇനി ഈ പോസ്റ്റില്‍ നിന്നും വിടപറയുന്നു, വീണ്ടും കാണാം....)

ea jabbar said...

ഇഫ്താര്‍ പാലം നല്ലതു തന്നെ. പക്ഷെ അത് വണ്‍വേ ആകരുത്
മാധ്യമത്തിലെ പരസ്യം കണ്ടാണിവിടെ എത്തിയത്. വായിച്ചപ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഓര്‍മ്മയില്‍ മിന്നി മറഞ്ഞു.
ഒന്നു രണ്ടെണ്ണം പറയാം. ഒരിക്കല്‍ സ്കൂളിലെ സ്റ്റാഫ് റൂമില്‍ ഒരു ടീചര്‍ ഏതോ ക്ഷേത്ര സന്ദര്‍ശനം കഴീഞ്ഞ് സന്തോഷത്തോടെ എല്ലാവര്‍ക്കും പ്രസാദവുമായി വന്നു [പായസം]. ഞങ്ങളൊക്കെ അതു കഴിച്ചു. മുസ്ലിം അധ്യാപകരും കഴിച്ചു . ജമാ അത്തെ ഇസ്ലാമിക്കാരനായ അധ്യാപകന്‍ ഒഴികെ !
ഇപ്പോല്‍ നോമ്പാണല്ലോ. മുസ്ലിം മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പല സ്കൂളുകളിലും അമുസ്ലിം കുട്ടികള്‍ക്കു പോലും ഉച്ചക്കഞ്ഞി കൊടുക്കാതെ പട്ടിണിക്കിടുന്നു.

ea jabbar said...

മുമ്പൊരിക്കല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജമാ അത്തുകാരോടു പറഞ്ഞതും ഓര്‍ത്തു പോയി.
ഒരു സമ്മേളനവുമായി ബന്ധപ്പെട്ട് ഇറക്കുന്ന സുവനീറിലേക്ക് ഒരു സൃഷ്ടി ആവശ്യപ്പെട്ടു വന്നതായിരുന്നു ജമാ അത്തു പ്രവര്‍ത്തകര്‍. തങ്ങളുടെ ലക്ഷ്യം ഇന്നതൊക്കെ യെന്നു വളരെ മനോഹരമായി അവതരിപ്പിച്ച ശേഷം ബഷീറിന്റെ പ്രതികരണത്തിനായി അവര്‍ കാത്തു . അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു:
“നിങ്ങള്‍ ഈ പറഞ്ഞതൊക്കെയാണു ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ഒരു സുവനീറും ഇറക്കേണ്ട കാര്യമില്ല. ഒറ്റക്കാര്യം മാത്രം ചെയ്താല്‍ മതി. ഇതു വരെ നിങ്ങള്‍ പുറത്തിറക്കിയിട്ടുള്ള എല്ലാ കിതാബുകളും കൂടി ഒരു ഇമ്മിണി ബല്യ കുഴി കുത്തി അതിലിട്ടങ്ങട്ടു മണ്ണിട്ടു മൂടുക .“
ആരിഫലിയോടും അതാണു പറയേണ്ടത്.

ea jabbar said...

ഹിന്ദു കല്യാണത്തിനു നല്ല മുഹൂര്‍ത്തം കണ്ടെത്തിയിട്ടും മുസ്ലിംങ്ങളുടെ നോമ്പു കാലമായ കാരണത്താല്‍ തിയ്യതി മാറ്റി നിശ്ചയിച്ച എത്രയോ സന്ദര്‍ഭങ്ങള്‍ അനുഭവത്തിലുണ്ട്. നോമ്പു കാരണം തിരുവോണ നാളില്‍ ഓണ സദ്യയുണ്ണാന്‍ തന്റെ മുസ്ലിം അയലവാസിയെ ക്ഷണിക്കാന്‍ പറ്റാത്തതില്‍ ആത്മാര്‍ത്ഥമായി സങ്കടപ്പെടുന്നവരെയും കണ്ടിട്ടുണ്ട്.
സ്കൂളിലെ ഉച്ചക്കഞ്ഞി മുടക്കിയും ഹോട്ടലുകള്‍ പൂര്‍ണമായും അടച്ചിട്ടും അന്യമതക്കാരെക്കൂടി പട്ടിണിയിടുന്നത് ശരിയല്ല എന്നു ചിന്തിക്കുന്ന എത്ര പേരുണ്ട് മുസ്ലിം സമുദായത്തില്‍?

OpenThoughts said...

@e.a Jabbar.
...........................ഹിന്ദു കല്യാണത്തിനു നല്ല മുഹൂര്‍ത്തം കണ്ടെത്തിയിട്ടും മുസ്ലിംങ്ങളുടെ നോമ്പു കാലമായ കാരണത്താല്‍ തിയ്യതി മാറ്റി നിശ്ചയിച്ച എത്രയോ സന്ദര്‍ഭങ്ങള്‍ അനുഭവത്തിലുണ്ട്. നോമ്പു കാരണം തിരുവോണ നാളില്‍ ഓണ സദ്യയുണ്ണാന്‍ തന്റെ മുസ്ലിം അയലവാസിയെ ക്ഷണിക്കാന്‍ പറ്റാത്തതില്‍ ആത്മാര്‍ത്ഥമായി സങ്കടപ്പെടുന്നവരെയും കണ്ടിട്ടുണ്ട്. .................

വാല്‍ക്കഷ്ണം: ഇന്ന് നോമ്പ് തുറക്കാന്‍ വേണ്ടി ഓണ സദ്യയുടെ വിഭവങ്ങള്‍ ഒരുക്കി തന്നത് അടുത്ത റൂമിലുള്ള അജയന്നും ശുഭയും. സാധാരണയുള്ള തരിക്കു പകരം അവരുണ്ടാക്കിയ അട പ്രഥമനും ...!!
വേറെയുമുണ്ട് അനുഭവങ്ങള്‍, ഞങ്ങളുടെ അയല്‍വാസി സരോജിനി അവരുടെ വീട്ടിലെ എന്തു ചടങ്ങിന്നും ദിവസം കാണുന്നതിനു മുമ്പേ എന്‍റെ പിതാവിന്നോടും ചര്‍ച്ച ചെയ്യും. ഈ പരസ്പര സ്നേഹം ആര് വിചാരിച്ചാലും മാറ്റാന്‍ പറ്റില്ല. ആ സരോജിനി തളര്‍ന്നു വീണു മരിച്ചപ്പോള്‍ അവിടെ ആദ്യം ഓടിയെത്തിയത് എന്‍റെ ഉമ്മ..രണ്ടു ദിവസം ശരിക്കും ഭക്ഷണം പോലും കഴിച്ചില്ല എന്‍റെ ഉമ്മ.. ആത്മ ബന്ധങ്ങളും അവരുടെ വിശ്വാസങ്ങളും ഇവടെ ഒരു പ്രശ്നമായില്ല ...

മുമ്പൊരിക്കല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജമാ അത്തുകാരോടു പറഞ്ഞതും ഓര്‍ത്തു പോയി.
ശ്രീ. ജബ്ബാര്‍ വിമര്‍ശികാറുള്ള മാധ്യമം ദിനപ്പത്രവും വൈക്കം മുഹമ്മദ്‌ ബഷീറും തമ്മിലുള്ള ഊഷ്മളമായ ബന്ധം അറിയണമെങ്കില്‍ അവരോട് അടുതവരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും. ശ്രീ. പി. കെ. ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്.
മുസ്ലിങ്ങളെ ഇകഴ്ത്തി കാണിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു കാലത്ത് മുസല്‍മാന്റെ ജീവിതത്തിന്റെ നന്മയുടെ വശം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മഹാ കഥാ കാരനായിരുന്നല്ലോ വൈക്കം ബഷീര്‍.

മുസ്ലിം എന്ന് പറയാന്‍ അപകര്‍ഷത ബോധം അനുവദിക്കാതിരുന്ന മുസ്ലിം നാമധാരിയായ എന്‍റെ ഒരു അദ്ധ്യാപകന്‍, റമദാന്‍ കാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളെയും ക്ഷണിക്കും ...! എന്തായാലും ഒരു ഗുരുനാഥന്നോടുള്ള ആ സ്നേഹം വച്ച് കൊണ്ട് തന്നെ പറയട്ടെ ... എന്ത് സന്ദേശമാണ് അദ്ദേഹം നമുക്ക് നല്‍കുന്നത് ...

Unknown said...

ഹിന്ദു കല്യാണത്തിനു നല്ല മുഹൂര്‍ത്തം കണ്ടെത്തിയിട്ടും മുസ്ലിംങ്ങളുടെ നോമ്പു കാലമായ കാരണത്താല്‍ തിയ്യതി മാറ്റി നിശ്ചയിച്ച എത്രയോ സന്ദര്‍ഭങ്ങള്‍ അനുഭവത്തിലുണ്ട്.

അനുഭവങ്ങള്‍ വ്യത്യസ്തം തന്നെ. അഞ്ചെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മലപ്പുറം ജില്ലയില്‍ മൂന്ന് നാല് ദിവസം താമസിച്ചിട്ടുണ്ട്. കാവന്നൂരില്‍ ആയിരുന്നു. സെയ്തലവി എന്ന സുഹൃത്തിന്റെ കൂടെ അവന്റെ ജ്യേഷ്ടന്റെ വീട്ടിലും പിന്നെ മറ്റ് സുഹൃത്തുക്കളുടെ വീട്ടിലും സന്ദര്‍ശിച്ചിരുന്നു. തിരൂരിലും മഞ്ചേരിയിലും എടവണ്ണയിലും ഒക്കെ സഞ്ചരിച്ചിട്ടുണ്ട്. ഞാന്‍ കണ്ട എല്ലാ മുസ്ലീം വീടുകളിലും ഹിന്ദുക്കള്‍ക്ക് സ്വന്തം കുടുംബവീടുകളിലെന്ന പോലെ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നോട് ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞത് ഞങ്ങള്‍ നോമ്പ് കാലത്ത് കല്യാണം ഉറപ്പിക്കാറില്ല എന്നാണ്. അയല്‍പ്പക്കങ്ങളിലെ മുസ്ലീം കുടുംബങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ആണത്. ഇപ്പോള്‍ മലപ്പുറം മാറിപ്പോയോ എന്നെനിക്കറിയില്ല. മുസ്ലീം വീടുകളിലെ ആതിഥേയമര്യാദയില്‍ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.

ഇന്നലെയും ഇവിടെ ജമാ‌അത്തേ ഇസ്ലാമി പ്രാദേശിക കമ്മറ്റി സംഘടിപ്പിച്ച ഒരു ഇഫ്താര്‍-ഓണം സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. സദസ്സ്യരില്‍ പകുതിയില്‍ അധികം സ്ത്രീകളായിരുന്നു. മതം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും , മനുഷ്യനെ അകറ്റി നിര്‍ത്താന്‍ മതം ഉല്‍ബോധിപ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ മതം തന്നെ ഉപേക്ഷിക്കുമെന്നുമാണ് ജമാ‌അത്തിന്റെ പ്രാദേശിക അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ആ ആത്മാര്‍ത്ഥതയെ എനിക്ക് സംശയിക്കാന്‍ കഴിയില്ല. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും സ്ത്രീകളും ഒക്കെയായി നല്ലൊരു സദസ്സായിരുന്നു. ഇങ്ങനെയേ മതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ജബ്ബാര്‍മാഷെ പോലെ മതത്തെ നിഷേധാത്മകമായി സമീപിച്ചാല്‍ മാഷ് തന്നെ ആഗ്രഹിക്കുന്ന നവീകരണം മതത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. ജമാ‌അത്തേ ഇസ്ലാമിയെ ഇന്ന് എതിര്‍ക്കുന്നവര്‍ നാളെ സത്യം അംഗീകരിക്കേണ്ടി വരും എന്നതില്‍ എനിക്ക് അശേഷം സംശയമില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

ജബ്ബാര്‍ മാഷ്‌ പറഞ്ഞപ്പോഴാണ് ഞാന്‍ "മാധ്യമം വെളിച്ചം" സപ്ലിമെന്റ് എടുത്ത് നോക്കിയത്. അതില്‍ ഈ പോസ്റ്റിനെ കുറിച്ചും പേരെടുത്ത്‌ തന്നെ നന്നായി പരാമര്‍ശിച്ചിട്ടുണ്ട്, ഈ പോസ്റ്റില്‍ അഭിപ്രായം എഴുതിയ ആള്‍ എന്ന ഞാനും സുകുമാരന്‍ സാറിനെ അഭിനന്ദിക്കുന്നു. നമ്മുടെ ബൂലോകത്തെ ചെറിയ ഇത്തരം ചര്‍ച്ചകള്‍ വരെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതില്‍ കൌതുകവും തോന്നുന്നു!!! മാധ്യമം ലിങ്ക് താഴെ..

http://www.madhyamam.com/sites/default/files/veli_info_30082010.pdf

ബയാന്‍ said...

It is likely to be a good marketing tactics to defend their present position.




ചിത്രകാരന്റെ മതത്തിന്റെ കൂട്ടിക്കൊടുപ്പിനെ കുറിച്ചുള്ള ഒരു കമെന്റ് ഇവിടെ ഒരു പുനര്‍വായനയ്ക്ക് :


-------------
ജനനത്തിലും,മരണത്തിലും,>(ഇഫ്താര്‍ പാര്‍ട്ടിയിലും)< നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.

ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.
-------------------

Unknown said...

യരലവയോട്: ചിത്രകാരന്റെ കമന്റ് തപ്പിപ്പിടിച്ചുകൊണ്ടു വന്ന് ഇവിടെ പെയിസ്റ്റ് ചെയ്തത് അനുവദനീയമല്ല. യരലവക്ക് പറയാനുള്ളത് പറയാം. ചിത്രകാരന് എന്തെങ്കിലും ഈ പോസ്റ്റില്‍ പറയണമെങ്കില്‍ അത് ചിത്രകാരന്‍ ഇവിടെ വന്ന് പറയും. അത്കൊണ്ട് മേല്‍ക്കമന്റ് യരലവ ഡിലീറ്റ് ചെയ്യുക.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ....ആരാണിവിടെ ചിത്രകാരനെ ആവാഹിച്ച് ഇഫ്ത്താര്‍ വിരുന്നുകളും ഹോമകര്‍മ്മങ്ങളും സംഘടിപ്പിക്കുന്നത് ????

ചിത്രകാരന്റെ ഈ കമന്റ് കൊള്ളാലോ യരാലവ !!!
ഇതെവിടെന്നേ കിട്ട്യേ ? ഭഗവത് ഗീതയിലോ അതോ മഹാഭാരതത്തിലോ ??? ഇങ്ങനെയൊക്കെ ഈ ചിത്രകാരന്‍ ഉവാചിച്ചിട്ടുണ്ടെന്നത് അതിശയകരം തന്നെ !
ഏതായാലും സുകുമാരേട്ടന്‍ ഇപ്പോള്‍ അനുഭവിക്കുന്ന
അവിഹിത ബാ‍ന്ധവത്തിന്റെ വിഷസന്തതിയെ അലസിപ്പിക്കാന്‍ ശേഷിയുള്ള അലോപ്പതി മരുന്നായതിനാല്‍ ആ കമന്റ് ഡിലിറ്റല്ലേ... അതിന്റെ ഒരു കോപ്പി ചിത്രകാരന്‍ എടുത്തുവക്കുകയെങ്കിലും ചെയ്യട്ടെ.
സുകുമാരേട്ടന് മൌദൂതി സംസര്‍ഗ്ഗത്താല്‍ ചിത്രകാരനോട് വല്ല അയിത്തവും തോന്നുന്നുണ്ടെങ്കില്‍
ഡിലിറ്റുകയൊ എന്തുവേണമെങ്കിലും ചെയ്യട്ടെ....:)

ദുഷ്ടതക്കും :) അവസരവാദത്തിനും
മത പ്രീണനത്തിനും ഒരു അതിരൊക്കെ വേണ്ടേ സുകുമാരേട്ടാ :)

ബയാന്‍ said...

ശ്രീ: സുകുമാരന്‍,

ചിത്രകാരന്റെ ഒരു ‘മഹദ്‌വചനം’ താങ്കളെ ഇത്രപ്രകോപിക്കുമെന്നു നിനച്ചില്ല. മതത്തിന്റെ കൂട്ടിക്കൊടുപ്പിനെ കുറിച്ച് ചിത്രകാരനേക്കാളും ഭംഗിയായി എനിക്ക് സംസാരിക്കാനറിയില്ല എന്നത് എന്റെ ഒരു വൈകല്യമായി കണ്ടാല്‍ മതിയായിരുന്നു.

ചാണക്യന്റെ’ മണിച്ചിത്രത്താഴ് (31-10-2009) എന്ന നാട്ടയില്‍നിന്നാണ് ഈ കമ്പെടുത്ത് ഇവിടെ കുത്തിയത്. ചിത്രകാരന്റെ കുറിപ്പടി കിട്ടിയ സ്ഥിതിക്ക് ഈ മരുന്ന്, ഇനി കഴിക്കാലോ ല്ല്യേ..?

CKLatheef said...

എന്നാല്‍ എല്ലാ കാര്യത്തിലും ഈച്ചയെ പോലെ മാലിന്യം മാത്രം ആസ്വാദ്യകരമായി കാണുന്ന പ്രവണത ചില യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരില്‍ കാണുന്നു. അടിസ്ഥാനപരമായി തന്നെ ഇത് യുക്തിവിരുദ്ധമാണ്. നോക്കൂ കെ.പി.എസ് ഒരു ഇഫ്താര്‍ സംഗമത്തെ പോസ്റ്റീവായി സമീപിച്ചപ്പോള്‍ അതേ ഇഫ്താറിനെ ജബ്ബാര്‍ നെഗറ്റീവായി സമീപിക്കുന്നു. അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. നോമ്പ് കാലത്ത് പകല്‍ പായസം കുടിക്കാത്ത ജമാഅത്ത് കാരനോടുള്ള വിരോധമാണ്. അദ്ദേഹത്തിന്റെ ഓരോ വരിയിലും ഈ നിഷേധാത്മക തെളിഞ്ഞ് കാണാനാവും. വെറുതെ ആരോപിക്കുകയല്ല. സുകുമാരന്‍സാറിന്റെ ബ്ലോഗ് മാധ്യമം പരിചയപ്പെടുത്തിയതില്‍ പോലും 'എന്തോ ഒരു ഇത്' കാണാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു. അതാകട്ടെ നന്മയൊട്ടല്ല താനും. അദ്ദേഹത്തിന്, വിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ഒരു സൗഹാര്‍ദ്ദത്തിന്റെയും പരസ്പരസമന്വയത്തിന്റെയു ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.എസിന്റെ പോസ്റ്റിനോട് അതേ ചിന്തയും ജനനന്മയും സാമൂഹ്യനീതിയും ആഗ്രഹിക്കുന്ന ഒരു പത്രത്തിന്റെ ഐക്യദാര്‍ഢ്യമായി അതിനെ കാണാമായിരുന്നു.

കാര്യമെന്തന്നാല്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്രയും മാധ്യമം ബ്ലോഗ് സെലക്ട് ചെയ്യുന്നതില്‍ സാധാരണ കാണിക്കാറില്ല. ചിത്രകാരന്റെ ബ്ലോഗു പോലും പരിചയപ്പെടുത്തിയ മാധ്യമത്തിന് അക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ല ശ്രദ്ധേയമായ ചില ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു അത്രമാത്രം. എങ്കിലും തീരെ നെഗറ്റീവ് ചിന്താഗതി പുലര്‍ത്തുന്നവരുടെ ബ്ലോഗുകള്‍ അത് തിരസ്‌കരിച്ചേക്കാം. ഉറപ്പൊന്നുമില്ല. നേരെ മറിച്ച് ജബ്ബാര്‍ മാഷ് സൂചിപ്പിചതല്ല കാരണം എന്ന് ധരിക്കാന്‍ ഒരു പ്രയാസവുമില്ല. സുകുമാരന്‍ സാറിന്റെ കൂടെ പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ ഏതൊക്കെ എന്ന് നോക്കിയാല്‍ മതി. എല്ലാറ്റിലും ചീത്തയായത് തിരഞ്ഞ് പുറത്തെടുത്ത് ആനന്ദിക്കുന്ന ഈ മാനസിക വൈകൃതത്തിന് പിന്തുണ പാടുന്നതാണ് യുക്തിവാദമെങ്കില്‍ അതിനെക്കുറിച്ച് പുനരോലോചന നടത്തുന്നത് അതിന്റെ ആളുകള്‍ക്ക് തന്നെയാണ് ഗുണകരമാവുക എന്ന് പറയേണ്ടതില്ലല്ലോ.

CKLatheef said...

>>> ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും. <<<

എലിയെ എനിക്ക് പേടിയാണ് അതുകൊണ്ട് ഇല്ലം ചുട്ടാലെ എനിക്ക് സമാധാനം വരികയുള്ളൂ എന്ന് സാരം. ഇത് ധീരതയല്ല. സ്വന്തം ജീവിത കാഴ്ചപ്പാടിലും അവനവന്റെ ബുദ്ധിയിലും വിശ്വാസമില്ലാത്ത ഒരു ഭീരുവിന്റെ ഭയപ്പാട് മാത്രം.

ഈ കുറിപ്പടിയനുസരിച്ചുള്ള കഷായം കഴിച്ചാല്‍ അവസാനിക്കുന്നതാണ് കെ.പി.എസിന്റെ ഈ 'രോഗ'മെന്ന് എനിക്കെന്തോ വിശ്വാസമാകുന്നില്ല. എനിക് ഒരു യുക്തിവാദിയെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാകാം.

Jerry said...

മലയാള ബ്ലോഗ്‌ രംഗത്ത് ഇപ്പോള്‍ മത വാദികള്‍ ( ഒപ്പം ജമായതും ) കൊണ്ടാടുന്ന ഒരേ ഒരു യുക്തിവാദി ആയി സുകുമാരന്‍ മാഷ് വളര്‍ന്നതില്‍ മാഷ്‌ ക്ക് അഭിമാനിക്കാം !

യോനെ റിഡ് ലി താലിബാന്‍ അങ്ങീകരിക്കുന്ന ഒരേ ഒരു യുറോപ്യന്‍ വനിതാ ആയതു പോലെ ,

ഗോര്‍ബച്ചേവ് അമേരിക്ക അംഗീകരിച്ച ഏറ്റവും പ്രമുഖ കമ്മ്യൂണിസ്റ്റ്‌ ആയത് പോലെ

മുക്താര്‍ അബ്ബാസ്‌ നക്വിയും ഷാനവാസ് ഹുസ്സൈനും ബി ജെ പി മുന്നില്‍ വയ്ക്കുന്ന ന്യൂന പക്ഷ മുഖനഗല്‍ ആയതു പോലെ ,

സുകുമാരന്‍ മാഷക്കും ജമായത്ത് ന്റെ പ്രിയപ്പെട്ട മുഖം ആകാന്‍ ഉള്ള എല്ലാ സാധ്യതകളും വഴക്കവും ഉണ്ട് .... നഷ്ടം വരില്ല ...... ജമയതിനെ നിരോധിക്കാന്‍ ഉള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം ആയതു കൊണ്ട് തീരെ നഷ്ടം വരില്ല !

Unknown said...

ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിക്കുന്ന രീതി മാത്രമേ എന്റെ ബ്ലോഗില്‍ എങ്കിലും മറ്റുള്ളവരും സ്വീകരിക്കാവൂ എന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ട്. കാരണം ഇത് എന്റെ, എന്റ മാത്രം ബ്ലോഗ് ആണ്. ഞാന്‍ എനിക്ക് അറിയാവുന്ന ഭാഷയിലും ശൈലിയുമാണ് പോസ്റ്റുകളും കമന്റുകളും എഴുതാറ്. മറ്റുള്ളവരുടെ കമന്റുകള്‍ ഞാന്‍ കടംകൊള്ളാറില്ല. ചിത്രകാരന്‍ കമന്റ് എഴുതാത ഈ പോസ്റ്റില്‍ യരലവ സ്വന്തം കമന്റ് എഴുതാതെ ഏതോ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് പെയിസ്റ്റ് ചെയ്യുന്നത് അനുചിതമാണ്. ചിത്രകാരന് അങ്ങനെ ചെയ്യാം. യരലവയ്ക്കും തന്റെ പഴയ കമന്റ് ഓര്‍മ്മപ്പെടുത്തലായി വേണമെങ്കില്‍ പെയിസ്റ്റ് ചെയ്യാം. ഇത് എന്റെ യുക്തി. യുക്തിക്ക് അങ്ങനെ സാര്‍വ്വജനീനതയില്ല. അതാണ് യരലവക്ക് എന്റെ യുക്തി മനസ്സിലാകാ‍തെ പോയത്. അല്ലാതെ കമന്റില്‍ പ്രകോപിതനായിട്ടല്ല.

Unknown said...

മനുഷ്യന്‍ സ്വയമേവ നന്നാവുകയില്ല എന്നും നന്നാക്കപ്പെടേണ്ടതുണ്ട് എന്നും ഞാന്‍ കരുതുന്നു. അങ്ങനെ മനുഷ്യനെ നന്നാക്കുന്നതിന് വേണ്ടിയാണ് മതങ്ങളും മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റെ പിന്നിലും ചരിത്രപരമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണെന്റെ അഭിപ്രായം. യുക്തിവാദികളുടെ കാര്യമല്ല പറഞ്ഞത്. മതങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ആവശ്യമില്ലാത്ത തലത്തിലേക്ക് മനുഷ്യര്‍ ഉയര്‍ന്നാല്‍ അതൊക്കെ താനേ കൊഴിഞ്ഞുപോകാം. അതല്ലാതെ പകരം നിര്‍ദ്ദേശങ്ങള്‍ ഒന്നും മുന്നോട്ട് വെക്കാതെ മതങ്ങള്‍ തുലയട്ടെ എന്ന യുക്തിവാദിമുദ്രാവാക്യം അപക്വവും അനവസരത്തിലുമാണ്. ഒരു യുക്തിവാദിക്ക് സ്വന്തം കുടുംബത്തില്‍ പോലും ഉന്നയിക്കാന്‍ കഴിയാത്ത ആവശ്യമാണ് സമൂഹത്തിലേക്ക് കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.

ബയാന്‍ said...

ശ്രീ: സുകുമാരന്‍

താന്കളുടെ ആത്മപരിശോധന ഇഷ്ടായി. മനുഷ്യന്‍ എന്ന ബോധത്തിനപ്പുറം എന്ത് നിര്‍ദ്ദേശമാണാവോ താങ്കള്‍ക്ക് ജാതി-മത-പരലോക ചിന്തയുമായി നടക്കുന്ന ഇന്നത്തെ സമൂഹത്തോട് പറയാണുള്ളത്. ഒരു നല്ല മനുഷ്യനാവാന്‍ ഇന്ന് നിലവിളുള്ള ഏത് മതത്തിന്റെ പിറകെ കൂടണം എന്ന് കൂടെ പറഞ്ഞാല്‍ കഥ പൂര്‍ത്തിയായി.

ഒരു മതവിശ്വാസിക്കു തങ്ങളുടെ വിശ്വാസസമൂഹത്തെ കാണുന്നത്പോലെ വേറൊരു സമൂഹത്തേയോ വ്യക്തിയേയോ കാണാനാവില്ല. ഇഫ്താര്‍ പാര്‍ട്ടിയും കൂട്ടമതപ്രാര്‍ത്ഥനയും പറഞ്ഞുതരുന്നത് കാപട്യത്തിന്റെ മുഖങ്ങളെ കുറിച്ചാണ്.

Unknown said...

ഒരു മതവിശ്വാസിക്കു തങ്ങളുടെ വിശ്വാസസമൂഹത്തെ കാണുന്നത്പോലെ വേറൊരു സമൂഹത്തേയോ വ്യക്തിയേയോ കാണാനാവില്ല

അവിടെയാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രാധാന്യവും പ്രത്യേകതയും പ്രസക്തിയും. എനിക്ക് എന്റെ തിരിച്ചറിവിനെയും മറ്റ് സുഹൃത്തുക്കളുടെ അനുഭവസാക്ഷ്യങ്ങളെയും സംശയിക്കേണ്ട കാര്യമില്ല. കാലം തെളിയിക്കട്ടെ.

നന്ദന said...

സുകുമാരൻ സർ,
ഒരു വിഷു സദ്യയോ ഓണസദ്യയോ ഒരുക്കി ഈ പ്രമുഖ ജമായത്തുകരേ ഒന്ന് വിളിച്ചു നോക്കൂ!!!
എന്നിട്ട് തീരുമാനിക്കൂ സർ, അസഹ്ഷ്ണുതയുടെ വക്താക്കൾ ആരാണെന്ന്.
താങ്കൾ വളരെയേറെ ബഹുമാനിക്കുന്ന അമ്പലത്തിലെ പ്രസാധം ഈ പ്രമുഖ ജമായത്തുകാർക്ക് മറ്റുള്ളവരുടെ വെളിച്ചത്തിൽ (സുകാര്യത്തിൽ പലതും ചെയ്യും) ഒന്ന് കൊടുനോക്കൂ സർ, എന്നിട്ട് പറയൂ അസഹ്ഷ്ണുതയുടെ വക്താക്കൾ ആരാണെന്ന്.

നിസ്സഹായന്‍ said...

>>>സന്ദേശം കേള്‍ക്കാന്‍ എത്തിയവരില്‍ പ്രമുഖര്‍ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത്, ആറെസ്സെസ്സ് സംസ്ഥാന ഭാരവാഹി, കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് പി.രാമകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ കണ്‍‌വീനര്‍ സണ്ണി ജോസഫ്, ഫാദര്‍ തൈത്തോട്ടം, ചെറുകഥാകൃത്ത് ടി.പത്മനാഭന്‍, കണ്ണൂര്‍ എം.എല്‍.ഏ. അബ്ദുള്ളക്കുട്ടി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരന്‍ കൊമ്പിലാത്ത് മറ്റും പലര്‍ ഉണ്ടായിരുന്നു.<<<

തീവ്രവാദികളുടെ സന്ദേശം കേള്‍ക്കാന്‍ രാജ്യസ്നേഹികളായ ബി.ജെ.പി, ആറെസ്സെസ്സ് നേതാക്കന്മാര്‍ വന്നതെന്തിനെന്ന് ഇവിടെ കിടന്നു കയര്‍ പൊട്ടിക്കുന്ന യുക്തിവാദികളും ചിത്രാകാരനുമൊന്നും ചര്‍ച്ചിക്കുന്നില്ലല്ലോ !? വിരുന്നിനു പോയ മാഷിനേയും അതിനെ മനുഷ്യത്വപരമായി കണ്ട് അഭിന്ദിച്ചു പോയവരേയും മൌദൂതികളാക്കുന്നതിനിടയില്‍ മേല്‍ പങ്കെടുത്തിരിക്കുന്ന എല്ലാവരെക്കുറിച്ചും മനുഷ്യത്വത്തിന്റെ യഥാര്‍ഥ കാവല്‍ഭടന്മാര്‍ അഭിപ്രായം രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ കൊള്ളാമായിരുന്നു.

Unknown said...

സത്യമായിട്ടും എന്‍റെ വിവരക്കുറവു എന്ന് കൂട്ടിയാ മതി, ആരാണീ ഈ യുക്തി വാദികള്‍ ? നിരീശ്വര വാദികള്‍ ആണോ ? എന്താണ് യുക്തി വാദികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

(ഈ ചോദ്യം തമാശയായി ചോദിച്ചതല്ല)

കുട്ടന്‍ said...

"കേള്‍ക്കാന്‍ എത്തിയവരില്‍ പ്രമുഖര്‍ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത്, ആറെസ്സെസ്സ് സംസ്ഥാന ഭാരവാഹി, കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡണ്ട് പി.രാമകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ കണ്‍‌വീനര്‍ സണ്ണി ജോസഫ്, ഫാദര്‍ തൈത്തോട്ടം, ചെറുകഥാകൃത്ത് ടി.പത്മനാഭന്‍, കണ്ണൂര്‍ എം.എല്‍.ഏ. അബ്ദുള്ളക്കുട്ടി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരന്‍ കൊമ്പിലാത്ത് മറ്റും പലര്‍ ഉണ്ടായിരുന്നു."


എന്‍ ഡി എഫ് നു ഒപ്പം ഒരുമിച്ചു ഒരു ചര്‍ച്ചക്ക് പോലും തയാര്‍ ആകാത്ത ബി ജെ പി യും
അതിന്റെ പ്രത്യശാസ്ത്ര ദാതാവും , ജീവാത്മാവും , പരമാത്മാവും ആയ ജമാതിന്റെ പരിപാടിയില്‍ പങ്കു എടുത്തു എന്തു കൌതുകം ജനിപ്പിക്കുന്നു .

വിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വ്രതം എടുത്തു നോമ്പ് തുറക്കാന്‍ ഉള്ള ഇഫ്താര്‍ സംഗമങ്ങള്‍
അതിലെ പാവങ്ങളില്‍ പാവങ്ങള്‍ ആയിടുള്ള വര്‍ക്ക് വേണ്ടി ആണ് നടത്തേണ്ടത്
അല്ലാതെ ചിരിക്കാനും കളിക്കാനും ആയി അവിടെ പോയി കണ്ടതോകെ വരി തിന്നു ജമാതിന്റെ ആദര്ശആങ്ങള്‍ പോലെ താനെ അത് ദഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാനും
അജീര്‍ണം പിടിക്കാനും സാധ്യത കാണുന്നു ..
ഒളി അജെണ്ടാഗളില്‍ കുപ്രസിദ്ധി നേടിയ ജമാഅത്തെ ഇസ്ലാമിക്ക് ഇതും ഒരു പുക മറ ആയിരിക്കാം ..
ശ്രേധേയം അയ കാര്യം മുഖ്യധാര മുസ്ലിം നേതാക്കള്‍ ഒന്നും താനെ ഇവിടെ കാണുനില്ല എന്നുളിടതാണ് ഈ അജെണ്ടയുടെ ചുരുള്‍ അഴിയുന്നത് ..
മൈക് കിട്ടിയാല്‍ ആദര്‍ശം ഫ്രീസാറില്‍ വൈച്ചിട്ടു കോയി ബിരിയാണിയും കട്ടന്‍ ചായയും അടിച്ചു വരുന്ന വരുടെ കൂട്ടത്തില്‍ സുകുമാരന്‍ സര്‍ ഉം കൂടി എന്നത് വേദനാജനകം ത്തനെ.


ഓഫ്‌ :-
സുകുമാരന്‍ സാറേ , ഇഫ്താര്‍ ഇന്റെ ഒരു പ്രധാന ഐറ്റം ഭക്ഷണം ആണല്ലോ ..
അതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല . മാത്രം അല്ല ഒരു പൊതി എല്ല്പെരുടെയും മുന്‍പില്‍ ഇരികുന്നതും കാണുന്നു , വല്ല മൌദിടി പോസ്തകാമോ , ഈതപഴാമോ മറ്റോ ആണോ ? :)

Unknown said...

കുട്ടനോട്, മൈക്ക് കിട്ടിയാല്‍ ആദര്‍ശം ഫ്രീസറില്‍ വെച്ചിട്ട് കോയിബിരിയാണിയും .... എന്നൊക്കെ പറഞ്ഞത്കൊണ്ട് പറയുകയാണ്. ഇവിടെ വലിയ വലിയ പാര്‍ട്ടികളും വലിയ വലിയ സംഘടനകളും അവര്‍ക്കൊക്കെ മൈക്കും പ്രാസംഗികരും എല്ലാമുണ്ട്. എന്നാല്‍ അവരിലൊന്നും ആദര്‍ശത്തിന്റെ കണിക പോലും എനിക്ക് കാണാന്‍ കഴിയുന്നില്ല,സ്ഥാപിതതാല്പര്യങ്ങള്‍ അല്ലാതെ. ഒരു പക്ഷെ ഞാന്‍ കാണുന്നതിന്റെ കുഴപ്പമാവാം. ആദര്‍ശങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നത് ദുര്‍ബ്ബലരും അത്ര സംഘടിതരുമല്ലാത്ത ഒറ്റപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരിലും ജമാ‌അത്തേ ഇസ്ലാമിയെ പോലുള്ള ചെറിയ പ്രസ്ഥാനങ്ങളിലുമാണ്. ആദര്‍ശം തന്നെയാണ് എന്നെ ജമാ‌അത്തേ ഇസ്ലാമിയോട് അടുപ്പിക്കുന്നത്. ഞാന്‍ മൌദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. എന്നാല്‍ മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര്‍ മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാ‌അത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാമായിരുന്നു.

മുന്നിലുള്ളത് ഈത്തപ്പഴവും ഒന്ന് രണ്ട് സ്നാക്സും അടങ്ങിയ പൊതിയായിരുന്നു :)

ബിജു ചന്ദ്രന്‍ said...

tracking

Unknown said...

@ നന്ദന, ഞാന്‍ അമ്പലത്തിലെ പ്രസാദത്തെ വളരെ ബഹുമാനിക്കുന്നു എന്നാരാ പറഞ്ഞേ :) എന്നാല്‍ ആ പ്രസാദം ഭക്തിയോടെ വാങ്ങുന്ന വിശ്വാസിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ബഹുമാനമല്ലാതെ എനിക്ക് മറ്റൊന്നും നല്‍കാന്‍ കഴിയില്ലല്ലൊ...

നന്ദന said...

എനിക്കറിയാം സർ, സർ ബഹുമാനിക്കുന്നില്ലെന്ന്. ഞാൻ പറഞ്ഞുവന്നത് മറ്റുള്ളവർ ബഹുമാനിക്കുന്നത് നമ്മൾ സ്വീകരിക്കുമ്പോൾ നമ്മൾ ബഹുമാനിക്കുന്നത് അവരും സ്വീകരിക്കേണ്ടേ എന്നാണ് ഞാൻ ചോദിച്ചത്.

manoj kumar said...

ഒരാള്‍ ഒരു ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ആ അനുഭവം അയാള്‍ പങ്ക് വെച്ചു. അത് നടത്തിയത് ജമാ‍അത്തുകാര്‍ ആയിരുന്നു. ഓണ സദ്യയും, ഇഫ്താര്‍ പാര്‍ട്ടിയും, കല്യാണവും, മരണവും എല്ലാം മനുഷ്യനെ കൂട്ടിയിണക്കാനുള്ള ഓരോ സംഗതികളാണ്. ഇതിനെ വര്‍ഗ്ഗീയ പരമായി കാണുകയും. ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് പോലെ കണ്ട് പോസ്റ്റ് എഴുതിയ ആളെ വിമര്‍ശിച്ഛ സുഹ്യത്തുക്കളെ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ എത്ര മുസ്ലിം സുഹ്യത്തുക്കള്‍ ഭീകരരായുണ്ട്. അവരില്‍ എത്രപേര്‍ നിങ്ങള്‍ നാല്‍കുന്നത് ഭക്ഷിക്കാതെ ഓടിക്കളയുന്നുണ്ട്. മലയാളിയുടെ പൊതു ബോധം വര്‍ഗ്ഗീയ വല്‍കരിക്കപ്പെടുന്നു എന്ന സത്യം ഈ കമന്റുകളിലൂടെ പുറത്ത് വരുന്നു. മതമല്ല ഇതില്‍ പലതു പറയിക്കുന്നത് മറിച്ച് വര്‍ഗ്ഗീയതയാണ് ഈ സംസാരിക്കുന്നതെല്ലാം. യുക്തിവാദികളും മറ്റാരേക്കാളും വര്‍ഗ്ഗീയമായി ശത്രുതയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. പൊതു വേദികളും സൌഹ്യദങ്ങളും മനുഷ്യനെ ഒറ്റമനസ്സാക്കുകയാണ് ചെയ്യുക. അത് ഇല്ലാതാക്കി. ഒറ്റയായി മാറുന്നത് നാടിന് ആപത്തും അനൈക്യവുമാണ് സമ്മാനിക്കുക എന്ന എല്ലാവരും ഓര്‍ക്കുക.

കുട്ടന്‍ said...

ഈത്തപ്പഴം , ഊഹം തെറ്റി ഇല്ല :)
ബഹുമാനപെട്ട സുകുമാരന്‍ സര്‍ ,

ജമാഅത്ത് , ഒരു ചെറിയ പ്രസ്ഥാനമേ അല്ല
ദക്ഷിണ ഏഷ്യയിലെ താനെ ഇന്നുള്ള ഒട്ടു മിക്ക ഇസ്ലാമിക തീവരവാദ പ്രസ്ഥആനങ്ങളുടെയും ആശയ ദാതാവും
ഒളിഞ്ഞും തെളിഞ്ഞും അതിനെ നിലനിര്‍ത്തുന്ന ഒരു വട വൃക്ഷം കൂടി ആണ് .
സിമി യുടെ മാതാവായ ജമാത് 1979 അവര്‍ പിരിഞ്ഞു പോകുന്നത് വരെ അവരുടെ വിദ്യാര്‍ഥി വിഭാഗം ആയിരുന്നു
കാശ്മീര്‍ ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന കൊടും ഭീകര സംഘടന ആയ ഹിജ്ബുല്‍ മുജാഹിദീന്‍ ജമാതിന്റെ militant വിഭാഗം ആണ് എന്നത് സുവിദിത മായ കാര്യം ആണ് .
പാകിസ്ഥാനിലും , ബംഗ്ലാദേശിലും ആയി നിരവധി സംഘടനകള്‍ ഇന്നും ജമാതിന്റെ ബീജാവാപം നടത്തി പ്രവര്‍ത്തിക്കുനുണ്ട്
മുത്തഹിദ മജ്ലിസ് ഇ അമല്‍ എന്നാ മത രാഷ്ട്രിയ മുന്നണി ആണ് അവരുടെ പാകിസ്ഥാനിലെ രാഷ്ട്രീയ പതിപ്പ്
BNP യും ആയി ചേര്‍ന്ന് ബംഗ്ലാദേശില്‍ അവര്‍ക്ക് രാഷ്ട്രീയ സഖ്യം ഉണ്ട് .
ശ്രീലങ്കയിലും അവര്ക് ഇത് പോലുള്ള "എഡിഷന്‍" ഉണ്ട്
ഈ അടുത്ത കാലത്ത് ബംഗ്ലാദേശില്‍ പോലും മൌടിടി രചനകള്‍ നിരോധിച്ചത് താങ്കള്‍ ശ്രദ്ധിച്ചു കാണുമല്ലോ

അബ്ദുല്‍ നാസ്സര്‍ മദനി താനെ പറഞ്ഞിടുണ്ട് , ISS ഉണ്ടാകിയപ്പോള്‍ അതിനു ആശയപരമായ , ബൌദ്ധികമായ അടിത്തറ നല്കാന്‍
ലോഡ് കണക്കിന് മൌടിടി പോസ്തകങ്ങള്‍ അന്‍വര്‍ശേര്യില്‍ എത്തിച്ച കഥ .
അപ്പോഴും മാധ്യമം ദിനപത്രത്തില്‍ മദനിക് എതിരെ ലേഖനങ്ങള്‍ വരുനുണ്ടായിരുന്നു !!!
അതു താനെ ആണ് അവരുടെ ഇരട്ടത്താപ്പും .
പൊതു സമൂഹത്തിനെ കബളിപ്പികാന്‍ സോളിഡാരിറ്റി പുകമറ സൃ ഷ്ടിച്ച് നടത്തുന്ന ഇത്തരം " intelectual ജിഹാദ്" ആണ് അവരുടെ മുഖ മുദ്ര
ഒടുവില്‍ ISS പിരിച്ചു വിടാന്‍ മദനി തീരുമാനിച്ചപ്പോള്‍ അന്വര്ശേരിയില്‍ ഓടി കിതച്ചു എത്തിയ ജമത് നേതാക്കള്‍ ആയ
ഓ അബ്ദുള്ള (ഇപ്പൊ ഇല്ലാണ് തോനുന്നു ഇദേഹം ) ഓ അബ്ദു റഹ്മാന്‍ തുടങ്ങിയവരുടെ പെടാപടുകളും ഏവര്‍ക്കും അറിയാം

തീരുന്നില്ല ........

കുട്ടന്‍ said...

മുസ്ലിം kidney ആവശ്യം ഉണ്ട് .
മുസ്ലിം രക്തം ആവശ്യം ഉണ്ട് എന്ന് പറഞ്ഞു "പച്ചക് " പരസ്യങ്ങള്‍ വന്നിരുന്ന മാധ്യമം പത്രം പിനീട് മറ്റൊരു മുഖം മൂടി അണിഞ്ഞു കൊണ്ട് മുഖ്യധാര യിലേക്ക് വന്നത് അടവ് നയത്തിന്റെ ഭാഗം ആയി കണ്ടാല്‍ മതിആകും .
ഒരു അളവ് വരെ അവര്‍ ഇതില്‍ വിജയികുകയും ചെയ്തു ..
ഈ ഉണ്നകന്‍ മാരുടെ വക്താക്കള്‍ താനെ ആണ് കുരങ്ങന്‍ KEN ന്നും (അച്യുതാനന്ദന്റെ പ്രയോഗം‍) , പോക്കേര്‍ എന്നാ Jocker ഉം
ഏക ലോക ധൃവീകരണത്തില്‍ പാര്‍ട്ടി ക്ക് ഉണ്ടായ ധൈഷനികംമായ ആശയ ദാരിദ്ര്യത്തിന്റെയും മൂല്യച്ചുതിയുടെയും ഉദാഹരണങ്ങള്‍ ആണ് സ്വത്വ ബോധം മാത്രം ഉള്ള ഈ സത്വങ്ങള്‍ .
ജമഅത്തിനും , കമ്മ്യൂണിസ്റ്റ്‌ ലോകത്തിനും സമാനമായ ഭീഷണി , ലോക പോലീസായ അമേരിക്ക എനെന്നിരിക്കെ ആശയപരമായ കൊടുക്ക വാങ്ങലുകള്‍ അവര്‍ നടത്തിയിരുന്നു ..
അതിന്റെ ഉപോല്‍പന്നങ്ങള്‍ ആണ് KEN ഉം പോക്കെരും ....
CPM ഇല് onsite ജോലിക് പോയ ഇത് പോലെ ഉള്ള ജമാഅത്തെ ഇസ്ലാമികള്‍ , പാര്‍ട്ടിയെ മറ അകി കൊണ്ട് ജമാതിന്റെ ഒളി അജെണ്ടാക്കള്‍ കൊണ്ട് വരുന്നു .അമേരിക്കന്‍ വിരോധം ഉള്ള ജമ അതിനു , സോളിഡാരിറ്റി പോലെ ഉള്ള പുകമറ സൃഷ്ടിച്ചു , പൊതു സമൂഹത്തെ കബളിപിക്കുക എന്നാ ലക്‌ഷ്യം തിരിച്ചു അറിയാന്‍ ഉള്ള ബുദ്ധി കമ്മ്യൂണിസ്റ്റ്‌
ചിന്തകരില്‍ ഇല്ലാതെ പോകുകയും അവരുടെ ചോറു പട്ടാളം കമ്മ്യൂണിസ്റ്റ്‌ ചിന്തകളെ താനെ ഹൈജാക്ക് ചെയുകയും ചെയ്തതാണ് സമീപ രാഷ്ട്രീയ സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത്

Anonymous said...

ശ്രീ കെ പി എസ്,

~~~~~മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര്‍ മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാ‌അത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാമായിരുന്നു~~~~~

ഏതാനും ആഴ്ചകള്‍ക്ക് മുന്നേ,(ഒരുപക്ഷെ രണ്ടു മാസം ആയിക്കാണണം) ലോകത്തെ ഏറ്റവും രക്തരൂക്ഷിതമാക്കിയ ഇസങ്ങള്‍ മൌദൂടിസവും കമ്യൂണിസവും ആണെന്ന് താങ്കള്‍ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്.. അന്നെഴുതിയത്തില്‍ ഇപ്പോള്‍ ഒന്നിനെ മാത്രമേ താങ്കള്‍ "തിരിച്ചറി"ഞ്ഞുള്ളോ, അതോ രണ്ടിനെയും "തിരിച്ചറി"ഞ്ഞോ?

:)

Unknown said...

കലാപ രാഷ്ട്രീയം, അധ്യാപകനെ വിദ്യാര്തികളുടെ കണ്‍ മുമ്പേ ക്ലാസ് റൂമില്‍ കൊല ചെയ്യുക, ഒരു മനുഷ്യനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് നിഷ്ടൂരമായി വധിക്കുക ...ഇനിയും ഉദാഹരങ്ങള്‍ നിരവധി ...
വര്‍ഗീയത, മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, കൊല, ബോംബ്‌, കൈ വെട്ടല്‍, കാല് മുറിക്കല്‍ ...!
സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്, പള്ളിക്ക് പോലും പോലിസ് കാവല്‍ ...

ജമാ അത്തിനെ കുറിച്ച് ഗവേഷണം നടത്തിയവര്‍, മേല്പറഞ്ഞതു പോലുള്ള പ്രശ്നങ്ങളില്‍ ജമാ അത്ത് ഉള്‍ പ്പെട്ടത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ നന്നായിരുന്നു

Anonymous said...

i tried to comment and it vanished 2 times. it could be a trouble with google. sorry for that..

ea jabbar said...

നിഷ്കളങ്കമായ എത്രയോ ഇഫ്താര്‍ പാര്‍ടികളില്‍ ഞാനും പങ്കെടുക്കാറുണ്ട്. കുടുംബത്തിലും അയല്പക്കത്തും മറ്റും. അവരൊന്നും പക്ഷെ തീന്‍ മേശക്കു മുകളില്‍ ബാനര്‍ കെട്ടാറില്ല. ബാനര്‍ കെട്ടിയുള്ള ഇഫ്താറ് ചൂണ്ടയിലെ ഇര മാത്രമാണ്.
ഞങ്ങള്‍ യുക്തിവാദികള്‍ എത്രയോ തവണ രക്തദാനം നടത്തിയിട്ടുണ്ട്. എനിക്കറിയാവുന്ന യുക്തിവാദി പ്രവര്‍ത്തകര്‍ പലരും കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ചോര ദാനം ചെയ്യുന്നവരാണ്. പക്ഷെ ഏതു രോഗിക്കാണു കൊടുക്കുന്നതെന്നു പോലും അന്യേഷിക്കാതെ ബ്ലഡ് ബാങ്കില്‍ പോയി നല്‍കാറാണു പതിവ്. അതു വിളിച്ചു കൂവി നടക്കാറും ഇല്ല. എന്നാല്‍ 12 കുപ്പി ചോര ജോസഫ് മാഷിനു കൊടുത്തേ എന്നു ലോകമാകെ ഓടിനടന്ന് വിളിച്ചു കൂവുന്ന സോളിഡാരിറ്റിക്കാരുടെ ചോര ഇന്നു ജോസഫ്മാഷിനു തന്നെ വിഷച്ചോരയായി മാറിയിരിക്കുന്നു. ഇതൊക്കെ തട്ടിപ്പാണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ശുദ്ധഗതിക്കാരോടു സഹതപിക്കുകയല്ലാതെന്തു ചെയ്യും!

Unknown said...

പ്രിയ സത, ഞാന്‍ ജിമെയിലില്‍ നിന്നാണ് ഇവിടെ വരുന്ന കമന്റുകള്‍ വായിക്കാറ്. സതയുടെ രണ്ടു കമന്റുകള്‍ മെയിലില്‍ വന്നു. മറുപടി പറയാന്‍ വേണ്ടി ബ്ലോഗ് തുറന്നപ്പോള്‍ രണ്ടും കാണാത്ത അമ്പരപ്പിലായിരുന്നു ഞാന്‍. ഏതായാലും അവ ഞാന്‍ വായിച്ച സ്ഥിതിക്ക് എന്റെ ഭാഗം വിശദീകരിക്കാം. ഞാന്‍ അന്നും ഇന്നും മൌദൂദിയെ വായിച്ചിട്ടില്ല. ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ആ ഒരു ധാരണ വെച്ചിട്ടാണ് അന്ന് അങ്ങനെ കമന്റ് എഴുതിയത്. കമ്മ്യൂണിസ്റ്റ്കാരുടെ വികാസപരിണാമങ്ങളും അവരുടെ ഇന്നത്തെ നിലപാടുകളും അറിയാമല്ലൊ. ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഇപ്പോഴാണ് കിട്ടിയത്. മറ്റുള്ളവരെ പോലെ ജമാ‌അത്തേ ഇസ്ലാമിയെ സംശയിക്കാനുള്ള കാരണങ്ങള്‍ ഒന്നും ഞാന്‍ കാണുന്നില്ല.

Anonymous said...

Again, i hope it will stick here.. :)

ശ്രീ, കെ പി എസ്,

ഇതാണ് പ്രസ്തുത കമന്റ്. ചിത്രകാരന്റെ പോസ്ടീന്നു കിട്ടിയതാ..

ഞാന്‍ മനസ്സിലാക്കിയേടത്തോളം ലോകത്ത് തീവ്രവാദത്തിനും ഭീകരതയ്ക്കും പ്രേരണ നല്‍കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ മാര്‍ക്സിസവും,മൌദീദിസവുമാണ്. അതിന്റെ വക്താക്കള്‍ അത് നിഷേധിക്കും എന്നത് വേറെ കാര്യം..............ഇന്ന് ഇസ്ലാം തീവവാദപ്രവര്‍ത്തങ്ങളാണ് ലോകമെമ്പാടും നടന്നു കാണുന്നത്. അത്കൊണ്ടാണ് തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ ഇസ്ലാമിനെ ഓര്‍ത്തുപോകുന്നത്. ഇസ്ലാം മതം മൊത്തത്തില്‍ തീവ്രവാദികള്‍ ആണെന്ന് ആരും പറയുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികള്‍ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ലോകം മൊത്തത്തില്‍ തീവ്രവാദ നെറ്റ് വര്‍ക്ക് ഇസ്ലാം മതാനുകൂലികള്‍ക്ക് മാത്രമാണുള്ളത്. ഇസ്ലാം മതം ഈ തീവ്രവാദത്തെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നില്ല. തീവ്രവാദം അനിസ്ലാമികമാണെന്ന് തള്ളിപ്പറയാനും തീവ്രവാദികളെ ഒറ്റപ്പെടുത്താനും ഇസ്ലാം മതം മുന്നോട്ട് വരണം. അല്ലാതെ ഞങ്ങളെ തീവ്രവാദ മുദ്ര കുത്തുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. ആ പോസ്റ്റിലെ ബാക്കി പ്രതികരണങ്ങളും കൂടി ശ്രദ്ധിക്കുക..

ഇതാണ് താങ്കള്‍ അന്ന് പറഞ്ഞത്.. പക്ഷെ ഇന്ന് കണ്ട കമന്റ് ""മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര്‍ മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാ‌അത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല്‍ മനസ്സിലാക്കാമായിരുന്നു"""

അന്നത്തെ അതും, ഇന്നത്തെ ഇതും വായിക്കുമ്പോള്‍ ഒരു "വല്ലായിമ" തോന്നിക്കുന്നു. അതുകൊണ്ട്, താങ്കള്‍ ഇത്വരെ എല്ലാറ്റിനെയും വിഴുങ്ങുന്നു എന്നോ, ഏതാനും ചിലത് മാത്രമേ വിഴുങ്ങുന്നുള്ളൂ എന്നോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല..

ഒരു വിശദീകരണം താങ്കളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് തോന്നുന്നു..

നമ്മടെ പി ജെ ജോസഫ്‌ മുന്നണി മാറിയത് പോലും മനസ്സിലാക്കാം, പക്ഷെ ഇത്?

കുട്ടന്‍ said...

ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഇപ്പോഴാണ് കിട്ടിയത്. മറ്റുള്ളവരെ പോലെ ജമാ‌അത്തേ ഇസ്ലാമിയെ സംശയിക്കാനുള്ള കാരണങ്ങള്‍ ഒന്നും ഞാന്‍ കാണുന്നില്ല

വീടുകളില്‍ salesrep ആയി വരുന്ന ചെരുപ്പകാരുടെ പെരുമാറ്റം മാത്രം കണ്ടു
എന്താണ് സാധനം എന്ന് പോലും നോകാതെ വില കൊടുത്തു അത്
വാങ്ങുന്നത് പോലെ എന്നാ കേവല പറ്റിപ് ....
മൌടിടി സഹിത്യം സര്‍ വയികാതെ അതിനെ പണ്ട് തള്ളി പറഞ്ഞിട്ട്
ഇപ്പൊ അതും വിഴുങ്ങി വായിച്ചിട്ടില്ല എന്നാ ന്യായം അനുകൂലിക്കാന്‍ വേണ്ടി പ്രയോഗികുമ്പോള്‍ അകെ ഒരു വൈക്ലഭ്യം :)

രണ്ടു പേര് വന്നു ചിരിച്ചു കാണിച്ചപ്പോള്‍ , ഇങ്ങനെ ഒരു നിലപാട് !!!
സര്‍ ആളൊരു ശുദ്ധന്‍ത്തനെ ;)

Unknown said...

മേലെ എഴുതിയതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. നാട്ടില്‍ വന്നപ്പോള്‍ നന്മയുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ചിലരെ കാണാന്‍ കഴിഞ്ഞു. നിഷ്പക്ഷമായി ചിന്തിക്കുന്നവരുമായി ജമാ‌അത്തേ ഇസ്ലാമിയെ പറ്റി ആശയവിനിമയം നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. പിന്നെ യാന്ത്രികയുക്തിവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഞാന്‍ മുന്‍പ് ഒരു പോസ്റ്റ് എഴുതിയിരുന്നു. മതത്തിന് പ്രസക്തിയുണ്ട് എന്നത് എന്റെ കുറെ നാളത്തെ ചിന്തയാണ്. ഇത്രയൊക്കെയാണെങ്കിലും ഞാന്‍ യുക്തിവാദി തന്നെയാണ് ഇപ്പോഴും.യുക്തിവാദിയാവുക എന്നാല്‍ അത് തികച്ചും വ്യക്തിപരമാണ്. യുക്തിവാദികള്‍ക്ക് സംഘടനയോ, യുക്തിവാദം പ്രചരിപ്പിക്കലോ വേണ്ടെന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു. ക്ലീയര്‍ ആയിരിക്കും എന്ന് കരുതുന്നു :)

::: അഹങ്കാരി ::: said...

പ്രിയ സുകുമാരന്മാഷേ,

തീർത്തും വ്യക്തിപരമായ ഒരു കമന്റ്:

താങ്കൾ ഈ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസ് സംസ്ഥാന ഭാരവാഹി പങ്കെടുത്തു എന്ന് പറഞ്ഞു കണ്ടു.

ഇസ്ലാമിക വിരുദ്ധരെന്ന് കോൺഗ്രസും കമ്മ്യുണിസ്റ്റുകളും ജമാ അത്തെ ഇസ്ലാമി പോലും നാഴികയ്ക് നാല്പതു വട്ടം പറയുന്ന ആർ.എസ്.എസിന്റെ സംസ്ഥാ‍ന ഭാരവാഹി ഇഫ്താർ വിരുന്നിൽ പങ്കെടുത്തെങ്കിൽ അത് ശ്രദ്ധിക്കപ്പെടേണ്ടതല്ലെ?

അതിനെ പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല - പരസ്പരമുള്ളാ സംഘർഷങ്ങളും തെറ്റിദ്ധാരണകളും ഇത്തരത്തിൽ അവസാനിക്കുന്നത് ചില സ്ഥാപിത താത്പര്യക്കാർക്ക് ദഹിക്കില്ലെങ്കിലും അത് നല്ലതല്ലെ? അപ്പോൾ അത് ശ്രദ്ധിക്കപ്പെടേണ്ടേ?

ഒരു സംശയം ചോദിക്കാനുണ്ട് : ആ സംസ്ഥാന ഭാരവാഹിയുടെ പേരെന്താണ്? ബാക്കി എല്ലാ ആൾക്കാരുടേയും പേരു കണ്ടു - ഈ ഭാരവാഹിയുടെ പേരു കണ്ടില്ല. അതുകൊണ്ടാണ്. അതോ ആ വ്യക്തിയെ മാത്രം പരിചയപ്പെടുത്തിയില്ലേ?

സ്നേഹത്തോടെ

Anonymous said...

ശ്രീ കെ പി എസ്,

കൂടുതല്‍ ഒന്നും പറയാതെ എങ്ങനെയാണ് ക്ലിയര്‍ ആകുന്നത്?? വിചാരങ്ങളെയും വികാരങ്ങളെയും കാലം മാറ്റം വരുത്തും എന്ന് കരുതാമെങ്കിലും, താങ്കള്‍ വളരെ പെട്ടന്ന് ഒരു ജമാത്ത്‌ ഭാരവാഹിയെപ്പോലെ പ്രതികരിച്ചത് കണ്ടു അത്ഭുതപ്പെട്ടു പോയി!! ഞാന്‍ ബ്ലോഗില്‍ എത്തുമ്പോള്‍ താങ്കള്‍ വളരെ അധികം എഴുതി, സ്വന്തം വ്യക്തിത്വവും രാഷ്ട്രീയനിലപാടുകളും അവതരിപ്പിച്ച ഒരു ബ്ലോഗര്‍ ആയിരുന്നു.. എന്നാല്‍ അന്ന് താന്‍ എഴുതിയ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ എല്ലാം "വായനക്കുറവു" കൊണ്ടാണെന്ന് ഒഴുക്കന്‍ മട്ടില്‍ വിശദീകരണം നല്‍കുന്നത് ഉചിതമല്ല.. അത് താങ്കളിലെ വിശ്വാസ്യത കെടുത്തും!! താങ്കള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരുന്ന, വിമര്‍ശിക്കുന്ന(എന്നാണു എന്റെ വിശ്വാസം.. (രാമഭദ്രന്‍ ആണാണെന്നു തന്നെയാണ് എന്റെ വിശ്വാസം എന്ന് സിനിമയില്‍ പറഞ്ഞപോലെ)) കമ്യൂണിസ്റ്റുകാരെക്കുറിച്ചും താങ്കള്‍ പഠിച്ച ശേഷം വിമര്‍ശിക്കണം എന്നഭ്യര്‍ഥിക്കുന്നു.. ഇല്ലെങ്കില്‍ ആ പണിക്കു താങ്കള്‍ മുതിര്‍ന്നാല്‍ ഇടതന്മാര്‍ താങ്കളോട് "കമ്യൂണിസം എന്തെന്ന് പഠിച്ചിട്ടു വരൂ" എന്ന് പറഞ്ഞു പരിഹസിച്ചേക്കാം..

അല്ലെങ്കില്‍ താങ്കള്‍ എന്താണ് പുതുതായി അറിഞ്ഞത് എന്നും, പണ്ട് എന്തായിരുന്നു "തെറ്റിധരിച്ചിരുന്നത്" എന്നും വിശദമാക്കിയാല്‍ കുറച്ചൊക്കെ പിടിച്ചു നില്‍ക്കാം.. പക്ഷെ അതൊന്നും ആലോചിക്കാതെ ഈ കാണിച്ച അബദ്ധം ബുദ്ധിമോശമായിപ്പോയി!!

::: അഹങ്കാരി ::: said...

പ്രിയ സുകുമാരൻ സർ,

ഒരിത്തിരി നേരം ഒരു സംഘടനയിലെ കുറച്ച് പേരെ അടുത്ത് കണ്ട് സംസാരിക്കുമ്പോഴേക്കും ഒരു സംഘടനയെ പറ്റി ഉള്ള ധാരണയും അഭിപ്രായവും തികച്ചും അടപടലെ മാറുക എന്നത് തീരെ ദഹിക്കുന്നില്ല.

ജമാ അത്തെ ഇസ്ലാമി നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാൻ പറയുന്നില്ല, അത് ഒരോരുത്തരുടെ പെർസെപ്ഷൻ ആണ്...

എന്നാൽ രണ്ട് പേരെ കുറച്ച് നേരം അടുത്ത് കണ്ടപ്പോഴേക്കും ആ സംഘടനയെ പറ്റി ഉള്ള അഭിപ്രായം മാറി എന്നതും ,അവരുടേ ആദർശത്തെ പറ്റി യാതൊന്നും അറിയാതെ - അഥവാ അറിയാൻ ശ്രമിക്കാതെ വെറുതേ ഒന്നോ രണ്ടോ പ്രവർത്തകരുടെ പെരുമാറ്റം കണ്ട് സംഘടനയെ പറ്റി തീരുമാനമെടുക്കുന്നു എന്നുമൊക്കെ മാഷ് പറയുമ്പോ , ഇതു വരെ മാഷിനെ പറ്റി, മാഷിന്റെ വ്യക്തിത്വത്തെയും നിലപാടുകളേയും പറ്റി ഒക്കെ മനസിൽ ഉണ്ടായിരുന്ന ധാരണ തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഭയം തോന്നുന്നു...

എന്റെ അടുത്ത സുഹൃത്തുക്കളിൽ ഡിഫി ഏരിയാ കമ്മറ്റി മെമ്പർ ഉണ്ട്, സുഹൃത് വലയത്തിൽ ധാരാളം മുസ്ലിം സുഹൃത്തുക്കളും ഉണ്ട് - പല പല മുസ്ലിം സംഘടനകളിൽ പ്രവർത്തിക്കുന്നവർ. അവരൊക്കെ എന്നോട് വളരെ സ്നേഹത്തോടു തന്നെയാണ് പെരുമാറാറുള്ളത്. അതു കൊണ്ട് എനിക്ക് അവർ ഭാമായിട്ടുള്ള സംഘടനകളോട് ഉള്ള നിലപാടുകൾ ഞാൻ മാറ്റേണ്ടതുണ്ടോ?

അങ്ങനെ ആണെങ്കിൽ മനുഷ്യർ തമ്മിൽ ഇടപഴകി ജീവിക്കാൻ പറ്റുമോ മാഷേ?


നോട്ട് : ആർ.എസ്.എസ് ഭാരവാഹിയുടെ പേര് പറയാൻ മറക്കില്ല എന്ന് കരുതട്ടെ... ഇത്രയും സുപ്രധാനമായ ഒരു ചുവട് വച്ച ആ വ്യക്തി ആരെന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ്.

സ്നെഹത്തോടെ

ബി.എം. said...
This comment has been removed by the author.
Unknown said...

@ അഹങ്കാരി, ആറെസ്സെസ്സിന്റെ സംസ്ഥാനഭാരവാഹി എന്ന് ഞാന്‍ പറഞ്ഞത്, അവസാനത്തെ ഫോട്ടോവില്‍ ഏറ്റവും മുന്നിലെ വരിയില്‍ ഇരിക്കുന്നവരില്‍ ഇടത്ത് നിന്ന് ആദ്യത്തെ ആള്‍ ഞാനാണെന്ന് അറിയാമല്ലൊ, എന്റെ ഇടത് ഭാഗത്ത് ഇരുന്നു പിറകിലെ ആളുമായി സംസാരിക്കുന്ന ആളെ ഉദ്ദേശിച്ചാണ്. കണ്ണൂരില്‍ സുപരിചിതനായ അഡ്വക്കറ്റ് ആണദ്ദേഹം. പരിചയപ്പെട്ടിരുന്നു, പേര് ബാലഗംഗാധരന്‍ ആണെന്ന് ഓര്‍മ്മ. സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ എന്ന് പറഞ്ഞ പോലെയും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഇടത്ത് എം.കെ.ശശീന്ദ്രന്‍(ബി.ജെ.പി. മുന്‍ ജില്ലാ അദ്ധ്യക്ഷന്‍), പിന്നെ രഞ്ജിത്ത് ഇപ്പോഴത്തെ ജില്ലാ പ്രസിഡണ്ട്.


@ സത, കമ്മ്യൂണിസവും സോവിയറ്റ് ചരിത്രവും ഒക്കെ നന്നായി ഞാന്‍ പഠിച്ചിട്ടുണ്ട്. ഇടതന്മാര്‍ പരിഹസിച്ചോട്ടെ. വേണമെങ്കില്‍ സതക്കും എന്നെ പരിഹസിക്കാം :)

::: അഹങ്കാരി ::: said...

പ്രിയ സുകുമാരൻ മാഷേ,

ആ വ്യക്തിയുടെ പേര് ബാലഗംഗാധരൻ എന്നല്ല, അത് അഡ്വ: കെ.കെ. ബാലറാം ആണ്.

അദ്ദേഹം ആർ.എസ്.എസിന്റെ സംസ്ഥാന സഹസംഘചാലക് (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ആണ്.

മുസ്ലിം വിരുദ്ധരെന്ന് പലരും അലറിവിളിക്കുന്ന ആർ.എസ്.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഈ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ താങ്കളും ഇങ്ങനെ തമസ്കരിച്ചത് കാണുമ്പോൾ അത്ഭുതം തോന്നുന്നു - ഞാൻ നേരത്തെ പറാഞ്ഞതു പോലെ പരസ്പരമുള്ളാ തെറ്റിദ്ധാരണകൾ മാറുന്നെങ്കിൽ അതല്ലേ നല്ലത്?

അതു പോലെ ആ വ്യക്തിയുടെ (മാത്രം ) പേരു പോലും താങ്കൾ നൽകിയതുമില്ല :)

പേരും സ്ഥാനവും ഉൾക്കൊള്ളിക്കുമെന്ന് കരുതട്ടെ

സ്നേഹത്തോടെ,

Sabu Kottotty said...

ഇവിടെ ആരോഗ്യകരമായ സന്ദര്‍ഭത്തില്‍ സദുദ്ദേശപരമായി സമൂഹത്തിന്റെ നാനാതുറയില്ലുള്ളവര്‍ പങ്കെടുത്ത(അതെന്തിന്റെ പേരിലായാലും) ഒരു പരിപാടിയെക്കുറിച്ചും അതു സംഘടിപ്പിച്ചവരെക്കുറിച്ചും ഒന്നും അറിയാഞ്ഞിട്ടല്ല പലരും കമന്റുയുദ്ധം നടത്തുന്നത്. ജമാ‌അത്തെ ഇസ്ലാമിയെക്കുറിച്ച് അവനവനുള്ള അന്ധമായ വിരോധവും അതുപയോഗിച്ച് ഒരു സമുദായത്തെ ആകമാനം അവഹേളിയ്ക്കാന്‍ കിട്ടിയ അവസരവും തനിയ്ക്കു ഫലപ്രദമായി വിനിയോഗിയ്ക്കാനായില്ലെങ്കില്‍ എന്തു ശൂരത്വം എന്ന ചിന്തയില്‍നിന്നുകൊണ്ട് പലതും വിളിച്ചുപറയുകമാത്രമാണു ചെയ്യുന്നത്. അതവര്‍ ചെയ്തുകൊണ്ടേയിരിയ്ക്കും. അതിനുവേണ്ടി വ്യാജ പ്രൊഫൈലുകളും ധാരാളമുണ്ടല്ലോ. സമൂഹത്തില്‍ നടക്കുന്ന സദുദ്ദേശപരമായ സംഭവങ്ങളെ വളച്ചൊടിച്ചില്ലെങ്കില്‍ എന്തര് ബ്ലോഗിംഗ്..!

തിരുവോണത്തിന് ബ്ലോഗര്‍ തോന്ന്യാസിയുടെ വീട്ടിലായിരുന്നു എന്റെ ഇഫ്താര്‍. തോമ്പു തുറക്കുന്നസമയത്തുതന്നെയാ എനിയ്ക്കവര്‍ സദ്യയൊരുക്കിയത്. എന്തായാലും ഉച്ച ഭക്ഷണത്തിന് എന്നെ നിര്‍ബ്ബന്ധിച്ചില്ല, പ്രത്യേകിച്ച് പായസം കുടിയ്ക്കാന്‍.

Unknown said...

ഒരു ഇഫ്താറില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം ഒരു മനുഷ്യന്‍ ഇങ്ങനെ വെട്ടയാടപ്പെടുന്നതിന്റെ 'യുക്തി' മനസ്സിലാകുന്നില്ല ...!ഈ യുക്തിവാദികളൊക്കെ അവരുടെ അയല്പക്കത്തുള്ളവോരോടൊക്കെ എങ്ങനെയാണാവോ പെരുമാറുക ? അവര്‍ക്കൊരസുഖം പിടി പെട്ടാല്‍ 'തീവ്രവാദികളും' 'വര്‍ഗീയവാദികളും' എന്നൊക്കെ പറഞ്ഞു തിരിഞ്ഞു നോക്കൂല.

മരിച്ചാല്‍ എല്ലാവരും മണ്ണാകുമെന്ന ഒരു 'യുക്തി' ഉണ്ടെന്ന കാര്യം മറക്കേണ്ട ...

Unknown said...

@ അഹങ്കാരി , പേര് ഉള്‍പ്പെടുത്താതിരുന്നത് മന:പൂര്‍വ്വമല്ല. മറവി പറ്റിയതാണ്. ഇപ്പോള്‍ എഡിറ്റ് ചെയ്തിട്ടുണ്ട് :)

ബിജു ചന്ദ്രന്‍ said...

ഇഫ്ത്താറില്‍ പങ്കെടുത്തത് കൊണ്ടല്ല , ഇത്രയും നാള്‍ പ്രചരിപ്പിച്ചതിന് കടക വിരുദ്ധമായ നിലപാടിലേക്ക് ഒരു സുപ്രഭാതത്തില്‍ മാറിയതാണ് പലരെയും ആശ്ചര്യപ്പെടുത്തുന്നത്. സതയുടെ സംശയങ്ങള്‍ തന്നെ എനിക്കും. . ഡോ. മുഹമ്മദ്‌ അലിയുടെ ചില പോസ്റ്റുകളില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം തുറന്നു കാണിക്കുന്നുണ്ടല്ലോ...(ആധികാരികമായി )
ഒരു മത തീവ്രവാദ സംഘടനയുടെ നിലപാടുകളോട് ഐക്യം പുലര്‍ത്തുകയും അതേസമയം യുക്തിവാദി ആയിരിക്കുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍.. അത് ഒരാള്‍ രണ്ടിടത്തു , ഒരേ സമയം ആയിരിക്കുക എന്നൊക്കെ പറയുന്നത് പോലെ അസംഭവ്യമാണ്..:-)

ചിന്തകന്‍ said...

മൌദൂതിസം എന്ന ഒരു ഇസത്തെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നത് ജമാ അത്ത് വിമര്‍ശകരാണ്. മാര്‍ക്സിന്റെ പേരില്‍ മാര്‍കിസമുണ്ടായപോലെ, ജമാ അത്തുകാരില്‍ ആര്‍ക്കും മൌദൂതിസം എന്ന ഒരു ഇസം നിലനില്‍ക്കുന്നതായി അറിയില്ല. മൌദൂതി പുതിയതായി ഏതെങ്കിലും ഒരു ഇസം കൊണ്ടുവന്നതായും അറിയില്ല.

ഇവിടെയുള്ള മിക്കവാറും വിമര്‍ശകരുടെ മൌദൂതിയെ കുറിച്ചുള്ള അറിവിന്റെ ഉറവിടം ഒന്നുകില്‍ ഹമീദ് ചേന്ദമംഗലൂരോ
അല്ലെങ്കില്‍ എം എന്‍ കാരശ്ശേരിയോ ആയിരിക്കാനാണ് സാധ്യത.

സുകുമാരന്‍ മാഷ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങള്‍ ഇവിടെ പങ്ക് വെച്ചു. യുക്തിവാദികളും അല്ലാത്തവരുമൊക്കെ അതിന് ഇത്രമാത്രം പ്രയാസപെടുന്നതെന്തിനാണ് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അനുഭവിച്ചറിയുന്നതിനേക്കാള്‍ വലുതാണോ കേട്ടറിയുന്നത് ?

ജമാ അത്തെ ഇസ്ലാമിയെ കുറിച്ച് ഒരു ആരോപണവും കണ്ടെത്താനില്ലാത്തവര്‍ സ്വയം പല കഥകളും മെനയാന്‍ ശ്രമിക്കുന്നു. ഇന്റലിജന്‍സിനാല്‍ ഇത്രയധികം വാച്ച് ചെയ്യപെടുന്ന ഒരു പ്രസ്ഥാനം ഇന്ത്യയില്‍ ഉണ്ടാവില്ല. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ജമാ അത്തിനുണ്ടെങ്കില്‍, അവരും, പിന്നെ ജമാ അത്തിന് കടിച്ചു കീറാന്‍ ദ്രംഷ്ട്രങ്ങള്‍ നീട്ടിയിരിക്കുന്ന രാഷ്ട്രീയ മത പ്രസ്ഥാനങ്ങളും ഇവിടെ വെറുതെ നോക്കി നില്‍ക്കുമോ?

ആവിഷ്കാര സ്വതന്ത്ര്യത്തെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ അക്ഷരങ്ങളെ പേടിക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണ് ബംഗ്ലാദേശിലെ പൊതു സ്ഥലങ്ങളില്‍ നിന്ന് മൌദൂതി സാഹിത്യങ്ങളെ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. മതേതര തീവ്രവാദിയായ ഹസീനവാജിദിന്റെ കടുത്ത ജനാധിപത്യ വിരുദ്ധ നിലപാടിനെ പാടിപുകഴ്ത്തുന്ന പ്രിയ സുഹൃത്തുക്കളോട് അത്പം യുക്തിയും ബുദ്ധിയുമൊക്കെ ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

മറ്റൊരു പ്രധാന ആരോപണം മാധ്യമത്തില്‍ എന്നോ ഒരു ‘മുസ്ലീം കിഡ്നി ആവശ്യമുണ്ട്‘ എന്ന ഒരു പരസ്യം കണ്ടു എന്നാണ്. അത്പം ചിന്തിച്ചാല്‍ ഇതിനെ കുറിച്ചുള്ള കാര്യം ആര്‍ക്കും ബോധ്യപെടാവുന്നതേയുള്ളൂ. പലരും ഇവിടെ സംസാരിക്കുന്നത് ജമാ അത്തുകാര്‍ മുസ്ലീം കിഡ്നിയുടെ മൊത്തക്കച്ചവടം നടത്തുന്നത് പോലെയാണ്. വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് കിട്ടിയ ഒരു നെയ്പായമായി ഇതെന്ന് ജബ്ബാര്‍ മഷുമുതല്‍ കാരശ്ശേരിവരെയുള്ളവരുടെ ആവര്‍ത്തിച്ചുള്ള ഉദ്ധരണം വ്യക്തമാക്കുന്നു. മാധ്യമത്തില്‍ വരുന്ന ഓരോ ചെറിയ പരസ്യവും ജമാത്ത് കൂടിയാലോചനകള്‍ നടത്തിയാണ് പ്രസിദ്ധീകരിക്കുന്നത് എന്നു തോന്നും സത്യത്തില്‍ ഈ ആരോപണം കേട്ടാല്‍. ഇങ്ങനെയൊരു പരസ്യം വന്നിട്ടുണ്ടെങ്കില്‍ അത് അബദ്ധവശാല്‍ പറ്റിയതാവാനെ തരമുള്ളൂ. കാരണം, ജമാ അത്ത് എന്നും സാമുദായികതക്കെതിരാണ്. മറ്റു മുസ്ലീം സംഘടനകള്‍ ജമാ അത്തിനെ വിമര്‍ശിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ അത് സാമുദായികതയെ പരിപോഷിപിക്കാത്തത് കൊണ്ടാണ്. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ പോലെ ആദരിക്കപെടേണ്ടവരുമാണ് എന്നാണ് ജമാ അത്തിന്റെ സുചിന്തിതമായ നിലപാട്. മനുഷ്യ മനസ്സുകള്‍ തമ്മിലുള്ള അകലം പരമാവധി കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് അത് ഇപ്ഫ്താര്‍ ഈദ് ഓണം കൃസ്മസ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. അത് ആര്‍ക്കും ഒരു തരത്തിലും അലോസരമുണ്ടാക്കേതില്ലല്ലോ പ്രിയ ചങ്ങാതിമാരെ.

നിങ്ങളും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കൂ. എന്നിട്ട് ജമാ അത്തെ ഇസ്ലാമിക്കാരനെയും വിളിക്കൂ. നിങ്ങളുടെ പായസം അവര്‍കുടിക്കുമോ എന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാക്കമല്ലോ.

മത വിരുദ്ധനാവുമ്പോള്‍ മാത്രമേ മനുഷ്യ സ്നേഹം ഉണ്ടാവൂ എന്ന് വാദിക്കുന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അബദ്ധമാവാനെ തരമുള്ളൂ. വളരെ ഇടുങ്ങിയതും സങ്കുചിതവുമാണ് ഇത്തരം ചിന്താഗതികള്‍, അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും.

Noushad Vadakkel said...

@ചിന്തകന്‍
>>>>മറ്റു മുസ്ലീം സംഘടനകള്‍ ജമാ അത്തിനെ വിമര്‍ശിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ അത് സാമുദായികതയെ പരിപോഷിപിക്കാത്തത് കൊണ്ടാണ്.<<<

വേണോ ഇത്രയ്ക്കു കാപട്ട്യം

ജമാഅത്ത്‌ ഈ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന്‌ ആശ പ്രകടിപ്പിക്കുകയും ചെയ്‌തത്‌, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌.'' (പ്രബോധനം, 1952 ഫെബ്രുവരി)

ജമാഅത് മാറാന്‍ തയ്യാറാകുന്നു എന്നത് സന്തോഷകരം തന്നെ .പക്ഷെ പഴയ ആദര്‍ശങ്ങളെ വെള്ള പൂശിക്കൊണ്ടാകരുത് .അങ്ങനെയായാല്‍ ഇതര സംഘടന പ്രവര്‍ത്തകര്‍ക്ക് ഇടപെട്ടു സത്യം പറയേണ്ടി വരും . ഓര്‍ത്താല്‍ നന്ന് .

ശ്രീജിത് കൊണ്ടോട്ടി. said...

ചര്‍ച്ച വഴിമാറുന്നു എന്ന പരാതിയില്‍ നമ്മള്‍ അവസാനിപ്പ ഈ ചര്‍ച്ച വീണ്ടും സജീവമായിര്‍ക്കുന്നു. നിശബ്ദവും സശ്രദ്ധവും ഈ ചര്‍ച്ച വീക്ഷിക്കുന്നുണ്ട്...

Unknown said...

@ശ്രീജിത്ത്

പക്ഷെ ശ്രീജിത്തിനെ പോലുള്ളവര്‍ വിമര്‍ശനങ്ങളിലും കാണിച്ച മാന്യത ചര്‍ച്ച വഴി മാറ്റിയവര്‍ പാലിച്ചില്ല എന്ന് തോന്നുന്നു ..

വിമര്‍ശങ്ങള്‍ തീര്‍ത്തും വ്യക്തിപരവും മാന്യതയ്ക്ക് നിരക്കാത്ത രീതിയിലും ആയി പോയി

നിസ്സഹായന്‍ said...

ദിവസവും പത്രങ്ങളില്‍ വരുന്ന വൈവാഹിക പരസ്യങ്ങള്‍ ശ്രദ്ധിക്കുക. ജാതിയും ഉപജാതിയും തറവാട്ടുമഹിമയും (പുതുപ്പണക്കാരെ വേണ്ടെ, കൊല്ലും കൊലയും സംബന്ധാദികളും നടത്തിയ പാരമ്പര്യം വേണമെന്നര്‍ത്ഥം) വിളിച്ചു പറഞ്ഞ്, നക്ഷത്രവും ലഗ്നവും ജാതകവും കളങ്ങളില്‍ ഗ്രഹനിലയും വരച്ച് പ്രദര്‍ശിപ്പിച്ച്, ചൊവ്വാദോഷവും സൂചിപ്പിച്ച് അങ്ങനെ സര്‍വത്ര അന്ധകാരത്തില്‍ ആറാടിവരുന്ന ഹിന്ദുവിന്റെ വിവാഹപ്പരസ്യം ഇപ്പോഴും മാതൃഭൂമിയുടേയും മനോരമയുടേയും ദിഹിന്ദുവിന്റേയും മറ്റ് മുഴുവന്‍ ഇന്ത്യന്‍ പത്രങ്ങളിലും ഫുള്‍പ്പേജില്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. കുറച്ചു നാള്‍മുന്‍പ് ജയലളിത കൊലപാതകക്കേസില്‍ ജയിലിലാക്കിയ ശങ്കരാചാര്യര്‍ക്ക് ബ്രാഹ്മണജാതിയില്‍ പെട്ട ദേഹണ്ഡക്കാരനെ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം കൊടുക്കാന്‍ തയ്യാറായ രാജ്യത്ത് നമ്മുടെ ഹിന്ദുക്കളുടെ സ്വാഭാവികമായ ഈ ജീവിതരീതികളൊന്നും അന്ധവിശ്വാസമോ അനാചാരമോ ജാതിവിവേചനമോ അപരിഷ്ക്കൃതവും മനുഷ്യവിരുദ്ധമായ നടപടികളായി ഒരു ------മോനും തോന്നുന്നില്ല. അതൊക്കെ വളരെ സ്വാഭാവികവും മതേതര ആചാരവുമായി തോന്നുന്ന -----ളികള്‍ക്ക് മുസ്ലീമീന്റെ ഒരു കിഡ്നിപ്പരസ്യവും അവന്റെ ജീവിതം മുഴുവന്‍ തീവ്രവാദപരവും ഭീകരവുമായ അനുഭവമായി തോന്നുന്നുവെങ്കില്‍ ഇവനൊക്കെ ആവശ്യം മാസ്സ് മാനസ്സിക ചികില്‍സയാണ്. ഒരു സമുദായത്തിനു നേരെ തൊട്ടതിനും പിടിച്ചതിനും ഒക്കെ തോന്നുന്ന വെറുപ്പിന് എന്തു ചെയ്യാനാകും. കുറേ കാലങ്ങളായി നിര്‍മിച്ച് പൊലിപ്പിച്ചെടുത്ത കടുത്ത മുന്‍വിധികള്‍ക്ക് ചരിത്രപരമായ പശ്ചാത്തലമുണ്ട്. അതൊന്നും അറിയാനും മനസ്സിലാക്കാനും ശ്രമിക്കാതെ മുസ്ലീങ്ങള്‍ ക്രൂരരാണ്, ഭയപ്പെടേണ്ടവരാണ് എന്ന സന്ദേശം നിരന്തരം നള്‍കിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ സാംസ്ക്കാരിക നിര്‍മിതി കൂടുതല്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നന്ന്.

ബയാന്‍ said...

>>ജമാ അത്തുകാരില്‍ ആര്‍ക്കും മൌദൂതിസം എന്ന ഒരു ഇസം നിലനില്‍ക്കുന്നതായി അറിയില്ല. മൌദൂതി പുതിയതായി ഏതെങ്കിലും ഒരു ഇസം കൊണ്ടുവന്നതായും അറിയില്ല.>>>>

ശ്രീ; സുകുമാരന്‍ മാഷെ: നൂറു ശതമാനം താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തുന്ന ഈ വരികള്‍ അടിവരയിടേണ്ടതാണ്. മൌദൂതി എഴുതിയതും പ്രസംഗിച്ചതും ഇസ്ലാം എന്ന മതത്തേയാണ്. ജമാ‌അത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നത് നേര്‍ക്കു നേരെയുള്ള ഇസ്ലാമാണ്. ഇസ്ലാമിനെ മൌദൂദിസം എന്നു വിളിച്ച് കുപ്പിയിലാക്കാനുള്ള ശ്രമം അപലപനീയമാണ്.


ഏതവന്റെ മുന്നിലും ഞാനൊരു മുസ്ലിമാണ് എന്ന് പറഞ്ഞ് അഭിമാനിക്കണം എന്നാണ് ഖുറാന്‍ പറഞ്ഞ് തരുന്നത്.

“അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? - ഖുര്‍‌ആന്‍(41:33)

അല്ലാഹുവിന്റെ(ഇസ്ലാം മതം പരിചയപ്പെടുത്തുന്ന ദൈവം) അടുക്കല്‍ തൃപ്തികരമായ ജീവിതവ്യവസ്ഥ ഇസ്ലാം മാത്രമാണ്. ഭൂമിയില്‍ ജനിക്കുന്ന എല്ലാരും മുസ്ലിമായിട്ടാണ് ജനിക്കുന്നതെന്നാണ് മൊഹമ്മദ് മുസ്ലിംകളെ പഠിപ്പിച്ചിരിക്കുന്നത്. ഓരോരോ ആള്‍ക്കാരുടെ സാഹചര്യമാണ് അവരെ മറ്റു മതസ്ഥനാക്കിയിരിക്കുന്നത്. ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ജമാ-അത്തുകാര്‍ ഇഫ്‌താര്‍ പാര്‍ട്ടിയില്‍ സമൂഹത്തിലെ എല്ലാ മത-നാസ്തിക ആള്‍ക്കാരെ ക്ഷണിക്കുന്നത്.

മൌദൂദി പറയുന്നതും ഇസ്ലാം. ടി.ആരിഫലി പറഞ്ഞതും ഇസ്ലാം. ചിന്തകന്‍ പറഞ്ഞ്കൊണ്ടിരിക്കുന്നതും ഇസ്ലാം. മൌദൂദിസം എന്ന ഒന്ന് ഇല്ല. ചിന്തകന്‍ പറയുന്ന പറയുന്നപോലെ ‘ജമാ-അത്തെ ഇസ്ലാമി‘ എന്ന പേര്, ഇസ്ലാമിന്റെ ഒരു ഒരു ട്രേഡ്മാര്‍ക്ക് മാത്രമാണ്. എല്ലാം ഇസ്ലാം മയം (ഇഫ്താര്‍ പാര്‍ട്ടിയിലെ ബോര്‍ഡ് ശ്രദ്ധിക്കുക. ഇസ്ലാം എന്നെഴുതിയിരുന്നെങ്കില്‍ അബ്ദുല്ലക്കുട്ടിക്കൊരുഭിമാനമായേനെ)

താങ്കള്‍ക്ക് മാറാം. പക്ഷെ ദൈവീക വ്യവസ്ഥയ്ക്ക് മാറരുത്. ഇന്നും ദൈവീക വ്യവസ്ഥ human being products നോട് compete ചെയ്യാന്‍ പുതിയ marketing campaign നടത്തി പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തുന്നത് കാണുമ്പോള്‍ സഹതപിക്കുക. 1431 വര്‍ഷം മുന്നെ ദൈവം നേരിട്ട് ആളെ പറഞ്ഞ് വിട്ട് പഠിപ്പിച്ചിട്ടും ഇന്നും ഭൂമിയില്‍ ഒരിടത്തും ഒരു തുണ്ട് ഭൂമിയിലും ഈ വ്യവസ്ഥ പുലര്‍ന്നിട്ടില്ല. താങ്കള്‍ പറയുന്ന പോലെ കാലം ഇനിയും ഉരുളുമല്ലോ.

Kaippally said...

വിഷം ആരു് എങ്ങനെയൊക്കെ വിറ്റാലും വിഷത്തിന്റെ ശക്തി കുറയില്ല

z4r said...

The liberal Pakistani perspective on Maududism:-

http://blog.dawn.com/2009/06/11/maududi%E2%80%99s-children/

http://pakteahouse.wordpress.com/2009/08/15/maulana-maududis-role-against-jinnahs-pakistan/

z4r said...

Latheef sir,
Please read the articles in the link I posted. I am interested in your take on it.

Sarath

കുട്ടന്‍ said...
This comment has been removed by a blog administrator.
Unknown said...

@കുട്ടന്‍, ഒരു കമന്റ് ഡിലീറ്റിയിട്ടുണ്ട്. ഇതൊക്കെ ഒരു സംവാദമോ ചര്‍ച്ചയോ അല്ലേ? നല്ല ഭാഷയില്‍ തന്നെ എത്ര വേണമെങ്കിലും സംസാരിക്കാമല്ലോ. പരസ്പരബഹുമാനത്തോടെ മാത്രമേ മറ്റുള്ളവരോട് വിയോജിക്കാവൂ എന്ന് കുട്ടനെ ഉപദേശിക്കാനാവാത്തതിലും കമന്റ് ഡിലീറ്റ് ചെയ്തതിലും ഖേദിക്കുന്നു.

CKLatheef said...
This comment has been removed by the author.
CKLatheef said...

പ്രിയ സുകുമാരന് സാര്‍,

കുട്ടന്‍ പറഞ്ഞ ജമാഅത്തിന്റെ വലിപ്പം കേട്ട് ഞാന്‍ തന്നെ ഞെട്ടി. പിണറായിയും ലീഗും പറയുന്ന ജമാഅത്ത ഇസ്‌ലാമി എന്നാല്‍ ഒറ്റപ്പെട്ട സംഘടനയെന്ന്. കോട്ടക്കള്‍ യോഗം ചേര്‍ന്നപ്പോള്‍ ലീഗ് പ്രഖ്യാപിച്ചു 98% തങ്ങളുടെ കൂടെയാണ്. എന്ന് മുസ്‌ലിംകളിലെ രണ്ട് ശതമാനത്തെ നേരിടാന്‍ ഇത്ര വലിയ കോപ്പുകളോ. ജമാഅത്തിനെ വായിച്ച് മനസ്സിലാക്കി എതിര്‍ത്ത് കൊണ്ടിരിക്കുന്ന പണ്ഡിതരോട് ചോദിക്കൂ. ഏത് പുസ്തകം വായിച്ചിട്ടാണ് നിങ്ങള്‍ ജമാഅത്തിനെ എതിര്‍ക്കുന്നതെന്ന് അത് താങ്കളെയും വായിപ്പിച്ചാല്‍ അവര്‍ക്ക് ഇത്ര സമയം ഇക്കാര്യത്തില്‍ വ്യയം ചെയ്യേണ്ടതില്ലല്ലോ. അതുകൊണ്ട് ദയവായി അത്തരക്കാര്‍ നിങ്ങള്‍ ജമാഅത്തില്‍ അപകടം ദര്‍ശിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് ഇവിടെ നല്‍കുക. ഞങ്ങളും ഒന്നറിയട്ടേ നാട്ടുകാരും. താങ്കളിനിയും ജമാഅത്തിനെ സാഹിത്യത്തിലൂടെ പരിചയപ്പെട്ടിട്ടില്ല എന്ന് പറയുന്നത് നിങ്ങള്‍ക്ക് തന്നെയും പ്രയാസമുണ്ടാക്കുന്നുണ്ടാകുമല്ലോ. ഒരു മുന്‍കൂര്‍ ജാമ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മലയാളത്തിലൊക്കെ മയത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന്. എന്നിട്ട് ഇവരൊക്കെ ഉര്‍ദുവില്‍ വായിച്ച് മനസ്സിലാക്കിയതാണോ. ഈ അപകടകരമായ പുസ്തകം വായിച്ചിട്ട് 70 വര്‍ഷമായി ആരും തീവ്രവാദികളായി മാറാതിരുന്നതെന്തെ. ഒരു പ്രസ്ഥാനം അക്രമവും തീവ്രതയും ഞങ്ങളുടെ മാര്‍ഗമല്ലെന്ന് പ്രഖ്യപിക്കുക അവരുടെ ചരിത്രവും ജീവിതവും ആ പറയുന്നതിന് സാക്ഷ്യം വഹിക്കുക. എന്നാലും അവരെ സംശയിക്കണം കാരണം ഇതുവരെ അവര്‍ തങ്ങളുടെ നിഗൂഢ ലക്ഷ്യം പുറത്ത് പറഞ്ഞിട്ടില്ല. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല. എന്താണ് ഇതിനൊക്കെ അര്‍ഥം.

CKLatheef said...

ജമാഅത്തെ ഇസ്്‌ലാമി ഭരണഘടനയില്‍ പ്രവര്‍ത്തനമാര്‍ഗം എന്ന ഖണ്ഡിക(5) പറയുന്നത് കാണൂ.

{{{ 2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.'}}}

ഇനി ജമാഅത്തിന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനം വിലയിരുത്തുക. ഈ മാര്‍ഗത്തില്‍നിന്ന് ഒരു നിമിഷം തെറ്റിയോ?. ജമാഅത്തിനെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം ചെയ്യുക. ഇതുപോലെ ഒരു സംഘടനയെ കാണിച്ചുതരിക.

CKLatheef said...

>>> (ഇഫ്താര്‍ പാര്‍ട്ടിയിലെ ബോര്‍ഡ് ശ്രദ്ധിക്കുക. ഇസ്ലാം എന്നെഴുതിയിരുന്നെങ്കില്‍ അബ്ദുല്ലക്കുട്ടിക്കൊരുഭിമാനമായേനെ)<<<

എന്നാല്‍ യരലവക്ക് എത്രമാത്രം വിമര്‍ശിക്കാമായിരുന്നു എന്നോ:). സ്വന്തം സംഘടനയുടെ പേര് പറയാന്‍ മടിക്കുന്ന ഭീരുക്കള്‍, കപടര്‍, ഇസ്ലാമിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവര്‍ എന്നൊക്കെ. :)

നിസ്സഹായന്‍ said...

കുട്ടന്റെ കമന്റ് മറുമൊഴിയില്‍ വായിച്ചു. ഇതുപോലുള്ള കമന്റുകള്‍ക്ക് അതിനേക്കാള്‍ അശ്ലീലഭാഷയില്‍ പ്രതികരിക്കാനറിയാം. അതും ഡിലീറ്റു ചെയ്യപ്പെടും. മാന്യനായ ശ്രീ.കെപിഎസ് അത് ഒഴിവാക്കിയത് ഔചിത്യമായി. തെറിവിളികളില്‍ കോപത്തിനു ശമനം കിട്ടുമെന്നല്ലാതെ ആശയം സ്ഥാപിക്കാനാകില്ല. കുട്ടാ കാര്യഗൌരവമായി എഴുതൂ, വേണേല്‍ അല്പം തമാശയൊക്കെ ആയിക്കോട്ടെ !

ബയാന്‍ said...

@ ലതീഫ്

ആത്യന്തികമായി ഇസ്ലാമിക് സമൂഹമാണ് ജമാ‍‌അത്തെ ഇസ്ലാമിയുടെയും ഇതര ഇസ്ലാമിക സംഘടനകളുടേയും മനസ്സിലിരുപ്പ്,അതിനാല്‍ ഒരു പൊതുപരിപാടിയില്‍ ‘ഇസ്ലാമിലേക്കു സ്വാഗതം’ എന്നായിരുന്നു ഉചിതം. എങ്കില്‍ ജമാ‌അത്തിന്റെ മാറ്റ് കൂടിയേനെ. ലതീഫിനെന്താ ഇസ്ലാമിന്റെ മൊത്തകുത്തക അവകാശപ്പെടുന്നതില്‍ ഒരു കോപ്ലക്സ്. ഈ ആയത്ത് ലതീഫ് ഒന്നൂടെ വായിക്കണം. യുക്തിവാദി എന്ന വട്ടപ്പേരില്‍ വിളിക്കുന്നവരില്‍ നിന്നും ഖുറാന്‍ പഠിക്കുന്നതില്‍ ലജ്ജിക്കുകയൊന്നും വേണ്ട. ഇമാം ശാഫിയുടെ കഥ അറിയില്ലെ.

“അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? - ഖുര്‍‌ആന്‍(41:33)

CKLatheef said...

യരലവക്കുള്ള മറുപടി നിര്‍ത്തി. സലാം.

ബി.എം. said...

@ലത്തീഫ്

Methodology

Article 5: For the attainment of its objective the methodology of the Jamaat-e-Islami Hind shall be as follows:

1.The Quran and the Sunna shall form the basis of all the Jamaat’s activities. All other things shall be kept in view secondarily, and only to the extent to which these could be accommodated in accordance with the Quran and the Suuna.

2.In all its actions the Jamaat shall be bound by moral limits and shall never adopt such means or ways which are against truth and honesty or through which may come about communal hatred, class struggle and Fasaad fil arz1.
For the achievement of its 3

3.Objective the Jammat shall adopt constructive and peaceful methods; that is, it shall reform the mental outlook, character and conduct through propagation (of Islam), instruction and dissemination of Islamic ideas, and thus shall train public opinion in order to bring about the desired righteous revolution in the social life of the country.
താങ്കളുടെ വിവര്‍ത്തനത്തില്‍ ജമാ അത്തെയുടെ പ്രവര്‍ത്തനരീതി ഖുറാനെയും ഇസ്ലാം തത്വങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നത് ബോധപൂര്‍വ്വം ഒഴുവക്കിയതെന്തിന്? മതനിരപേക്ഷമായ ഒരു സ്വികാര്യതയ്ക്ക് വേണ്ടി അല്ലേ ? ഇത് തന്നെ ആണ് ജമാഅത്തെ ആടിന്‍ തോലിട്ട ചെന്നായ്‌ ആണന്നു പറയുന്നത് .

ബി.എം. said...

ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്.അതിനു പുരോഗമനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനു പകരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് തലവച്ചു കൊടുക്കണോ kps?

ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബയാന്‍ said...

ബി.ഏം. ; താങ്കള്‍ക്ക് അകൈതവമായ നന്ദി. ലതീഫിന്റെ കളവ് വെളിച്ചത്താക്കിയതിന്.

ജമാഅത്തെ ഇസ്ലാമി ഭരണഘടനയില്‍ പ്രവര്‍ത്തനമാര്‍ഗം എന്ന ഖണ്ഡിക(5) പറയുമ്പോള്‍ എത്ര സമര്‍ത്ഥമായാണ് - ഈ വരികള്‍ ലതീഫ് വിട്ടുകളഞ്ഞത്.
1 .The Quran and the Sunna shall form the basis of all the Jamaat’s activities.

ശേഷം objective (Article-4) ല്‍ -
the objective of the Jamaat-e-islami Hind is Iqaamat-e-Deen,. എന്ന് പറഞ്ഞ്;

പിന്നെ ഇഖാമത്തുദ്ദീന്‍ അറബി പദമാണെന്നും അത് വിശദീകരിക്കാന്‍ ഇത്തിരിബുദ്ധിമുട്ടാണെന്നും, പറഞ്ഞുരുണ്ടുരുണ്ട്, അതായത് നേര്‍ക്കു നേരെ ഇസ്ലാമിന്റെ സംസ്ഥാപനമാണ് ജമാ‌അത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്ന് തുറന്ന് പറയാന്‍ പ്രയാസമാണ് എന്ന് അര്‍ത്ഥം.

‘ഞാന്‍ ഒരു മുസ്ലിമാണ്’ എന്നു അഭിമാനപൂര്‍വ്വം എവിടേയും ഉദ്ഘോഷിക്കാന്‍ മടികാണിക്കുന്ന; ഇസ്ലാമിലേക്കു നേര്‍ക്കു നേരെ ആളെ ക്ഷണിക്കാതെ; ഇഫ്താര്‍ പാര്‍ട്ടി പോലൊത്ത തന്ത്രങ്ങളുമായി ഈ പ്രസ്ഥാനം എത്രനാള്‍ ഒരു മതേതര പൊതു സമൂഹത്തെ വഞ്ചിക്കും. എന്തിനാണത്.? ഇതാണോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൈവത്തിന്റെ മഹത്വം.

'എല്ലാ ദൈവങ്ങള്‍ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന് പറയേണ്ടത്. എങ്കില്‍ അത് തുറന്ന് പറയുകായാണ് ആണത്തം.

CKLatheef said...

@B.M,

താങ്കളുടെ ഉദ്ദേശ്യമെന്താണെന്നും തെറ്റിദ്ധാരണ എവിടെയാണെന്നും താങ്കളുടെ കമന്റ് വ്യക്തമാക്കുന്നു. ജമാഅത്തെ ഇസ്‌ലാമി അപകടകരം, വിഷച്ചെടി, എന്നൊക്കെ ഇവിടെ ഓരോരുത്തര്‍ പ്രസ്താവനയിറക്കിയപ്പോള്‍ ജമാഅത്തിന്റെ പ്രവര്‍ത്തനമാര്‍ഗം വ്യക്തമാക്കിയ ഭാഗത്ത് നിന്ന് ഇവിടേക്ക് ആവശ്യമുള്ളത് എടുത്ത് ചേര്‍ക്കുകയായിരുന്നു. അതില്‍ കള്ളവും വഞ്ചനയും കണ്ടുപിടിച്ച അതേ മനസ്സ് തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ കാപട്യം കാണുന്നതും. നെറ്റില്‍ വളരെ പരസ്യമായി ലഭ്യമാകുന്നതാണ് ജമാഅത്ത് ഭരണഘടനയും പോളിസി പ്രോഗ്രാമും. അതവിടെ നല്‍കിയത് ജനങ്ങള്‍ക്ക് വായിക്കാന്‍ തന്നെയാണ്. ഞാന്‍ മൂന്നെണ്ണം നല്‍കിയിരുന്നെങ്കില്‍ നിങ്ങള്‍ അതിന്റെ മുകള്‍ ഭാഗം കോപ്പിചെയ്തു ഇതേ ആരോപണം ഉന്നയിക്കുമായിരുന്നു. നിങ്ങളത് ചേര്‍ത്തതുകൊണ്ട് രണ്ടാമത്തെതും മൂന്നാമത്തേതും അപ്രസക്തമായോ. ഇസ്ലാമിനെ അടിസ്ഥാനമാക്കിയാണ് എന്ന് പറയുമ്പോള്‍ ബി.എം നെപോലെ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചവര്‍ക്കേ അതില്‍ എന്തോ മറച്ചുവെക്കേണ്ട താല്‍പര്യം എനിക്കുള്ളതായി മനസ്സിലാക്കുകയൂള്ളൂ.

വിഷയം ഇവിടെ കെ.പി.എസിന് മുന്നറിയിപ്പ് നല്‍കുക എന്നതാണല്ലോ. ചിലര്‍ ഇതാ നിരോധിക്കാന്‍ പോകുന്ന സംഘടനയാണ് നിങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടും
(ഭീഷണി). ..... തലവെച്ചു കൊടുക്കണോ (ഉപദേശം), കുട്ടനെ പോലുള്ളവര്‍ നടത്തുന്ന പച്ചത്തെറി, അതിനിടയില്‍ വിചാരത്തെപ്പോലുള്ളവര്‍ താലിബാനിസം ആരോപിച്ച് ഇവിടെ മറുഭാഗം കമന്റുന്നവരെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമം. എല്ലാം നടക്കട്ടെ. ജമാഅത്തിനെ അനുകൂലിക്കുകയും അതിന്റെ പ്രവര്‍ത്തകരാക്കുകയും ചെയ്തവര്‍ ഒരാവേശത്തിന് എടുത്ത് ചാടിയവരല്ല. ഇനി ചാടിയവരാണെങ്കിലും ഇത്തരം എതിര്‍പ്പുകളെ തരണം ചെയ്ത അവര്‍ അതിനെ അനുകൂലിക്കാന്‍ യോഗ്യത നേടി. തീയില്‍ കുരുത്ത ഈ പ്രസ്ഥാനം ഇനി നിങ്ങളുടെ ചുടുനിസ്വാസത്തില്‍ വാടിപ്പോകുമെന്ന് സ്വപ്‌നം കാണാനുള്ള അവിവേകം ഉപേക്ഷിക്കുക.

ഏതായാലും മുഴുവന്‍ കോപ്പിചെയ്ത് എന്റെ അഭിപ്രായത്തിന് കൂടുതല്‍ പിന്‍ബലം നല്‍കിയ ബി.എം ന് നന്ദി.

CKLatheef said...

>>> ആത്യന്തികമായി ഇസ്ലാമിക് സമൂഹമാണ് ജമാ‍‌അത്തെ ഇസ്ലാമിയുടെയും ഇതര ഇസ്ലാമിക സംഘടനകളുടേയും മനസ്സിലിരുപ്പ്,അതിനാല്‍ ഒരു പൊതുപരിപാടിയില്‍ ‘ഇസ്ലാമിലേക്കു സ്വാഗതം’ എന്നായിരുന്നു ഉചിതം. എങ്കില്‍ ജമാ‌അത്തിന്റെ മാറ്റ് കൂടിയേനെ. <<<

യരലവ ഖുര്‍ആനില്‍ ഒരു സൂക്തം കണ്ടുപിടിച്ചിരിക്കുന്നു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനേക്കാള്‍ നല്ല വചനം പറഞ്ഞവന്‍ ആരുണ്ട്. അതുകൊണ്ട് ഇനി മതസംഘടനകളൊക്കെ എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഇസ്ലാമിലേക്ക് സ്വാഗതം (ദൈവത്തിലേക്ക് എന്ന് ഖുര്‍ആന്‍ അത് പോകട്ടേ) ബോര്‍ഡ് വെക്കണം അല്ലാതെ പാര്‍ട്ടിയുടെ ബാനര്‍ കെട്ടരുത്ത്. പിന്നെ ഏത് ബാനര്‍ കെട്ടണം 'ഇസ്ലാമിലേക്ക് സ്വാഗതം'
എന്നാലെ ചുരുങ്ങിയത് ജമാഅത്തിന്റെയെങ്കിലും മാറ്റ് കൂടൂ.:)

ഇത്തരം യുക്തിവാദത്തെ കെ.പി.എസ് തള്ളിക്കളഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ യുക്തിയെ മാത്രമേ അത് കൂറിക്കുന്നുള്ളൂ. (cont.)

CKLatheef said...

ആത്യന്തികമായി സമൂഹം ഇസ്‌ലാമികമാകുക എന്നത് ദൈവം തന്നെ നിശ്ചയിച്ചതല്ല. പ്രവാചകനോട് അതിന് കല്‍പിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് അതിനാല്‍ അത് മനസ്സിലിരുത്താന്‍ സാധ്യവുമല്ല. മുസ്‌ലിമായി ജനിച്ചവര്‍ ഇതിനെതിരായി പറയുന്നത് കാണുമ്പോള്‍ വിഷമം തോന്നുക സ്വാഭാവികമാണ്. വിധിപറയുന്ന വിഷയത്തില്‍ അല്‍പം കാര്യങ്ങള്‍ പ്രതിയുടെ നാവിലൂടെത്തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുക നീതി ആഗ്രഹിക്കുന്നവര്‍ ചെയ്യുന്ന കാര്യമാണ്. അല്ലാതെ വിധിപറഞ്ഞാല്‍ അബദ്ധമാകും. അതുകൊണ്ടാണല്ലോ കസബിന് പോലും ഒരു വക്കീലിനെ ചുമതലപ്പെടുത്തുന്നത്. വാദിയുടെ പരാതികേട്ട് ശിക്ഷ വിധിക്കുന്നവര്‍ക്ക് സത്യം അറിഞ്ഞാല്‍ വിധി മാറ്റാന്‍ അവസരം കൊടുക്കുന്നത് മാന്യതയാണ്. അത് സമ്മതിക്കില്ല എന്നാണ് ഇവിടെ പങ്കെടുത്ത് കെ.പി.എസിനെ തിരുത്താന്‍ ശ്രമിക്കുന്നവരുടെ വലിയ വാശി. അന്ധന്‍മാര്‍ ആനയെ കണ്ടത് പോലെ എന്നിട്ട് ഒരോരുത്തര്‍ വിശദീകരണവുമായി കെ.പി.എസിനെ പഠിപ്പിക്കാന്‍ വരുന്നു. ഒരു മാസം മുമ്പ് കെ.പി.എസിന്റെ ഒരു വാചകമാണ് ചിലര്‍ വലിയ കാര്യമായി പൊക്കിപ്പിടിക്കുന്നത്. കെ.പി.എസിനെ അക്കാര്യത്തില്‍ ഇനി കൂറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കാരണം പൊതുബോധമനുസരിച്ച് ജമാഅത്തിനെ ആളുകള്‍ വിലയിരുത്തുന്നത് ഹമീദിന്റെയും ജബ്ബാറിന്റെയും അപൂര്‍വം ചിലര്‍ എന്‍.എം മുഹമ്മദാലിയുടെയും ലേഖനം വായിച്ചാണ്. ഇവിടെ തിരുത്താന്‍ വരുന്നവരും അവര്‍ എടുത്ത് ചേര്‍ത്ത് ഉദ്ധരണികളല്ലാതെ ജമാഅത്ത് സാഹിത്യം വായിച്ചിട്ടില്ല. ഖുര്‍ആന്റെ കാര്യം പോകട്ടെ. അതിലൊരാളാണ് യരലവ.

നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു)ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു.എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ? (10:99)

ഖുര്‍ആനില്‍ ഇങ്ങനെ ഒരു സൂക്തം ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ മുകളില്‍ അദ്ദേഹം നല്‍കിയ കമന്റ് നല്‍കുമായിരുന്നോ. ഈ സൂക്തത്തിന് ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ അതുല്യ പ്രതിഭയും ആധുനിക ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് പണിയെടുത്ത ആ മഹല്‍ വ്യക്തിത്വമായ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനം അറിയാന്‍ താല്‍പര്യമുള്ളവര്‍ ലിങ്കിലെ നമ്പറുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കുക.

CKLatheef said...

B.M said...

>>> ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്. <<<

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം അത് പറയുന്നതാണ്. അഥവാ ഇഖാമത്തുദ്ദീനാണ്. അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം. അത് വ്യക്തിജീവിതത്തില്‍നിന്ന് തുടങ്ങുന്നു. കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അത് പുലരണം. എന്ന് വെച്ചാല്‍ നിയമം, മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റേതാകണം എന്ന്. ഇതിന് വേണ്ടിയാണ് ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ആകെയുള്ള ലക്ഷ്യം ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കലല്ല. രാഷ്ട്രനിയമങ്ങളില്‍ ദൈവിക നിയമം പാലിക്കപ്പെടുമ്പോള്‍ അവിടെയും അത് സ്ഥാപിതമാകും.

ഇവിടെ ബി.എം എന്ന ആനയെകണ്ട അന്ധന് പറ്റുന്ന പ്രശ്‌നം ജമാഅത്തിന്റെ ലക്ഷ്യം തനിക്ക് ഭീതിപ്പെടുത്താന്‍ പാകത്തില്‍ മാറ്റി എന്നിട്ടതിന്റെ അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയിലധിഷ്ഠിതമായ ആശങ്കകളില്‍ കൂട്ടിക്കുഴച്ചു നാറ്റിച്ചു വിഷമാക്കി. എന്നിട്ടത് കെ.പി.എസിന് മുമ്പില്‍ വിളമ്പി. എന്നിട്ടൊരു ചോദ്യവും.

ഇന്ത്യയെന്ന ഭൂവിഭാഗത്തെ മാത്രമല്ല അതില്‍ വസിക്കുന്ന ഒരോ ജീവിയെയും അതിന്റെ പ്രകൃതിയെയും സ്‌നേഹിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാരനും. അതുകൊണ്ടാണ് അതിലെ നിവാസികള്‍ക്ക് നീതിക്ക് വേണ്ടി അത് പോരാടുന്നത്. അതിന്റെ പ്രകൃതിയെ നശിപ്പിക്കുന്ന വികസനത്തെ എതിര്‍ക്കുന്നത്. ജമാഅത്തിന്റെ ഈ ആത്മാര്‍ഥത മനസ്സിലാക്കിയത് കൊണ്ടാണ് പൊതു സമൂഹം സര്‍വവിധ പിന്തുണയും ജമാഅത്തിന് നല്‍കുന്നത്. അവര്‍ ക്ഷണിച്ചാല്‍ സകല പിണക്കവും മാറി വിളിച്ചിടത്ത് ചെല്ലുന്നത്. ത്യാഗം സഹിച്ചും ബഹുമത വിശ്വാസികള്‍ അതിനെ പിന്തുണക്കുന്നത്.

ഈ രാജ്യത്തിലെ താങ്കള്‍തന്നെ അംഗീകരിച്ച, സമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങളുടെ പക്കല്‍ ചില പദ്ധതികളും നിര്‍ദ്ദേശങ്ങളുമുണ്ട്. ആകെ ഞങ്ങള്‍ ചെയ്യുന്നത്, മാന്യസുഹൃത്തുക്കളെ.. അതൊന്ന് പരിശോധിച്ചുനോക്കൂ എന്ന് ജനങ്ങളോട് പറയുകമാത്രമാണ്. ഇതിന് വിശാലമല്ല ഇവിടുത്തെ മതേതരത്വവും ജനാധിപത്യവുമെന്നാണ് നിങ്ങള്‍ മറ്റൊരര്‍ഥത്തില്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ സമയം നിങ്ങളാണ് അതിന്റെ വക്താക്കളെന്നും കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. വൈരുദ്ധ്യമില്ലേ ഇതില്‍.

മുന്‍വിധി മാറ്റിവെച്ച് ചിന്തിക്കൂ സുഹൃത്തേ.

ബയാന്‍ said...

>>>സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങളുടെ പക്കല്‍ ചില പദ്ധതികളും നിര്‍ദ്ദേശങ്ങളുമുണ്ട്.>>>>

@latheef:

ഇസ്ലാമിന്റെ ഖുറാനും സുന്നത്തും നടപ്പായിട്ട് വേണം ഇന്ത്യയുടെ സാമ്പത്തീക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അല്ലെ, ഇസ്ലാം ഇന്ത്യയില്‍ ഒരു പുതിയ ഇറക്കുമതിയല്ല എന്ന അറിയാതെയാണോ ഈ പുതിയ സാമ്പത്തീക പാക്കേജുമായി വരുന്നത്.

കുട്ടന്‍ said...

ബഹുമാനപെട്ട കെ പി എസ് സര്‍ ,
ഉപദേശം ശെരി ആയ അര്‍ഥത്തില്‍ താനെ ഉള്‍കൊള്ളുന്നു ..
പക്ഷെ ഒരു സംശയം " ----" ഇട്ടു തെറി വിളിച്ചാല്‍ അത് സഭ്യത ആകുമോ ?
നടപ്പ് സഭ്യതക്ക് നിരകാത്ത ഒരു വാക്ക് മാത്രം ആണ് കുട്ടന്റെ പോസ്റ്റില്‍ ഉള്ളത് അതിനാല്‍ സര്‍ അത് ഡിലീറ്റ് ചെയ്തു എന്ന് അനുമാനിക്കുന്നു
"---- " ഇട്ടു തെറി വിളികള്‍ ഇപ്പോഴും സര്‍ ന്റെ താനെ പോസ്റ്റിലെ കമന്റുകളിഇല് തൂങ്ങി കിന്ടന്നു കൊഞ്ഞനം കുത്തുനുണ്ട് :)

നിസഹയി , കുട്ടനെ സംവാദത്തിന്റെയും , സഭ്യതയുടെയും രീതി ശാസ്ത്രം പഠിപ്പിക്കാന്‍ ഇറങ്ങും മുന്‍പ് പോസ്ടിയ കമന്റുകള്‍ ഒന്ന് വായികുന്നത് നന്നായിരിക്കും .....

ബി.എം. said...

>>>ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം അത് പറയുന്നതാണ്. അഥവാ ഇഖാമത്തുദ്ദീനാണ്. അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം. അത് വ്യക്തിജീവിതത്തില്‍നിന്ന് തുടങ്ങുന്നു. കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അത് പുലരണം. എന്ന് വെച്ചാല്‍ നിയമം, മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റേതാകണം എന്ന്<<<<. അതായത് ഇസ്ലാം പറയുന്ന ദൈവത്തിന്‍റെ . അല്ലേ ?

ഇങ്ങനെയുള്ള ഒരു രാഷ്ട്രത്തെയാണ് സാമാന്യ ജനത ഇസ്ലാം രാഷ്ടം എന്ന് പറയുന്നത്. ലത്തീഫിന്റെ കയ്യില്‍ വേറെ ഏതെങ്കിലും പേര് ഉണ്ടോ ? പിന്നെ ഇസ്ലാമിന്‍റെ നിയമവും, ഇസ്ലാമിന്‍റെ ദൈവവും , ഇസ്ലാമിന്‍റെ സത്യവും മറ്റു മതസ്ഥര്ക്ക് സ്വീകാര്യമല്ല എന്ന സാമാന്യ ബോധാമെങ്കിലും ലത്തീനില്ലേ? ഇത്തരമൊരു ലക്ഷ്യത്തോടെ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങളെയാണ് വര്‍ഗിയ പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത്. രാമരാജ്യം ലക്ഷ്യമാക്കുന്ന RSS സും ഇസ്ലാം രാജ്യം വരണമെന്നു പറയുന്ന ജമാഅത്തെയും ഒരു നുകത്തില്‍ കെട്ടാവുന്ന പോത്തുകള്‍ തന്നെയാണ്. പിന്നെ സമാധാനത്തിന്റെ വഴിയിലാണ് ഞങ്ങള്‍ എന്നാ ജമാഅത്തെ യുടെ വാദം അംഗികാരിച്ചാല്‍ പോലും ഗാന്ധിജിയെ പ്രകീര്ത്തി്ക്കുന്ന നമ്മള്‍ സുഭാഷ്‌ ചന്ദ്രബോസിനെ അതെ സ്ഥാനത്തോടെ നെഞ്ചിലെട്ടറ്റുന്നില്ലേ എന്ന യുക്തിയില്‍ തീരുന്നതേയുള്ളൂ അത്. അതായതു ലക്ഷ്യം വഴിയേ സാധുകരിക്കുന്നു. ലത്തീഫ്, ഇസ്ലാമിന്റെ വഴിയാണ് നേര്‍വഴി , എല്ലാവരും ഈ വഴിയേ വരുക, ഇസ്ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കുക എന്നൊക്കെ വിളിച്ചു പറയുബോള്‍ അത് മറ്റു മതസ്ഥര്ക്ക് അരോചകമാണ് കാരണം അവര്‍ തെറ്റാണന്നാണ് നിങ്ങള്‍ പറയുന്നത്. ഇത് വെറുപ്പും വിദ്വേഷവുംമാണ് വളര്ത്തു ക എന്നത് അറിയാന്‍ കണ്ണ് തുറന്നു ചുറ്റുപാടും ഒന്ന് നോക്കിയാല്‍ മതി. അതുകൊണ്ടുതന്നെ ഒരു മത നിരപേക്ഷ രാഷ്ട്രത്തില്‍ ഇത്തരം വര്ഗിയ പ്രസ്ഥാനങ്ങള്‍, അത് ഏതു മതത്തിന്‍റെ പേരിലായാലും, രാജ്യത്തിന്റെി അഖണ്ഡതയെ തകര്ക്കു ന്ന വിഷചെടി തന്നെയാണ് എന്ന വിലയിരുത്തല്‍ അന്ധതയായി കാണുന്ന ലത്തീഫ് പൊട്ടക്കുളത്തിലെ അട്ടക്കു സമം തന്നെയാണ്‌ എന്ന സത്യം എന്നെ വേദനിപ്പിക്കുന്നു. ഇതുതന്നെയാണ് ഇന്ത്യയെന്ന മഹാ രാജ്യത്തിന്‍റെ ഇന്നത്തെ ഏറ്റവുംവലിയ ശാപം

CKLatheef said...

@B.M
ഒരു അധ്യാപകന്‍ ഒരു നിരക്ഷരനെ പോലെ സംസാരിക്കുന്നതില്‍ എനിക്ക അനുഭവപ്പെടുന്ന ദുഖം നിങ്ങളും കാണണം. സൂഹൃത്തേ ജമാഅത്ത് പറയുന്നത് സ്വീകാര്യമല്ല എന്നാണെങ്കില്‍ അത് തോട്ടിലെറിഞ്ഞേക്കൂ. അതേ നിലപാടാണോ ആര്‍.എസ്.എസ് കാരുടെത്. ഇത്ര വലിയ ബുദ്ധിശൂന്യത ഇത്ര പരസ്യമായി പ്രകടിപ്പിക്കുന്നത് അലങ്കാരമല്ല.

ബയാന്‍ said...

>>>>ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം അത് പറയുന്നതാണ്. അഥവാ ഇഖാമത്തുദ്ദീനാണ്. അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം. അത് വ്യക്തിജീവിതത്തില്‍നിന്ന് തുടങ്ങുന്നു. കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അത് പുലരണം. എന്ന് വെച്ചാല്‍ നിയമം, മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റേതാകണം. എന്ന്. ഇതിന് വേണ്ടിയാണ് ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ആകെയുള്ള ലക്ഷ്യം ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കലല്ല. രാഷ്ട്രനിയമങ്ങളില്‍ ദൈവിക നിയമം പാലിക്കപ്പെടുമ്പോള്‍ അവിടെയും അത്. സ്ഥാപിതമാകും. >>>>>

ലതീഫ്: രാജ്യത്ത് ഇസ്ലാമിക നിയമവ്യവസ്ഥ സ്ഥാപിക്കണം; അപ്പോള്‍ ഇന്ത്യന്‍ ഭരണഘടന എന്താ ചെയ്യേണ്ടത് ?

ലതീഫിന്റെ ലക്ഷ്യം ഇസ്ലാമീക രാഷ്ടം സ്ഥാപിക്കലല്ല,എങ്കിലും, രാഷ്ര്ട നിയമങ്ങളില്‍ ശെരീയത്ത്(ദൈവീക നിയമം) പാലിക്കപ്പെടുമ്പോള്‍ അവിടേയും അത് സ്ഥാപിതമാവും. !!! ഈ അത് എന്ന് പറയുന്നത് ഏതാണ് ? ‘അത്’ ഇന്ത്യാ രാജ്യം തന്നെയല്ലെ. അപ്പോള്‍ ഭരണഘടനയും പോയി, ഇന്ത്യാ രാജ്യവും പോയി.

കുറച്ചും കൂടി വ്യക്തമാക്കിയാല്‍ ഇങ്ങിനെ : 'എല്ലാ ദൈവങ്ങള്‍ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ലതീഫിന് പറയേണ്ടത്;

എങ്കില്‍ അത് നേര്‍ക്ക് നേരെ പറഞ്ഞേക്ക്. ഇന്ത്യയെ ഒരു ഇസ്ലാമിക റിപബ്ലിക്ക് ആക്കുകയാണ്, ലതീഫ് പ്രതിനിധാനം ചെയ്യുന്ന ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടന, ഇഖാമത്തുദ്ദീന്‍ എന്ന അറബിപദ ത്തിന്റെ വിശദീകരിക്കുന്നതില്‍ വ്യംഗ്യാര്‍ത്ഥത്തിലൂടെ ദ്യോതിപ്പിക്കുന്നത്. ഇപ്പോ മനസ്സിലായി ‘ഇഖാമത്തു ദീന്‍’ എന്ന അറബി പദത്തിന് ജമാ‌അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ equivalent ആയ അര്‍ത്ഥം കിട്ടാത്തതെന്ത്കൊണ്ടാണെന്ന്.

ജമാ‌അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ‘ ഇഖാമത്തുദ്ദീന്‍’ എന്നതിന്റെ അര്‍ഥം പറയുന്നതിങ്ങിനെ.

“1. It is very difficult to give an English equivalent of the term ‘Iqaamat — e-Deen’. It may, however, be rendered as the Establishment, Realization or Pursuit of Religion. ‘Religion’, ‘Way of Life’ or System of Belief and Action’, are however, very imperfect renderings of the word ‘Deen’. “

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

>>>സൂഹൃത്തേ ജമാഅത്ത് പറയുന്നത് സ്വീകാര്യമല്ല എന്നാണെങ്കില്‍ അത് തോട്ടിലെറിഞ്ഞേക്കൂ.>>>

ലതീഫ്: താങ്കളുടെ കമെന്റ് തോട്ടിലെറിഞ്ഞാല്‍ തീരുന്നതല്ല. രാഷ്ട്രത്തിനും ഭരണഘടനയ്ക്കും എതിരായാണ് താന്കള്‍ സംസാരിക്കുന്നത്. താന്കളുടെ കുഞ്ഞിനെ താന്കള്‍ തന്നെ ഏറ്റെടുക്കേണ്ടിവരും.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

ലത്തീഫ്, താങ്കളെ പോലെ ഇന്ത്യയില്‍ ഇസ്ലാമിക നിയമവ്യവസ്ഥ വരണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അതുവഴി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും തുരങ്കം വയ്ക്കുന്ന ചിന്താഗതികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാല്‍ ഞാന്‍ നിരക്ഷരനും ബുദ്ധിശൂന്യനുമയി വിലയിരുത്തപ്പെട്ടത് എനക്ക് അലങ്കാരം മാത്രമല്ല അഭിമാനംകൂടിയാണ് എന്ന് അറിയുക .

ബിജു ചന്ദ്രന്‍ said...

വളരെ മയപ്പെടുത്തിയും പഞ്ചാര പുരട്ടിയുമൊക്കെ നമ്മുടെ ലത്തീഫണ്ണന്‍ ഇവിടെ ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങളെ പ്പറ്റി പറഞ്ഞല്ലോ, " അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം." അഥവാ നല്ല രീതിയില്‍ പോകുന്ന ഈ രാജ്യത്ത് ഇസ്ലാമിക് ശരി അത്ത് നിയമത്തിന്റെ സംസ്ഥാപനം ! കൊള്ളാമല്ലോ മോനെ ലത്തീഫെ... ഇതിനെയാണല്ലോ ഈ തീവ്രവാദം തീവ്രവാദം എന്ന് പറയുന്നത്! ആധുനിക ജനാധിപത്യ നിയമങ്ങള്‍ മാറ്റി പകരം കാലഹരണപ്പെട്ട, ക്രൂരമായ , ഗോത്രവര്‍ഗ നിയമങ്ങള്‍ പകരം വെയ്ക്കണമെന്ന്!
നിനക്ക് നിന്റെ വിശ്വാസം , എനിക്ക് എന്റേത് , എന്ന കാഴ്ചപ്പാടിന് എന്താണ് കുഴപ്പം ലത്തീഫെ? മറ്റുള്ളവരുടെ മതവും നല്ലതായിരിക്കാം , പക്ഷെ ഞമ്മന്റെ മതമാണ്‌ സമഗ്രവും പൂര്‍ണ്ണവും എന്ന രീതിയിലുള്ള പിടിവാശി ഉപേക്ഷിച്ചാല്‍ തന്നെ പ്രശ്നങ്ങള്‍ ഇല്ലാതാവുമല്ലോ... എന്തായാലും ലത്തീഫിന്റെ കമന്റ്‌ ചില്ലിട്ടു വെയ്ക്കെണ്ടിയിരിക്കുന്നു. ജമാ അത്തിന്റെ ലക്ഷ്യങ്ങളെ പ്പറ്റി ആര്‍ക്കെങ്കിലും സംശയങ്ങള്‍ ഉണ്ടായാല്‍ മാറ്റാന്‍ ഉപകരിക്കും.

ബിജു ചന്ദ്രന്‍ said...

B.M, yaralava, well said...

Noushad Vadakkel said...

ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍ വലിച്ചോ ? അതോ അത് ശിര്‍ക്ക്‌ അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?

ബി.എം. said...

പിന്നെ എന്‍റെ ഇസ്ലാമിനെക്കുറിച്ചും അല്ലെങ്ങില്‍ ജമാഅത്തെനെക്കുറിച്ചും മുന്‍വിധിയാണ് എന്നാ ആരോപണത്തെക്കുറിച്ച് .

ലത്തീഫ് പറയുന്നു ഇസ്ലാമിന്‍റെ പേരിലുള്ള, ഖുറാനെ അടിസ്ഥാനപ്പെടുത്തിയുള്ള,ജമ അത്തെ മുന്നോട്ടു വയ്ക്കുന്നു കുറെ പദ്ധതികള്‍ നടപ്പിലായാല്‍ നമ്മുടെ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ മാറും. കാരണം ഇസ്ലാം വളരെ പുരോഗമനപരമായ, ശാസ്ത്രത്തെയും, വികസനത്തെയും പരിപോഷിക്കുന്ന, വളരെ വേഗത്തില്‍ വളരുന്ന ഒരേ ഒരു മതമാണ്. 150 കോടി കവിഞ്ഞിരിക്കുന്നു അംഗസംഖ്യ എന്നതില്‍ വളരെ അഭിമാനത്തോടെ ലത്തീഫ് എവിടയോ എഴുതിയത് വായിച്ചിരുന്നു. നല്ലത്.
എന്നാല്‍ ഈ 150 കോടിയില്‍ 80% ശതമാനവും എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കാന്‍ ലത്തീഫ് ശ്രമിച്ചിട്ടുണ്ടോ? പട്ടിണി,തൊഴില്ലില്ലയിമ്മ ,വിദ്യാഭ്യാസംമില്ലയ്മ്മ, സാമൂഹിക സുരക്ഷിതത്വമില്ലയിമ്മ എന്നിവയില്‍ വളരെ മുന്നിലാണ് OIC രാജ്യങ്ങള്‍. വിത്യസ്തമായിട്ടുള്ളത് ഗള്‍ഫ്‌ രാജ്യങ്ങള്‍ മാത്രം. അതും അവരുടെ കഴിവൊന്നുമല്ല, മറിച്ചു പ്രകൃതിയുടെ കനിവും 1950 കളില്‍ സാങ്കേതികവിദ്യയും ,വിദഗ്ധരും,ആളും, പണവുമായി അവിടെയെത്തിയ യൂറോപ്യന്മാരുടെയും അമേരിക്കക്കാരെന്‍റെയും സംഭാവനയാണ് പട്ടിണിയുടെയും അറിവില്ലായിമ്മയുടെയും ഇരുട്ടില്‍ കിടന്നിരുന്ന അറബിയെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ യൂറോപ്യന്മായരുടെയും അമേരിക്കക്കാരെന്‍റെയും മുന്നില്‍ അറബി ഇന്നും ഓച്ചനിച്ചു നില്ക്കു്ന്നത് കാണാം . USന് യുദ്ധ താവളം ഇല്ലാത്ത ഒരു രാജ്യം പോലുമില്ല ഗള്ഫി ല്‍. 1400 വര്ഷങ്ങള്ക്ക് മുന്പ് മുഹമ്മദ്‌ വഴികാണിച്ചുവിട്ട മക്കള്‍ എന്തേ സാമ്പത്തികപരമായും സാംസ്ക്കാരികപരമായും ,രാഷ്ട്രിയമായും, സാമൂഹ്യപരമായും ഇത്രക്ക് തരംതാണുപോയി? മുഹമ്മദീയര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ മാതൃകാപരമായ ഒരു രാജ്യമോ സമൂഹമോ പോലും ഇല്ലാതെ പോയി ? ഇതിന് ഇസ്ലാം ഒരു കാരണമല്ലേ

അപ്പോള്‍ ലത്തീഫ് മുന്നോട്ട്‌ വയ്ക്കുന്ന ആശയങ്ങള്‍ മനുഷ്യ സമൂഹത്തിനു യോജിച്ചതല്ല എന്നതല്ലേ സത്യം ? ഇത് മുവിധി അല്ല ലത്തീഫ് ചരിത്രം അറിയുന്നവന്‍, ലോകത്തെ വിലയിരുത്താന്‍ കഴിയുന്നവന്‍ നേടുന്ന തിരിച്ചറിവാണ്.
എന്നാല്‍ മതത്തിന് രാഷ്ട്രിയ, സാമൂഹ്യ, സാമ്പത്തിക രംഗത്ത്‌ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മതനിരപേക്ഷ ജനാധിപത്യ സമൂഹങ്ങള്‍ ,രാജ്യങ്ങള് ഓരോപാടുണ്ട്. എല്ലാ മേഖലയിലും ഉയര്ന്നു നില്ക്കു ന്ന ജപ്പാനും, സിങ്കപ്പൂരും ,ഡെന്മാര്ക്കും പോലുള്ള അത്തരം രാജ്യങ്ങള്‍ സമാധാനത്തോടെ നിലനില്ക്കുന്ന മാതൃകപരമായ ഒരു സമൂഹം കാണിച്ചു തരുന്നു. അതുല്ക്കൊള്ളാന്‍, കണ്ടു പഠിക്കാന്‍ ഓരോ ഇന്ത്യക്കാരനും കഴിയുമ്പോള്‍ വെള്ളവും വളവും കിട്ടാതെ വര്ഗിയ വിഷചെടികള്‍ കരിഞ്ഞു വീഴും. അതിനു വേണ്ടി ആവട്ടെ പ്രബുദ്ധതയുള്ള ഓരോ ഇന്ത്യക്കരന്‍റെയും പ്രവര്ത്തനം.

ശ്രീജിത് കൊണ്ടോട്ടി. said...

ഇപ്പോള്‍ ഇവരുടെ ഈ "ശിര്‍ക്കാരോപണം യുക്തിവാദികള്‍ക്കെതിരെ!!! അതിനുവേണ്ടി എല്ലാ "ശിര്‍ക്കന്മാരും" ഇവിടെ ഒന്നാവുന്നും ഉണ്ട്!

CKLatheef said...

ചര്‍ച വളരെ നല്ല നിലയില്‍ മുന്നോട്ട് പോയതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ച് സൗഹൃദ ഭാവത്തോടെ.

സ്വാഭാവികമായും ഞാന്‍ പറഞ്ഞത് വെച്ച് ഞാനുദ്ദേശിക്കാത്ത അര്‍ഥ കല്‍പനയോടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം. യരലവയാണ് അതിന് തുടക്കം കുറിച്ചത് "അത് സ്ഥാപിതമാകും" എന്നതിലെ 'അത്' എന്ന് പറഞ്ഞ സ്ഥാനത്ത് ഇസ്‌ലാമിക രാഷ്ട്രം എന്ന് പറഞ്ഞാല്‍ അരെങ്കിലും ചങ്ക് തൊടാതെ വിഴുങ്ങികളയും എന്നത് കൊണ്ടല്ല പറയാതിരുന്നത്, അതിനുള്ള ന്യായം കാണാത്തത് കൊണ്ടാണ്.

പല അറബി വാക്കുകള്‍ക്കും സമാനമായ മലയാള പദം ഇല്ലാത്തതിനാല്‍ പ്രസ്തുത പദം തന്നെ പറഞ്ഞ് അതിന് വിശദീകരണം നല്‍കുകയാണ് ചെയ്യാറ്. അതിലൊന്നാണ് ദീന്‍. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും കൂടി പുലരാനും സ്ഥാപിക്കാനുമുള്ളതാണ് ദീന്‍. അവിടെ ഇസ്ലാമിക രാഷ്ട്രം എന്നര്‍ഥം ശരിയാവില്ലല്ലോ.

ഇസ്‌ലാമിക നിയമം എന്നതിന് മുഖ്യമന്ത്രി പോലും അധ്യാപകന്റെ കൈവെട്ടിയതാണ് മാതൃകയായി കണ്ടത് എന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സൗകര്യം പിന്നെ പറയേണ്ടതില്ലല്ലോ. നിഷ്പക്ഷവും നീതിപൂര്‍വകവുമായ സമീപനം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ജമാഅത്ത് പറയുന്നത് മുഴുവനായി മുഖവിലക്കെടുത്ത് ഒരു തീരുമാനത്തിലെത്തുക എന്നതായിരുന്നു. എന്നാല്‍ പകുതി കേട്ട് ബാക്കി പൂരിപ്പിച്ച് വെടക്കാക്കി. ശിക്ഷ വിധിക്കുന്ന ശൈലി സത്യസന്ധമായ നിലപാടല്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞുവെച്ചതിന്റെ ബാക്കി പറയാന്‍ എന്നെ തന്നെ അനുവദിക്കുക. അത് കേട്ട് വിലയിരുത്തിയതിന് ശേഷമുള്ള നിങ്ങളുടെ വിധി സ്വീകരിക്കാം. നോമ്പ് തുറക്കാറായി ശേഷം പിന്നീടാകാം.

ബയാന്‍ said...

പ്രിയ ലതീഫ്:

ഇതാണ് താന്കളുടെ വരികള്‍:

"ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം അത് പറയുന്നതാണ്. അഥവാ ഇഖാമത്തുദ്ദീനാണ്. അഥവാ ഇസ്‌ലാം എന്ന നിയമവ്യവസ്ഥയുടെ സംസ്ഥാപനം. അത് വ്യക്തിജീവിതത്തില്‍നിന്ന് തുടങ്ങുന്നു. കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അത് പുലരണം. എന്ന് വെച്ചാല്‍ നിയമം, മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റേതാകണം എന്ന്. ഇതിന് വേണ്ടിയാണ് ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ആകെയുള്ള ലക്ഷ്യം ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കലല്ല. രാഷ്ട്രനിയമങ്ങളില്‍ ദൈവിക നിയമം പാലിക്കപ്പെടുമ്പോള്‍ അവിടെയും അത് സ്ഥാപിതമാകും.


ഇസ്ലാമിക രാഷ്ട്രസംസ്ഥാപനത്തെ കുറിച്ച് ബി,എം, നോടായി താങ്കള്‍ പറയുന്ന 135- മത്തെ ഈ കമെന്റില്‍ താങ്കള്‍ എഴുതിയത് എനിക്കും ബി‌എമ്മിനും മനസ്സിലായത് പോലെ എല്ലാ മലയാളികള്‍ക്കും മനസ്സിലാവും. ഇവിടെ തെറ്റിദ്ധരിപ്പിക്കാനെന്തിരിക്കുന്നു.?.

‘അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല; മുസ്ലിംകളാണ് ഭൂമിയിലെ സ്രേഷ്ടസൃഷ്ടികള്‍, അല്ലാഹുവിന്റെ നിയമം അല്ലാഹുവിന്റെ ഭൂമിയില്‍‘, ഇതാണ് താങ്കള്‍ കമെന്റിലൂടെ നല്‍കുന്ന സന്ദേശം. ഒരു സംശയം, മുസ്ലിംകളാണോ ഇനി സവര്‍ണരായി വരിക.

ബിജു ചന്ദ്രന്‍ said...

ജനശക്തിയുടെ ബ്ലോഗില്‍ ജമാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയുടെ ഇരട്ടമുഖം വെളിവാക്കുന്ന സമയോചിത ലേഖനം - "ഭീകരവാദത്തിന് ഊര്‍ജ്ജ്ജം പകരുന്ന വിചാര ധാരകള്‍ "
( A . M ഷിനാസ്- ചിന്ത വാരിക )
അതില്‍ നിന്നും അല്‍പ്പം ( kps , കോപ്പി പേസ്റ്റിന് ക്ഷമാപണം ..)
"ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ ആധുനിക രാഷ്ട്ര വ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, ദേശീയത്വം എന്നീ ആശയങ്ങളെ മൌദൂദിയും ഖുത്തുബും നിരങ്കുശം എതിര്‍ത്തു പോന്നു. ജനാധിപത്യത്തെ അവര്‍ എതിര്‍ത്തത് അത് പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്നു എന്നതുകൊണ്ടാണ്. പരമാധികാരം ദൈവത്തിനുള്ളതാണ്. ദൈവിക പരമാധികാരമാണ് ഭൂമുഖത്ത് സ്ഥാപിക്കപ്പെടേണ്ടത്. ഒരു മുസ്ളീമിന്റെ കടമ, മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസസ്വാതന്ത്ര്യമുള്ള ലോകത്തെ ഏതു കോണിലും മുസ്ളിമായി ജീവിക്കുവാന്‍ കഴിയുമെന്നും ബഹുഭൂരിഭാഗം മുസ്ളീംങ്ങളും കരുതുമ്പോള്‍ യുക്തിസഹവും സഹിഷ്ണുതാ പൂര്‍ണ്ണവുമായ ഈ വാദമുഖത്തെ മൌലാന മൌദൂദിയും സയ്യിദ് ഖുത്തുബും അലി ശരിയത്തിയും പോലുള്ള മതരാഷ്ട്രവാദികള്‍ അഗണ്യകോടിയില്‍ തള്ളുന്നു. മുസ്ളീമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരമാധികാരം വാഴുന്ന ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. ഇതിനെ മൌദൂദി തരാതരം പോലെ ഹുകൂമത്തെ ഇലാഹി (അള്ളാഹുവിന്റെ ഭരണം) എന്നും ഇഖാമത്തുദ്ദീന്‍ (മത സ്ഥാപനം) എന്നും വിളിച്ചു പോന്നു. രണ്ടും ഒന്നു തന്നെ. ഈ ദൈവിക പരമാധികാര വ്യവസ്ഥയുടെ ഭൂമിയിലെ കൈകാര്യകര്‍ത്താക്കള്‍ ആരായിരിക്കും? ജമാഅത്ത് മൌലാനമാര്‍ തന്നെ. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഒരു മുല്ലാ ഭരണമാണ് മൌദൂദിയും ഖുത്തുബും വിഭാവനം ചെയ്തത്. ഈ മുല്ലാ രാഷ്ട്ര വ്യവസ്ഥയില്‍ മുസ്ളീങ്ങള്‍ അല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംകിട പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെച്ചിട്ടുണ്ട്. ഇതേ പോലെ ആര്‍എസ്എസ് സൈദ്ധാന്തികനായ എം എസ് ഗോള്‍വാള്‍ക്കര്‍ 'വി ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്'എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ സമീപനം ഹിറ്റ്ലര്‍ക്ക് ജൂതന്‍മാരോടുണ്ടായിരുന്ന സമീപനം പോലെയായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ദൈവിക പരമാധികാരം ഭൂമുഖത്ത് സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന മൌദൂദിയും ഖുത്തുബും മനുഷ്യരുടെ സ്വയം ഭരണാവകാശത്തെ ഭര്‍ത്സിക്കുന്നു"

OpenThoughts said...

അസുഖത്തിന്റെ മൂല കാരണം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഈ ചര്‍ച്ചകളില്‍ ഇസ്ലാം, ഇസ്ലാമികം എന്ന പദങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ..
ഉദാഹരത്തിന്നു 'ജനാധിപത്യം'. 100 ആള്‍ക്കാരുള്ള സഭയില്‍ 51 പേര് വ്യഭിചാരം നിയമ വിധേയമാക്കണമെന്ന് പറയുന്നു. 49 പേര് എതിര്‍ക്കുന്നു. ഒരു പക്ഷെ ഇത് നടപ്പിലാകാന്‍ ബുദ്ധി മുട്ടില്ല. സ്വര്‍ഗ്ഗ രതിയുടെ വിഷയത്തില്‍ സംഭവിച്ചത് പോലെ ...പക്ഷെ ദൈവ വിധി ആഗ്രഹിക്കുന്നവര്‍ ഈ വിഷയത്തില്‍ ദൈവ വിധി നടപ്പാകണമെന്നു ആഗ്രഹിക്കുന്നു.

ഇനി ഇസ്ലാമിക്‌ ബാങ്ക്, അങ്ങനെ പറയണ്ട, പലിശ രഹിത ബാങ്ക് എന്ന് പറഞ്ഞോളൂ ...എന്നാലും ഈ ചൂഷണ രഹിത വ്യവസ്ഥ വരട്ടെ ...

അപ്പോള്‍ ഒരു വിശ്വാസി സമൂഹം ആഗ്രഹിക്കുന്നത് അത്തരം ഒരു വ്യവസ്ഥയാണ്‌. അതേ സമയം ഒരു തിയോളജിക്കല്‍ സ്റ്റേറ്റ് അവര്‍ ആഗ്രഹിക്കുന്നുമില്ല. അഥവാ ഭൂമി ഉരുണ്ടത് എന്ന് പറയുന്ന ഗലീലിയോയെ തൂക്കി കൊല്ലാന്‍ വിധിക്കണ്ട. അതാണ്‌ സത്യമെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാകണം ...

സസ്നേഹം,
ഓപണ്‍ തോട്സ്

ബിജു ചന്ദ്രന്‍ said...

Link- http://jagrathablog.blogspot.com/2010/09/blog-post_9821.html

CKLatheef said...

@യരലവ,

തെറ്റിദ്ധാരണകള്‍ കൊണ്ടുള്ള ആശങ്കകള്‍ തന്നെയാണ് പ്രശ്‌നം. നിങ്ങള്‍ പറയുന്നത് മുഴുവന്‍ തെറ്റാണ് എന്ന വിശ്വാസം എനിക്കില്ല. ഞാന്‍ നേര്‍ക്ക് നേരെ ഉദ്ദേശിക്കാത്ത ഒരു പദം നിങ്ങള്‍ മാറ്റിവെച്ചാല്‍ അതില്‍നിന്നുണ്ടാകുന്ന സംശയത്തിന് മറുപടി പറയാന്‍ സാധിക്കാതെ വരും. നിങ്ങള്‍ മനസ്സിലാക്കുന്ന ഒരു ഇസ്‌ലാമിക ഭരണവും രാഷ്ട്രവും നിയമവ്യവസ്ഥയുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിവിടുന്നത്. അതുകൊണ്ടാണ് ജമാഅത്ത് പറയുന്നത് മുഴുവനായി എടുത്ത് അഭിപ്രായം പറയണം എന്ന് ഞാന്‍ ഉണര്‍ത്തിയത്. ജമാഅത്തിനെതിരെ സമാന്യം ശക്തമായ ആരോപണം ഉന്നയിക്കപ്പെട്ട സ്ഥിതിക്ക് അതിനുള്ള മറുപടി കേട്ട് ശേഷമായിരുന്നു കോപ്പി പേസ്റ്റൊക്കെ വേണ്ടിയിരുന്നത്. പക്ഷെ അതിന് മറുപടി പറയാന്‍ അവസരം നല്‍കിയാല്‍ ഇതുവരെ പറഞ്ഞതൊക്കെ വെറുതെയാകുമോ എന്ന് ചിന്തിച്ചത് കൊണ്ടാകും പുതിയ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. അമിതാവേശം കാരണമായി ഈ ബ്ലോഗില്‍നിന്നും ആരോഗ്യകരമായ സംവാദത്തിനുള്ള അവസരം നഷ്ടപ്പെടുകയാണോ എന്ന് സംശയിക്കുന്നു.

യരലവയുടെ അവസാന കമന്റിനെ ക്കുറിച്ച്. ഭൂമിയിലെ ആദരണീയനായ സൃഷ്ടി മനുഷ്യനാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പലയിടത്തും സൂചിപ്പിച്ചത്. അവിടെ നിങ്ങള്‍ അവസാന ചോദ്യത്തിനായി മുസ്ലിംകളാണ് ഭൂമിയിലെ സ്രേഷ്ടസൃഷ്ടികള്‍ എന്ന് ഞാന്‍ പറയാത്ത ഒന്ന് എന്റെ സന്ദേശമായി ആരോപിക്കുന്നു.

ഏതായാലും ഇവിടെ നല്‍കുന്ന കട്ട് പേസ്റ്റുകളെ ഞാന്‍ അവഗണിക്കുന്നു. അത് നിങ്ങളുടെ ഒരു മനസ്സമാധാനത്തിനായി ഞാന്‍ കണക്കാക്കിക്കോളാം. ഞാന്‍ പറഞ്ഞു വന്നതിന്റെ വിശദീകരണം മാത്രം തല്‍കാലം പ്രതീക്ഷിക്കുക.

ബി.എം. said...

ലത്തീഫ്
വളരെ ആരോഗ്യകരമായിതന്നെയാണ് ഈയുള്ളവന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതിനൊന്നും മറുപടി കണ്ടില്ല. പോട്ട്..ഒരു ചെറിയ ചോദ്യം കൂടി.ഇന്ന് നിലനില്‍ക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെക്കുറിച്ചും സെക്കുലര്‍ രാഷ്ട്രങ്ങലെക്കുറിച്ചും ഒരു താരതമ്യ പഠനം നടത്തുന്ന ഒരു സ്വതന്ത്ര വിദ്യാര്‍ഥി ഏത് രാഷ്ട്ര സങ്കല്പത്തെ അനിയോജ്യ വ്യവസ്ഥയായി തിരഞ്ഞെടുക്കാനാണ് സാധ്യത, താങ്കളുടെ അഭിപ്രായത്തില്‍ ?

ചിന്തകന്‍ said...

ഷിനാസും ഷാല്‍ജനുമൊക്കെ ഹമീദ് ചേന്ദമംഗലൂരിന്റെ മക്കളാണ് ബിജു ചന്ദ്രാ... ചേന്ദമംഗലൂരിലെ ബൂര്‍ഷ്വാ തറവാടുകളിലൊന്നാണ് ഹമീദ് ചേന്ദമംഗലൂരിന്റെത്. ജമാ അത്തെ ഇസ്ലാമിയോടുള്ള അദ്ദേഹത്തിന്റെ വിരോധത്തിന് പ്രത്യേക പശ്ചാതലവുമുണ്ട്. അതിലേക്കൊന്നും ഞാനിപ്പോള്‍ കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ഹമീദ് പറയുന്ന പച്ച നുണകള്‍ക്കപ്പുറമൊന്നും ഷിനാസും പറഞ്ഞിട്ടില്ല.

ഈ രാജ്യത്ത് ഏറ്റവും സമാധാനപരമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരാണ് ഭീകര പ്രവര്‍ത്തനമെന്നത് എങ്കില്‍ മാത്രമേ ജമാ‍ അത്തെ ഇസ്ലാമിയെ താങ്കള്‍ക്കും ഹമീദ് കാരശേരി ജബ്ബാറു മാഷുമാര്‍ക്കും ഭീകരരാക്കാന്‍ കഴിയുകയുള്ളൂ.

സത്യത്തില്‍ സമൂഹത്തില്‍ ഏറ്റവും വലിയ കൊടിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഭീകരര്‍ ഇവര്‍ തന്നെയാണ്.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

പ്രിയ BM
താങ്കളെന്താ ചില ചാനല്‍ കുമാരന്‍മാരെ പോലെയുള്ള ചോദ്യം ചോദിക്കുന്നത്? :)

ഇത് പോലൊരു ചോദ്യം ഞാനും ചോദിക്കാം...

കള്ളവും ചതിയുമില്ലാത്ത, ദരിദ്ര നിമ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്ന, എല്ലാ മനുഷ്യര്‍ക്കും ജാതിമത മതേതര വിഭാഗ ഭേദമന്യേ ക്ഷേമാഐശ്വര്യങ്ങള്‍ നേരാന്‍ പറ്റുന്ന മദ്യവും പലിശയുമില്ലാത്ത ഒരു വ്യവസ്ഥിതിയും, ഇന്ന് കാണുന്ന മാര്‍കിസമുള്‍പെടെയുള്ള ചുഷക വ്യവസ്ഥിതികളും താങ്കളുടെ മുന്നില്‍ വെക്കുന്നു. താങ്കള്‍ ഏത് സ്വീകരിക്കും?

ബി.എം. said...

ചിന്തക
ഇന്ന് നിലവിലുള്ള രണ്ടു വ്യവസ്ഥിതികള്‍ തമ്മില്‍ താരതമ്യം ചെയ്യുവാനാണ് ഞാന്‍ പറഞ്ഞത് അല്ലാതെ ചിന്തകന്‍റെ ഉടായിപ്പ് ചിന്തയിലുള്ള വ്യവസ്ഥിതിയുമായിട്ടല്ല. അത് ഈ നാട്ടില്‍ വേവില്ല ചിന്തക

CKLatheef said...

ജമാഅത്തെ ഇസ്‌ലാമി മറ്റുസംഘടനകളില്‍നിന്ന് പലകാര്യത്തിലും വ്യതിരിക്തത പുലര്‍ത്തുന്നു. ഒന്നാമത്തേത് അതിന്റെ തുറന്ന സമീപനം തന്നെ. അതിന്റെ ലക്ഷ്യം അത് കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ആ ലക്ഷ്യം സാധിക്കുന്നതിന് അത് അവലംബിക്കുന്ന മാര്‍ഗങ്ങളെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ മര്‍ഗങ്ങള്‍ തന്നെ അവലംബിക്കാന്‍ അത് ഇന്നോളം കണിശത പുലര്‍ത്തിയിട്ടുണ്ട്. ജമാഅത്തിനെ വിമര്‍ശിക്കാന്‍ മാത്രമായി ഇറങ്ങതിരിച്ചവര്‍ ഈ കാര്യത്തില്‍ തങ്ങളുള്‍ക്കൊള്ളുന്ന സംഘടന (ഉണ്ടെങ്കില്‍) എവിടെ നില്‍ക്കുന്നു എന്ന് കൂട്ടത്തില്‍ ആത്മവിചാരം നടത്തുന്നത് നന്നായിരിക്കും. സംവാദം കാര്യങ്ങള്‍ മനസ്സിലാക്കാനും ഉത്തമമെന്ന് തോന്നുന്നത് ഉള്‍കൊള്ളാനുമായിരിക്കുന്നത് അതില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് തന്നെയാണ് ഗുണകരമാകുക. അല്ലാതെ തങ്ങളുടെ പാര്‍ട്ടിക്കെതിരാണ് മതത്തിനെതിരാണ് എന്ന് തെറ്റിദ്ധരിച്ച് വൈര്യനിര്യതന ബുദ്ധിയോടെ ചര്‍ചയില്‍ ഏര്‍പ്പെടുന്നവര്‍ സമയവും അധ്വാനവും വൃഥാവ്യയം ചെയ്യുകയാണ്.

ജമാഅത്ത് അതിന്റെ ലക്ഷ്യമായി പറയുന്നത്. ദീനിന്റെ സംസ്ഥാപനമാണ്. ദീനെന്നാല്‍ ഇസ്‌ലാം മതം എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് തെറ്റായതുകൊണ്ടല്ല, തെറ്റിദ്ധരിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കൊണ്ടാണ്, ദൈവികനിയമവ്യവസ്ഥ എന്ന് ഞാന്‍ മുകളില്‍ പരത്തിപ്പറഞ്ഞത്. ജമാഅത്ത് ഭരണഘടന അത് ഇങ്ങനെ വിശദീകരിക്കുന്നു:

'ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.

ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.'


ഇസ്‌ലാമിനെ ആചാരനിബദ്ധമായ ഒരു കേവലമതമായി കാണുന്നവരുണ്ട്. സമ്പൂര്‍ണമായി ഉള്‍കൊള്ളാതെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് കാണിക്കുന്നവരുണ്ട്. ഇസ്‌ലാം മതത്തിന്റെ പേരില്‍ കേവല സാമുദായിക രാഷ്ട്രീയം കയ്യാളുന്നവരുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ സാമൂദായിക രാഷ്ട്രം തന്നെ സ്ഥാപിച്ചവരുണ്ട്. ഇതേ മതത്തിന്റെ പേരില്‍ പൗരോഹിത്യ ആധിപത്യം പുലരുന്ന പൗരോഹിത്യഭരണവും നടമാടാറുണ്ട്. എന്നിരിക്കെ ഇതൊക്കെത്തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ലക്ഷ്യം വെക്കുന്നത് എന്ന് ധരിക്കുകകയോ ധരിപ്പിക്കുകയോ ചെയ്യാനുള്ള സകല ശ്രമവും വിമര്‍ശകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. എന്നാല്‍ എന്താണ് ജമാഅത്തെ ഇസ്‌ലാമി സമര്‍പിക്കുന്ന ഇസ്‌ലാം. എന്ന് വ്യക്തമായി പഠിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിമര്‍ശകര്‍ക്ക് കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ജമാഅത്തിന്റെ വളര്‍ചയെ അല്‍പം മന്ദീഭവിപ്പിക്കാനും സാധിക്കുമെന്നല്ലാതെ അതിനെ ഒരു ചുക്കും താത്വിക തലത്തില്‍ ചെയ്യാനാവില്ല.

ചിന്തകന്‍ said...

ബി എം,

അപ്പോള്‍ നന്മമാത്രം ലക്ഷ്യവെക്കുന്ന ഒരു വ്യവസ്ഥിതിയെ കുറിച്ച് പറയുന്നത് ഊഡായിപ്പായി മാത്രമേ താങ്കള്‍ക്ക് തോന്നുന്നുള്ളൂ അല്ലേ?

മുസ്ലീം രാജ്യങ്ങളെ ഇസ്ല്ലാമിക രാജ്യങ്ങളായി ഞാന്‍ കാണുന്നില്ല. അങ്ങിനെ അവകാശപെടുന്ന ഒന്നോരണ്ടോ രാജ്യങ്ങള്‍ ഉണ്ടെങ്കിലും അതും പുര്‍ണ്ണമായി അങ്ങിനെയാണെന്ന് ഞാന്‍ കരുതുന്നുമില്ല.

ലോകത്തെ ഇന്ന് അസ്ഥിരപെടുത്തികൊണ്ടിരിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത മതേതര ഭീകര അച്ചുതണ്ടാണ്. അതിന്റെ ഭാഗമാണ് മറ്റെല്ലാം ഉപ ഭീകരപ്രവര്‍ത്തനങ്ങളും. അത് പാക്കിസ്ഥാനിലായാലും അഫ്ഗാനിലായാലും ഇറാക്കിലായാലും ഫലസ്തീലിനായാലും, ഈ ഒരു സാമ്മ്രാജ്യത്വ കൊടും ഭീകരന്റെ നരനായാട്ട് തന്നെയാണ് നടക്കുന്നത്.

ഇത്തരം ഒരു മുതലാ‍ാളിത്ത മതേതരത്വമാണ് ബി എം പോലുള്ളവര്‍ ആഗ്രഹിക്കുന്നത്. അതനുസരിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതും.

ആരാണ് ഊഡായിപ്പുമായി നടക്കുന്നത് എന്ന് ഞാനിപ്പോള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? :)

CKLatheef said...

ഈ ലോകത്ത ഒരു ഏകകമായി കണ്ടുകൊണ്ടുള്ള ഒരു കാഴചപ്പാടാണ് ജമാഅത്ത് പുലര്‍ത്തുന്നത്. പ്രകൃതിയും മനുഷ്യരും ഇതര ജന്തുജാലങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സന്തുലിതമായ ഒരു പ്രപഞ്ചവീക്ഷണത്തില്‍നിന്നാണ് അതിന്റെ ദര്‍ശനം ഉടലെടുക്കുന്നത് തന്നെ. മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും അതിന് വ്യക്തമായ ചില കാഴ്ചപ്പാടുകളുണ്ട്. മനുഷ്യന്റെ ശരീരവും ആത്മാവും പരിഗണിച്ചുകൊണ്ടുള്ള ഒരു കര്‍മപദ്ധതിയാണ് അത് മുന്നോട്ട് വെക്കുന്നത്.

ലക്ഷ്യം കേവലം ഇസ്‌ലാമിക ഭരണം നേടുക എന്നതല്ല. മനുഷ്യനെ അവനിലേല്‍പ്പിക്കപ്പെട്ട് ഉത്തരവാദിത്തം തിരിച്ചറിയാന്‍ സഹായിക്കുക. അതിലൂടെ അവന് മാനസികവും ശാരീരികവും കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ സൗഖ്യവും സമാധാനവും നേടാന്‍ സഹായിക്കുക. എന്നതാണ് അത് പ്രധാനമായിക്കാണുന്നത്. രാഷ്ട്രീയം ഒരു ഭാഗം മാത്രമാണ്. ജനസേവനത്തിനുള്ള മാര്‍ഗമായിട്ടാണ് അത് രാഷ്ട്രീയത്തെ കാണുന്നത്. ജമാഅത്ത് അതിന്റെ ആരംഭം മുതല്‍ ഈ പറയപ്പെട്ട എല്ലാ ഉള്ളടക്കവും സഹിതമാണ് പ്രവര്‍ത്തനമാരംഭിച്ചത്.

CKLatheef said...

ഇവിടെ ചര്‍ച അതിന്റെ രാഷ്ട്രീയ വശമാണ്. വളരെ വ്യതിരിക്തമായ ഒരു പ്രവര്‍ത്തന രീതിയാണ് അത് പുലര്‍ത്തുന്നത് എന്ന് സൂചിപ്പിക്കുകയുണ്ടായി. കണിഷമായ അച്ചടക്കവും സമാധാനത്തോടുള്ള അതിന്റെ പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. നേരിയ നിയമ ലംഘനം പോലും അത് പൊറുപ്പിക്കുകയില്ല. ജനോപദ്രവകരമാണെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ അത് ഇന്നോളം ഇന്ത്യയില്‍ ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിച്ചത് തികച്ചും സമാധാനപൂര്‍ണമാണ്.

വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഉണ്ടെങ്കിലും അതിന് എങ്ങനെ പ്രയോഗിക രൂപം കാണണം എന്ന് അത് തുടക്കം മുതലേ വിഷയമാക്കിയിട്ടുണ്ട്. എങ്ങനെയെങ്കിലും അധികാരത്തിലെത്തി, ഇസ്‌ലാമിന്റെ അറിയപ്പെടുന്ന ചില ക്രിമിനല്‍ ശിക്ഷാനിയമങ്ങള്‍ നടപ്പാക്കുക എന്നതല്ല അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. (തുടരും)

OpenThoughts said...

ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ഈ ഇസ്ലാമികം എന്ന പ്രയോഗമാണ് പലര്‍ക്കും ദഹിക്കാത്തത്. ഇസ്ലാം ഒരു മതം, മത രാഷ്ട്രവാദികള്‍ എന്നുള്ള നിലയിലാണ് കാര്യങ്ങളെ വിമര്‍ശകര്‍ കൈകാര്യം ചെയ്യുന്നത്. ദൈവിക വ്യവസ്ഥ എന്നുള്ളത് അപകടകരമാണോ അല്ലേ എന്ന കാര്യത്തിലാണ് വിമര്‍ശകര്‍ മറുപടി തരേണ്ടത്. ഇത്തരം സംവാദങ്ങളില്‍ മാന്യത പുലര്‍ത്തണം, അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കരുത് എന്നത് വരെ ദൈവിക വ്യവസ്തക്കനുസരിച്ച ജീവിത വീക്ഷണത്തിന്റെ ഭാഗമാണ്. ഒരു പക്ഷെ ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള പ്രേരണ വരെ ഈ വീക്ഷണത്തിന്റെ ഭാഗമാണ്.

ഒരു ചെറിയ സംഘടനയെ ഇത്രയും ഭീകരമായി ഭത്സിക്കുകയും, വേട്ടയാടുകയും ചെയ്തിട്ടും സമൂഹത്തില്‍ അത് ചെലുത്തുന്ന നല്ല സ്വാധീനത്തെ കുറിച്ച് പഠന വിധേയമാക്കുക തന്നെ വേണം. കാരണം അവരുടെ 'വലയില്‍ വീണ' വരെ കേവലം നിഷകളങ്കരായ പാവങ്ങള്‍ എന്ന് പറഞ്ഞു കളിയാക്കിയിട്ടു കാര്യമില്ല. കാര്യങ്ങളെ ശരിക്കും മനസ്സിലാകിയവരും പൊതു പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥ നിലാപാടുകള്‍ എടുക്കുന്നവരാണ് അവരില്‍ പലരും. വ്യക്തിപരമായി സി. ആര്‍ നീലകന്ടനെ അറിയുന്നവര്‍ക്കറിയാം, ജനകീയ പ്രശ്നങ്ങളില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത ...

പ്രകൃതിയുടെ നീതി ശാസ്ത്രത്തെ കുറിച്ച് ബോധമുള്ളവരാണ് വിശ്വാസികള്‍. അവര്‍ക്ക് ജനസേവനം വരെ ദൈവാരാധനയാണ്. കര്‍മ്മങ്ങളുടെ തോതനുസരിച് പ്രതിഫലം എന്നത് ഈ നീതി ശാസ്ത്രത്തിന്റെ ഭാഗമാണ്. നിരപരാധികളെ ക്രൂരമായി കൊല ചെയ്യുന്നവരും, പട്ടിണി പാവങ്ങളെയും അധസ്ഥിതരെയും ചൂഷണം ചെയ്യുന്നവര്‍ എന്നും മേലാളന്മാരായും, ഇരകള്‍ എന്നും നിന്ദിതരും പീഡിതരുമായി കഴിയുകയോ ? ഇല്ല, ഒരിക്കലുമില്ല, വിശ്വാസികള്‍ക്ക് പ്രതീക്ഷയുണ്ട് ആ നല്ല നാളെയില്‍ ...അത് കൊണ്ട് തന്നെ ഏത് വിമാര്‍ശങ്ങളോടും പ്രകോപനങ്ങളോടും ക്ഷമയോടെ പ്രതികരിക്കാനും സമീപിക്കാനും അവര്‍ക്ക് ശക്തിയെകുന്നത് ഈ പ്രതീക്ഷകളാണ്.

അതേ സമയം ഈ ബ്ലോഗ്‌ വായിക്കുന്നത് പല തരത്തിലുള്ളവരാണു. ആത്മാര്‍ഥമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന നിരവധി വായനക്കാരുണ്ട് എന്ന് ഉറപ്പുള്ളതിനാലാണ് പലപ്പോഴും മറുപടികള്‍ നിര്‍ബന്ധമാകുന്നത്.

സസ്നേഹം,
ഓപണ്‍ തോട്സ്

ea jabbar said...

മുസ്ലീമീന്റെ ഒരു കിഡ്നിപ്പരസ്യവും അവന്റെ ജീവിതം മുഴുവന്‍ തീവ്രവാദപരവും ഭീകരവുമായ അനുഭവമായി തോന്നുന്നുവെങ്കില്‍ ഇവനൊക്കെ ആവശ്യം മാസ്സ് മാനസ്സിക ചികില്‍സയാണ്. ഒരു സമുദായത്തിനു നേരെ തൊട്ടതിനും പിടിച്ചതിനും ഒക്കെ തോന്നുന്ന വെറുപ്പിന് എന്തു ചെയ്യാനാകും.
------
പരസ്യക്കാര്യത്തില്‍ “ആദര്‍ശം” പ്രഖ്യാപിച്ച ഒരേയൊരു പത്രം മാധ്യമം ആണ്. ഇന്നത്തെ സിനിമ , ലോട്ടറി നറുക്കെടുപ്പ് ഫലം എന്നിവ മാധ്യമം പ്രസിദ്ധീകരിക്കാത്തത് ആദര്‍ശത്തിന്റെ പേരിലാണ്. അത്രയും ആദര്‍ശനിഷ്ടയുള്ളവര്‍ക്ക് മുസ്ലിം കിഡ്നി വേണം എന്ന പരസ്യം അത്ര വലിയ ധാര്‍മികപ്രശനമായി തോന്നിയില്ല. അതാണു കാര്യം.
പിന്നെ ജം,ആ അത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗമാണ്. അവരെക്കുറിച്ചു പറയുന്നതും, പോപുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കുന്നതും മ അദനിയെ കുറ്റം പറയുന്നതുമൊക്കെ മൊത്തം മുസ്ലിംങ്ങളുടെ പ്രശ്നമായി അവതരിപ്പിക്കുന്നത് ആരാണ്? താങ്കളടക്കം ഈ പൊതുബോധത്തില്‍ എത്തിയതെങ്ങനെ? ആര്‍ എസ് എസിനെ കുറിച്ച് വിമര്‍ശിച്ചാല്‍ അതു ഹിന്ദുക്കളുടെ കാര്യമായി ഇവിടെ ആരും ഗൌനിക്കാറില്ലല്ലോ? പിന്നെയെന്താ ഏതെങ്കിലും മുസ്ലിംഭീകര സംഘടനയുടെ കാര്യം പറയുമ്പോഴേക്കും ഇസ്ലാം മൊത്തവും മുസ്ലിം സമുദായം മൊത്തത്തിലും പ്രതിസ്ഥാനം സ്വയം ഏറ്റെടുക്കുന്നത്?

CKLatheef said...

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം കേവലം രാഷ്ട്രീയം കയ്യാളല്‍ മാത്രമല്ലാത്തത് കൊണ്ടാണ്. ഓരോ വളര്‍ചയുടെ ഒരോ ഘട്ടത്തിലും ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചും വളരെ അവതാനതയോടെ അത് രാഷ്ട്രീയത്തില്‍ ഇടപെട്ടത്. തുടക്കത്തില്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാതെ വിട്ടുനിന്നത്. അതിന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായത് കൊണ്ട് തന്നെയാണ്. പിന്നീട് വോട്ടു ചെയ്തതും, മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ട് വെച്ചതും, ഫാസിസ്്റ്റ് വിരുദ്ധ സമീപനത്തിന് പിന്തുണ നല്‍കിയതും, ചില പാര്‍ട്ടികള്‍ക്ക് മൊത്തമായി പിന്തുണ നല്‍കിയതും, ഇപ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിനുള്ള മുന്നണി രൂപീകരിക്കുന്നതും, അതിനുമപ്പുറമെടുക്കാനിടയുള്ള മറ്റു തീരുമാനങ്ങളും അതിന്റെ ആദര്‍ശത്തിലും പ്രവര്‍ത്തനമാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലും ഊന്നിനിന്നുള്ളതാണ്.

മിക്ക മുസ്ലിം സംഘടനകളും ഏതെങ്കിലും ഒരു മുസ്ലിം സാമുദായിക സംഘടനയുടെ വാലായി മാത്രം പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളും ഇസ്‌ലാമിലെ രാഷ്ട്രീയ അംഗീകരിക്കുന്നു എന്ന് പറയാറുണ്ട്. മഹാ ഭൂരിപക്ഷം മുസ്‌ലിംകളും പ്രത്യേകിച്ച് ചിന്തയും അലോചനയുമൊന്നുമില്ലാതെ ഏതെങ്കിലും മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ചില ആരാധന ചടങ്ങുകള്‍ മാത്രമുള്ള മതമാണ്. അവരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ കേവലം സാമുദായിക സംഘടന മാത്രമേ ആകൂ. ആ സാമുദായിക രാഷ്ട്രീയം ജമാഅത്ത് ലക്ഷ്യം വെക്കുന്നില്ല.

എന്നാല്‍ ഇസ്‌ലാം മനുഷ്യനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ കാര്യപരിപാടി നിശ്ചയിക്കാതെ സാമാന്യജനം ഒഴുകുന്ന പോലെ ഒഴുകാനാവില്ല.

അപ്പോള്‍ ഒരു ചോദ്യം ഇത് തീവ്രവാദമല്ലേ, നാട്ടില്‍ കുഴപ്പം സൃഷ്ടിക്കില്ലേ, മറ്റുമതങ്ങളും ഇങ്ങനെ മുന്നോട്ട് വന്നാല്‍ എന്താകും ഗതി, ജമാഅത്തെ ഇസ്്‌ലാമി ഹൈന്ദവ രാഷ്ട്രത്തെ അംഗീകരിക്കുമോ. ഈ ചോദ്യം ചോദിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമി പറയുന്നത് ശ്രദ്ധിക്കാത്തവരോ, അല്ലെങ്കില്‍ മനപ്പുര്‍വം ഇതര വിഭാഗങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. (തുടരും)

CKLatheef said...

ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനമാര്‍ഗം എന്തായിരിക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള ലക്ഷ്യം സാധിക്കുന്നതിനാണ് പ്രവര്‍ത്തന മാര്‍ഗം അവലംബിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ചില ആദര്‍ശങ്ങളും ലക്ഷ്യങ്ങളും പറഞ്ഞ് പോയിരുന്നെങ്കില്‍ ലോകത്തോട് ചെയ്യുന്ന കടുത്ത അനീതിയായേനെ. കാരണം ഇതേ ലക്ഷ്യം വെച്ച് തെറ്റായ നയനിലപാടുകള്‍ സ്വീകരിക്കുന്ന മുഴുവന്‍ സംഘങ്ങളുടെയും അരുതായ്മകള്‍ അത് ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ അങ്ങനെ ജമാഅത്തിനെ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. കാരണങ്ങള്‍ ഈ ലക്ഷ്യസാക്ഷാല്‍കാരത്തിന് ഇതേ പ്രവര്‍ത്തന മാര്‍ഗമല്ലാതെ സ്വീകരിക്കാവതല്ല എന്നത് അതിന്റെ ലിഖിത നിയമമാണ്. അതാകട്ടെ അതിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍നിന്ന് ഉണ്ടായതാണ്. ന്യൂനപക്ഷമായതുകൊണ്ടോ മറ്റോ സ്വീകരിച്ച ഒരു അടവുനയമോ പുറം പൂച്ചോ അല്ല. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സമാനമായ ചില അടവുനയം സ്വന്തം പ്രവര്‍ത്തനത്തില്‍ സ്വീകരിക്കുന്നുവെന്ന് നിരീക്ഷിച്ചാല്‍ വ്യക്തമാകൂം. എന്താണ് ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗം. ഭരണഘടന തന്നെ പറയട്ടേ.

പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5

ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:

1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.

3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്


ഇവിടെ ഒന്നാമതായി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള രണ്ടെണ്ണം നിലനില്‍ക്കുന്നത്. അല്ലാതെ ആദ്യം പറഞ്ഞത് രണ്ടാമത്തേതിന്റെ നിരാകരണമായിരിക്കാവതല്ലല്ലോ. (തുടരും)

CKLatheef said...

ഇനി ചിന്തിക്കുക. ഇന്ത്യയിലെ ഏത് മതമാകട്ടെ വിഭാഗമാകട്ടെ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യമഹാരാജ്യത്തിന് ഗുണകരമായ, അതിലെ മതവൈവിധ്യത്തെയും, സമാധാനത്തെയും, സുരക്ഷയേയും, ക്ഷേമത്തെയും, കണക്കിലെടുത്ത് ഒരു ജീവിത വ്യവസ്ഥയുമായി സമാധാനപൂര്‍വം പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നാല്‍ അവരെ അതിനനുവധിക്കില്ല എന്നാണ് വാദമെങ്കില്‍ സ്വേഛാധിപത്യവും ജനാധിപത്യവും വേര്‍ത്തിരിക്കുന്ന ഘടകമേതാണ്.

ജമാഅത്ത് മനസ്സിലാക്കുന്നു ഇന്ത്യ മുന്നോട്ട് വെക്കുന്ന ജനാധിപത്യമതേതരത്വം ഒരിക്കലും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അപകടകരമായി കാണില്ല. അതുകൊണ്ടാണ് ജമാഅത്തിനെതിരെയുള്ള രണ്ടാമത്തേത് ഗവണ്‍മെന്റ് നിരോധം ഇന്ത്യയിലെ പരമോന്നത നീതിപീഢമായ സുപ്രീം കോടതി എടുത്ത് കളഞ്ഞ് അതിന് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണാനുമതി നല്‍കിയത്. എന്നാല്‍ അതിനറിയാം ജനാധിപത്യമോ മതേതരത്വമോ ഗൗരവത്തില്‍ കാണാത്ത വികലബുദ്ധികളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ശല്യം ഒഴിഞ്ഞ് കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പ്രതിപത്തി മതേതരമൂല്യങ്ങളോടോ ജനങ്ങളോടോ ഒന്നുമല്ല അവരുടെ താല്‍പര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്.

അതിനുള്ള പ്രകടമായ തെളിവാണ് ഈ കാലത്തിനിടക്ക് പലതവണ ജമാഅത്തുമായി സുദീര്‍ഘമായി അഭിമുഖ സംഭാഷണം നടത്താന്‍ അവസരം ലഭിച്ച ഒരു ഘട്ടത്തിലും ഒരു സംഘടനയുടെ നേതാക്കളും ജമാഅത്തിനോട് നിങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് ആവശ്യപ്പെടാതിരുന്നത്. കാരണം അവര്‍ക്കറിയാം തങ്ങള്‍ അപ്രാകാരം ആവശ്യപ്പെടുന്നത് കടുത്ത അനീതിയാണെന്ന്. അതേ മാനദണ്ഡങ്ങള്‍ വെച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കടക്കം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ അവര്‍ക്ക് സഹായം ലഭിക്കുന്നു എന്ന് വരുമ്പോള്‍ കാര്യമായി പുകഴ്തുകയും. അവരുമായി വിയോജിക്കുമ്പോള്‍ തീവ്രത ആരോപിക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും ഈ അവസരത്തില്‍ ഗുണകരമായ സമീപനം, ജമാഅത്ത് എന്താണോ അതേ നിലക്ക് അതിനെ പരിഗണിക്കുകയാണ്. അല്ലാത്ത പക്ഷം ചിന്തിക്കുന്ന അണികളില്‍ ഒരു പക്ഷം തിരിഞ്ഞു കുത്തിയാല്‍ ജമാഅത്ത് അതിന് ഉത്തരവാദിയാകില്ല. (തുടരും)

കുട്ടന്‍ said...

ജബ്ബാര്‍ മാഷെ , ഇങ്ങനെ ഒരു പൊതു ബോധം സൃഷ്ടിച്ചു എടുകേണ്ടത്
ഇത്തരം ശക്തികളുടെ നിലനില്‍പ്പിന്റെ പ്രശനം താനെ ആണ് .
ഇതിനു പറ്റിയ കള്ളാ നാണയങ്ങളെ അവര്‍ സമര്‍ത്ഥമായി പൊതുസമൂഹത്തില്‍ വിനിമയം ചെയ്ന്നുനു ...
ഇവര്‍ ചെയ്തു കൂട്ടുന്ന പാതകങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മനുഷ കവചങ്ങള്‍ മാത്രം ആണ് സാധാരണ കാരായ മത അനുയായികള്‍ .

CKLatheef said...

ആദ്യമായി ജമാഅത്ത് നിരോധിക്കപ്പെട്ടത് അടിയന്തിരാവസ്ഥയുടെ കരാളദിനങ്ങളിലാണ്. സകലമാനുഷികാവകാശങ്ങളും ബലിയര്‍പ്പിക്കപ്പെട്ട അന്ന് കടുത്ത തീവ്രവാദി ഭീകരവാദി സംഘടനയായ ആര്‍.എസി.എസിനെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ പകരം ഒരു ഇസ്‌ലാമിക സംഘടനയെയും നിരോധിക്കേണ്ടതുണ്ടായിരുന്നു. കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക പലപ്പോഴും ഇത്തരം ചില കൃത്രിമ നീതി നാട്യങ്ങള്‍ ആവശ്യമായി വരും. ബി.ജെ.പി ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പെട്ടപ്പോള്‍ അതില്‍ വിഷമമനുഭവിക്കുന്ന ഒരു വിഭാഗത്തെ നിരോധിച്ച് അക്രമികള്‍ക്ക് സാന്ത്വനമേകി. ആദ്യത്തേത്. സ്വേഛാധിപത്യം തകര്‍ന്നപ്പോഴും രണ്ടാമത്തേത് സുപ്രീം കോടതി ഇടപെട്ടും നിരോധനം നീക്കി. ഇവിടെ ചര്‍ചക്ക് വരുന്നവര്‍ പലരും ഈ കാലഘട്ടം അറിയാത്തവരായതിനാലാണ് ഇത് ഒന്നുകൂടി വ്യക്തമാക്കിയത്. രണ്ട് നിരോധനത്തിന്റെ പിന്നിലും കാരണമുണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് ഇക്കാര്യം പറഞ്ഞത്. ഇവിടെ ചിലര്‍ ഒരു കാര്യം സൂചിപ്പിക്കാറുണ്ട്. ആര്‍.എസ്.എസിനെയും സര്‍ക്കാര്‍ വെറുതെ വിട്ടല്ലോ എന്ന്. എന്നാല്‍ മൃദുഹിന്ദുത്വം പുലര്‍ത്തുന്ന ഗവണ്‍മെന്റ് (അവര്‍ക്കെതിരില്‍ കൊട്ടകണക്കിന് തെളിവുകളുണ്ടായിട്ടും) മതിയായ തെളിവ് ഹാജറാക്കിയില്ല എന്നാണ് നിരോധനം നീക്കം ചെയ്യാന്‍ കോടതി കണ്ടെത്തിയ ന്യായം. എന്നാല്‍ അത്തരം ഒരു അക്രമ പ്രവര്‍ത്തനവും ഇത് വരെ ജമാഅത്തില്‍ ആരോപിക്കപ്പെട്ടിട്ട് പോലുമില്ല എന്ന് മനസ്സിലാക്കണം. അന്നും ചില പുസ്തകകീറുകളായിരുന്നു മുഖ്യതെളിവുകള്‍ അതേ വാലും തലയും മുറിച്ച ഉദ്ധരണികളാണ് ഇന്നും മഹത്തായ തെളിവുകള്‍ വെളിവില്ലാത്തവരുടെ തെളിവുകള്‍ എന്നല്ലാതെ അതിനെക്കുറിച്ച് പറയാനാവില്ല.

CKLatheef said...

പ്രിയ സുകുമാരന് സാര്,

ജമാഅത്തെ ഇസ്്‌ലാമിയെക്കുറിച്ചുള്ള ചര്‍ച ഇവിടെ പ്രസക്തമായിരുന്നില്ല എന്നറിയാം. എന്നാല്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ ഇവിടെ ഉന്നയിക്കപ്പെടുകയും അതവിടെ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന് വിശദീകരണം നല്‍കുക എന്നത് സ്വാഭാവികമാണ്. ആ നിലക്ക് പ്രസ്തുത ആരോപണവും ഈ വിശദീകരണവും ഇവിടെ നിര്‍ത്തേണ്ടതുണ്ടോ എന്നത് നിങ്ങളുടെ വിവേചനാധികാരത്തിന് വിടുന്നു.

Noushad Vadakkel said...

ലതീഫ്‌ മാസ്റെര്‍ പറഞ്ഞു ,
ജമാഅത്തെ ഇസ്‌ലാമി
>>>തുടക്കത്തില്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാതെ വിട്ടുനിന്നത്. അതിന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായത് കൊണ്ട് തന്നെയാണ്.<<<

ആ കാഴ്ചപ്പാട് അനുസരിച്ച് മറ്റുള്ള മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ പ്രവര്തിക്കല്‍ അല്ലാഹു കര്‍ശനമായി വിരോധിച്ചതും പൊറുക്കില്ലെന്നു വ്യക്തമായി പ്രഖ്യാപിച്ചതുമായ ശിര്‍ക്ക്‌ ( ബഹു ദൈവ ആരാധന ) ആയി പ്രഖ്യാപിക്കുകയാണ് ഇവര്‍ ചെയ്തത് .(പ്രത്യേകം ശ്രദ്ധിക്കുക ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അഴിമതിക്കാരോ ,കൊല്ലരുതാതവരോ ആയതല്ല ഇവരുടെ വിരോധത്തിന് കാരണം .മരിച്ചു അവരൊന്നും അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കാതവരാന് എന്നതാണ് ഇവരുടെ എതിര്‍പ്പിനു കാരണം . അതാകട്ടെ ഇസ്ലാം മത വിശ്വാസമനുസരിച്ച് കൊടും പാതകവും നരക പ്രവേശനത്തിനുള്ള ഒന്നാമത്തെ കാരണവും ) ഇപ്പോള്‍ അതേ മതേതര ജനാധിപത്യം തന്നെയാണ് ഇന്ത്യയില്‍ നിലവിലുള്ളത് എന്നാണു എന്റെ വിശ്വാസം .ആ നിലക്ക് എങ്ങനെയാണ് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ .

Noushad Vadakkel said...

ആ നിലക്ക് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ .

Noushad Vadakkel said...

>>>മിക്ക മുസ്ലിം സംഘടനകളും ഏതെങ്കിലും ഒരു മുസ്ലിം സാമുദായിക സംഘടനയുടെ വാലായി മാത്രം പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളും ഇസ്‌ലാമിലെ രാഷ്ട്രീയ അംഗീകരിക്കുന്നു എന്ന് പറയാറുണ്ട്. മഹാ ഭൂരിപക്ഷം മുസ്‌ലിംകളും പ്രത്യേകിച്ച് ചിന്തയും അലോചനയുമൊന്നുമില്ലാതെ ഏതെങ്കിലും മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ചില ആരാധന ചടങ്ങുകള്‍ മാത്രമുള്ള മതമാണ്.<<<

ഇതര മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകര്‍
മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ (ഏതെങ്കിലും ഒരു മുസ്ലിം സാമുദായിക സംഘടനയുടെ അല്ല ) പ്രവര്‍ത്തിച്ചത് വാലാകുവാനല്ല .അത് അവര്‍ക്ക് രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എങ്ങനെ ഒരു മുസ്ലിമിന് പന്കാളികളാകം എന്ന് അറിയാവുന്നത് കൊണ്ടാണ് . എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഇത്ര നാളും ഇടതു പക്ഷത്തിന്റെ അടുക്കളയില്‍ അരിയാട്ടിക്കഴിഞ്ഞത് രാഷ്ട്ര നിര്‍മ്മാണത്തില്‍ എങ്ങനെയാണ് മുസ്ലിംകള്‍ പന്കാളികളാകേണ്ടത് എന്ന് മനസ്സിലാക്കുവാന്‍ വിവരമില്ലാത്തത് കൊണ്ടാണ് .

Noushad Vadakkel said...

ഇത് കൂടി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

ചിന്തകന്‍ said...

ആ നിലക്ക് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍

നൌഷാദിന്റെ സംഘടനയെ പോലെ ജമാ അത്തെ ഇസ്ലാമിയും അനേകം പാർട്ടികളിൽ ഒരേ സമയം ചേരണമെന്നാണോ നൌഷാദ് പറയുന്നത്? ജമാ അത്ത് അന്നും ഇന്നും എന്നും ഇത്തരം കപടനിലപാടുകൾക്കെതിരാണ്. രാഷ്ട്രീയത്തിനൊരു സംഘടന, സാമ്പത്തികത്തിന് ഒന്ന് മതത്തിന് മറ്റൊന്നു....സാംസ്കാരികത്തിന് വേറൊന്ന്.. ഇത്തരത്തിലൊരു നിലപാട് ജമാഅത്തിനിന്നുമില്ല. അതിന് വേണ്ടി ശ്രമിക്കുന്നുമില്ല. ജീവിതത്തെ ഒരു ഏകകമായി കാണുന്ന ഒരു പ്രസ്ഥാനത്തിന് എല്ലാത്തിനു കൂടി ഒന്ന് തന്നെ ധാരാളം.

ബി.എം. said...

chinthaka

മുതലാളിത്തവും സാമ്രാജ്യത്വവും രണ്ടാണ്. വ്യക്തിയാധിഷ്ഠിതമായ ഒരു ജനാധിപത്യ സമ്പത്ത് വ്യവസ്ഥയാണ് മുതലാളിത്തം. അതായത്‌ ജനാധിപത്യത്തിനു സ്വീകാര്യമായ വഴികളിലൂടെ ഒരു വ്യക്തിയെ സ്വന്തം കഠിനാധ്വാനത്തിലൂടെ സാമ്പത്തികമയും സാമൂഹ്യമായും വളരാന്‍ സ്വതന്ത്രനാക്കി വിടുന്ന ഒരു വ്യവസ്ഥ. ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തും അയാളുടെ കഴിവും (skill and educatoin) ആണ് ഈ വളര്ച്ചയുടെ മൂലധനം. അപ്പോള്‍ ചിന്തക താങ്കള്ക്ക്) സ്വകാര്യ സ്വത്തും കഴിവും ഉണ്ട് എങ്കില്‍ അത് താങ്കളുടെയും കുടുംബത്തിന്‍റെയും വളര്ച്ചയ്ക്ക് വിവേകപൂര്വ്വം ഉപയോഗിക്കുന്നു എങ്കില്‍ താങ്കളും ഒരു മുതലാളിയാണ്(capitalist). ഇത് സത്യമാണ് എങ്കില്‍ മുതലാളിത്തത്തെ വിമര്ശിക്കാന്‍ നിങ്ങള്ക്ക് അവകാശമില്ല.
ഒരു രാജ്യം മറ്റൊരു രാജ്യത്തെ രാഷ്ട്രിയമായോ,സാമൂഹ്യമായോ സാമ്പത്തികമായോ കീഴ്പ്പെടുത്തുന്നതിനെയും അതിനായ്‌ ശ്രമിക്കുന്നതിനെയുംമാണ് സാമ്രാജ്യത്വം എന്ന് പാറയുന്നത്. ഇത് ശക്തന്‍ അശക്തന്റെനമേല്‍ നേടുന്നതാണ്. അമേരിക്ക ഇറാഖ്ന്റതമേല്‍ ചെയ്യുന്നത്, ചൈന ഇന്ത്യയുടെ മേല്‍ ചെയ്തത്, ഇറാഖ് കുവൈറ്റിനു മേല്‍ ചെയ്തത് അങ്ങനെ ചരിത്രത്തിലെക്ക് നോക്കിയാല്‍ ഒരുപാട് കാണാം ഉദാഹരണങ്ങള്‍. ഇക്കാര്യത്തില്‍ മതങ്ങളും ഏറെ മുന്നുലാണ്. അറബി നാട്ടില്‍ പിറന്ന ഇസ്ലാം വടക്ക് ഗ്രീസ് വരെയും പടിഞ്ഞാറ് വടക്കേ ആഫ്രിക്കയിലും കിഴക്ക് വടക്കേ ഇന്ത്യ വരെയും എത്തിയത് വെട്ടിപ്പിടിച്ചു മുന്നേറി തന്നെയാണ് (Islam invasion during golden era of islam). അതായതു സാമ്രാജ്യത്വം അമേരിക്ക മാത്രമല്ല അവസരം കിട്ടിയാല്‍ എല്ലാവനും ഉപയോഗിക്കും. നിങ്ങള്‍ പറയുന്ന രാജ്യങ്ങളില്‍ അമേരിക്കയുടെ സാമ്രാജ്യത്വം വരാന്‍ കാരണം ആ രാജ്യങ്ങള്‍ അതന് അവസരം ഒരുക്കിക്കൊടുത്തത്കൊണ്ട്കൂടിയാണ്. പിന്നെ പലസ്തീന്‍, 1948 UN സമാധാനക്കരാരിനാല്‍ രൂപം കൊണ്ട ഇസ്രായേല്‍ എന്നാ രാജ്യത്തെ അംഗികാരിച്ചിരുന്നു എങ്കില്‍ ഇന്ന് ഈ അവസ്ഥ പാലസ്തീന്‍ ഉണ്ടാകുമായിരുന്നില്ല. അത് ചെയ്യാതെ ചുറ്റുമുള്ള ഇസ്ലാം രാഷ്ട്രങ്ങള്‍ ഒരു സഖ്യ സൈന്യ ഉണ്ടാക്കി യുദ്ധത്തിനു ചെന്ന് പണിമേടിച്ചു പോന്നു. മൂന്ന് തവണ. അതിന്‍റെ ശത്രുത ഇസ്രായേല്‍ ഇന്നും തുടരുന്നു.
പിന്നെ ഇതൊന്നു അല്ല ഇന്ത്യയുടെ പ്രശ്നം.മതനിരപേക്ഷ ഇന്ത്യയെ നിലനിര്‍ത്തുക എന്നതാണ്.

ബയാന്‍ said...

ലതീഫ്:

താന്കള്‍ ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടനയുമാലുള്ള ബന്ധം എങ്ങിനെയാണ്, ഈ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ താങ്കള്‍ വഹിക്കുന്നുണ്ടോ ?

ചിന്തകന്‍ said...

@BM

മുതലാളിത്തത്തവും സാമ്രാജ്യത്വവും എന്താണെന്ന് ക്ലാസെടുക്കാൻ ശ്രമിച്ചതിന് നന്ദി.. താങ്കൾക്ക് അതിനെ പറ്റിയുള്ള ധാരണ മനസ്സിലാക്കാനെങ്കിലും അതുപകരിച്ചു. വിഷയം ഒരുപാട് കാട് കയറി പോയത് കൊണ്ട് മറ്റുള്ള കാര്യങ്ങൾക്ക് ഇവിടെ പ്രതികരിക്കുന്നില്ല. മറ്റൊരു സന്ദർഭത്തിൽ ആവാം.

ഓടോ:- എന്റെ ബ്ലോഗർ ഐഡിയിൽ നിന്ന് ‘ൻ’ ഒഴിവാക്കിയാൽ താങ്കൾക്ക് വല്ലാത്ത ഒരാത്മ നിർവൃതി ലഭിക്കുന്നുണ്ടെങ്കിൽ എനിക്കതിൽ സന്തോഷമേ ഉള്ളൂ. :)

ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...

open thoughts
താങ്കളുടെ സംശയാത്തിലെ നിഷ്ക്കളങ്കതയെ ബഹുമാനിക്കുന്നു. ഏതൊരു സാധാരണ വിശ്വാസിയുടെയും സംശയം ആണിത്.
പക്ഷേ ഏതു ദൈവ വ്യവസ്ഥ?. ഇസ്ലാമിന്റെയോ , ഹിന്ദുവിന്റെയോ , ക്രിസ്ത്ത്യന്റെയോ ,ജൈനന്റെയോ ആരുടെ ? ഇനി ഇവരെല്ലാം കൂടി ഒരു സഖ്യ സംവിധാനം രൂപപ്പെടുത്തുന്നു എന്ന് കരുതുക. ആരായിരിക്കും ഭരണകര്ത്താവ്, എങ്ങനെയാണ് അയാള്‍ നിയമിതനാവുക, എങ്ങനെയാണ് ഭരണ സംവിധാനം , വിഭവങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കപ്പെടുക, വിതരണം ചെയ്യപ്പെടുക ഇങ്ങനെഒരുപാട് ചോദ്യങ്ങള്ക്ക് ഉത്തരം കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെ പ്രായോഗിക പ്രാധാന്യമുള്ള ഇത്തരം ചോദ്യങ്ങള്ക്ക് ശാസ്ത്രിയമായ ഉത്തരം നല്കാന്‍ ഒരു മതത്തിനും കഴിയാതകൊണ്ടാണ് ദൈവ വ്യവസ്ഥയെ തള്ളിക്കളയുന്നതും അത്തരം ശാന്ത സുന്ദര ലോകത്തെ ചൂണ്ടിക്കാട്ടി ആളെ പിടിക്കന്നവരെ ഉഡായിപ്പുകാര്‍ എന്ന് വിളിക്കുന്നതും. നമ്മള്‍ നമ്മുടെ നാടിനെ മനസ്സിലാക്കണം. ഈ നാടിനു യോജിച്ച, നടപ്പാക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥയും സംവിധാനവും വേണം. നമുക്ക് ഏറ്റവും അനിയോജ്യം മതനിരപേക്ഷ ജനാധിപത്യം തന്നെയാണ്. അതിനു ഏറ്റവും വലിയ ഭീഷണി വര്ഗിയ പ്രസ്ഥാനങ്ങള്‍ ആണ്.

ഒരു സാധാരണ മുസ്ലിമിന്‍റെ കാര്യം എടുക്കുക. അവനെ സംബന്ധിച്ച് ഹിന്ദുക്കള്‍ അമ്പലങ്ങളില്‍ പോകുന്നതോ ആചാരങ്ങള്‍ നടത്തുന്നതോ, ഉത്സവങ്ങളോ ആഘോഷങ്ങള്‍നടത്തുന്നതോ അരോചകമാകാറില്ല. എന്നാല്‍ ഹിന്ദുക്കള്‍ ഒരു പ്രസ്ഥാനമായി പ്രകടനങ്ങളിലൂടെയും മറ്റു പ്രചാരണ സംവിധാനങ്ങളിലൂടെയും തങ്ങളുടെ മതമാണ്‌ നല്ലതെന്നും തങ്ങളുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രിയ സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരണമെന്ന് പ്രഖ്യപിക്കുകയും ചെയ്യുമ്പോള്‍ അത് അവനെ അലോസരപ്പെടുത്തുന്നതായിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതാണ് വര്ഗിതയതയുടെ വിത്ത്. അതായത് ഒരു മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനം വര്ഗിയ വിത്ത് വിതയ്ക്കുന്നത് ഏറെയും മറ്റു മതസ്ഥരില്‍ ആണ് എന്ന് ചുരുക്കം. അത്കൊണ്ടാണ് ജമാഅത്തെ സമാധാനത്തിന്‍റെ വഴിയിലാണ് എന്ന ലത്തീഫ്ന്‍റെ വാദം അംഗികരിച്ചാല്‍ പോലും അവര്‍ വിഷവിത്ത് തന്നെയാണ് വിതയ്ക്കുന്നത് എന്ന് പറയുന്നത്. ഇത്തരം പ്രസ്ഥാനങ്ങള്‍ മറ്റുമതത്തിലും മതപ്രസ്ഥാനങ്ങളുടെ വളര്ച്ചയ്ക്ക്‌ കാരണമാകുകയും മതങ്ങള്‍ തമ്മിലുള്ള മനുഷ്യര്‍ തമ്മിലുള്ള അകലം കൂടുകയും ചെയ്യുന്നു. പ്രത്യേകിച്ചു ഹിന്ദു മതത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ ഇന്ത്യയുടെ മത നിരപേക്ഷത തകരും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല . അതിന്‍റെ ഇരകള്‍ ഇന്ത്യയിലെ നൂനപക്ഷവും. ഇതൊന്നും ലത്തീഫ്നും ചിന്തകനുമോന്നും മനസ്സിലാവില്ല കാരണം “ അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല ". സ്വയം കുഴി തോണ്ടുന്നവരെ ആര്‍ക്ക് രക്ഷിക്കനാവും

ചിന്തകന്‍ said...

എന്റെ മതത്തിൽ ജീവിതത്തിന്റെ സമസ്ഥ മേഖലകൾക്കുമുള്ള പരിഹാരമുണ്ട് എന്നു പറയുന്നത് ഒരിക്കലും വർഗ്ഗീയമാവില്ല.മതങ്ങളെല്ലാം നശിച്ച് മണ്ണടിയേണ്ടതാണേന്ന നിഷേധാത്മക നിലപാടിനോളം വർഗ്ഗീയമല്ല മറ്റൊന്നും.

കമ്മ്യൂണിസമാണേറ്റവും നല്ല വ്യവസ്ഥിതി എന്ന് കമ്മ്യൂണിസ്റ്റ്കാർക്ക് പറയാം , യുക്തിവാദികൾക്കും പറയാം ഞങ്ങളുടെ കയ്യിലുമുണ്ട് ഒരു വ്യവസ്ഥിതി അതാണേറ്റവും നല്ലതെന്ന്. അതിൽ എവിടെയും ഒരു വർഗ്ഗീയതയും ഇല്ല.

എന്നാൽ യുക്തിവാദമല്ലാത്തതെല്ലാം നശിച്ചു മണ്ണടിയേണ്ടതാണെന്നത് കടുത്ത വർഗ്ഗീയവും ജനാധിപത്യ വിരുദ്ധവുമാ‍യ നിലപാടാണ്.

ബി.എം. said...

ചിന്തകന്‍
മനപ്പൂര്‍വ്വംമല്ല..ഒരു അക്ഷരതെറ്റാണു. ക്ഷമിക്കുക

CKLatheef said...

നൗഷാദിന്റെ ആരോപണങ്ങള്‍ക്ക് ഇവിടെ മറുപടിയില്ല. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ച വാലാകുന്ന വിഭാഗത്തില്‍ പെട്ടവരാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് സംഘടന. ഇപ്പോള്‍ രണ്ടായിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ വിഭാഗത്തിലെ മഹാഭൂരിപക്ഷത്തെ സംബന്ധിച്ച് ലീഗിന്റെ നിലപാടുകള്‍ എന്താകട്ടെ അതിന് പിന്തുണ നല്‍കുക എന്നതാണ് അവരുടെ രാഷ്ട്രീയ സമീപനം. അതില്‍ മോശമല്ലാത്ത ഒരു വിഭാഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നു. ഇതര യാഥാസ്ഥികരില്‍നിന്ന് അവര്‍ക്കുള്ള വ്യത്യാസം രണ്ടാണ്. ഒന്ന് ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെ 'ഇല്ലാതെ ഞങ്ങളെന്നാണ് അത് നിഷേധിച്ചത്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് ഞങ്ങള്‍ ശക്തിയായി വാദിക്കുന്നു' എന്നെല്ലാം പറയും. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച ചെയ്യാമോ?. അതോ മറച്ചു വെക്കണോ?. എപ്പോഴാണ് അവ പ്രസക്തമായി മാറുക?. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് തോന്നിയത് പറയും. കാരണം രാഷ്ട്രീയം എന്നത് ഒരു ദുന്‍യാ (ഇഹലോക)കാര്യമാണെന്നും ഒരു മതസംഘടന അത് ചര്‍ചചെയ്യേണ്ടതില്ലെന്നുമാണ് സംഘടനാ തലത്തില്‍ അവരുടെ തീരുമാനം എന്ന് പ്രസിദ്ധീകരണങ്ങളിലൂടെ അറിയാന്‍ കഴിയും.

രണ്ടാമത്തെ പ്രത്യേകത സ്വന്തമായി ഒരു രാഷ്ട്രീയ നിലപാട് ഇല്ലെങ്കിലും ജമാഅത്ത് എടുത്ത ഒരു തീരുമാനത്തെയും അവര്‍ വിമര്‍ശിക്കാതെ വിടുകയില്ല. അതിനാല്‍ അത്തരം ചര്‍ച നടക്കുന്നിടത്ത് 1952 ലെ പ്രബോധനത്തിലെ ഒരു ഉദ്ധരണി ക്വാട്ട് ചെയ്യുക... തുടങ്ങിയ അഭ്യാസങ്ങളിലൂടെ ജമാഅത്ത് തീരുമാനമെന്ത് ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടല്ലെ കാഴ്ചപ്പാട് എന്ന നിലക്ക് കിടന്ന് ബഹളം വെക്കും. അതുകൊണ്ട് അവരുടെ സംഘടന വ്യക്തമായ ഒരു മറുപടി ഈ വിഷയത്തില്‍ നല്‍കുന്നത് വരെ അവര്‍ ഈ ചര്‍ചയില്‍ പ്രസക്തരേ അല്ല. സ്വന്തം ജീവിതം ജമാഅത്തിനെ വിമര്‍ശിക്കാന്‍ ചിലവഴിച്ചവര്‍ക്ക് അതിന്റെ നൂറിലൊരംശം സമയമെടുത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ജമാഅത്ത്കാര്‍ക്ക് തന്നെ ഒരു താരതമ്യം നടത്തി ഏറ്റവും നല്ലത് തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഇക്കാര്യത്തില്‍ യുക്തിവാദികളുടെ പോലെ നിഷേധാത്മക സമീപനമല്ലാതെ പകരം നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് കയ്യില്‍ യാതൊന്നുമില്ല.

എന്തുകൊണ്ട് ഇവിടെ നൗഷാദിനെ പരിഗണിക്കുന്നില്ല എന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കുള്ള മറുപടി ഇതാണ്.

ബയാന്‍ said...

മാനവികതയോളം വലുതല്ല ഒരു മതവും.

മതങ്ങള്‍ മണ്ണടിയട്ടെ , മനുഷ്യര്‍ ഒന്നാവട്ടെ.

CKLatheef said...

@യരലവ,

ഒരാള് ബ്ലോഗില്‍ ചര്‍ചയില്‍ പങ്കെടുക്കുമ്പോല്‍ അദ്ദേഹം ഏത് സംഘടനയില്‍ ഏത് സ്ഥാനം വഹിക്കുന്നു എന്നത് പ്രസക്തമല്ല. കാരണം ഇവിടെ വ്യക്തികള്‍ തമ്മിലാണ് ചര്‍ച. ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും യുക്തിവാദത്തെക്കുറിച്ചും എനിക്ക് മനസ്സിലായതാണ് പറയുന്നത്. ഔദ്യോഗികമായി മനസ്സിലാക്കണെമെന്നുള്ളവര്‍ അതിന്റെ ഭരണഘടന. പോളിസി പ്രോഗ്രാം എന്നിവ വായിക്കുക. അതിന്റെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തുക.

അതൊക്കെ ഓകെ. അതില്‍ വലിയ അഭിപ്രായ വ്യത്യാസവുമില്ല. പക്ഷെ ഇവരെ ഇങ്ങനെ വിട്ടാല്‍ ഇന്ത്യ ചാമ്പലാകും, എന്ന രൂപത്തില്‍ ആരെങ്കിലുമൊക്കെ ഭയപ്പെടുത്തുന്നത് കേട്ട് ഞെട്ടിത്തെറിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകളെ ഓര്‍ത്ത് സഹതപിക്കാനെ കഴിയൂ. 70 വര്‍ഷമായി ജമാഅത്ത് ഇന്ത്യാരാജ്യത്ത് പ്രശ്‌നമൊന്നുമുണ്ടാക്കിയില്ലെന്ന് മാത്രമല്ല. പ്രശ്‌നപരിഹാത്തിനും വര്‍ഗീയതയുടെ തീ പടരാതെ കെടുത്താനുമാണ് ശ്രമിച്ചത്. സൗഹാര്‍ദ്ദം തകര്‍ക്കാനല്ല. സൗഹാര്‍ദ്ദം (മത-മതേതര സൗഹൃദം) വളര്‍ത്താന്‍ കിട്ടാവുന്ന സന്ദര്‍ഭങ്ങളെല്ലാം ഉപയോഗപ്പെടുത്തി. അതിലെ ആത്മാര്‍ഥ ചിലര്‍ തിരിച്ചറിച്ചു അതിനോട് പുര്‍ണമായി സഹകരിക്കുന്ന ആയിരങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ പ്രസിദ്ധനായ ഒരു ബ്ലോഗര്‍ ഇത് കണ്ടെത്തുന്നതും അത് അംഗീകരിച്ചതും ജബ്ബാറിന്റെയും ഹമീദിന്റെയും ലേഖനങ്ങള്‍ വായിച്ച് മസിലുവലിഞ്ഞുനില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കി. പ്രതികരിക്കാനുള്ള വിശാലമായ സൗകര്യത്തെ അവര്‍ ഉപയോഗപ്പെടുത്തി അതാണ് 'ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശവും' അനുബന്ധ ചര്‍ചകളുടെയും ആകെ തുക.

എന്തുകൊണ്ടും ഈ ചര്‍ച നന്നായി കല്ലും നെല്ലും വേര്‍ത്തിരിക്കാവുന്നവര്‍ക്ക് ഗുണകരമാകുന്ന ഒരു ചര്‍ച ഇവിടെ നടന്ന് കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമി എന്ന സംഘടന നടത്തിയ സംഗമമായതിനാല്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച വന്നു. അതിന് അവസരം നല്‍കിയ ബി.എം നും യരലവക്കും നന്ദിയുണ്ട്.

CKLatheef said...

ആത്മാവുള്ള മനുഷ്യനെ മതത്തില്‍നിന്ന് മാറ്റാനാവില്ല. മതവിശ്വാസം മനുഷ്യന്റെ കൂടപ്പിറപ്പ്. അതുകൊണ്ട് മതസൗഹാര്‍ദ്ദം പുലരട്ടെ. മനുഷ്യകുലം മുന്നോട്ട് ഗമിക്കട്ടെ. 'എല്ലാം ആദമിന്റെ മക്കള്‍ ആദമാകട്ടെ മണ്ണില്‍നിന്നും.' (നബിവചനം)

മതങ്ങള്‍ മണ്ണടിയും എന്നത് ഒരു സ്വപ്‌നം മാത്രം. 70 വര്‍ഷം കിരാതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം മതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് സോവിയറ്റ് യൂണിയന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. എന്നിട്ടല്ലേ ആയിരം മതങ്ങളും അവയുടെ ഉപവിഭാഗങ്ങളും അധിവസിക്കുന്ന മതേതര ഇന്ത്യയില്‍ മതങ്ങള്‍ മണ്ണടിയുന്നത് സ്വപ്‌നം കാണുന്നത്. ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള്‍ ഇവിലേക്ക് പോലും പകരാന്‍ കഴിയാത്ത, ഉട്ടോപ്യന്‍ മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള്‍ പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്‌നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്‍വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്. ബൂലോകത്ത് അവര്‍ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചിട്ട് വഴി പ്രയാസപ്പെടുത്തുന്നു എന്ന് മാത്രം. പക്ഷെ ഈ ശ്രമം തിരിച്ചറിയുന്നവരുടെ സംഖ്യ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് എന്ന് ആശ്വാസത്തിന് വകനല്‍ക്കുന്നു.

CKLatheef said...

>>> അതായത് ഒരു മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനം വര്ഗിയ വിത്ത് വിതയ്ക്കുന്നത് ഏറെയും മറ്റു മതസ്ഥരില്‍ ആണ് എന്ന് ചുരുക്കം. അത്കൊണ്ടാണ് ജമാഅത്തെ സമാധാനത്തിന്‍റെ വഴിയിലാണ് എന്ന ലത്തീഫ്ന്‍റെ വാദം അംഗികരിച്ചാല്‍ പോലും അവര്‍ വിഷവിത്ത് തന്നെയാണ് വിതയ്ക്കുന്നത് എന്ന് പറയുന്നത്. <<<

പ്രിയ ബി.എം.

നിങ്ങളുടെ ആശങ്കകള്‍ മനസ്സിലാകാത്തതുകൊണ്ടോ, നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രതികരണങ്ങള്‍ അറിയാത്തത് കൊണ്ടോ അല്ല ഞാനിവിടെ ഇതേ വിധം സംസാരിക്കുന്നത്. സത്യത്തില്‍ ഇവിടെ എന്താണ് ചെയ്യുന്നത്. ജമാഅത്ത് ഇസ്‌ലാമി രാഷ്ട്രീയത്തിലിറങ്ങിയാല്‍ സംഭവിക്കാന്‍ പോകുന്ന ഭീകരതകള്‍ ആളുകളെ പറഞ്ഞ് ഇളക്കിവിട്ട് വൈരം വളര്‍ത്തുന്നതിന് പകരം എന്താണ് ജമാഅത്ത് മുന്നോട്ട് വെക്കുന്നത് അത് എങ്ങനെയാണ് ഇന്ത്യയിലെ ബഹുസ്വര സമൂഹത്തെ ബാധിക്കുക എന്നൊക്കെ ശാന്തമായി വിലയിരുത്തുകയായിരുന്നു വേണ്ടത്. എന്നിട്ട് നിങ്ങള്‍ക്ക് പറയാന്‍ കഴിയേണ്ടിയിരുന്നു നിങ്ങള്‍ പറയുന്ന ഇന്ന കാര്യങ്ങള്‍ നാട്ടില്‍ പ്രശ്‌നമുണ്ടാക്കും. അത് നിങ്ങളുടെ ഭരണഘടനയില്‍ സൂചിപ്പിച്ച പ്രവര്‍ത്തനരീതിയുമായി ഏറ്റുമുട്ടുന്നതാണ്. എങ്കില്‍ ജമാഅത്ത് അത് പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമായിരുന്നു. എന്നാല്‍ ജമാഅത്ത് പറയുന്നതിന് വിരുദ്ധമായി കാര്യങ്ങള്‍ വിശദീകരിച്ച് ജനങ്ങളെ പരമാവധി അവര്‍ക്കെതിരില്‍ ഇളക്കിവിടാനുള്ള ശ്രമത്തിനോട് ഞങ്ങളുടെ പ്രതികരണം ശരിയായ അവസ്ഥ വിശദീകരിക്കുക മാത്രമാണ്.

അതുകൊണ്ട് ബി.എം. തരിമ്പെങ്കിലും താങ്കള്‍ ഇവിടെ ഉപദേശിച്ച കാര്യത്തില്‍ ആത്മാര്‍ഥ പുലര്‍ത്തുന്നെങ്കില്‍ ജമാഅത്തിനെ ശരിയായി വിലയിരുത്തി അഭിപ്രായം പറയുക. നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുക. ഈ നാടിനെയും അതിലെ വാസികളെയും സ്‌നേഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എന്ന് സംഘടന നിങ്ങളുടെ വാദങ്ങള്‍ മുഖവിലക്കെടുക്കും തീര്‍ച.

Noushad Vadakkel said...

ലതീഫ്‌ മാസ്റെര്‍ പറഞ്ഞു ,
ജമാഅത്തെ ഇസ്‌ലാമി
>>>തുടക്കത്തില്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാതെ വിട്ടുനിന്നത്. അതിന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായത് കൊണ്ട് തന്നെയാണ്.<<<

ആ കാഴ്ചപ്പാട് അനുസരിച്ച് മറ്റുള്ള മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ പ്രവര്തിക്കല്‍ അല്ലാഹു കര്‍ശനമായി വിരോധിച്ചതും പൊറുക്കില്ലെന്നു വ്യക്തമായി പ്രഖ്യാപിച്ചതുമായ ശിര്‍ക്ക്‌ ( ബഹു ദൈവ ആരാധന ) ആയി പ്രഖ്യാപിക്കുകയാണ് ഇവര്‍ ചെയ്തത് .(പ്രത്യേകം ശ്രദ്ധിക്കുക ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അഴിമതിക്കാരോ ,കൊള്ളരുതാതവരോ ആയതല്ല ഇവരുടെ വിരോധത്തിന് കാരണം .മറിച്ചു അവരൊന്നും അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കാത്തവരാന് എന്നതാണ് ഇവരുടെ എതിര്‍പ്പിനു കാരണം . അതാകട്ടെ ഇസ്ലാം മത വിശ്വാസമനുസരിച്ച് കൊടും പാതകവും നരക പ്രവേശനത്തിനുള്ള ഒന്നാമത്തെ കാരണവും ) ഇപ്പോള്‍ അതേ മതേതര ജനാധിപത്യം തന്നെയാണ് ഇന്ത്യയില്‍ നിലവിലുള്ളത് എന്നാണു എന്റെ വിശ്വാസം .ആ നിലക്ക് അന്ന് കൊടും പാതകമായിരുന്ന ഒരു കാര്യം ഇന്ന് അനുവദനീയമാക്കുവാനുള്ള ദയനീയ ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ .

എന്റെ വാക്കുകളോടുള്ള ലതീഫ്‌ മാസ്റെരുടെ പ്രതികരണം

>>>>നൗഷാദിന്റെ ആരോപണങ്ങള്‍ക്ക് ഇവിടെ മറുപടിയില്ല. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ച വാലാകുന്ന വിഭാഗത്തില്‍ പെട്ടവരാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് സംഘടന. ഇപ്പോള്‍ രണ്ടായിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ വിഭാഗത്തിലെ മഹാഭൂരിപക്ഷത്തെ സംബന്ധിച്ച് ലീഗിന്റെ നിലപാടുകള്‍ എന്താകട്ടെ അതിന് പിന്തുണ നല്‍കുക എന്നതാണ് അവരുടെ രാഷ്ട്രീയ സമീപനം.<<<<


ജമാഅത്തെ ഇസ്ലാമി ഉരുണ്ടു കളിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കുവാന്‍ ഇത് തന്നെ ധാരാളമെന്നു കരുതുന്നു .

CKLatheef said...

>>> അതായത് ഒരു മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനം വര്ഗിയ വിത്ത് വിതയ്ക്കുന്നത് ഏറെയും മറ്റു മതസ്ഥരില്‍ ആണ് എന്ന് ചുരുക്കം. <<<

സുഹൃത്തേ ജമാഅത്തിനെ അറിയുന്ന അതിന്റെ പ്രവര്‍ത്തകരെ അറിയുന്ന ഒരാളില്‍ പോലും അതിനോട് വൈരത്തില്‍ വര്‍ത്തിക്കാന്‍ സാധ്യമല്ല. താങ്കള്‍ക്കറിയുമോ ഇയ്യിടെ നടന്ന സഫാ നഗര്‍ വനിതാ സമ്മേളനം. പതിനായിരക്കണക്കിന് മുസ്ലിംകളല്ലാത്ത സ്ത്രീകളാണ് അതില്‍ പങ്കെടുത്തത്. ഞങ്ങള്‍ ചെന്ന് വിളിച്ചപ്പോള്‍ സ്വന്തം ഭാര്യമാരെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദൂരമായ യാത്രക്കും പ്രയാസങ്ങള്‍ക്കും വിട്ടുതന്നുവെങ്കില്‍ അവര്‍ ഞങ്ങളോട് പുലര്‍ത്തുന്ന മമതയുടെ ആഴം താങ്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്.

അതുകൊണ്ട് അടിസ്ഥാനരഹിതമായ ആശങ്കകളെ പരിഗണിക്കാന്‍ നിന്നാല്‍ പിന്നെ അതിന്റെ നന്മക്ക് വേണ്ടിയുള്ള പണി നടക്കില്ല. അതുകൊണ്ട് നന്മയോട് സ്‌നേഹമുണ്ടെങ്കില്‍ കുറെകൂടി വസ്തുനിഷ്ഠമായി സംസാരിക്കുക. ഞങ്ങളില്‍നിന്ന് കേള്‍ക്കാന്‍ അവര്‍ക്ക് അവസരം നല്‍കുക. തീര്‍ചയായും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് നന്മയാണ്. തിരിച്ചു കിട്ടിയിട്ടുള്ളത് അളവറ്റ സ്‌നേഹമാണ്.

OpenThoughts said...

@ബി. എം
ദൈവം ആരുടെ, ഹിന്ദുവിന്റെയോ, മുസ്ലിമിന്റെയോ, ക്രിസ്ത്യന്റെയോ ? ഇത് നമുക്ക് തീര്‍ച്ചയായും ചെയ്യാം.
പക്ഷെ ദൈവം അങ്ങനെ ഒരു പവര്‍, പ്രപഞ്ച സൃഷ്ടാവ് അങ്ങനെയൊന്നില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് പ്രശ്നം ... പകഷെ എനിക്കത് നിഷേധിക്കാന്‍ കഴിയില്ല...കാരണം ഞാന്‍ പരാശ്രയനാണ്. എന്‍റെ ജനനത്തിലും ഇനി മരണത്തിലും എന്റേതായ താത്പര്യങ്ങള്‍ വച്ച് പുലര്‍ത്താന്‍ എനിക്ക് കഴിയില്ല ...

ഒരു തീക്കൊള്ളി, അതങ്ങെനെ കത്തുന്നു ..എങ്ങനെ ചൂടുണ്ടാവുന്നു ... ശാസ്ത്രീയമായ യുക്തികള്‍ വച്ച് എനിക്ക് ഒരു മറുപടി തരാം ...പക്ഷെ എന്‍റെ മേല്‍ അതൊന്നു കുത്തി നോക്കണം ... അസഹ്യമായ വേദനയില്‍ നിസഹയവസ്ഥയില്‍ ഞാന്‍ ദൈവത്തെ വിളിക്കും .. ഞാന്‍ ഒരു സത്യം കണ്ടെത്തും. എന്‍റെ അസ്ഥിത്തത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ വെറും യുക്തിക്ക് മാത്രം പ്രസക്തിയില്ല...മറിച്ച് വേണ്ടത് ഒരു തിരിച്ചറിവാണ് ...

അപ്പോള്‍ ദൈവീക ശക്തിയില്‍ വിശ്വാസമുണ്ടോ ഇല്ലേ എന്നറിഞ്ഞിട്ടേ, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളൂ ...

സസ്നേഹം
ഓപണ്‍ തോട്സ്

OpenThoughts said...

സഹോദരന്‍ നൌഷാദിന്നു,
ലത്തീഫ് സൂചിപ്പിച്ചത് പോലെ നിങ്ങള്‍ രണ്ടായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അനുഭാവി ആണെങ്കില്‍ , ആ പരിസരം വൃത്തിയാക്കിയിട്ട് ഇവിടെ വരുന്നതല്ലേ നല്ലത്. പരിപാവനമായ പരിശുദ്ധ റമദാനില്‍ പോലും പള്ളിക്കകം പോലും ചോര ചിന്തുന്ന അവസ്ഥ, പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ... ഗൂഗിളില്‍ ചെറിയ ചീത്ത കീ വേര്‍ഡ്സ് കള്‍ അടിച് തിരഞ്ഞാല്‍ ആദ്യം പൊങ്ങി വരിക ഇവയാണ്.

വാല്‍ക്കഷ്ണം: ഒരു ജി. സി.സി രാഷ്ട്ര ത്തില്‍ ഒരു പ്രശനം, തറാവിഹ് , 22 വേണോ 8 വേണോ ...അവസാനം പള്ളി പൂട്ടിയിടാനയിരുന്നു തീരുമാനം ... വെറും ശാഖാ പരമായ പ്രശ്നത്തില്‍, വിശ്വാസികള്‍ തമ്മിലുള്ള ശത്രുത ...അത് ഹറാമാണ്‌ ...തറവീഹോ, സുന്നത്തും ..!

സസ്നേഹം
ഓപണ്‍ തോട്സ്

ബി.എം. said...

ചിന്തകന്‍
>>നൌഷാദിന്റെ സംഘടനയെ പോലെ ജമാ അത്തെ ഇസ്ലാമിയും അനേകം പാർട്ടികളിൽ ഒരേ സമയം ചേരണമെന്നാണോ നൌഷാദ് പറയുന്നത്? ജമാ അത്ത് അന്നും ഇന്നും എന്നും ഇത്തരം കപടനിലപാടുകൾക്കെതിരാണ്. രാഷ്ട്രീയത്തിനൊരു സംഘടന, സാമ്പത്തികത്തിന് ഒന്ന് മതത്തിന് മറ്റൊന്നു....സാംസ്കാരികത്തിന് വേറൊന്ന്.. ഇത്തരത്തിലൊരു നിലപാട് ജമാഅത്തിനിന്നുമില്ല. അതിന് വേണ്ടി ശ്രമിക്കുന്നുമില്ല. ജീവിതത്തെ ഒരു ഏകകമായി കാണുന്ന ഒരു പ്രസ്ഥാനത്തിന് എല്ലാത്തിനു കൂടി ഒന്ന് തന്നെ ധാരാളം>>>> ഹിന്ദുക്കളും ഇങ്ങനെയൊരു തീരുമാനമെടുതാലോ ? അല്പംകൂടി ചിന്തിച്ചു കൂടെ ചിന്തകന്‍

Unknown said...

ഹിന്ദുക്കളും ഇങ്ങനെയൊരു തീരുമാനമെടുത്താലോ ?

എന്താ ബീയെമ്മേ ഇത്. മുസ്ലീങ്ങള്‍ക്ക് എല്ലാം കൂടി ഒരു സംഘടന മതി എന്നല്ലല്ലൊ ചിന്തകന്‍ പറഞ്ഞത്. ജമാ‌അത്തേ ഇസ്ലാമിക്ക് എല്ലാറ്റിനും കൂടി ഒന്ന് തന്നെ ധാരാളം എന്നല്ലേ :)

ബി.എം. said...

open thoughts
>>>>>പക്ഷെ ദൈവം അങ്ങനെ ഒരു പവര്‍, പ്രപഞ്ച സൃഷ്ടാവ് അങ്ങനെയൊന്നില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് പ്രശ്നം ...<<< ഇതല്ലാ സുഹൃത്തേ പ്രശ്നം. ഇന്ത്യ എന്നാ മത നിരപേക്ഷ രാജ്യം അങ്ങനെതന്നെ നില്‍ക്കുമോ ഇല്ലയോ എന്നതാണ്.വേദനിക്കുബോള്‍ താങ്കള്‍ക്കു താങ്കളുടെ ദൈവത്തെ സ്വതന്ത്രമായി വിളിക്കാനുള്ള അനുമതി ഉണ്ടാകുമോ ഇല്ലയോ എന്നതാണ് പ്രശ്നം.

Noushad Vadakkel said...

Blogger കെ.പി.സുകുമാരന്‍ said...

>>>>>> ഹിന്ദുക്കളും ഇങ്ങനെയൊരു തീരുമാനമെടുത്താലോ ?

എന്താ ബീയെമ്മേ ഇത്. മുസ്ലീങ്ങള്‍ക്ക് എല്ലാം കൂടി ഒരു സംഘടന മതി എന്നല്ലല്ലൊ ചിന്തകന്‍ പറഞ്ഞത്. ജമാ‌അത്തേ ഇസ്ലാമിക്ക് എല്ലാറ്റിനും കൂടി ഒന്ന് തന്നെ ധാരാളം എന്നല്ലേ :)<<<<<

സുകുമാരന്‍ സാറിന് തെറ്റി എന്ന് പറയട്ടെ . മുസ്ലീങ്ങള്‍ക്ക് എല്ലാം കൂടി ഒരു സംഘടന മതി എന്നും അതാണ്‌ ജമാഅത്തെ ഇസ്ലാമി എന്നുമാണ് അവരുടെ വാദം . ജമാഅതിനു പുറത്തു ജനാതിപത്യ മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ,അതായത് ഞാന്‍ തൊട്ടു മുന്‍പ് രണ്ടു കമന്റ്‌ കളില്‍ സൂചിപ്പിച്ച >>>>(പ്രത്യേകം ശ്രദ്ധിക്കുക ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അഴിമതിക്കാരോ ,കൊള്ളരുതാതവരോ ആയതല്ല ഇവരുടെ വിരോധത്തിന് കാരണം .മറിച്ചു അവരൊന്നും അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കാത്തവരാണ് എന്നതാണ് ഇവരുടെ എതിര്‍പ്പിനു കാരണം . അതാകട്ടെ ഇസ്ലാം മത വിശ്വാസമനുസരിച്ച് കൊടും പാതകവും നരക പ്രവേശനത്തിനുള്ള ഒന്നാമത്തെ കാരണവും ) <<<<

വിശ്വാസക്കാരാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ ആരോപണം .അല്ലെന്നു അവര്‍ പറയട്ടെ തെളിയിക്കുവാന്‍ ഞാന്‍ തയ്യാറാണ് .:)

OpenThoughts said...

@ബി. എം
മറുപടി വ്യക്തമായില്ല ...
പക്ഷെ ഇന്ത്യയുടെ ഭാവിയുടെ പ്രശനവും ഒരാളുടെ വിശ്വാസത്തിന്റെ പ്രശ്നവും...രണ്ടും വളരെ പ്രാധന്യമാര്‍ഹിക്കുന്നതെന്നത് നിസ്തര്‍ക്കം ...

സസ്നേഹം,
ഓപണ്‍ തോട്സ്

Noushad Vadakkel said...
This comment has been removed by the author.
«Oldest ‹Older   1 – 200 of 249   Newer› Newest»